Tuesday, October 12, 2010

വിശ്വസിച്ചാലും ഇല്ലെങ്കിലും ...

വിവാഹത്തിന് മുന്‍പുതന്നെ ഏട്ടന്‍ ഒരു വീട് വെക്കാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആയിരുന്നു..പല കാരണങ്ങള്‍ കൊണ്ട് ഒന്നും നടന്നില്ല. അങ്ങിനെ വിവാഹശേഷം വീണ്ടും ആ അന്വേഷണം പഴയതിലും വേഗത്തില്‍ നടന്നു. പല വീടുകളും,സ്ഥലങ്ങളും പൊയികണ്ടു .ഒന്നും ശരിയായില്ല. അങ്ങിനെ ഇരിക്കുമ്പോഴാണ് പത്രത്തില്‍ കണ്ട ഒരു പരസ്യം അനുസരിച്ച് ഞങ്ങള്‍ ഒരു സ്ഥലം കാണാന്‍ പോകുന്നത്.വെട്ടി നിരപ്പാക്കിയ ഒരേക്കര്‍ ഭൂമി.മരം പോയിട്ട്, ഒരു പുല്ലുപോലും ഇല്ലാത്ത മണ്ണ്.അടുത്ത് താമസിക്കുന്നവര്‍ സാധാരണക്കാരായ മനുഷ്യര്‍.ഒരു നാട്ടിന്‍ പുറത്തിന്റെ പ്രതീതി.

തൃശൂര്‍ നഗരത്തില്‍ നിന്നും വെറും നാലുകിലോമീറ്റര്‍ മാത്രം ദൂരം. ഒച്ചയും ,ബഹളവും ഇല്ലാത്ത നിശബ്ധമാര്‍ന്ന ഇടം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമായി.അങ്ങിനെ ആ ഒരേക്കര്‍ ഭൂമിയിലെ ആറ് സെന്റ് ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി. വീടുപണി തട്ടിയും മുട്ടിയും, മുട്ടില്‍ ഇഴഞ്ഞും,പിച്ചവെച്ചും ,ഏതാണ്ട് പൂര്‍ത്തിയായി വരുന്നതിന്‌ ഇടക്കാണ് അയല്‍വാസികളായ ചില സ്ത്രീകളെ ഞാന്‍ പരിചയപെടാന്‍ ഇടയായത്.അപ്പോഴാണ്‌ ആ സ്ഥലത്തെക്കുറിചു അറിയാത്ത പല കഥകള്‍ അറിയുന്നത്.ആ ഒരേക്കാര്‍ സ്ഥലം വൃദ്ധരായ ദമ്പതികളുടെതായിരുന്നു. അവിടെ മുഴുവന്‍ മാവും ,പ്ലാവും,തെങ്ങും,കവുങ്ങും,എന്നുവേണ്ട എല്ലാതരം മരങ്ങളും തിങ്ങി നിറഞ്ഞ ഒരു കാടായിരുന്നു.അതിനു നടുവില്‍ ആയിരുന്നു അവരുടെ വീട്.ദേവസ്സി എന്നായിരുന്നു അയാളുടെ പേര്.ആറുപിശുക്കനായിരുന്ന ദേവസ്സി പറമ്പില്‍ നിന്നും കിട്ടുന്ന ആദായം കൊണ്ടും,പശുക്കളെ വളര്‍ത്തിയുമാണ് ജീവിച്ചിരുന്നത്.ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഇയാള്‍ ബാങ്കില്‍ നിക്ഷേപിച്ചു ദരിദ്രരായി ജീവിച്ചു.ഇവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല.അതിനു പിറകില്‍ ഒരു നീണ്ട കഥ ഉണ്ടായിരുന്നു.ഒരു പാമ്പിന്‍ ശാപത്തിന്റെ കഥ .ഒരിക്കല്‍ ദേവസ്സി തന്റെ പറമ്പില്‍ ഇണ ചേര്‍ന്ന രണ്ടു പാമ്പുകളെ കാണുകയും,അതില്‍ ഒരെണ്ണതിനെ തല്ലികൊല്ലുകയും ചെയ്തു. ഇതിനുശേഷം എന്നും രാത്രികാലങ്ങളില്‍ ഒരു പാമ്പ്‌ എവിടെനിന്നോ ഇഴഞ്ഞു വന്നു ദേവസ്സിയുടെ വാതിലില്‍ കൊത്തുക പതിവായി.പാമ്പിനെ കാണുമ്പോള്‍ ദേവസ്സിയുടെ വളര്‍ത്തുനായ കുരക്കുകയും,അകത്തുനിന്നും ഇറങ്ങിവന്നു ദേവസ്സി പാമ്പിനെ തല്ലികൊല്ലുകയും,ചെയ്ത് കൊണ്ടിരുന്നു.ഒരിക്കല്‍ ഒരു വിഷപാമ്പിന്‍ കൊത്തുകൊണ്ട് ദേവസ്സിയുടെ നായ അകാലമരണം പൂകി.എന്നിട്ടും പാമ്പിന്‍ ശല്ല്യം തുടര്‍ന്നുകൊണ്ടിരുന്നു.ഈ പമ്പുകളുടെ ശാപം മൂലമാണ് ദേവസ്സിക്ക് കുട്ടികള്‍ ഇല്ലാതെ പോയതെന്ന് നാട്ടുകാര്‍ പറയുന്നു. അങ്ങിനെ ദേവസ്സി "പാമ്പ്‌ ദേവസ്സി "എന്ന് അറിയപ്പെട്ടു.

