Saturday, December 12, 2009

ഓര്‍മ്മ


ഓര്‍ക്കാതിരിക്കുവാന്‍ ഞാന്‍

ശ്രമിക്കുമ്പോഴൊക്കയും

ഓര്‍മ്മതന്‍

ആഴിയില്‍നീ

ഉദിച്ചു നില്പൂ.

പ്രകാശം പരത്തും

എന്‍ ചുണ്ടുകള്‍ക്ക്

പിറകില്‍ എരിഞ്ഞടങ്ങന്നതെന്‍

ഹൃദയം.

മറവിതന്‍ തീ ചൂളയില്‍

എന്‍ ഓര്‍മ്മയെ

സ്ഫുടം ചെയിതെടുത്തിട്ടും

മങ്ങാതെ,മായാതെ

പൂര്‍ണബിംബമായി

തെളിഞ്ഞു നില്പൂ.

എരിഞ്ഞടങ്ങിയ

ഒരു സായംസന്ധ്യയില്‍

ഒന്നും പറയാതെ

നീ യാത്രയായി.

മറക്കാന്‍ ശ്രമിച്ചതൊന്നും

ഇനി ഓര്‍ക്കയില്ലന്നു

ഞാന്‍ ശഠിക്കവേ

ഒരു ഓര്‍മ പെടുത്തലായി

നീ എന്തിനു വീണ്ടുമെന്‍

പടി വാതിലില്‍

വന്നു നില്പൂ..

25 comments:

Sureshkumar Punjhayil said...

Madhuramulla Ormmakal...!!!
Manoharam, Ashamsakal...!!!

Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) said...

"....ഇനി ഓര്‍ക്കയില്ലന്നു
ഞാന്‍ ശഠിക്കവേ
ഒരു ഓര്‍മ പെടുത്തലായി
നീ എന്തിനു വീണ്ടുമെന്‍
പടി വാതിലില്‍
വന്നു നില്പൂ....."
അതെ, നൊമ്പരപ്പെടുത്തുന്ന യാഥാർത്ഥ്യം... ഓർക്കേണ്ടെന്നു ശഠിക്കുന്നത് തന്നെയാണ് എപ്പോഴും ഓർമ്മയിൽ ഓടിയെത്തുന്നത്... സുന്ദരമായ ആഖ്യാനം... അഭിനന്ദനങ്ങൾ.. നന്ദി...
(വരികൾക്കിടയിലുള്ള അകലം - line spacing - കുറച്ചാൽ വായിക്കാൻ ഉള്ള ആയാസം കുറഞ്ഞിരിക്കും)

Unknown said...

Kollam Ishtamaayi.
Yadhartha sneham ithu thanneyanu.Ethra olichu vachalum allengil marakkan shramichaalum sadhikkilla.Avarude nalla ormakal nammale pinthudarnnukondirikkum.
Aashayam ishtamayi pakshe avatharanam kurachukoodi manoharam aakkamaayirunnu ennu thonnunnu.

ശ്രീ said...

കൊള്ളാം

(വരികള്‍ക്കിടയില്‍ ഇത്ര അകലം വേണോ?
'സായം സന്ധ്യ' എന്നാണ് ശരി)

അച്ചു said...

കൊള്ളാം...ചില ഓർമകൾ അങിനെയാണ്...

ഓ.ടോ:-“വരികൾക്കിടയിൽ ഇത്ര അകലം ആവശ്യമുണ്ടോ?“

അച്ചു said...

ഞാനും ശ്രീയും ഒരേ സമയം..ഒരേ ചോദ്യം...നന്നായി...:)

വീകെ said...

ഈ ഓർമ്മകൾ കൂടിയില്ലെങ്കിൽ പീന്നെന്തു ജീവിതം...?!

Manoraj said...

ormakal ennum nammute kalikoottukaranu... chitrathekurichu onnum parayunnilla...

SAJAN S said...

മറക്കാന്‍ ശ്രമിച്ചതൊന്നും

ഇനി ഓര്‍ക്കയില്ലന്നു

ഞാന്‍ ശഠിക്കവേ

ഒരു ഓര്‍മ പെടുത്തലായി

നീ എന്തിനു വീണ്ടുമെന്‍

പടി വാതിലില്‍

വന്നു നില്പൂ..
കൊള്ളാം :)

Anonymous said...

so much pain behind my smiling eyes..!!!


