Sunday, January 3, 2010

പക്ഷി നാണു..

എന്‍റെ വീടിനു അടുത്താണ് നാണു ഏട്ടന്റെയും നാണി ഏടത്തിടേം വീട്. നാണു ഏട്ടന് പ്രായം ഏതാണ്ട് അറുപതു കഴിഞ്ഞിരിക്കുന്നു. നാണി ഏടത്തിക്ക് അറുപതിനോടടുത്ത് കാണും പ്രായം. നാണു ഏട്ടന്‍ മെലിഞ്ഞു നീണ്ടു ആറു അടിയിലും കൂടുതല്‍ പൊക്കം ഉണ്ട്. രണ്ടു പേരും കൂലിപണി യെടുതാണ് ജീവിച്ചിരുന്നത് . അവര്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല്യ.
നാണു ഏട്ടന് നാണി ഏട്ടത്തീനുച്ചാ ജീവനാ. ഒരൂസം പോലും കാണാണ്ടേ ഇരിക്കാന്‍ രണ്ടു പേര്‍ക്കും പറ്റില്ല്യ. അതോണ്ട് നാണി ഏടത്തി നാണി ഏടത്തീടെ വീട്ടില് പോലും പോകില്ല്യ; നാണു ഏട്ടനെ തനിച്ചാക്കി. ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരൂസം പോലും അവർ തമ്മിൽ വഴക്കിടാത്ത ദിവസം ഉണ്ടാകാറില്ല്യ. നാണു ഏട്ടന് പണി കഴിഞ്ഞു വരുമ്പോള്‍ അല്‍പം കള്ളുകുടിക്കണ സ്വഭാവം ഉണ്ട്. അത് അകത്തു ചെന്നാല്‍ എന്തേലും ഒക്കെ പറഞ്ഞു ചൊറിഞ്ഞു തുടങ്ങും, അത് ചിലപ്പോ കറിക്ക് ഉപ്പു കൂടി, എരിവുകൂടി എന്നൊക്കെ പറഞ്ഞാകും. വഴക്ക് മൂക്കുമ്പോള്‍ നാണി ഓടും അടുത്തുള്ള കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാൻ‍. നാണി ഏടത്തി ഓടുമ്പോള്‍ പിന്നാലെ നാണു ഏട്ടനും ഓടും പുറകെ കുളത്തില്‍ ചാടാന്‍, നാണി ഏടത്തിയെ രക്ഷിക്കാൻ‍. ഇതൊരു സ്ഥി്രം കലാപരിപാടി ആയതു കൊണ്ട് അയൽ‌പക്കക്കാര്‍ ഇതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ല്യ.. കുളത്തില്‍ ചാടി നാണി ഏടത്തിയെ എടുത്തോണ്ട് വന്നാല്‍ പിന്നെ നല്ല സ്നേഹമായി. എല്ലാ വഴക്കും മറക്കും. രണ്ടൂസം കഴിഞ്ഞാല്‍ വീണ്ടും തുടങ്ങും പഴയ പടി. ഒരൂസം നാണു ഏട്ടനും, നാണി ഏടത്തിയും പൊരിഞ്ഞ അങ്കം. അന്ന് വഴക്കിനു തുടക്കം ഇട്ടത് നാണി ഏടത്തി ആയിരുന്നു.. സംഭവം വളരെ നിസ്സാരം. എങ്കിലും നാണി ഏടത്തിക്ക് അത് സഹിക്കാന്‍ പറ്റുന്നതായിരുന്നില്യ. സംഭവം ഇതായിരുന്നു, നാണു ഏട്ടന്‍ അപ്പുറത്തെ വീട്ടിലെ സരോജത്തിനു രണ്ടു പരിപ്പുവട വാങ്ങിച്ചു കൊടുത്തു. അതായിരുന്നു അന്നത്തെ പ്രശ്നത്തിനു കാരണം. പാവം നാണു ഏട്ടന്‍. പണി കഴിഞ്ഞു വരണ വഴിക്ക് ചായപീട്യേന്നു നാല് പരിപ്പുവട നാണി ഏടത്തിക്ക് വാങ്ങിക്കാന്‍ നില്‍ക്കുമ്പോള്‍ ആണ് ആപ്പുറത്തെ പീട്യേന്നു പലചരക്കുസാധനങ്ങള്‍ വാങ്ങിക്കാന്‍ നില്‍ക്കണ സരോജത്തിനെ കണ്ടത്. ഒന്നും രണ്ടും പറഞ്ഞു വര്‍ത്താനം പറഞ്ഞു നിന്നപ്പോൾ രണ്ടു പരിപ്പുവട സരോജത്തിനും വാങ്ങിച്ചു കൊടുത്തു. ഇതു നാണു ഏട്ടന്‍ വീട്ടില്‍ എത്തിയപ്പോ നാണി ഏടത്തിയോട്‌ പറഞ്ഞു. പോരെ പൂരം.. പാവം നാണു ഏട്ടന്‍.. പിന്നെ നാണു ഏട്ടന് ഇല്ല്യാത്ത കുറ്റങ്ങള്‍ ഇല്ല്യ. നാണി ഏടത്തി അങ്ങിനെ കലി തുള്ളി നില്‍ക്കയാണ്‌, നാണു ഏട്ടന്‍ എത്ര പറഞ്ഞിട്ടും കലി അടങ്ങുന്നില്ല്യ. നാണു ഏട്ടന്‍ ഒരു പെൺകോന്തനാണെന്നും, വയസ്സ് പത്തറുപതു കഴിഞ്ഞെങ്കിലും പെണ്ണുങ്ങളെ കാണുമ്പോ ഉള്ള ഇളക്കം അല്പം കൂടുതല്‍ ആണെന്നും; പണ്ടേ അറിയാം സരോജത്തെ കാണുമ്പോള്‍ ഉള്ള നിങ്ങടെ ഒരു കിന്നാരം പറച്ചില്‍ എന്നൊക്കെ പറഞ്ഞു നാണി ഏടത്തി തൊള്ളതൊറക്കാന്‍ തുടങ്ങി. അതോടൊപ്പം നാണു ഏട്ടന്‍ കൊണ്ടുവന്ന പരിപ്പുവട അവള്‍ക്കു തന്നെ കൊണ്ട് പൊയ് കൊടുത്തോ എന്നും പറഞ്ഞു മുറ്റത്തേക്ക് ഒരേറും വെച്ച് കൊടുത്തു. പാവം നാണു ഏട്ടന്‍ കഷ്ടത്തിലായി എന്ന് പറയാലോ.. നാണു ഏട്ടന്‍ സ്വയം പറഞ്ഞു, അപ്പോഴും പറഞ്ഞതാ നാവേ, നാവേ വേണ്ടാ മിണ്ടാണ്ടെ ഇരുന്നോ എന്ന്.. ഇപ്പൊ കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനം ആയല്ലോ.. സ്വയം പണ്ടാരടക്കി തലയ്ക്കു കയ്യും കൊടുത്തു മിണ്ടാണ്ടെ ഇരുന്നു. എന്തൊക്കെ പറഞ്ഞിട്ടും നാണി ഏടത്തി അടങ്ങുന്നില്ല്യ. ഇതൊക്കെ കേട്ട് സഹികെട്ട് അവസാനം നാണു ഏട്ടന്‍ പറഞ്ഞു; നിര്‍ത്തുന്നുണ്ടോ ? ഇല്ലെങ്കില്‍ ഞാന്‍ ഇപ്പൊ ഈ കായലില്‍ ചാടി ചാകും എന്നു പറഞ്ഞു ഭീഷിണിപ്പെടുത്തി. കേട്ട പാതി, കേള്‍ക്കാത്ത പാതി എടുത്തടിച്ച പോലെ നാണി ഏടത്തി പറഞ്ഞു പോയ് ചത്തോ, എനിക്ക് കാണണ്ട. നാണു ഏട്ടന്‍ ഇറങ്ങി നടന്നു തൊട്ടടുത്ത കായലിനെ ലക്ഷ്യമാക്കി. കായലില്‍ നല്ല വെള്ളം ഉണ്ട്. വെള്ളത്തിലൂടെ വേഗത്തില്‍ ദൂരേക്ക്‌ നടന്നു പോകന്നത് കണ്ടപ്പോ അത് വരെ ക്രുദ്ധയായി നിന്ന നാണി ഏടത്തി ഒറക്കെ നിലവിളിച്ചു... നാണി ഏടത്തീടെ നിലവിളി കേട്ട് അയല്‍പ്പക്കത്തെ വീട്ടുകാര്‍ ഓടി വന്നു. നോക്കുമ്പോ നാണു ഏട്ടന്‍ കായലില്‍ വെള്ളത്തിലൂടെ ആഴത്തിലേക്ക് നടന്നകലുന്നു. ഇതു കണ്ടു രണ്ടു പേര്‍ നാണു ഏട്ടനെ രക്ഷപെടുത്താനായി ഓടിച്ചെന്നു. നാണു ഏട്ടന്‍ എത്ര നടന്നിട്ടും നാണു ഏട്ടനെ മൂടാനുള്ള വെള്ളം ഇല്ല്യ. നാണു ഏട്ടന്‍ നടന്നകലുംതോറും കൂടെ പിടിക്കാന്‍ വന്നവര്‍ വെള്ളത്തില്‍ ആണ്ടു പോയി; ഇതു കണ്ടു കരക്ക്‌ നിന്നവര്‍ നിലവിളിച്ചു. അപ്പോഴും ആറടിയില്‍ കൂടുതല്‍ പൊക്കമുള്ള നാണു ഏട്ടന്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. നാണു ഏട്ടന്‍ വേഗം തിരിച്ചു വന്നു മുങ്ങി താഴുന്ന അവരെ പൊക്കി എടുത്തു കരയില്‍ എത്തിച്ചു. ഇതു കണ്ടു കരക്കുനിന്ന നാണി ഏടത്തി അടക്കമുള്ളവർ ആര്‍ത്തു ചിരിച്ചു.. മരിക്കാന്‍ പോയ ആള്‍ മറ്റുള്ളവരെ രക്ഷിച്ചു തിരികെ പോന്നു. അന്ന് മുതല്‍ നാണു ഏട്ടന് നാട്ടുകാര്‍ പുതിയ പേരിട്ടു. പക്ഷി നാണു.. പിന്നീട് നാണു ഏട്ടന്‍ പക്ഷി നാണു എന്ന പേരിലാണ് അറിയപെട്ടത്‌.