ദേവസ്സിക്കും ഭാര്യക്കും പ്രായാദിക്ക്യം വന്നപ്പോള്‍ അവര്‍ ആ സ്ഥലം മറ്റാര്‍ക്കോ വില്‍ക്കുകയും, അവര്‍ അവിടെ മരങ്ങള്‍ എല്ലാം വെട്ടി, നിരപ്പാക്കി ഹൌസിംഗ് പ്ലോട്ടായി വില്‍ക്കാന്‍ ഇടുകയും ചെയ്തു. അങ്ങിനെയാണ് ആ സ്ഥലം ഞങ്ങളും വാങ്ങുന്നത്.ഞങ്ങളുടെ വീട്പണി പൂര്‍ത്തി ആകാറായപ്പോഴേക്കും മിക്കപ്ലോട്ടുകളും വിറ്റുകഴിഞ്ഞിരുന്നു.ഒരു പാമ്പിന്‍ ശാപം നിലനില്‍ക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അല്പം ഭയം തോന്നാതിരുന്നില്ല.അവിടെ താമസമാക്കിയതിനുശേഷം പലപ്പോഴും അകത്തും ,പുറത്തുമായി ഉഗ്രവിഷമുള്ള പാമ്പുകളെ കാണുന്നത് പതിവായി.ചിലതിനെ ഞങ്ങള്‍ തന്നെ കൊല്ലുകയും ചെയ്തു. അങ്ങിനെ ആ വീട്ടില്‍ എന്നെയുംമോനെയും നിര്‍ത്തി ഏട്ടന്‍ പ്രവാസ ജീവിതത്തിലേക്ക് കടന്നു. എനിക്ക് കൂട്ടിന്‌ ഇടക്കിടെ കാണുന്ന പാമ്പിന്‍ കുട്ടികളും,എന്റെ പ്രിയപ്പെട്ട നായയും ആയി.അവനായിരുന്നു എന്റെ ധൈര്യം. പലരാത്രികളിലും എന്റെ പ്രിയ നായയുടെ കുരകേട്ട് ഞാനും വാതില്‍തുറന്നു.അപ്പോഴൊക്കയും വിഷമുള്ള പാമ്പുകളെ കാണുകയും അയല്‍ക്കാര്‍ വന്നു അവയെ കൊല്ലുകയും ചെയ്യും.എന്റെ വീട്ടില്‍ മാത്രം നായ ഉള്ളതുകൊണ്ട് പാമ്പിനെ കാണുമ്പോള്‍ കുരച്ച് അപ്പപ്പോള്‍ വിവരം അറിയിച്ചു. മറ്റുള്ളവരുടെ വീടുകളില്‍ ഇടക്കൊകെ കാണുമെങ്കിലും ആരും അതത്ര കാര്യം ആക്കിയില്ല.
ഒരു ഉച്ചനേരത്ത് നായയുടെ നിര്‍ത്താതെ ഉള്ള കുരകേട്ടാണ് ഞാന്‍വാതില്‍ തുറന്നു പുറത്തു വന്നത്.വാതില്‍ തുറന്ന ഞാന്‍ ഞെട്ടി പോയി. പത്തിവിടര്‍ത്തി നില്‍ക്കുന്നമൂര്‍ഖനെയും ,മൂര്‍ഖനേരെ ചാടുന്ന എന്റെ പ്രിയ നായയും..എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കുഴങ്ങി.നായയാണെങ്കില്‍ധൈര്യവാനായി പാമ്പിനെ വകവരുത്താന്‍ മുന്നോട്ടു ആയുകയാണ്..എന്റെ പ്രിയപ്പെട്ട നായയുടെ മരണം ഞാന്‍ മുന്‍പില്‍ കണ്ടു .എത്ര വിളിച്ചിട്ടും തിരികെ വരാന്‍ അവന്‍ തയ്യാറായില്ല.ഒരു പക്ഷെ എന്നോടുള്ള അവന്റെ സ്നേഹം തന്നെയാകാം...എന്റെ പ്രാര്‍ത്ഥന കൊണ്ടോ, നായയുടെ ആയുസ്സിന്‍ ബലം കൊണ്ടോ..അതോ പാമ്പിനു മനസ്സിലായോ ആവോ എനിക്ക് കൂട്ടിനു ഇവന്‍ മാത്രമേ ഉള്ളൂ എന്ന് ..പാമ്പ് സ്വയം പിന്മാറി ഇഴഞ്ഞു പോയി...വന്നു കയറിയത് എന്റെ അടുക്കളയിലും..ദൈവത്തിന്റെ കാരുണ്യം കൊണ്ടോ..പാമ്പിന്‍ ദയകൊണ്ടോ..ആയുസ്സിന്റെ ബലംകൊണ്ടോ എന്നറിയില്ല, ഒരു പാമ്പും എന്നെയും മോനെയും ഉപദ്രവിച്ചില്ല.പല ജോത്സ്യന്‍ മാരെയും കൊണ്ടുവന്നു പ്രശ്നം വെപ്പിച്ചു.പലരും പറഞ്ഞത് ഒന്നുമാത്രം,പാപം ചെന്ന ഭൂമി..മരണം സുനിശ്ചിതം..ഭാര്യഭര്‍തൃഭന്ധം നിഷിദ്ധം..സര്‍വത്ര നാശം..പ്രേതങ്ങള്‍ അലഞ്ഞു തിരിയുന്നു..എന്നിട്ടും ... അഞ്ചു വര്‍ഷം ഞാനും എന്റെ മകനും ആ വീട്ടില്‍ തനിച്ചു താമസിച്ചു.പ്രേതതെക്കാള്‍ വലിയ ഭൂതം ആണ് ഞാന്‍ എന്ന് പ്രേതങ്ങള്‍ മനസ്സിലാക്കിയിട്ടോ എന്തോ,ഒരു പ്രേതവും എന്റെ അടുത്തുവന്നില്ല. ഇന്നു എനിക്ക് എന്തൊക്കെ നേട്ടം ഉണ്ടായിട്ടുണ്ടോ അതൊക്കെ ആ വീട് പ്ണിതതിനു്‌ ശേഷം ആയിരുന്നു.എന്നിരുന്നാലും ,ഇന്നും ആ വീടിനു ഒരു പൂര്‍ണ്ണത വന്നിട്ടില്ല,എത്ര പണിതാലും പണിതീരാത്ത ഒരു വീടായി ഇന്നും അത് നിലനില്‍ക്കുന്നു.ആ സ്ഥലത്ത് കുടിയേറി താമസിച്ചവര്‍ക്കെല്ലാം പ്രശ്നങ്ങള്‍ എന്നു കേള്‍ക്കുമ്പോഴും വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല.എങ്കിലും ,നല്ലതും,ചീത്തയും ജീവിതത്തില്‍ ഉയര്‍ച്ചയും ,താഴ്ചയും പതിവാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം..എങ്കിലും ഏറെ ദുരൂഹതകള്‍ പിന്നെയും ബാക്കിയാകുന്നു...

