Thursday, July 7, 2011

സ്നേഹം


സ്നേഹം ഒരു കണക്കെടുപ്പത്രെ
എത്ര അളന്നാലും തീരാത്ത കണക്ക്.
നിന്നെ സ്നേഹിക്കേണ്ടത്
ഇന്ന് എന്റെ ആവശ്യമാണ്‌ .
കാരണം
നിന്നെക്കാള്‍ ഏറെ
ഞാന്‍ എന്നെ സ്നേഹിക്കുന്നു.

34 comments:

അലി said...

നിന്നെക്കാള്‍ ഏറെ
ഞാന്‍ എന്നെ സ്നേഹിക്കുന്നു.

ഇത് സത്യം!

ente lokam said...

നല്ല കവിത ..ചില സ്നേഹം
അങ്ങെന്യും ഉണ്ട് ..എല്ലാം
അങ്ങനെ അല്ല ..ആശംസകള്‍ ലെച്ചു...

SAJAN S said...

സ്നേഹം...സ്നേഹം...സ്നേഹം... :)

മുകിൽ said...

നിന്നെ സ്നേഹിക്കേണ്ടത്
ഇന്ന് എന്റെ ആവശ്യമാണ്‌ ....

വിധു ചോപ്ര said...

ബ്ലോഗിൽ ഏറ്റവും കൂടുതൽ കാണൂന്ന ഒന്നാണ് ഈ ഒടുക്കത്തെ സ്നേഹം. പക്ഷേ ഇവിടൊരാൾ ഉള്ള സത്യം പറഞ്ഞിരിക്കുന്നു. സ്നേഹം ...മണ്ണാങ്കട്ട ...വെറും തട്ടിപ്പ്. “നിന്നോടുള്ളതെന്നോടുള്ള സ്നേഹപൂരണത്തിന്നുപാധി” മാത്രം. ആശംസകൾ ലച്ചൂ

ആളവന്‍താന്‍ said...

മനസ്സിലായി...!

മഹേഷ്‌ വിജയന്‍ said...

"നിന്നെ സ്നേഹിക്കേണ്ടത്
ഇന്ന് എന്റെ ആവശ്യമാണ്‌ .
കാരണം
നിന്നെക്കാള്‍ ഏറെ
ഞാന്‍ എന്നെ സ്നേഹിക്കുന്നു"


നല്ല വരികള്‍
കവിത ഇഷ്ടായി...

ajith said...

സ്നേഹം ദോഷത്തെ കണക്കിടുന്നില്ല...!

രമേശ്‌ അരൂര്‍ said...

പുല്‍നാമ്പുകള്‍ തളിരിടാന്‍ ജലകണങ്ങള്‍ ആവശ്യമാണ്‌ ..
ജീവിതത്തിന്റെ ചുട്ടു പൊള്ളുന്ന മരുഭൂമികളില്‍ ജീവാമൃതം.ആകണം സ്നേഹം ..അത് കിട്ടാനും ഇരട്ടിയായി പകര്‍ന്നു നല്‍കാനും മനസുകളില്‍ ,ജീവിതങ്ങളില്‍ പച്ചപ്പും തണുപ്പും പടര്‍ത്താനും കഴിയട്ടെ ..

ഷമീര്‍ തളിക്കുളം said...

സ്നേഹത്തോടെ......

സീത* said...

സ്നേഹത്തിന്റെ മറയ്ക്കപ്പെട്ട മുഖം തുറന്ന്‌ കാട്ടി ...ആശംസകള്‍...

ശ്രീനാഥന്‍ said...

എത്ര സത്യം!

SHANAVAS said...

ഒരു വലിയ സത്യം കുഞ്ഞു വരികളിലൂടെ തുറന്നു കാട്ടി..പക്ഷെ..സ്നേഹം..അതിനിന്നു എന്ത് വില..?? അഭിനന്ദനങ്ങള്‍..

t.a.sasi said...

സത്യം

Kalavallabhan said...

നന്നായി, തിരിച്ചറിവാണുണ്ടാവേണ്ടത്.

സങ്കൽ‌പ്പങ്ങൾ said...

ചെറുതിന്റെ മഹത്വം ..മനോഹരം

പടാര്‍ബ്ലോഗ്‌, റിജോ said...

"നിന്നെക്കാള്‍ ഏറെ
ഞാന്‍ എന്നെ സ്നേഹിക്കുന്നു."

അത് സത്യം. അതു മാത്രമായിരിക്കുമല്ലോ എല്ലാവരുടേയും സത്യം...

