Saturday, December 5, 2009

പരദൂഷണം

കാപട്യം നിറഞ്ഞ ഈ ലോകത്തിൽ നല്ലവരെയും, ചീത്തവരെയും തിരിച്ചറിയാന്‍ പലപ്പോഴും കഴിയാതെ പോകുന്നു. ചിലരെ മനസ്സിലാക്കാന്‍ ഒരു ആയുഷ്ക്കാലം മുഴുവന്‍ എടുത്താലും സാധിച്ചെന്നു വരില്ല. കാപട്യം നിറഞ്ഞ മനസ്സാണ് നമ്മുടെ സമൂഹത്തിന്. വളരെ കുറച്ചു പേരില്‍ മാത്രമേ സ്നേഹവും,കരുണയും കാണൂ. മിക്കവരും സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി സ്നേഹം നടിക്കുന്നു. അത് സ്വന്തമെന്നു കരുതി കൂടെ കൊണ്ടു നടക്കുന്ന സുഹൃത്തുക്കള്‍ ആകാം, ബന്ധുക്കള്‍ ആകാം. കൂടെ നിന്നു ചതിക്കുന്ന യൂദാസ്സുകളാണ് നമുക്കു ചുറ്റും. ആരെ സ്നേഹിക്കണം, ആരെ വിശ്വസിക്കണം എന്നറിയാന്‍ കഴിയാതെ പോകുന്നു. ചിലരെ എത്ര മനസ്സിലാക്കാന്‍ ശ്രമിച്ചാലും പിടിതരാതെ ഒഴുകുന്ന മനസ്സുകളുള്ളവർ‍, ചിലര്‍ എത്ര സ്നേഹിച്ചാലും ആ സ്നേഹം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നവര്‍ ചിലർ.... പരദൂഷണം ഒരു കലയായി കൂടെ കൊണ്ടു നടക്കുന്നവര്‍ ഉണ്ട്. അവർക്കു ഒരോ ദിവസവും മറ്റുള്ളവരെ കുറിച്ചു എന്തെങ്കിലും കുറ്റങ്ങള്‍ കണ്ടെത്തി നാലാളോട് പറഞ്ഞാലേ സുഖായി ഉറങ്ങാന്‍ കഴിയൂ. പരദൂഷണം സ്ത്രീകളുടെ മാത്രം കുത്തകയാണെന്നും പറഞ്ഞു പരിഹസിക്കുന്ന പുരുഷന്‍മാരെ ധാരാളം കാണാം. എന്നാല്‍ സ്ത്രീകളെക്കാള്‍ ഒട്ടും പുറകിലല്ല പുരുഷന്‍ എന്നതാണ് യാഥാർത്ഥ്യം. സ്ത്രീകളുടെ പരദൂഷണം മറ്റാരുടെയും ജീവിതത്തെ ബാധിക്കാത്ത ഒരു നേരംപോക്ക് മാത്രം ആയി കാണുമ്പോള്‍, പുരുഷന്‍ മാര്‍ പറയുന്ന പരദൂഷണങ്ങള്‍ മിക്കതും മറ്റൊരു വ്യക്തിയേയും, അയാളുടെ ജീവിതത്തെ പോലും തകിടം മറിക്കുന്ന തരത്തില്‍ ആയി തീരാറുണ്ട്. ഒരാള്‍ക്ക്‌ മറ്റൊരാളോട് തോന്നുന്ന വ്യക്തിവൈരാഗ്യങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്നു അവസരം കിട്ടുമ്പോള്‍ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ചു ആ വ്യക്തിയെ മനപ്പൂർവ്വം അവഹേളിക്കാന്‍ പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്ക് കഴിയാറില്ല. വിവരവും, വിദ്യാഭ്യാസവും ഉള്ള മാന്യന്മാർ പോലും മറ്റുള്ളവരെ ഇത്തരത്തില്‍ ക്രൂശിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു. ഇത്തരത്തിലുള്ള കല്യാണംമുടക്കികള്‍ പോലും ഇന്നത്തെ സമൂഹത്തില്‍ തഴച്ചുവളരുന്നു. വിദ്യാസമ്പന്നരായ ആളുകള്‍ പോലും ഒരാളെ മനഃപൂര്‍വ്വം തേജോവധം ചെയ്യുവാനായി ഫോട്ടോ മോർഫിംഗ് നടത്തി ഇന്റെര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ചും മറ്റും അതില്‍ സായൂജ്യം അടയുന്നു. പണ്ടൊക്കെ ഊമകത്തുകള്‍ ആയിരുന്നെങ്കില്‍ ഇന്നത് വ്യാജ ഇ - മെയിലുകള്‍ക്ക് വഴിമാറി. വ്യാജ മെയിലുകള്‍ എന്ന് കരുതി നിസ്സാരമായി തള്ളി കളയാന്‍ ശ്രമിക്കുമെങ്കിലും, അതില്‍ എഴുതുന്ന വാക്കുകള്‍ എത്ര മായിച്ചാലും, എത്ര ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചാലും ഒരിക്കലും മായാത്ത അക്ഷരങ്ങളായി മനസ്സില്‍ പതിഞ്ഞിരിക്കും. അത് ഇടക്കിടെ മനസ്സിനെ നോവിച്ചു കൊണ്ടിരിക്കും. അതില്‍ ചിലപ്പോള്‍ അല്പം പോലും യാഥാർത്ഥ്യം ഇല്ലായിരിക്കാം, എങ്കിലും അത് വായിക്കുന്ന (കേള്‍ക്കുന്ന ) വ്യക്തിയുടെ മനസ്സില്‍ അവിശ്വാസത്തിന്റെ നൂലിഴകള്‍ പാകാന്‍ മറ്റൊരാളുടെ വാക്കിനു അല്ലെങ്കില്‍ ഒരു കത്തിന് കഴിയാറുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു

ഇത്തരത്തില്‍ ഒരു വ്യക്തിയെ മോശക്കാരനായി ചിത്രീകരിക്കുമ്പോള്‍ നിരപരാധിയായ ആ വ്യക്തി എത്രമാത്രം മാനസിക പീഡനം അനുഭവിക്കുന്നു. അത് ആ വ്യക്തിയുടെ ജീവിതത്തെ പോലും ബാധിക്കുന്നു. ഇതൊന്നും ഒരുപക്ഷെ ഇത്തരം യൂദാസ്സുകള്‍ ഓര്‍ക്കാറില്ല. "ആയിരം കുടത്തിന്റെ വായ മൂടി കെട്ടാം, എന്നാല്‍ ഒരു മനുഷ്യന്റെ വായ മൂടികെട്ടാന്‍ സാധിക്കയില്ല" എന്ന പഴംചൊല്ല് ഇവിടെ അന്വർത്ഥമാകുന്നു.

മറ്റുള്ളവരുടെ വീഴ്ചയില്‍ ആനന്ദിക്കുന്നവര്‍ ഓർക്കുക; നാളെ ഇതേ ഗതി ഒരുപക്ഷെ നിങ്ങള്‍ക്കും വന്നേക്കാം. "പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും" എന്ന ചൊല്ല് ഇത്തരക്കാര്‍ ഇടക്ക് ഓര്‍ക്കുന്നത് നന്നായിരിക്കും.

22 comments:

കാട്ടിപ്പരുത്തി said...

പ്രതികരണത്തില്‍ തമാശ, രസകരം, കൂള്‍ എന്നിവയില്‍ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്നാലോചിച്ചു. കൂളെടുത്താല്‍ തല ചൂടായി നില്‍ക്കുന്ന ലച്ചുവിനെ കൂളാക്കാനാവുമൊ ആവോ?

എന്തേ- ആരാ പാര വച്ചേ----

ഭായി said...

എനിക്കും അതുതന്നെയാണ് ചോദിക്കാനുള്ളത്!
ആരാ പാര വെച്ചത്?! :-)

Sureshkumar Punjhayil said...

Njan ippol anubhavikkunna swantham anubhavam...!
Avasarochithamayi enne sambanthichu... Ashamsakal...!!!!

sunil panikker said...

