Saturday, February 5, 2011

വിവാഹകമ്പോളതട്ടിപ്പ്

ഞായര്‍ ആഴ്ചകളിലെ മാട്രിമോണിയല്‍ പരസ്യങ്ങള്‍ ആവശ്യമില്ലെങ്കിലും വെറുതെയെങ്കിലും ഒന്ന് കണ്ണോടിച്ചു നോക്കാത്തവരായി ആരും ഉണ്ടാകില്ല. ഈ മാട്രിമോണിയല്‍ നോക്കുവാന്‍ വേണ്ടി മാത്രം ഞായറാഴ്ച പേപ്പര്‍ നോക്കുന്നവരും ഉണ്ട്. എന്നാല്‍ ഇന്നു പത്ര താളുകള്‍ നോക്കി കണ്ടെതുന്നതിനേക്കാള്‍ വധൂ വരന്മാരെ കണ്ടെത്തുന്നതിനായി പലരും നെറ്റിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരം സൈറ്റുകളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്.

തനിക്കിഷ്ടപെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ മാട്രിമോണിയല്‍ സൈറ്റിനെ ഉപയോഗപ്പെടുത്തുന്ന യുവതികളുടെയും ,യുവാക്കളുടെയും എണ്ണം ദിനം പ്രതി ഏറി കൊണ്ടിരിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. തനിക്കിഷ്ടപെട്ട, അല്ലങ്കില്‍ തനിക്കിണങ്ങുന്ന യുവതികളെയും യുവാക്കളെയും എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ ഇത്തരം സൈറ്റുകള്‍ ഉപകാരപ്രദം ആകുന്നുണ്ടെങ്കിലും ഏതൊരു നല്ല കാര്യത്തിനെയും എങ്ങിനെ നശിപ്പിക്കാം എന്ന് ചിന്തിച്ചു കൂട്ടുന്ന ഒരു വിഭാഗം നമുക്കിടയില്‍ ഇപ്പോഴും ഉണ്ടെന്ന കാര്യം പലരും മറന്നു പോകുന്നു.

ഇന്റര്‍നെറ്റിന്റെ ഉപയോഗം ഇന്നത്തെ ജീവിതകാലഘട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി തീരുമ്പോള്‍ അതിനുള്ളിലെ കുറ്റകൃത്യങ്ങളും ദിനം പ്രതി കൂടികൊണ്ടിരിക്കുന്നു. ഇന്നു സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നതില്‍ ഏറ്റവും കൂടുതല്‍ എത്തി നില്‍ക്കുന്നത് മാട്രിമോണിയല്‍ സൈറ്റുകളാണ് എന്ന സത്യം പലരും അറിയാതെ പോകുന്നു.അടുത്ത കാലത്ത് പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഓണ്‍ലൈന്‍ ബിസിനസ്സില്‍ ഒന്നാം സ്ഥാനം മാട്രിമോണിയല്‍ സൈറ്റുകള്‍ കരസ്ഥമാക്കിയിരിക്കുന്നു. എന്നാല്‍ ക്രിമിനല്‍ മനസ്സുള്ള ആളുകള്‍ ഓണ്‍ലൈനില്‍ എത്തിയതോടെ സൈബര്‍ കുറ്റകൃത്യങ്ങളിളുടെ നിരയില്‍ നിന്നും മാട്രിമോണിയല്‍ സൈറ്റുകളും രക്ഷപെട്ടില്ല.

മാട്രിമോണിയല്‍ സൈറ്റുകളില്‍ അല്ലങ്കില്‍ പത്രങ്ങളില്‍ പരസ്യം നല്‍കി വഞ്ചിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും സ്ത്രീകള്‍ ആണെന്ന കാര്യത്തില്‍ സംശയം ഒട്ടും തന്നെ ഇല്ല .അടുത്തിടെ പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഏറെ ശ്രദ്ധ പിടിച്ചു പറ്റി.വിവാഹിതനും കുട്ടികള്‍ ഉള്ളതും ഇപ്പോഴും ഭാര്യക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന വ്യക്തി മാട്രിമോണിയലില്‍ പരസ്യം നല്‍കിയത് തന്റെതല്ലാത്ത കാരണത്താല്‍ വിവാഹമിചിതന്‍ ആണെന്നും, സാമ്പത്തികം പ്രശ്നമല്ല എന്നുമാണ്‌. ഇത്തരം പരസ്യങ്ങളില്‍ അകപ്പെടുന്നത് പാവപ്പെട്ട കുടുംബങ്ങളിലെ യുവതികളാണ്. സാമ്പത്തിക ശേഷി ഇല്ലാത്തവരെ വട്ടമിട്ട് നടത്തുന്ന ഇത്തരം പരസ്യങ്ങളില്‍ ചെന്ന് വീഴുന്ന സ്ത്രീകള്‍ ഒട്ടേറെയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത്തരത്തില്‍ നാലും അഞ്ചും വിവാഹം കഴിക്കുന്നവര്‍ വല്ലപ്പോഴും മാത്രമാണ് പിടിക്കപ്പെടുന്നത്.



വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ നേരമ്പോക്കിന് യാഹൂ ചാറ്റ്പോലുള്ള സൈറ്റുകളില്‍ സമയം കൊന്നിരുന്ന പലരും ഇന്നു നേരമ്പോക്കിന് മാട്രിമോണിയല്‍ സൈറ്റുകളില്‍ സജീവമാണ്.,വിവാഹമോചിതന്‍ ,അല്ലെങ്കില്‍ ഭാര്യാ മരിച്ചവന്‍ എന്നൊക്കെ പറഞ്ഞു അതില്‍ അപേക്ഷകൊടുക്കുന്നു...സത്യം അതൊന്നും അല്ലെങ്കിലും!! ഒരു ഇരയെ പെട്ടന്ന് വലയില്‍ വീഴ്ത്താനുള്ള എളുപ്പമാര്‍ഗമായി ഇന്നു മാട്രിമോണിയല്‍ സൈറ്റുകള്‍ മാറിയിരിക്കുന്നു.സ്ത്രീകള്‍ അതില്‍ ഫോട്ടോ സഹിതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആ സ്ത്രീയെക്കുറിച്ചുള്ള എല്ലാ ഡിറ്റെയില്‍സും എളുപ്പം കിട്ടുന്നതുകൊണ്ട് അതിനനുസരിച്ച് വലവിരിക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയുന്നു. ഇത്തരക്കാര്‍ക്ക് ഇത് ഒരു നേരമ്പോക്കായി മാറുമ്പോള്‍ അങ്ങേതലക്കലുള്ള സ്ത്രീ അറിയുന്നില്ല ഇതിലെ ചതി .പുരുഷന്‍ എന്നും ഒരു വേട്ടക്കാരന്റെ മനസ്സുമായി സ്ത്രീക്ക് പുറകെ വട്ടമിടുന്നു.
ഒരായിരം പ്രതീക്ഷയോടെ ആരംഭിക്കുന്ന ചാറ്റിംഗ് ,പിന്നീട് ഫോണ്‍വിളിയിലെക്കും മറ്റും മാറി മറിയുമ്പോള്‍ ,അവിടെ ഒളിഞ്ഞിരിക്കുന്ന ചീറ്റിങ്ങ് മനസ്സിലാക്കി വരുമ്പോഴേക്കും പെണ്ണിന് വീണ്ടും സ്വന്തം ജീവിതം തന്നെ നഷ്ടപെടുന്നു... എവിടെയും ഇരകള്‍ ആകുന്നതു സ്ത്രീകള്‍ തന്നെ. മറിച്ചുള്ള അനുഭവങ്ങള്‍ വളരെ വിരളമെന്നും ഇത്തരം പഠനങ്ങളീല്‍ പറയുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ മാട്രിമോണിയല്‍ സൈറ്റുകളിലെ ചതികളെക്കുറിച്ച് നമ്മള്‍ ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ലതെന്നു കരുതി തുടങ്ങുന്ന ഇത്തരം കാര്യങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ച് ഏറെ ബോധവല്‍ക്കരണം ആവശ്യമാണ്‌. പ്രത്യേകിച്ചും സ്ത്രീകള്‍ക്കിടയില്‍..

44 comments:

രമേശ്‌ അരൂര്‍ said...

