എഴുത്തിനെ കുറിച്ചും,കവിതകളേകുറിച്ചും കൂടുതലായി ഒന്നും എനിക്കറിയില്ലായിരുന്നു. ഇന്നും ഈ ബൂലോകത്ത് ഞാന്‍ വെറും ഒരു ശിശു മാത്രം. എഴുതാൻ കഴിവുള്ളവരോട് എനിക്കെന്നും ആരാധനയായിരുന്നു. ഒരു പാടു പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടില്ല. വായന ഇഷ്ടം ആണെങ്കിലും അധികം ഒന്നും വായിക്കാനുള്ള സാഹാചര്യം ഉണ്ടായിട്ടും ഇല്ല. എന്നാലും കിട്ടുന്നതെന്തും അറിയാവുന്ന ഭാഷയില്‍ ആണെങ്കില്‍ പരമാവധി വായിക്കാൻ ശ്രമിക്കറുണ്ട്. എഴുത്തിനെ കുറിച്ചും കവിതയെ കുറിച്ചും ഉള്ള അറിവില്‍ ഞാന്‍ വളരെ പുറകിലാണ്.
ചെറുപ്പം മുതല്‍ വായന ഇഷ്ടമായിരുന്നു. ബോർഡിങ്ങിലെ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്നെ കാണാന്‍ വരുന്ന അമ്മയോട് സിസ്റ്റേര്നു പറയാന്‍ ഉണ്ടാവുക എന്റെ പഠിപ്പിനെ കുറിച്ചാകില്ല, മറിച്ച് എന്റെ ബാലരമയോടും ,പൂമ്പാറ്റയോടും ഉള്ള പ്രണയത്തെ കുറിച്ചാകും. അന്നും ഇന്നും വായന എനിക്കിഷ്ടമാണ്.
വലുതായി വിവാഹമൊക്കെ കഴിഞ്ഞു മോനും പിറന്നു കുറെ നാളുകള്‍ക്കു ശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതിനു ശേഷം ഉള്ള എന്റെ ഏകാന്തതയില്‍ ഞാന്‍ അതിയായി ആശിച്ചു എഴുതുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്,ഒരു എഴുത്തുകാരിയായെങ്കില് എന്ന വലിയ ഒരു മോഹവും നെഞ്ചിലേറ്റി ഞാന്‍ നടന്നു. എഴുതുന്നവരെ ആരാധനയോടെ നോക്കി. എഴുതണം എന്ന മോഹം എന്നെ അടക്കി ഭരിച്ചു. എങ്ങിനെ എഴുതി തുടങ്ങണമെന്നോ, അത് എങ്ങിനെ എഴുതി ഫലിപ്പിക്കുമെന്നോ അറിയില്ല. മറ്റുള്ളവര്‍ വായിച്ചാല്‍ കളിയാക്കിയാലോ എന്ന പേടി. ഞാന്‍ ദൈവത്തോട് വഴക്കിട്ടു, പഠിക്കാനുള്ള ബുദ്ധിയോ നല്‍കിയില്ല ,എഴുതാനുള്ള കഴിവെങ്കിലും എനിക്കെന്തേ നല്‍കാതെ പോയി എന്ന് ഞാന്‍ പരിഭവം പറഞ്ഞു.
