Wednesday, January 20, 2010

ബീവി

ഇതു കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു കഥയാണ്। എന്‍റെ കുട്ടിക്കാലത്ത് നടന്ന ഒരു കഥ। എന്‍റെ വല്യമ്മേടെ വീട് പൊന്നാനി എന്ന സ്ഥലത്താണ്. അന്ന് വല്യമ്മേടെ വീട്ടില്‍ പാര്‍ക്കാന്‍ ഒരു മുസ്ലിം സ്ത്രീ നിന്നിരുന്നു. അവരുടെ പേര് നബീസു എന്നായിരുന്നു. അവരുടെ ഭര്‍ത്താവ് കാലം തികയുന്നതിനു മുൻപേ മരണപ്പെട്ടിരുന്നു. ഒരു മകൻ ഉണ്ടായിരുന്നു അവർക്ക്. മമ്മദ് എന്നായിരുന്നു പേര്. മകന്‍ വളര്‍ന്നു വലുതായിട്ടും നെബീസു വല്ല്യമ്മേടെ അടുത്തു തന്നെ താമസിച്ചു പോന്നു.

മമ്മദ് അവരുടെ സ്വന്തം പറമ്പില്‍ ഒരു കുടില്‍വെച്ച് കെട്ടി അല്ലറ ചില്ലറ കൂലി പണി ഒക്കെ ചെയ്താണ് ജീവിച്ചിരുന്നത്. മമ്മദ്ന്റെ വീട് പുതുപൊന്നാനിയില്‍ ആയിരുന്നു. അതൊരു കടലോര ഗ്രാമം ആയിരുന്നു. ഇടക്കിടെ മമ്മദ് ഉമ്മയെ കാണാന്‍ വരുമായിരുന്നു. അന്ന് പുതുപൊന്നാനി പാലം ഒന്നും വന്നിട്ടില്ല. അവിടെ കടത്ത് തോണി തുഴയുക എന്നതും മമ്മദ്ന്റെ ഒരു ജോലി ആയിരുന്നു. ഒരിക്കല്‍ പുതുപൊന്നാനി അഴിമുഖത്തു (കനോലി കനാല്‍ അറബിക്കടലില്‍ ചേരുന്ന ഭാഗം ,വെളിയംകോടിനെയും ,പൊന്നാനിയും വേര്‍തിരിക്കുന്ന ഭാഗം) രണ്ടു അജ്ഞാത ശവശരീരം വന്നടിയുകയുണ്ടായി. മഴക്കാലത്ത് ഇങ്ങനെ ശവശരീരങ്ങള്‍ വന്നടിയുക പതിവുണ്ട്. അന്ന് വന്നടിഞ്ഞത്‌ ഒരു പുരുഷന്റെയും,സ്ത്രീയുടെയും ശവശരീരങ്ങള്‍ ആയിരുന്നു. അതില്‍ സ്ത്രീയുടെ ശരീരം ജീര്‍ണ്ണിച്ച നിലയില്‍ ആയിരുന്നത് കൊണ്ട് അത് അവിടെ വെച്ച് തന്നെ പോസ്റ്മാര്‍ട്ടം ചെയ്യപ്പെട്ടു. മറ്റേ ശവശരീരം പൊന്നാനി ആശുപത്രീലേക്ക് മാറ്റുകയും ചെയിതു. ജീര്‍ണ്ണിച്ച മറ്റേ ശവശരീരം മറവുചെയ്യാന്‍ ആരും ആ പ്രദേശത്തേക്ക് അടുക്കുവാന്‍ തയ്യാറായില്ല. അപ്പോഴാണ്‌ മമ്മദ് ആ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ തയ്യാറായി മുന്‍പോട്ടു വന്നത്. അതിനു കാരണം പോലീസുകാര്‍ വാഗ്ദാനം ചെയിത പതിനഞ്ചായിരം ഉറുപ്പിക ആയിരുന്നു. അന്നത്തെ കാലത്ത് പതിനഞ്ച് തരക്കേടില്ലാത്ത ഒരു സംഖ്യയായിരുന്നു. പോസ്റ്റുമാര്‍ട്ടം ചെയ്ത അതേ സ്ഥലത്ത് തന്നെ കുഴി എടുത്തു ശവശരീരം മറവു ചെയ്തു.

