Tuesday, October 20, 2009

ക്ലചെവിടെ....ബ്രേക്ക്. എവിടെ....?


തിരക്കാര്‍ന്ന റോഡുകളിലൂടെ സ്വയം കാറോടിച്ചു പോകുന്നത് പലപ്പോഴും ഞാന്‍ സ്വപ്നം കാണാറുണ്ട്. നാട്ടില്‍ ടൂവീലര്‍ ഓടിക്കുമെങ്കിലും കാര്‍ ഓടിക്കാന്‍ പഠിച്ചിരുന്നില്ല. മറ്റു സ്ത്രീകള്‍ കാറോടിച്ചു പോകുന്നത് കാണുമ്പോള്‍ അല്പം അസൂയ കലര്‍ന്ന മനസ്സോടെ ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. അങ്ങിനെ എന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനു ഗള്‍ഫ്‌ രാജ്യത്തു എത്തും വരെ കാത്തിരിക്കേണ്ടി വന്നു. ഇതു വളരെ എളുപ്പവും, നിസ്സാരവും ആണെന്നായിരുന്നു എന്‍റെ ധാരണ .എന്നാല്‍ അല്പം ശ്രദ്ധ തെറ്റിയാല്‍ ജീവിതം തന്നെ തകര്‍ന്നു വീഴും എന്ന് അനുഭവം എന്നെ പഠിപ്പിച്ചു.

ഇന്നും ഞാന്‍ ഓര്‍ക്കുന്നു; ആദ്യമായി ഡ്രൈവിങ്ങിനു ചേര്‍ന്ന ദിവസം. തിയറി ക്ലാസ്സ്‌ കഴിഞ്ഞു ഡ്രൈവിങ്ങിന്റെ എ ബി സി ഡി അറിയാത്ത എന്നെ അതിന്റെ ഏകദേശ ധാരണ എന്നില്‍ ഉണ്ടാക്കുവാനായി ഒരു ഡമ്മി സിമുലേറ്റര്‍ എന്‍റെ കൈകളില്‍ തന്നു. ആദ്യമായി സ്റ്റിയറിഗ് എങ്ങിനെ പിടിക്കണം എന്നും ,റോട്ടിലൂടെ എങ്ങിനെ വണ്ടി മുമ്പോട്ടു പോകണം എന്നതിന്റെ ഒരു ഏകദേശ ധാരണ എനിക്ക് അവിടെ നിന്നും ലഭിച്ചു. ഒരു മാസത്തെ ക്ലാസ്സ്‌ ആയിരുന്നു അത്. പെട്ടന്ന് തന്നെ ഞാന്‍ പഠിച്ചെടുത്തു. ഒരുമാസം ആയപ്പോഴേക്കും എന്റെ ടെസ്റ്റ്‌ വന്നു. ആദ്യ ടെസ്റ്റില്‍ കിട്ടും എന്ന വലിയ പ്രതീക്ഷയായിരുന്നു. എന്ത് പറയാന്‍ ആദ്യ ടെസ്റ്റില്‍ റോഡില്‍ പൊട്ടി. ഉം സാരല്ല്യ ഇനിയും മൂന്നു ടെസ്റ്റ്‌ ബാക്കി ഉണ്ടല്ലോ ആ സമാധാനത്തില് പോന്നു.

അങ്ങിനെ പത്തു ദിവസത്തിന് ശേഷം രണ്ടാമത്തെ ടെസ്റ്റ്‌ ദിവസം എത്തി.അവിടെ ചെന്നപ്പോള്‍ മൂന്നു ടെസ്റ്റിലും പൊട്ടി അവസാനത്തെ ചാന്‍സ് നോക്കി ഇരിക്കുന്നവരെ കണ്ടു. അതുവരെ വലിയ ധൈര്യത്തിലായിരുന്നു ഞാന്‍. എന്റെ പേര് വിളിക്കാറായപ്പോഴേക്കും ഉണ്ടായിരുന്ന ധൈര്യം എല്ലാം പമ്പ കടന്നു. നെഞ്ചില്‍ നിന്നും ഒരു കിളി പറന്നു പോയി. ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്നതും കയ്യും ,കാലും നിയന്ത്രണാതീതമായി വിറക്കാന്‍ തുടങ്ങി. കയ്യേ വിറക്കല്ലേ,കാലേ വിറക്കല്ലേ എന്നൊക്കെ മനസ്സില്‍ പറഞിട്ടും,സര്‍വ്വ ദൈവങളെയും വിളിച്ചിട്ടും ആരും വിളികേട്ടതായി പോലും ഭാവിച്ചില്ല. അതുവരെ വളരെ നന്നായി ഡ്രൈവ് ചെയിത ഞാന്‍ പോലീസുകാരന്റെ അടുത്തിരുന്നപോള്‍ വിറക്കാന്‍ തുടങി , അറിയാതെ സ്റ്റിയരിങിനു താഴേക്ക്‌ ഒന്ന് പാളി നോക്കി.ബ്രെയിക്കും ,ക്ലച്ചും ഒക്കെ അവിടെ തന്നെ ഇല്ലെ എന്ന്.അതോടെ പോലീസുകാരന്‍ ഉറപ്പിച്ചു എന്റെ കയ്യില്‍ ഇരിപ്പ്. പിന്നെ വണ്ടി സ്ടാര്‍ട്ട് ചെയിതു ,ഒട്ടുംഅറിയാത്ത ഒരാള്‍ സ്റ്റിയറിംഗ് തിരിക്കുന്നതെങിനെയോ അതു പോലെ ഞാന്‍ ഇട്ട്ഉ‌രുട്ടുകയും ,കൈകള്‍ തുള്ളല്‍ പനി ബാധിച്ചപോലെ വിരക്കാനും തുടങിയപോള്‍ വിശേഷമായി.അതിക ദൂരം എനിക്ക് ഡ്രൈവ് ചെയ്യേണ്ടി വന്നില്ല.അങിനെ അതും പൊട്ടി.നിരാശയോടെ മടങി.ഇനിയും രണ്ടു ടെസ്റ്റ്‌ ബാക്കി ഉണ്ടല്ലോ എന്ന സമാധാനത്തില്‍.