30 comments:

Unknown said...

നാണു എടന്‍ നന്നായി നല്ല ഭാവനയും തമാശയും, ഇതു നന്ണി എടട്ടതി മാര്‍കുള്ള വാണിംഗ് ,

sha said...

പാവം നാണുഏട്ടന്‍ ....നാണി ഏടത്തി ചെയ്തത് എന്തായാലും ശരിയായില്ല .....

Gopakumar V S (ഗോപന്‍ ) said...

".....അപ്പോഴും പറഞ്ഞതാ നാവേ, നാവേ വേണ്ടാ മിണ്ടാണ്ടെ ഇരുന്നോ എന്ന്.. ഇപ്പൊ കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനം ആയല്ലോ..."

സമാധാനം ആയി.... നല്ലൊരു പേരും കിട്ടി..... കൊള്ളാം ലക്ഷ്മീ, നന്നായിട്ടുണ്ട്...ആശംസകള്‍....

വീകെ said...

കളങ്കമില്ലാത്തവരാ‍കുമ്പോൾ ഒരു ചെറിയ പ്രശ്നം മതി ഇതു പോലുള്ള രംഗങ്ങൾ അരങ്ങേറാൻ.
അവരുടെ സ്നേഹം അത്രക്കും നിർമ്മലമായിരുന്നിരിക്കും...
അവർക്കെങ്ങിനെ ഇത്ര കൃത്യമായി നാണി,നാണു എന്ന പേരുകൾ വന്നു......

ഇടക്ക് ഖണ്ഡിക തിരിച്ചിരുന്നെങ്കിൽ വായിക്കാൻ കുറച്ചു കൂടി എളുപ്പമായിരുന്നേനെ...

പുതുവത്സരാശംസകൾ...

Mohamedkutty മുഹമ്മദുകുട്ടി said...