അങ്ങിനെ രണ്ടും കല്പിച്ചു ഒരൂസം ഞാന്‍ പുസ്തകവും, പേനയും കയ്യില്‍ എടുത്തു ഇരുന്നു. എങ്ങിനെ എഴുതി തുടങ്ങണം എന്നൊന്നും ഒരു ധാരണയും ഇല്ല. എനിക്കറിയാവുന്ന രീതിയില്‍ ഞാന്‍ എഴുതി. എഴുതി കഴിഞ്ഞു അതെങ്ങിനെ ഉണ്ടെന്നു അറിയുവാനായി, കഥയെകുറിച്ചും, കവിതയെക്കുറിച്ചും സാമാന്യം അറിവുള്ള എന്റെ സുഹൃത്തിനെ കാണിക്കുകയുണ്ടായി. "ഇതൊരു കഥയാണോ ?" എന്ന ചോദ്യമാണ് എനിക്ക് ലഭിച്ച മറുപടി. അതോടെ എഴുതുവാനുള്ള എന്റെ അടങ്ങാത്ത മോഹത്തെ പെട്ടിയിലാക്കി സൂക്ഷിച്ചു. ഇതൊന്നും എന്നെ പോലുള്ള മണ്ടികള്‍ക്ക് പറ്റിയ പണിയല്ല എന്ന് സ്വയം സമാധാനിച്ചു. കുറെ നാളുകള്‍ക്കു ശേഷം ഞാന്‍ പ്രവാസ ലോകത്തില്‍ എത്തിച്ചേര്‍ന്നു. ഇവിടെ നാലു ചുവരുകളെ നോക്കി ഇരിപ്പ് തുടങ്ങിയപ്പോള്‍ എഴുതുവാനുള്ള എന്റെ പഴയ മോഹം വീണ്ടും ഉയർത്തെഴുന്നേറ്റു. അപ്പോഴാണ് ബ്ലോഗ്ഗ് എന്ന മാധ്യമത്തെ കുറിച്ചറിയാന്‍ ഇടയായത്.
രണ്ടും കല്പിച്ചു ഞാന്‍ ഈ ബൂലോകത്തിലേക്ക് വലതുകാല്‍ എടുത്തു വെച്ചു. പണ്ടു എനിക്ക് കിട്ടിയ മറുപടി പോലെ ഇതൊരു കഥയാണോ.. ഇതൊരു കവിതയാണോ എന്ന മറുപടിയാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ എന്റെ പ്രതീക്ഷകള്‍ക്ക് വിപരീതമായിട്ടായിരുന്നു എനിക്ക് ഇതില്‍ നിന്നും കിട്ടിയ പ്രതികരണം. ആരും എന്നെ നിരുത്സാഹപെടുത്തിയില്ല. എന്റെ തെറ്റുകള്‍ ചൂണ്ടികാണിച്ചു. കവിതയെ കുറിച്ചും, കഥയെകുറിച്ചും ഒരു തരിമ്പു പോലും അറിയാതിരുന്ന ഞാൻ ഇവിടം വരെ എത്തി. എന്റെ മോശം കവിതകൾ പോലും ഒരാളും തള്ളി പറഞ്ഞില്ല. എങ്കിലും ഞാന്‍ വിശ്വസിക്കുന്നത് നല്ലതിനെ നല്ലതെന്ന് അഗീകരിക്കുകയും മോശമായ എഴുത്തിനെ അതിനനുസരിച്ച് വിമർശിക്കുകയും ചെയ്യുമ്പോഴാണ് തെറ്റുകള്‍ കൂടുതല്‍ തിരിച്ചറിഞ്ഞു കൂടുതല്‍ നന്നായി എഴുതുവാന്‍ സാധിക്കുകയുളൂ, എന്നതാണു. ഇത്രയും ഞാന്‍ ഇന്നു പറയാനും ഓര്‍ക്കാനും കാരണം; ഞാന്‍ ഈ ബൂലോകത്തേക്ക് എത്തിച്ചേരുവാനുള്ള കാരണവും, ഒന്നും അല്ലാതിരുന്ന ഞാന്‍.. ഒന്നിനെ കുറിച്ചും അറിയാതിരുന്ന ഞാന്‍.. ഇവിടെ വരെ എത്താനുള്ള ഒരുകാരണം അന്ന് ആദ്യത്തെ എഴുത്തിനു എനിക്ക് കിട്ടിയ മറുപടിയാണ്. അതൊരു വാശിയായി എന്റെ ഉള്ളില്‍ കിടന്നതാകാം. ഇന്നും കവിതയിലും, കഥയിലും ഞാൻ ഒരു ചുക്കുമല്ലാ എന്നറിയാം. എങ്കിലും ഇത്രയെങ്കിലും എഴുതുവാന്‍ എനിക്ക് കഴിഞ്ഞതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.
