Saturday, January 9, 2010

സ്ത്രീജെന്മം

ഒരു പെണ്ണായി ഭൂമിയില്‍ പിറവി എടുക്കുന്ന നിമിഷം മുതല്‍ ,അവള്‍ വളര്ന്നു വലുതായി അമ്മയായി,വാര്ദ്ധക്ക്യവും പിന്നിട്ടു മരണത്തോട് അടുക്കും വരെ ഓരോ സ്ത്രീയും പലഘട്ടങളിലൂടെ കടന്നു പോകുന്നു.പലര്ക്കും പല അനുഭവങ്ങള്‍ ഉണ്ടാകും പറയാന്‍.ഇത്രയും കാലത്തിനിടയില്‍ ഞാന്‍ മനസ്സിലാക്കിയ ചെറിയ ,ചെറിയ കാര്യങ്ങള്‍ പറയാന്‍ ആശിക്കയാണ്.അതില്‍ എന്റെ ചിന്തകളും,ആശയങ്ങള്‍ക്കും തെറ്റുകള്‍ ഉണ്ടാകാം,വായിക്കുന്ന നിങള്‍ ക്ഷെമിക്കുമല്ലോ.

സ്ത്രീ അമ്മയാണ്,പെങ്ങള്‍ ആണ്,കാമുകി ആണ്,ഭാര്യ യാണ്,അങ്ങിനെ പലരീതിയില്‍ ഓരോര്തരും സ്ത്രീയെ കാണുന്നു.ഒരു പുരുഷന്റെ ജീവിതത്തില്‍ സ്ത്രീക്ക് എന്നും വളരെ വലിയ സ്ഥാനം ആണ് ഉള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.(മറ്റുള്ളവരുടെ മുന്‍പില്‍ ഞാന്‍ ഒരു പെണ്‍കൊന്തനല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുമെങ്ങിലും വീട്ടില്‍ ഭാര്യയുടെ അടുത്ത ഏതൊരു പുരുഷനും വളരെ നല്ലവനും,അനുസരണ ശീലം ഉള്ളവനും ആണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. വീട് വിട്ടു പുറത്തു ഇറങ്ങിയാല്‍ ഇക്കൂട്ടര്‍ പുലികളാണന്ന കാര്യം പാവം ഭാര്യ ഒഴികെ മറ്റെല്ലാര്‍ക്കും അറിയുമായിരിക്കും.ഇന്നസെന്റ്‌ പറഞ്ഞ പോലെ ,നല്ല കുടുംബ ജീവിതത്തിനു അച്ചടക്കം വളരെ ,വളരെ ആവശ്യമാണ്‌...)

ഒരു വീടിന്റെ ലെക്ഷ്മിയാകാനും ,ഒരു വീടിന്റെ പൂതന യാകാനും സ്ത്രീ വിചാരിച്ചാല്‍ കഴിയും.പുരുഷനെ നല്ലവനാക്കാനും,ചീത്തയാക്കാനും ,പണക്കാരനായ ഒരുവനെ കുത്ത് പാള എടുപ്പിക്കാനും ഒരു സ്ത്രീ വിജരിച്ചാല്‍ കഴിയും. സാമന്ന്യംസൌന്ദര്യവും ,വാക്ക് സാമര്‍ത്യവും ഉള്ള ഒരു പെണ്ണ് വിജാരിച്ചാല്‍ ഏത് പുരുഷനെയും സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ഒരു സ്ത്രീക്ക് കഴിയും.പുരുഷനാണ് ഈ ഭൂമിയിലെ രാജാവ് എന്ന് സ്വയം അഹങ്കരിക്കുമ്പോഴും ഓരോ പുരുഷനും ഒരു സ്ത്രീയുടെ മുന്‍പില്‍ വട്ട പൂജ്യമാണ് എന്ന കാര്യം പുരുഷന്‍ മറന്നു പോകുന്നു.ഒരു സ്ത്രീ യുടെ സ്നേഹം ,പരിഗണന എന്നിവ ലഭിക്കാന്‍ പുരുഷന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കയില്ല. അത് നേടി കഴിയുമ്പോള്‍ (ചിലര്‍ )പുല്ലു വില കല്‍പ്പിക്കുന്നു.

ഒരു സ്ത്രീ എന്നും സുരക്ഷിതത്വം ആഗ്രഹിക്കുന്നു.അത് അച്ഛന്റെ കീഴില്‍ നിനും ഭര്‍താവിലെക്കും,പിന്നീട് മകനിലെക്കും സുരക്ഷിതത്വം നേടാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ ഇന്നു സമൂഹത്തില്‍ എവിടെയും സുരക്ഷിതയല്ല അവള്‍.സൃഷ്ടിച്ച പിതാവിനാല്‍ തന്നെ നശിപ്പിക്ക പെടുന്ന ഇന്നത്തെ സമൂഹത്തില്‍ ഒരിടത്തും അവള്‍ സുരക്ഷിതയല്ല എന്ന സത്യം തുറന്നു കാണിക്കുന്നു.പുരുഷന്‍ എന്നും സ്വന്തം വ്യക്തി താല്പര്യങ്ങള്‍ക്ക് മുന്‍ തൂക്കം കൊടുക്കുമ്പോള്‍ പല സ്ത്രീ ജെന്മങ്ങളും ജീവിതത്തില്‍ ഒരു പഴംതുണിക്ക് തുല്യമായി ഒരുമൂലയില്‍ തളക്കപെടുന്നു.(ഇതു,സ്വന്തമായി ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും കഴിവുള്ള സ്ത്രീക ഉദ്ദേശിചെല്ല) .സ്ത്രീയെ ബഹുമാനിക്കയും,പ്രത്യേഗം പരിഗണ നല്കുന്ന മനോഭാവം കാണിക്കുന്ന പുരുഷന്‍ മാരും ഉണ്ട് .എങ്കിലും അത് വളരെ കുറവ് മാത്രം.

സ്ത്രീ സ്വാതന്ദ്ര്യം വേണം എന്നു മുറവിളികൂട്ടുനത് അവള്ക്ക് തോന്നിയ പോലെ നടക്കാന്‍ വേണ്ടി ആണെന്നാണ്‌ മിക്കപുരുഷന്മാരുടെയും ദാരണ.എന്നാല്‍ അതല്ല ഒരു സ്ത്രീ ആഗ്രഹിക്കുനത് ,അവള്ക്ക് സ്വന്തമായി അഭിപ്രായങ്ങള്‍ പറയാനും,സ്വന്തംവ്യക്തി സ്വാതന്ദ്ര്യവും ,അതു അഗീകരിക്കാനും ഉള്ള ഒരു മനസ്സാണ് അവള്‍ ആഗ്രഹിക്കുന്നത്.ഇവിടെ സമൂഹത്തില്‍ പുരുഷന്റെ ചിന്തകളും ,പ്രവര്‍ത്തികളും ശെരി എന്നു ധരിക്കുന്ന ഒരു സമൂഹമാണ് എന്നും നിലനില്‍ക്കുന്നത്. എന്തിനും ഏതിനും സ്ത്രീയെ കുറ്റം പറയുന്ന പുരുഷന് ,അവനെ സ്നേഹിക്കാനും ,വെച്ചു വിളമ്പാനും,ഊട്ടാനും ,ഉറക്കാനും സ്ത്രീതന്നേ വേണം.എങ്കിലും അവളെ അഗീകരിക്കാന്‍ മടിക്കുന്നു.

