വെടിക്കല ,കുമ്പ,പുറത്തു രോമം,കഞ്ഞിമുക്കിയ മുണ്ട്,കഷണ്ടി, ഇതൊക്കെ പണ്ടുകാലത്തെ പുരുഷ ലക്ഷണങ്ങള്‍ ആയിരുന്നു.വെടിക്കലകൊണ്ട് പുരുഷന് ധൈര്യശാലി എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ,കുടവയറും,പുറത്തു രോമവും,കഷണ്ടിയും പുരുഷലക്ഷണത്തില്‍ ഉള്‍പെടുത്തിയത് , ഒരുപക്ഷെ അത് എഴുതിയ വ്യക്തിയുടെ താല്‍പ്പര്യം കൊണ്ടുമാത്രം ആകാം. കുമ്പ ഒരുകാലത്തും ഒരു പുരുഷലക്ഷണമായി സ്ത്രീകള്‍ കണക്കാക്കും എന്ന് ഞാന്‍ ധരിക്കുന്നില്ല.കാരണം അത് പുരുഷ ശരീരത്തെ വികൃതമാക്കുകയെ ഉള്ളൂ എന്ന് ഞാന്‍ കരുതുന്നു. സ്ത്രീക്കും,പുരുഷനും കുടവയര്‍ അവരുടെ ശരീരഭംഗി കുറക്കുന്നു.എന്നാല്‍ കുടവയര്‍ സ്ഥിരമായ വ്യയാമത്തിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നം മാത്രമാണ്. ഇന്നു പുരുഷന്മാരും ,സ്ത്രീകളും,ഏറ്റവും അധികം സംഘര്‍ഷം അനുഭവിക്കുന്നത് കുമ്പയുടെയും,കഷണ്ടിയുടെയും കാര്യത്തിലാണ്. ഇരുപത്തഞ്ചു ശതമാനം പുരുഷന്മാര്ക്കും മുപ്പതു വയസ്സ് കഴിയുന്നതോടെ കഷണ്ടി ആരഭിക്കുകയായി .സ്ത്രീകള്‍ക്കും ഇതു സംഭവിക്കുന്നുണ്ട്.പുരുഷനെപോലെ മൊത്തമായും കൊഴിഞ്ഞുപോകുന്നില്ലെങ്കിലും ,അവരിലും ചെറുതായി ഇത് ഉണ്ടാകുന്നു. .എങ്കിലും അത് പുരുഷന്റെത് പോലെ പ്രകടമാകുന്നില്ല എന്നു മാത്രം. കഷണ്ടി വരുന്നതിന്റെ യദാര്‍ത്ഥ കാരണം ഇന്നും മുഴുവനായും മനസ്സിലാക്കിയിട്ടില്ലെങ്കിലും , പുരുഷന്റെ കഷണ്ടിക്ക് പ്രധാനമായും പാരമ്പര്യം ആണ് ഒരു കാരണമായി പറയുന്നത്
ഗള്‍ഫു മലയാളികളായ ഒട്ടേറെ പുരുഷന്മാര് കഷണ്ടിയും,കുടവയറും ഉള്ളവരായി കണ്ടു വരുന്നു. കഷണ്ടിക്ക് കാരണം ഒരുപക്ഷെ ഇവിടുത്തെ കാലാവസ്ഥയാകാം,കുടവയര്‍ ഇവിടുത്തെ ഭക്ഷണ രീതികള്‍ കൊണ്ടും ആയിരിക്കാം.പത്തില്‍ എട്ടു ശതമാനം പുരുഷനും കഷണ്ടി ഉള്ളവര്‍ ആണെങ്കില്‍ അതില്‍ ഏഴു ശതമാനം പുരുഷനും ഗള്‍ഫ് ഗെയിറ്റ് (ARTIFICIAL HAIR FIXING )നെ ആശ്രയിച്ചു ജീവിക്കുന്നവരായിട്ടാണ് കണ്ടിട്ടുള്ളത്.എന്തുകൊണ്ടാണ് ഗള്‍ഫ് മലയാളികളായ പുരുഷന്മാര് കൂടുതലായും ഗള്‍ഫ് ഗെയിറ്റ് പോലുള്ളവയെ ആശ്രയിച്ചു ജീവിക്കുന്നത് എന്നു ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്....യൂറോപ്യന്‍സും,ഫിലിപ്പീന്‍സും,പോലുള്ള മറ്റു രാജ്യക്കാരായ പുരുഷന്മാര് കഷണ്ടി ഒരു കോപ്ലെക്സു ആയി കണക്കാതെ കൊണ്ട് നടക്കുന്നതായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്.