Tuesday, October 20, 2009

ക്ലചെവിടെ....ബ്രേക്ക്. എവിടെ....?


തിരക്കാര്‍ന്ന റോഡുകളിലൂടെ സ്വയം കാറോടിച്ചു പോകുന്നത് പലപ്പോഴും ഞാന്‍ സ്വപ്നം കാണാറുണ്ട്. നാട്ടില്‍ ടൂവീലര്‍ ഓടിക്കുമെങ്കിലും കാര്‍ ഓടിക്കാന്‍ പഠിച്ചിരുന്നില്ല. മറ്റു സ്ത്രീകള്‍ കാറോടിച്ചു പോകുന്നത് കാണുമ്പോള്‍ അല്പം അസൂയ കലര്‍ന്ന മനസ്സോടെ ഞാന്‍ നോക്കി നില്‍ക്കാറുണ്ട്. അങ്ങിനെ എന്‍റെ സ്വപ്ന സാക്ഷാത്കാരത്തിനു ഗള്‍ഫ്‌ രാജ്യത്തു എത്തും വരെ കാത്തിരിക്കേണ്ടി വന്നു. ഇതു വളരെ എളുപ്പവും, നിസ്സാരവും ആണെന്നായിരുന്നു എന്‍റെ ധാരണ .എന്നാല്‍ അല്പം ശ്രദ്ധ തെറ്റിയാല്‍ ജീവിതം തന്നെ തകര്‍ന്നു വീഴും എന്ന് അനുഭവം എന്നെ പഠിപ്പിച്ചു.

ഇന്നും ഞാന്‍ ഓര്‍ക്കുന്നു; ആദ്യമായി ഡ്രൈവിങ്ങിനു ചേര്‍ന്ന ദിവസം. തിയറി ക്ലാസ്സ്‌ കഴിഞ്ഞു ഡ്രൈവിങ്ങിന്റെ എ ബി സി ഡി അറിയാത്ത എന്നെ അതിന്റെ ഏകദേശ ധാരണ എന്നില്‍ ഉണ്ടാക്കുവാനായി ഒരു ഡമ്മി സിമുലേറ്റര്‍ എന്‍റെ കൈകളില്‍ തന്നു. ആദ്യമായി സ്റ്റിയറിഗ് എങ്ങിനെ പിടിക്കണം എന്നും ,റോട്ടിലൂടെ എങ്ങിനെ വണ്ടി മുമ്പോട്ടു പോകണം എന്നതിന്റെ ഒരു ഏകദേശ ധാരണ എനിക്ക് അവിടെ നിന്നും ലഭിച്ചു. ഒരു മാസത്തെ ക്ലാസ്സ്‌ ആയിരുന്നു അത്. പെട്ടന്ന് തന്നെ ഞാന്‍ പഠിച്ചെടുത്തു. ഒരുമാസം ആയപ്പോഴേക്കും എന്റെ ടെസ്റ്റ്‌ വന്നു. ആദ്യ ടെസ്റ്റില്‍ കിട്ടും എന്ന വലിയ പ്രതീക്ഷയായിരുന്നു. എന്ത് പറയാന്‍ ആദ്യ ടെസ്റ്റില്‍ റോഡില്‍ പൊട്ടി. ഉം സാരല്ല്യ ഇനിയും മൂന്നു ടെസ്റ്റ്‌ ബാക്കി ഉണ്ടല്ലോ ആ സമാധാനത്തില് പോന്നു.

