Saturday, January 23, 2010

അക്ഷരത്തികവുകള്‍

നീ എന്നില്‍ നിന്നുമേറെ
ദൂരയെന്നറിഞ്ഞപ്പോഴാണ്
എന്നില്‍അറിയാതൊരാശയായി
നീ വളര്‍ന്നത്‌.

നീ എന്‍റെ
ചാരെയെന്നുഅറിഞ്ഞ നേരം

പ്രണയാമ്പരംമെന്‍ മാനസം.
എങ്കിലുമറിയുന്നു ഞാന്‍

ഈ പകല്‍പോലെ ,
നീ എനിക്ക് അതിവിദൂരമെന്ന സത്യം ..

നിന്നിലേക്കടുക്കുവാന്‍
ഞാന്‍ ശ്രമിക്കുംതോറും
നിന്നിലേക്കുള്ള പാതതന്‍
നീളം ഏറിടുന്നു.

അറിയുവാന്‍ തികയാത്തൊരീ
ജന്‍മാന്തരങ്ങളില്‍ വളര്‍ന്ന
സുപരിചിതര്‍ നമ്മള്‍..

അക്ഷരം വിളഞ്ഞൊരു മായാജാലം
ഓര്‍മ്മപ്പുറത്ത് കാണുവാനൊരുലോകം
അവിടെ ഞാനിന്നും പകച്ചു നില്‍പ്പൂ ..


Wednesday, January 20, 2010

ബീവി

ഇതു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു കഥയാണ്। എന്‍റെ കുട്ടിക്കാലത്ത് നടന്ന ഒരു കഥ। എന്‍റെ വല്യമ്മേടെ വീട് പൊന്നാനി എന്ന സ്ഥലത്താണ്. അന്ന് വല്യമ്മേടെ വീട്ടില്‍ പാര്‍ക്കാന്‍ ഒരു മുസ്ലിം സ്ത്രീ നിന്നിരുന്നു. അവരുടെ പേര് നബീസു എന്നായിരുന്നു. അവരുടെ ഭര്‍ത്താവ് കാലം തികയുന്നതിനു മുൻപേ മരണപ്പെട്ടിരുന്നു. ഒരു മകൻ ഉണ്ടായിരുന്നു അവർക്ക്. മമ്മദ് എന്നായിരുന്നു പേര്. മകന്‍ വളര്‍ന്നു വലുതായിട്ടും നെബീസു വല്ല്യമ്മേടെ അടുത്തു തന്നെ താമസിച്ചു പോന്നു.

മമ്മദ് അവരുടെ സ്വന്തം പറമ്പില്‍ ഒരു കുടില്‍വെച്ച് കെട്ടി അല്ലറ ചില്ലറ കൂലി പണി ഒക്കെ ചെയ്താണ് ജീവിച്ചിരുന്നത്. മമ്മദ്ന്റെ വീട് പുതുപൊന്നാനിയില്‍ ആയിരുന്നു. അതൊരു കടലോര ഗ്രാമം ആയിരുന്നു. ഇടക്കിടെ മമ്മദ് ഉമ്മയെ കാണാന്‍ വരുമായിരുന്നു. അന്ന് പുതുപൊന്നാനി പാലം ഒന്നും വന്നിട്ടില്ല. അവിടെ കടത്ത് തോണി തുഴയുക എന്നതും മമ്മദ്ന്റെ ഒരു ജോലി ആയിരുന്നു. ഒരിക്കല്‍ പുതുപൊന്നാനി അഴിമുഖത്തു (കനോലി കനാല്‍ അറബിക്കടലില്‍ ചേരുന്ന ഭാഗം ,വെളിയംകോടിനെയും ,പൊന്നാനിയും വേര്‍തിരിക്കുന്ന ഭാഗം) രണ്ടു അജ്ഞാത ശവശരീരം വന്നടിയുകയുണ്ടായി. മഴക്കാലത്ത് ഇങ്ങനെ ശവശരീരങ്ങള്‍ വന്നടിയുക പതിവുണ്ട്. അന്ന് വന്നടിഞ്ഞത്‌ ഒരു പുരുഷന്റെയും,സ്ത്രീയുടെയും ശവശരീരങ്ങള്‍ ആയിരുന്നു. അതില്‍ സ്ത്രീയുടെ ശരീരം ജീര്‍ണ്ണിച്ച നിലയില്‍ ആയിരുന്നത് കൊണ്ട് അത് അവിടെ വെച്ച് തന്നെ പോസ്റ്മാര്‍ട്ടം ചെയ്യപ്പെട്ടു. മറ്റേ ശവശരീരം പൊന്നാനി ആശുപത്രീലേക്ക് മാറ്റുകയും ചെയിതു. ജീര്‍ണ്ണിച്ച മറ്റേ ശവശരീരം മറവുചെയ്യാന്‍ ആരും ആ പ്രദേശത്തേക്ക് അടുക്കുവാന്‍ തയ്യാറായില്ല. അപ്പോഴാണ്‌ മമ്മദ് ആ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ തയ്യാറായി മുന്‍പോട്ടു വന്നത്. അതിനു കാരണം പോലീസുകാര്‍ വാഗ്ദാനം ചെയിത പതിനഞ്ചായിരം ഉറുപ്പിക ആയിരുന്നു. അന്നത്തെ കാലത്ത് പതിനഞ്ച് തരക്കേടില്ലാത്ത ഒരു സംഖ്യയായിരുന്നു. പോസ്റ്റുമാര്‍ട്ടം ചെയ്ത അതേ സ്ഥലത്ത് തന്നെ കുഴി എടുത്തു ശവശരീരം മറവു ചെയ്തു.

