Saturday, July 18, 2015

ചില തോന്നലുകൾ






















എത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും  മായാത്ത   ഗന്ധം   പോലെ !ഞാൻ നിന്നെയും നീ എന്നെയും സ്നേഹിക്കുന്നു എന്ന  തോന്നലുകൾ,ആ തോന്നലുകൾ നിലനിൽക്കുമ്പോൾ മാത്രമല്ലെ ബന്ധങ്ങൾ എന്നും ഊഷ്മളമായി നിലനിലനില്ക്കുന്നത് ..ആ തോന്നലുകൾ ഇല്ലാതാകുമ്പോൾ ബന്ധങ്ങളും അറ്റുപോകുന്നു..നീ എന്നെ സ്നേഹിക്കുന്നുവോ ? പലവട്ടം ഒരു ഉളുപ്പും നാണവും ഇല്ലാതെ  എത്രയോ വട്ടം ചോദിച്ചു തുരുബെടുത്ത വാചകം എന്നത്തെയും  നിന്റെ മറുപടി ഒന്നായിരുന്നു  ...ഞാൻ നിന്നെ സ്നേഹിക്കുന്നത് ഞാൻ പറഞ്ഞു അറിയിച്ചിട്ട് വേണോ നിനക്കതറിയുവാൻ!!!!..എല്ലാം വെറും തോന്നലുകൾ അതല്ലെ ശെരിക്കും പ്രണയം .മൌനം തീര്‍ത്ത ദൂരങ്ങള്‍ക്കും അപ്പുറംഞാൻ  ചോദിച്ച ഒരുപാട് ചോദ്യങ്ങള്‍

മറുപടികളില്ലാതെ ഞാൻ എന്നിലേക്ക്  തന്നെ   മടങ്ങുന്നു ...

പ്രണയം വാക്കുകളില്ലാതെ....ശബ്ദങ്ങളില്ലാതെ ...എന്നില്‍ ജനിച്ചു മരിക്കുന്നു ..

ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുമ്പോള്‍

നിന്നോടുള്ള എന്റെ പ്രണയം ചുവരില്‍  പകര്‍ത്തുവാന്‍ കഴിയാത്ത

ഒരു   നിറക്കൂട്ട്‌ മാത്രമായി  അവശേഷിക്കുന്നു!!



ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