Friday, March 5, 2010

മനസ്സൊരു സാഗരം...

മനസ്സൊരു സാഗരം
തന്‍ മടിത്തട്ടില്‍
ഒരായിരം രഹസ്യങ്ങള്‍ ഒളിപ്പിച്ചു
മയങ്ങും കടലിനെ നോക്കി
ഇരിക്കെ
മനസ്സൊരു കടല്‍ പോലെ
അഗാധമായി മാറിടുന്നു.

മിന്നി മറിഞ്ഞിടുന്നൊരായിരം
ചിന്തകൾ..
ചിലപ്പോള്‍ ആർത്തട്ടഹസിക്കും
കൂറ്റൻ തിരമാലകൾ പോലെ..
ചിരിച്ചുല്ലസിക്കും തിരമാലയായി,
പിന്നെയും ചിലപ്പോള്‍ ശാന്തമായി
ഒഴുകും പുഴ പോല്‍ ..

പല താളത്തിലാടും കടലിന്റെ
അഗാധ നീലിമയില്‍ മയങ്ങി
നിന്‍ മടിത്തട്ടില്‍ മയങ്ങിടുമ്പോൾ
നിനക്കിതുവരെ കാണാത്ത അറിയാത്ത
ഭാവങ്ങൾ...
നിന്നില്‍ ഒളിഞ്ഞിരിക്കും നിന്നിലെ
നിന്നെ ഞാന്‍
കണ്ടിടുന്നു..

എത്ര നുകര്‍ന്നാലും
മതിതീരാത്തൊരു മധുരക്കനി പോൽ
എന്നുമെന്നെ നീ കൊതിപ്പിച്ചീടുന്നു..
നിന്‍ മടിത്തട്ടില്‍ ഒളിക്കും
പവിഴദ്വീപിൽ
ഒരു മത്സ്യകന്യയായി
നീന്തി തുടിക്കുവാന്‍
എന്നുമെനിക്കു മോഹം...


ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും വരും
വരെ... എല്ലാവര്ക്കും നന്ദി..

29 comments:

ശ്രീ said...

വന്നിട്ട് അധിക കാലമായില്ലല്ലോ. അപ്പൊഴേയ്ക്കും അവധിയെടുത്ത് പോകുകയാണോ?

എന്തായാലും ഈ ഇടവേള അധികം നീണ്ടു പോകാതെ തിരിച്ചു വരാനാകട്ടെ എന്നാശംസിയ്ക്കുന്നു

എറക്കാടൻ / Erakkadan said...

enthu patti?????

Muralee Mukundan , ബിലാത്തിപട്ടണം said...

‘എത്ര നുകര്‍ന്നാലും
മതിതീരാത്തൊരു മധുരക്കനി പോൽ
എന്നുമെന്നെ നീ കൊതിപ്പിച്ചീടുന്നു...‘
എന്നിട്ടാ മധുരക്കനിയുമായി നീയോടിയൊളിക്കുകയാണോ ...എച്ചുകാളി ?
വേഗം തിരുച്ചുവന്നോളണം ..കേട്ടൊ.

Rejeesh Sanathanan said...

എന്ത് പറ്റി മാറി നില്‍ക്കാന്‍.......സാഗരത്തില്‍ വല്ല സുനാമിയും..........?............:)

usman said...

“സാഗരമെ ശാന്തമാക നീ...”
അതുപോലെ മനസ്സും ശാന്തമാകട്ടെ.

എത്രയും‌ വേഗം തിരിച്ചെത്തുക.

lekshmi. lachu said...

ശ്രീ,ഏറക്കാടന്‍,ബിലാത്തി,മാറുന്ന മലയാളി..
എല്ലാര്ക്കും എന്‍റെ നന്ദി..
ബിലാത്തി..മടങ്ങിവരും..ഒരിക്കല്‍..
സുനാമി...ഹഹ...

unni ji said...

ചെറിയ ഇടവേളയ്ക്ക് എല്ലാ ഭാവുകങ്ങളും!

Gopakumar V S (ഗോപന്‍ ) said...

എഴുത്ത് പതിവു പോലെ സുന്ദരം, സരസം...

പക്ഷെ, തീരുമാനം കടുത്തതായിപ്പോയല്ലോ...

ശ്രീ പറഞ്ഞ പോലെ, ഇടവേള അധികം നീളാതെയിരിക്കട്ടേ....ആശംസകൾ...

പാവപ്പെട്ടവൻ said...

മാളത്തിലേക്ക് ഒളിക്കാന്‍
വരാല്‍ മീനുകള്‍ നിരന്ന മാനം കാണാതെ മടങ്ങി

Manoraj said...

ലക്ഷ്മി..

എന്തിനു വേണ്ടിയാണെങ്കിലും ഈ അവധി ഒത്തിരി നീട്ടരുതെന്ന് ഒരു വായനക്കാരനെന്ന നിലയിൽ അഭ്യർത്ഥിക്കുന്നു. ഒപ്പം ഒരു സുഹൃത്തെന്ന നിലയിൽ നന്മകൾ നേരുന്നു. വളരെ വൈകാതെ തിരികെ ഈ ലോകത്ത് വരുമെന്ന് പ്രത്യാശിക്കുന്നു..

hashe said...

what happened ??? maternity leave ???anyway best of luck ..pls come bak soon...puthiya kavithakalkaay kaathirikunnu

the man to walk with said...