ദെ ആര്‍ മേഡ് ഫോര്‍ ഈച് അദര്‍,അതല്ലേ പേരു പോലും അങ്ങിനെയായത്.നാണുവും നാണിയും .രണ്ടിനും നാണമില്ലല്ലോ ഇങ്ങനെ വഴക്കു കൂടാന്‍.

പാവപ്പെട്ടവൻ said...

നാണു ഏട്ടന്‍ അപ്പുറത്തെ വീട്ടിലെ സരോജത്തിനു രണ്ടു പരിപ്പുവട വാങ്ങിച്ചു കൊടുത്തു. പരിപ്പുവട വില്ലനായപ്പോള്‍ എന്നായിരുന്നു ഇതിനു പേരിടെണ്ടിയിരുന്നത് .അപ്പോള്‍ ഈ പരിപ്പുവട എന്നാ സാധനം എവിടെയും വില്ലനാണ് ല്ലേ ...നാണുവിനും നാണിക്കും ലച്ചുവിനുംഅഭിനന്ദനം

കാട്ടിപ്പരുത്തി said...

നാണു ഏട്ടന്റെ സദാചാരബോധത്തിലാണല്ലോ നാണിചേച്ചിയുടെ കളി.
പാവം- എങ്ങിനെ തളരാതിരിക്കും

ഹരീഷ് തൊടുപുഴ said...

പ്രായമെത്രയായാലും പെണ്ണിന്റെ സ്വഭാവം മാറില്ലാലേ..!!
സ്വന്തം പുരുഷൻ മറ്റൊരു പെണ്ണിനെ നോക്കുന്നതോ, സംസാരിക്കുന്നതോ.. എന്തിനേറെ അടിയന്തിരഘട്ടത്തിലോ മറ്റോ ചെറിയ ഒരു സഹായം ചെയ്തു കൊടുക്കുന്നതു പോലും കണ്ടു സഹിക്കാൻ സഹിഷ്ണുത ഇല്ലാലേ..!!
ഹിഹി..

sunil panikker said...

ഹ ഹ ഹ കൊള്ളാം..
നല്ല രസമുണ്ട്‌.

lekshmi. lachu said...

സുനില്‍,ഷ,ഗോപകുമാര്‍,സോണ
വി .കെ,മുഹമ്മദ്‌ കുട്ടി,പാവപ്പെട്ടവന്‍,കാട്ടി
പ്പരുതി ഹരീഷ്,സുനില്‍ പണിക്കര്‍,എല്ലാര്ക്കും
നന്ദി..ഇനിയും ഈ വഴി വരുമല്ലോ..

lekshmi. lachu said...

പിന്നെ പാവപ്പെട്ടവന്റെ അഭിപ്രായത്തിനു
നന്ദി..ആ പേര് നന്നായിരുന്നു
എന്ന് ഇപ്പൊ തോന്നുന്നു..
പിന്നെ ,ഹരീഷിനോട്,
പ്രായം എത്ര യായാലും നിങ്ങള്‍
പുരുഷന്‍മാര്‍ മോശമാണോ?
സ്വന്തം ഭാര്യ മറ്റൌരുവനെ നോക്കിയാല്‍
സഹിക്കുമോ?എല്ലാരും കണക്കാ..
പിന്നെ സ്നേഹം ഉള്ളിടത്തെ സ്വാര്‍ത്ഥത
കാണൂ..അല്ലാത്തവര്‍ എന്ത് തോന്യാസം ചെയിതാലും
മൈന്‍ഡ് ചെയ്യില്ല്യ..ഒരു കൂച്ച് വിലങ്ങു നിങള്‍ പുരുഷന്‍
മാര്‍ക്ക് ഇട്ടില്ലെങ്കില്‍ നഷ്ടം സ്ത്രീക്കാ ...

ശ്രീ said...

ഹ ഹ. അവസാനം ചിരിച്ചു പോയി.

പാരഗ്രാഫ് തിരിയ്ക്കാമായിരുന്നു :)

ManzoorAluvila said...