ഒപ്പം, അന്ന് എന്നെ നിരുത്സാഹപ്പെടുത്തിയ എന്റെ സുഹൃത്തിനു സമ്മാനിക്കുന്നു ഈ കുറിപ്പ്.
41 comments:
ബൂലോകത്തിന്റെ ഒരു വലിയ സാധ്യതയാണീ പോസ്റ്റ്-
അറിയപ്പെടുക എന്നത് എല്ലാവരിലുമുള്ള ഒരു താത്പര്യമാണ്. അറിയിക്കുവാനുള്ള ഇടനിലക്കാര്‍ (മാധ്യമങ്ങള്‍) പരിമിതമായിടത്തില് അര്‍ഹതയും ഭാഗ്യവും ഒന്നിച്ചു ചേര്‍ന്നാലേ ഒന്നു പുറം കാണാന്‍ കഴിയുമായുരുന്നുള്ളൂ എഴുത്തുകള്‍ക്ക്. അവിടം ഇപ്പോള്‍ ആര്‍ക്കുമെഴുതാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ പുതിയവര്‍ പല പുതുമകളുമായെത്തുന്നു.
ഈ ലോകത്ത് ബാലപീഡകള്‍ കഴിഞ്ഞ് വളര്‍ച്ചയെത്തിയവര്‍ ധാരാളം. തിരിച്ചറിവാണു വലിയ മരുന്ന്.
ആശംസകള്‍-
ഹേയ്, ഞാനല്ല ആ കടുംകൈ ചെയ്തത്!!
:))
ലച്ചുവിന്റെ ലോകത്തുനിന്നും പുറംലോകത്തേക്കു കടക്കു, അനന്തസാധ്യതകളാണവിടെ.
ഈ ബൂലോകത്തെ എഴുത്തുകാരിൽ പലരും എഴുതാനറിയുന്നവരാണെന്നു തോന്നുന്നില്ല.
പണം മുടക്കാതെ, എടിറ്റിംഗില്ലാതെ ഒരു മാദ്ധ്യമം കയ്യിൽ വന്നപ്പോൾ എഴൂതിപ്പോയവരാണ് ഞാനുൾപ്പടെയുള്ളവർ.
ബുലൊകം അതറിഞ്ഞുകൊണ്ട് തന്നെ ആരേയും നിരുത്സാഹപ്പെടുത്താറില്ല. പ്രോത്സാഹിപ്പിക്കാറേയുള്ളു.
‘എഴുതിത്തെളിയാാനൊരു കളരി‘ അതാണ് ബ്ലോഗ് എന്നു എനിക്കു തോന്നുന്നു.
ആശംസകൾ....
ആരാ ആ മഹാപാപി?
മുളയിലേ നുള്ളാന്‍ ശ്രമിച്ച ലവന്റെ കൈകള്‍ വെട്ടിയല്ലോ
:-)
മെയില്‍ ഐ ഡി ഉണ്ടെങ്കില്‍ ലവന് ഒന്നയച്ചുകൊടുക്കെന്ന്..
ഞെട്ടട്ടെ...
വീണ്ടും എഴുതൂ,വായിക്കാന്‍ ഇവിടേ ഞങളുണ്ട്.
ആശംസകള്‍!
AArum oru kaviyayi allengil ezhuthukaariyaayi bhoomiyil janmam edukkunnilla.Ezhuthinodulla adangatha abhinivesham manassil kure kaalamayi kondunadannu ,valare kaalangalkku shesham hareesree kurikkan thonniyathu thanne - manassinte punyam.Abhiprayangal nallathum cheethayum undaavum.Prothsahippikkanum niruthsahappeduthanum aalundavum.Athellam athintethaaya positive sensil eduthu , veendum veendum nalla nalla srushtikalumayi varika nee.You are really great.Keep up the good work.Keep on moving.God bless you.