52 comments:

ഹംസ said...

ആദ്യം എത്തിയത് ഞാന്‍ അപ്പോള്‍ തേങ്ങയടിയും ഞാന്‍ തന്നെ... ((((((ട്ടോ))))))))

ഇനിയാണ് വായന ഞാന്‍ ആരാ.........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ശരിയാ..ആവീടു ശരിയല്ല കെട്ടൊ...
വിൾ‌ക്കുന്നെങ്കിൾ‌ പറയണം . കുറഞ്ഞ വില തരാം.

ഹംസ said...

ഒരു മുത്തശ്ശിക്കഥ കേള്‍ക്കുമ്പോലെ തോന്നി. വിശ്വസിച്ചാലും ഇല്ലങ്കിലും എന്ന പേര് കൊടുത്തത് നന്നായി. സര്‍പ്പകോപം എന്നൊക്കെ കേട്ടിട്ട് മാത്രമേയുള്ളൂ...

ഒരു പാമ്പ്‌ എവിടെനിന്നോ ഇഴഞ്ഞു വന്നു ദേവസ്സിയുടെ വാതിലില്‍ കൊത്തുക പതിവായി.പാമ്പിനെ കാണുമ്പോള്‍ ദേവസ്സിയുടെ വളര്‍ത്തുനായ കുരക്കുകയും,അകത്തുനിന്നും ഇറങ്ങിവന്നു ദേവസ്സി പാമ്പിനെ തല്ലികൊല്ലുകയും,ചെയ്ത് കൊണ്ടിരുന്നു.
ഒരു പാമ്പിനെ എത്ര പ്രാവശ്യം കൊല്ലും ?
ഓരോ പാമ്പ് എന്നല്ലെ എഴുതേണ്ടത്

വായിക്കാന്‍ രസമുണ്ട് അനുഭവകഥകെട്ടോ..

അലി said...

എത്ര വെട്ടിത്തെളിച്ച് വൃത്തിയാക്കിയാലും ചിലയിടങ്ങളില്‍ കൂടുതലായി പാമ്പുകളെ കാണുന്നു. ചിലരെ മാത്രം തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുന്നു. സത്യവും മിഥ്യയും വിശ്വാസവുമൊക്കെ കെട്ടുപിണയുന്നു.

തണലില്ലാത്ത ഭൂമിയും വീടും ഇസ്മയിലിനെന്തിനാ?

സുരേഷ് ബാബു വവ്വാക്കാവ് said...

സർപ്പകോപം എന്നാൽ സർപ്പത്തിന് ദേഷ്യം വരുന്നത്. അതുപോലെ നായയ്ക്ക് ദേഷ്യം വന്നാൽ നായ്ക്കോപം,പൂച്ചയ്ക്ക് പൂച്ചകോപം.അതിനപ്പുറം ഒന്നുമില്ല.

പാവപ്പെട്ടവൻ said...

ചുമ്മാ ഓരോ കഥകള്‍ ...പാമ്പുകള്‍ മനുഷ്യനെ പേടിച്ചു നടക്കുമ്പോളാ സര്‍വ്വധൈര്യം കാണിച്ചു മനുഷ്യന്‍റെ ഉമ്മറപടിയില്‍ പാമ്പ് വന്നു മരണം ഇരന്നു വാങ്ങുന്നത് ? മറ്റെന്തെങ്കിലും പരയാനുണ്ടോ ? ചുമ്മാ മെനക്കെടുത്താതെ

ശ്രീനാഥന്‍ said...

ലച്ചു, വായിക്കാൻ നല്ല രസമുണ്ടായിരുന്നു, എങ്കിലും സർപ്പകോപമൊക്കെ, എന്തോ ഞാൻ വിശ്വസിക്കില്ല, ആ എങ്കിലും സാരോല്യന്നല്ലേ ലച്ചു തലക്കെട്ടിൽ. ആശംസകൾ!

ശ്രീ said...

അങ്ങനെ ഒരു വിശ്വാസം മനസ്സില്‍ വന്നാല്‍ പിന്നെ അതു മാറ്റുക എളുപ്പമല്ല. എന്തു സംഭവിച്ചാലും ഈ കാരണം കൊണ്ടാണെന്ന് കരുതും.

Pranavam Ravikumar said...

"Vishwaasam Athalle Ellaam"!!!

the man to walk with said...

athe vaayichu kazhiyumbol aa sthalam paambukalkku athra nallathallennu thonnunnu...varunnavayokke kollapedunnu...oru sarppathnte shapam ethra paampukaleyaanu konnath..


post kollaatto itharam sthalangal vereyidanagalilum ullathayi kettitundu
Best wishes

ആളവന്‍താന്‍ said...

പോസ്റ്റ്‌.... എന്തോ ഒരു പൂര്‍ണ്ണത ഇല്ലാതെ പോയി.
@ പാവപ്പെട്ടവന്‍ - ഈ സര്‍പ്പ ശാപം എന്ന് പറയുന്നത് ഉണ്ട് എന്ന് വിശ്വസിക്കാതെ തരമില്ല. ഒരുപാട് കേട്ടിട്ടുണ്ട് ഇമ്മാതിരി കഥകള്‍. കഥകള്‍ മാത്രമല്ല സത്യങ്ങളും. ഈ അടുത്ത ദിവസം ഒരു ചാനലില്‍ വന്ന സംഭവം ഇങ്ങനെ- 40 വയസ്സിനിടെ ഒരാള്‍ക്ക്‌ എത്ര തവണ സര്‍പ്പദംശനം ഏല്‍ക്കാം... 50 ലേറെ പ്രാവശ്യം പമ്പ് കടിയേറ്റ ആള്‍. ശരീരം മുഴുവന്‍ മുറിവും വേദനയും ആയി മരിച്ചു ജീവിക്കുന്നു. വിശ്വസിക്കാന്‍ പറ്റോ? അതുകൊണ്ട് ചുമ്മാ കേറി അങ്ങ് ഇല്ലാ എന്നൊന്നും പറയല്ലേ.