കുടുംബം എന്ന യാഥാര്‍ത്യതോട് സ്ത്രീയും,പുരുഷനും ദാര്‍മികമായി കടപെട്ടിരിക്കുന്നു.വിവാഹം കഴിഞ്ഞും സ്ത്രീക്കും,പുരുഷനും പരസ്പരം പ്രണയിച്ചു കഴിയുന്നു എന്ന് അവകാശപെടാന്‍ ഒരാള്‍ക്കും കഴിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഒരു സ്ത്രീക്ക് കുടുംബ ജീവിതത്തില്‍ പലതും സഹിക്കേണ്ടി വരുന്നു.(പലതും സഹിച്ചു ജീവിക്കുന്ന പുരുഷന്‍ മാരും ഇന്നത്തെ സമൂഹത്തില്‍ ഉണ്ട് ,ഇല്ല എന്നല്ല.) ഒരു സ്ത്രീയെ സംബന്തിച്ചു കുടുംബ ജീവിതത്തിനു പുറത്തു ഒരു ബന്ധം ,ഒരു പ്രണയബന്ധം അല്ലെങ്കില്‍ ഗാഢമായ ഒരു സൌഹൃദം സദ്യമാല്ലാതാകുന്നു. വ്യക്തി ജീവിതത്തില്‍ ഉണ്ടാകുന്ന പാളിച്ചകളെ മറികടക്കാന്‍ സ്വയം ഉണ്ടാക്കുന്ന ഒന്നും തന്നെ മറ്റൊന്നിനു പകരമാകില്ലനു ഞാന്‍ വിശ്വസിക്കുന്നു.വ്യക്തി ജീവിതത്തിലെ പരാജയങ്ങള്‍ ഓരോ വ്യക്തിയെയും കൊണ്ടെത്തിക്കുന്നത് വിഷാധതിലെക്കാണ്.ഇത്തരം വിഷാധങ്ങള്‍ ഒരു പക്ഷെ പുരുഷനേക്കാള്‍ കൂടുതല്‍ ബാധിക്കുക സ്ത്രീയെ ആണ്.

സ്ത്രീ പുരുഷനുമായി അടുത്ത് ഇടപഴകിയാല്‍,ഇവളെ എങ്ങിനെ വളക്കാം എന്ന് ചിന്തിക്കുന്ന പുരുഷന്‍ മാരാണ് ഇന്നും സമൂഹത്തില്‍ ഉള്ളത്.ബുദ്ധിമാനായ ഒരു പുരുഷന്‍ സ്ത്രീകളെ വളചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും ഊര്‍ന്നു വരാന്‍ ഒരു സ്ത്രീക്ക് കഴിയണം.നല്ലതും ,ചീത്തയും മനസ്സിലാക്കാന്‍ കഴിയാതെ അതില്‍ പെട്ടുപോകുന്ന സ്ത്രീകള്‍ ആണ് ഭൂരിഭാഗവും.ഒരു പുരുഷന്റെ സ്നേഹത്തിനു മുന്‍പില്‍ ഏതൊരു സ്ത്രീയും അപലയാകുന്നു.സ്വന്തം ചുറ്റുപാടുകളും മറന്നു സ്ത്രീ പുരുഷനെ സ്നേഹിക്കുന്നു.വെളിച്ചം കാണുമ്പോള്‍ ഓടി ചെല്ലുന്ന ഈയാം പാറ്റ പോലെ ,സ്നേഹം കാണുമ്പോള്‍ അതില്‍ വിശ്വസിച്ചു ,സ്വയം മറന്നു ഓടിച്ചെല്ലുന്നു.ഒടുവില്‍ എല്ലാം മനസ്സിലായി വരുമ്പോഴേക്കും ജീവിതം നഷ്ടപെട്ടിരിക്കും.മിക്ക സ്ത്രീകളും സ്നേഹത്തിന്റെകപടവലയങ്ങളില്‍ പെട്ട് ചതിക്കപെടുന്നു.സമൂഹത്തില്‍ പലര്ക്കും പല അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴും ,താന്‍ സ്നേഹിക്കുന്ന പുരുഷന്‍ തന്നെ ചതിക്കയില്ല എന്ന സ്ത്രീ യുടെ അന്ധമായ വിശ്വാസത്തെ ചൂഷണം ചെയ്യപെടുന്നു.തന്നെ സ്നേഹിച്ച പുരുഷനോടുള്ള സ്നേഹവും ,വിശ്വാസവും കൊണ്ടു സ്ത്രീ അവളെ തന്നെ അയാള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ ,ആ വിശ്വാസത്തെ കളങ്കപെടുത്തി ആ സ്വകാര്ര്യ നിമിഷങ്ങളെ ക്യാമറ കണ്ണുകളില്‍ പകര്‍ത്തി പുരുഷന്‍ സ്വന്തം മുഖത് മുഖം മൂടി അണിഞ്ഞു മറ്റുള്ളവര്‍ക്കുമുന്പില്‍ ഇരുന്നു ആര്തുല്ലസിക്കുംപോള്‍ ഒരു സ്ത്രീ യുടെ മനസ്സിനെയും,അവള്‍ നല്കിയ സ്നേഹത്തെയും ,വിശ്വാസത്തെയും ,അവളുടെ ശരീരത്തെയും പുരുഷന്‍ നിഷ്കരുണം ചവിട്ടി മെതിക്കുന്നു.അവിടെ സ്ത്രീ നിസ്സഹായ യാകുന്നു...നഷ്ടങ്ങള്‍ എന്നും സ്ത്രീക്ക് മാത്രം .അവിടെ പുരുഷന്‍ ഗൂഢ മായി ആനന്ദിക്കുന്നു.

37 comments:

കാട്ടിപ്പരുത്തി said...

ഒരു പാടു കാര്യങ്ങൾ പറഞ്ഞു പോയിരിക്കുന്നു. കുറെ സത്യങ്ങൾ തന്നെയാണു, അതിൽ ഏറ്റവും പ്രധാനമായത് സ്ത്രീ പുരുഷ് പ്രകൃതത്തെ കുറിച്ചുള്ള നിരീക്ഷണങ്ങളാണു,

അതോടൊപ്പം തന്നെ, സ്വാതന്ത്ര്യമെന്നത് ആപേക്ഷികമാണു- എവിടെയാണു സ്വാതന്ത്ര്യത്തിന്റെയും സുരക്ഷിതത്തിന്റെയും അതിർവരമ്പെന്നത് തിരിച്ചറിയുക ശ്രമകരമാണു-

നല്ല ചിന്തകൾ

അഭിനന്ദനങ്ങൾ

sunil panikker said...

എന്താ ഇപ്പൊ ഇങ്ങനെയൊക്കെ തോന്നാൻ..?
കാഴ്ചപ്പാടുകളിലും ചിന്തകളിലും കുറെ ശരികളുണ്ട്‌.

SAJAN S said...

ഇവിടെ എന്റെ ഒരഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നു. തെറ്റാണെങ്കില്‍ ക്ഷമിക്കുമല്ലോ ? സ്ത്രീ അബലയും ചപലയും ആകുന്നതു മിക്കവാറും മധ്യവര്‍ത്തി കുടുംബങ്ങളിലാണ്. പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ കുറച്ചുകൂടെ മനക്കരുത്ത് ഉള്ളവരായിരിക്കും. അതുപോലെ നിര്‍ധന കുടുംബങ്ങളില്‍ വിവാഹമോചനവും കുറവായിരിക്കും . അയ്യോ ഞാന്‍ ഈ പറഞ്ഞത് ഞങ്ങളുടെ നാട്ടിലെ കാര്യങ്ങളാണ്. എതിര്‍ അഭിപ്രായമുള്ളവര്‍ ദയവായി ക്ഷമിക്കുക

sadu സാധു said...

നല്ല ചിന്ത, നാടിന്റെ നന്മ വീട്ടിൽ തുടങ്ങുന്നു; വീടിന്റെ അമ്മയിലും. അതിനാൽ പൂരാതന ഭാരതത്തിൽ സ്ത്രീകൾക്ക് മഹത്ത് സ്ഥാനം ഉണ്ടായിരുന്നു. സ്ത്രീകളിൽ ആ മഹത്വം വരണം,അതിനു വേണ്ടുന്ന അറിവും സംസ്ക്കാരവും വരും തലമുറകളിൽ വരുന്നതിനു ഒരൊ അമ്മമാരും ശ്രമിക്കുകയും വേണം. അവരുടെ ശ്രമങ്ങൾക്ക് അച്ഛന്റെ സംരക്ഷണവും വേണം.