എരിഞ്ഞടങ്ങിയ
ഒരു സായംസന്ധ്യയില്‍ ഒന്നും പറയാതെ
നീ യാത്രയായി.


dont feel bad dear..
yours...

sunil panikker said...

ഈ ഓർമ്മ നന്നായി, എങ്കിലും പുതുമയുള്ള മറ്റു വിഷയങ്ങൾ കൂടി കവിതയാക്കൂ..

ഭായി said...

ഓര്‍മ്മകളെന്നും അങിനെതന്നെയാണ്!
നന്നായി.

പാവപ്പെട്ടവൻ said...

എരിഞ്ഞടങ്ങിയ
ഒരു സായം സന്ധ്യയില്‍
ഒന്നും പറയാതെ
നീ യാത്രയായി.

വളരെ നല്ല വരികള്‍ ആശംസകള്‍

മിനിമോള്‍ said...

ഈ കണ്ണിന്റെ ചിത്രവും പെണ്ണിന്റെ പേരുമില്ലായിരുന്നെങ്കില്‍ ഇത്രയും കമന്റ് കിട്ടുമായിരുന്നില്ല.

ഉള്ളതു പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം..!!
എന്നാലും ഉള്ളിലിരുപ്പ് പറയാതെ പോകാനാകില്ല..!!!

മിനിമോള്‍ said...

എന്റെ ബ്ലോഗില്‍ താങ്കള്‍ നള്‍കിയ കമന്റിനുള്ള മറുപടി:
--------------------------------
താങ്കളുടെ കവിതയെ അല്ല. ഇവിടെ കണ്ട കമന്റര്‍ മാരെയാണു ഞാന്‍ എതിര്‍ത്തത്. കാരണം ഇവര്‍ കവിത ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മറ്റു കവിതാ ബ്ലോഗുകള്‍ എത്രയുണ്ട് അവിടെ ഇവരുടെ കമന്റുകള്‍ കണ്ടില്ല...
ഇവിടെയും http://malayaalakavitha.blogspot.com/
ഇവിടെയും http://boolokakavitha.blogspot.com/2007/10/blog-post_20.html
നോക്കുക.
ഉള്ളതു പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം..!!
എന്നാലും ഉള്ളിലിരുപ്പ് പറയാതെ പോകാനാകില്ല..!!!

മിനിമോള്‍ said...

ഇവിടെ കണ്ടില്ലേ..... വരികള്‍ക്കിടയിലെ അകലം കണ്ടുപിടിക്കാന്‍ ചിലര്‍...:) സാംബാര്‍ കുടിച്ചിട്ട് പായസം കൊള്ളാമെന്നു പറയും ചിലര്‍... അത്തരക്കാര്‍ക്കു നേരെയാണു എന്റെ പോരാട്ടം....ജാഗ്രതൈ..!!

ഉള്ളതു പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം..!!
എന്നാലും ഉള്ളിലിരുപ്പ് പറയാതെ പോകാനാകില്ല..!!!

രാജേഷ്‌ ചിത്തിര said...

:)

postum kamantukalum ishtaayi :)

raadha said...

അല്ലെങ്കിലും മറക്കാന്‍ നമ്മള്‍ ശ്രമിക്കുന്ന ഓര്‍മ്മകള്‍
വാശിയോടെ നമ്മളെ തേടിയെത്തും..
കവിത ഇഷ്ടമായി.

lekshmi. lachu said...

എന്റെ ബ്ലോഗില്‍ വന്നു അഭിപ്രായം പങ്കിട്ട സുരേഷിനും,ഗോപകുമാറിനും,
സാലിക്കും,ശ്രീക്കും ,അച്ചുനും,സോനക്കും,വി കെ ക്കും,മനോരാജിനും,
സാജനും,അജ്ഞാത സുഹൃത്തിനും,സുനിലിനും,ഭായ്ക്കും,പവപെട്ടവനും
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് നും,മഷി തണ്ടിനും,രാധയ്ക്കും.എന്റെ നന്ദി
അറീക്കുന്നു

lekshmi. lachu said...