മൂന്നാമത്തെ ടെസ്റ്റിലും പൊട്ടി.മൂന്നാമത്തെ ടെസ്റ്റില്‍ നന്നായി ഡ്രൈവ് ചെയിതു എങ്കിലും തോറ്റു.നാലാമത്തെ ടെസ്റ്റ്‌ ആയപ്പോഴേക്കും എല്ലാ പ്രതീക്ഷയും തകര്‍ന്നു.ആകെ സങ്കടം ഒക്കെ വന്നു തുടങി.അങിനെ നാലാമത്തെ ടെസ്റ്റ്‌ ഒരു പ്രതീക്ഷയും ഇല്ലാതെ പൊയ്.അന്ന് ഭാഗ്യത്തിനു ഒരു നല്ല പോലീസ് ആയിരുന്നു.അയാളുടെ മുഖം കണ്ടാല്‍ തന്നെപാതി പേടി മാറും.അങിനെ അത്തവണത്തെ ടെസ്റ്റില്‍ ഞാന്‍ പാസ്സായി.ടെസ്റ്റ് കഴിഞ്ഞഉടെന്‍ തന്നെ അയാള്‍ പറഞു പാസ്‌ എന്ന്.അതോടെ റിസല്‍റ്റ്‌ വരും വരെ ടെന്‍ഷന്‍ അടിക്കേണ്ടി വന്നില്ല.അല്പോം സന്തോഷം ഒക്കെ വന്നു.ലൈസന്‍സ് കയ്യില്‍ കിട്ടിയതിനു ശേഷം ഞാന്‍ വണ്ടി എടുത്തു തുടങി.പേടി കൂടാതെ ഓടിക്കാനും തുടങി.അതിനിടക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിലും പൊയ്.

നാട്ടില്‍ പോയി വന്നതിനു ശേഷം എന്നോട്‌ ഒരു ദിവസം വണ്ടി എടുക്കാന്‍ പറഞപ്പോള്‍ എനിക്ക് വീണ്ടും ഒരു വെപ്രാളം .വീണ്ടും ഒരു പേടി എന്നില്‍ കടന്നു കൂടി.അതു വരെ കൂളായി ഡ്രൈവ് ചെയ്തിരുന്ന ഞാന്‍ ഒന്നും അറിയാത്ത ആളായി മാറി.വീണ്ടും അറിയാതെ സ്ടിയറി്ഗിനടിയില് ബ്രേക്ക് ഇല്ലെ എന്നൊക്കെ നോക്കാന്‍ തുടങി.വണ്ടി റിവേര്‍സ് എടുക്കാന്‍ പറഞതും കൈ കാലുകള്‍ വിറക്കാന്‍ തുടങി. ബ്രേക്ക് ഏതു ആക്സിലെയ്റ്റര്‍ എടന്നറിയാതെ ഞാന്‍ നോക്കി.വണ്ടി റിവേഴ്സ് എടുത്തതും ബ്രേക്ക്നു പകരം ആക്സിലെറ്റരില്‍ കാല്‍ അമര്‍ന്നു.വണ്ടി പുറകോട്ടുനീങി.അടുത്ത സീറ്റില്‍ ഇരുന്നു ഹസ്ബെന്‍റ് ബ്രയിക്ക് ചവിട്ടു ,ബ്രയിക്ക് ചവിട്ടു എന്നലറി കൊണ്ടിരുന്നു.ഞാന്‍ കണ്ണുരുട്ടി ആക്സിലേറ്റര്‍ ആഞു ചവിട്ടി ,ഒപ്പം ചോതിച്ചു കൊണ്ടിരുന്നു.ബ്രയിക്ക്‌ എവിടെ എന്ന്.നടുക്ക്...കാലിന്റെ ലെഫ്റ്റ് എന്ന് ഹസ്ബെന്‍റ് അലറികൊണ്ട് പറഞു.എന്താണ് സംഭവിക്കുന്നത് എന്ന് അറിയും മുന്‍പ്‌ വണ്ടി റോഡിനു എതിര്‍വശത്തെ വീടിന്റെ മതിലില്‍ ടപ്പേ എന്ന വലിയ ഒരു ശബ്ദത്തില്‍ ഇടിച്ചു നിന്നു.ആകെ വിളറി വെളുത്ത്,ഇനി എന്ത് എന്ന ചോദ്യത്തോടെ ബ്രേക്ക് എവിടെ എന്ന ചോദ്യത്തോടെ ദയനീയ മായി ഹസ്ബെന്റിനെ നോക്കി....

