Thursday, February 7, 2013

ഒരു പേരിലെന്തിരിക്കുന്നു?



ഒരു പേരിലെന്തിരിക്കുന്നു?” എന്നു ചോദിച്ചതു വിശ്വമഹാകവി   ഷേക്സ്പിയറാണു് .പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ഇന്ന്‌ ഒരുപക്ഷേ അപ്രസക്തമാണെങ്കിലും ഒരുകാലത്ത്‌ പേര്‌ ഒരു കേവല വ്യക്തി ഐഡന്റിറ്റി മാത്രമായിരുന്നില്ല, മറിച്ച്‌ അതു മറ്റു പലതും കുറിക്കുന്നുണ്ടായിരുന്നു. പേരുകളില്‍ ജാതിയും മതവും എല്ലാം ഒളിഞ്ഞിരുന്നു.ആളുകളുടെ ജാതിയും മതവും,സാമൂഹികസ്ഥാനവും തിരിച്ചറിയിച്ചുകൊണ്ടാണ്‌ പണ്ട് പേരുകള്‍ കൊടുത്തിരുന്നത്‌.
 അച്ഛനമ്മമാരുടെ പേരുമായി ബന്ധപ്പെടുത്തി മക്കളുടെ പേരിടുന്നതു പണ്ടേ ഉണ്ടായിരുന്നു. പാഞ്ചാലരാജാവായ ദ്രുപദന്റെ മകള്‍ക്കു പാഞ്ചാലി/ദ്രൌപദി, മൃകണ്ഡുവിന്റെ മകനു മാര്‍ക്കണ്ഡേയന്‍, പാശ്ചാത്യരുടെ ഇടയിലും കുടുംബം,ആഭിജാത്യം എന്നിവയുടെ അടിസ്ഥനാത്തിൽ പേരുകൾ വിളിച്ച്‌ പോന്നു   ജോണിന്റെ മകനു ജോണ്‍സണ്‍ എന്നിങ്ങനെ . അടുത്ത കാലത്തായി അച്ഛനമ്മമാരുടെ പേരുകളുടെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്തു് കുട്ടിയ്ക്കു പേരുണ്ടാക്കുന്നതും കാണുന്നുണ്ടു്. രാമന്‍ , ജാനകി യുടെയും മകള്‍ക്കു “രാജി ” എന്നു പേരിടുന്നതു പോലെ. 
 
കുട്ടികള്‍ക്കു പേരിടുമ്പോള്‍ അര്‍ത്ഥമുള്ള പേരുകളാണോ അതോ വിളിക്കാന്‍ എളുപ്പമുള്ള പേരുകളാണോ ഇടേണ്ടതു് ?
മറ്റെങ്ങും ഇല്ലാത്ത വിചിത്രവും അര്‍ത്ഥശൂന്യവുമായ പേരുകള്‍ തിരഞ്ഞെടുക്കുന്നതില്‍ മലയാളികള്‍ പൊതുവെ മുന്‍പന്തിയിലാണ്
ഇന്നത്തെ കാലത്ത് കുട്ടികളുടെ പേര് കേട്ടാല്‍ നാവു വഴങ്ങുകയില്ല അതൊന്നു പറയാന്‍.വ്യത്യസ്ത മായ പേരുകള്‍ ഇടാന്‍ അച്ഛനമ്മമാര്‍ മത്സരിക്കുന്നത് കണ്ടിട്ടുണ്ട് ഈയിടെ ചില കുട്ടികളുടെ പേരുകള്‍ കേട്ടപ്പോ ആ അച്ഛനമ്മരോടും ഒപ്പം ആ കുട്ടികളോടും ഒരു പോലെ   
  സഹതാപം തോന്നി.പീലി,തത്തമ്മ,നാക്കിയ,നിസിന്‍ എന്നിങ്ങനെ    
   വിചിത്രമായ പേരുകൾ
കേട്ടപ്പോ ഇന്നത്തെ തലമുറയുടെ കുഴപ്പം എന്നുകരുതി സമാധാനിച്ചു.
പ്രത്യേകിച്ചും  പെണ്‍കുട്ടികള്‍ക്ക് പേരിടുമ്പോള്‍  ആ പേരില്‍ത്തന്നെ ഒരു ഓമനത്തം അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ തന്നെ കാണാതെ ആ വ്യക്തിയുടെ രൂപം
മനസ്സില്‍ തെളിയണം എന്ന പക്ഷക്കാരി ആണു ഞാന്‍ ..പണ്ടത്തെ പേരുകള്‍ 
പേരുകൾ എല്ലം തന്നെ അത്തരത്തിൽ ഉള്ളതായിരുന്നു 
 
