Sunday, March 28, 2010

യാത്രതുടരുന്നു..

വിരല്‍തുമ്പിന്‍
മാസ്മരിക ലോകം
ഞാനറിഞ്ഞ മാത്രയില്‍
കവര്‍നൂ എന്‍ മനവും ,കരളും.
കാണാ ലോകവും,കാണാ കാഴ്ചയും ,
മാറി മറിയും വേഷപകര്‍ച്ചകളും
കണ്ടു ഞാന്‍ അവിടെ .
ഓരോ ദിനവും എനിക്കേകി
ഓരോ ഋതുകകള്‍തന്‍
സൌഭാഗ്യങള്‍

ഒടുവില്‍ ഞാന്‍
തപ്പി തടഞ്ഞു എത്തിയതോ
ബൂലോക പടിവാതിലില്‍.
അക്ഷര കൂട്ടുകൊണ്ട്
മായകള്‍ തീര്‍ക്കും
പ്രതിഭകളെ കണ്ടുഞാന്‍
മിഴിചിരിക്കെ ,
എനിക്കു കിട്ടി
ഒരു പിടി പുത്തന്‍ സൌഹൃദങ്ങള്‍
അദൃശ്യയായി
ഞാന്‍ വന്നചാരെ
ഒരു കുഞ്ഞു തെന്നലായ് ,
സ്നേഹവാക്കായി
ഏവരും ചൊല്ലിയാതൊന്നു ,
വരിക പ്രിയ മിത്രമേ
മൂടുപടം നീക്കി എഴുതി തെളിയാന്‍ നീ വരിക...

ഭാവനതന്‍ ലോകത്തില്‍
സപ്തവര്‍ണ്ണങ്ങള്‍ ചാലിച്ച്
ഞാനെന്‍ ജൈത്രയാത്ര തുടര്‍ന്നിടട്ടെ...



24 comments:

ManzoorAluvila said...

ഭാവനതന്‍ ലോകത്തില്‍
സപ്തവര്‍ണ്ണങ്ങള്‍ ചാലിച്ച്
ഞാനെന്‍ ജൈത്രയാത്ര തുടര്‍ന്നിടട്ടെ...

welcome back..good decision..wish you all the very best

എറക്കാടൻ / Erakkadan said...
This comment has been removed by a blog administrator.
എന്‍.ബി.സുരേഷ് said...

ലെച്ചു, നന്നായി. തിരിച്ചു വന്നല്ലോ. കവിത മുന്നേറുന്നുണ്ട്.
ഒറ്റക്കാര്യം ഓര്‍ക്കുക,
നമ്മുടെ ഫീലിങ്ങ്സ്‌ എഴുതാന്‍
നമ്മുടെതായ വാക്കുകള്‍ തെടിപ്പിടിക്കുക.
അനുഭവങ്ങള്‍ നമ്മുടെതാണല്ലോ.
പ്രിയമുള്ളതൊക്കെ പിരിയാന്‍ കഴിയുമോ
എന്ന് ഞാന്‍ എപ്പോള്‍ ഒരു കവിത പോസ്റ്റ്‌ ചെയ്തതെയുള്ളൂ
അപ്പോഴേക്കും ലെച്ചു കവിതയിലേക്ക് വന്നു.
miles to go before the sleep . എന്ന് റോബര്‍ട്ട്‌ ഫ്രോസ്റ്റ് എഴുതിയത് ഓര്‍ക്കുക.

കാട്ടിപ്പരുത്തി said...

യാത്രയല്ലെ-
വേണ്ടതൊക്കെ കരുതി വച്ചോളൂ---

പാവപ്പെട്ടവൻ said...

ആശംസകള്‍

ramanika said...

welcome back...........

ശ്രീ said...

"ഭാവനതന്‍ ലോകത്തില്‍
സപ്തവര്‍ണ്ണങ്ങള്‍ ചാലിച്ച്
ഞാനെന്‍ ജൈത്രയാത്ര തുടര്‍ന്നിടട്ടെ..."

പിന്നല്ലാതെ... യാത്ര തുടരട്ടെ

വിനുവേട്ടന്‍ said...

സ്വാഗതം വീണ്ടും...

എറക്കാടൻ / Erakkadan said...

ഞാൻ ആദ്യം കമന്റ്‌ ഇട്ടപ്പോൽ ഡിലീറ്റ്‌ ചെയ്തല്ലേ...ഞാൻ അമ്മൂമയൊട്‌ പറഞ്ഞു കൊടുക്കും..നോക്കിക്കോ...