അങ്ങിനെ പത്തു ദിവസത്തിന് ശേഷം രണ്ടാമത്തെ ടെസ്റ്റ്‌ ദിവസം എത്തി.അവിടെ ചെന്നപ്പോള്‍ മൂന്നു ടെസ്റ്റിലും പൊട്ടി അവസാനത്തെ ചാന്‍സ് നോക്കി ഇരിക്കുന്നവരെ കണ്ടു. അതുവരെ വലിയ ധൈര്യത്തിലായിരുന്നു ഞാന്‍. എന്റെ പേര് വിളിക്കാറായപ്പോഴേക്കും ഉണ്ടായിരുന്ന ധൈര്യം എല്ലാം പമ്പ കടന്നു. നെഞ്ചില്‍ നിന്നും ഒരു കിളി പറന്നു പോയി. ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്നതും കയ്യും ,കാലും നിയന്ത്രണാതീതമായി വിറക്കാന്‍ തുടങ്ങി. കയ്യേ വിറക്കല്ലേ,കാലേ വിറക്കല്ലേ എന്നൊക്കെ മനസ്സില്‍ പറഞിട്ടും,സര്‍വ്വ ദൈവങളെയും വിളിച്ചിട്ടും ആരും വിളികേട്ടതായി പോലും ഭാവിച്ചില്ല. അതുവരെ വളരെ നന്നായി ഡ്രൈവ് ചെയിത ഞാന്‍ പോലീസുകാരന്റെ അടുത്തിരുന്നപോള്‍ വിറക്കാന്‍ തുടങി , അറിയാതെ സ്റ്റിയരിങിനു താഴേക്ക്‌ ഒന്ന് പാളി നോക്കി.ബ്രെയിക്കും ,ക്ലച്ചും ഒക്കെ അവിടെ തന്നെ ഇല്ലെ എന്ന്.അതോടെ പോലീസുകാരന്‍ ഉറപ്പിച്ചു എന്റെ കയ്യില്‍ ഇരിപ്പ്. പിന്നെ വണ്ടി സ്ടാര്‍ട്ട് ചെയിതു ,ഒട്ടുംഅറിയാത്ത ഒരാള്‍ സ്റ്റിയറിംഗ് തിരിക്കുന്നതെങിനെയോ അതു പോലെ ഞാന്‍ ഇട്ട്ഉ‌രുട്ടുകയും ,കൈകള്‍ തുള്ളല്‍ പനി ബാധിച്ചപോലെ വിരക്കാനും തുടങിയപോള്‍ വിശേഷമായി.അതിക ദൂരം എനിക്ക് ഡ്രൈവ് ചെയ്യേണ്ടി വന്നില്ല.അങിനെ അതും പൊട്ടി.നിരാശയോടെ മടങി.ഇനിയും രണ്ടു ടെസ്റ്റ്‌ ബാക്കി ഉണ്ടല്ലോ എന്ന സമാധാനത്തില്‍.

മൂന്നാമത്തെ ടെസ്റ്റിലും പൊട്ടി.മൂന്നാമത്തെ ടെസ്റ്റില്‍ നന്നായി ഡ്രൈവ് ചെയിതു എങ്കിലും തോറ്റു.നാലാമത്തെ ടെസ്റ്റ്‌ ആയപ്പോഴേക്കും എല്ലാ പ്രതീക്ഷയും തകര്‍ന്നു.ആകെ സങ്കടം ഒക്കെ വന്നു തുടങി.അങിനെ നാലാമത്തെ ടെസ്റ്റ്‌ ഒരു പ്രതീക്ഷയും ഇല്ലാതെ പൊയ്.അന്ന് ഭാഗ്യത്തിനു ഒരു നല്ല പോലീസ് ആയിരുന്നു.അയാളുടെ മുഖം കണ്ടാല്‍ തന്നെപാതി പേടി മാറും.അങിനെ അത്തവണത്തെ ടെസ്റ്റില്‍ ഞാന്‍ പാസ്സായി.ടെസ്റ്റ് കഴിഞ്ഞഉടെന്‍ തന്നെ അയാള്‍ പറഞു പാസ്‌ എന്ന്.അതോടെ റിസല്‍റ്റ്‌ വരും വരെ ടെന്‍ഷന്‍ അടിക്കേണ്ടി വന്നില്ല.അല്പോം സന്തോഷം ഒക്കെ വന്നു.ലൈസന്‍സ് കയ്യില്‍ കിട്ടിയതിനു ശേഷം ഞാന്‍ വണ്ടി എടുത്തു തുടങി.പേടി കൂടാതെ ഓടിക്കാനും തുടങി.അതിനിടക്ക് ഒരു മാസത്തെ അവധിക്ക് നാട്ടിലും പൊയ്.