രണ്ടു ദിവസത്തിന് ശേഷം ശവശരീരം മറവു ചെയ്ത സ്ഥലത്ത് മമ്മദ് നോക്കിയപ്പോള്‍ മറവു ചെയ്ത ആ മണ്ണിനു മുകളില്‍ ഒരു പച്ചതുണി വിരിച്ചിരിക്കുന്നു. അവിടെ നിറയെ ചന്ദന തിരികളും കത്തിച്ചുവെച്ചിരിക്കുന്നു. മമ്മദിനു ഒന്നും മനസ്സിലായില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മൊയ്ലാക്കമാര്‍ അവിടേക്ക് വരുകയും മണ്ണിനു അടുത്തിരുന്നു നിസ്ക്കരിക്കയും ചെയ്യുന്നത് അതിശയോക്തിയോടെ മമ്മദ്നോക്കി കണ്ടു. എല്ലാം കഴിഞ്ഞു തിരിച്ചു പോകുന്ന മൊയ്ലാക്കാന്‍ മാരോട് കാര്യം ചോദിച്ചറിഞ്ഞപ്പോളാണ് അവിടെ നടന്ന സംഭവ വികാസങ്ങള്‍ അറിയുന്നത്. ആ ശവശരീരം മറവു ചെയിതതിന് പിറ്റേ ദിവസം അവിടുത്തെ ഒരു മൊയില്യാര്‍ക്ക് സ്വപ്നത്തില്‍ അരുള്‍പ്പാട് ഉണ്ടായി എന്നും, അവിടെ അടക്കം ചെയിതതു ഒരു ബീവിആണെന്നും. അതിനു ശേഷം ആണ് അവിടെ പച്ചതുണി വിരിച്ചതും, ചന്ദന തിരികള്‍ കത്തിച്ചു വെച്ചതും എന്നും. ഇതു നാട്ടില്‍ പാട്ടായതോടെ പിന്നീട് അവിടേക്ക് ഭക്ത ജനപ്രവാഹമായി മാറി. ഇതെല്ലാം നോക്കി കണ്ട മമ്മദ് അവസരം മുതലെടുത്തു.

ക്രമേണ അവിടെ ഒരു ഖബറും അതിനോടനുബന്ധിച്ചു പള്ളി സ്ഥാപിക്കുകയും ചെയ്തു . പല സ്ഥലങ്ങളില്‍ നിന്നും രോഗ ശാന്തി നേടിടാനായി നാനാ മതസ്ഥര്‍ അവിടെ എത്തി. അവിടെ വന്നു ചേര്‍ന്നവര്‍ അതികവും മാനസിക വിഭ്രാന്തി ബാധിച്ചവര്‍ ആയിരുന്നു. ഒരു വിശ്വാസത്തിന്റെ പുറത്തു ആ ഗ്രാമം വികസിച്ചു. അതോടൊപ്പം ആ പള്ളിയും അതിനെ ചുറ്റി പറ്റിയുള്ള ആളുകളും വളര്‍ന്നു. പിന്നീട് പള്ളിക്ക് കമ്മററിയായി, നടത്തിപ്പിനായി ലേലം വിളിയായി. പിന്നീട് എപ്പോഴോ അവിടെ എത്തിച്ചേരുന്ന മാനസികരോഗികളായ സ്ത്രീകളെ പീഡിപ്പിക്കപ്പെടുന്നതായി നാട്ടുകാര്‍ കണ്ടെത്തുകയും അതിലൂടെ ഉടലെടുത്ത പ്രശ്നങ്ങള്‍ മൂലം അവിടുത്തെ അന്തേവാസികളെ പറഞ്ഞു വിടുകയും ,ആ സേവനം നിര്‍ത്തുകയും,അവസാനം അഴിമതിയില്‍ കലാശിക്കയുമാണ് ഉണ്ടായത്.