എന്നാല്‍ ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് ഗള്‍ഫ് മലയാളി പുരുഷന്മാര് കൂടുതലായും ഗള്‍ഫ് ഗെയിറ്റിനു സ്വന്തമാണ്. അതുവെച്ചു സ്വന്തം കഷണ്ടി മറക്കുന്നതിലൂടെ എന്താണ് പുരുഷന് ഉദേശിക്കുന്നത് എന്നു എനിക്ക് മനസ്സിലാകുന്നില്ല.താന്‍ പ്രായം ആയില്ല ഇപ്പോഴും ചെറുപ്പം ആണ് എന്നു മറ്റുള്ളവരെ ബോദ്ദ്യപ്പെടുത്താന് വേണ്ടി ആണോ ??തലയില്‍ ഒരു മുള്ക്കീരീടവും ചൂടി നടക്കുന്ന ഇവര്‍ അറിയുന്നില്ല അയാളുടെ യതാര്‍ത്ഥ വ്യക്തിതം ആണ് നഷ്ടപെടുത്തുന്നത് എന്ന്.ഭൂരിഭാഗം പേര്‍ക്കും വിഗ്ഗ് ബോര് ആയി തോന്നുമെങ്കിലും,അപൂര്‍വ്വം ചിലര്‍ക്കൊകെ യോജിക്കാറുണ്ട് . തനതായ മുടിക്കുപകാരം മറ്റൊന്ന് അവിടെ സ്ഥാപിക്കപെടുമ്പോള്‍ സ്വാഭാവികമായും സാമാന്യബോധവും ,അറിവും ഉള്ളവര്‍ക്ക് ആ മുഖത്തെ വൈരൂപ്യം തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരും.. എന്താണ് ഇതിനു പിന്നില്‍ അവര്‍കാണുന്ന സൌന്ദര്യബോധം എന്നു എനിക്ക് മനസ്സിലാകുന്നില്ല.ഒരുവ്യക്തിയുടെ മനസ്സിലാണ് ചെറുപ്പം കാത്തുസൂക്ഷിക്കേണ്ടത് എന്നു ഞാന്‍ വിശ്വസിക്കുന്നു . ശരീര വ്യായമാത്തിലൂടെയും ഒരുപരിധിവരെ ചെറുപ്പം നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരാം.അത് പോലെതന്നെ അറുപതുകഴിഞ്ഞ സ്ത്രീയും ,പുരുഷനും എന്തിനുവേണ്ടിയാണ് മുടികറുപ്പിക്കുന്നത്?ഒരുപ്രായം കഴിഞ്ഞാല്‍ വാര്‍ദ്ധക്യം കടന്നു വരും .വാര്‍ദ്ധക്യം പിടികൂടിയ ശരീരത്തെ മറക്കുവാന്‍ കഴിയാതെ തലമുടി കറുപ്പിക്കുനതിലൂടെ എന്താണ് നേടുന്നത്?ഒരുവ്യക്തിയുടെ ചര്‍മ്മവും ,മുഖവും കണ്ടാല്‍ അറിയാം ഏറെക്കുറെ ആ വ്യക്തിയുടെ പ്രായം .പിന്നെ എന്തിനുവേണ്ടിയാണ് സ്ത്രീയും ,പുരുഷനും കരിതേച്ചു അയാം എ കോപ്ലാന് ബോയ് (ഗേള്‍ )ആയി നടക്കുന്നത്? തികച്ചും ഇതൊരു അഭാസവും വൈരൂപ്യവും ആയിമാത്രമേ എനിക്ക് എന്റെ സൌന്ദര്യസങ്കല്പ്പത്തിലൂടെ ഇതിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളൂ. നാച്ച്വറല്‍ സൌന്ദര്യത്തിന്റെ അടുത്ത് ഈ വേഷംകെട്ടലുകള്‍ തികച്ചും ആരോചകരം എന്നു പറയാതെ വയ്യ.ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീ ആയാലും,പുരുഷന് ആയാലും പ്രകൃതിയോടു സഹകരിക്കുന്നതാണ് അതിന്റെ മര്യാദ .ആ സൌന്ദര്യം മാര്‍ക്കറ്റില്‍ കിട്ടുന്ന ഒരു കരി ഓയലിനും മറികടക്കാന്‍ കഴിയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.ഇതൊക്കെ എന്റെ മാത്രം സൌന്ദര്യ സങ്കല്പം...