എല്ലാ രംഗത്തും തട്ടിപ്പുകള്‍ വ്യാപിച്ചത് പോലെ online വിവാഹ കമ്പോളത്തിലും തട്ടിപ്പ് നടക്കുന്നു എന്നത് ശരിയാണ് ..പക്ഷെ എനിക്ക് മനസിലാകാത്തത് ഒരുകാര്യമാണ് ഒരിക്കല്‍ വിവാഹം കഴിച്ചു ഭര്‍ത്താവായ ഒരാള്‍ മറ്റൊരു കടും കൈ കൂടി ചെയ്യുന്നത് എന്ത് കണ്ടിട്ടാണ് ?? ..ഒരെണ്ണം കൊണ്ട് തന്നെ ഒട്ടു മിക്ക പുരുഷന്മാരും കുരിശു ചുമക്കുന്ന പ്രതീതിയാണ്..വെടിമരുന്നു നിറച്ച വീപ്പയ്ക്ക് കാവലിരിക്കുന്ന അവസ്ഥയാണ് ഭര്‍ത്താക്കന്മാര്‍ക്ക്..അല്ലെ ലച്ചു..? കണ്ണുരുട്ടാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടോ
? പിന്നെ കൂടുതല്‍ കല്യാണം കഴിച്ചു risk എടുക്കുന്നവന്മാര്‍ അനുഭവിക്കട്ടെ എന്നെ ഞാന്‍ പറയൂ ..അനുഭവിക്കട്ടെ ..:)

കൂതറHashimܓ said...

എന്തിലും ഇല്ലേ ചെറിയ/വലിയ ചീത്ത വശങ്ങള്‍.
നല്ലതിനെ മനസ്സിലാക്കി മുന്നോട്ട് പോയാല്‍ കുഴപ്പമില്ലാ.
ഇത്തരം സൈറ്റുകളെ മാത്രം ഉപയോഗപ്പെടുത്തി കല്യാണം നടന്നതായി കെട്ടിട്ടില്ലാ.
തുടക്കത്തില്‍ പരസ്പരം അറിയാനുള്ള ഒരു ഉപാതി മാത്രമല്ലേ ഇത്തരം സൈറ്റുകള്‍
പിന്നെ ഇതില്‍ ഉള്ളതെല്ലാം അങ്ങ് വിസ്വസിക്കുന്നവരല്ലേ മണ്ടന്മാര്‍
പറ്റിക്കപ്പെടാന്‍ അളുണ്ടെങ്കില്‍ പറ്റിക്കാന്‍ എമ്പാടും ആളെ കിട്ടും

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മിന്നുന്നതെല്ലാം പൊന്നല്ല എന്നും വെളുത്തതെല്ലാം പാലല്ല എന്നും മനസ്സിലാക്കുക. അത്രയേ വേണ്ടൂ ആണായാലും പെണ്ണായാലും. വഴിയിൽ ചതിക്കുഴികളുണ്ടെന്ന ജാഗ്രത അത്യാവശ്യം.

ആളവന്‍താന്‍ said...

കൂതറ പറഞ്ഞില്ലേ കാര്യം. ശരിയാണ് ആരെങ്കിലും ഒരു കല്യാണം ഇത്തരം ഒരു സൈറ്റിന്റെ പിന്‍ബലത്തില്‍ മാത്രം നടത്തോ?... സംശയമാണ്.

സാബിബാവ said...

ലേഖനം വായിച്ചു. ദുരുപയോഗങ്ങള്‍ എമ്പാടും ഉണ്ടല്ലോ, നമ്മള്‍ നമ്മെ ശ്രദ്ധിക്കുക.
ലേഖനം കൊള്ളാം. 605

കുസുമം ആര്‍ പുന്നപ്ര said...

എല്ലാത്തിനും നല്ല വശവും ചീത്ത വശവും ഉണ്ട്.
നമ്മള്‍ കരുതി നിന്നാല്‍ മതി.

Unknown said...

ഹാഷിം പറഞ്ഞതിനോട് തീര്‍ത്തും യോജിക്കുന്നു. :)
ലേഖനത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് ആശംസയും.

smiley said...

കല്യാണം ഒരു virtual
ചടങ്ങാക്കിയാല്‍ മതി
അപ്പൊ തട്ട്പ്പിനു മൂക്കുകയറിടാം

ente lokam said...

