Sunday, October 7, 2012

വാചാല

 









ഇരുളിനും വെളിച്ചത്തിനുമിടയില്‍
പച്ചപ്പിനും,മരുഭൂവിനുമിടയില്‍
പെട്ട് ഞെരിഞ്ഞമരും ജീവിതത്തെ
ഞാനെന്തുപേരിട്ടു വിളിക്കും.?

ജീവിതകാലമത്രയും സ്നേഹത്തിന്‍
തത്വശാസ്ത്രത്തില്‍ വാചാലയായവള് ,
അലങ്കരിച്ച ജീവിതത്തിനും,
തെളിച്ചുവെക്കും വിളക്കുകള്‍ക്കുമിടയില്‍ ‍
ഏകയായ കളമെഴുത്തുകാരിയായ് ഇന്നുമാറി

തലച്ചോറില്‍ വാക്കുകളുടെ ചൂളം വിളി
ഇടക്കിടെ കടന്നുപോകുമ്പോള്‍ രണ്ടു ദിശയിലേക്കുള്ള
തീവണ്ടി പോലെ ഞാനും നീയും
കാതങ്ങള്‍ താണ്ടി കഴിഞ്ഞു.

8 comments:

Unknown said...

പല ദിശയിലേക്കുള്ള ചലനം തന്നെ ജീവിതം
നമ്മള്‍ തന്നെ നിര്‍ണയിക്കുന്ന ചില ചലനങ്ങള്‍

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

തത്വശാസ്ത്രത്തില്‍ വാചാലയായവൾ...!

Yasmin NK said...

നന്നായിട്ടുണ്ട്. ഭാവുകങ്ങൾ.

Vineeth M said...

ജീവിതത്തിന്റെയും കാലത്തിന്റെയും തിരക്കഥയിലെ നായകനും വില്ലനും ആണ് നമ്മള്‍ ജീവനുകള്‍...
തീവണ്ടി പോലെ ഞാനും നീയും കാതങ്ങള്‍ താണ്ടി കഴിഞ്ഞിരിക്കുന്നു.....

SAJAN S said...

ജീവിതകാലമത്രയും സ്നേഹത്തിന്‍
തത്വശാസ്ത്രത്തില്‍ വാചാലയായവള് ,
അലങ്കരിച്ച ജീവിതത്തിനും,
തെളിച്ചുവെക്കും വിളക്കുകള്‍ക്കുമിടയില്‍ ‍
ഏകയായ കളമെഴുത്തുകാരിയായ് ഇന്നുമാറി

ആരുപറഞ്ഞു ഏകയാണെന്ന്......

Sureshkumar Punjhayil said...

Vaakkukalkku Mele...!

Manoharam, Ashamsakal...!!!

ഫൈസല്‍ ബാബു said...

രണ്ടു ദിശയിലേക്കുള്ള
തീവണ്ടി പോലെ ഞാനും നീയും
കാതങ്ങള്‍ താണ്ടി കഴിഞ്ഞു.
---------------------
നല്ല വരികള്‍ .

എന്‍.ബി.സുരേഷ് said...

ജീവിതത്തിന്റെ പാളത്തിൽ നമ്മളങ്ങനെ..........