രണ്ടു ദിവസത്തിന് ശേഷം ശവശരീരം മറവു ചെയ്ത സ്ഥലത്ത് മമ്മദ് നോക്കിയപ്പോള്‍ മറവു ചെയ്ത ആ മണ്ണിനു മുകളില്‍ ഒരു പച്ചതുണി വിരിച്ചിരിക്കുന്നു. അവിടെ നിറയെ ചന്ദന തിരികളും കത്തിച്ചുവെച്ചിരിക്കുന്നു. മമ്മദിനു ഒന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മൊയ്ലാക്കമാര്‍ അവിടേക്ക് വരുകയും മണ്ണിനു അടുത്തിരുന്നു നിസ്ക്കരിക്കയും ചെയ്യുന്നത് അതിശയോക്തിയോടെ മമ്മദ്നോക്കി കണ്ടു. എല്ലാം കഴിഞ്ഞു തിരിച്ചു പോകുന്ന മൊയ്ലാക്കാന്‍ മാരോട് കാര്യം ചോദിച്ചറിഞ്ഞപ്പോളാണ് അവിടെ നടന്ന സംഭവ വികാസങ്ങള്‍ അറിയുന്നത്. ആ ശവശരീരം മറവു ചെയിതതിന് പിറ്റേ ദിവസം അവിടുത്തെ ഒരു മൊയില്യാര്‍ക്ക് സ്വപ്നത്തില്‍ അരുള്‍പ്പാട് ഉണ്ടായി എന്നും, അവിടെ അടക്കം ചെയിതതു ഒരു ബീവിആണെന്നും. അതിനു ശേഷം ആണ് അവിടെ പച്ചതുണി വിരിച്ചതും, ചന്ദന തിരികള്‍ കത്തിച്ചു വെച്ചതും എന്നും. ഇതു നാട്ടില്‍ പാട്ടായതോടെ പിന്നീട് അവിടേക്ക് ഭക്ത ജനപ്രവാഹമായി മാറി. ഇതെല്ലാം നോക്കി കണ്ട മമ്മദ് അവസരം മുതലെടുത്തു.

ക്രമേണ അവിടെ ഒരു ഖബറും അതിനോടനുബന്ധിച്ചു പള്ളി സ്ഥാപിക്കുകയും ചെയ്തു . പല സ്ഥലങ്ങളില്‍ നിന്നും രോഗ ശാന്തി നേടിടാനായി നാനാ മതസ്ഥര്‍ അവിടെ എത്തി. അവിടെ വന്നു ചേര്‍ന്നവര്‍ അതികവും മാനസിക വിഭ്രാന്തി ബാധിച്ചവര്‍ ആയിരുന്നു. ഒരു വിശ്വാസത്തിന്റെ പുറത്തു ആ ഗ്രാമം വികസിച്ചു. അതോടൊപ്പം ആ പള്ളിയും അതിനെ ചുറ്റി പറ്റിയുള്ള ആളുകളും വളര്‍ന്നു. പിന്നീട് പള്ളിക്ക് കമ്മററിയായി, നടത്തിപ്പിനായി ലേലം വിളിയായി. പിന്നീട് എപ്പോഴോ അവിടെ എത്തിച്ചേരുന്ന മാനസികരോഗികളായ സ്ത്രീകളെ പീഡിപ്പിക്കപ്പെടുന്നതായി നാട്ടുകാര്‍ കണ്ടെത്തുകയും അതിലൂടെ ഉടലെടുത്ത പ്രശ്നങ്ങള്‍ മൂലം അവിടുത്തെ അന്തേവാസികളെ പറഞ്ഞു വിടുകയും ,ആ സേവനം നിര്‍ത്തുകയും,അവസാനം അഴിമതിയില്‍ കലാശിക്കയുമാണ് ഉണ്ടായത്.