ചാണ്ടിച്ചൻ said...

പ്രസിദ്ധ പാമ്പായ...അല്ല...പാമ്പ് വിദഗ്ധനായ ചാണ്ട്യാനന്ദസ്വാമികളുടെ കാര്‍മികത്വത്തില്‍ ഒരു തേനീച്ച (ഹണിബീ ബ്രാണ്ടി) വഴിപാടു നടത്തിയാ, ഒരു പാമ്പും വരില്ല ലച്ചൂ ആ വഴി!!
പറഞ്ഞു കേട്ടിടത്തോളം, ഇത് രാമവര്‍മപുരം ഏരിയ ആണെന്ന് തോന്നുന്നല്ലോ...കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാമ്പുകള്‍ ആ പ്രദേശത്താ...എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്...

jayaraj said...

ഇപ്പോഴും അവിടെ തനെയാണോ താമസം? വീടിനു ചുറ്റും വെളുത്തുള്ളി അരച്ച് വെള്ളത്തില്‍ കലക്കി ഒഴിച്ചാല്‍ പിന്നെ ഒന്നും വരില്ല എന്നാണ് പറയുന്നത്. ഒന്ന് പരീക്ഷിക്കുക .

ഉപാസന || Upasana said...

ഇന്ററസ്റ്റിങ്ങ് മാഢം
:-)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വില്‍ക്കുന്നില്ലെങ്കില്‍ പോട്ടെ .
പാമ്പിനുള്ള പ്രതിവിധി ഇവിടെ ഉണ്ട്
ഇവിടെഅമര്‍ത്തുക

Muralee Mukundan , ബിലാത്തിപട്ടണം said...

'പ്രേതതെക്കാള്‍ വലിയ ഭൂതം ആണ് ഞാന്‍ എന്ന് പ്രേതങ്ങള്‍ മനസ്സിലാക്കിയിട്ടോ എന്തോ,ഒരു പ്രേതവും എന്റെ അടുത്തുവന്നില്ല'
ഇത് ഞാൻ വിശ്വസിച്ചു കേട്ടൊ ലച്ചു....
അപ്പോൾ ഞങ്ങൾ കണിമംഗലത്തൊന്നു വന്നു നോക്കൂ..ഒരു ദിനം രണ്ടുമൂന്നു പാമ്പിനെയൊന്നും ദർശിച്ചില്ലെങ്കിൽ അവിടത്തുകാർക്കൊന്നും ഉറക്കം വരില്ല...പിന്നെ ഞങ്ങൾ പാമ്പിനെ കൊല്ലാറുമില്ല കേട്ടൊ

നല്ല എഴുത്താണിത്ട്ടാ‍ാ...

മൻസൂർ അബ്ദു ചെറുവാടി said...

:)

lekshmi. lachu said...

@ ആദ്യ തേങ്ങ അടിച്ച ഹംസക്ക നന്ദി..
കുറെ നാളിന്‍ ശേഷാ വീണ്ടും ഈ തേങ്ങ അടി...
@ഇസ്മയില്‍ വില്‍ക്കണം എന്നാഗ്രഹം ഉണ്ട്..
പക്ഷെ തൊട്ടടുത് ശോഭസിറ്റി തല ഉയര്‍ത്തി
വരുന്നുണ്ട് അതുകൊണ്ട് വില്‍ക്കാനും തോന്നുംന്നില്ല.
എന്തായാലും വില്‍ക്കുമ്പോ അറീക്കാം.
@ഹംസക്ക..ഇതു വെറും മുത്തശ്ശി കഥയല്ല.
വിശ്വാസം ഇല്ലെങ്കില്‍ എന്നെങ്കിലും തൃശ്ശൂര്‍
വരുമ്പോ ചോദിക്കൂ ..പിന്നെ ഒരു പാമ്പ് എന്ന്
പറഞ്ഞത് ഒറ്റ പാമ്പ് ആണ് വാരാരുള്ളത്..കൂട്ടത്തോടെ
അല്ല എന്നാണു ഉദേശിച്ചത്‌.നന്ദി.
@അലി ശെരിയാണ് പാമ്പ് എല്ലായിടത്തും ഉണ്ടാകും..
നന്ദി അലി.
@വാവ നന്ദി.
@പാവപെട്ടവന്‍..അങ്ങിനെ മുഴുവനായും
തള്ളി പറയാതെ..അങ്ങിനെ നിഷേധിക്കുന്നു വെങ്കില്‍
ഇണചേരുന്ന ഒരു പാമ്പിനെ തല്ലികൊല്ലാന്‍ ദൈര്യം
ഉണ്ടോ??ഇതിനോടൊപ്പം ഞാന്‍ മറ്റൊരു സംഭവം പറയാം.
ഒരു പോട്ടകിനട്ടില്‍ ഇതുപോലെ ഇണ ചേര്‍ന്ന രണ്ടു പൂച്ചകള്‍
അതിനെ ഒരാള്‍ ആ കിണറ്റില്‍ ഇറങ്ങി തച്ചു കൊന്നു.
ആ കിണറ്റില്‍ നിന്നും കയറിയ ആള്‍ അവസാന കാലു പുറത്തേക്കു
എടുതുവേച്ചതും കൈവിട്ടു താഴെ വീണു.ഇന്നും അയാള്‍ ജീവിച്ചിരിപ്പുണ്ട്.
എഴുനേറ്റു നടക്കാന്‍ കഴിയാതെ..അപ്പൊ പൂച്ച ശാപം ,പാമ്പ്ശാപം
ഉണ്ടോ ഇല്ലയോ എന്നൊക്കെ സ്വന്തം ജീവിതത്തില്‍ വരുമ്പോഴേ
വിശ്വാസം വരൂ...

Unknown said...

അഞ്ചു വര്‍ഷം ഞാനും എന്റെ മകനും ആ വീട്ടില്‍ തനിച്ചു താമസിച്ചു. " എനിട്ട്‌ എങ്ങോട് പോയി .......

lekshmi. lachu said...