ശ്രീ said...

ഒറ്റയടിയ്ക്ക് പെട്ടെന്ന് മനസ്സില്‍ തോന്നിയത് അങ്ങനെ തന്നെ പകര്‍ത്തി എഴുതിയതു പോലെ തോന്നുന്നു. പറഞ്ഞവയില്‍ ഭൂരിഭാഗവും ഏതാണ്ടൊക്കെ ശരിയാണ് എന്ന് സമ്മതിയ്ക്കുന്നു... എന്നാല്‍ പൂര്‍ണ്ണമായും ശരിയാണെന്ന് പറയുന്നുമില്ല.

ഒരു തര്‍ക്കവിഷയമായേക്കാവുന്ന പോസ്റ്റ് :)

എല്ലാവരും എങ്ങനെ പ്രതികരിയ്ക്കുന്നു എന്ന് കാണട്ടെ. പിന്നെ, അക്ഷരത്തെറ്റുകള്‍ ഇത്തവണ ഒരുപാടുണ്ട്. ശ്രദ്ധിച്ച് തിരുത്തുമല്ലോ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ലക്ഷ്മിയുടെ നിരീക്ഷണങ്ങളില്‍ കുറെ ശെരികളുണ്ട്‌. കുറെ തെറ്റുകളും.
തെറ്റുകള്‍ ആയിതോന്നിയത് സ്ത്രീകളുടെയും പുരുഷന്‍മാരുടേയും പലതരം സ്വഭാവ-പെരുമാറ്റ രീതികളെ സാമാന്യവല്‍ക്കരിക്കുന്നിടത്താണ്‌.

പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും വെറും സൌഹൃദത്തിലായാലും ആരോഗ്യകരമായ രീതികള്‍ പുലര്‍ത്തുകയും ആ രീതിയില്‍ അതിനെ മനസ്സിലാക്കുകയും ചെയ്യുന്ന സ്ത്രീകളും പുരുഷന്‍മാരുമുണ്ട്‌. വികലമായ വീക്ഷണങ്ങളും ധാരണകളും ഉള്ളവരും ധാരാളം.
ഓരോരുത്തരും അവരവരുടെ ജീവിതസന്ധികളില്‍ അനുവര്‍ത്തിക്കേണ്ട (ദീക്ഷിക്കേണ്ട) ധര്‍മ്മങ്ങളെപറ്റി ബോധവാന്‍മാരാകലാണ്‌ പ്രധാനം. അത് ഒരേ അളവില്‍ എല്ലാവരിലും സാധ്യമാകണമെന്നുമില്ല.

എല്ലാം ചേരുംപടി ആകല്‍ ജീവിതത്തില്‍ അസാധ്യമാണ്‌. കഴിയുന്ന വിധത്തില്‍ പരസ്പരാനുപാതം ചേരുംപടിയാക്കാനുള്ള നിരന്തരശ്രമത്തിന്റെ പേരുതന്നെയാണ്‌ നമ്മളെയൊക്കെ സംബന്ധിച്ചിടത്തോളം "ജീവിതം".

ലക്ഷ്മി അവതരിപ്പിച്ച ജീവിതചിന്തകള്‍ക്ക്‌ നന്ദി

Unknown said...

Adyam thanne kshamapanam nadathiyathu kondu kshamichirikkunnu....Hahaha.I thinodu poornamaayi yogikkunnilla.
Ella manushyarudeyum ullil oru evil spiritum god spiritum undu.Samoohathil allengil aarudeyengilum presentsil work cheyyunnathu allengil abhinayikkunnathu god spirit aanu kaaranam mattullavar enthu vichaarikkum ennu bhayannu.Pakshe aarum kaanilla allengil shradhikkan aarum illa engil yadharthamaya ullilulla evil spirit naam polum ariyathe prakadamaakum.Lokathu ippol oru saintum illa.
Most of the indian ladies does'nt have work,so they have to depend on man.If we think about other countries most of the ladies they are working very hard to earn so that they are independent.
Who told u that women doesn't have freedom ? They have freedom every where for every thing .In kerala why it is happening because we have such a culture and social set up.Go to metro like banglore, you may find woman who is missusing the freedom.
Husband doesn't like his wife having an affair, or a friendship with another man and in the other hand wife doesn't like her husband having an affair, or a friendship with another lady.This is not because of the freedom,because of the possessiveness, this possessiveness occured due to the real love in between them.Other wise don't mind if one of them having a relation.Pandaramadangaan engine yengilum ozhinjupotte ennu karuthi mindaathirikkum.
Women doesnt have an open mentality.
A communication gap between the partners ends up with problems.Share the ideas , talk each other, love each other, praise each other .
I would like to add more in this regards , but due to the time limit.Bye

Unknown said...

വിഷാധങ്ങള്‍,പെണ്‍കൊന്തനല്ല,വിജരിച്ചാല്‍,സ്വാതന്ദ്ര്യവും,അഗീകരിക്കാന്‍,ദാര്‍മികമായി ,സംബന്തിച്ചു,സദ്യമാല്ലാതാകുന്നു
Spelling mistakes shradicholuka.Nannayirikkunnu.

Unknown said...

ഇതു വായിച്ചപ്പോള്‍ കുടുതല്‍ സത്യഗള്‍ മനസ്സിലാകാന്‍ സ്ത്രീകള്‍ കെ ആവണം, നന്നായിരുന്നു എല്ലാ പുരുഷന്‍ മാരു (ഇതില്‍ ഇല്ലാ എന്ന് പറയുന്നു) തുടര്‍ന്ന് കാണണം ,,,,,,,,?

വിരോധാഭാസന്‍ said...

കൊള്ളാം..പുരുഷന്മാരെ പമ്പരം പോലെ കറക്കുന്ന സ്ത്രീകള്‍ എത്രയോ ഉണ്ട്..!!
സ്ത്രീയിലും പുരുഷനിലും എല്ലാ അംശങ്ങളളും അന്യോന്യം കൂടിക്കുഴഞ്ഞുകിടക്കുന്നു.

"What is most beautiful in virile men is something feminine; what is most beautiful in feminine women is something masculine....!!"

.....







സ്ത്രീജെന്മം..


സ്ത്രീജന്മം എന്ന് മതി..

ശാന്തകുമാര്‍ കൃഷ്ണന്‍ said...

പോസ്റ്റ്‌ നന്നായിരിക്കുന്നു ... ഇന്നത്തെ സമൂഹത്തില്‍ സ്ത്രീയെ ഒരു കച്ചവട വസ്തുവായി മാത്രം കാണുന്നു ... പരസ്യങ്ങളിലും ഫിലിമിലും സ്ത്രീ ജീവനുള്ള ഒരു വസ്തു മാത്രമാണല്ലോ ... ഒരു വിഭാഗം സ്ത്രീകളും ഗെവന്മേന്റും അതിനെ തടയുന്നില്ല ... പ്രാഥമിക തലം മുതല്‍ നല്ല വിദ്യാഭ്യാസം കിട്ടിയാലും ആണ്‍ കുട്ടികള്‍ ഈ സമൂഹത്തിലല്ലേ ജീവിക്കുന്നത് ... ആദ്യം ഇവിടുത്തെ ഇരട്ടതാപ്പായ വൃത്തികെട്ട രീതികള്‍ മാറട്ടെ .. അതിനുവേണ്ടിയകട്ടെ തങ്ങളുടെ അടുത്ത പോസ്റ്റ്‌ ...

lekshmi. lachu said...