ഇത് പറഞ്ഞ പോലെ സൂക്ഷിക്കേണ്ട കാര്യം
ആണല്ലോ .രമേശ്‌ ചേട്ടന്‍ പറഞ്ഞത് കാര്യം.പക്ഷെ
അത് ജീവിക്കാന്‍ അല്ലല്ലോ.തൊഴില്‍ ആകിയവരുടെ
കാര്യം അല്ലെ.തന്റെതല്ലാത്ത കാരണങ്ങളാല്‍ എപ്പോ
വേണമെങ്കിലും ഇട്ടിട്ടും പോകാം.നമ്മുടേത്‌ ഒറിജിനല്‍
അല്ലെ...ഹ..ഹ..ഡ്യൂപ്ലിക്കേറ്റ്‌ അല്ലല്ലോ..

പാവപ്പെട്ടവൻ said...

ലച്ചു...വെറുതെ പുരുഷന്‍മാരെ കുറ്റംപറയാന്‍ വേണ്ടി എന്തെങ്കിലും എഴുതികൂട്ടല്ലേ ...എല്ലാ മേഖലയിലും എന്നപോലെ ഇവിടെയും ചതികുഴികള്‍ ഉണ്ട് അതാണ്‌ ശരി ...വേണ്ടുന്ന കരുതലോടെ ഇതിനെ സമീപിക്കുന്ന ഒരാള്‍ക്കും ചതിപറ്റില്ല .കല്യാണമാണ് എങ്കില്‍ കുറഞ്ഞപക്ഷം രണ്ടുപേര്‍മാത്രം ചേരുന്നതല്ല അതിനുവേറെ പേരാണ് പറയുന്നത് .വിവാഹം ഒരു സാമൂഹ്യഉടമ്പടിയാണ് അത് സമൂഹം അറിഞ്ഞില്ലങ്കില്‍ കുറഞ്ഞപക്ഷം വീട്ടുക്കാര്‍ എങ്കിലും അറിയണം .
ഇനിഒരു മറുചോദ്യം :
ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ നമ്മുടെ സമൂഹത്തില്‍ വിവാഹ ചതികള്‍ നടക്കുന്നില്ലേ ..? നടന്നിട്ടില്ലേ ..? സാങ്കേതികവിദ്യയും ,വാര്‍ത്തമാധ്യമങ്ങളും വളര്ന്നതുകൊണ്ടും പെരുകിയത് കൊണ്ടും ഇന്ന് നമ്മള്‍ എല്ലാം അറിയുന്നു അല്ലേ..? ഇത് അത്രകണ്ടു വളരാത്ത കാലത്തെ അവസ്ഥ ഇന്നത്തതിലും ഭീഗമായിരുന്നു .

ശ്രീനാഥന്‍ said...

കണ്ണു വേണം ഇരുപുറമെപ്പൊഴും, കണ്ണു വേണം മുകളിലും താഴേം! ഉചിതമായി കുറിപ്പ്!

Jobove - Reus said...

very good blog congratulations

രമേശ്‌ അരൂര്‍ said...

മുകളില്‍ കമന്റിട്ട സായിപ്പിന് കാര്യം പിടികിട്ടി..(ഗുണ്ടര്‍ട്ടിന്റെ ആരെങ്കിലും ആണോ ആവോ !!)

Manoraj said...

തട്ടിപ്പുകള്‍ ഇന്ന് സര്‍വ്വസാധാരണമാണ്. അതിന് സ്ത്രീയെന്ന പോലെ തന്നെ പുരുഷനും ഇരയാവുന്നുണ്ട്. ഇവിടെ പറഞ്ഞ മാട്രിമോണിയല്‍ തട്ടിപ്പ് എന്ന് പറയുന്നത് ഏതാണ്ട് ഒരു ചാറ്റ് പോലെയൊക്കെ തന്നെ. പലപ്പോഴും അതില്‍ വീഴുന്നത് അപക്വമതികള്‍ ആവുകയും ചെയ്യും. എങ്കിലും പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തിക്കപ്പെടേണ്ടത് തന്നെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

തട്ടിപ്പുകള്‍ എല്ലാ മേഖലയിലുമുണ്ട്...
നമ്മള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് നല്ലത്...
ലേഖനം നന്നായി..

sreee said...

ഒരു കരുതൽ എല്ലാവർക്കും നല്ലതാണെന്ന് തോന്നുന്നു.തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ.

ചാണ്ടിച്ചൻ said...

അടുത്തയിടെ വേറൊരു സംഭവം വായിച്ചു....ഇത് പോലെ മാട്രിമോണിയല്‍ പരസ്യം കണ്ടു ആണുങ്ങളെ പറ്റിക്കുന്ന ഒരു വിരുതത്തിയെപ്പറ്റി...