എന്തെങ്കിലും കുഴപ്പം പിണഞ്ഞോ ലച്ചു..?
ആരാ പാര പണിഞ്ഞത്‌..? ബ്ലോഗിലുള്ള ആരെങ്കിലുമാണോ..? പോട്ടെ സരമില്ല, നമുക്കൊരു പരാതി ബ്ലോഗനാർക്കോടതിയിൽ സമർപ്പിക്കാം..

പാവപ്പെട്ടവൻ said...

എവിടെയോ..... എന്തൊരു..... നാറ്റം പറഞ്ഞതൊക്കെ ശരി.
ഇനി കാര്യത്തിലേക്ക്... വാ
ആരാ.. പാര വെച്ചത്?

poor-me/പാവം-ഞാന്‍ said...

യോജിക്കുന്നു.
(പക്ഷെ വായിക്കുമ്പോല്‍ കണ്ണു മഞളിക്കുന്നു ദയവായി വേണ്ടതു ചെയ്യുക)

lekshmi. lachu said...

ഹേയി ..ഇതുവരെ ആരും എനിക്കിട്ടു
പാര വെച്ചിട്ടില്ല്യ..ഇനി നിങ്ങളായി ആരും
പാര വെക്കലെ...
അഭി പ്രായം പറഞ്ഞ എല്ലാര്‍കും നന്ദി

Unknown said...

Shakthamaya prathikaranam,Kollam ishtamaayi.
Ezhuthiyathu sathyam - aanungal aanu kooduthalum gossip enna virus vahikkunnathu.Aagrahichathu kittathathilulla vishamam aanu palappozhum paradhushanam aakunnathu.Allengil paniyonnum edukkathe thendi nadakkunnavar aanu gossippin uravidam.Lokathulla ella purushanmarkkum jolithirakkayirunnengil ee paradhooshanam unmoolanam cheyyappedumayirunnu.Pinne "Kittatha Mundhiri Pulikkum "

Manoraj said...

ലെച്ചു,

പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി തന്നെ.. സമ്മതിച്ചു. പലരും ചോദിച്ച ചോദ്യം ഞനും ആവർത്തിക്കട്ടെ.. ആരാ പാര വെച്ചത്‌... വേഗം പറ , എന്നിട്ടു വേണം അതുംകൊണ്ട്‌ എനിക്ക്‌ ഈ ബൂലോകത്തിൽ പരദൂഷണം പറഞ്ഞു നടക്കാൻ...

വാക്കിലും ചിന്തയിലും തീപ്പൊരിയുമായി ഇനിയും ബൂലോകത്തിൽ സജീവമായി നിലകൊള്ളാൻ കഴിയട്ടെ എന്ന് പരദൂഷിക്കുന്നു...

unni ji said...

പാരവയ്ക്കുന്ന നിഷാദന്മാരെക്കുറിച്ച് ബേജാറാവണ്ട. നമ്മുടെ വഴി നമുക്ക്; പാരയുടെ
ഗതികെട്ട വഴി സ്വയംഹത്യ

വീകെ said...

ലച്മിയേച്ചി..... ആരു വച്ച പാ‍രേലാ ഇത്ര ചൂടായെ....?

വിനുവേട്ടന്‍ said...

എന്താ സംഭവം? സം തിംഗ്‌ സീരിയസ്‌?

lekshmi. lachu said...

ഇതില്‍ ഞാന്‍ എഴുതിയത് ആരെയും ഉദ്ദേശിചല്ല
എഴുതിയത്.അങിനെ ആര്‍ക്കെങ്കിലും തോന്നിട്ടുണ്ടെങ്കില്‍
അതെന്റെ തെറ്റല്ല.