അതിനു ശേഷം പിന്നെ മറന്നില്ല ബ്രേക്ക് എവിടെഎന്ന്.സിനിമയില്‍ ശ്രീനിവാസന്‍ ഡ്രൈവ്‌ ചെയ്യുന്നത് കണ്ടു ഒരുപാട്‌ ചിരിച്ചിരുന്നു .അതു സ്വന്തം ജീവിതത്തില്‍ വന്നപ്പോള്‍ അതിലേറെ ചിരിച്ചു.ക്ലച്ചു എവിടെ......ബ്രേ ക്കെവിടെ ....

പ്രണയം...




പ്രണയം മനോഹരമാണു..

ചില പ്രണയങ്ങൾ മനസ്സിന്റെ അടിത്തട്ടിൽ ഒരു നിലാവുപോലെ പ്രകാശം പരത്തുന്നു..


പ്രണയം എന്ന വികാരത്തില്‍ ഒരാള്‍ വീണു പോയാൽ അതിന്റെ ആകർഷണത്തിൽ നിന്നും പിന്തിരിയൽ അസാധ്യമാകുന്നു. അതിലെ തെറ്റും ശരിയും, നല്ലതും ചീത്തയും മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. എല്ലാം നല്ലത് മാത്രം കണ്ടെത്താന്‍ സ്വയം ശ്രമിക്കുന്നു . ചില പ്രണയങ്ങള്‍ മനുഷ്യ മനസ്സിനെ തകര്‍ക്കുന്നു. ചിലരെ മുഴുവനായും മാറ്റി മറിക്കുവാന്‍ പ്രണയത്തിന് കഴിയുന്നു. ചിലരെ ഉയര്‍ച്ചയിലേക്ക് നയിക്കുമ്പോള്‍ ചിലരെ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിക്കാനും പ്രണയത്തിന് കഴിയും.


ചില പ്രണയങ്ങള്‍ക്കു ആഴ്ചകളുടെയോ ,മാസങ്ങളുടെയോ ദൈർഘ്യമേ കാണൂ. അത് വെറും ഒരു ആകർഷണത്തില്‍ കൂടുതല്‍ മറ്റൊന്നും ഉണ്ടാകില്ല . അതിനെ പ്രണയം എന്ന് വിളിക്കാനും സാധ്യമല്ല . ഈ ആകര്‍ഷണം അവസാനിപ്പിക്കാന്‍ രണ്ടുപേരും ഓരോ കാരണങ്ങള്‍ സ്വയം കണ്ടെത്തുന്നു. അത് പ്രേമം ഒന്നും ആയിരുന്നില്ല എന്ന് സ്വയം മനസ്സിനെ ബോധ്യപ്പെടുത്തി മറന്നു കളയുന്നു. ഇത്തരം ആകര്‍ഷണങ്ങള്‍ സർവ്വസാധാരണമാണു. ചിലർ അത് നല്ല സൗഹൃദമായി മാറ്റി എടുത്തു മനസ്സില്‍ സൂക്ഷിക്കുന്നു. ഇഷ്ടപ്പെട്ടവരെ നഷ്ടപ്പെടാന്‍ ഉള്ള വിഷമം കൊണ്ടാണ് അത് സംഭവിക്കുനത്. ഇത്തരം സൗഹൃദങ്ങള്‍ പലർക്കും ഒരാശ്വാസം ആകുന്നു. എപ്പോഴോ അവളെ ,അല്ലെങ്കില്‍ അവനെ ഇഷ്ടപ്പെട്ടിരുന്നു എന്ന ഗൂഢമായ ഒരാനന്ദം മനസ്സില്‍ സൂക്ഷിക്കുന്നു. പ്രണയത്തില്‍ ജീവന്‍ ഉള്ള വേരുകള്‍ ഇല്ലാതെ വരുമ്പോള്‍ ആണ് സൗഹൃദമായി അത് നില നിര്‍ത്താന്‍ കഴിയുന്നത്‌. പ്രണയം എന്നാല്‍ അത് നമ്മുടെതാകുന്നു. നമ്മള്‍ നമ്മളെ തന്നെ അതില്‍ സമര്‍പ്പിക്കുന്നു.