എല്ലാത്തിനും ഒരു സമയമുണ്ട് ലക്ഷ്മീ, ഒരു നിമിത്തവും... വളരെ നല്ല തുടക്കമായിരുന്നു. "കഥയെക്കുറിച്ചും കവിതയെക്കുറിച്ചും സാമാന്യം അറിവുള്ള" ആളായിട്ടെന്താ കാര്യം, വിവേകം ഇല്ലാതായിപ്പോയി. എന്തായാലും, അതിനുള്ള ചുട്ട മറുപടി തന്നെയാണ് ലച്ചുവിന്റെ ലോകം... നന്നായിരിക്കട്ടേ...
ലക്ഷമി ആരെന്തു പറയുന്നു എന്നു നോക്കാതെ വീണ്ടും എഴുതുക..എല്ലാവിധ ആശംസകളും
ധൈര്യമായി വീണ്ടും എഴുതുക. ഇനിയും ഒരുപാട് നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.wish you all the best. you have the talent to create good poems.
OK :)
Niruthsahappeduthunna ellavarkkum...!
Manoharam, Ashamsakal...!!!
എഴുതുന്നത് നാലാളുകള്‍ കാണുവാന്‍ ഒരു മാദ്ധ്യമം ഉള്ളപ്പോള്‍ ധൈര്യമായിട്ട് മുന്നോട്ട് പോകുക. വിശാലമനസ്കന്റെ ബ്ലോഗാണ് ഞാന്‍ ആദ്യമായി വായിയ്ക്കുന്നത്. അന്ന് തോന്നിയ ഒരു മോഹത്തിന്റെ പേരിലാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്. ഇപ്പോള്‍ വലിയ കുഴപ്പമില്ലാതെ തട്ടിയും മുട്ടിയുമൊക്കെ പോകുന്നു. എഴുതി തുടങ്ങുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു നല്ല വേദി തന്നെയാണ് ഈ ബ്ലോഗ് എന്ന മാദ്ധ്യമം..
ഈ കുറിപ്പ് ഭൂലോകത്ത് കുഷ്ഠ രോഗികളുടെ മനസുള്ള ചില എംമ്പോക്കികളുടെ കുറിക്കു കൊള്ളുന്നതാണ് .എഴുത്തിന്റെ ലോകത്തേക്ക് കടന്നു വരുന്നവരെയും അവര്‍ എഴുതിയ കഥ, കവിത തുടങ്ങിയവയില്‍ അഭിപ്രായം രേഖ പെടുത്തുന്നവരെയും കുറ്റം പറയാന്‍ നടക്കുന്ന സ്വന്തം പേരുകള്‍ പോലും വെളിപെടുത്താത്ത നപുംസകങ്ങള്ക്കുള്ള ഒരു മറുപടിയാണ് .ആവേശജ്വാലമായ അഭിവാദനങ്ങള്‍
ആര്‍ക്കാണ് ഒരു കഥ നല്ലതാണോഎന്നു പറയാന്‍ അറിയുക..... .എഴുത്ത് മാത്രമേയുള്ളൂ വായനകാര്‍ക്ക് ഇഷ്ടമാവാം അല്ലാതെയുമാവാം .അത് വായനകാര്‍ക്ക് വിടുന്നതാണ് നല്ലത്. എഴുതുവാനുള്ള കഴിവ് മനസ്സിലാക്കുക ..എഴുതുക എന്നത് മാത്രം എഴുത്തുകാരിയുടെ കര്‍മം ...