28 comments:
This post is being listed by Keralainside.net.This post is also added in to favourites [ തിരെഞ്ഞെടുത്ത പ്പോസ്റ്റുകൾ]category..
you can add posts in to favourites category by clicking 'Add to favourites' link below every post..... visit Keralainside.net.- The Complete Malayalam Flash Aggregattor ..
thank you..
ഏതായാലും ഗള്‍ഫ് ഗേറ്റ്കാരും ഹെയര്‍ Dye കമ്പനിക്കാരും വായിക്കണ്ട ..കേസ് കൊടുക്കും
തികച്ചും വ്യത്യസ്തമായ subject ..ഓരോ പ്രാവശ്യവും ഇങ്ങനെ different ആയ വിഷയങ്ങള്‍ തിരഞ്ഞെടുക്കണം ..
hmm
നമുക്ക് നമ്മുടെ മുടി കൊഴിയുന്നതിനെ കുറിച്ചും നരക്കുന്നതിനെ കുറിച്ചും എണ്ണയയോ, വെള്ളത്തെയോ കുറ്റം പറയാം പക്ഷേ സത്യം എന്താണന്നു നമുക്ക് അറിയാമല്ലേ
ഓരോരുത്തര്‍ക്കും ഓരോരു സൌന്ദര്യ സങ്കല്‍പ്പങ്ങള്‍ എന്ന് കാണുന്നതാണ് ഉത്തമം.
കഷണ്ടിക്ക് പ്രതിവിധി ഗള്‍ഫ് ഗേറ്റ്.. ഹോ അവരു കാണണ്ട..
@പാവപ്പെട്ടവന് : ‘പക്ഷേ സത്യം എന്താണന്നു നമുക്ക് അറിയാമല്ലേ‘ - അതേത് സത്യം!! ഒന്ന് പറയെന്നേ.. :)
ഗൾഫിൽ അല്ലാത്തത് ഭാഗ്യം.. ഹൊ.
ഹിഹിഹിഹിഹിഹിഹിഹി..
ഞാൻ എന്തായാലും മൊട്ടത്തല ഫാഷനാക്കാൻ പോവാണു; ഇനി മുതൽ..!!
ഞങ്ങടെ നാട്ടിൽ മിക്കവാറും പേർ വർഷങ്ങളായി ഒന്നാന്തരം ഇട തിങ്ങി നിബിഢയാർന്ന കാർകൂന്തൽ പറ്റെ വടിച്ച് മൊട്ടത്തല സ്റ്റൈലായി നടക്കുന്നുണ്ട്..
എനിക്കിനി കഷണ്ടിയാവാൻ കുറച്ചു നാൾ കൂടിയേ വേണ്ടു..
ആ അവസ്ഥ സംജാതമാകുമ്പോഴേക്കും; ഞാനത് മറ്റൊരു സ്ത്യ്യലാക്കി മാറ്റും.. യേത്;
മൊട്ടത്തലയേ..മൊട്ടത്തല.
നല്ല രസാ കെട്ടോ ലവന്മാർ മൊട്ടയടിച്ചു നടക്കണ കാണാൻ..:)
ലച്ചു "കഷണ്ടി".... കേട്ടിട്ടില്ലേ 'റൊമാന്റിക് ആയ പുരുഷന്മാര്ക്ക് ആണു കഷണ്ടി'.
ഹരീഷ് പറഞ്ഞപോലത്തെ"ഇട തിങ്ങി നിബിഢയാർന്ന കാർകൂന്തൽ" ഉള്ളവര്‍ തികച്ചും മൊശടന്മാരായിരിക്കും .. അതു കൊണ്ടല്ലേ ലേശം ശൃംഗാര ഭാവമൊക്കെ വന്നു തുടങ്ങുമ്പോള്‍ കൂട്ടിന് തിളക്കമാര്‍ന്ന ഒരു കഷണ്ടി ...
പിന്നെ നരയോ ജരയോ കഷണ്ടീയോ വന്നതുകൊണ്ട് വാര്ദ്ധക്യമാവുന്നില്ല.
അതെ"ഒരുവ്യക്തിയുടെ മനസ്സിലാണ് ചെറുപ്പം കാത്തു സൂക്ഷിക്കേണ്ടത് എന്നുതന്നെ ഞാനും വിശ്വസിക്കുന്നു.
"Age Gracefully.!!"