കാട്ടിപ്പരുത്തി ,സുനില്‍,സാജന്‍,സാധു,
ശ്രീ,പള്ളിക്കര ,സാലി,സുനില്‍,ലക്ഷ്മി
,ശാന്തന്‍ എല്ലാര്‍ക്കും നന്ദി..
പിന്നെ ,എന്‍റെ അഭിപ്രായങ്ങളെ
കുറെ ഒക്കെ അനുകൂലിക്കാന്‍
ചിലരെങ്കിലും സമ്മതിച്ചതില്‍ സന്തോഷം.
ചിലര്‍ വിമര്ശിക്കുകയും ചെയിതു,ഞാന്‍ ഒന്നു
പറഞ്ഞോട്ടെ എല്ലാ മനുഷ്യര്‍ക്കും വ്യത്യസ്തമായ
കാഴ്ചപാടുകള്‍ ആണ് ഉള്ളത്,ഞാന്‍ ചിന്തിക്കുന്ന
പോലെ മറ്റുള്ളവരും ചിന്തിക്കണം എന്നും
പ്രവര്‍ത്തിക്കണം എന്നും പറഞ്ഞാല്‍ നടപ്പുള്ള
കാര്യ മല്ലല്ലോ...ഞാന്‍ ആദ്യമേ പറഞ്ഞു ഇതു പുരുഷന്മാരെ
മൊത്തം അതിക്ഷേപിക്കാന്‍ വേണ്ടി അല്ല,മറിച്ചു
ഇത്തരം ഒരു സമൂഹം നമുക്ക് ചുറ്റിലും ഇന്നും ഉണ്ടെന്നു പറയുവാന്‍ വേണ്ടി മാത്രം.പള്ളിക്കര പറഞ്ഞ പോലെ നല്ല
സുഹൃത്ത്‌ വലയങ്ങള്‍ അതെ രീതിയില്‍ കാണുന്നവരും
ഉണ്ട്..പക്ഷെ അത് വളരെ ചുരുക്കം പേര്‍ മാത്രം.. ..പല
സൗഹൃദങ്ങളും മിക്കപ്പോഴും ചൂഷണം ചെയ്യപെടാരും ഉണ്ട്..

lekshmi. lachu said...

അക്ഷരതെറ്റുകള്‍ പൊറുക്കുക..അടുത്ത തവണ വേണ്ടത്പോലെ
ശ്രദ്ധിക്കാം..

lekshmi. lachu said...

ലക്ഷ്മിയോട് ഒരു വാക്ക്...പുരുഷന്‍ മാരെ പമ്പരം
കറക്കുന്ന സ്ത്രീകള്‍ ഇല്ലാന്ന് ഞാന്‍ പറഞ്ഞിട്ടില്ല..
പിന്നെ അങിനെ കറക്കുന്നുണ്ടെങ്കില്‍ അതവരുടെ
കയ്യില്‍ ഇരിപ്പ് കൊണ്ടാകാം..

lekshmi. lachu said...

സാലി ,ഞാന്‍ മെട്രോയിലെ സ്ത്രീകളെ കുറിച്ചല്ല
ഇവിടെ പറഞ്ഞത്,വെറും സാധാരണ സ്ത്രീ കളെ
കുറിച്ചാണ്..അത്തരം സ്ത്രീകള്‍ ഇന്നും ഇതേ അവസ്ഥയിലാണ്.
അതിനെ കുറിചുഅറിയില്ലെങ്കില്‍ ,ബാംഗ്ലൂര്‍ നഗരം വിട്ടാല്‍ കാണാം..

ManzoorAluvila said...

അക്ഷര തെറ്റുകളെക്കുറിച്ച്‌ പറഞ്ഞു കഴിഞ്ഞു ഇനി ശ്രെദ്ധിക്കുക..പിന്നെ ഒരു സ്ത്രീക്കു മാത്രം കഴിൂന്ന വീക്ഷണവും അട്വയ്സും (സാധാരണക്കാർക്കുള്ള) നന്നായിരിക്കുന്നു ആശംസകൾ

എറക്കാടൻ / Erakkadan said...

പുരുഷന്മാരുടെ കയ്യിലിരുപ്പു കൊണ്ട്‌ എ ങ്ങിനെയാ ലക്ഷ്മി പമ്പരം കറക്കുന്നത്‌....രണ്ട്‌ വശത്തും തെറ്റുകാരില്ലേ.....
അതുപോട്ടെ...ഇങ്ങനെ മൊത്തം ഞങ്ങൾ ആണുങ്ങളുടെ മേൽ അടിച്ചേൽപ്പിക്കണമോ

രാജേഷ്‌ ചിത്തിര said...

നല്ല നിരീക്ഷണങ്ങള്‍ .
പക്ഷെ, കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന, പലയിടത്തും വായിച്ച ചില നിരീക്ഷണങ്ങള്‍ ഏഴുത്തുകാരിയുടെ ശൈലിയില്‍ വരികളിലൂടെ പറഞ്ഞിരിക്കുന്നു .
എന്നാല്‍ ഈ അവസ്ഥകള്‍ തികച്ചും വൈയക്തികമായ അനുഭവങ്ങള്‍ ആണെന്ന് പറയാതെ വയ്യ .
സ്ത്രീ ശാക്തീകരണം ഒച്ചിന്റെ വേഗത്തിലാനെന്ന്കിലും ഗ്രാമാന്തരങ്ങളില്‍ പോലും കടന്നു വരുന്നത് ശുഭോര്‍ക്കഹമാണ് .
ഫെമിനിസം എന്നതിനെ ശെരിയായ അര്‍ത്ഥത്തില്‍ കാണാതെ സ്ത്രീക്ക് അവളുടെ തോന്നിയപോലെ ജീവിക്കാനുള്ള
മുദ്രാവാക്യമായി കാണുന്ന അവസ്ഥയില്‍ നിന്നും പുരുഷ സമൂഹം വ്യതിചലിച്ചു തുടങ്ങിയെന്നും തോന്നുന്നു. കുടുംബം എന്ന
എസ്ടാബ്ലിഷ്മെന്റ്റ് പ്രണയത്തിലുപാരി പരസ്പര ധാരണകളുടെയും കൊടുക്കല്‍വാങ്ങലുടെയും ഒരു അഡ്ജസ്റ്റ് മെന്റ് ആണെന്നത് സത്യം .
കടുത്ത പരീക്ഷണങ്ങളുടെ ഘട്ടങ്ങളില്‍ പോലും ഇതില്‍ നിന്നും സ്ത്രീ പുറത്തു പോവാന്‍ കഴിയാത്തത് ഒരു വ്യതി എന്ന നിലയില്‍ അവള്‍ക്കു സാമൂഹികമായ ,സാമ്പത്തികമായ സ്വയം പര്യാപ്തത ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു. ഇത് കൂടുതലും ബാധിക്കുന്നത് ഗ്രാമങ്ങളിലെ സ്ത്രീകളിലാണ് .നഗരങ്ങളിലെ കുടുംബങ്ങളില്‍ വിവാഹമോചനങ്ങള്‍ ഏറുന്നത് സ്ത്രീക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി അവളുടെ ജോലിയില്‍ നിന്നും ലഭിക്കുന്നത് കൊണ്ടാണെന്ന് കാണാം .
പ്രണയങ്ങളും പ്രണയ സംബന്ധിയായ തകര്‍ച്ചകളും അതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ സംസ്കാരം ,ചിന്തകള്‍ ഇവയുമായി ബന്ധപെട്ടിരിക്കുന്നു. ഒരു സാമാന്യവത്കരണത്തിനതീതമാണ് ഇവയെന്നാണ് എന്റെ വിശ്വാസം .
ഒരു ജീവിതചക്രം ഇഷ്ടമല്ലാതെ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതിലും പരാജയത്തിന്റെ ചിന്തകളെ വിട്ടു സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഒരു നിമിഷം ജീവിക്കുന്നതാണ് എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം .

ഈ പോസ്റ്റില്‍ ഒരു ദൌര്‍ബല്യമായി തോന്നുന്നത് കേട്ടും കണ്ടും ഏറെ പരിചിതമായ വിഷയങ്ങള്‍ പറഞ്ഞു പോകുമ്പോള്‍ ലേഖികയുടെതായ സംഭാവന ഒന്നും കാണാന്‍ കഴിയുന്നില്ല. അതു പോലെ തന്നെ പോവഴികളെ കുറിച്ചുള്ള
ചിന്തകളും കാണാന്‍ കഴിയുന്നില്ല .ശെരിയായ ഒരു ഗൃഹപാഠം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്ക്‌ അത്യന്താപെക്ഷിതമാണെന്ന് അടിവരയിടുന്നുണ്ട് ഈ വായന .
ആശംസകള്‍

chithrakaran:ചിത്രകാരന്‍ said...

സമൂഹം കൂടുതല്‍ സുരക്ഷിതമാകാന്‍ നല്ല ആണത്തമുള്ള പുരുഷന്മാരെ സ്ത്രീകള്‍ സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടു വരേണ്ടിയിരിക്കുന്നു.അനീതിയേയും അധര്‍മ്മത്തേയും തുറന്നെതിര്‍ക്കാന്‍ കരുത്തുള്ള ആണത്തമുള്ളവര്‍ കുറയുന്നു എന്നതാണ് നമ്മുടെ സമൂഹം നേരിടുന്ന പ്രതിസന്ധി.
പെണ്‍കോന്തന്മാരെ അടുക്കളകളില്‍ നിന്നും ചൂലുകൊണ്ട് അടിച്ചോടിച്ചാല്‍ മാത്രമേ നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുണ്ടാകു.

പാവപ്പെട്ടവൻ said...

ഇവിടെ കുറെ തിരുത്തലുകള്‍ ആവിശ്യമാണ് ,ആദ്യം സ്ത്രീകളുടെ ചിന്താഗതികളിലാണ് തിരുത്തല്‍ വേണ്ടത് .
സ്ത്രീകള്‍ അടിമകളാണ് ,ചപലകളാണ് എന്ന് സ്ത്രീകള്‍ തന്നെ പറഞ്ഞു പ്രചരിപ്പിച്ച വാധഗതികള്‍ക്കാണ് തിരുത്തല്‍ വേണ്ടത് .പിന്നെ സ്ത്രീ സ്വാതന്ത്ര്യം എല്ലാവര്ക്കും എന്നപോലെ വ്യക്തിഗത എന്ന മൌലിക അവകാശമാണ് . സ്ത്രീകള്‍ അമ്മയും ,മകളും , ഭാര്യയും ,പെങ്ങളും ,കാമുഖിയും ,വേശ്യയും ആകുന്ന പോലെ പുരുഷന്‍ അച്ഛനും മകനും ഭര്‍ത്താവും ആങ്ങളുയും , തെമ്മാടിയും ആകുന്നതു സാമുഹ്യകതയാണ് . ഇവിടെ സാമൂഹ്യകമായ ഒരു പാകപെടലിനു സുസ്ഥിരതമായ വ്യക്തിത്വ വികാസമാണ് ആവിശ്യം, പുരുഷനും സ്ത്രീക്കും .അവയിലേക്കു കടന്നു വരുന്നതില്‍ സ്ത്രീകള്‍ കാണിക്കുന്ന വൈമുഖ്യമാണ് അവരെ പിന്‍നിരക്കാരാക്കുന്നത് .പിന്നെ സ്ത്രീകള്‍ പുരുഷന്റെ സ്നേഹത്തിനു മുന്നില്‍ ഇയ്യാം പാറ്റകളെ പോലെ ആണന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല പുരുഷനും അങ്ങനെ ഒക്കെ തന്നെയാണ് അതൊക്കെ കാഴ്ച്പാടിന്റെ പ്രശ്നങ്ങളാണ് . പ്രായോഗികമായ തിരിച്ചറിവിന്റെ കുറവ് കൊണ്ട് സംഭവിക്കുന്ന ചില സ്ത്രീപുരുഷ ബന്ധങ്ങള്‍ കേവലമായ വികാരങ്ങളിലേക്ക് കൂപ്പു കുത്തുന്നത് സ്വാഭാവികം മാത്രം അതിനു വലിയ അര്‍ത്ഥതലങ്ങള്‍ കാണണ്ടതില്ല . നല്ല പോസ്റ്റാണ് ആശംസകള്‍

lekshmi. lachu said...

മന്‍സൂര്‍,ഏറക്കാടന്‍,രാജേഷ്‌ ,ചിത്രകാരന്‍ ,
പാവപ്പെട്ടവന്‍,സന്തോഷം..ഇതിലെ വന്നതില്‍
നന്ദി അരീക്കുന്നു
ഏറക്കാടനോടൊരു വാക്ക്..
ഒരിക്കലും എല്ലാ കുറ്റങ്ങളും
പുരുഷന്‍ മാരില്‍ അടിച്ചേല്‍പ്പിക്കാന്‍
ഞാന്‍ ശ്രമിചിട്ടില്ല്യ.എല്ലാം തികഞ്ഞവള്‍
ആണ് സ്ത്രീ എന്ന വാതവും ഇല്ല്യ.
അവിടെ ലക്ഷ്മി പറഞ്ഞതിനുള്ള
ഒരു മറുപടി മാത്രം ആണ് ആ പറഞ്ഞത്

lekshmi. lachu said...

മഷിത്തണ്ട് ..താങ്കള്‍ പറഞ്ഞ പോലെ
കുടുംബം എന്ന
എസ്ടാബ്ലിഷ്മെന്റ്റ് പ്രണയത്തിലുപാരി പരസ്പര ധാരണകളുടെയും കൊടുക്കല്‍വാങ്ങലുടെയും ഒരു അഡ്ജസ്റ്റ് മെന്റ് ആണെന്നത് സത്യം .
ആ ഒരു അഡ്ജസ്റ്റ് മെന്റ് ഉള്ളത് കൊണ്ട് മാത്രം ഇന്നും ഒരു പാട് കുടുംബങ്ങള്‍ നില നിന്ന് പോരുന്നു.താങ്കള്‍ പറഞ്ഞ പോലെ ഒരു പക്ഷെ
സ്ത്രീക്ക് സ്വന്തമായ ജീവിത മാര്‍ഗം ഇല്ലാത്തത് കൊണ്ടും,സമൂഹത്തിനെയും ,ചുറ്റുപാടിനെയും,ഭയന്നാകം..സ്വന്തമായി വ്യക്തി വീക്ഷണ മുള്ള
ഒരുവള്‍ എല്ലാം കളഞ്ഞു പോയെന്നും വരാം.
ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു,ഞാന്‍ ഇവിടെ പറഞ്ഞ സ്ത്രീ ,യാതൊരു തരത്തിലും സ്വന്തംഅഭിപ്രായങ്ങള്‍ ഇല്ലാത്ത ,സ്വന്തം ജീവിതത്തില്‍
മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടി വരുന്ന സ്ത്രീയെ കുറിച്ചാണ് ഇവിടെ പ്രതിപാതിച്ചത്.ഇന്നും എന്റെ കണ്‍മുന്‍പില്‍ ഇത്തരം
സമൂഹം ഉണ്ട്..അതെ സമയം പ്രതികരണ ശേഷിയും തന്റേടവും ഉള്ള സ്ത്രീകള്‍ ഉണ്ട് താനും..അത് വളരെ കുറച്ചു മാത്രം..അങ്ങിനെ
പ്രതികരിച്ചു പോയാല്‍ അവളെ അടിച്ചമാര്തനെ സമൂഹം ശ്രമിക്കൂ..അവള്‍ അപ്പോള്‍ വൃത്തി കെട്ടവളും, തന്നിഷ്ട്ടക്കാരിയും ആകുന്നു.
ഇന്നത്തെ തലമുറ..വളര്‍ന്നു വരുന്ന പെണ്‍കുട്ടികള്‍ അല്പം കൂടി പ്രതികരണ ശേഷി ഉള്ളവള്‍ ആയി തീരണം എന്ന് ഞാന്‍ ആശിക്കയാണ്.
നല്ലതിനെ നല്ലതെന്നും,തിന്മക്കെതിരെ പോരാടുവാനും ഉള്ള ചങ്കൂറ്റം ഉള്ള ഒരു തലമുറ വളര്‍ന്നു വരേണ്ടത് ആവ്ശ്യംമാണ്.
എനിക്ക് സ്വന്തമായ അഭിപ്രായങ്ങള്‍ ഒന്നും തന്നെ ഇല്ലന്നും,എല്ലാം കേട്ട് പഴകിയ കാര്യങ്ങള്‍ ആണെന്നും ഉള്ള താങ്കളുടെ അഭിപ്രായത്തിനു
എനിക്കൊന്നും പറയാന്‍ ഇല്ല്യ .ശ്രമിക്കാം..നല്ല ഒരു എഴുത്ത്കാരിയാകാന്‍.