all the best
ഗൂഗിൾ തരുന്ന ഏറ്റവും മഹത്തായ ഒരു സേവനമാണു ഈ ബ്ലോഗ് എന്ന മാധ്യമം എന്നു ഞാൻ വിശ്വസിക്കുന്നു. താങ്കളേപ്പോലെ തന്നെ ഒട്ടുമുക്കാൽ ആളുകളിലും ഒളിഞ്ഞു കിടക്കുന്നതും എന്നാൽ പൊതു ജനമദ്ധ്യത്തിൽ അവതരിപ്പിച്ചാൽ എന്താകും എന്നാശങ്കപ്പെടുന്ന ഒട്ടേറെ സർഗ്ഗവാസനയുള്ളവർക്കു വലിയ ഒരു ആശ്രയവുമാണു ബ്ലോഗ് എന്ന മാധ്യമം. ക്രിയാത്മകമായ വിമർശനങ്ങളും, പ്രോത്സാഹനങ്ങളും നമ്മുടെ എഴുത്തിനെ ഒട്ടേറെ സ്വാധീനിക്കും. പ്രധാനമായും ഈ ഒരു ആനുകൂല്യമാണു ബ്ലോഗ് എന്ന മാധ്യമത്തെ മറ്റുള്ളതിൽ നിന്നും വേറിട്ടു നിർത്തുന്നതും.
തുടർന്നും എഴുതുക..
ആശംസകളോടെ..
എന്റെ ലച്ചു കുട്ടി ,ധൈര്യമായി മുന്നോട്ടുവരൂ....
Be the First, Never be the Second
ബുലോഗർ എന്നും കൂടെയുണ്ടാകും കേട്ടൊ
lechu,
e post boolokathile ella anonnikalkkum namukku samarppikam.. vimarsanam nallathanu...pakshe, athu nallathinu vendiyavanam.. oru katha/ kavitha ezhuthiyavan athu kattumbol ethu kathayo ennu chodikkunnavan thalavara polum vayikkan ariyatha oru pambara viddi avum.. karanam, namukkillatha kazhivukal matullavarkkullappol angeekarikkan manasukattunnavaranu nalla kootukar.. cheriya anubhavangal enikkum undu.. pakshe, kuututhalum enikku prolsahanam anu kittiyitullathu.. kattiparuthiyute abhiprayam thanneyanu enikkum parayanullath.. boolokathil charcha cheyenda onnanu lechuvinte ee psot...
നല്ലവരായ എന്റെ ബൂലോക വാസികള്‍ക്ക്
എന്റെ നന്ദി അറിയിക്കുന്നു.എന്റെ നല്ലതും
ചീത്തയും ആയ എല്ലാ എഴുത്തുകള്‍ക്കും
വിമര്‍ശിച്ചും,പ്രോത്സാഹിപിച്ചും
നിങള്‍ എല്ലാവരും എന്നും എന്റെ
കൂടെ ഉണ്ടാകും എന്ന് കരുതുന്നു.ഇതിലൂടെ വന്നു
എനിക്ക് ആശംസകള്‍ നേര്‍ന്ന
കാട്ടിപരുത്തിക്കും,വഴിപോക്കനും,
സോനാജിക്കും,ഗോപാലിനും,വി കെ ക്കും,
ഭായ്ക്കും,സാലിക്കും,ഗോപകുമാറിനും,
മന്സൂരിനും,സാജനും,സുരേഷിനും,വിനു വേട്ടനും
പാവപെട്ടവനും ,ദി മാനും,ഹാരിഷിനും,ബിലാതിക്കും
,മനോരാജിനും, എന്റെ നന്ദി അറിയിക്കുന്നു.
ലെച്ചുവിന്റെ ധാരാളം രചനകള്‍ മറ്റു സ്ഥലങ്ങളില്‍ വായിക്കാനിടയായ ഒരാളെന്ന നിലയില്‍ ഇവിടെ ഇങ്ങനെ ഒരു കുറിപ്പെഴുതിയതിന്റെ പ്രസക്തി മനസ്സിലായില്ല?
വെറുതെ ഒരു സസ്പെന്സാവുമെന്നു കരുതുന്നു.ആ നടക്കട്ടെ.ഇതു സാമ്പിള്‍ വെടിക്കെട്ടല്ലെന്നര്ക്കാണറിയാത്തത്?