ഈ ഖബര്‍ പിന്നീട് മുനമ്പത്ത് ബീവിയായി അറിയപ്പെട്ടു. കടലാക്രമണം മൂലം പകുതി തകര്‍ന്ന ഭിത്തിയുമായി ശേഷിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്നു. ആ സ്വപ്ന അരുൾപാടും, ഇങ്ങനെ ഒരു ഖബര്‍ അവിടെ ഉയരുവാനുള്ള കാരണവും, ആ പ്രദേശത്തെ ചില ചെറുപ്പക്കാരുടെ തലയിൽ ഉദിച്ച ഒരു കുബുദ്ധി മാത്രം ആയിരുന്നുവെന്നും മനസ്സിലാക്കാന്‍ കാലം പിന്നെയും വേണ്ടി വന്നു... ഇന്നും ഇതു പോലെ പലര്‍ക്കും പലസ്വപന ദർശനങ്ങള്‍ ഉണ്ടാകുകയും പല ഇടതും അമ്പലങ്ങളും പള്ളികളും ,ആള്‍ദൈവങ്ങളും പൊങ്ങി കൊണ്ടിരിക്കുന്നു... മനുഷ്യരെല്ലാം ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ജീവിത വിജയം നേടിടനായി പരക്കം പായുമ്പോള്‍ ജാതിയും, മതദൈവങ്ങളും ,അന്ധവിശ്വാസങ്ങളും മുഖ്യഘടകം ആയി തീരുന്നു. ഇതില്‍ അന്ധവിശ്വാസങ്ങളെ വിറ്റു കാശാക്കുന്നു. ഒരു ദൈവവും കൈക്കൂലി ആവശ്യ പ്പെടുന്നില്ലെങ്കിലും, മിക്ക ആളുകളും അമ്പലങ്ങളിലും, പള്ളികളിലും തങ്ങളുടെ കാര്യ സാധ്യതക്കായ് ലക്ഷങ്ങള്‍ ചിലവിടുമ്പോള്‍ എത്രയോ പാവപ്പെട്ട മനുഷ്യര്‍ ഒരു നേരത്തേ ഭക്ഷണത്തിനു, അല്ലെങ്കില്‍ ഒരു പാര്‍പ്പിടത്തിനു വേണ്ടി കഷ്ടപ്പെടുന്നു എന്നും, അവരെ സംരക്ഷിക്കുനതാണ് യഥാര്‍ത്ഥ ദൈവത്തിനുള്ള കാണിക്ക എന്ന് മനസ്സിലാക്കാതെ, ഇതു മൂലം അമ്പലത്തിനെയും, പള്ളികളെയും ചുറ്റി പറ്റി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ പോക്കറ്റ് ആണ് ഈ കാണിക്ക മൂലം നിറയുന്നത് എന്ന് ഇനിയെങ്കിലും ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു...

വിശ്വാസങ്ങളെ പരിഹസിക്കാനല്ല, മറിച്ചു കിംവദന്തിയില്‍ വീണു പോകാതെ തെറ്റും ശരിയും തിരിച്ചറിയാന്‍ ശ്രമിക്കുവാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഞാന്‍ ഇടുന്നത്. ഇതിനെ വര്‍ഗീയവല്‍ക്കരിച്ച് കാണാതിരിക്കാന്‍ ശ്രമിക്കുക.

23 comments:

Manoraj said...

