Wednesday, July 20, 2011
മനസ്സൊരു മാന്ത്രിക കൂട്
ഏതു ധീരനായ മനുഷ്യന്‍പോലും ഏറ്റവും ശ്രമകരവും ദുഷ്ക്കരവുമായ ഒന്നാണ് മനോനിയന്ത്രണം..ചഞ്ചലവും ,അനിയന്ത്രിതവും ,സദാ പ്രക്ഷുബ്ധവും ,ശക്തിയായ ദുര്വ്വാശിയുള്ളതുമായ മനസ്സിനെ നിയന്ത്രിക്കാന്‍ നിത്യാഭ്യാസംകൊണ്ടും ,വൈരാഗ്യം കൊണ്ടും നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞേക്കാം.ഒരിടത്തും ഉറച്ചു നില്‍ക്കാത്ത മനസ്സിനെ തടയണ കെട്ടുക കാറ്റിനെ പിടിച്ചു നിര്തുന്നതിനേക്കാള് ദുഷ്കരം എന്നതു പറയാതെ വയ്യ.ഒരര്‍ത്ഥത്തില്‍ മനസ്സ് നിയന്ത്രിക്കുക എന്നാല്‍ വേണ്ടവിധം പെരുമാറാന്‍ പഠിപ്പിക്കല്‍ ആണു.നാം നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നതിനു മുന്‍പ് അതിനെ വേണ്ടവിധം അറിഞ്ഞിരിക്കേണ്ടതുണ്ട്.മനസ്സ് നിയന്ത്രിക്കുന്നതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് തെറ്റും ,ശരിയും,നന്മയും,തിന്മയും ,സത്യവും,അസത്യവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള കഴിവാണ്.
മനസ്സെന്നു പറയുന്നത് അലക്കിവെളുപ്പിച്ച തൂവെള്ള വസ്ത്രം പോലെയാണ് .ചുവപ്പ് ചായത്തില്‍ മുക്കിയാല്‍ ചുവപ്പാകും,നീലയില്‍ മുക്കിയാല്‍ നീലയാകും അതുപോലെ തന്നെയാണ് മനസ്സും.മനസ്സ് നിയന്ത്രിക്കാന്‍ നമുക്ക് ഇഛാശക്തി ഇല്ലെന്നു കരുതുന്നത് വെറുതെയാണ്.എല്ലാവരുടെ ഉള്ളിലെയും ആന്തരികസംഘര്ഷങ്ങളും,സംഘട്ടനങ്ങളും സൂചിപ്പിക്കുന്നത് നമുക്ക് വേണ്ടത്ര ഇച്ഹാശക്തി ഉണ്ടെന്നു തന്നെയാണ്.
ആവര്‍ത്തിച്ചുണ്ടാകുന്ന പരാജയങ്ങള്‍ക്ക് മുന്പില് പതറാതെ മുന്നോട്ടു നീങ്ങാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് ഇച്ചാശക്തിയെ ബലവത്താക്കണം . നിരാശരാകാതെ ,ഓരോ പരാജയവും പുത്തന്‍ ഉത്സാഹത്തോടെ നേരിടാന്‍ മനസ്സിനെ നിയന്ത്രിക്കുവാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കണം.
പലരും മനസ്സിനോട് പടവെട്ടി പരാജയം പലവട്ടം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവര്‍ ആണു.ശ്രീകൃഷ്ണന് ഭഗവത്ഗീതയില്‍ പറയുന്നുണ്ട് "പരിപൂര്‍ണ്ണമായ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുന്ന ബുദ്ധിമാനായ ജ്ഞാനിയെപോലും അനിയത്രിതമായി ഇന്ദ്രിയങ്ങള്‍ വശം കെടുത്താറുണ്ട് ".കാറ്റില്‍പെട്ട് തോണി വെള്ളത്തില്‍ ഉഴലുന്ന പോലെ ,ഇന്ദ്രീയങ്ങളുടെ അലക്ഷ്യഗമനത്തില്പെട്ട് ഉഴലുന്ന മനസ്സ് ഞ്ജാനിയുടെപോലും വിവേകത്തെയും,ഇച്ഹാശക്തിയെയും ഉലച്ചുകളയുന്നു.
ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച പണിയാണ് മനസ്സിനെ നിയന്ത്രിക്കുക എന്നതു.ഇടെക്കെല്ലാം നേരിടുന്ന പരാജയങ്ങളെയും ,പിഴവുകളേയും കാര്യമാക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ ,ബുദ്ധിപൂര്‍വ്വമായി മുന്നോട്ടു കരുക്കള്‍ നീക്കുവാന്‍ കഴിയണം.പ്രലോഭനങ്ങള്‍ക്ക് വഴങ്ങുകയില്ലെന്ന് സ്വയം തീരുമാനം എടുത്താല്‍ ,എത്രകാലം പ്രലോഭനം മനസ്സിനെ പിടിച്ചുലചാലും സ്വയം അതിനു സമ്മതംമൂളാത്തിടത്തോളം പാപിയാകാന്‍ കഴിയുകയില്ല.മനസ്സ് നിയന്ത്രണതീത മല്ലാത്ത ഒരുവന് മനസ്സമാധാനം ഉണ്ടാവുകയില്ല .