ലച്ചൂ ഒരു രഹസ്യം ചോദിക്കട്ടെ
എന്താ ഇപ്പോള്‍ പ്രശ്നം? കണ്ണാടിയില്‍ നോക്കിയപ്പോള്‍
അങ്ങുമിങ്ങുമായി വെള്ളികെട്ട് കണ്ടുതുടങ്ങിയോ?:) :)
എന്തെ ഇപ്പോള്‍ ഈ കുടവയരിന്റെയും കഷണ്ടിയുടെയും കാര്യം ? സൌടര്യത്തെ കുറിച്ച് പഠനം നടത്താന്‍ പോവുകയാണോ?
നമ്മുടെ ആണുങ്ങളെയെല്ലാം ബോധവൽക്കരിക്കുവാൻ തിനിഞ്ഞിറങ്ങിയിരിക്കുകയാണല്ലേ....
നന്നായി ..കേട്ടൊ ഈ ആരേയും പ്രകോപിക്കാതെയുള്ള ഈ വിലയിരിത്തലുകൾ!
സൗന്ദര്യ സങ്കല്പം കൊള്ളാമല്ലോ
ഞാനും ആലോചിച്ചിരുന്നു ഈ ഗള്‍ഫ് ഗെയ്റ്റിനെ കുറിച്ച്.
കാരണം ഞാനും ഈ പറഞ്ഞ യോഗ്യത (കുട വയറും, കഷണ്ടിയും) ഒക്കെ ഉള്ള ആളാണെ.
നല്ല പോസ്റ്റ്. ഇങ്ങിനെ കുറേശെ മനസില്‍ തോന്നുന്നത് പറയുക.
ചിലര്‍ക്കെങ്കിലും, ( എനിക്കും കൂടെ ) ബോധോദയം ഉണ്ടായാലോ?
lechu gulf gate vella paisayum thanno hihii.kollam too
എന്തോ പ്രശ്നം ഉണ്ടായല്ലോ...! അല്ല പെട്ടെന്ന് ഇങ്ങനെയൊക്കെ പറഞ്ഞതിന് പിന്നില്‍ അങ്ങനെ എന്തോ ഉള്ളത് പോലെ ഒരു തോന്നല്‍... ഹി ഹി
@ പൗര്‍ണമി - സ്മിത ചേച്ചീ വട്ടായാ???? പോസ്റ്റ് ഒന്ന് കൂടി വായിച്ചിട്ട് വീണ്ടും കമന്റൂ..
saundharyam kurayunnathinte oru vishamam ariyathathu kondaanu ..ingineyokke ezhuthunnath..ee gulf gatinte kaaryam ellavarodum eduthu parayunnathu enthinaanu..
:)
ലച്ചുവിന്റെ സുന്ദരമായ കണ്ണുകൾ പുരുഷസൌന്ദര്യഗവേഷണത്തിലാണല്ലെ, കഷണ്ടിക്കും കുശുമ്പിനും മരുന്നില്ലാത്തതിനാൽ അത് അങ്ങിനെത്തന്നെ ഇരിക്കട്ടെ, അല്ലേ, ഇനിയും ഗവേഷണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്,
ലച്ചു,
ഞാന്‍ തുറന്നെഴുതട്ടെ.അതിനുള്ള സ്വാതന്ത്ര്യം എനിയ്ക്കുണ്ടല്ലോ. സൌന്ദര്യ ബോധം ഓരോരുത്തര്‍ക്ക്
ഓരോരീതിയിലാണല്ലൊ.വിഗ്ഗ് വെയ്ക്കുന്നവര്‍ക്ക് അത് വെച്ചുകൊണ്ടു നടക്കുമ്പോള്‍ മാനസ്സികമായ് സംതൃപ്തി കിട്ടുന്നു.അപ്പോള്‍ ലച്ചു പറഞ്ഞതുപോലെ അവര്‍ മാനസ്സികമായി ഒരു പത്തുവയസ്സ് കുറഞ്ഞ മാനസ്സിക
സന്തോഷം അവര്‍ക്ക് കിട്ടുന്നു. അത് അവരുടെ കുടുംബ
ജീവിതത്തിലും പ്രതിഫലിയ്ക്കും.. പിന്നെ ഇതേ അവസ്ഥ തന്നയാണ് തലമുടി കറപ്പിയ്ക്കുന്നതില് നിന്നും അവര്‍ അനുഭവിയ്ക്കുന്നത്...ഇപ്പോള്‍ എല്ലാവരും beauty parlour പോകുന്നില്ലേ..അതെന്തിനാണ്?.. പണ്ടിതില്ലായിരുന്നല്ലോ...പിന്നെ വയസ്സാകുമ്പോള്‍
ഒരുങ്ങുന്നതിന്റ മനശ്ശാസ്ത്രം വേറൊന്നുണ്ട്.