എന്ന്
 പറയാം.ചില പേരുകള്‍ കേൾക്കുമ്പോൾ ആ വ്യക്തിയുടെ  ഒരു ഭീകര രൂപം മനസ്സില്‍ വന്നേക്കാം.നേരിട്ട്‌ കാണുമ്പോൾ ചിലപ്പോൾ ആ വ്യക്തി 
തിരിച്ചായേക്കാം.ചില പേരുകളിൽ തന്നെ ഒരു സൗമ്യതയും കാണം.പണ്ടൊക്കെ പേരുകൾ  കേട്ടാല്‍  അയാളുടെ ജാതിയും ,തൊഴിലും,കുലവും മനസ്സിലാകുമായിരുന്നു.ഇന്നത്തെ പേരുകൾ  കേട്ടാൽ ആണാണോ ,പെണ്ണാണോ എന്ന് ഒരു നിമിഷം സംശയിച്ചേക്കാം.നായരാണോ,ക്രിസ്ത്യാനിയാണോ,മുസ്ലീം  ആണോ എന്ന് വേര്‍തിരിച്ചറിയുക പ്രയാസമായിരിക്കുന്നു. അതറിയുക ഒരത്യാവിശ്യ   ഘടകമാണു എന്ന വാദത്തിനു വേണ്ടിയല്ല ,മാറ്റങ്ങൾ അത്ര വരെ എത്തി എന്നു സൂച്ചിപ്പിച്ചു എന്നു മത്രം.

കോമൻ,പങ്കജാക്ഷൻ,ഉത്പലാക്ഷൻ,കാളി,കോമളവല്ലി,പുഷപ,കോമളൻ  തുടങ്ങിയ പേരുകള്‍ എല്ലാം തന്നെ ഇന്ന് വംശനാശം വന്ന പേരുകളായി മാറിയിരിക്കുന്നു.

ചിലരുടെ  യഥാര്‍ത്ഥ പേരുപറഞ്ഞാല്‍ ആരും അവരെ  അറിഞ്ഞെന്നു വരില്ല.. 
ഇരട്ടപ്പേരുകളിലുടെയോ,വട്ടപ്പേരുകളിലുടെയോ