Unknown said...

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.

കുഞ്ഞൂസ് (Kunjuss) said...

എല്ലാ കാര്യങ്ങള്‍ക്കും നല്ലതും ചീത്തയുമായ രണ്ട് വശങ്ങള്‍ ഉള്ളതുപോലെ തന്നെയാണിതും.
എന്റെ സഹോദരന്റെയും കസിന്സിന്റെയും ഒക്കെ കല്യാണം, മാട്രിമോണിയല്‍ സൈറ്റ് വഴി വന്ന ആലോചനകള്‍ ആയിരുന്നു.ആദ്യത്തെ ഒന്നോ രണ്ടോ മെയിലിനു ശേഷം, വീട്ടുകാര്‍ തമ്മിലുള്ള അന്വേഷണങ്ങളും മറ്റുമായി മുന്നോട്ടു പോവുകയായിരുന്നു.

പിന്നെ,നോരംപോക്കിനു വേണ്ടിയും ദുഷ്ടലാക്കൊടെയും സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരും ഉണ്ട്.അവരെ നാം സൂക്ഷിക്കേണ്ടത് തന്നെ. സാമൂഹ്യ പ്രാധാന്യമുള്ള ലേഖനത്തിന് അഭിനന്ദനങ്ങള്‍ ലച്ചൂ....

ശ്രീ said...

മുകളിലെ കമന്റില്‍ പറഞ്ഞതു പോലെ എല്ലാത്തിനും രണ്ടു വശങ്ങളുണ്ടല്ലോ... സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കണ്ട!

ajith said...

ഒരാളിനു മാട്രിമോണിയല്‍ സൈറ്റിലോടെ മികച്ച ഒരു ബന്ധം ലഭിച്ചു. അയാള്‍ പിന്നെ ഏതൊരാള്‍ വിവാഹകാര്യം പറയുമ്പോഴും ആ സൈറ്റിന്റെ കാര്യം പ്രമോട്ട് ചെയ്യും. വേറൊരാള്‍ തട്ടിപ്പിനിരയായി മാനവും ധനവും സ്വൈര്യവും നഷ്ടപ്പെട്ടവന്‍, അയാള്‍ പറയും ഇത്തരം സൈറ്റുകളെ വിശ്വസിക്കരുതേ എന്ന്! ശരിയല്ലേ ലച്ചു?

ഒരു പഴംചൊല്ലാണ് ഓര്‍മ്മ വരുന്നത്. “ മുള്ള് ചെന്ന് ഇലയില്‍ വീണാലും ഇല ചെന്ന് മുള്ളില്‍ വീണാലും ഇലയ്ക്കാണ് കേട്” സൂക്ഷിക്ക തന്നെ കരണീയം.

A said...

ചിന്താര്‍ഹമായ ലേഖനം. ദുരുപയോഗം ചെയ്യാനുള്ള ദുരയെ നിയന്ത്രിക്കാന്‍ ധാര്‍മിക ചിന്തകള്‍ പരിപോഷിപ്പിക്കേണ്ടിയിരിക്കുന്നു

പട്ടേപ്പാടം റാംജി said...

നമ്മള്‍ അറിയുന്നതിന് മുന്‍പേ ചതികള്‍ നമ്മുടെ തലയില്‍ പതിക്കുന്ന രീതിയാണ് ഇപ്പോള്‍. എല്ലാ രംഗത്തും പുതിയതായി എന്തെങ്കിലും കടന്നുവരുമ്പോള്‍ അതില്‍ ചതി എങ്ങിനെ നടപ്പാക്കാം എന്നതാണ് ആദ്യം ഒരു കൂട്ടര്‍ ചിന്തിക്കുന്നത്. അതിന് ആണെന്നോ പെന്നോന്നോ വ്യത്യാസം ഇല്ല. ചതിക്ക് ഇരയാവേണ്ടാവരെ തെരഞ്ഞെട്ത്ത് കുടുക്കുക എന്നത് മാത്രമാണ് അവരുടെ വഴി. അതില്‍ പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതിന് ഇത്തരം വായനകള്‍ ഉപകരിക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

തട്ടിപ്പില്ലാത്ത രംഗങ്ങൾ ഇന്ന് വിരളമാണല്ലോ...