lekshmi. lachu said...

ചിത്രകാരന്‍..സ്ത്രീകള്‍ക്ക് സുരക്ഷിതത്വം
ഉണ്ടാ ക
ണമെങ്കില്‍ മെങ്കില്‍ ആദ്യം
നല്ല ഒരു സര്‍ക്കാര്‍ ഉണ്ടാകണം.
പിന്നെ വളര്‍ന്നു വരുന്ന ആണ്‍കുട്ടികളെ
പറഞ്ഞു മനസ്സിലാക്കണം സ്ത്രീകളോട്
എങ്ങിനെ പെരുമാറണം എന്നും,എത്രമാത്രം
അവരെ ബഹുമാനിക്കണം എന്നും.നമ്മുടെ നാട്ടില്‍
മാത്രമാണ് അത്തരം ഒരു പരിഗണ ലഭികാത്തത്
എന്നെനിക്കു തോന്നുന്നു.നമ്മുടെ നാട്ടില്‍ ഒരു ബസ്സില്‍ ഒരു
പുരുഷന്റെ അടുത്തിരുന്നു യാത്ര ചെയിതല്‍ ആ സ്ത്രീയെ
എത്രമാത്രം അപമാനിക്കാന്‍ കഴിയുമോ അത്രേം അപമാനിക്കാനെ
ശ്രമിക്കുന്നുളൂ..അത് നമ്മുടെ നാടിന്റെ ..സര്‍ക്കാരിന്റെ..വളര്‍ത്തുന്ന
അച്ഛനമ്മമാരുടെ പോരയിമ..നല്ല ഒരു സമൂഹം ഉണ്ടാകണമെങ്കില്‍
അതിന്റെ ആദ്യ അക്ഷരം വീട്ടില്‍ നിന്നും തന്നെ ലഭിക്കണം.

നന്ദി ചിത്രകാരന്‍.

lekshmi. lachu said...

പാവപ്പെട്ടവന്‍..
ഒരു ഏറ്റുമുട്ടലിനു ഞാന്‍ ഇല്ല്യ.എന്റെ ചിന്തകള്‍,
ഒരു പക്ഷെ താങ്കള്‍ക്ക് ശെരിയായി കൊള്ളണം
എന്നില്ല്യ.എന്റെ കാഴ്ച പാട്
ഞാന്‍ മുന്‍പേപറഞ്ഞിട്ടുള്ളതാണ്.ഇനിയും അതാവര്തിക്കുന്നില്ല്യ.
ഒരു കാര്യം മാത്രം പറയാന്‍ ആഗ്രഹിക്കയാണ്,സ്ത്രീ എന്നും ഒരു
ഈയാം പാറ്റ തന്നെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
പണ്ടത്തെ പ്രണയം പോലല്ല ഇന്നു,അതില്‍ ആല്‍മാര്തതയും,
സ്നേഹവും ,ദയയും,ഇല്ല്യ.എല്ലാം വെറും ഒരു നേരംപോക്ക് മാത്രമായേ
ഇന്നത്തെ പ്രണയത്തിനെ കാണാന്‍ കഴിയൂ.അതില്‍ ആല്‍മാര്‍ത്ത
പ്രണയം വളരെ ,വളരെ കുറച്ചു മാത്രം..പുരുഷന്റെ കയ്യിലെ കളിപ്പാവയായി
മാറി ,അതില്‍ വിശ്വസിച്ചു ജീവിതം നഷ്ടപെട്ട ഒരുപാട് പേര്‍ ഇന്നും നമുക്ക്
ചുറ്റിലും ഉണ്ട്. പുരുഷന്റെ വാക്കില്‍ വിശ്വസിച്ചു എത്ര പേര്‍ സ്വയം ഹോമിക്കപെടുന്നു.
പുരുഷനും,സ്ത്രീയും ഈയാം പാറ്റകള്‍ ആണെന്ന താങ്കളുടെ വാതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല്യ,
കാരണം പുരുഷന് നഷ്ട പെടാന്‍ ഒന്നും ഇല്ല്യ എന്നത് തന്നെ..

Manoraj said...

ലക്ഷ്മി : ആദ്യമേ തന്നെ അക്ഷരതെറ്റുകൾ ക്ഷമിക്കണം എന്ന് പറഞ്ഞതു കൊണ്ട്‌ ആ ഒരു ഭാഗം വിടുന്നു. എങ്കിലും പറയാതെ വയ്യ, അക്ഷരത്തെറ്റുകൾ വരാവുന്നതിന്റെ പരമാവധിയാണു കേട്ടോ.. ഇനി, ആശയങ്ങളിലേക്ക്‌ കടക്കാം.. ഒരു പാടു തർക്കങ്ങൾക്ക്‌ തുടക്കം കുറിക്കാവുന്ന ഒരു വിഷയമാണിത്‌. എന്നാൽ, ഒത്തിരി പേർ പറഞ്ഞു തുടങ്ങിയതും, മുഴുമിപ്പിച്ചതും, ഇടക്ക്‌ മടുപ്പോടെ വിട്ടുകളഞ്ഞതുമായി വിഷയവുമാണു... ലക്ഷ്മിയുടെ കാഴ്ചപാടുകളിൽ തെറ്റുണ്ട്‌ എന്ന് ഞാൻ പറയില്ല... പക്ഷെ, മുഴുവൻ ശരികളാണൊ എന്ന് ചോദിച്ചാൽ അല്ല, എന്നുത്തരം.. ഉദാഹരണമായി ലക്ഷ്മിയുടെ രണ്ട്‌ മറുപടി കമന്റുകളിലേക്ക്‌ ഒന്ന് തിരിഞ്ഞു നോക്കാം.. ഒന്ന്.. പുരുഷന്‍ മാരെ പമ്പരം
കറക്കുന്ന സ്ത്രീകള്‍ ഇല്ലാന്ന് ഞാന്‍ പറഞ്ഞിട്ടില്ല..
പിന്നെ അങിനെ കറക്കുന്നുണ്ടെങ്കില്‍ അതവരുടെ
കയ്യില്‍ ഇരിപ്പ് കൊണ്ടാകാം..