ചിലര്‍ തിരിച്ചു സ്നേഹം പ്രതീക്ഷിക്കാതെ നിശബ്ദമായി പ്രണയിക്കുന്നു. അത് ഒരുതരം ആരാധനയാകുന്നു. ഒരിക്കല്‍ പോലും ബുദ്ധിമുട്ടിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യാതെയുള്ള വെറും ഒരു ആരാധന. അത്തരം ആരാധനകള്‍ക്കു മുന്‍പില്‍ ഒന്നും പറയുവാനാകാതെ നില്‍ക്കേണ്ടി വരുന്നു. തിരിച്ച് സ്നേഹം പ്രതീക്ഷിക്കുന്നവര്‍ ചിലപ്പോള്‍ നിരാശപ്പെടേണ്ടി വന്നേക്കാം. അത് മനഃപൂര്‍വം ആകണം എന്നില്ല. ആ വിഷമം കുറച്ചു കഴിയുമ്പോള്‍ താനെ മറക്കുകയും ചെയ്യും.


ജീവിതത്തിൽ പരസ്പരം തുറന്നു പറയാന്‍ കഴിയാത്ത പറച്ചിലുകൾ... മറ്റുള്ളവരുടെ മുൻപില്‍ വിമർശിക്കപെടുമ്പോഴും , സങ്കടപ്പെടുമ്പോഴും ഒരു സ്നേഹപൂര്‍ണമായ ഒരുസാന്ത്വനം... ഏതൊരാളും ആഗ്രഹിച്ചു പോരുന്ന സ്നേഹ സൌഹൃദം ജീവിതത്തിന്റെ സമ്പാദ്യമാണ്...


പ്രണയം എന്ന വികാരത്തില്‍ വീണു സ്വയം വരുത്തി വയ്ക്കുന്ന ബുദ്ധി ഇല്ലായ്മ എത്രമാത്രമാണ്. പ്രണയം മനുഷ്യനെ മാറ്റി മറിക്കുന്നു. സ്വയം മറക്കുന്നു . പ്രണയിക്കുമ്പോള്‍ അത് മനസ്സിന്റെ ആത്മസംഘര്‍ഷം കൂട്ടുന്നു. സൗഹൃദം വളരെ എളുപ്പമാണ്. അവിടെ ഒളിച്ചു വെക്കാന്‍ ഒന്നും ഇല്ലാതാകുന്നു. എന്നാല്‍ പ്രണയത്തില്‍ മറ്റാരും കാണാതിരിക്കുവാനും,അറിയാതിരിക്കുവാനും എന്തെല്ലാം ഒളിക്കണം. പ്രണയത്തില്‍ വീണു പോയാല്‍ അത് ഇരുട്ടില്‍ തപ്പുന്നത് പോലെയാണു. ഭയം മനസ്സിനെ അലട്ടികൊണ്ടിരിക്കും. ഹൃദയത്തില്‍ മറ്റൊരാള്‍ക്ക് ഇടം കൊടുത്താല്‍ സ്വയം ഒരു മായാലോകം തീര്‍ക്കുന്നു. യഥാർത്ഥ പ്രണയത്തില്‍ സ്വയം ഒരു മന്ദബുദ്ധിയുടെ പരിവേഷം ധരിക്കുന്നു. ചില പ്രണയങ്ങള്‍ക്കു ചിത്രശലഭത്തിന്‍ ആയുസ്സേ കാണൂ....


നഷ്ട പ്രണയത്തിന്റെ മനോഹാരിതയും , വേദനയും എന്നും സിരകളില്‍ നിറഞ്ഞു നിൽക്കും. പ്രണയം ആർക്കും ആരില്‍ നിന്നും ചോദിച്ചു വാങ്ങാന്‍ കിട്ടുകയില്ല, അത് താനെ ഉണ്ടാകുന്നതാണ്. നമ്മുടെ സ്നേഹം സത്യം ആണെങ്കില്‍ ആ അപൂര്‍വ സ്നേഹം തേടി എത്തും. എത്ര വൈകിയാലും...

Sunday, October 18, 2009

എന്നിലെ നീ....

എന്‍ ലോകവും
എന്‍ നേട്ടവും
എന്‍ വിശ്വാസവും
നീയാണ്.
എന്‍ ദൈര്യവും
എന്‍ അവകാശവും
എന്‍ മോഹവും
നീയാണ്.
നിന്നിലെ അച്ഛ്നെയും
നിന്നിലെ മകനെയും
നിന്നിലെ കാമുകനെയും
നിന്നിലെ ഭര്‍ത്താവിനെയും
ഞാന്‍ അറിയുന്നു.
ചിലപ്പോള്‍ നീ എന്റെ
ദൈവം ആകുന്നു
ചിലപ്പോള്‍ നീ എന്റെ
ശത്രു ആകുന്നു.
നീ ഇല്ലാത്ത ഒരു
ലോകത്തെ കുറിച്ചു
സങ്കല്‍പ്പിക്കാന്‍
പോലും എനിക്കാവില്ല
അതാണ്‌ എന്നിലെ
നീ....















Friday, October 16, 2009

ഭൂമിയിലെ ഭാഗ്യവാന്മാര്‍...