ഈ ഖബര്‍ പിന്നീട് മുനമ്പത്ത് ബീവിയായി അറിയപ്പെട്ടു. കടലാക്രമണം മൂലം പകുതി തകര്‍ന്ന ഭിത്തിയുമായി ശേഷിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്നു. ആ സ്വപ്ന അരുൾപാടും, ഇങ്ങനെ ഒരു ഖബര്‍ അവിടെ ഉയരുവാനുള്ള കാരണവും, ആ പ്രദേശത്തെ ചില ചെറുപ്പക്കാരുടെ തലയിൽ ഉദിച്ച ഒരു കുബുദ്ധി മാത്രം ആയിരുന്നുവെന്നും മനസ്സിലാക്കാന്‍ കാലം പിന്നെയും വേണ്ടി വന്നു... ഇന്നും ഇതു പോലെ പലര്‍ക്കും പലസ്വപന ദർശനങ്ങള്‍ ഉണ്ടാകുകയും പല ഇടതും അമ്പലങ്ങളും പള്ളികളും ,ആള്‍ദൈവങ്ങളും പൊങ്ങി കൊണ്ടിരിക്കുന്നു... മനുഷ്യരെല്ലാം ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ജീവിത വിജയം നേടിടനായി പരക്കം പായുമ്പോള്‍ ജാതിയും, മതദൈവങ്ങളും ,അന്ധവിശ്വാസങ്ങളും മുഖ്യഘടകം ആയി തീരുന്നു. ഇതില്‍ അന്ധവിശ്വാസങ്ങളെ വിറ്റു കാശാക്കുന്നു. ഒരു ദൈവവും കൈക്കൂലി ആവശ്യ പ്പെടുന്നില്ലെങ്കിലും, മിക്ക ആളുകളും അമ്പലങ്ങളിലും, പള്ളികളിലും തങ്ങളുടെ കാര്യ സാധ്യതക്കായ് ലക്ഷങ്ങള്‍ ചിലവിടുമ്പോള്‍ എത്രയോ പാവപ്പെട്ട മനുഷ്യര്‍ ഒരു നേരത്തേ ഭക്ഷണത്തിനു, അല്ലെങ്കില്‍ ഒരു പാര്‍പ്പിടത്തിനു വേണ്ടി കഷ്ടപ്പെടുന്നു എന്നും, അവരെ സംരക്ഷിക്കുനതാണ് യഥാര്‍ത്ഥ ദൈവത്തിനുള്ള കാണിക്ക എന്ന് മനസ്സിലാക്കാതെ, ഇതു മൂലം അമ്പലത്തിനെയും, പള്ളികളെയും ചുറ്റി പറ്റി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ പോക്കറ്റ് ആണ് ഈ കാണിക്ക മൂലം നിറയുന്നത് എന്ന് ഇനിയെങ്കിലും ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു...

വിശ്വാസങ്ങളെ പരിഹസിക്കാനല്ല, മറിച്ചു കിംവദന്തിയില്‍ വീണു പോകാതെ തെറ്റും ശരിയും തിരിച്ചറിയാന്‍ ശ്രമിക്കുവാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഞാന്‍ ഇടുന്നത്. ഇതിനെ വര്‍ഗീയവല്‍ക്കരിച്ച് കാണാതിരിക്കാന്‍ ശ്രമിക്കുക.

Tuesday, January 12, 2010

നിങ്ങള്‍ക്കായി ഒരു ഗാനം.

ദാസേട്ടന്‍ പാടിയ ഒരു നല്ല ഗാനം നിങ്ങള്‍ക്കായി..
http://www.youtube.com/watch?v=Xtw1XJvD7ds&feature=related

http://www.youtube.com/watch?v=imAiJrzvJ1w&feature=related

Saturday, January 9, 2010

സ്ത്രീജെന്മം

ഒരു പെണ്ണായി ഭൂമിയില്‍ പിറവി എടുക്കുന്ന നിമിഷം മുതല്‍ ,അവള്‍ വളര്ന്നു വലുതായി അമ്മയായി,വാര്ദ്ധക്ക്യവും പിന്നിട്ടു മരണത്തോട് അടുക്കും വരെ ഓരോ സ്ത്രീയും പലഘട്ടങളിലൂടെ കടന്നു പോകുന്നു.പലര്ക്കും പല അനുഭവങ്ങള്‍ ഉണ്ടാകും പറയാന്‍.ഇത്രയും കാലത്തിനിടയില്‍ ഞാന്‍ മനസ്സിലാക്കിയ ചെറിയ ,ചെറിയ കാര്യങ്ങള്‍ പറയാന്‍ ആശിക്കയാണ്.അതില്‍ എന്റെ ചിന്തകളും,ആശയങ്ങള്‍ക്കും തെറ്റുകള്‍ ഉണ്ടാകാം,വായിക്കുന്ന നിങള്‍ ക്ഷെമിക്കുമല്ലോ.