"ഇന്നും ഇതു പോലെ പലര്‍ക്കും പലസ്വപന ദർശനങ്ങള്‍ ഉണ്ടാകുകയും പല ഇടതും അമ്പലങ്ങളും പള്ളികളും ,ആള്‍ദൈവങ്ങളും പൊങ്ങി കൊണ്ടിരിക്കുന്നു... മനുഷ്യരെല്ലാം ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ജീവിത വിജയം നേടിടനായി പരക്കം പായുമ്പോള്‍ ജാതിയും, മതദൈവങ്ങളും ,അന്ധവിശ്വാസങ്ങളും മുഖ്യഘടകം ആയി തീരുന്നു. ഇതില്‍ അന്ധവിശ്വാസങ്ങളെ വിറ്റു കാശാക്കുന്നു. ഒരു ദൈവവും കൈക്കൂലി ആവശ്യ പ്പെടുന്നില്ലെങ്കിലും, മിക്ക ആളുകളും അമ്പലങ്ങളിലും, പള്ളികളിലും തങ്ങളുടെ കാര്യ സാധ്യതക്കായ് ലക്ഷങ്ങള്‍ ചിലവിടുമ്പോള്‍ എത്രയോ പാവപ്പെട്ട മനുഷ്യര്‍ ഒരു നേരത്തേ ഭക്ഷണത്തിനു, അല്ലെങ്കില്‍ ഒരു പാര്‍പ്പിടത്തിനു വേണ്ടി കഷ്ടപ്പെടുന്നു എന്നും, അവരെ സംരക്ഷിക്കുനതാണ് യഥാര്‍ത്ഥ ദൈവത്തിനുള്ള കാണിക്ക എന്ന് മനസ്സിലാക്കാതെ, ഇതു മൂലം അമ്പലത്തിനെയും, പള്ളികളെയും ചുറ്റി പറ്റി ജീവിക്കുന്ന ഒരു കൂട്ടം ആളുകളുടെ പോക്കറ്റ് ആണ് ഈ കാണിക്ക മൂലം നിറയുന്നത് എന്ന് ഇനിയെങ്കിലും ജനം തിരിച്ചറിയേണ്ടിയിരിക്കുന്നു..."

ഇതു മാത്രമാവട്ടെ പുതുതലമുറയുടെ മുദ്രാവാക്യം... ഇതിലൂടെയാവട്ടെ, സായുധവിപ്ലവങ്ങൾ... അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാത്ത, ആൾദൈവങ്ങൾ പുറത്തുവിടുന്ന വർഗ്ഗീയതയുടെ പുകമറയില്ലാത്ത നല്ല ഒരു നാളെക്കായി പ്രാർത്ഥിക്കാം..

"വിശ്വാസങ്ങളെ പരിഹസിക്കാനല്ല, മറിച്ചു കിംവദന്തിയില്‍ വീണു പോകാതെ തെറ്റും ശരിയും തിരിച്ചറിയാന്‍ ശ്രമിക്കുവാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഞാന്‍ ഇടുന്നത്. ഇതിനെ വര്‍ഗീയവല്‍ക്കരിച്ച് കാണാതിരിക്കാന്‍ ശ്രമിക്കുക."

ഇത്തരം കാര്യങ്ങൾക്കായി നാം സമയം കണ്ടെത്തുമ്പോൾ നമ്മൾ ഈ നാടിന്റെ മക്കളാവുകയാണു.. ഹാറ്റ്സ്‌ ഓഫ്‌.. ലക്ഷ്മി.. ഈ ഒരു നല്ല പോസ്റ്റിനു.. ഇതിൽ എന്തപാകതൗണ്ടെങ്കിലും അതെല്ലാം വിഷയത്തിന്റെ പ്രസക്തിയിൽ അലിഞ്ഞില്ലാതാവുന്നതാണു.. വീണ്ടും നല്ല നല്ല ആശയങ്ങളുമായി വരിക.. വാഴ്ക...

SAJAN S said...

'ഈ പോസ്റ്റ്‌ ഉടനെ തന്നെ ഡിലീറ്റ് ചെയ്യുക' - കാരണം കുറച്ചു നാള്‍ കഴിഞ്ഞു സാജന്‍ സ്വാമി എന്ന പേരില്‍ ലോകരക്ഷ ചെയ്യാം എന്ന് നാം കരുതിയിരിക്കയായിരുന്നു . ഈ കുട്ടി കാരണം അതും നടക്കതെയായല്ലോ,ശിവ,ശിവ . അല്പം അനുഗ്രഹം കൊടുക്കാന്നുവച്ചാല്‍ അതും ഇല്ലാതെയാക്കീലോ . സ്വാമികളുടെ കോപം ഏറ്റുവാങ്ങാനാണോ പുറപ്പാട്?