ഈ ഭൂമിയില്‍ വിഷമങളും,ദുഃഖങളും ഇല്ലാത്തവരായി ആരും ഉണ്ടാകില്ല എന്നു തന്നെ ആണ് എന്‍െറ വിശ്വാസം . എങ്കിലും ഓരോ മനുഷ്യര്‍ക്കും അവനവന്‍െറ ദുഃഖങള്‍ തന്നെ യാകും വലുത്.
ചിലര്‍ അവരുടെ മനസ്സിന്റെ വിഷമങള്‍ സുഹൃത്തുക്കളുമായി പന്കിടുന്നു, മറ്റു ചിലര്‍ (പുരുഷന്‍ മാര്‍ )വിഷമം മാറാന്‍ മദ്യപിക്കുന്നു.മറ്റു ചിലര്‍ എഴുതി തീര്‍ക്കുന്നു,വേറെയും ചിലര്‍ വിധിയെ പഴിച്ചു സ്വയം ഉള്ളില്‍ ഒതുക്കി വെന്തുരുകുന്നു.
മറ്റുള്ളവരുടെ വിഷമങള്‍ കാണുമ്പോള്‍ തന്‍റെ വിഷമങള്‍ ഒന്നും അല്ല എന്നു ഒരു നിമിഷ നേരത്തെക്കെങ്കിലും ആശ്വസിക്കുമെന്കിലും,വീണ്ടും അറിയാതെ കണ്ണ്നീര്‍ വാര്‍ക്കുന്നു.

സ്വന്തം വിഷമങള്‍ ഒന്നും അല്ല എന്നു ചിന്തിക്കാനും,അത് മറന്നു സന്തോഷിക്കാനും കഴിയുന്നവര്‍ ആണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ മാര്‍.ഓരോ നിമിഷവും ആഘോഷിക്കാന്‍ കഴിയുന്നവര്‍ എത്ര പുണ്യം ചെയിതവര്‍...ജീവിതം ആസ്വതിക്കാന്‍ ഉള്ളതാണ് എന്നു മനസ്സിലാക്കി അതിനനുസരിച്ച് സ്വന്തം ജീവിത രീതി മുന്‍പോട്ടു കൊണ്ടു പോകാന്‍ കഴിയണം.അതിന് മനസ്സിന് ദൈര്യവും ,തന്റേടവും വേണം.അങിനെ ജീവിക്കുനവര്കെ സന്തോഷിക്കാന്‍ കഴിയൂ..

നാളെയെ കുറിച്ച് ആലോചിചു സ്വയം ഉരുകുന്നവര്‍ ഒരു നിമിഷം ഓര്‍ക്കുക...ഈ ഒരു നിമിഷം മാത്രമാണ് നമുക്ക്‌ സ്വന്തം...നാളെ എന്നത് അതിവിദൂരമെന്നു...

Thursday, October 15, 2009

മനസ്സ്‌ ....

കൈവിട്ട മനസ്സ്‌

അന്ത്യം മില്ലാത്ത

അനന്തതയിലേക്ക്

നോക്കി നോക്കി ഇരിക്കവേ,

എല്ലാം നഷ്ടപെട്ടു

എന്നു തോന്നി സ്വയം

ഉരുകി നില്‍ക്കുന്ന

നിമിഷത്തില്‍

നീ എന്തെ എന്നെ

കാണാതെ പോകുന്നു

എന്ന നിശബദ്മായ

ചോദ്യത്തിന്‍ മുന്പില്‍

ഞാന്‍ എല്ലാം മറന്നലിഞു.

എന്നിലെ ശൂന്യത

എവിടെയോ പോയൊളിച്ചു.

മുറുക്കെ അടച്ച

കണ്ണുകള്‍ തുറന്നപ്പോള്‍

ഞാന്‍ ആകാശം മുട്ടെ

വളര്‍ന്നിരുന്നു...



Wednesday, October 14, 2009

സ്നേഹിച്ചതില്ല ഇത്രമേൽ‍..

സ്നേഹിച്ചതില്ല..
ഇത്രമേല്‍ എന്നെ
ഇതാരുമേ..
കയ്യിലെ പണക്കിഴി തന്‍
തൂക്കമനുസരിച്ചു
രക്തബന്ധത്തിൻ..
ആഴം അളന്നിടുന്നു
വെറും മാസങ്ങള്‍
തമ്മിലുള്ള പരിചയം
ഒരു ആത്മബന്ധമായി
തീർന്നിടുന്നു..
ഇത്ര മേല്‍ നീ
എന്നെ സ്നേഹിച്ചിടുവാന്‍
ഞാന്‍ നിനക്കെന്തേകി
എന്നനിക്കറികീല..
പൊക്കിള്‍ കൊടി
ബന്ധതിനേക്കാള്‍
മീതെയാണ്
സൗഹൃദം
എന്ന് ഞാന്‍ അറിയുന്നു..
നീ യെന്‍ പൊന്നനുജത്തിയായി
എന്നുമെന്‍ ഹൃദയത്തില്‍
നിറഞ്ഞിടും....

Tuesday, October 13, 2009

എന്റെ സ്വപ്നങ്ങളിലെ മുഖങ്ങൾ..