സ്ത്രീ അമ്മയാണ്,പെങ്ങള്‍ ആണ്,കാമുകി ആണ്,ഭാര്യ യാണ്,അങ്ങിനെ പലരീതിയില്‍ ഓരോര്തരും സ്ത്രീയെ കാണുന്നു.ഒരു പുരുഷന്റെ ജീവിതത്തില്‍ സ്ത്രീക്ക് എന്നും വളരെ വലിയ സ്ഥാനം ആണ് ഉള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.(മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ ഒരു പെണ്‍കൊന്തനല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുമെങ്ങിലും വീട്ടില്‍ ഭാര്യയുടെ അടുത്ത ഏതൊരു പുരുഷനും വളരെ നല്ലവനും,അനുസരണ ശീലം ഉള്ളവനും ആണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. വീട് വിട്ടു പുറത്തു ഇറങ്ങിയാല്‍ ഇക്കൂട്ടര്‍ പുലികളാണന്ന കാര്യം പാവം ഭാര്യ ഒഴികെ മറ്റെല്ലാര്‍ക്കും അറിയുമായിരിക്കും.ഇന്നസെന്റ്‌ പറഞ്ഞ പോലെ ,നല്ല കുടുംബ ജീവിതത്തിനു അച്ചടക്കം വളരെ ,വളരെ ആവശ്യമാണ്‌...)

ഒരു വീടിന്റെ ലെക്ഷ്മിയാകാനും ,ഒരു വീടിന്റെ പൂതന യാകാനും സ്ത്രീ വിചാരിച്ചാല്‍ കഴിയും.പുരുഷനെ നല്ലവനാക്കാനും,ചീത്തയാക്കാനും ,പണക്കാരനായ ഒരുവനെ കുത്ത് പാള എടുപ്പിക്കാനും ഒരു സ്ത്രീ വിജരിച്ചാല്‍ കഴിയും. സാമന്ന്യംസൌന്ദര്യവും ,വാക്ക് സാമര്‍ത്യവും ഉള്ള ഒരു പെണ്ണ് വിജാരിച്ചാല്‍ ഏത് പുരുഷനെയും സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ഒരു സ്ത്രീക്ക് കഴിയും.പുരുഷനാണ് ഈ ഭൂമിയിലെ രാജാവ് എന്ന് സ്വയം അഹങ്കരിക്കുമ്പോഴും ഓരോ പുരുഷനും ഒരു സ്ത്രീയുടെ മുന്‍പില്‍ വട്ട പൂജ്യമാണ് എന്ന കാര്യം പുരുഷന്‍ മറന്നു പോകുന്നു.ഒരു സ്ത്രീ യുടെ സ്നേഹം ,പരിഗണന എന്നിവ ലഭിക്കാന്‍ പുരുഷന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കയില്ല. അത് നേടി കഴിയുമ്പോള്‍ (ചിലര്‍ )പുല്ലു വില കല്‍പ്പിക്കുന്നു.

ഒരു സ്ത്രീ എന്നും സുരക്ഷിതത്വം ആഗ്രഹിക്കുന്നു.അത് അച്ഛന്റെ കീഴില്‍ നിനും ഭര്‍താവിലെക്കും,പിന്നീട് മകനിലെക്കും സുരക്ഷിതത്വം നേടാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ ഇന്നു സമൂഹത്തില്‍ എവിടെയും സുരക്ഷിതയല്ല അവള്‍.സൃഷ്ടിച്ച പിതാവിനാല്‍ തന്നെ നശിപ്പിക്ക പെടുന്ന ഇന്നത്തെ സമൂഹത്തില്‍ ഒരിടത്തും അവള്‍ സുരക്ഷിതയല്ല എന്ന സത്യം തുറന്നു കാണിക്കുന്നു.പുരുഷന്‍ എന്നും സ്വന്തം വ്യക്തി താല്പര്യങ്ങള്‍ക്ക് മുന്‍ തൂക്കം കൊടുക്കുമ്പോള്‍ പല സ്ത്രീ ജെന്മങ്ങളും ജീവിതത്തില്‍ ഒരു പഴംതുണിക്ക് തുല്യമായി ഒരുമൂലയില്‍ തളക്കപെടുന്നു.(ഇതു,സ്വന്തമായി ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും കഴിവുള്ള സ്ത്രീക ഉദ്ദേശിചെല്ല) .സ്ത്രീയെ ബഹുമാനിക്കയും,പ്രത്യേഗം പരിഗണ നല്കുന്ന മനോഭാവം കാണിക്കുന്ന പുരുഷന്‍ മാരും ഉണ്ട് .എങ്കിലും അത് വളരെ കുറവ് മാത്രം.