അയ്യോ,ഒരു തമാശ പറഞ്ഞതാണേ. ഇനി ലക്ഷ്മീ കോപം ഉണ്ടാവരുതേ :):)

ശ്രീ said...

എല്ലായിടത്തും ഉണ്ടാകും ഇതിനു സമാനമായ അനുഭവങ്ങള്‍... എത്രയൊക്കെ ആയാലും ഇതൊന്നും മനസ്സിലാക്കാതെ ആളുകള്‍ പിന്നെയും പിന്നെയും കബളിപ്പിയ്ക്കപ്പെട്ടു കൊണ്ടേയിരിയ്ക്കുകയും ചെയ്യും.

Unknown said...

Adhyam thanne , Thanks a lot 4 your beautiful writing.
Ella samoohathilum andhaviswasam muthaledukkan dhaaralam per undu.
Manushyan irul adanju urangikkidakkunna avante manassine chindha sheshikondum, sheriyum thettum manassilakkanulla samanya bodhavum undegil ithil chennu chaadilla. undennirikkalum oru veezhcha vannupoyaal evidanu thettu pattiyathennu chinthichu nokkathe, thettu thiruthaan sramikkathe andhaviswasathilekku chennu chadunnathaanu ella kuzhappathinum kaaranam.

നന്ദന said...

ലച്ചു ബീവിയോട് കളിച്ചാൽ വിവരം അറിയും
ഇങ്ങനെയുള്ള അന്ധവിശസങ്ങൾ ഉള്ളൈടത്തോ‍ളം കാലം നമ്മുടെ നാട് നന്നാകില്ല
ഇതൊക്കെയല്ലെ സത്യസായിയും, ശ്രീ ശ്രീയും, അമ്രിതാന്ദവും ചെയ്യുന്നത്

രഞ്ജിത് വിശ്വം I ranji said...

വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും അതിരുകള്‍ വള്രെ നേര്‍ത്തതാണ്. ഒരു നല്ല വിശ്വാസി കുറച്ചൊക്കെ യുക്തിവാദിയും ആയിരിക്കണം എന്നെനിക്കു പൊട്ട ബുദ്ധിയില്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. കണ്ണുമടച്ച് എന്തിനേയും വിശ്വസിച്ചു പോകുന്നവര്‍ പലപ്പോഴും കെണിയില്‍ പെടാറുമുണ്ട്.
വിവരണം നന്നായി.. ഒന്നു കൂടി എഡിറ്റാനുണ്ടോ എന്നൊരു സംശയം.. അഭിപ്രായമാണേ.. :-)

കാട്ടിപ്പരുത്തി said...

ഇത് ഞാനറിയുന്ന ഒരു സംഭവമാണല്ലോ-

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുത്ത കഥകളിലെ അവതാരികതയിൽ എം.ടി- എഴുതുന്നുണ്ട് മാന്ത്രികപൂച്ച വായിച്ച് ദിവ്യപൂച്ചയെ അന്യേഷിച്ച് ആളുകൽ കാണാൻ വരുന്നത്- ഇപ്പോൾ ശബരിനാഥിൽ നിന്നും മറ്റു ശബരികളിലേക്ക് ആളുകൾ ചേക്കേറുന്നതുമെല്ലാം ഇങ്ങിനെതന്നെ-

കാലമിനിയുമുരുളും-

എറക്കാടൻ / Erakkadan said...

ഇന്നു ഒരു കൂട്ടം മമ്മദ്മാർ നാടോട്ടുക്ക്‌ ഇതേ പോലെ തട്ടിപ്പ്‌ നടത്തികൊണ്ടിരിക്കുകയാണ​‍്‌.........ഒരു ബോധവൽക്കരണം ഉണ്ടായിട്ടും ഇതെല്ലാം കാലചക്രത്തിൽ നിന്നും അടർന്നുപോകുന്നില്ല.....

കൂതറHashimܓ said...

