Tuesday, May 7, 2024

നമുക്കൊരാളെ സ്നേഹിക്കാൻ കഴിഞ്ഞേക്കാം പക്ഷെ ആത്മാർത്ഥമായി സ്നേഹിക്കപ്പെടുക എന്നതു ഏറ്റവുംഭാഗ്യവുമുള്ളവർക്കെ ലഭിക്കൂ ..പാതിയിൽ നഷ്ടപെട്ട സ്വപ്നം വീണ്ടും കിട്ടിയെന്നു തോന്നിപ്പിച്ച് ഒരു കൊച്ചുകുട്ടീടെ നിഷ്കളങ്കതയോടെ ഞാനയാളെ ചേർത്തു വെച്ചു . എനിക്കെപ്പോഴും അയാളോട് മിണ്ടിപ്പറയാൻ തോന്നുമായിരുന്നു ..മിണ്ടിപ്പറയുമ്പോൾ ശബ്ദവും ശബ്ദവും ചേർന്ന് ഒന്നാകുമ്പോൾ ഞാനൊറ്റ നോറ്റക്കല്ലെതോന്നുമായിരുന്നു . പങ്കുവെയ്ക്കാത്ത  സങ്കടങ്ങൾ അത്രയ്ക്ക് ഉള്ളിലുള്ളത് കേൾക്കുവാനൊരാൾ ... പക്ഷേ, അയാൾക്കു അതിനൊന്നും സമയം ഉണ്ടാകാറില്ല . ശബ്ദവും ശബ്ദവും തമ്മിൽ പലപ്പോഴും ഇടറിപ്പിരിയുകയാണ് പതിവ് . അക്ഷമയും വേവലാതിയും ഞാൻ പറയുമ്പോൾ അവനത് കുറ്റപ്പെടുത്തലുകൾ മാത്രമായി തോന്നും .പതിയെ പതിയെ വിളികൾ കുറയുമ്പോൾ തിരക്കാണെന്നു ഞാനും ഉൾക്കൊള്ളും... സ്വരങ്ങൾ പിണങ്ങിപ്പിണങ്ങി പതിയെപ്പതിയെ ഞാനൊരു മൗനിയാകും.... ഓരോ നിമിഷവും കാണണമെന്നു കൂടെവേണമെന്നും കൊതിക്കും... പക്ഷേ, അവനതു കേട്ടെന്നു നടിക്കില്ല....അയാൾക്കു അയാളുടേതായൊരു ലോകമുണ്ടെന്നതു ഞാൻ മറക്കും .എന്റെ യെന്റെതെന്നു കരുതി ചേർത്തുവെക്കുമ്പോഴൊക്കെയും ,ബ്രാല് പോലെ അയാൾ വഴുതി മാറും . പറഞ്ഞുമടുക്കുമ്പോൾ സ്വയം സമാധാനിക്കാൻ ശ്രമിക്കും കൈപൊള്ളിയാൽ, വിരൽ മുറിഞ്ഞാൽ, തല വേദനിച്ചാൽ ഞാൻ ഓടി വന്ന് പറയും, നിന്റെ മുറിവ് ഉണങ്ങിയോ, തലവേദന മാറിയോയെന്നു തിരക്കാതാകുമ്പോൾ ഉള്ളിലെ മുറിവിന്റെയും വേദനയുടെയും ആഴം മാത്രം കൂടും.... പോകെപ്പോകെ കാണണമെന്ന ആർത്തിയുടെ തീയും അണയും... ഫോൺ ചെയ്യുമ്പോൾ കാൾ വെയ്റ്റിംഗ് എന്നു കണ്ടാൽ നെഞ്ചൊന്നു പിടയ്ക്കും.. മറ്റെങ്ങോട്ടോ പോകുന്നതായി ഹൃദയം മിടിച്ചുകൊണ്ടിരിക്കും... എന്റെ ചോദ്യത്തിന് മറുപടി ഇല്ലാതാകുമ്പോൾ, മിടിപ്പുകൾ പോലുമടങ്ങും.. പിന്നെപ്പിന്നെ ഒരാകാംഷയുമില്ല... നിസ്സംഗമായി എന്നിലേക്കു ചുരുങ്ങൽ മാത്രം.... മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നുന്ന ചിലതിലാണ് ഞാൻ ജീവിക്കുന്നത് എന്നത് എനിക്കു മാത്രമറിയുന്ന രഹസ്യം .