നാട്ടില്‍ പോയി വന്നതിനു ശേഷം എന്നോട്‌ ഒരു ദിവസം വണ്ടി എടുക്കാന്‍ പറഞപ്പോള്‍ എനിക്ക് വീണ്ടും ഒരു വെപ്രാളം .വീണ്ടും ഒരു പേടി എന്നില്‍ കടന്നു കൂടി.അതു വരെ കൂളായി ഡ്രൈവ് ചെയ്തിരുന്ന ഞാന്‍ ഒന്നും അറിയാത്ത ആളായി മാറി.വീണ്ടും അറിയാതെ സ്ടിയറി്ഗിനടിയില് ബ്രേക്ക് ഇല്ലെ എന്നൊക്കെ നോക്കാന്‍ തുടങി.വണ്ടി റിവേര്‍സ് എടുക്കാന്‍ പറഞതും കൈ കാലുകള്‍ വിറക്കാന്‍ തുടങി. ബ്രേക്ക് ഏതു ആക്സിലെയ്റ്റര്‍ എടന്നറിയാതെ ഞാന്‍ നോക്കി.വണ്ടി റിവേഴ്സ് എടുത്തതും ബ്രേക്ക്നു പകരം ആക്സിലെറ്റരില്‍ കാല്‍ അമര്‍ന്നു.വണ്ടി പുറകോട്ടുനീങി.അടുത്ത സീറ്റില്‍ ഇരുന്നു ഹസ്ബെന്‍റ് ബ്രയിക്ക് ചവിട്ടു ,ബ്രയിക്ക് ചവിട്ടു എന്നലറി കൊണ്ടിരുന്നു.ഞാന്‍ കണ്ണുരുട്ടി ആക്സിലേറ്റര്‍ ആഞു ചവിട്ടി ,ഒപ്പം ചോതിച്ചു കൊണ്ടിരുന്നു.ബ്രയിക്ക്‌ എവിടെ എന്ന്.നടുക്ക്...കാലിന്റെ ലെഫ്റ്റ് എന്ന് ഹസ്ബെന്‍റ് അലറികൊണ്ട് പറഞു.എന്താണ് സംഭവിക്കുന്നത് എന്ന് അറിയും മുന്‍പ്‌ വണ്ടി റോഡിനു എതിര്‍വശത്തെ വീടിന്റെ മതിലില്‍ ടപ്പേ എന്ന വലിയ ഒരു ശബ്ദത്തില്‍ ഇടിച്ചു നിന്നു.ആകെ വിളറി വെളുത്ത്,ഇനി എന്ത് എന്ന ചോദ്യത്തോടെ ബ്രേക്ക് എവിടെ എന്ന ചോദ്യത്തോടെ ദയനീയ മായി ഹസ്ബെന്റിനെ നോക്കി....

അതിനു ശേഷം പിന്നെ മറന്നില്ല ബ്രേക്ക് എവിടെഎന്ന്.സിനിമയില്‍ ശ്രീനിവാസന്‍ ഡ്രൈവ്‌ ചെയ്യുന്നത് കണ്ടു ഒരുപാട്‌ ചിരിച്ചിരുന്നു .അതു സ്വന്തം ജീവിതത്തില്‍ വന്നപ്പോള്‍ അതിലേറെ ചിരിച്ചു.ക്ലച്ചു എവിടെ......ബ്രേ ക്കെവിടെ ....

11 comments:

Unknown said...

Kollam manoharam.Jeevithathil palarum marakkunna cheriya sambhavangal polum orthirunnu valare rasakaramaayi ezhuthaan engine saadhikkunnu.Sarweswaran thanikku shakthi tharatte .Aksharathettukal theerthum kuravu,Keep it up.
Saam

പാവപ്പെട്ടവൻ said...

കയ്യേ വിറക്കല്ലേ,കാലേ വിറക്കല്ലേ എന്നൊക്കെ മനസ്സില്‍ പറഞിട്ടും,സര്‍വ്വ ദൈവങളെയും വിളിച്ചിട്ടും ആരും വിളികേട്ടതായി പോലും ഭാവിച്ചില്ല.