വരും തലമുറ ഇതൊന്നും വിശ്വസിക്കില്ല.. തീർച്ച,
അവർക്കിന്ന് ആത്മാക്കളോട് സംസാരിക്കാൻ ഓജോബോഡുകൾ സുലഭം.
കാലം മാറിയാൽ അതിനനുസരിച്ച് കോലം കെട്ടാൻ ഇത്തരം വിശ്വാസവും വിശ്വാസികലും എന്നും മുമ്പിൽ..!!!

എന്നാലും.............

വീകെ said...

ഇന്നത്തെ കാലത്ത് ഏറ്റവും വിലപിടിപ്പുള്ളതും പെട്ടെന്ന് ചിലവാകുന്നതൂമായ ഒന്നാണ് അന്ധവിശ്വാസം..

ഇതു കൊണ്ടു ന്നടന്ന് വിറ്റ്, ഇത്തരക്കാർ നിമിഷ നേരം കൊണ്ട് കോടികൾ സമ്പാദിച്ചു കൂട്ടുന്നു.
മനുഷ്യകുലം ഉള്ളിടത്തോളം അതു തുടരുകയും ചെയ്യും.
കാ‍രണം അത്യാഗ്രഹിയാണല്ലൊ മനുഷ്യൻ...

Mohamedkutty മുഹമ്മദുകുട്ടി said...

പോസ്റ്റ് ഒക്കെ നന്നായി “അവരുടെ ഭര്‍ത്താവ് കാലം തികയുന്നതിനു മുൻപേ മരണപ്പെട്ടിരുന്നു.” ഇതു മനസ്സിലായില്ല.ഒരോരുത്തരും അവരുടെ കാലം തികയുമ്പോഴല്ലെ മരിക്കുന്നത്?.പിന്നെ അന്ധ വിശ്വാസം.അതിന്റെ കാര്യം പറയാതിരിക്കുന്നതാ ഭേതം . പണ്ടു ഞാന്‍ “കൂട്ടത്തില്‍” “അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും” എന്നൊരു ഡിസ്കഷന്‍ ഇട്ടിട്ട് കൂടുതല്‍ ആളുകളും അന്ധ വിശ്വാസികളായാണ് കമന്റെഴുതിയത്,എന്നു വെച്ചാല്‍ അതിനിപ്പോഴും മാര്‍ക്കറ്റുണ്ട് എന്നര്‍ത്ഥം.അതിന്നിടയില്‍ ഇപ്പോ ഒരു ഓജോ ബോര്‍ഡും വന്നിരിക്കുന്നു.

Unknown said...

രസകരമായ ഒരു സംഭവത്തിലൂടെ കാതലായ ഒരു ഭാഗം തുറന്നു കാട്ടുന്നു... നന്നായിട്ടുണ്ട് ലച്ചു, തിരഞ്ഞെടുത്ത വിഷയവും അവതരണത്തിന്‍റെ രീതിയും...

Gopakumar V S (ഗോപന്‍ ) said...