@ശ്രീനാഥന്‍ സര്‍ ,നന്ദി ..എനിക്ക്
വിശ്വസിക്കാനും ,വിശ്വസിക്കാതിരിക്കാനും
കഴിയുന്നില്ല.
@നന്ദി ശ്രീ.
@പ്രണവം അതെ വിശ്വാസം..
@ദി മാന്‍..നന്ദി.
@ആളവന്‍താന്‍ ,പോസ്റ്റില്‍ മായം
ചേര്‍ക്കാനോ കഥയായി എഴുതുവാനോ
തോനിയില്ല്യ.ചിലപ്പോ അതാകും പൂര്‍ണത
ഇല്ല്യ എന്ന് തോന്നിയത്.. കഴിഞ്ഞ ടി വി യില്‍ ഞാനും
കണ്ടു സര്‍പ്പശാപം കൊണ്ട് സര്‍പ്പത്തെ പോലെ ഇരിക്കുന്ന
ഒരു കുട്ടി ശരീരത്തിലെ തൊലിയും ,കണ്ണുകളും ,മൂക്കും
എല്ലാം സര്‍പ്പത്തെ പോലെ..എന്തോ..ആര്‍ക്കറിയാം.നന്ദി
@ചാണ്ടി ഇനി നാട്ടില്‍ പോകുമ്പോ പരീക്ഷിക്കാം.മനുഷ്യര്‍ക്ക് പറ്റുമോ
ആ ഹണിബീ ബ്രാണ്ടി..ഹി ഹീഹി നന്ദി..
@ജയരാജ്‌..അതൊക്കെ ചെയ്യാറുണ്ട്..അതുകൊണ്ടല്ലേ ഞാന്‍ ജീവിച്ചു
പോയത് അവിടെ.നന്ദി
@ഉപാസന നന്ദി.
@ബിലാത്തി.. ഹഹഹ..ചിലപ്പോ
ശെരിയാകും..നന്ദി...
@ചെറുവാടി എന്തെ വെറുതെ ചിരിച്ചു പോയത്??എന്തേലും
പറഞ്ഞു പോകായിരുന്നിലെ??നന്ദി ടോ ഈ വരവിനു..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇതു പോലുള്ള കഥകള്‍ ഞാനും കേട്ടിട്ടുണ്ട്..
എന്റെ വീടിനടുത്തുള്ള ഒരു വീട്ടില്‍ പാമ്പിന്റെ പ്രീതിക്കായി പാമ്പിനാളം (അങ്ങിനെ തന്നെയാണോ പറയാ?)കഴിക്കാറുണ്ടായിരുന്നു..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഗ്രാമാന്തരീക്ഷത്തിൽ നിലകൊള്ളുന്ന ഗ്ര്‌ഹപരിസരങ്ങളിൽ സർപ്പസാന്നിദ്ധ്യം സാർവ്വത്രികം. വിശ്വസ്ഥനായ ഒരു നായ സ്വന്തമായുണ്ടാ‍യതിനാൽ ലക്ഷ്മിയുടെ വീടിന്റെ പരിസരത്തേക്കുള്ള സർപ്പങ്ങളുടെ വരവ് ലക്ഷ്മിയുടെ ശ്രദ്ധയിൽ ധാരാളമായി വന്നെന്നു മാത്രമെ എനിക്ക് തോന്നിയുള്ളു. ഒരു പഴങ്കഥ കേട്ട് ഉള്ളിൽ ശങ്ക നിലനിന്നതിനാൽ സർപ്പങ്ങളുടെ സ്വാഭാവികസാന്നിദ്ധ്യത്തെപ്പറ്റി ലക്ഷ്മി ഒരു പ്രത്യേക തരത്തിൽ ചിന്തിക്കുന്നു.

ഹരീഷ് തൊടുപുഴ said...

മണ്ണാറശാലയിൽ പൊയ്ക്കോളൂ..
പിന്നെ; ഒരു പാമ്പിനേയും നോവിക്കതെ വിട്ടോളൂ..
ഏറ്റവും കോടിയ ശാപമാണു സർപ്പദോഷം മൂലമുണ്ടാകുക..
സർപ്പദോഷം മൂലമുണ്ടാകുന്ന മരണം; ശരിരമാസകലം ചൊറിഞ്ഞ് പൊട്ടി..
ശ്വാസം മുട്ടി മരിക്കുക..
കണ്ടിട്ടുണ്ട്..
അനുഭവമാണു പറയുന്നത്..
സോ..
നോവിക്കാതെ അവയെ വിടുക..
തുളസിത്തറയിൽ അവർക്കു കൂടി വിളക്കു വെയ്ക്കുക..
ഓക്കേ..??

വേണുഗോപാല്‍ ജീ said...

വിശ്വാസം ഒരുവന്റെ വ്യക്തിപരമായ കാര്യം ആണ്‌. സര്‍പ്പങ്ങളെ കാണപ്പെട്ട ദൈവമായി കരുതുന്ന ധാരാളംപേര്‍ ഉണ്ട്... ഇതിന്റെ അടിസ്ഥാനം എല്ലാജീവജാലങ്ങളിലും ദൈവത്തെ കാണുകാ എന്ന് മാത്രം ആണ്.

Manoraj said...

പാമ്പിന്റെ ശാപമൊക്കെ ഉണ്ടെന്നും ഇല്ലെന്നും പല വാദഗതികളുണ്ടെങ്കിലും എനിക്ക് എന്നും ഏറ്റവും പേടിയുള്ള ജീവിയാണ് പാമ്പുകള്‍ (അത് ലെച്ചു പറഞ്ഞ പാമ്പായാലും ശരി, ചാണ്ടി പറഞ്ഞ പാമ്പായാലും ശരി!!) പിന്നെ കേട്ടിട്ടുണ്ട് ഇത് പോലുള്ള കഥകള്‍.

@ ഹരീഷ് : “തുളസിത്തറയിൽ അവർക്കു കൂടി വിളക്കു വെയ്ക്കുക..“ അപ്പോള്‍ തുളസിത്തറയില്ലെങ്കിലോ? ഞാന്‍ ഈ ഡിസ്ട്രിക്റ്റ് വിട്ടു:)

ചിതല്‍/chithal said...