സ്ത്രീ സ്വാതന്ദ്ര്യം വേണം എന്നു മുറവിളികൂട്ടുനത് അവള്ക്ക് തോന്നിയ പോലെ നടക്കാന്‍ വേണ്ടി ആണെന്നാണ്‌ മിക്കപുരുഷന്മാരുടെയും ദാരണ.എന്നാല്‍ അതല്ല ഒരു സ്ത്രീ ആഗ്രഹിക്കുനത് ,അവള്ക്ക് സ്വന്തമായി അഭിപ്രായങ്ങള്‍ പറയാനും,സ്വന്തംവ്യക്തി സ്വാതന്ദ്ര്യവും ,അതു അഗീകരിക്കാനും ഉള്ള ഒരു മനസ്സാണ് അവള്‍ ആഗ്രഹിക്കുന്നത്.ഇവിടെ സമൂഹത്തില്‍ പുരുഷന്റെ ചിന്തകളും ,പ്രവര്‍ത്തികളും ശെരി എന്നു ധരിക്കുന്ന ഒരു സമൂഹമാണ് എന്നും നിലനില്‍ക്കുന്നത്. എന്തിനും ഏതിനും സ്ത്രീയെ കുറ്റം പറയുന്ന പുരുഷന് ,അവനെ സ്നേഹിക്കാനും ,വെച്ചു വിളമ്പാനും,ഊട്ടാനും ,ഉറക്കാനും സ്ത്രീതന്നേ വേണം.എങ്കിലും അവളെ അഗീകരിക്കാന്‍ മടിക്കുന്നു.

കുടുംബം എന്ന യാഥാര്‍ത്യതോട് സ്ത്രീയും,പുരുഷനും ദാര്‍മികമായി കടപെട്ടിരിക്കുന്നു.വിവാഹം കഴിഞ്ഞും സ്ത്രീക്കും,പുരുഷനും പരസ്പരം പ്രണയിച്ചു കഴിയുന്നു എന്ന് അവകാശപെടാന്‍ ഒരാള്‍ക്കും കഴിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഒരു സ്ത്രീക്ക് കുടുംബ ജീവിതത്തില്‍ പലതും സഹിക്കേണ്ടി വരുന്നു.(പലതും സഹിച്ചു ജീവിക്കുന്ന പുരുഷന്‍ മാരും ഇന്നത്തെ സമൂഹത്തില്‍ ഉണ്ട് ,ഇല്ല എന്നല്ല.) ഒരു സ്ത്രീയെ സംബന്തിച്ചു കുടുംബ ജീവിതത്തിനു പുറത്തു ഒരു ബന്ധം ,ഒരു പ്രണയബന്ധം അല്ലെങ്കില്‍ ഗാഢമായ ഒരു സൌഹൃദം സദ്യമാല്ലാതാകുന്നു. വ്യക്തി ജീവിതത്തില്‍ ഉണ്ടാകുന്ന പാളിച്ചകളെ മറികടക്കാന്‍ സ്വയം ഉണ്ടാക്കുന്ന ഒന്നും തന്നെ മറ്റൊന്നിനു പകരമാകില്ലനു ഞാന്‍ വിശ്വസിക്കുന്നു.വ്യക്തി ജീവിതത്തിലെ പരാജയങ്ങള്‍ ഓരോ വ്യക്തിയെയും കൊണ്ടെത്തിക്കുന്നത് വിഷാധതിലെക്കാണ്.ഇത്തരം വിഷാധങ്ങള്‍ ഒരു പക്ഷെ പുരുഷനേക്കാള്‍ കൂടുതല്‍ ബാധിക്കുക സ്ത്രീയെ ആണ്.