മറിച്ച്‌ ഒന്ന് ചിന്തിക്കാത്തതെന്താ ലെചു.. സ്ത്രീകളെ പമ്പരം കറക്കുന്ന പുരുഷന്മാർ ഉണ്ട്‌ എന്ന സത്യം അംഗീകരിക്കുമ്പോൾ നിങ്ങളെല്ലാം പറയാതെ വിടുന്ന , അല്ലെങ്കിൽ മന:പൂർവ്വം വിട്ടുകളയുന്ന ഒരു കാര്യം.. അങ്ങിനെ കറക്കപെടുന്നുണ്ടേങ്കിൽ അത്‌ ആ സ്ത്രീയുടെ കൈയിലിരിപ്പുകൊണ്ടാണെന്ന സത്യം.. അതിനു പൊതുവെ ഉള്ള ഒരു മറുപടി ഓ.. അവൾ എന്തു ചെയ്യാനാ.. അവൾ അപലയല്ലേ എന്നാണു.. ഒന്നു ചിന്തിക്കൂ.. ഇന്ന്, ചുരുങ്ങിയ പക്ഷം മലയാളികളിലെങ്കിലും ഏറ്റവും അധികം വിദ്യാസമ്പന്നരായ സ്ത്രീകളാണു.. പക്ഷെ, ഏറ്റവും അധികം വാണിഭങ്ങളും, സർവ്വോപരി അപധസഞ്ചാരങ്ങളും നടക്കുന്നതും നമ്മുടെ ദൈവത്തിന്റെ മക്കൾക്ക്‌ നേരെയാണു.. അത്‌ അവർ ഏത്‌ നാട്ടിൽ ജീവിച്ചാലും അങ്ങിനെതന്നെയല്ലേ.. പിന്നെ, ഏറ്റവും അധികം ചിന്തിക്കേണ്ട മറ്റൊരു വിഷയം.. അതിനു മുൻപ്‌ ലക്ഷ്മിയുടെ രണ്ടാമത്തെ മറുപടി കമന്റിലേക്ക്‌ ഒന്നു പോകാം.. ചിത്രകാരനോട്‌ പറഞ്ഞല്ലോ...വളർന്ന് വരുന്ന ആൺകുട്ടികളെ പറഞ്ഞു മനസ്സിലാക്കണം സ്ത്രീകളോട്‌ എങ്ങിനെയാണു പെരുമാറണമെന്നത്‌ എന്ന്.. ഒന്ന് ചോദിച്ചോട്ടെ, സുഹൃത്തേ.. ആരാണു മക്കളിൽ ആൺപെൺ വേർതിരിവുകൾ ഏറ്റവും അധികം അടിച്ചേൽപ്പിക്കുന്നത്‌.. ഒരു സംശയവുമില്ല... മുതിർന്ന സ്ത്രീകൾ തന്നെയല്ലേ.. ഒരാൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ച്‌ ബസ്സിൽ, സൈക്കിളിൽ സഞ്ചരിച്ചാൽ, വേണ്ട സംസാരിച്ച്‌ നടന്നുവന്നാൽ അപ്പോൾ തന്നെ സ്ത്രീസമൂഹമാണു അതിനെ ഏറ്റുപിടിക്കുക.. സുഹൃത്തേ, ഒന്നു ചിന്തിച്ച്‌ നോക്കു, ഒരു തിരക്ക്‌ പിടിച്ച ബസ്സ്‌ യാത്രയിൽ താങ്കൾടെ അരികിൽ ഒരു പുരുഷൻ അല്ലെങ്കിൽ ഒരു ആൺകുട്ടി കയറിയിരുന്നാൽ.. താങ്കളേക്കാളും അസ്വസ്തത അടുത്ത സീറ്റിലെ വലിയമ്മക്കാവും.. ഇതാണു നമ്മുടെ നാടിന്റെ അവസ്ഥ.. ഇവിടെ സ്ത്രീയുടേ മുഖ്യ ശത്രു മറ്റൊരു സ്ത്രീതന്നെയാണെന്നുള്ള സത്യം എപ്പോളും ഫെമിനിസ്റ്റ്‌ ചിന്താഗതിക്കാർ മറച്ച്‌ പിടിക്കുന്നു.. ചിന്തിച്ചുനോക്കൂ.. നമ്മുടെ നാട്ടിൽ നടക്കുന്ന എല്ലാ പീഡനങ്ങൾക്ക്‌ പിന്നിലും ഒരു പിമ്പിന്റെ റോളിൽ ഒരു സ്ത്രീയുടെ നിറഞ്ഞ സാന്നിദ്ധ്യമില്ലേ? ഇനി വീടുകളിലേക്ക്‌ ഒതുങ്ങിയാൽ അവിടേയും പ്രശ്നങ്ങളുടെ തുടക്കം രണ്ട്‌ സ്ത്രീകളിൽ നിന്നും തന്നെയായിരിക്കും.. ഒരു പക്ഷെ, അതു അമ്മായിയമ്മയും മരുമകളുമാകാം., സഹോദര ഭാര്യയും ഭർത്ത്സഹോദരിയുമാകാം.. എന്നിട്ട്‌, ഇതിൽ ഇടപെടേണ്ടിവരുന്ന പുരുഷൻ ഏതെങ്കിലും ഭാഗം ന്യായീകരിച്ചാൽ മറുഭാഗത്തിന്റെ കണ്ണിൽ അവൻ പെൺകോന്തനോ... അമ്മയുടേ മുലകുടിമാറാത്ത ഇള്ളകുട്ടിയോ ആകും... ചുരുക്കി പറഞ്ഞാൽ കാരണവന്മാരുടെ ഒരു ചൊല്ലുണ്ട്‌... രണ്ട്‌ തല തമ്മിൽ ചേർന്നാലും നാലു മുല തമ്മിൽ ചേരില്ല എന്ന്... പണ്ട്‌ ദൂരദർശനിൽ ഒരു പാട്ട്‌ എപ്പോളും കാട്ടുമായിരുന്നു... അതിലെ വരികൾ ഒന്നുകടം കൊള്ളട്ടെ.." പെണ്ണിനെ വേണ്ടെന്ന് പെണ്ണുപറഞ്ഞാൽ ...ഹാ..അയ്യോ അതെന്തൊരു കഷ്ടം...!!!"

പോസ്റ്റ്‌ കാലികമാണു.. ചിന്തകൾ തീക്ഷ്ണങ്ങളാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

ഹരീഷ് തൊടുപുഴ said...

ppo than oru feminist analle...

ini ponnum parayunnilla..
hihi:)

Mohamedkutty മുഹമ്മദുകുട്ടി said...

വായിച്ച സ്ഥിതിക്കു അഭിപ്രായം പറയണമല്ലോ? എന്നാല്‍ ഇത്രയും ആള്‍ക്കാരുടെ കമന്റുകള്‍ വായിച്ചപ്പോള്‍ ഇനിയൊന്നും തോന്നുന്നില്ല.എല്ലാം പറഞ്ഞു കഴിഞ്ഞു.പിന്നെ ആകെ പറയാനുള്ളത് ഇതില്‍ പ്രതികരിക്കാന്‍ മറ്റെ ലക്ഷ്മി മാത്രമാണ് ഒരു വനിത[എന്നു തോന്നുന്നു-ഏതായാലും മഹിളകള്‍ കുറവാണ്] മുന്നൊട്ടു വന്നത്.ഇവിടെ എത്രയൊ മഹിളാ ബ്ലോഗര്‍മാരുണ്ട്!.പിന്നെ ആണിനെയും പെണ്ണിനെയും ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റില്ല.കാരണം പിണങ്ങിപ്പോയ സ്ത്രീകള്‍ വീണ്ടും അതേ ഭര്‍ത്താവില്‍ നിന്നു വീണ്ടും വീണ്ടും ഗര്‍ഭിണികളാവുന്ന ഒട്ടേറെ സംഭവങ്ങള്‍ മാത്രം മതി അവരുടെ സഹന ശക്തി മനസ്സിലാക്കാന്‍!