ചില തോന്നലുകള്‍
സത്യം ആകാറുണ്ട് ..
ചില സ്വപ്നങ്ങള്‍
യാഥാർത്ഥ്യം ആകാറുണ്ട്..
അവ്യക്തമായി
കണ്ടു മറന്ന
സ്വപ്നത്തിലെ
ചില മുഖങ്ങള്‍
ചിലപ്പോഴെല്ലാം
ജീവനോടെ മുന്നില്‍
വന്നു നില്‍ക്കുമ്പോള്‍
അറിയാതെ ഓര്‍ത്തു പോകുന്നു
എവിടെയോ കണ്ടു
മറന്ന മുഖം ....!

Saturday, October 10, 2009

സ്നേഹം ഒരു സാന്ത്വനം

അറിഞോ അറിയാതെയോ
മനസ്സിലേക്ക് വന്നടുക്കുന്ന
സ്നേഹത്തിന്‍ നൈര്‍മല്ല്യം
ഒരു സാന്ത്വനമായി
മാറിടുന്നു .
ജീവിത സാഗരത്തിന്‍
ശെരി തെറ്റുകള്‍ അറിയാതെ
നെടുവീര്‍പ്പിടുമ്പോഴും
ഹൃദയത്തില്‍ നിന്നും
മറ്റൊരു ഹൃദയത്തിന്‍
ആഴങളിലേക്ക് ഇറങി
ചെല്ലുമ്പോള്‍
സ്നേഹ നൈര്‍മ്മല്ല്യത്തിന്‍
മാധുര്യംമേറുന്നു.......

Wednesday, October 7, 2009

എന്റെ പിറന്നാള്‍...


ഇന്നത്തെ കാലത്തു പിറന്നാള്‍ ദിനം അല്ലെങ്കില്‍ ബര്‍ത്ത് ഡേ ദിനം എല്ലാരും കേമമായി അഘോഷിക്കും.ഇന്നു പാവപെട്ടവനും ,പണക്കാരനും ബര്‍ത്ത്ഡേ ആഘോഷിക്കുന്നു.(ബര്‍ത്ത് ഡേ യും ,പിറന്നാളും രണ്ടും രണ്ടാണ്,പിറന്നാള്‍ എന്ന് പറഞാല്‍ ,പിറന്ന ദിവസം ഉള്ള നാള് നോക്കി ആഗോഷിക്കുന്നു.ബര്‍ത്ത്ഡേ എന്ന് പറഞാല്‍ ഇംഗ്ലീഷ് മാസത്തിലെ തിയ്യതി നോക്കി ആഘോഷിക്കുന്നു.)

പിറന്നാള്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാം ഞാന്‍ എന്റെ പിറന്നാള്‍ ഓര്‍ത്തു പോകും.കാരണം ,ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇന്നു വരെ ഒരിക്കലും ഞാന്‍ എന്റെ പിറന്നാള്‍ ദിനം ഞാന്‍ അറിഞിട്ടില്ല്യ.അല്ലെങ്കില്‍ ആഘോഷിചിട്ടില്ല്യ.

സ്ക്കൂളില്‍ പഠിക്കുന്ന കാലത്തു ബോഡിങ്ങിലെ എല്ലാകുട്ടികളും ബര്‍ത്ത്ഡേ കേമമായി ആഘോഷിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട് എന്നാണാവോ എന്റെ ബര്‍ത്ത്ഡേ ആഘോഷിക്കുക എന്ന്.ഞാന്‍ എന്നോട്‌ തന്നെ ചോതിക്കും ....സ്ക്കൂളില്‍ ചേര്‍ക്കുമ്പോള്‍ അന്ന് വായില്‍ വന്ന ഏതോ ഒരു മാസം ആണത്രെ കൊടുത്തത്.വയസ്സ് ശെരിയാക്കാന്‍.

എന്റെ അച്ഛനും ,അമ്മയ്ക്കും മക്കള്‍ ആയി കുറെ പേരുള്ളത് കൊണ്ടാകാം പിറന്നാള്‍ ദിനം ഓര്‍ത്തു വെക്കാത്തത്.പിന്നെ ആണെങ്കില്‍ ഓലയില്‍ എഴുതി ഉണ്ടാക്കിയ ജാതകം ചിതല്‍ എടുത്തു.മലയാളമാസം ഏതെന്ന് അറിയുമെങ്കിലും ജീവിതത്തിന്റെയ് ഒഴുക്കില്‍ ഞാനും മറന്നു പോകും.(ഇപ്പൊ അടുത്തു ഞാന്‍ എന്റെ ജാതകം ബുക്കില്‍ എഴുതിയത് കണ്ടു ,അപ്പോഴാണ്‌ ആ മഹത്തായ മാസം ഞാന്‍ മനസ്സിലാക്കിയത് oct23 .)

ഒരുപാട്‌ സുഹൃത്തുക്കളെ ഈ ജീവിത യാത്രയില്‍ കണ്ടു മുട്ടി.പലരും പാതി വഴിക്ക് പിരിഞു.എങ്കിലും ഇതുവരെ അര്രും ചോതിച്ച്തിട്ടില്ല്യ "പിറന്നാള് എന്ന് "എന്നു.ആരും ചോതിക്കഞതും നന്നായി..ഓരോ ര്ത്തരോടും ഓരോ ഡേറ്റ് പറയേണ്ടി വരുമായിരുന്നു.അങിനെ ആവുമ്പോള്‍ വര്‍ഷത്തില്‍ കുറെ പിറന്നാള്‍ ഞാന്‍ ഉണ്ണും...??

പിന്നെ ആ ദിനം ഓര്‍ത്തു വെക്കാനും ആശംസ അറിക്കാനും ആരും ഉണ്ടായിട്ടില്ല്യ.പിറന്നാള്‍ ദിനത്തില്‍ എനിക്കുവേണ്ടി പുഷ്പ്പാഞ്ജലി ചെയിതു,പായസം വെച്ചു,ഇലയിട്ടു സദ്യ ഉണ്ണാനും ,അല്ലെങ്കില്‍ കേക്ക് മുറിക്കാനും ഒക്കെ കൊതിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു..ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആകാലം..ബാല്ല്യം...

ആരുടെയെങ്കിലും പിറന്നാള്‍ അല്ലെങ്കില്‍ ബര്‍ത്ത്ഡേ എന്ന് കേള്‍ക്കുമ്പോള്‍ എന്റെ പിറന്നാള്‍ ഓര്‍ക്കും .നഷ്ട്ടപെട്ട ആ പിറന്നാള്‍ നാളുകള്‍..പിറന്നാള്‍ ദിനം അറിയാത്ത ഒരുപാട്‌ പേര്‍ ഉണ്ടാകാം.എങ്കിലും അവരുടെ പിറന്നാള്‍ ദിനം ഓര്‍ത്തു വെക്കാന്‍ മറ്റാരെങ്കിലും ഒക്കെ കാണുമായിരിക്കും. .....!
ബാല്യവും, കൌമാരവും കഴിഞു.യൌവ്വനവും കൊഴിഞു വീഴാറായി..ഇനി എന്ത് പിറന്നാള്‍...ഇനി എത്ര പിറന്നാള്‍ ഉണ്ണും...?ആര്‍ക്കറിയാം..
ജീവിച്ചിരുന്നാല്‍ ഇനി ഷഷ്ഠി പൂര്‍ത്തി ആഘോഷിക്കാം....അന്ന് വായനക്കാരായി നിങളും ഉണ്ടാകുമല്ലോ ....??

Monday, October 5, 2009

സൌഹൃദം ....



സൌഹൃദം ഒരു അപൂര്‍വ നിധിയാണ്‌.


അര്‍ജുനനോളം മികച്ച വില്ലാളിയും ലോകം കണ്ടതില്‍ വെച്ചു ഏറ്റവും ദാന ശീലനും ആയിരുന്നു സൂര്യ പുത്രനായ കര്‍ണ്ണന്‍ .കര്‍ണ്ണന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദുര്യോധനന്‍.കര്‍ണ്ണനെ ഹസ്തിന പുരിയിലെ രാജാവായി വാഴിക്കുമ്പോള്‍ കര്‍ണ്ണന്റെ കുലം ഏതെന്ന് അറിയുവാന്‍ പോലും ദുര്യോധനന്‍ ശ്രമിച്ചില്ല.പകരം ദുര്യോധനന്‍ ആവശ്യപെട്ടത്‌ കര്‍ണ്ണന്റെ 'സൌഹൃദം' മാത്രമാണ്.ഇരുവരില്‍ ഒരാള്‍ യുദ്ധ ഭൂമിയില്‍ മരിച്ചു വീഴും വരെ ആ ബന്ധം നിലനിന്നു.സൌഹൃദം എന്ന് പറയുന്നതു ഒരു അപൂര്‍വ നിധിയാണ്‌.അതില്‍ പണവും,പ്രതാപവും,പേരും പെരുമയും എല്ലാം അപ്രസക്തമാണ്..


നമ്മുടെ ചിന്തകളോടും ,ഇഷ്ടങളോടും,ചേര്ന്നു നില്‍ക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്താന്‍ കഴിഞാല്‍ അത് ഒരു ഭാഗ്യം അല്ലെ?രക്ത ബന്ധത്തിനും ,പ്രണയത്തിനും അപ്പുറം സൌഹൃദം നല്‍കുന്ന തണലും,ശക്തിയും ഒന്നു വേറെ യാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ എല്ലാം നഷ്ട പെട്ടു എന്ന് തോന്നുന്ന നിമിഷത്തില്‍ നിനക്ക് ഞാന്‍ ഉണ്ട് എന്ന് പറയുന്ന ആ വാക്കുകള്‍ ഒരു പക്ഷെ ജീവിതത്തിന്റെ ഉയെര്തെഴുനെല്പ്പാകാം.