സ്ത്രീ പുരുഷനുമായി അടുത്ത് ഇടപഴകിയാല്‍,ഇവളെ എങ്ങിനെ വളക്കാം എന്ന് ചിന്തിക്കുന്ന പുരുഷന്‍ മാരാണ് ഇന്നും സമൂഹത്തില്‍ ഉള്ളത്.ബുദ്ധിമാനായ ഒരു പുരുഷന്‍ സ്ത്രീകളെ വളചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും ഊര്‍ന്നു വരാന്‍ ഒരു സ്ത്രീക്ക് കഴിയണം.നല്ലതും ,ചീത്തയും മനസ്സിലാക്കാന്‍ കഴിയാതെ അതില്‍ പെട്ടുപോകുന്ന സ്ത്രീകള്‍ ആണ് ഭൂരിഭാഗവും.ഒരു പുരുഷന്റെ സ്നേഹത്തിനു മുന്‍പില്‍ ഏതൊരു സ്ത്രീയും അപലയാകുന്നു.സ്വന്തം ചുറ്റുപാടുകളും മറന്നു സ്ത്രീ പുരുഷനെ സ്നേഹിക്കുന്നു.വെളിച്ചം കാണുമ്പോള്‍ ഓടി ചെല്ലുന്ന ഈയാം പാറ്റ പോലെ ,സ്നേഹം കാണുമ്പോള്‍ അതില്‍ വിശ്വസിച്ചു ,സ്വയം മറന്നു ഓടിച്ചെല്ലുന്നു.ഒടുവില്‍ എല്ലാം മനസ്സിലായി വരുമ്പോഴേക്കും ജീവിതം നഷ്ടപെട്ടിരിക്കും.മിക്ക സ്ത്രീകളും സ്നേഹത്തിന്റെകപടവലയങ്ങളില്‍ പെട്ട് ചതിക്കപെടുന്നു.സമൂഹത്തില്‍ പലര്ക്കും പല അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും ,താന്‍ സ്നേഹിക്കുന്ന പുരുഷന്‍ തന്നെ ചതിക്കയില്ല എന്ന സ്ത്രീ യുടെ അന്ധമായ വിശ്വാസത്തെ ചൂഷണം ചെയ്യപെടുന്നു.തന്നെ സ്നേഹിച്ച പുരുഷനോടുള്ള സ്നേഹവും ,വിശ്വാസവും കൊണ്ടു സ്ത്രീ അവളെ തന്നെ അയാള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ ,ആ വിശ്വാസത്തെ കളങ്കപെടുത്തി ആ സ്വകാര്ര്യ നിമിഷങ്ങളെ ക്യാമറ കണ്ണുകളില്‍ പകര്‍ത്തി പുരുഷന്‍ സ്വന്തം മുഖത് മുഖം മൂടി അണിഞ്ഞു മറ്റുള്ളവര്‍ക്കുമുന്പില്‍ ഇരുന്നു ആര്തുല്ലസിക്കുംപോള്‍ ഒരു സ്ത്രീ യുടെ മനസ്സിനെയും,അവള്‍ നല്കിയ സ്നേഹത്തെയും ,വിശ്വാസത്തെയും ,അവളുടെ ശരീരത്തെയും പുരുഷന്‍ നിഷ്കരുണം ചവിട്ടി മെതിക്കുന്നു.അവിടെ സ്ത്രീ നിസ്സഹായ യാകുന്നു...നഷ്ടങ്ങള്‍ എന്നും സ്ത്രീക്ക് മാത്രം .അവിടെ പുരുഷന്‍ ഗൂഢ മായി ആനന്ദിക്കുന്നു.

Sunday, January 3, 2010

പക്ഷി നാണു..