പാവപ്പെട്ടവൻ said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

സ്ത്രീ എന്നും ഇയ്യാംപാറ്റകളാണ് എന്നു പറയുന്നത് താങ്കളുടെ ഇഷ്ടമാണ് അതൊരു ഒരു പൊതുഅഭിപ്രായമല്ല അല്ലെ...?
ഞാന്‍ പറഞ്ഞത് സ്നേഹം എന്നുപറയുന്ന വികാരം എല്ലാരും ആഗ്രഹിക്കുന്നതാണ് ,അനുഭവിക്കുന്നതാണ് . പ്രണയം ഇന്ന് പണ്ടത്തെ പോലല്ല എന്നു പറയുമ്പോള്‍ അതുപോലുള്ള മാറ്റങ്ങള്‍ നമ്മുടെ സാമുഹ്യസാഹചര്യങ്ങളില്‍ ,നമ്മുടെ ചിന്തകളില്‍, പ്രവര്‍ത്തികളില്‍ ,ആകമാനവും ഇല്ലേ ...? ആ മാറ്റങ്ങള്‍ എല്ലാമേഘലയിലും അനുഭവപെടുന്നത് സ്വാഭാവികം മല്ലെ . വിദേശത്ത് നിന്ന് പണ്ട് പ്രവാസികള്‍ എഴുതിയ വീട്ടിലേക്കുള്ള കത്തുകള്‍ എത്രയാ...? അതിന്റെ കഥകള്‍ എത്ര ..? അതുപോയി പിന്നെ ഫോണ്‍ വിളി ആയി ,ഇന്ന് ഈ മെയില്‍ ആയി ,കണ്ടു സംസാരങ്ങളായി. ഈ മാറ്റങ്ങളും നമ്മള്‍ കാണണം. ഈ മാറ്റങ്ങള്‍ വന്നപ്പോള്‍ സ്വാഭാവികമായിം നമ്മുടെ ജീവിത നിലവാരങ്ങളില്‍ മാറ്റം വന്നില്ലേ ...കാല പ്രവാഹത്തില്‍ എല്ലാം വീണുടയും പുതിയത് തളിര്‍ക്കും ,അപ്പോളും കാലമെന്നമുനി നിസ്സംഗയായിരിക്കും ,സ്നേഹവും, ദേഷ്യവും, രതിയും, വിരക്തിയും എല്ലാം മാറ്റങ്ങള്‍ക്കുവിധേയമാകും ,എല്ലാ കാലഘട്ടങ്ങളും ചരിത്ര പരമായ മാറ്റങ്ങള്‍ ആവിശ്യ പെടുന്നുണ്ട് ലക്ഷ്മി.... നന്ദി

lekshmi. lachu said...

എല്ലാര്‍ക്കും നന്ദി..
ഹരീഷ് എന്നാലും ഇതു വേണായിരുന്നോ??
അതും എന്നോട്...ഹഹഹ..
മനോരാജ്..താങ്കളുടെ അഭിപ്രായത്തിനു
നന്ദി..ഒരു പെണ്ണ് ആണ് മറ്റോരു പെണ്ണിന്
ശത്രു എന്ന അഭിപ്രായത്തോട് യോജിക്കുന്നു.
എന്റെ ബ്ലോഗ്ഗ്‌ നോക്കിയാല്‍ ഒരു പക്ഷെ അത്
കാണാം..മുഹമ്മദുകുട്ടി പറഞ്ഞ പോലെ..ലക്ഷ്മി
എന്ന ബ്ലോഗ്ഗര്‍ ഒഴികെ മറ്റാരും വന്നിട്ടില്ല്യ..മറ്റുബ്ലോഗര് മാര്‍ക്ക്
എന്നേ അറിയാഞ്ഞല്ല..മനോരാജ് പറഞ്ഞ പോലെ...അതെന്തോ..
പാവപ്പെട്ടവന്‍..ഇനി ഞാന്‍ എന്ത് പറയാന്‍..?എല്ലാം പറഞ്ഞു കഴിഞു..
എല്ലാരുടെയും അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി അറീക്കുന്നു..
അതോടൊപ്പം ഞാന്‍ ഒരു ഫെമിനിസ്റ്റ് അല്ല എന്നും..

Sureshkumar Punjhayil said...

Sthree ...... Purushan......!
Manoharam, Ashamsakal..!!!

Unknown said...

checheeeeeee nannayittundu ketto........nanu vayikkattetto..

ഷിനോജേക്കബ് കൂറ്റനാട് said...

വസ്തുനിഷ്ടമായ അഭിപ്രായം , അഭിനന്ദനങ്ങള്‍.....

സാബിബാവ said...

കുടുംബം എന്ന യാഥാര്‍ത്യതോട് സ്ത്രീയും,പുരുഷനും ദാര്‍മികമായി കടപെട്ടിരിക്കുന്നു.വിവാഹം കഴിഞ്ഞും സ്ത്രീക്കും,പുരുഷനും പരസ്പരം പ്രണയിച്ചു കഴിയുന്നു എന്ന് അവകാശപെടാന്‍ ഒരാള്‍ക്കും കഴിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു
ലച്ചു ഞാന്‍ ഇതിനോട് യോചികുന്നില്ല കാരണം ഞാന്‍ ഇന്നും എന്നും എന്റെ ഭര്‍ത്താവിനെ പ്രണയിച്ചു കൊണ്ടിരിക്കയാണ്
നല്ലകാര്യങ്ങളും
ഉണ്ട് ഭൂതനയാകാനും ആണിനെ വട്ട പുജ്യ മാക്കാനും കഴിയുന്ന പെണ്ണുങ്ങളാണ് ഈ ഭൂമിക്കു ഭാരം
പുരുഷനെ സ്നേഹിച്ചും കപട സ്നേഹം മനസ്സിലകിയും വേണ്ടാതരങ്ങളും മറ്റും എതിര്‍ത്തും നാം നമ്മുടെ കുടുംബത്തെ
പരിജരിക്കുന്നു എങ്കില്‍ ഈ പറഞ്ഞ ഒരു കപടിതരങ്ങളും നടക്കില്ല ഇനി നടക്കുന്നെങ്കില്‍ അതവന്മാരുടെ കയ്യിലിരിപ്പും ചുറ്റു പാടും അങ്ങിനെ ആയതു കൊണ്ട് മാത്രം ഇതില്‍ മുന്പില്‍ പറഞ്ഞവ ഞാന്‍ ശരി വെക്കുന്നു ഏതായാലും എത്ന്തോ വെഷമം പിടിച്ചു എഴുതിയ പോലെ
എങ്കിലും അഭിനന്ദനങ്ങള്‍ ലച്ചു


നാമാണ് നമ്മെ നാമക്കുന്നത്
നാം നമ്മള്‍ ആണെന്ന് മനസ്സിലാക്കുക
നമ്മുടെ എല്ലാം നമുക്കുള്ളതാണ് അത് അവകാശപെട്ടവര്‍ക്ക്
മാത്രം വിതിക്കുകുന്നെങ്കില്‍ ഈ ലോകം എത്ര നന്നായേനെ
നാം നമുക്ക് ഇഷ്ട്ടപെട്ടുവെങ്കില്‍ മാത്രം അതെ എന്ന് പറയുക

കാഴ്ചകൾ said...

ഓരോരുത്ത‍രുടെയും അഭിപ്രായങ്ങൾ അവരവരുടെ ശരികളാണ്‌. അക്ഷരത്തെറ്റുകൾ സഹിക്കാവുന്നതിലും അപ്പുറമാണ്‌. അഭിപ്രായം പറഞ്ഞവരും അക്ഷരത്തെറ്റുകൾ വരുത്തിയിരിക്കുന്നു. ശ്രദ്ധിക്കുമല്ലോ.

BAPPU said...

സ്ത്രീകളോട് ഒരു വാക്ക്. Bappu's innerarea


enikk yojippu viyojippum undu . ente bloggil onnu keruka . athil chila karyangal njanu kurichittundu

A said...

സ്ത്രീ പുരുഷ മനസ്സിനെ സാമാന്യം നന്നായി തന്നെ വിശകലനം ചെയ്തു. നല്ല വായന.