തുടര്‍ച്ച...
എത്രയോ വര്‍ഷത്തിനു മുന്‍പ് ഞങ്ങള്‍ പെണ്മക്കളോട് ഞങ്ങളുടെ അമ്മ പറഞ്ഞ ഒരു വാചകമുണ്ട്.നിങ്ങള്‍
ചെറുപ്പത്തില്‍ നന്നായി ഒരുങ്ങിയില്ലെങ്കിലും വയസ്സാകും
തോറും നന്നായി ഒരുങ്ങണമെന്ന്. അതിന്റ പൊരുള്‍
എത്രോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനസ്സിലായത്....
...ഇല്ലെങ്കീ ചിലപ്പോള്‍ നല്ല ചിത്ര ശലഭങ്ങളുടെ പിറകേ പോയെന്നിരിയ്ക്കും...തിരിച്ചും..
അറുപതു വയസ്സാകുന്നതിനു മുന്‍പുള്ള തോന്നലാണിത്.അറുപതാകുമ്പോള് ലച്ചുവിന്റ ഈ വാദഗതി മാറുമെന്ന് എനിയ്ക്കുറപ്പുണ്ട്...
ഇന്നത്തെ കാലത്ത് അരുപതൊന്നും ഒരു വയസ്സല്ലാ..ലച്ചു...
നിര്‍ത്തട്ടെ!
hahha kusumam chechi ..shariyanu parnjthu ketto
ഈ വയസ്സു കാലത്ത് ഞങ്ങളൊന്ന് ‘ഒരുങ്ങി നടക്കു’ന്നതിന്റെ അസൂയയാണോ സാറേ ? ഇനിയിപ്പൊ ആഗ്രഹിച്ചാലും വലിയ പ്രയോജനമൊന്നുമില്ലെങ്കിലും,ഒന്നു ‘ചെത്തി മിനുങ്ങു’മ്പൊ ഒരാശ്വാസം, ഒരു സംതൃപ്തിയേയ്...സാറിന്റെ ലേഖനം വായിച്ചപ്പോൾ മുതൽ ‘ചെത്തി മിനുങ്ങൽ’ നിർത്തി. എഴുത്ത് അതുപോലെയാണേയ്, നന്നായി....
ഇന്നു ഞാന്‍ നാളെ നീ ...........:0
valare nannayittundu....... aashamsakal...........
>ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീ ആയാലും,പുരുഷന് ആയാലും പ്രകൃതിയോടു സഹകരിക്കുന്നതാണ് അതിന്റെ മര്യാദ .ആ സൌന്ദര്യം മാര്‍ക്കറ്റില്‍ കിട്ടുന്ന ഒരു കരി ഓയലിനും മറികടക്കാന്‍ കഴിയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.ഇതൊക്കെ എന്റെ മാത്രം സൌന്ദര്യ സങ്കല്പം...<
പൂർണ്ണമായും യോജിക്കുന്നു
ഗൾഫ് ഗേറ്റിനു തല കൊടുക്കാത്ത ഒരു പ്രവാസി :)
സൌന്ദര്യബോധം ഓരോരുത്തർക്കും വ്യത്യസ്തം അല്ലെ. അതിലേറെ അവരവരുടെ മനസ്സിന്റെ തൃപ്തി അല്ലെ പ്രധാനം... ആ സംതൃപ്തി അവരുടെ ജീവിതത്തിനു ഗുണം ചെയ്യും..
‘സംതൃപ്തി, അതെല്ലെ എല്ലാം..’
ലച്ചുവിന്റെ ചിന്തയിൽ തൂങ്ങിയാൽ ഇവിടത്തെ വിഗ്ഗൂ ബിസിൻസ്സ്കാരും,ബ്യൂട്ടി പാർലർകാരും പൂട്ടിപ്പോകും.അതിൽ ജോലിയെടുക്കുന്ന അനേകായിരങ്ങൾ പട്ടിണിയിലായിപ്പോകും..
ആശംസകൾ....
ഈ കഷണ്ടി പുരാണം ക്ഷ പിടിച്ചു. ഞാന്‍ യോചിക്കുന്നു. ഏതായാലും ഞാന്‍ കഷണ്ടിയല്ല. ആകുമെന്നും തോന്നുന്നില്ല
Post a Comment