ലക്ഷ്മി, ശ്രീ പറഞ്ഞതുപോലെ പാരഗ്രാഫ്‌ തിരിച്ചെഴുതാൻ ശ്രെമിക്കുക..നീളമുള്ളതുകൊണ്ടും രണ്ടുപേരെ കൊത്തിപ്പറന്നതുകൊണ്ടും..കൊക്ക്‌-നാണു ആയിരുന്നു കൂടുതൽ ചേർച്ച.ക്ലൈമാക്സ്‌.നന്നായിട്ടുണ്ട്‌..ആശംസകൾ

സജി said...

ഡീ... നാണീ നിന്നെ ഞാനുണ്ടല്ലോ...

(യ്യോ സമയം പോയി. വേഗം പോട്ടെ.
ഇല്ലെങ്കില്‍ വീട്ടിലിരിക്കുന്ന നാണി വെറുതേ...)

Unknown said...

Dhambathya jeevithathile , sughavum dukhavum, santhoshavum sanghadavum,swarthathayum, veruppum, prathikaaravum ellam valare manoharamaayi nanu- naniyiloode narma rasathode avatharippichathinu nanni.
Avasanam mattullavar vellathil veezhumbol thirichu vannu avare rakshapeduthaan thonniya nanu ashante dharmika bodhavum , manushya snehavum othiri ishtamaayi.

നന്ദന said...

ലക്ഷ്മി,
നന്നായിരിക്കുന്നു
തുടരുക

ഭായി said...

ഹ ഹ ഹാ..അത് കൊള്ളാം.. :-)

പുപ്പുതുവത്സരാശംസകള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ കൊച്ചുസംഭവം ,ഒട്ടും വിരസതയില്ലാത്ത
അഴകുള്ളവർണ്ണന ,അതുതന്നെയാണീരചനയുടെ മേന്മയും....
അഭിനന്ദനത്തോടൊപ്പം നല്ല നവവത്സരഭാവുകങ്ങളും നേരുന്നൂ..ലച്ചുകുട്ടി.

രാജേഷ്‌ ചിത്തിര said...

:)

ലക്ഷ്മി,
നന്നായിരിക്കുന്നു
തുടരുക

Manoraj said...

ലക്ഷ്മി,

നമ്മുടെ സംസാരത്തിനിടയിൽ ഞാൻ പറഞ്ഞതാണെങ്കിലും കൂടുതൽ വിവരങ്ങൾ ആരിൽ നിന്നെങ്കിലും കിട്ടിയാലോ എന്നറിയാൻ ഇവിടെ അഭിപ്രായം രേഖപ്പെടുത്തുന്നു.. ഒന്നാമതായി ശ്രീയും, മറ്റും പറഞ്ഞപോലെ പാരഗ്രാഫ്‌ തിരിക്കാമായിരുന്നു എന്ന് തന്നെയാണു എന്റെയും അഭിപ്രായം.. രണ്ടാമതായി, രണ്ട്‌ മൂന്നുപേരെ വെള്ളത്തിൽ നിന്നും രക്ഷിച്ചപ്പോൾ നാണുവിനെ നാട്ടുകാർ പക്ഷി നണു എന്ന് വിളിച്ചു എന്ന് പറഞ്ഞു.. ഒത്തിരി വിശദീകരണം അവിടെ ആവശ്യമുണ്ട്‌.. ഒരു പക്ഷെ, നേരത്തെ തന്നെ നാട്ടുകാർ അദ്ദേഹത്തെ അങ്ങിനെ വിളിച്ചിരുന്നിരിക്കണം.. അല്ലാതെ, ഇത്തരം ഒരു പ്രവൃത്തികൊണ്ട്‌ അങ്ങിനെ ഒരു പേരു വരുമോ? എന്തൊ സംശയമുണ്ട്‌.. വായനാസുഖമുണ്ട്‌.. കൊച്ചുകൊച്ചു സംഭവങ്ങൾ വരെ മനോഹരമായി സ്ംവേദിക്കാൻ ലെചു പഠിച്ചിറിക്കുന്നു. അതിനു ഒരു ഹാറ്റ്സ്‌ ഒ‍ാഫ്‌!! പിന്നെ, ഭാഷ, ചിലപ്പോളെല്ലാം ടൈപ്പ്‌ ചെയ്യപ്പെടുന്നുവോ എന്നൊരു സന്ദേഹം.. ഒറ്റക്കൊരു പോസ്റ്റ്‌ വായിച്ചാൽ തോന്നില്ലായിരിക്കാം.. പക്ഷെ, തന്നെ തുടർച്ചയായി വായിക്കുമ്പോൾ അതൊരു അഭോഗിയാകാതെ നോക്കുക.. ഭാഷ, അല്ലെങ്കിൽ ആ പ്രയോഗങ്ങൾ നല്ലതല്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്‌.. പക്ഷെ, നമുക്ക്‌ വ്യത്യസ്തത്ത വേണമെന്ന തിരിച്ചറിവ്‌ നമ്മിൽ ഉണ്ടായാൽ ഒരു പരിധി വരെ അത്‌ തനിക്ക്‌ പരിഹരിക്കാൻ കഴിയും.. കാരണം , താൻ കഴിവു കൊണ്ട്‌ അനുഗ്രഹിതയാണു. .ഉപയോഗിക്കുമ്പോൾ അൽപം മൂർച്ചകൂട്ടി ഉപയോഗിക്കണമെന്നേ ഉള്ളൂ.. ഇനിയും നല്ല നല്ല കഥകളും കവിതകളും അനുഭവങ്ങളുമായി വരിക...