 അറിയപ്പെടുന്ന ഒരുപാട് ആളുകള്‍ ഉണ്ട്.വളരെ രസകരമായ
അത്തരം പേരുകള്‍ ഒരിക്കല്‍ ചാർത്തി  കിട്ടിയാല്‍ പിന്നീട് മരിച്ചാല്‍ പോലും ആ പേര് നിലനില്‍ക്കും..സ്ക്കൂളുകളില്‍ ടീച്ചര്‍ മാര്‍ക്കും,മാഷ്മാര്‍ക്കും,ഇത്തരം പേരുകള്‍ ധാരാളമായി ഉണ്ടാകാറുണ്ട്.കുട്ടികള്‍ പരസ്പ്പരം  വഴക്കിടുമ്പോള്‍ ഇത്തരം പേരുകള്‍ വിളിക്കാറുണ്ട്‌. ചെറുപ്പക്കാലത്ത്‌ എനിക്കും എന്‍റെ വീട്ടിലെ മിക്കവര്‍ക്കും ഉണ്ടായിരുന്നു രസകരമായ ഇരട്ടപ്പേരുകൾ.ഉണ്ടക്കണ്ണി,മത്തകോഴി,നീർക്കോലി,  ഉണ്ടപക്രു..(ഇതില്‍ എന്‍റെ പേരില്ല ട്ടോ)
ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്ന മനോഹരങ്ങളായ ചില പേരുകള്‍ ഞാന്‍ ഓര്‍ക്കുകയാണ്..
പണ്ട് കെ ആര്‍  വിജയ സിനിമയില്‍ കത്തി നിന്നകാലം ,കെ ആര്‍ വിജയയോടു  പ്രണയം തോന്നി ഒരാള്‍ മദ്രാസ്സിലേക്ക് വണ്ടികയറി.കെ ആര്‍  വിജയയെ ഒരുനോക്ക്
കാണുവാന്‍ പോലും കഴിയാതെ തിരിച്ചുവന്ന അദേഹത്തിന്   പേരിനൊപ്പം കെ ആര്‍ ചാര്‍ത്തി കിട്ടുകയുണ്ടായി..അങ്ങിനെ ഇന്നും ആ വ്യക്തി കെ ആര്‍ കേശവന്‍എന്നറിയപ്പെടുന്നു..
പട്ടി കുമാരന്‍..കുമാരേട്ടന്‍ വര്‍ഷങ്ങളായി ഒരു പ്രവാസിയായിരുന്നു.നാട്ടില്‍ ഒരു പ്രമാണിയായി വിലസിനടന്നിരുന്ന കാലം വീട്ടില്‍ നാലഞ്ചു നായക്കളും
ഉണ്ടായിരുന്നു.രാവിലെ എന്നും  പ്രഭാത സവാരിക്കിറങ്ങുമ്പോള്‍  നായക്കളെയും കൂടെ കൂട്ടും അങ്ങിനെ കുമാരേട്ടന്‍ പട്ടി കുമാരേട്ടന്‍ ആയി മാറി.
കുടുക്കി...ഞങ്ങളുടെ നാട്ടിലെ  വലിയ പണക്കാരനും അതിലുപരി വലിയ ബിസ്സിനസ്സ്  സാമ്രാട്ടും .ആദ്യം അയാള്‍ ഒരു സ്ഥലം വാങ്ങിയാല്‍ ക്രമേണ അതിനു ചുറ്റുമുള്ള
സ്ഥലം എങ്ങിനെയെങ്കിലും  കരസ്ഥമാക്കിയിരുന്നു.അങ്ങിനെ പലരെയും കുടുക്കിയും ,പണക്കാരനായി തീര്‍ന്ന അയാള്‍  കുടുക്കി  ജബ്ബാര്‍ എന്നറിയപെട്ടു.
രസകരങ്ങളായ വേറെയും ഒരുപാട് പേരുകൾ കോഴിക്കാട്ടം  ,  തുപ്പല്‍സാമി,കൂറ്റന്‍ അച്ചു,തവള
   വഴക്കിടുമ്പോള്‍ ആകും കൂടുതലായും   ഇത്തരം  പേരുകള്‍ പുനർജനിക്കുകയോ 
പുറത്തു വരികയോ ചെയ്യുക.

13 comments:

Deepu George said...

പേരിനെ പറ്റിയുള്ള ആ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ട്ടോ.."കേള്‍ക്കുമ്പോള്‍ തന്നെ കാണാതെ ആ വ്യക്തിയുടെ രൂപം

മനസ്സില്‍ തെളിയണം" .ഇപ്പോഴും ചിലര്‍ മനോഹരമായ പേരുകള്‍ മക്കള്‍ക് ഇടുന്നത് കണ്ടിട്ടുണ്ട് ,ഭൂരിപക്ഷവും തലതിരിഞ്ഞ് ആണ് എങ്കിലും ...

ആശംസകള്‍ ...

പട്ടേപ്പാടം റാംജി said...