ലക്ഷ്മീ,
മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതിലുപരി, ഒരു എഴുത്തുകാരനു സ്വയം ഉണ്ടാകുന്ന ആത്മ സംതൃപ്തിയായിരിക്കണം എഴുത്തിന്റെ അടിസ്ഥാനം.എഴുത്തിനു വേണ്ടി എഴുതാതിരിക്കുക.എഴുതണം എന്നു തോന്നുമ്പോള്‍ മാത്രം എഴുതുക.അതൊരു പ്രസവ വേദന പോലെ ആണെന്ന് പറയാറുണ്ട്.അങ്ങനെ വരുന്ന എന്തും മനോഹരമായിരിക്കും..ലക്ഷ്മിക്ക് എഴുതാനുള്ള ആഗ്രഹം ഉണ്ട്, അതിനുള്ള സ്പാര്‍ക്ക് ഉണ്ട്.അപ്പോള്‍ പിന്നെ ഒന്നും നോക്കാനില്ല..എഴുതൂ..അതോടൊപ്പം വായിക്കൂ...കണ്ണുകള്‍ തുറന്ന് ലോകത്തെ കാണൂ.വായനയും അനുഭവങ്ങളും എഴുത്തിനെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കും..
ലക്ഷ്മിക്ക് എല്ലാവിധ ആശംസകളും!
പെന്നെഴുത്തുകാരെ , പെണ് തീവ്രവാദികളെ എല്ലാവരും ഉറ്റുനോക്കുകയാണ് .........?പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ..? ഒന്നും മനസ്സിലായില്ല അല്ലെ ? സമൂഹത്തില്‍ ഇടപെടണം ! കവിതയും കഥയുമായി ചടഞ്ഞിരിക്കാതെ !
എലാ നന്മകളും നേരുന്നു
നന്ദന
എത്ര പ്രോത്സാഹനങ്ങള്‍ ?????
എത്ര പ്രോത്സാഹനങ്ങള്‍ ?????
എത്ര പ്രോത്സാഹനങ്ങള്‍ ?????
എത്ര പ്രോത്സാഹനങ്ങള്‍ ?????
ഒരു തെറ്റിധാരണയിലൂടെ എന്റെ ബ്ലോഗ്ഗില്‍ എത്തി പെട്ട
മുഹമ്മദുകുട്ടിക്കും,സുനിലിനും,നന്ദനക്കും ,കുഞ്ഞി പെണ്ണിനും
നന്ദി..ഇനിയും വരുമല്ലോ..
അപ്പോ എല്ലാം പറഞ്ഞതു പോലെ. :)
തുടര്‍ന്നും എഴുതുക...
ആശംസകള്‍!
ലച്ചൂ.. ബൂലോകം ഉള്ളിടത്തോളം കാലം നമ്മള്‍ക്ക് എഴുതി പഠിക്കാന്‍ ഒരു ഇടം ഉണ്ട് .അത് വരെ നമുക്ക് എഴുതാം ..ആശംസകള്‍..
ലച്ചൂ കാട്ടിപരുത്തി മാഷുടെ കത്ത്തുപാട്ടിലൂടെ ഒരു യാത്ര എന്നാ പോസ്റ്റില്‍ ഈ കത്ത് പാട്ട് ലച്ചു കേട്ടിട്ടില്ല എന്ന കമ്മെന്റ് കണ്ടിരുന്നു.അത് കേള്‍ക്കാന്‍ ഉദ്ദേശികുന്നുണ്ടെങ്കില് എന്റെ ബ്ലോഗിലെ ഓര്‍മകളില്‍ മായാതെ ..മറയാതെ..ഒരു ദുബായ് കത്ത് .. എന്ന പോസ്റ്റ് വിസിറ്റ് ചെയ്യുമല്ലോ ?.
ഒരു മധുര പ്രതികാരത്തിന്റെ ദ്വനി ഉണ്ടോ .ഈ വാക്കുകളില്‍? ഭാവുകങ്ങള്‍..
കൂകിയാണ് തെളിയുന്നതെന്ന പഴമൊഴി യാഥാര്‍ത്ഥ്യമാവുകയാണ് ലച്ചുവിന്റെ പോസ്റ്റിലൂടെ.