അവന്റെ ജീവിതത്തിൽ തനിക്കു പ്രത്യേകിച്ചൊരു സ്ഥാനവും നല്കീട്ടില്ലന്നു തിരിച്ചറിയുമ്പോൾ ,അവഗണിക്കപ്പെടുന്നു എന്നു തോന്നി തുടങ്ങിയപ്പോൾ അയാളെ വെറുക്കാൻ തുടങ്ങി .. ഒരു കാലത്തെ ഇഷ്ടത്തെ പല മടങ്ങായി വെറുക്കാൻ തുടങ്ങിയപ്പോൾ .. ഭൂമിയോളം താഴ്ന്നിരുന്ന ഞാൻ തലയിൽ ചവിട്ടി തിരിച്ചു കയറും.... ഒരൊറ്റ രാത്രികൊണ്ട്, വെറുപ്പിന്റെ ചെളിവെള്ളത്തിൽ ഞാൻ അവനെ മുക്കിപ്പിടിക്കും...അതിൽ കിടന്നയാൾ വാവിട്ടു കരയും . ഒരാളെ സ്നേഹിച്ചു തുടങ്ങുമ്പോൾ നമ്മളറിയാതെ അഹങ്കരിക്കാറുണ്ട് ..എന്നെ ഏറെ മനസ്സിലാക്കിയതും ,സ്നേഹിച്ചതും അയാൾ മാത്രമാണെന്ന് .,..ചിലരുടെ കാര്യത്തിൽ അത് വെറും തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് കാലം കാണിച്ചു തരും ..നമ്മളോളം നമ്മെ ചേർത്തുവെക്കുവാന് മറ്റാർക്കുമാകില്ലന്ന സത്യം വേദനയോടെ തിരിച്ചറിയും .. ഒരു കാലത്തെ ഇഷ്ടത്തെ പല മടങ്ങായി വെറുക്കാൻ തുടങ്ങും . വന്നുപോകുന്ന മനോവികാരങ്ങൾക്ക് ഒരു ചലച്ചിത്രത്തിലെ ഫ്രെയിമുകളുടെ വൈവിധ്യം വരും . വേദനയോടെ, നിരാശയോടെ കാത്തിരിപ്പുകൾക്കു വിരാമമിടും . വേദനകൾക്കു വൈവിധ്യമില്ല .ഒറ്റ വികാരത്തിന്റെ ആഴം.ദുരന്തത്തോടടുത്ത തീവ്രത... സ്നേഹിക്കപ്പെടുവാൻ അത്രയും കൊതിയാണല്ലോ എന്നും പെണ്ണുങ്ങൾക്ക്... എത്ര കിട്ടിയാലും വേണ്ടത്ര സ്നേഹം കിട്ടിയില്ലെന്ന തോന്നൽ... കാത്തിരിപ്പുകൾ അവസാനിപ്പിക്കുമ്പോഴാണ് ഒരു പ്രണയിനി യഥാർത്ഥത്തിൽ ജീവിക്കാൻ തുടങ്ങുന്നത്... ആർക്കു വേണ്ടിയും ഒന്നിനും വേണ്ടിയും കാത്തിരിക്കാതിരിക്കുക... അപ്പോൾളാണ് ഉള്ളിലെ സ്നേഹത്തെ സ്വയം അറിയാൻ തുടങ്ങുക . നനയാൻ കൊതിക്കുന്ന ഭൂമിയാവുന്നതിനെക്കാൾ നല്ലത് പെയ്തുതീരാത്ത മഴമേഘമാകുന്നതാണ്...😊

No comments: