Monday, October 5, 2009

സൌഹൃദം ....



സൌഹൃദം ഒരു അപൂര്‍വ നിധിയാണ്‌.


അര്‍ജുനനോളം മികച്ച വില്ലാളിയും ലോകം കണ്ടതില്‍ വെച്ചു ഏറ്റവും ദാന ശീലനും ആയിരുന്നു സൂര്യ പുത്രനായ കര്‍ണ്ണന്‍ .കര്‍ണ്ണന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദുര്യോധനന്‍.കര്‍ണ്ണനെ ഹസ്തിന പുരിയിലെ രാജാവായി വാഴിക്കുമ്പോള്‍ കര്‍ണ്ണന്റെ കുലം ഏതെന്ന് അറിയുവാന്‍ പോലും ദുര്യോധനന്‍ ശ്രമിച്ചില്ല.പകരം ദുര്യോധനന്‍ ആവശ്യപെട്ടത്‌ കര്‍ണ്ണന്റെ 'സൌഹൃദം' മാത്രമാണ്.ഇരുവരില്‍ ഒരാള്‍ യുദ്ധ ഭൂമിയില്‍ മരിച്ചു വീഴും വരെ ആ ബന്ധം നിലനിന്നു.സൌഹൃദം എന്ന് പറയുന്നതു ഒരു അപൂര്‍വ നിധിയാണ്‌.അതില്‍ പണവും,പ്രതാപവും,പേരും പെരുമയും എല്ലാം അപ്രസക്തമാണ്..


നമ്മുടെ ചിന്തകളോടും ,ഇഷ്ടങളോടും,ചേര്ന്നു നില്‍ക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്താന്‍ കഴിഞാല്‍ അത് ഒരു ഭാഗ്യം അല്ലെ?രക്ത ബന്ധത്തിനും ,പ്രണയത്തിനും അപ്പുറം സൌഹൃദം നല്‍കുന്ന തണലും,ശക്തിയും ഒന്നു വേറെ യാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ എല്ലാം നഷ്ട പെട്ടു എന്ന് തോന്നുന്ന നിമിഷത്തില്‍ നിനക്ക് ഞാന്‍ ഉണ്ട് എന്ന് പറയുന്ന ആ വാക്കുകള്‍ ഒരു പക്ഷെ ജീവിതത്തിന്റെ ഉയെര്തെഴുനെല്പ്പാകാം.


കാലം മാറുന്നതിനു അനുസരിച്ച് സൌഹൃദത്തിന്റെ രൂപവും മാറി ,അതിന്റെ ഭാവത്തില്‍ മാത്രം മാറ്റമില്ലാതെ തുടരുന്നു.'സൌഹൃദം ' ഒരു അനുഭൂതിയാണ് .തളര്‍ന്നു പോകുന്ന നിമിഷങളില്‍ ഒരു കൈതാങായി മാറുന്നു.


മറ്റുള്ളവരെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനുമുന്‍പു ആരുടെയും അടുത്തു പരിധിയില്‍ കൂടുതല്‍ മനസ്സ് തുറക്കാതിരിക്കുക.(ചിലരെ എത്ര മനസ്സിലാക്കന്‍ ശ്രമിച്ചാലും മനസ്സിലാകില്ല.)അവര്‍ ചിലപ്പോള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാകാം .സൌഹൃദത്തിന്റെ പേരില്‍ നമ്മള്‍ പങ്കു വെച്ച കാര്യങള്‍ പൊതു സ്ഥലങളില്‍ പറഞു രസിക്കുന്നവരും കാണാം.മറ്റുള്ളവരെ മനസ്സിലാക്കാതെ "സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്പില്‍ പറയാതിരിക്കുകയും.മറ്റുള്ളവരുടെ ജീവിത രഹസ്യങ്ങള്‍ അറിയാന്‍ ശ്രമിക്കാതെ ഇരിക്കയും ചെയ്യുക.ഇതു രണ്ടും മനസ്സമാധാനം നഷ്ടപെടുത്തും" എന്നാണ് ചാണക്യന്‍ പറഞത്.


'സൌഹൃദം' ഒരിക്കലും വറ്റാത്ത ഒരു നീരുറവയാണ്.ഇന്നു അത്തരം സൌഹൃദങ്ങള്‍ കാണാന്‍ പ്രയാസവും ആണ്.


'സൌഹൃദം' തന്നെയാണ് ഈ ലോകത്തു ഏറ്റവും സുദൃഢമായ ബന്ധം .ജീവിതത്തില്‍ 'സൌഹൃദം' ഒരു മാജിക്കാണ് കാണിക്കുന്നത് .


കൊഴിഞു വീഴുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകള്‍ ആയി എന്നും മനസ്സിന്റെ മണിച്ചെപ്പില്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നതാകണം.നല്ല 'സൌഹൃദം 'എന്നും തെളിഞ നീലാകാശം പോലെ ആണ്.


ഒരുപാടു ചിരിച്ചും,ചിരിപ്പിച്ചും,സന്തോഷങളും,വിഷമങളും,പങ്കിട്ടു പിന്നീട് എപ്പോഴോ ഒരുപാടു ദുഃഖങള്‍നല്കി ജീവിതത്തിന്റെ മുങാംകുഴിയില്‍ ഊളിയിട്ടു പോകുന്നു ചിലര്‍..


'ആല്‍മാര്‍തഥ,സാഹോദര്യം,സ്നേഹം ' ഇതെല്ലാം ഒരാളില്‍ കണ്ടെത്താന്‍ കഴിഞാല്‍ ഉറപ്പിക്കാം അയാള്‍ തന്റെ ഉത്തമ സുഹൃത്തു എന്ന്'!(മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ പറഞ വാക്കുകള്‍.)


10 comments:

Stultus said...

"മറ്റുള്ളവരെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനുമുന്‍പു ആരുടെയും അടുത്തു പരിധിയില്‍ കൂടുതല്‍ മനസ്സ് തുറക്കാതിരിക്കുക.(ചിലരെ എത്ര മനസ്സിലാക്കന്‍ ശ്രമിച്ചാലും മനസ്സിലാകില്ല.)അവര്‍ ചിലപ്പോള്‍ നമ്മളെ മുതലെടുക്കാന്‍ ശ്രമിക്കുന്നവരാകാം .സൌഹൃദത്തിന്റെ പേരില്‍ നമ്മള്‍ പങ്കു വെച്ച കാര്യങള്‍ പൊതു സ്ഥലങളില്‍ പറഞു രസിക്കുന്നവരും കാണാം.മറ്റുള്ളവരെ മനസ്സിലാക്കാതെ സ്വന്തം രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്പില്‍ പറയാതിരിക്കുകയും.മറ്റുള്ളവരുടെ ജീവിത രഹസ്യങ്ങള്‍ അറിയാന്‍ ശ്രമിക്കാതെ ഇരിക്കയും ചെയ്യുക.ഇതു രണ്ടും മനസ്സമാധാനം നഷ്ടപെടുത്തും എന്നാണ് ചാണക്യന്‍ പറഞത്(വളരെ പണ്ടു എന്‍റെ ആല്മസുഹൃത്തുംഎന്നോട്‌ ഇതു പറഞിരുന്നു.)"

സത്യം.. നന്നായിട്ടുണ്ട്..:-)

പിന്നെ ഹെഡ്ഡർ ഇമേജിൽ എഴുതിയ വാക്കുകൾ വായിക്കാൻ പറ്റുന്നില്ല.. ശ്രദ്ധിക്കുമല്ലോ..

വീകെ said...

സൌഹൃദത്തെക്കുറിച്ച് ചേച്ചി പറഞ്ഞത് സത്യമാണ്..
പക്ഷെ, അത്തരക്കാരെ ഇന്നു കണ്ടെത്താൻ ഇത്തിരി ബുദ്ധിമുട്ടാ..
എല്ലാവരും സൌഹൃദം മറ്റു പല കാര്യ സാധ്യതക്കായി ഉപയോഗിക്കുന്നവരാണ്.

ആശംസകൾ.

Unknown said...

Very powerful writing, Feels to cry loudly after reading this article about friendship,even if i am in the work place.
Keep it up.I can see very good progress in your writing.Now it is easy to read, with very less mistakes.
God bless you.

Saam

ഹരീഷ് തൊടുപുഴ said...

'ആത്മാര്‍തഥ,സാഹോദര്യം,സ്നേഹം ' ഇതെല്ലാം ഒരാളില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഉറപ്പിക്കാം അയാള്‍ തന്റെ ഉത്തമ സുഹൃത്തു എന്ന്'!(മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്‍ പറഞ്ഞവാക്കുകള്‍.)

ഒരു നിധി പോലെ സൂക്ഷിക്കുന്നു നാം തമ്മില്‍ ഇടപഴകിയ ആ നല്ല സുഹൃദ് ബന്ധം അത്രയും...
എന്നും നന്മകള്‍ നേരുന്നു നിനക്കു...




ആ സുഹൃത്തും അങ്ങനെ തന്നെ കരുതട്ടെ എന്നാശംസിക്കുന്നു..

lekshmi. lachu said...

ellavarkkum nadhi...
v.k.chettan parajathu seriyaa..nalla sawhrudhagal labikkan budhimuttaa..ellavarkkum than karayam matram..

shaiju said...

in this cyber world rather in this modern world...there is no scope for true friendship or love.... this quoting is really in place according to time..i love it..those who understands the real feeling of true friendship...and value your friend's feelings....they will remember this wordings forever... and i feel i am luck to get a true friend...even sitting in two different corners of this world....

Senu Eapen Thomas, Poovathoor said...

സ്വര്‍ണ്ണം ഉരച്ച്‌ അറിയണം, ആള്‍ അടുത്ത്‌ അറിയണം... ഇന്ന് ആത്മാര്‍ത്ഥയുള്ള സൗഹൃദ്ദം എവിടെ? എന്തെങ്കിലും ഉദ്ദേശത്തോടെയലാതെ ആരും ആരെയും ഇന്ന് സ്നേഹിക്കുന്നില്ല.

നല്ല സുഹൃത്തുക്കള്‍ വലിയ ഒരു സമ്പത്താണു..

ആശംസകളോടെ,
സെനു, പഴമ്പുരാണംസ്‌

Unknown said...

എന്‍ പ്രിയ സുഹൃത്തേ ...നിനക്കായി ...തിരിച്ചറിയാതെ പോയോ എന്‍ സൌഹൃദം?മറക്കില്ല ഒരുനാളും ...നീ എന്നെ മറന്നാലും ...

ഒരു നിധി പോലെ സൂക്ഷിക്കുന്നു നാം തമ്മില്‍ ഇടപഴകിയ ആ നല്ല സുഹൃത്ത് ബന്ധം അത്രയും...

എന്നും നന്മകള്‍ നേരുന്നു നിനക്കു...

ഭായി said...

##രക്ത ബന്ധത്തിനും ,പ്രണയത്തിനും അപ്പുറം സൌഹൃദം നല്‍കുന്ന തണലും,ശക്തിയും ഒന്നു വേറെ യാണെന്ന് ഞാന്‍ വിശ്വസിക്കുന്നു##

ഞാനും അങിനെയാണ് വിശ്വസിക്കുന്നത്.
എന്റെ അനുഭവങളും അങിനെ തന്നെയാണ്!

അന്ന്യൻ said...

അതെ ചേച്ചീ, രക്തബന്ധത്തേക്കാളും വലിയ വില സൌഹൃദങ്ങൾക്കുണ്ട്, നല്ല സൌഹൃദം എന്നും കാത്തു സൂക്ഷിക്കുകയും വേണം.