എന്‍റെ വീടിനു അടുത്താണ് നാണു ഏട്ടന്റെയും നാണി ഏടത്തിടേം വീട്. നാണു ഏട്ടന് പ്രായം ഏതാണ്ട് അറുപതു കഴിഞ്ഞിരിക്കുന്നു. നാണി ഏടത്തിക്ക് അറുപതിനോടടുത്ത് കാണും പ്രായം. നാണു ഏട്ടന്‍ മെലിഞ്ഞു നീണ്ടു ആറു അടിയിലും കൂടുതല്‍ പൊക്കം ഉണ്ട്. രണ്ടു പേരും കൂലിപണി യെടുതാണ് ജീവിച്ചിരുന്നത് . അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല്യ.
നാണു ഏട്ടന് നാണി ഏട്ടത്തീനുച്ചാ ജീവനാ. ഒരൂസം പോലും കാണാണ്ടേ ഇരിക്കാന്‍ രണ്ടു പേര്‍ക്കും പറ്റില്ല്യ. അതോണ്ട് നാണി ഏടത്തി നാണി ഏടത്തീടെ വീട്ടില് പോലും പോകില്ല്യ; നാണു ഏട്ടനെ തനിച്ചാക്കി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരൂസം പോലും അവർ തമ്മിൽ വഴക്കിടാത്ത ദിവസം ഉണ്ടാകാറില്ല്യ. നാണു ഏട്ടന് പണി കഴിഞ്ഞു വരുമ്പോള്‍ അല്‍പം കള്ളുകുടിക്കണ സ്വഭാവം ഉണ്ട്. അത് അകത്തു ചെന്നാല്‍ എന്തേലും ഒക്കെ പറഞ്ഞു ചൊറിഞ്ഞു തുടങ്ങും, അത് ചിലപ്പോ കറിക്ക് ഉപ്പു കൂടി, എരിവുകൂടി എന്നൊക്കെ പറഞ്ഞാകും. വഴക്ക് മൂക്കുമ്പോള്‍ നാണി ഓടും അടുത്തുള്ള കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാൻ‍. നാണി ഏടത്തി ഓടുമ്പോള്‍ പിന്നാലെ നാണു ഏട്ടനും ഓടും പുറകെ കുളത്തില്‍ ചാടാന്‍, നാണി ഏടത്തിയെ രക്ഷിക്കാൻ‍. ഇതൊരു സ്ഥി്രം കലാപരിപാടി ആയതു കൊണ്ട് അയൽ‌പക്കക്കാര്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ല്യ.. കുളത്തില്‍ ചാടി നാണി ഏടത്തിയെ എടുത്തോണ്ട് വന്നാല്‍ പിന്നെ നല്ല സ്നേഹമായി. എല്ലാ വഴക്കും മറക്കും. രണ്ടൂസം കഴിഞ്ഞാല്‍ വീണ്ടും തുടങ്ങും പഴയ പടി. ഒരൂസം നാണു ഏട്ടനും, നാണി ഏടത്തിയും പൊരിഞ്ഞ അങ്കം. അന്ന് വഴക്കിനു തുടക്കം ഇട്ടത് നാണി ഏടത്തി ആയിരുന്നു.. സംഭവം വളരെ നിസ്സാരം. എങ്കിലും നാണി ഏടത്തിക്ക് അത് സഹിക്കാന്‍ പറ്റുന്നതായിരുന്നില്യ. സംഭവം ഇതായിരുന്നു, നാണു ഏട്ടന്‍ അപ്പുറത്തെ വീട്ടിലെ സരോജത്തിനു രണ്ടു പരിപ്പുവട വാങ്ങിച്ചു കൊടുത്തു. അതായിരുന്നു അന്നത്തെ പ്രശ്നത്തിനു കാരണം. പാവം നാണു ഏട്ടന്‍. പണി കഴിഞ്ഞു വരണ വഴിക്ക് ചായപീട്യേന്നു നാല് പരിപ്പുവട നാണി ഏടത്തിക്ക് വാങ്ങിക്കാന്‍ നില്‍ക്കുമ്പോള്‍ ആണ് ആപ്പുറത്തെ പീട്യേന്നു പലചരക്കുസാധനങ്ങള്‍ വാങ്ങിക്കാന്‍ നില്‍ക്കണ സരോജത്തിനെ കണ്ടത്. ഒന്നും രണ്ടും പറഞ്ഞു വര്‍ത്താനം പറഞ്ഞു നിന്നപ്പോൾ രണ്ടു പരിപ്പുവട സരോജത്തിനും വാങ്ങിച്ചു കൊടുത്തു. ഇതു നാണു ഏട്ടന്‍ വീട്ടില്‍ എത്തിയപ്പോ നാണി ഏടത്തിയോട്‌ പറഞ്ഞു. പോരെ പൂരം.. പാവം നാണു ഏട്ടന്‍.. പിന്നെ നാണു ഏട്ടന് ഇല്ല്യാത്ത കുറ്റങ്ങള്‍ ഇല്ല്യ. നാണി ഏടത്തി അങ്ങിനെ കലി തുള്ളി നില്‍ക്കയാണ്‌, നാണു ഏട്ടന്‍ എത്ര പറഞ്ഞിട്ടും കലി