നേരിട്ട് കാണാതേയും,മിണ്ടാതേയും മുഴുവനായ് ഓൺ-ലൈനിനെ മാത്രം വിശ്വസിച്ച് കാര്യങ്ങൾ മുന്നോട്ട് പോകുന്നവരാണ് ചതിയിൽ പേടുക അല്ലേ ലെച്ചൂ.

സൂക്ഷിച്ചാൽ ദു:ഖിക്കണ്ടാ...!

ബിഗു said...

പെണ്‍മക്കളെ ശാപമായി കാണുന്ന അച്ഛ്നമ്മമാരാണ്‌ ഇതിലെ പ്രധാന പ്രതികള്‍. പതിനെട്ട് കഴിയും മുന്‍പേ ആ ഭാരം ഇറക്കി വെക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്നു നമ്മുടെ ഇടയിലുണ്ട്. അര്‍ദ്ധനാരീശ്വരനെ മൂര്‍ത്തിയായി നമ്മള്‍ ആരാധിക്കുന്നു ശക്തിയില്ലാത്തെ ശിവനില്ല എന്നു വിശ്വസിക്കുകയും ചെയ്യുന്നു പക്ഷെ പരസ്പര വിശ്വാസവും സമഭാവനയും ഇന്നും നമുക്ക് എത്രയോ അകലെയാണ്‌ :(

HAINA said...

തട്ടിപ്പുകളുടെ കാലം..

Unknown said...

എല്ലാത്തിനും നല്ല വശവും ചീത്ത വശവും ഉണ്ട് ....ഇത് ഒക്കെ കണ്ടു അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വിവേകവും അറിവും ആണ് വേണ്ടത്.
അത് നേടിയെടുകാനും നേടി കൊടുകാനും ആണ് നമ്മള്‍ നമ്മുടെ നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തണം
അല്ലാതെ എല്ലാത്തിനും കുറ്റം കണ്ടു പിടികല്ലല്ല

കീചകന്‍ ചത്താല്‍ കൊന്നത് ഭീമന്‍ തന്നെ എന്ന് അത് പോലെ ഉണ്ട് .....

വിനുവേട്ടന്‍ said...

എവിടെയാണ്‌ തട്ടിപ്പുകള്‍ ഇല്ലാത്തത്‌?

Pranavam Ravikumar said...

A relevant topic depicting today's scene. But don't know how far we can fix it.

My wishes.!

Ronald James said...

സമകാലിക പ്രസക്തിയുള്ള വിഷയം തന്നെ...

Echmukutty said...

നല്ലോണം ശ്രദ്ധിച്ച് സൂക്ഷിച്ച് ചതി പറ്റാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക, ചതി പറ്റിയാൽ അതിൽ നിന്ന് രക്ഷ നേടാനുള്ള പരിശ്രമത്തിനും തയാറാകുക.

Unknown said...

നല്ലതിനെയും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് ആര്‍ജിക്കണം. അത് പുരുഷനായാലും സ്ത്രിയായാലും. ചിലര്‍ക്ക് നേരമ്പോക്കിന് വേണ്ടിയയിരിക്കാം ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. അതില്‍ അകപെടതിരിക്കാന്‍ ശ്രമിക്കുക. ലച്ചുവിന്റെ ലേഖനം നന്നായിട്ടുണ്ട്.

ആശംസകളോടെ,
നളിനാക്ഷന്‍ ഇരട്ടപ്പുഴ

arjun karthika said...

സത്യം തന്നെ ...... ലേഖനം നന്നായിരിക്കുന്നു .

നാമൂസ് said...

ഇതിനെ വായിക്കുമ്പോള്‍ എനിക്ക് ഒരു സുഹൃത്തിനെയാണ് ഓര്‍മ്മ വരുന്നത്. അദ്ദേഹം ഇടയ്ക്കിടെ പറയുന്ന ഒരു കാര്യമുണ്ട് "ഇത് ചാറ്റല്ലേ ഭായ്" ഏറെക്കുറെ ഇത് തന്നെയാണ് സത്യവും.

