Tuesday, August 18, 2009

ദേശാടനപക്ഷി ....

തുറന്നിട്ട എന്‍ കിളി
വാതിലിലൂടെ
അനന്ത മാം ആകാശ
സീമ നോക്കി
വെറുതെ നെടുവീര്‍പ്പിടുന്നു ,
അനന്തമാം ഈ
വീചിയില്‍ പാറി പറക്കുവാന്‍
ഇന്നെന്‍ ചിറകുകള്‍
അശക്തമായി തീര്‍നിടുന്നു.
ഒറ്റക്കിരുന്നു കുറുകും
പ്രാവിന്‍ രോദനം
കേട്ടന്ന പോല്‍
എവിടെ നിന്നോ
ഒരു പക്ഷി
പാറി വന്നു വാനില്‍
വട്ടമിട്ടു ,
പിന്നീട് അറിഞു ഞാന്‍,
എന്‍ കിളിവാതിലില്‍
വന്നു കുശലം
ചൊല്ലിപിരിഞു
പോയത്‌ ,
വഴി തെറ്റി വന്ന ഒരു
ദേശാടന പക്ഷി
യായിരുന്നു അതെന്നു ....


4 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കൂട്ടിലെ കിളിയും ,
ദേശാടനപക്ഷിയും...
ആശയം മനോഹരം, ഇഷ്ടായി

Unknown said...

Manoharam,
Vayikkunna ethoralkkum ithu thante anubhavam ennu thinnikkum vidham valare cheriya vaakkukalil manassine novippikkan aayi thante ee Dheshadana pakshikku.Oppam olinju kidakkunna etho sughamulla oru vedhana kurachu neramebkilum anubhavikkanum.

ഓര്‍മ്മക്കുറിപ്പുകള്‍..... said...

ദേശാടനത്തിന്റെ വഴിയേ......

അന്ന്യൻ said...

എന്റേതു പോലൊരു ദേശാടനക്കിളിയാണെന്ന കരുതിയതു. ദേശാടനക്കിളികൾ പലവിധം ആണല്ലോ അല്ലേ… ഹി ഹി….