കാലം മാറുന്നതിനു അനുസരിച്ച് സൌഹൃദത്തിന്റെ രൂപവും മാറി ,അതിന്റെ ഭാവത്തില്‍ മാത്രം മാറ്റമില്ലാതെ തുടരുന്നു.'സൌഹൃദം ' ഒരു അനുഭൂതിയാണ് .തളര്‍ന്നു പോകുന്ന നിമിഷങളില്‍ ഒരു കൈതാങായി മാറുന്നു.


മറ്റുള്ളവരെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനുമുന്‍പു ആരുടെയും അടുത്തു പരിധിയില്‍ കൂടുതല്‍ മനസ്സ് തുറക്കാതിരിക്കുക.(ചിലരെ എത്ര മനസ്സിലാക്കന്‍ ശ്രമിച്ചാലും മനസ്സിലാകില്ല.)അവര്‍ ചിലപ്പോള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാകാം .സൌഹൃദത്തിന്റെ പേരില്‍ നമ്മള്‍ പങ്കു വെച്ച കാര്യങള്‍ പൊതു സ്ഥലങളില്‍ പറഞു രസിക്കുന്നവരും കാണാം.മറ്റുള്ളവരെ മനസ്സിലാക്കാതെ "സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്പില്‍ പറയാതിരിക്കുകയും.മറ്റുള്ളവരുടെ ജീവിത രഹസ്യങ്ങള്‍ അറിയാന്‍ ശ്രമിക്കാതെ ഇരിക്കയും ചെയ്യുക.ഇതു രണ്ടും മനസ്സമാധാനം നഷ്ടപെടുത്തും" എന്നാണ് ചാണക്യന്‍ പറഞത്.


'സൌഹൃദം' ഒരിക്കലും വറ്റാത്ത ഒരു നീരുറവയാണ്.ഇന്നു അത്തരം സൌഹൃദങ്ങള്‍ കാണാന്‍ പ്രയാസവും ആണ്.


'സൌഹൃദം' തന്നെയാണ് ഈ ലോകത്തു ഏറ്റവും സുദൃഢമായ ബന്ധം .ജീവിതത്തില്‍ 'സൌഹൃദം' ഒരു മാജിക്കാണ് കാണിക്കുന്നത് .


കൊഴിഞു വീഴുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകള്‍ ആയി എന്നും മനസ്സിന്റെ മണിച്ചെപ്പില്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നതാകണം.നല്ല 'സൌഹൃദം 'എന്നും തെളിഞ നീലാകാശം പോലെ ആണ്.


ഒരുപാടു ചിരിച്ചും,ചിരിപ്പിച്ചും,സന്തോഷങളും,വിഷമങളും,പങ്കിട്ടു പിന്നീട് എപ്പോഴോ ഒരുപാടു ദുഃഖങള്‍നല്കി ജീവിതത്തിന്റെ മുങാംകുഴിയില്‍ ഊളിയിട്ടു പോകുന്നു ചിലര്‍..


'ആല്‍മാര്‍തഥ,സാഹോദര്യം,സ്നേഹം ' ഇതെല്ലാം ഒരാളില്‍ കണ്ടെത്താന്‍ കഴിഞാല്‍ ഉറപ്പിക്കാം അയാള്‍ തന്റെ ഉത്തമ സുഹൃത്തു എന്ന്'!(മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ പറഞ വാക്കുകള്‍.)


എന്‍റെ പ്രിയ കവിത.....

http://www.youtube.com/watch?v=Eqaks-Vf2i0&feature=related

Saturday, October 3, 2009

നാലുമണി പൂ ....


വിണ്ണില്‍ നിന്നും

ഇറങി വന്ന പൌര്‍ണമി

യായി നീ ഉദിച്ച് നില്‍കെ

എന്‍ മോഹത്തിന്‍ ചില്ലയില്‍

ഒരായിരം പൂക്കള്‍

നീ വിരിയിച്ചു .

നിന്‍ ചിരിയില്‍

നിന്‍ മൊഴിയില്‍

ഒരു പകല്‍ പക്ഷിയായി

മാറുവാന്‍

മോഹമായി എനിക്ക് .

പാതി വിടര്‍ന്ന

ഒരു നാലുമണി

പൂവായി കൊഴിഞു പൊയ്

ഇന്നെന്‍ മോഹങ്ങള്‍..

വിഷക്കനി ......

നീ പറഞു
എന്‍റെ മനസ്സു
രോഗാതുര മെന്നു
നീ പറഞു
നിന്നെ ഞാന്‍
സ്നേഹിക്കുനില്ല എന്ന്
നീ പറഞു ഞാന്‍
സ്വാര്‍ത്ഥ എന്ന്
ഒരു കടലോളം
സ്നേഹം നിനക്ക്‌
ഞാന്‍ തന്നു,
എന്നിട്ടും എന്തേ
നീ എന്നെ
തിരിച്ചറിഞ്ഞീല
ഏറ്റവും മധുരമുളള
വിഷക്കനിയായി
നിനക്ക്
സ്ത്രീ മാറിയ തെപ്പോഴെന്നു
ഞാന്‍ അറിഞീലാ....