വേണുഗോപാൽ പറഞ്ഞതിനോട് യോജിക്കുന്നു. നമുക്കു്‌ നമ്മുടെ വിശ്വാസമാണു്‌ വലുതു്‌.
ഒന്നാലോചിച്ചുനോക്കു: സർപ്പശാപം. സത്യത്തിൽ സർപ്പത്തിനാണു്‌ പ്രശ്നം - അതിങ്ങനെ വീട്ടുപരിസരത്ത് വരുന്നു, നാട്ടുകാർ തല്ലിക്കൊല്ലുന്നു, അടുത്ത പാമ്പ് വരുന്നു.. അങ്ങിനെ അങ്ങിനെ ആവർത്തിക്കുന്നു.

പൊറാടത്ത് said...

വിശ്വസിച്ചു...

വിശദമായി പിന്നെ വരാം

ഹാപ്പി ബാച്ചിലേഴ്സ് said...

വിശ്വസിച്ചു.
ഇനി ഇതാ Kukke Subramanya Temple നെ പറ്റി വായിക്കൂ.
http://www.kukke.org/
സര്‍പ്പ ദോശ നിവാരണത്തിനും മറ്റുമായി ഇന്ത്യയുടെ പലഭാഗത് നിന്നായി ആളുകള്‍ വരാരുണ്ടിവിടെ.
ഇത് പറയാം എന്ന് തോന്നി പറഞ്ഞു. അത്രേ ഉള്ളു.

ചാണ്ടിച്ചന്റെ കമന്റ് ചിരിപ്പിച്ചു. ഹി ഹി

ഹാപ്പി ബാച്ചിലേഴ്സ് said...

http://travel2karnataka.com/kukkee_subramanya_temple.htm

നിസ്സഹായന്‍ said...

സര്‍പ്പകോപം ഭയക്കേണ്ടതു തന്നെ ! അതിനേക്കാള്‍ ഭീകരമാണ് ബ്രാഹ്മണശാപം/കോപം, രണ്ടും ഉണ്ടാകാതെ സൂക്ഷിക്കുക. പിന്നെ ഇതിനു നിസ്സാരമായ ചില പ്രതിവിധി കര്‍മങ്ങളുണ്ട്. ചിലവ് അല്പം കൂടും. പക്ഷേ മനസ്സമാധാനവും ഐശ്വര്യവും കിട്ടും. വെറും അമ്പതിനായിരം മാത്രം ചിലവ്. ഞമ്മളേറ്റു. അറിയിക്കുക.

Jishad Cronic said...

ഇതെല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ പേടിയാകുന്നു...

പട്ടേപ്പാടം റാംജി said...

മനസ്സില്‍ ഒരു വിശ്വാസം വന്നാല്‍ മാറ്റുക പ്രയാസം തന്നെ.
എഴുത്ത്‌ നന്നായി.

കുഞ്ഞൂസ് (Kunjuss) said...

സര്‍പ്പകോപം, പാമ്പിന്റെ ശാപം എന്നതൊക്കെ സത്യമോ മിഥ്യയോ എന്നറിയില്ല.പക്ഷേ, ചില സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയാണ്....
അതിനെപ്പറ്റി ഒരു പോസ്റ്റ്‌ ഇടണം എന്നു കരുതാന്‍ തുടങ്ങിയിട്ട് കുറെയായി.
വളരെ മനോഹരമായി എഴുതി ട്ടോ ലച്ചൂ.....

വീകെ said...

ഇതെല്ലാം ‘വിശ്വാസ‘വുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്..
‘വിശ്വാസം, അതല്ലെ എല്ലാം...’

ആശംസകൾ ചേച്ചി...

സുശീല്‍ കുമാര്‍ said...

പാമ്പിന്‌ പറയാനുള്ളത്:

ഞങ്ങള്‌ പാരമ്പര്യമായി സമാധാനത്തോടെ കഴിഞ്ഞുവന്ന ഭൂമിയിലാണ്‌ ഒരു തന്തപ്പിടി കെട്ട്യോളെയും കൂട്ടി താമസത്തിന്‌ വന്നത്. ഈ മനുഷന്മാരെക്കൊണ്ടുള്ള ഒരു ശല്യം. മാനം മര്യാദയ്ക്ക് ഒന്ന് ഇണചേരാന്‍ പോലും സമ്മതിക്കില്ല. എത്ര എണ്ണത്തിനെയാ അവന്മാര്‌ തല്ലിക്കൊന്നതെന്നറ്യോ? എനിട്ടും കുറ്റം ഞങ്ങക്ക്! അറുപിശിക്കനായ അയാള്‍ കുട്ടികളില്ലാത്തതിന്‌ കെട്ട്യോളെയും കൂട്ടി ഒരു നല്ല ഗൈനക്കോളജിസ്റ്റിന്റെയടുത്തുപോലും പോകാന്‍ കൂട്ടാക്കിയില്ല. അതിനും കുറ്റം ഞങ്ങക്ക്!!

ഒള്ളത് പറയാലോ. അയാള്‌ ഭൂമി ഭൂമിമാഫിയയ്ക്ക് വിറ്റ് സ്ഥലം വിട്ടതോടേ ഞങ്ങടെ കഷ്ടകാലം കൂടീന്ന് പറയാലോ. ഒള്ള മ്രമെല്ലാം വെട്ടിവെളുപ്പിച്ചു. പിന്നെ ഞങ്ങളെവിടെ കഴിഞ്ഞുകൂടും? ഞങ്ങളെ പുറത്തെങ്ങാനും കണ്ടുപോയാല്‍ തോടങ്ങി സൊല്ല!! എന്നാലും അഞ്ച് കൊല്ലം ഇവിടെ താമസത്തിനുവന്ന ആ പെങ്കൊച്ചുണ്ടല്ലൊ, അധികം ഉപദ്രവിച്ചൊന്നുമില്ല കെട്ടോ. പക്ഷേ അവരുടെ നായേടെ കാര്യമാ കഷ്ടം. വിവരം വേണ്ടേ? കാണുമ്പോഴേക്ക് കൊരച്ച് ബഹളം വെയ്ക്കും.