ഇതിന്റെയെല്ലാം അടിസ്ഥാന കാരണം ഒന്നു തന്നെ, സ്വന്തം ഉള്ളിലുള്ള ദൈവത്തെ കാണാതെ പോകുന്നു, അതിനായി ഭ്രാന്തമായി അലഞ്ഞു നടക്കുന്നു. തിരുവനന്തപുരത്തേക്ക് പോകേണ്ടവൻ, 'തിരുവനന്തപുരം' എന്ന വഴികാട്ടി ബോർഡ് കണ്ട്, അതാണ് തിരുവനന്തപുരം എന്നു തെറ്റിദ്ധരിക്കുന്നതു പോലെ.... ചൂഷകരെ അങ്ങനെയങ്ങ് കുറ്റപ്പെടുത്തണ്ട, ഈ കലികാലത്ത്, ജീവിക്കാനുള്ള മാർഗ്ഗം അവർ തിരഞ്ഞെടുക്കുന്നു, ആരെയും അങ്ങോട്ട് ചെന്ന് നിർബന്ധിചിട്ടല്ലല്ലോ ഇപ്പറയുന്ന ഇരകൾ ആൾദൈവങ്ങളുടെ അടുത്തേക്ക് പോകുന്നത്. അന്ധവിശ്വാസത്തിലുപരി, എല്ലാത്തിനും കുറുക്കുവഴികൾ അഥവാ എളുപ്പ വഴികൾ തേടിപ്പോകുന്നവർ ഇതിലും വലിയ കുഴികളിൽ വീഴും. ഇരയെ വീഴ്ത്താൻ കാത്തിരിക്കുന്ന കുഴിയാനകളെ പഴിച്ചിട്ടെന്തുകാര്യം? സ്വയം വിഡ്ഡികളാകുന്ന ഇരകളെ ഓർത്ത് സഹതപിക്കാം... സമാധാനവും, പരിഹാരവും എല്ലാം അവനവന്റെ പ്രവൃത്തി അനുസരിച്ച് ഇരിക്കും, അല്ലാതെ ഇടനിലക്കാരെ തേടിപ്പോയാൽ കബളിക്കപ്പെടും. അന്ധവിശ്വാസം എന്നു പറഞ്ഞു നിസ്സാരവൽകരിക്കേണ്ട...

ഒരു ആരോഗ്യകരമായ ചർച്ചക്കു കളമൊരുക്കുയതിന് നന്ദി, ലക്ഷ്മീ...

ഒരു നുറുങ്ങ് said...

പൌരോഹിത്യം എന്നുമെവിടെയും ഒരു ശല്യമാണു.
അന്ധവിശ്വാസങ്ങളും,ചൂഷണങ്ങളും എന്നും അതിന്‍റെ
ഉപോൽപ്പന്നമായി നാടു വാഴും.ആധുനികരെന്ന്
അഭിമാനിക്കുന്നവരും ഈ ചൂഷകവര്‍ഗ്ഗത്തെ അവരുടെ
കാര്യലാഭത്തിനു വേണ്ടി സംരക്ഷിക്കുന്നു!
സമൂഹഗാത്രത്തില്‍ നിന്നും ഈ കാന്‍സര്‍ മുറിച്ചുകളയാന്‍
ഒട്ടും അമാന്തിക്കരുത്.

the man to walk with said...

angane enthellam albhuthangalaanu lokath undaavunnath ettavum albutham ..ee sthalangalilellam albutha rokashanthi nediya aalukal undaavum ennathaanu..
vishwasam rakshikkatte..

ഭായി said...

കൈക്കൂലിയില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന സ്ഥിതിയാണിന്ന്..അതിനി ദൈവമായാല്‍ പോലും!

ദൈവത്തേയും കൈക്കൂലിക്കാരനാക്കി മാറ്റിയത് നമ്മളൊക്കെത്തന്നെയാണ്!

പാവപ്പെട്ടവൻ said...

ഇതൊരു പുതിയ സംഭവമല്ല എല്ലാകാലത്തും ഇത് സംഭവിച്ചിരുന്നു .പുരാതന കാലത്തെ ചരിത്രങ്ങളിലും
അന്ധവിശ്വാസത്തെയും, അനാചാരങ്ങളെയും ജനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് കാണാന്‍ കഴിയും .വിശ്വാസത്തിന്‍റെ മറുപ്പുറമെന്ന പോലെ, അസ്വസ്ഥതയുടെ - സ്വസ്ഥത തിരയുന്ന മനുഷ്യസഹജമായ അന്വേഷണത്തിന്‍റെ കണ്ടെത്തലുകാളാണ് ഇതൊക്കെ .അതിന്‍റെ മനശാസ്ത്രമറിയുന്ന ചിലരുടെ പ്രചാരങ്ങളില്‍ അസ്വസ്ഥനായ മനുഷ്യന്‍ വീണുപോകുന്നത് രോഗി മരുന്ന് തിരയുന്ന പോലാണ്. അവിടെ ആത്മ വിശ്വാസത്തിന്‍റെ അതിര്‍ വരമ്പുകള്‍ ലങ്കിക്ക പെടുന്നു .നല്ല പോസ്റ്റു

പട്ടേപ്പാടം റാംജി said...