നൈരാശ്യബോധം നമ്മുടെ പ്രവര്ത്തനാശേഷിയെ കാര്‍ന്നുതിന്നാന്‍ അനുവദിക്കരുത്.നൈരാശ്യം എപ്പോ ഉദിക്കുന്നുവോ അപ്പോള്‍ അതിനെ തുരത്തണം.നമ്മളെ തോല്പ്പിക്കാന്നമ്മുടെ മനസ്സിനെ കഴിയൂ .അതിനു നിന്നുകൊടുക്കാതെ ജീവിതലെക്ഷ്യം എന്നഒന്നുണ്ടെങ്കില് ഏതുപരാജയത്തിലും അടിപതറാതെ മുന്പോട്ടുപോയാല് വിജയം നമ്മുടെ കൂടെ കാണും
.മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തതുമൂലം മനസ്സിന്റെ താളം തെറ്റി പോകുന്നവരുണ്ട് .മനസ്സ് കാടു കയറാന്‍ അനുവദിക്കുന്ന ഒരാളുടെ ജീവിതത്തില്‍ എല്ലായിപ്പോഴും സാധാരണഗതിക്ക് വിരുദ്ധമായുള്ള സംഭവവികാസങ്ങളും ആല്മസങ്കര്ഷം മൂലം മനസ്സിന്റെ താളം തെറ്റാനുള്ള പ്രവണത കൂടുന്നു.ഏറ്റവും അനുകൂല സാഹചര്യങ്ങളെ പോലും വേണ്ടവിധം വിനിയോഗിച് സ്വന്തം പ്രതീക്ഷകളെ നിറവേറ്റാന്‍ കഴിയാതെ പോകുന്നു.
മനസ്സ് നിയന്ത്രിക്കുന്നതില്‍ വിജയിച്ച ഒരാള്‍ക്ക് സ്വന്തം വ്യക്തിത്വത്തെ ഉയര്തുവാന് കഴിഞ്ഞേക്കും.പ്രസിദ്ധമായ ഒരു സംസ്കൃത വാക്യമുണ്ട് "ആരാണ് കീഴടക്കുന്നതു ?സ്വന്തം മനസ്സിനെ കീഴടക്കിയവാന് തന്നെ".
സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ നാം തന്നെ നമ്മോടു പറയുകയും പ്രതിഞ്ജ എടുക്കുകയും വേണം എങ്കില്‍ ഏതൊരു വ്യക്തിക്കും സ്വന്തം ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞേക്കും.
സ്വയം നാശം വരുന്ന രീതിയില്‍ ഒരിക്കലും സുഖം തേടി പോവുകയോ ,അനുഭവിക്കുകയോ ചെയ്യരുത്.ചിന്തിക്കുവാന്‍ കഴിവുള്ള മനുഷ്യന് യുക്തിക്ക് നിരക്കാത്തത് ചെയ്യരുത്.സദാചാരതത്വങ്ങള്‍ പാലിക്കുന്നവന് മനസ്സിനെ നിയന്ത്രിക്കുവാനും സ്വയം നാശത്തില്‍ നിന്നു കര കേയ്റാനും കഴിഞ്ഞെക്കം.
മനസ്സുകൊണ്ട്തന്നെയാണ് മനസ്സ് നിയന്ത്രിക്കേണ്ടത് .മനസ്സ് നിയന്ത്രിക്കുമ്പോള്‍ അനുഭവപെടുന്ന വിഷമങ്ങള്‍ മനസ്സുതന്നെ സൃഷ്ടിക്കുന്നതാണ്.മനപൂര്‍വ്വമായ ക്ഷമയോട്കൂടി ,കഠിനപരിശ്രമം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞേക്കും.
ഗീതയില്‍ കൃഷന് പറഞ്ഞത് ,"സ്വന്തം ദൌര്ലബ്ല്ല്യത്തെ സ്വയം കീഴടക്കുകയും സ്വപരിശ്രമം കൊണ്ട് സ്വയം ഉയര്‍ത്തുകയും വേണമെന്നാണ്".ഇതു എപ്പോഴും മനുഷ്യന് ഒര്തിരിക്കെണ്ടാതാണ്.