എന്‍.ബി.സുരേഷ് said...

sona thiruthinu thanks. ormmayilninnum ezhuthiyappol vanna mistakkanu. lachu, thooval thodan vannathinu thanks.

Manoraj said...
This comment has been removed by a blog administrator.
lekshmi. lachu said...

മന്‍സൂര്‍ ,ഏറക്കാടന്‍ ,സുരേഷ്,കാട്ടിപരുത്തി,
സോണ,പാവപ്പെട്ടവന്‍,രേമണിക,ശ്രീ,വിനുവേട്ടന്‍,മനോരാജ്
എല്ലാര്‍ക്കും നന്ദി.മനോരാജ് എന്‍റെ തെറ്റ് ഞാന്‍ തിരുതീട്ടുണ്ട്.നന്ദി.
ഇനിയും തെറ്റുകള്‍ കാണിച്ചു തരുമല്ലോ..

പട്ടേപ്പാടം റാംജി said...

സൗഹര്ദങ്ങള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സുഖം നല്‍കുന്നു.
കവതയിലെ കൊച്ചു കൊച്ചു വരികള്‍ അതിലേറെ സന്തോഷിപ്പിച്ചു.

Mohamedkutty മുഹമ്മദുകുട്ടി said...

പൂര്‍വ്വാധികം ശക്തിയോടെ ഇനിയും യാത്ര തുടരുക. ആശംസകള്‍ നേരുന്നു ഇടക്കൊക്കെ ഇവിടെയുംവരിക.

Manoraj said...

തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ പോസിറ്റിവ്‌ ആയി എടുത്തതിനു നന്ദി.. ജൈത്രയാത്ര തുടർന്നോളൂ കൂട്ടുകാരീ.. ജീവിതത്തിലും എഴുത്തിലും എല്ലാ നന്മകളൂം നേരുന്നു..
യാത്രതുടരട്ടെ..
ശുഭയാത്ര നേരുന്നു...

Unknown said...

ഒത്തിരി സന്തോഷമായി .ഞാന്‍ ഊഹിച്ചത് പോലെ സംഭവിച്ചു .ഈ തിരിച്ചുവരവിന് കാത്തിരിക്കുകയായിരുന്നു .അങ്ങനെ മാറി നില്ക്കാന്‍ പറ്റുകില്ല അല്ലേ ?നല്ല അര്‍ത്ഥവത്തായ വരികള്‍ .നല്ല അവതരണം .ഈ യാത്ര തുടരുവാന്‍ ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .കുറച്ചു സമയം എടുത്താലും കുഴപ്പമില്ല നല്ല ഇടിവെട്ട് സംഗതികളുമായി ഇനിയും വരിക .വരില്ലേ ?വരണം ..........

hashe said...

വരിക പ്രിയ മിത്രമേ
മൂടുപടം നീക്കി

ഗിരീഷ്‌ എ എസ്‌ said...

ഈ യാത്രക്ക്‌
ആശംസകള്‍ നേരുന്നു..
ഇനിയും ഒരുപാട്‌ എഴുതാനാവട്ടെ...

ഭ്രാന്തനച്ചൂസ് said...

"ഭാവനതന്‍ ലോകത്തില്‍
സപ്തവര്‍ണ്ണങ്ങള്‍ ചാലിച്ച്
ഞാനെന്‍ ജൈത്രയാത്ര തുടര്‍ന്നിടട്ടെ..."

കൊള്ളാം ...തുടര്‍ന്നോളൂ ..തുടര്‍ന്നോളൂ..

lekshmi. lachu said...

റാംജി,മുഹമ്മദ്‌,സാലി,ഹാസ്‌ഹി,ഗിരിഷ്,
അച്ചൂസ് ഈവഴി വന്നതില്‍ സന്തോഷം.

വീകെ said...

ഈ തിരിച്ചു വരവിന് അതിയായ സന്തോഷം..സ്വാഗതം...

ആശംസകൾ...

കൊച്ചുമുതലാളി said...

യാത്ര നന്നാവട്ടെ എന്നാശംസിക്കുന്നു...

SAJAN S said...

ഭാവനതന്‍ ലോകത്തില്‍
സപ്തവര്‍ണ്ണങ്ങള്‍ ചാലിച്ച്
ഞാനെന്‍ ജൈത്രയാത്ര തുടര്‍ന്നിടട്ടെ...
:):)

Unknown said...

കൊള്ളാം .തുടര്‍ന്നോളൂ..wish u all the best ....