അന്ധവിശ്വാസവും അനാചാരങ്ങളും പഴതിനേക്കാള്‍ ഇരട്ടിച്ചു എന്ന് തോന്നുന്നു.
പണത്തിന്റെ പിന്നാലെ പായുവനുള്ള മനുഷ്യന്റെ ആര്‍ത്തിയാണ് അതിന് കാരണമാകുന്നത്.
അത് മുതലെടുത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌
ഒരു പരിധി വരെ മാധ്യമങ്ങളിലെ കാഴ്ച്ചകള്‍
പ്രയോജനപ്പെടുന്നു.
പോസ്റ്റ്‌ നന്നായി.
ആശംസകള്‍.

lekshmi. lachu said...

ഈ വഴി വരുകയും
അവരവരുടെ അഭിപ്രായം
തുറന്നു പറയുകയും ചെയിത
മനോരാജ്,സാജന്‍,ശ്രീ,സാലി ,
നന്ദന ,രഞ്ജിത് ,കാട്ടിപ്പരുത്തി,
ഏറക്കാടന്‍,കൂതറ,വി കെ,മുഹമ്മദ്കുട്ടി,
ബിജു,ഗോപന്‍,നുറുങ്ങു,ദി മാന്‍ ടു വാക്ക് ,
ഭായ്,പാവപ്പെട്ടവന്‍,പദ്മരാജ്
എല്ലാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ
നന്ദി അറീക്കുന്നു..മെയില്‍ വഴി
അഭിപ്രായം പങ്കുവേച്ചവര്‍ക്കും
നന്ദി..
വി കെ പറഞ്ഞ പോലെ എന്ന്
ഏറ്റവും എളുപ്പത്തില്‍ കാശുണ്ടാക്കാവുന്ന
ഒരു മാര്‍ഗമായി ഭക്തി മാറി..
അത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍
രെക്ഷപെട്ടു..ഈ അന്ധവിശ്വാസം
ഏറ്റവും കൂടുതല്‍ പിടിപെടുന്നത്
സ്ത്രീകളില്‍ ആണെന്നുള്ളതാണ് ഒരു സത്യം..

സജി said...

എല്ല വിശ്വാസവും അന്ധ വിശ്വാസങ്ങള്‍ തന്നെ. യുക്തിയും ബുദ്ധിയും ഉപയോഗിച്ചു ബോധ്യപ്പെട്ടാല്‍ പിന്നെ അതു വിജ്ഞാനമായി, പിന്നെ വിശ്വസിക്കേണ്ട കാര്യമില്ല.
പിന്നെ, എന്താണ് ശരിയായ വിശ്വാസവും, തെറ്റായ വിശ്വാസവും എന്ന ചോദ്യം ബാക്കിയായി.
എന്തായാലുംപണത്തിന്റെ ഇടപെടല്‍ വരുമ്പോല്‍ സൂക്ഷിക്കുക അതേ, നടക്കൂ..
എന്തായാലും, നല്ല വിവരണം!

സിനു said...

നല്ല പോസ്റ്റ്‌
എഴുതിയ വിഷയം ഇഷ്ട്ടമായി.

നിരക്ഷരൻ said...

മുനമ്പത്ത് ബീവി എന്ന് കേട്ടിട്ടുണ്ട്. അതിന്റെ പിന്നിലെ നാട്ടുകഥയും 'വിശ്വാസ'വുമൊക്കെ ഇപ്പോളാണു്‌ മനസ്സിലാക്കാനായത്.

ManzoorAluvila said...

Conscious- being (human-being) അതല്ലാതെ ആകുമ്പോൾ..അവനു നേട്ടങ്ങൾ മാത്രമാകും ലക്ഷ്യം..അപ്പോൾ സത്യവും ധർമ്മവും പോയ്‌ മറയും..

നല്ലവിഷയം..നന്നായ്‌ പറയാൻ ശ്രമിച്ചിരിക്കുന്നു..ആശംസകൾ