പരസ്പരമുള്ള സഹകരണമാണ്, തിരുത്തിക്കൊടുക്കലുകളാണ്
ചൂണ്ടിക്കാട്ടലുകളാണ്
അഭിപ്രായപ്രകടനങ്ങളാണ്
വളര്‍ച്ചയ്ക്ക് വളമാവുക..
അഭിനന്ദനങ്ങള്‍...
ഇടയ്ക്കെങ്കിലും ഇതുവഴി വരണേ
www.mathematicsschool.blogspot.com
ഏകാന്തത ഒരു അവസ്ഥയാണ്
ഇതില്‍ നിന്നുള്ള രക്ഷപെടല്‍ വയനയിലുടെയോ എഴുത്തിലുടെയോ ആയാല്‍ അതില്‍ പരം സുഖം ഒന്നുമില്ല
ബൂലോകം ഇതിനു രണ്ടിനും ചേര്‍ന്നതും
തീയില്‍ കുരുത്തത് വെയിലത്ത് വാടുമോ ?
ഹാപ്പി ക്രിസ്തുമസ്!
സര്ഗ്ഗക്രിയാസംബന്ധിയായ ഈ മൃദുഭാഷണം ഹൃദ്യം.
നമ്മളെല്ലാവരും ഒരേ വഞ്ചിയില്‍ തന്നെയാണ് ലക്ഷ്മീ.. എല്ലാം തികഞ്ഞവര്‍ ആരുമില്ല.
രചന ആത്മാവിഷ്കാരമാണ്. അത് നമ്മുടെ ഏകാന്തചിന്തകളില്‍ ഉയിരെടുക്കുന്നു. അനുവാചകരുടെ അഭിരുചിക്കനുസരിച്ച് അവ സ്വീകരിക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യട്ടെ. ഏഴുതിയെഴുതി തെളിയുക. ആശംസകള്‍
നിരുത്സാഹപ്പെടുത്തിയ ആ സുഹൃത്തിനു കൊടുക്കാന്‍ ഒരു പുതുവത്സര സമ്മാനം ദാണ്ട ഇവിടെ.
ഒപ്പം, അന്ന് എന്നെ നിരുത്സാഹപ്പെടുത്തിയ എന്റെ സുഹൃത്തിനു സമ്മാനിക്കുന്നു ഈ കുറിപ്പ്.
അതിവിശാലമായ ലോകം നേരുന്നു...
lakshmi,
Congratulations for selecting ur blog in boolokam onlin eblog award 2009 .. You have 2 nominations . one is navagatha blogar & otehr one is kavitha blogger.. for more details please visit
wwww.boolokamonline.com
Hearty"congragulations"- Hey , u got 2 nominations for the hard work.It will be the answer for the one who discourage you .I really apreaciate you, 'cause in this short time period , you were recognised by the people as a writer.That is the best award u got.Wishing you all the very best for becoming the winner.
Thank you Manoraj for letting me know the site"www.boolokamonline.com".Sorry i am very new in this field .I really wondered that most of the people visiting this blogg are also writers.Very best 4 u all.
Congratulations for getting 2 nominations for your good writing and the hard work.
Thank u Manoraj for letting me know this site "www.boolokamonline.com "
ഇതിലെ വന്നു പോയ
എല്ലാര്ക്കും
എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..
ഭായ് ചോദിച്ചപോലെ ആരാ ആ മഹാപാപി. ? പക്ഷെ അന്നയാള്‍ അങ്ങനെ പറഞ്ഞപ്പോള്‍ വാശിയായിരുന്നു വേണ്ടിയിരുന്നത് . മടക്കിപൂട്ടി വെക്കാതെ വാശിയോടെ അന്നേ എഴുതണമായിരുന്നു. എനിക്ക് തോനുന്നു ലച്ചു ലോകം അറിയപ്പെടുന്ന ഒരു എഴുത്ത്കരിയായി മാറും എന്ന്. ആശംസകള്‍ :)
എഴുത്ത് ഒരു അന്ത-ചോദനയാണ്. അത് ഒളിച്ചു വെച്ചാലും ഒളിച്ചിരിയ്ക്കില്ല.
Post a Comment