നിന്നില്‍ ഒളിഞ്ഞിരിക്കും നിന്നിലെ
നിന്നെ ഞാന്‍
കണ്ടിടുന്നു..


all the best..
poy varoo

ManzoorAluvila said...

mhm

Unknown said...

ഈ ഒളിച്ചോട്ടത്തിന്റെ കാര്യം മനസ്സിലായില്ല .എന്തോ അല്ലെങ്കില്‍ ആരെയോ ഭയക്കുന്നതുപോലെ തോന്നുന്നു .വളരെ സൂക്ഷ്മമായി എല്ലാം കാണുന്ന ആള്‍ ഇങ്ങനെ പാതി വഴിയില്‍ എല്ലാം ഇട്ടെറിഞ്ഞു പോകരുതായിരുന്നു .എല്ലാം നല്ലെതിനെന്നു കരുതുന്നു .മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലെങ്കില്‍ , തുടരുക .ദൈവം അനുഗ്രഹിക്കട്ടെ ...........

ഭായി said...

സീ യു.

മനസ്സിലായില്ല അല്ലേ! താങ്കള്‍ ഒരു സാഗരമാണെന്ന്.

lekshmi. lachu said...

ഗോപാല്‍,ഗോപകുമാര്‍,സോനാ,
പാവപ്പെട്ടവന്‍,മനോജ്‌,
ഹാഷി,ദി മാന്‍ ,മന്‍സൂര്‍,
സാലി,ഭായി.എല്ലാര്ക്കും എന്‍റെ നന്ദി..വരും ഒരുനാള്‍..

മുരളി I Murali Mudra said...

മനസ്സ് കടല്‍ തന്നെയാണ്..അവിടെ തിരമാലകള്‍ ചിലപ്പോള്‍ ആഞ്ഞടിക്കും ചിലപ്പോള്‍ കളിച്ചുല്ലസിക്കും..അത് കടല്‍തീരത്തു വച്ചുകൂടിയാവുമ്പോള്‍ കടലിലെ ചലനങ്ങള്‍ അതേപോലെ മനസ്സിലും പ്രതിഫലിക്കും..
സ്നേഹവും അത് പോലെതന്നെ..
മനസ്സിനെ കടലിനോടുപമിച്ചു കൊണ്ടുള്ള കവിതകള്‍ ഏറെ കേട്ടിരിക്കുന്നു..ആശയത്തില്‍ ചെറിയ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് തോന്നുന്നു.
ആശംസകള്‍.

Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോഴേക്കും പോവാന്‍ ധൃതിയായോ?.തുടങ്ങിയിട്ടല്ലെയുള്ളൂ?. ഏതായാലും വൈകാതെ വീണ്ടും കാണുമെന്ന പ്രതീക്ഷയില്‍, എല്ലാ നമകളും നേര്‍ന്നു കൊണ്ട്.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇടവേളയ്ക്ക് ശേഷം,
കൂടുതൽ ഊർജ്ജത്തോടെ,
കൂടുതൽ ആശയങ്ങളോടെ,
കൂടുതൽ ആവിഷ്ക്കാര നൈപുണ്യത്തോടെ,
ഭൂലോകത്തുനിന്ന്
ബൂലോഗത്തേയ്ക്ക്
മടങ്ങിയെത്തുക...

ഭാവുകങ്ങൾ...

വിജയലക്ഷ്മി said...

നല്ല കവിത .എന്തെ പെട്ടന്ന് മാറിനില്‍ക്കുന്നത് ?ഉടന്‍ ശക്ത മായി തിരിച്ചു വരിക

ദൃശ്യ- INTIMATE STRANGER said...

veegam thirike ethoo..
aashamsakal

Ranjith chemmad / ചെമ്മാടൻ said...

തിരികെ നല്ല കവിതകളുടെ പൂക്കൂടകളുമായെത്തുമെന്ന് പ്രതീക്ഷിക്കുന്നു....

lekshmi. lachu said...

ശ്രമിക്കാം മുരളി ...അഭിപ്രായത്തിനു
നന്ദി ,നന്ദി മുഹമ്മദ്‌ ..തിരിച്ചു വരും..
വരാതിരിക്കാന്‍ എനിക്കാകില്ല്യ.
തീര്‍ച്ചയായും പള്ളിക്കര,നന്ദി വിജയലക്ഷ്മി ചേച്ചി
മടങ്ങി വരും..സ്ട്രെയിന്ചെര്‍ ..വരും...വരാതിരിക്കില്ല..
നന്ദി രഞ്ജിത് ...എല്ല്ലാവരുടെയും അഭിപ്രായം
എന്നും ഉണ്ടാകണം...എല്ലാവര്ക്കും എന്‍റെ നന്ദി അറിയിക്കുന്നു

ഒഴാക്കന്‍. said...

എന്നാ പോക്കാ ലച്ചു ഇത് ?

വീകെ said...

‘എന്നാലും ന്റെ ലച്ചു...!
ന്താപ്പെണ്ടായേ...?
ഞങ്ങളേക്കെ ഇട്ടെറിഞ്ഞിട്ടോടി പോകാൻ മാത്രം ന്താ ണ്ടായേ...?!!
ന്തിനും ഒരു പരിഹാരോല്യേ...?’

lekshmi. lachu said...

ഒഴാക്കാന്‍...വി.കെ ..
നന്ദി..

എന്‍.ബി.സുരേഷ് said...

college magazine kavitha pole. poyittu thirichu varumpol puthukki varuu.

ഗോപീകൃഷ്ണ൯.വി.ജി said...

നന്നായി...

Unknown said...

good one