lekshmi. lachu said...

ശ്രീ,സാജന്‍,മന്സൂര്‍ ,സജി,നന്ദന,സാലി,
ബിലാത്തി,മഷിത്തണ്ട്,ഭായ് എല്ലാര്‍ക്കും.
നന്ദി.ശ്രീയും,മന്‍സൂറും പറഞ്ഞ പോലെ ഇനി ശ്രദ്ധിക്കാം.
പിന്നെ മനോരാജ്,എനിക്ക് ഈ കഥയെ
കുറിച്ച് വെറും കേട്ട് കേള്‍വി മാത്രെ ഉള്ളൂ .
ഞാനും മനോരജിന്റെ സംശയം പലരോടും
ചോദി ക്കയുണ്ടായി, ആരും വ്യക്തമായ
ഒരു ഉത്തരം നല്‍കുകയുണ്ടായില്ല്യ.
തന്‍ മൂലം ആ പേര് തന്നെ ഇടുവാന്‍
ഞാന്‍ നിര്‍ബന്ധി തയായി.
പലരും വായിച്ചു പോകയും ,നല്ലതെന്ന്
പറയുകയും ചെയിതു,ഇതിലെ പോരായിമ
ചൂണ്ടി കാണിച്ച മനോരജിനു നന്ദി.
ഇതു തുടര്‍ന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

Rare Rose said...

പിണങ്ങിയും,ഇണങ്ങിയും കഴിയുന്ന നാണിയേട്ടത്തിയെയും,നാണുവേട്ടനെയും ഇഷ്ടായി.ഗ്രാമത്തിന്റെ നിഷ്കളങ്കതയുടെ പ്രതീകങ്ങള്‍ അല്ലേ.:)

വിനുവേട്ടന്‍ said...

ഹരിഷ്‌ തൊടുപുഴ പറഞ്ഞത്‌ ഒരു വലിയ സത്യം തന്നെയാണ്‌... കൂടുതലൊന്നും എനിക്ക്‌ പറയാനില്ല.. ഹി ഹി ഹി ...

റോസാപ്പൂക്കള്‍ said...

നാണുവേട്ടനും നാണിയേടത്തിയും...പേരില്‍ എന്തൊരു സാമ്യം..
പിന്നെന്തിനാ ഇതുങ്ങളിങ്ങനെ വഴക്കു കൂടുന്നേ...?
രസകരമായി എഴുതി ലക്ഷ്മീ

Unknown said...

bhavana nannaiiiiii valarunnundu ketto........ keep it up

Unknown said...

naanu ettene ishttaayitto...

Micky Mathew said...

nalla naanu ettan...

Unknown said...

ennalum nanu ettane manassilakkan naani ettathiku ayillallo.ennalum sneham kondulla oru swarthatha oru rasam thanne anu."pakshi nanu" hero aayi avasanam..

Unknown said...

athu kalakki...oru cheriya satyan andikkadu cenema pole und

salu said...

it was nice reading nanu n nani.
just 'been roaming around your world.....it's full of spirit and liviliness.....keep writing.
rgrds,
salu.