Wednesday, September 30, 2009

ആരു നീ...??

ആരാണ് നീ ?
നിന്നെ എനിക്കറിയില്ല
കാറ്റിനോടും ,കടലിനോടും
ചോദിച്ചു
നീ ആരെന്ന്
ആരുമേ മറുപടി
യോതിയില്ല
ഞാന്‍ എന്നോട് തന്നെ
ചോദിച്ചു
നീ എനിക്ക് ആര്?
ആരു നീ...?

മോഹം.......

ഏവരും നിന്നെ
വെറുത്തിടുമ്പോള്‍
നിന്നെ ഞാന്‍ പ്രണയിക്കുന്നു
അനന്തമാം ഈ
ശൂന്യതയിലെ ഒരു
അത്രുശ്യ ശക്തിയായി
നീ മാറിടുമ്പോള്‍
നിന്നെ അറിയുവാന്‍
ഒരു മോഹമിന്നെനിക്ക്....

Thursday, September 24, 2009

വിധി...

വിധി തീര്‍ക്കുന്ന കൂരിരുള്‍ കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ മനുഷ്യനായി ഭൂമിയില്‍ പിറക്കുന്ന
ഒരാള്‍ക്കും കഴിയില്ലന്നു ഞാന്‍ വിശ്വസിക്കുന്നു. അമ്മ യുടെ ഗര്‍ഭപാത്രത്തില്‍ ഒരു ജീവന്റെ തുടിപ്പായി രൂപം കൊള്ളുംബോള്‍ തന്നെ അവന്‍റെ അല്ലെന്കില്‍് അവളുടെ ജീവിത നിയോഗം എഴുതിവെക്കുന്നു.ആ ഒരു നിയോഗത്തില്‍ കൂടി മാത്രമേ ഏതൊരാള്‍ക്കും നടക്കുവാന്‍ ആകൂ .അതാര്‍ക്കും ഒരു ശക്തിക്കും മാറ്റി മറിക്കുവാന്‍ അസാധ്യമാകുന്നു
.


ഓരോ മനുഷ്യനിലും സംഭവിച്ചു കൊണ്ടിരിക്കുന്ന നല്ലതും ,ചീത്തയുമായ എല്ലാ സംഭവ വികാസങളും എത്രയോ മുന്‍പ്‌ തലയില്‍ എഴുതി വെക്കപെട്ടതാണ് .നാം തന്നെ അറിയാതെ ആ പാതയില്‍ എത്തിചെര്‍നിടുന്നു.
കാലത്തിന്‍റെ ദൃക്സാക്ഷികളും,വക്താക്കളും മാത്രമായിടുന്നു.ജീവിതവും ,ലോകവും വളരെ ക്രൂരമായി ചിലരോട് പെരുമാറുന്നു.അതില്‍ നിന്നും മുക്തി നേടാന്‍ കഴിഞാല്‍
അതും വിധിച്ചിട്ടുള്ളതാണ് .ജീവിതത്തില്‍ വന്നു ചേരുന്ന ദുഃഖങളും,സുഖങളും അനുഭവിച്ചേ തീരൂ ..
എല്ലാം ദൈവ വിധി എന്ന് അവകാശ പെടുന്നു നമ്മള്‍.വിധിയെ കര്മ്മം കൊണ്ടു ജയിക്കാം എന്ന് ആഗ്രഹിച്ചാല്‍ നടപ്പില്ലന്നു ഞാന്‍ വിശ്വസിക്കുന്നു.



ആത്മ് ശാന്തി ലഭിക്കാതെ ഒരു ജീവിതവും ജീവിത മാകുനനില്ല. ഏതൊരാളും ആഗ്രഹിക്കുനത് സ്വസ്ഥ്തയും സമാധാനവും ,സംതൃപ്തിയും നിറഞ ജീവിതമാണ്‌.ചിലര്‍ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് ഉ‌ഴ്ന്നി റങുംബോള് സ്വസ്ഥ്തയും ,സമാധാനവും എല്ലാം അടച്ചു പൂട്ടി സ്വന്തം മനസ്സാക്ഷിക്കുള്ളില്‍ വെക്കേണ്ടി വരുന്നു.പിന്നീട് സ്വസ്ഥ്തയും ,സമാധാനവും തേടി അലയു്മ്പോള്‍ അവര്‍ അറിയുന്നില്ല അവയെല്ലാം ഭദ്രമായി അടച്ചു പൂട്ടി സ്വന്തം മനസ്സാക്ഷിക്കുള്ളില് തന്നെ അതുണ്ട് എന്നു.
കാലം ഓരോര്തരെയും ഓരോ തലത്തില്‍ എത്തിക്കുന്നു.