എല്ലാം മാറുമ്പോള്‍ പേരിലും മാറ്റം സംഭവിക്കുന്നതാണ്. എല്ലാം പുതുമ ആണല്ലോ. അപ്പോള്‍ അര്ത്ഥങ്ങള്‍ക്ക് വലിയ പ്രാധാന്യം ഒന്നും കൊടുക്കില്ലല്ലോ.
എന്റെ അടുത്ത ചില ഇരട്ടപ്പേരുകള്‍ രസമാണ്.
തൊരപ്പന്‍, ഓന്ത്, ആകാശവാണി, കാലന്‍, കൊക്ക് തടങ്ങിയവ. ഇവയില്‍ പക്ഷെ ഓരോ പേരിനും അനുസരിച്ച സ്വഭാവമാണ് അത്തരം വ്യക്തികള്‍ക്ക് എന്നതാണ്. ശരിയായ പേര് കേട്ട് ഇത്രയും കൃത്യമായ സ്വഭാവം കണ്ടുപിടിക്കാന്‍ കഴിയില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പേര്,ചെല്ല പേര് ,
ചീത്ത പേര്, ഇരട്ടപ്പേര്
അങ്ങിനെ കുറേ പേര് മഹാത്മ്യങ്ങൾ..
നന്നായ്ട്ടോ...

അല്ലാ ഇതുംകൂടിയില്ലെങ്കിൽ ഈ ബൂലോകത്തിലെ ലച്ചുവിന്റെ പേര് മറന്ന് പോയേനെ..!

ഫൈസല്‍ ബാബു said...

പേരിനു പിന്നിലെ പൊല്ലാപ്പ് ,,നന്നായി അവതരിപ്പിച്ചു ട്ടോ ..

വീകെ said...

സ്വഭാവം, ശരീരപ്രകൃതി എന്നിവയാണ് ഇരട്ടപ്പേരു വീഴാനുള്ള കാരണങ്ങൾ.... ഇത്തരം പേരുകൾ അതിന്റെ ഉടമസ്ഥൻ കേൾക്കാതെ വിളിക്കുന്നതാണ് വിളിക്കുന്നവന്റെ ആരോഗ്യത്തിന് നന്ന്...!

ajith said...

ലക്ഷ്മി നല്ല പേരാണ്

Rajeev Elanthoor said...

അതെ..ലക്ഷ്മി നല്ല പേരാണ്

Kalavallabhan said...

"ഉണ്ടക്കണ്ണി,മത്തകോഴി,നീർക്കോലി, ഉണ്ടപക്രു..(ഇതില്‍ എന്‍റെ പേരില്ല ട്ടോ)"
ഇല്ല,
അതു മനസ്സിലായി "ലച്ചു"

Yasmin NK said...

Good .

Sureshkumar Punjhayil said...

Perilanu ellam "irikkunnathu" ...!

Manoharam Lachu, Ashamsakal...!!!

ManzoorAluvila said...

ഉണ്ടകണ്ണിയുടെ എഴുത്ത് കൊള്ളാം..എല്ലാ ആശംസകളും.

ലംബൻ said...

പോക്ക്ലന്‍, ബോളന്‍ എന്നൊക്കെ പേര് കേട്ടിട്ടുണ്ടോ, ഇതൊക്കെയും കേരളത്തിലെ പേരുകള്‍ ആണ് (പഴയ പേരുകള്‍ ആണ് കേട്ടോ)

പാവപ്പെട്ടവൻ said...

അടിസ്ഥനാത്തിൽ എന്നല്ല അടിസ്ഥാനത്തിൽ എന്നാണ്. “മാറ്റങ്ങൾ അത്ര വരെ എത്തി“ എന്നല്ല മാറ്റങ്ങൾ അത്ര വരെയെത്തി എന്നാണ്.
സ്ക്കൂളുകളില്‍ ടീച്ചര്‍ മാര്‍ക്കും,മാഷ്മാര്‍ക്കും “ ടീച്ചർമാർക്കും എന്നല്ലേ? സത്യത്തിൽ ഈ രണ്ടുവാക്കിനും ഒരേഅർത്ഥമല്ലേ?
“വ്യത്യസ്ത മായ പേരുകള്‍“ മായ എന്നത് ഒരു പേരാണ് “മുസ്ലീം ആണോ “ ചേർത്തെഴുതേണ്ട ഒരുപാട് ഭാഗങ്ങൾ ഇതുപോലെയുണ്ട് ശ്രദ്ധിച്ചാൽ നന്നായിരുന്നു.