എന്റെ ബ്ലോഗ്ഗില്‍ അഭിപ്രായം പറഞ്ഞ
എന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് സുഹൃത്തിനോട്‌
ഒരു കാര്യം..ഞാന്‍ എഴുതുന്നത്‌ വളരെ മോശം
കവിതയാണ് എന്ന് എനിക്കറിയാം.
ഞാന്‍ ഈ കാര്യത്തില്‍
വെറും തുടക്ക കാരി മാത്രമാണ്.അതില്‍ ഒരു പാട്
പോരായിമകള്‍ ഉണ്ടെന്നു എനിക്കറിയാം
പലരും ആ തെറ്റുകള്‍ ചൂണ്ടികാണിക്കാറുണ്ട് .
ചിലര്‍ ഒന്നും പറയാതെ പോകാറും ഉണ്ട്.
ഒരു എഴുത്ത് കാരന്റെ ,അല്ലെങ്കില്‍ ഒരു എഴുത്ത്
കാരിയുടെ എഴുത്തിനെ വിമര്‍ശിക്കുകയും
നല്ലത് പറയുകയും ചെയുംബോഴേ തെറ്റുകള്‍
തിരുത്തി വീണ്ടും തിരുത്താന്‍ കഴിയൂ
എന്ന് ഞാന്‍ കരുതുന്നു.
താങ്കള്‍ പറഞ്ഞു എന്റെ ബ്ലോഗിലെ
കണ്ണും ഒരു പെണ്ണിന്റെ പേരും ഉള്ളത്
കൊണ്ടാണ് ഇത്രയും കമന്റ്‌ വന്നത്
എന്ന്.അതിനോട് ഞാന്‍ യോജിക്കുന്നില.
ഏതെഴുതിനെയും, നല്ലതിനെയും,ചീത്തയും വിമര്‍ശിക്കാന്‍ ഈ ബ്ലോഗ്ഗിലെ എല്ലാര്‍ക്കും
അതികാരം ഉണ്ട്.അതില്‍ പെണ്ണ് എന്നോ ,ആണെന്നോ
വ്യത്യാസം ഇല്ല.പിന്നെ നല്ല കവിതകളില്‍ അവരൊന്നും
അഭിപ്രായം ഇടാത്തത് എന്തെന്ന് അവരോടു താങ്കള്‍
തന്നെ ചോതിക്കുന്നതാണ് ഉചിതം.

പാവപ്പെട്ടവൻ said...

അഭിപ്രായം പറയുന്നവരെ കുറ്റം പറയാന്‍ വേണ്ടി ഒരു ബ്ലോഗ്ഗ് അതും ഒരു മാനസിക രോഗിയുടെത്. കുറച്ചു വിവരവും ലവലേശം ബുദ്ധിയും ഉള്ളവനാണെങ്കില്‍ പിന്നെ ഇതുപോലുള്ള പരിപാടി കളുമായി ഇറങ്ങുമോ..... ? ഇവന്‍റെ ഒക്കെ വായടിത്തം കാണുമ്പോളാണ് ചെവിയില്‍ ഇയ്യവും വായില്‍ "നായ് ഇട്ടു നായ് എടുക്കാത്തതും" തിരുകി കൊടുക്കണ്ടത്....... ഏപ്യന്‍

മിനിമോള്‍ said...

എന്റെ ബ്ലോഗില്‍ പാവപ്പെട്ടവന്‍ നള്‍കിയ കമന്റിനുള്ള മറുപടി:
------------------------------
കഴുതകള്‍ (പാവപ്പെട്ടവന്‍) പലപ്പോഴും അങ്ങനെയാണ് കരഞ്ഞേ തീര്‍ക്കുള്ളൂ..!!

ഉള്ളതു പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം..!!
എന്നാലും ഉള്ളിലിരുപ്പ് പറയാതെ പോകാനാകില്ല..!!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ലക്ഷ്മിയുടെ ആശയം ഈ കവിതയിലുടെ സംവേദനം ചെയ്യുന്നതിൽ വളരെയേറെ വിജയിച്ചിട്ടുണ്ട് എന്നാണഭിപ്രായം.
ആ‍ശംസകൾ...

ഓടോ: കമന്റിടുന്നവർ കവിതയിലല്ല, കണ്ണിന്റെ ചിത്രത്തിലും പെണ്ണിന്റെ പേരിലുമാണ് ആക്ര്‌ഷ്ടരായിരിക്കുന്നതെന്ന പ്രസ്താവം ഒരു മനോവൈക്ര്‌തമായാണ് തോന്നിയത്. ആരൊക്കെ എവിടെയൊക്കെ കമന്റിടണമെന്ന് കൽ‌പ്പിക്കാൻ കക്ഷിയെ ആരാണ് ചുമതലപ്പെടുത്തിയതാവൊ..!!

the man to walk with said...

ippozhaanu ee kavitha vaayichath ..ishtaayi