ഇന്നലയുടെ ഇരുട്ടില്‍ നിന്നും ഒഴുകി ,ഇന്നിറെയ് പ്രകാശത്തിലൂടെ , നാളെയുടെ ഇരുട്ടിലേക്ക് ഒഴുകുകയാണ് കാലം.അതില്‍ ബാല്യവും ,കൌമാരവും ,യൌവ്വനവും കടന്നു പോകുന്നു.ഓരോ ഘട്ടതിലും പലരും ജീവിതത്തില്‍ പലതും അനുഭവിക്കുന്നു. ആ യാത്രയില്‍ പലയിടത്ത് വെച്ചും പലരെയും കണ്ടു മുട്ടുന്നു.ചിലര്‍ ജീവിത അന്ത്യം വരെയും കൂടെ കാണുന്നു.ചിലര് മറ്റുള്ളവരുടെ ജീവിതവും,മനസ്സും തകര്തെരിഞു എവിടെയോ പോയി മറയുന്നു.അതും വിധി യാകുന്നു.
വിധിയോട് പട വെട്ടി പൊരുതി മുന്നേറുവാന്‍ ശ്രമിക്കുംബോള്‍ ഒരായിരം പരാജയങളും സംഭവിക്കുന്നു.അവയെല്ലാം ജയിച്ചു മുന്നേറുവാന്‍ മനുഷ്യന്‍ അശക്തനായി തീരുന്നു.സ്വന്തം ഇച്ഛാശക്തിയുടെ നിശ്ചയത്തിനു അനുസരിച്ചും,പ്രവര്ത്തനശേഷി അനുസരിച്ചും മാത്രമാണ് മനുഷ്യന്റെ ജീവിത ഗതി എന്ന് വിശ്വസിക്കുന്നു ചിലര്‍.അത് പിന്നീട് തെറ്റായി പോയി എന്ന് കാലം അവര്ക്കു തെളിയിച്ചു കൊടുക്കുന്നു .


സ്വന്തം മനസ്സാക്ഷിയുടെ ശരിയും ,തെറ്റും ,വേര്‍തിരിക്കാന്‍ കഴിയാതെ ആത്മ് സഘര്ഷങളില്‍ പെട്ട് ,ജന്മ വാസനകള്‍ ഉണ്ടാക്കിയ ധര്‍മ്മ സന്കടങളില്‍ പെട്ട് ഉഴ്ലുംബോളും വിധിയെ പഴിച്ചു സ്വയം വെന്തുരുകാന്‍ വിധിക്കപെടുന്നു മിക്ക ജീവിതങളും.
സ്വന്തം ജീവിതം സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ചിലര്‍ ജീവിച്ചു തീര്‍ക്കുമ്പോള്‍ ,അതില്‍ പങ്കാളി യാഗുന്ന മറ്റു ജീവിതങളെ അതെങിനെ ബാധിക്കുന്നു എന്നും,അവര്‍ എത്രമാത്രം പീടിപ്പിക്കപെടുന്നു എന്ന സത്യം അവര്‍ അറിയുന്നില്ല .ഒരാളുടെ ജീവിതം മറ്റൊരാളെ തോല്‍‌പിച്ച് കൊണ്ടാകരുത്.സ്നേഹം എന്തെന്നും,അത് മനസ്സിലാക്കുവാനും ,സ്നേഹിക്കുവാനും കഴിഞാല്‍ അവന് സുഗവും സംപ്ത്രുപ്തിയും ലഭിക്കുന്നു.


മനുഷ്യന്റെ പ്രതികാര ബുദ്ധി അവനെ നാശത്തിലേക്ക് നയിക്കുന്നു. സ്നേഹത്തെ നിരാകരിക്കുനവന് ആല്‍മസംതൃപ്തി ഒരിക്കലും ലഭിക്കയില്ല.അത് എന്നും ഒരു തീരാ വേദനയായി മനസ്സിനെ നോവിച്ചു കൊണ്ടിരിക്കും.നമുക്കു പ്രിയപെട്ടവര്‍ നഷ്ട പെടുമ്പോള്‍ മാത്രമാണ് ഒരു ജീവന്റെ വില നാം അറിയുന്നത്.ഒരാള്‍ നിമിത്തം മറ്റൊരാളുടെ ജീവിതം പതനത്തില്‍ അയിടുമ്പോള്‍ അതെന്നും ഒരു തീരാ വേതന യാകുന്നു.അത് വിധി എന്ന് കരുതി സ്വയം ആശ്വസിക്കേന്ടി വരുന്നു.

സ്വന്തം വിശ്വാസ പ്രമാണങളുടെ സാക്ഷാല്‍ക്കാരത്തിനായി മനുഷ്യന്‍ പലതും ചെയ്യുന്നു.നാം മൂലം മറ്റുള്ളവര്‍ കരയുമ്പോള്‍ വിധി നമ്മെയും കരയിപ്പിക്കുന്നു.

സ്ത്രീ ഉണ്ടായ കാലം മുതല്‍ക്കു തന്നെ അബല എന്ന് ദുഷ് പേരു വീണവള്‍ .സ്ത്രീ എല്ലാ അര്‍ത്ഥത്തിലും അബലയാകുന്നു.ജീവിതത്തില്‍ നേരിടുന്ന കയ്പും,മധുരവും സ്വയം വിധി എന്നാശ്വസിച്ചു ജന്മ ജന്മാന്തരങളിലൂടെ യാത്ര തുടരുന്നു.

വിധി ഒരു ഏറു പമ്പരം പോലെ നമ്മെ എറിഞു കറക്കി കൊണ്ടിരിക്കുന്നു..വിധി യെ തോല്‍പ്പിക്കാന്‍ ആകില്ല .അനുഭവിക്കാന്‍ ഉള്ളത് അതാതു സമയങളില്‍ അനുഭവിച്ചേ മതിയാകൂ .അതില്‍ മറ്റുള്ളവരെ പഴി ചാരീട്ടു കാര്യം ഇല്ല.എല്ലാം വിധി നിശ്ചയം മാത്രം ....