പിന്നെ, മറ്റൊരു സുഹൃത്ത് പറഞ്ഞത് പോലെ രണ്ടു വ്യക്തികള്‍ തമ്മിലല്ല കല്യാണം പകരം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെയാണ് കല്യാണം എന്ന് പഴമക്കാര്‍ പറയുന്നു. എന്നിട്ടോ അന്നുമുണ്ടായിരുന്നു ഇന്നുമുണ്ടാകുന്നു ഇത്തരം ചതികള്‍. സ്ത്രീയും പുരുഷനും ഒരു പോലെ വഞ്ചിക്കപ്പെടുന്നു.
അതൊരു പ്രത്യേക സംവിധാനത്തിന്‍റെയോ വര്‍ഗ്ഗത്തിന്‍റെയോ മാത്രം കുഴപ്പമല്ല..

Anonymous said...

ലേഖനം കൊള്ളാം............
ഇനിയും തുടരുക....

വീകെ said...

വിവാഹം എന്നു പറയുമ്പോൾ രണ്ടു കുടുംബങ്ങൾ തമ്മിൽ പരസ്പരം ആലോചിച്ചാണ് സാധാരണഗതിയിൽ സംഭവിക്കുക. അങ്ങനെയല്ലാതെ വരുമ്പോഴാണ് ചതികൾ പറ്റുക. അതിന് ‘മാട്രിമോണിയലി’നെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല.
എവിടെയും കാണുമല്ലൊ കള്ള നാണയങ്ങൾ..!

പിന്നെ ഇന്നത്തെ കാലത്ത് ആരെയാണ് വിശ്വസിക്കുക...?

Satheesh Haripad said...

മാട്രിമോണിയൽ മാത്രമല്ല എല്ലാ ഇന്റെറാക്റ്റീവ് സൈറ്റുകളിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇവിടെ IT ഇത്രയ്ക്ക് വളർന്നെങ്കിലും അതൊനൊത്ത സമൂഹ ബോധവൽക്കരണം നടത്തുവാൻ നമ്മുടെ നിയമങ്ങളും പാഠ്യപദ്ധതികളുമൊക്കെ പുതുക്കേണ്ടതുണ്ട്.


satheeshharipad.blogspot.com

mayflowers said...

നമ്മുടെ നാട് തട്ടിപ്പുകാരുടെ സ്വന്തം നാടായി മാറുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നു.

lekshmi. lachu said...

ഈ വഴി വരുകയും അഭിപ്രായങ്ങള്‍
പറയുകയും ചെയിത എല്ലാര്‍ക്കും നന്ദി.

gopan nemom said...

ചിലര്‍ക്ക് പെണ്ണ് കിട്ടാന്‍ പാട്..
ചിലര്‍ക്ക് ആണ് കിട്ടാന്‍ പാട്..
കെട്ടിയവര്‍ക്കോ ...പെടാപ്പാട് !
തട്ടിപ്പുകര്‍ക്കോ ...ഒരുപാടുമില്ല..
കുരുങ്ങുന്നവരോ ......ഒരുപാട്..!

നന്മകള്‍ ലച്ചു..

..

അന്ന്യൻ said...
This comment has been removed by the author.
അന്ന്യൻ said...

"വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ നേരമ്പോക്കിന്"
അല്ല ലക്ഷ്മി എന്താ കരുതിയെ? പ്രവാസികൾ ഇവിടെ വെറുതെ ഇരുന്നിട്ടാ നാട്ടിലുള്ളവർക്ക് അവരുടെ കാര്യങ്ങളൊക്കെ നടത്തുന്നതെന്നൊ? എന്റെ ലക്ഷ്മീ, അങ്ങനെ ഉള്ളവർ ഇല്ലാന്നല്ല. എന്നാലും 99% പ്രവാസികൾക്കും ജോലി കഴിഞു വന്നാൽ പിന്നെ അവരവരുടെ കാര്യങ്ങൾക്ക് പോലും സമയം കിട്ടാറില്ല എന്ന സത്യം ലക്ഷ്മി മനസ്സിലാക്കണം. ഞാൻ ലക്ഷ്മിയുടെ പോസ്റ്റിനെ കുറ്റം പറഞ്ഞതല്ല, പോസ്റ്റ് കണ്ടപ്പോൾ, എന്തോ പറയാതിരിക്കാനും വയ്യ...

Anonymous said...

പ്രവാസികളും ഇക്കൂട്ടത്തില്‍ ഉണ്ടോ..?? മുന്നറിയിപ്പ് എത്ര കിട്ടിയാലും അവഗണിക്കുന്നവരല്ലേ നമ്മള്‍..

Gopakumar V S (ഗോപന്‍ ) said...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട, ആണായാലും പെണ്ണായാലും...