ഈ മനുഷന്മാരുടെ ഓരോ കാര്യം. ഭൂമി മുഴുവന്‍ അവര്‍ക്ക് പതിച്ചു കിട്ടിയതാനാ വിചാരം!!! ബുദ്ധിയുണ്ടെന്ന് പറഞ്ഞിട്ടെന്താ? പകവെച്ച് കടിക്കാന്‍ മാത്രമുള്ള ഓര്‍മശക്തിയും അതിനുമാത്രം ബുദ്ധിയുള്ള തലച്ചോറും ഞങ്ങള്‍ക്കില്ലെന്ന് ആ മന്ദബുദ്ധികള്‍ക്കറിയണ്ടേ? കൂശ്മാണ്ഢന്മാര്‍...

ManzoorAluvila said...

സുശീലിന്റെ കമന്റ്‌ നന്നായ്‌ ബോധിച്ചു...എഴുത്തു നന്നായ്‌..ശാപം അങ്ങനെയൊക്കെ ഉണ്ടോ..? എന്തായാലും ശ്രദ്ധിക്കുക...!!!

Anees Hassan said...

എങ്കിലും ,നല്ലതും,ചീത്തയും ജീവിതത്തില്‍ ഉയര്‍ച്ചയും ,താഴ്ചയും പതിവാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം..............
.................well said

Sabu Hariharan said...

ഇപ്പോഴും അന്ധവിശ്വാസങ്ങൾക്ക്‌ പറ്റിയ മണ്ണാ‍ണ്‌ നമ്മുടേത്‌

രമേശ്‌ അരൂര്‍ said...

പോസ്റ്റു വായിച്ചു വിശ്വസിക്കണോ വേണ്ടയോ എന്ന് ചിന്തിക്കുകയാണ് ..അനുഭവം പറയുമ്പോള്‍ എങ്ങനെ യാ വിശ്വസിക്കാതിരിക്കുക ?വിശ്വാസവും ഭയവും ഉണ്ടെങ്കില്‍ കയര്‍ കഷണം കണ്ടാല്‍ പോലും പാമ്പാണെന്ന് തോന്നും..അല്ലെങ്കില്‍ പാമ്പിനെ എടുത്തു കയര്‍ പോലെ കെട്ടുകയും ചെയ്യും ...കഥകളും മിത്തുകളും കൂടുതലും അതിശയോക്തികള്‍ കലര്‍ന്നതാണ്..മിക്കവാറും കേട്ട് കേള്‍വികള്‍ ..ഏതായാലും അഞ്ചു കൊല്ലം കഴിഞ്ഞിട്ടും കുഴപ്പമില്ലല്ലോ..പറമ്പും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഇഴ ജന്തുക്കളെ ഒഴിവാക്കാം :)

Sureshkumar Punjhayil said...

Viswasam...!

Manoharam, Ashamsakal...!!

jayanEvoor said...

എന്തായാലും സമ്മതിച്ചിരിക്കുന്നു.
ഇത്രകാലം ധൈര്യമായി തരണം ചെയ്തില്ലേ!?
ഇനി എക്സ്പീരിയൻസ് ഇല്ല എന്നു പറയാനാവില്ലല്ലോ!
അപ്പോ കണ്ടിന്യൂ...!
ശുഭാശംസകൾ!

അജേഷ് ചന്ദ്രന്‍ ബി സി said...

വിശ്വാസം അതല്ലേ എല്ലാം..
എന്റെ അമ്മൂമ്മ പണ്ടൊരു കാക്കയെ കല്ലെറിഞ്ഞു ഓടിച്ചിരുന്നു..
അതിന്‌ ശേഷം ( അതിന്റെ മുന്‍പ് ഉണ്ടായിരുന്നോ എന്ന് നിശ്ചയമില്ല )
എല്ലാ ദിവസങ്ങളിലും വീട്ടിലെ സ്ത്രീകള്‍ മീന്‍ കണ്ടിക്കാനിരിയ്ക്കുമ്പോള്‍ കാക്കകള്‍ വരുന്നത് പതിവായിരുന്നു..
ഇപ്പോഴും ആ പതിവ്‌ തുടാര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു..
എത്ര ഓടിച്ചാലും പോകുന്നതുമില്ല..
ഇനി കാക്ക ശാപം വല്ലതുമാണോ എന്നറിയില്ല..
അടുത്തുള്ള ഏതെങ്കിലും ഒടി ജ്യോത്സ്യന്മാരെക്കൊണ്ട് നോക്കിയ്ക്കണം...
...........................................
ഒരിയ്ക്കല്‍ ഇത്തരം ഒരു വിശ്വാസം മനസ്സില്‍ കടന്ന് കൂടിയാല്‍ പറിച്ച് കളയാന്‍ വലിയ വിഷമമാണ്‌..
പാമ്പുകള്‍ നമ്മുടെ ചുറ്റുപാടിലുള്ളവയില്‍ ഏറ്റവും വിഷമുള്ള ജീവിയാണ്‌..
അങ്ങോട്ട് ചൊറിയാന്‍ ചെന്നില്ലെങ്കിലും ഇങ്ങോട്ട് വന്ന് ദ്രോഹിയ്ക്കാന്‍ അതിനറിയാം..
അതുകൊണ്ടാണല്ലോ പാലുകൊടുത്ത കൈയ്ക്കു കൊത്തിയ പാമ്പ് എന്നൊക്കെ പറയുന്നത്..
.............................................
കഥ കൊള്ളാം ..എഴുത്ത് ഇഷ്ടപ്പെട്ടു.... :-)
സുശീല്‍ കുമാറിന്റെ കമന്റും ഇഷ്ടപ്പെട്ടു...

നിസ്സഹായന്‍ said...