അങ്ങനെ സാഹസികമായ രംഗങ്ങല്ക്കൊടുവില്‍ അത് സംഭവിച്ചു തികച്ചും സ്വാഭാവികം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സന്തോഷം ലക്ഷ്മി..
അക്ഷരപിശാചിനെ എല്ലാം ഓടിച്ചു പോസ്റ്റിട്ടതിന്‍ സ്പെഷ്യല്‍ അഭിനന്ദനമ്സ്..


ലൈസന്‍സ് കിട്ടിയിട്ട് ചിലവ് ഒന്നുമില്ലെ?
:)


നല്ല വിവരണം,

shaiju said...

hahaha its so nice.... a real experience dont want disclose by most of the people. carry on......

Typist | എഴുത്തുകാരി said...

ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ബ്രേക്ക് ചവിട്ടുന്നതിനു പകരം ചവിട്ടിയതു് ആക്സിലറേറ്റര്‍. എങ്ങിനെയുണ്ട്ടാവും!. ഭാഗ്യം അവിടേയുമൊരു മതിലുണ്ടായിരുന്നു. കുറേ ചമ്മലുണ്ടായി എന്നതൊഴിച്ചു് മറ്റൊന്നും സംഭവിച്ചില്ല.

Anonymous said...

dear valare nannayittund e post
...
enikku sharikkum chiri vannu....



reshmimenon

SreeDeviNair.ശ്രീരാഗം said...

ലക്ഷ്മി,
നല്ല ശൈലി..
ഇഷ്ടമായീ...
അഭിനന്ദനം

ചേച്ചി.

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാല്‍ ലക്ഷ്മി പറ: ബ്രേക്കെവിടെ?.അതിനു ശേഷം നാട്ടില്‍ പോയിട്ടില്ലെ?.ഇനിയും ഡ്രൈവിങ്ങു മറക്കുമോ എന്നു നോക്കാന്‍!.ഇതാ പിന്നെയെം മോഡറേഷന്‍ ,എനിക്കു വയ്യ!

ബിജുകുമാര്‍ alakode said...

ഹ..ഹ..ഇതു കൊള്ളാമല്ലോ? ലൈസന്‍സ് കിട്ടിയിട്ടും ബ്രേക്ക് തപ്പിയോ? അപ്പോ ഞാന്‍ തന്നെ ഭേദം അല്ലേ? ഞാന്‍ ലൈസന്‍സ് ഇല്ലാതെയാ ബ്രേക്ക് തപ്പിയത്... നന്നായിരിയ്ക്കുന്നു എഴുത്ത്. എന്റെ ഡ്രൈവിങ്ങ് പഠനം വായിച്ചോ‍

അന്ന്യൻ said...

അമ്പടി മിടുക്കീ…

Sulfikar Manalvayal said...

ഹും, അബു ദാബിയില്‍, മൂന്നും, ദുബായിയില്‍ രണ്ടും ടേസ്റ്റ് എഴുതി പൊട്ടിയ എന്‍റാടുത്താ ഈ മൂന്നാമത്തെ ടെസ്റ്റിന്‍റെ വീര വാദം.
ഏതായാലും ആറാമതായി കിട്ടി,
അതിന് ശേഷം ആര് അഞ്ച് ടേസ്റ്റില്‍ കിട്ടിയാലും അവരോടൊക്കെ അസൂയയാ.
ഹെയ് ലെച്ചുവിനോടില്ല കേട്ടോ.
അതിനിടക്ക് ടെംപ്ലേറ്റ് ഒക്കെ മാറി സുന്ദരി ബ്ലോഗായല്ലോ.
കുറെ ആയി ഈ വഴി വന്നിട്ട്,
കുറേശെ പഴയ പോസ്റ്റുകള്‍, പഴയ പോലെ വായിക്കാന്‍ തുടങ്ങുന്നു.
അനുഗ്രഹം ഉണ്ടാവണം.