Sidheek Thozhiyoor said...

എത്ര അളന്നാലും തീരാത്ത കണക്ക്.
ഈ കണക്കെനിക് ഇഷ്ടമായി.

ഒരില വെറുതെ said...

അതെ, എന്നെ കഴിഞ്ഞേ ഉള്ളൂ
മറ്റെല്ലാം.
സ്വയം സ്നേഹിക്കുന്നത് കൊണ്ടു മാത്രമാവാം
ഒരു പക്ഷേ, നാം മറ്റുള്ളവരെ
സ്നേഹിക്കുന്നത്.

Hashiq said...

സ്വന്തം കാര്യം സിന്ദാബാദ്. നന്നായി. ഇഷട്ടപ്പെട്ടു

റാണിപ്രിയ said...

നീ നിന്നെ സ്നേഹിച്ചോളൂ...പക്ഷേ ....ഞാന്‍ നിന്നെ സ്നേഹിച്ചോട്ടേ !!!........

Naushu said...

kollaam

Manoraj said...

പരമമായ സത്യം

നാമൂസ് said...

എന്നിലുള്ളതും എനിക്കെനോടുള്ളതും മാത്രമേ എനിക്ക് സമ്മാനിക്കാനാകൂ... നല്ലതിലും തിയ്യതിലും ഇത് പോലെ തന്നെ ആകുമ്പോഴാണ് നീതിയാചാരിക്കുന്ന 'പ്രയോക്താവ്' എന്നഹങ്കരിക്കാനൊക്കൂ..!!

കുഞ്ഞുകവിതക്ക് അഭിനന്ദനം.

Pranavam Ravikumar said...

വരികളില്‍ പറഞ്ഞത് തികച്ചും ശരിയാണ്..

രശ്മി മേനോന്‍ said...

തിരുത്ത് :
എന്നെപ്പോലും മറന്നു ഞാന്‍
നിന്നെ സ്നേഹിക്കുന്നു :)

Anonymous said...

ഞാനും സ്നേഹിക്കുന്നു നിന്നെയല്ല കേട്ടോ എന്നെ !!!!!!! അതിനു വേണ്ടി നിന്നെയു,....(എനിക്ക് കമെന്റു കിട്ടണം അതിനു വേണ്ടി ഞാന്‍ നിങ്ങള്‍ക്കും കമെന്ടിട്ടു ...) അതായതു നിങ്ങളെ സ്നേഹിച്ചു...ഹ..ഹ ഞാന്‍ ഓടി..

വീകെ said...

സ്നേഹത്തിനെ എന്തെങ്കിലും കണക്കിലുൾപ്പെടുത്തി കണക്കാക്കാനാവുമോ...? സ്നേഹമില്ലായിരുന്നെങ്കിൽ ഈ ലോകം നിശ്ചലം സത്യം....!!
ആശംസകൾ...

Muralee Mukundan , ബിലാത്തിപട്ടണം said...

പരമ സത്യങ്ങൾ...

Unknown said...

ഈ ലോകത്ത് എല്ലാം കണക്കെടുപ്പത്രെ
ലച്ചുവിന്റെ ലോകത്തും അത് തന്നെ ആവും അല്ലെ
എത്ര അളന്നാലും തീരാത്ത കണക്കെടുപ്പ്
എങ്കില്‍ ഞാന്‍ ഇങ്ങോട്ട് വന്നതേ ഇല്ല

Unknown said...

ചില സത്യങ്ങളിലൊന്ന്..!

the man to walk with said...

ജീവജാലങ്ങള്‍ തടാകതോട് ചോദിച്ചു" നിന്നില്‍ സ്വന്തരൂപം കണ്ടു സ്വയം മറന്നു മറിക്കാന്‍ മാത്രം സുന്ദരനായിരുന്നോ നാര്സിസ് .."

തടാകം മറുപടി പറഞ്ഞു "ഞാന്‍ നാര്‍സിസിനെ കണ്ടില്ല അവന്റെ കണ്ണുകളില്‍ എന്നെ കാണുകയായിരുന്നു "

ആശംസകള്‍

Anonymous said...

നിന്നെക്കാള്‍ ഏറെ
ഞാന്‍ എന്നെ സ്നേഹിക്കുന്നു.

ഇലഞ്ഞിപൂക്കള്‍ said...

സ്നേഹത്തോടെയുള്ള ഓര്‍മ്മപ്പെടുത്തല്‍ ..