ഇവിടെ പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി വിശ്വസിക്കുന്നു. ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറയുണ്ട്. അവരുടെ പല വിശ്വാസങ്ങളും അന്ധവിശ്വാസമാണെന്നു പറഞ്ഞ് ആക്ഷേപിച്ചിരുന്ന ഇതരമതക്കാര്‍ പോലും ഇന്ന് പടിപടിയായി അത്തരം വിശ്വാസങ്ങള്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ സത്യമാണെന്നു മനസ്സിലാക്കിയിട്ടുണ്ട്. ഇന്ന് എല്ലാവരും ഭാരതീയ ജ്യോതിഷത്തിലും മന്ത്രവാദത്തിലും താന്ത്രികവിദ്യകളിലും മഷിനോട്ടത്തിലും ഒക്കെ വിശ്വസിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്രതലത്തില്‍ പലരാജ്യങ്ങളിലെയും ശാസ്ത്രജ്ഞന്മാര്‍ ആധുനിക സയന്‍സിന്റെ വെളിച്ചത്തില്‍ നമ്മുടെ നാട്ടിലെ അന്ധവിശ്വാസങ്ങളില്‍ തൊണ്ണൂറ്റൊന്‍പതു ശതമാനം അന്ധവിശ്വാസങ്ങളെന്നു വിളിക്കപ്പെട്ടവയും ശാസ്ത്രീയമാണെന്നു തെളിയിച്ചു കഴിഞ്ഞു. വിശ്വാസം വരുന്നില്ലെങ്കില്‍ ഈ പോസ്റ്റു കൂടി വായിച്ചു നോക്കുക.

Asok Sadan said...

ശിവനെ തൊഴുന്ന എത്ര പേര്‍ ഇവിടെ സര്‍പ്പകോപത്തെ കളിയാക്കി എഴുതിയെന്നറിയില്ല. എങ്കിലും ശിവന്‍റെ കഴുത്തിലണിഞ്ഞിരിക്കുന്നത് പ്ലാസ്ടിക് സര്‍പ്പമല്ലെങ്കില്‍ ലച്ചു പറഞ്ഞത് വിശ്വസിക്കാം.

കാച്ചറഗോടന്‍ said...

തീര്‍ച്ചയായും വിശ്വസിക്കുന്നു... സര്‍പ്പ ദോശം ഭയക്കേണ്ടതു തന്നെ... നമ്മള്‍ സര്‍പ്പക്കാവില്‍ വിളക്ക് വച്ച് പൂജിക്കും... അതേ സര്പത്തെ നേരില്‍ കണ്ടാല്‍ തല്ലി കൊല്ലും...

@അജേഷ്‌,സുശീല്‍ : കമന്റ്‌ നന്നായിട്ടുണ്ട്..
@ചാണ്ടിച്ചാ : ഞങ്ങടെ നാട്ടില്‍ ചന്ദ്രേട്ടന്‍റെ ഷാപ്പിലാ മാക്സിമം പാമ്പുകള്‍... എത്ര തല്ലിയാലും ചാവാത്ത ഇനങ്ങളാ...

അറിയിപ്പ്‌:

“Hissssss” എന്ന പടത്തില്‍ തന്‍റെ സ്വപ്ന കഥാപാത്രം ചെയ്ത മല്ലിക്കയ്ക്കും സര്‍പ്പ ശാപം ഉണ്ടായതായി തോന്നന്നു... അതിനാണല്ലോ നാടായ നാടൊക്കെ സഞ്ചരിച്ചു സര്‍പ്പക്കാവുകളൊക്കെ ചുറ്റി കാണുന്നത്.

വെറുതെ വേലിക്കിരുന്ന പാമ്പിന്റെ തോലിനെ ഇട്ടിട്റ്റ് പാമ്പ് ആണെന്ന് പറഞ്ഞു നടന്നാല്‍ പാമ്പ് ആവുമോ???

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ലക്ഷ്മീ‍

വായിക്കാന്‍ വൈകി
ഒരു കഥ എന്ന രീതിയില്‍ നന്നായി എഴുതിയിരിക്കുന്നു..കഥാകാരന്റെ ഭാവനകളെ ഞാന്‍ ചോദ്യം ചെയ്യില്ല..അത് തെറ്റാണു

പക്ഷേ ഇതൊരു സംഭവ വിവരണമാണെങ്കില്‍ ‘ശുദ്ധ അസംബന്ധം” എന്ന് മാത്രമേ പറയാനുള്ളൂ...പാമ്പുകള്‍ക്ക് ഒരു കോപവുമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല.ഓര്‍ത്തിരുന്ന് ആക്രമിക്കാനുള്ള കഴിവുമില്ല..ആരൊക്കെയോ പറഞ്ഞ് തന്ന കാര്യം ലക്ഷ്മി വിശ്വസിച്ചു എന്ന് വേണം കരുതാന്‍..വീടിനു ചുറ്റുമുള്ള കാടും പടലയും വള്ളിപ്പടര്‍പ്പുകളുമൊക്കെ വെട്ടി വൃത്തിയാക്കൂ..ഒരു പാമ്പും വരില്ല...

മനുഷ്യന്‍ 21 ആം നൂറ്റാണ്ടില്‍ കടക്കുമ്പോളും ഇതൊക്കെ വിശ്വസിക്കുന്ന ആള്‍ക്കാര്‍ ഉണ്ടല്ലോ..!

ആശംസകള്‍ !

രമേശ്‌ അരൂര്‍ said...

പുതിയ പോസ്റ്റുണ്ട് പൊറിഞ്ചു രണ്ടാം ഭാഗം

Unknown said...

വളര്‍ന്നുവന്ന ചുറ്റുപാടും സ്വജീവിതത്തില്‍ അനുഭവമില്ലാത്തതും കാരണം വിശ്വാസമില്ല തന്നെ.

നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍

Sapna Anu B.George said...

ലച്ചു....ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം

മേഘമല്‍ഹാര്‍(സുധീര്‍) said...

ഇനിയും വരാം

Anonymous said...

നിങ്ങള്‍ പാമ്പുകളുടെ വാസസ്ഥലം കൈയേറിയാല്‍ അവരെവിടെ പോയി താമസിക്കും

അന്ന്യൻ said...

അതെ, സർപ്പശാപം... അങ്ങനൊന്നു ഇല്ലാന്ന് വിശ്വസിക്കാൻ, കുഞ്ഞുനാൾ മുതലേ അമ്പലവും കാവുമൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമായ് മാറിയ എനിക്കും പറ്റണില്ല.