കാട്ടിപ്പരുത്തി ,ഭായ് ,സുരേഷ് ,സുനില്‍,
പാവപ്പെട്ടവന്‍,പാവം ഞാന്‍ ,സാലി,
മനോരാജ്,ഗോപാല്‍,വികെ ,
വിനു വേട്ടന്‍.ആരും എനിക്ക് പാര വെച്ചിട്ടില്ല.
ആരും എനിക്ക് പാര വെച്ചിട്ടില്ല.
നല്ലവരായ നിങള്‍ ആരും എനിക്കായ്
പാര വെക്കില്ലനു ഞാന്‍ വിശ്വസിക്കുന്നു
ഇതില്‍ സന്ദര്‍ശിച്ചു കമന്റ്‌ഇട്ട എല്ലാര്‍ക്കും
എന്റെ നന്ദി

നന്ദന said...

"പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും"
is it true ..?
have a nice day
nandana

Unknown said...
This comment has been removed by the author.
the man to walk with said...

പരധൂഷകരെ ദൈവം ശിക്ഷിക്കട്ടെ നമുക്കൊന്നും ചെയ്യാനില്ല മെയിലില്‍ പരധൂഷകരെ ചെയ്യുന്നവരെ പോലീസ് പിടിക്കുമെന്ന് കേള്‍ക്കുന്നു...എന്താ ഇപ്പൊ ഇങ്ങിനെ തോന്നാന്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അത്തരം സ്വഭാവക്കാർ എന്നും ലോകത്ത് ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, ഇനി ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. അവരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് തന്നെയാൺ പരിക്കിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി.
(പോസ്റ്റ് വായിച്ചപ്പോൾ ലക്ഷ്മിയും പരദൂഷണക്കാരുടേ ഇരയായിത്തീർന്നോ എന്ന് ഉൽക്കണ്ഠ തോന്നിയിരുന്നു. അങ്ങനെയല്ല, ലക്ഷ്മി സുരക്ഷിതയാണെന് തുടർന്നുള്ള കമന്റുകളിൽ നിന്ന് അറിയുമ്പോൾ ആശ്വാസം)

ആശംസകൾ

$hivaram said...

സത്യം പറഞ്ഞാല്‍ പരദൂഷണം പറഞ്ഞാല്‍ ഒരു ആശ്വാസം കിട്ടും (എന്റെ കാര്യമാണേ) ഇനി ഒരാളെ സ്നേഹികുവനെങ്കില്‍ അയാളെ വിശ്വസിക്കുക പറ്റുന്നിടത്തോളം അവസാനം ഒരു റിസള്‍ട്ട്‌ കിട്ടും ചിലപ്പോ ഒരു നല്ല സുഹൃത്തിനെ അല്ലെങ്കില്‍ ഒരു പാഠം പഠിക്കും ലൈഫിനെക്കുറിച്ച് enjoy the worries >>>>>>>>>>

ശ്രീ said...

പറഞ്ഞത് കാര്യം തന്നെ. ന്നാലും ന്താപ്പോ ഇങ്ങനെ പറയാന്‍???

Anil cheleri kumaran said...

നല്ല ചിന്തകള്‍ തന്നെ.

lekshmi. lachu said...

ഇതിലെ വന്നു അഭിപ്രായം അറിയിച്ച
നന്ദന ക്കും,ദി മാന്‍ ഉം,പള്ളിക്കരക്കും,
ശിവരാമിനും,ശ്രീ ക്കും,കുമാരേട്ടനും
നന്ദി ഇനിയും വരുമാലോ..

Mohamedkutty മുഹമ്മദുകുട്ടി said...

പറഞ്ഞ പോലെ ഒരു “എന്നാലും”,ആരോ പുതിയൊരു പാര പണിതിട്ടുണ്ട്.പുതിയ പോസ്റ്റിങ്ങു വായിച്ചപ്പോഴേ തോന്നിയതാണാ സംശയം. ഈ രണ്ട് പോസ്റ്റിലും ഒരു പോസ്റ്റ്മോര്‍ട്ടം നടത്തിയപോലെ തോന്നി.പാരയിലൊന്നും ഒതുങ്ങുന്ന ആളല്ല ലച്ചുവെന്ന് ആര്‍ക്കാണറിയാത്തത്?. “ലച്ചു ചത്തേ” എന്ന പോസ്റ്റ് ഒരിക്കല്‍ വായിച്ച ആളാണിപ്പറയുന്നത്!.ഇതൊരു പാരയല്ല കെട്ടോ!