അടങ്ങുന്നില്ല്യ. നാണു ഏട്ടന്‍ ഒരു പെൺകോന്തനാണെന്നും, വയസ്സ് പത്തറുപതു കഴിഞ്ഞെങ്കിലും പെണ്ണുങ്ങളെ കാണുമ്പോ ഉള്ള ഇളക്കം അല്പം കൂടുതല്‍ ആണെന്നും; പണ്ടേ അറിയാം സരോജത്തെ കാണുമ്പോള്‍ ഉള്ള നിങ്ങടെ ഒരു കിന്നാരം പറച്ചില്‍ എന്നൊക്കെ പറഞ്ഞു നാണി ഏടത്തി തൊള്ളതൊറക്കാന്‍ തുടങ്ങി. അതോടൊപ്പം നാണു ഏട്ടന്‍ കൊണ്ടുവന്ന പരിപ്പുവട അവള്‍ക്കു തന്നെ കൊണ്ട് പൊയ് കൊടുത്തോ എന്നും പറഞ്ഞു മുറ്റത്തേക്ക് ഒരേറും വെച്ച് കൊടുത്തു. പാവം നാണു ഏട്ടന്‍ കഷ്ടത്തിലായി എന്ന് പറയാലോ.. നാണു ഏട്ടന്‍ സ്വയം പറഞ്ഞു, അപ്പോഴും പറഞ്ഞതാ നാവേ, നാവേ വേണ്ടാ മിണ്ടാണ്ടെ ഇരുന്നോ എന്ന്.. ഇപ്പൊ കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനം ആയല്ലോ.. സ്വയം പണ്ടാരടക്കി തലയ്ക്കു കയ്യും കൊടുത്തു മിണ്ടാണ്ടെ ഇരുന്നു. എന്തൊക്കെ പറഞ്ഞിട്ടും നാണി ഏടത്തി അടങ്ങുന്നില്ല്യ. ഇതൊക്കെ കേട്ട് സഹികെട്ട് അവസാനം നാണു ഏട്ടന്‍ പറഞ്ഞു; നിര്‍ത്തുന്നുണ്ടോ ? ഇല്ലെങ്കില്‍ ഞാന്‍ ഇപ്പൊ ഈ കായലില്‍ ചാടി ചാകും എന്നു പറഞ്ഞു ഭീഷിണിപ്പെടുത്തി. കേട്ട പാതി, കേള്‍ക്കാത്ത പാതി എടുത്തടിച്ച പോലെ നാണി ഏടത്തി പറഞ്ഞു പോയ് ചത്തോ, എനിക്ക് കാണണ്ട. നാണു ഏട്ടന്‍ ഇറങ്ങി നടന്നു തൊട്ടടുത്ത കായലിനെ ലക്ഷ്യമാക്കി. കായലില്‍ നല്ല വെള്ളം ഉണ്ട്. വെള്ളത്തിലൂടെ വേഗത്തില്‍ ദൂരേക്ക്‌ നടന്നു പോകന്നത് കണ്ടപ്പോ അത് വരെ ക്രുദ്ധയായി നിന്ന നാണി ഏടത്തി ഒറക്കെ നിലവിളിച്ചു... നാണി ഏടത്തീടെ നിലവിളി കേട്ട് അയല്‍പ്പക്കത്തെ വീട്ടുകാര്‍ ഓടി വന്നു. നോക്കുമ്പോ നാണു ഏട്ടന്‍ കായലില്‍ വെള്ളത്തിലൂടെ ആഴത്തിലേക്ക് നടന്നകലുന്നു. ഇതു കണ്ടു രണ്ടു പേര്‍ നാണു ഏട്ടനെ രക്ഷപെടുത്താനായി ഓടിച്ചെന്നു. നാണു ഏട്ടന്‍ എത്ര നടന്നിട്ടും നാണു ഏട്ടനെ മൂടാനുള്ള വെള്ളം ഇല്ല്യ. നാണു ഏട്ടന്‍ നടന്നകലുംതോറും കൂടെ പിടിക്കാന്‍ വന്നവര്‍ വെള്ളത്തില്‍ ആണ്ടു പോയി; ഇതു കണ്ടു കരക്ക്‌ നിന്നവര്‍ നിലവിളിച്ചു. അപ്പോഴും ആറടിയില്‍ കൂടുതല്‍ പൊക്കമുള്ള നാണു ഏട്ടന്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. നാണു ഏട്ടന്‍ വേഗം തിരിച്ചു വന്നു മുങ്ങി താഴുന്ന അവരെ പൊക്കി എടുത്തു കരയില്‍ എത്തിച്ചു. ഇതു കണ്ടു കരക്കുനിന്ന നാണി ഏടത്തി അടക്കമുള്ളവർ ആര്‍ത്തു ചിരിച്ചു.. മരിക്കാന്‍ പോയ ആള്‍ മറ്റുള്ളവരെ രക്ഷിച്ചു തിരികെ പോന്നു. അന്ന് മുതല്‍ നാണു ഏട്ടന് നാട്ടുകാര്‍ പുതിയ പേരിട്ടു. പക്ഷി നാണു.. പിന്നീട് നാണു ഏട്ടന്‍ പക്ഷി നാണു എന്ന പേരിലാണ് അറിയപെട്ടത്‌.

Friday, January 1, 2010

നാട്ടിന്‍ പുറ കാഴ്ചകള്‍..






















സന്ധ്യ മയങ്ങും നേരം..
നാട്ടിന്‍ പുറ കാഴ്ചകള്‍...
സന്ധ്യ മയങ്ങും നേരം..