മനുഷ്യന് അവന്റെ സ്വഭാവത്തെ മാറ്റുവാന്‍ അശ്രാന്ത പരിശ്രമം വേണം.എന്നെകൊണ്ട് സാധികുകയില്ലെന്നു പറയാതെ സാധിക്കും എന്ന് മനസ്സിനെ പത്തുവട്ടം പറഞ്ഞു പഠിപ്പിച്ചാല്‍ സാധിക്കാത്തതായി ഒന്നും ഇല്ല.ഏതു കാര്യത്തിനും ആദ്യം വേണ്ടത് ഇച്ഹാശക്തിയാണ്. നൈരാശ്യത്തിനു വഴങ്ങികൊടുക്കാതെ ജീവിത വിജയത്തിനായി വാശിയോടെ പോരാടുക.
മനോനിയന്ത്രണം ഒരു അമൂല്ല്യസമ്പത്താണ് .കാരണം അതുവഴി ഏറ്റവും വലിയ അനുഗ്രഹമായ ആല്മഞാന പ്രകാശം കൈവരുന്നു.നമ്മുടെ സ്വര്‍ഗ്ഗവും ,നരഗവും സൃഷ്ടിക്കുന്നത് മനസ്സുതന്നെയാണ് ആ മനസ്സിനെ നിയന്ത്രിക്കാതെ ഇന്ദ്രിയങ്ങളുടെ പിന്നാലെ വിട്ടാല്‍ അത് നരകവും തീര്‍ക്കുന്നു.
Subscribe to:
Post Comments (Atom)
31 comments:
ജിതമാനസന് രാജ്യങ്ങള്‍ കീഴടക്കുന്നവനെക്കാള് ശ്രേഷ്ഠനെന്ന് മഹദ്വചനം
മനസ്സിനെ പത്തുവട്ടം പറഞ്ഞു പഠിപ്പിച്ചാല്‍ സാധിക്കാത്തതായി ഒന്നും ഇല്ല.....
ഈ പ്രയോഗം ശരിയല്ല എന്നേ എനിക്ക് പറയാന്‍ കഴിയു? ചിലകാര്യങ്ങള്‍,ചിലമുഹൃത്തങ്ങള് എത്രശ്രമിച്ചാലും മനസിന്നുമറയില്ല,മറക്കാന്‍ കഴിയില്ല അതു പരമമായ ഒരു സത്യമാണ് ആര് അംഗികരിച്ചാലും ഇല്ലങ്കിലും.
he is rich who is satisfied
ലേഖനം നന്നായി ലച്ചു. പക്ഷേ തീരെ മനോനിയന്ത്രണം ഇല്ലാത്തയാളാകുന്നു ഞാൻ. പ്രത്യേകിച്ച് ഒരു ലക്ഷ്യം തോന്നുന്നില്ല ജീവിതത്തിന്. നന്നായാൽ കൊള്ളാമെന്നുണ്ട്, സാധിക്കുന്നില്ല.
nalla lekhanam lachu.
Neenanadhamayi-devi.....പ്രഭാഷണം അപാരം .............
മനസ്സ് പിടിയിൽ നില്‍ക്കാത്ത അവസ്ഥയിലാണു ചങ്ങാതീ നമ്മളെല്ലാം ജീവിക്കുന്നത്. നമ്മൾ മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയാത്ത അന്തരീക്ഷത്തിൽ ജീവിക്കുമ്പോൾ എല്ലാ കെമിസ്റ്റ്രിയും തെറ്റുന്നു.
മനസ്സിനെ വെറുതെ വിട്ടേരെ, ഇടിഞ്ഞു താഴെ പോവാതെ മാത്രം സൂക്ഷിക്കുക.
നമുക്കു ശ്രമിക്കാം ലച്ചു. പക്ഷെ ഞങ്ങളുടെ നാട്ടിലൊരു പറച്ചിലുണ്ട്. ചവിട്ടിയാല്‍ കടിയ്ക്കാത്ത പാമ്പുണ്ടോ എന്ന്. അപ്പോള്‍ മനോ നിയന്ത്രണം എല്ലാം തെറ്റും.
എനിക്ക് തോന്നുന്നത് ജീവിതത്തില്‍ പല കാല ഘട്ടങ്ങളില്‍ പല നിയന്ത്രണ മേഘലകള്‍ ആണെന്ന...
അതാവും ഓണം കൂടുതല്‍ ഉണ്ട കണക്കുകള്‍ പലരും പലപ്പോഴും പറയുന്നത്..അതില്‍ കാര്യം ഉണ്ടാവും അല്ലെ?
പാവപ്പെട്ടവനും കുസുമം ടീച്ചറും പറഞ്ഞത് വേറൊരു വല്യ സത്യം....ശരി ലച്ചു ശ്രമിക്കാം എന്നല്ലാതെ ഓര്മ നില്കുമോ എന്നാ സംശയം (ഈ നിയന്ത്രണം വേണ്ട സമയത്ത്)...!!!!
ഇതെന്താ ലച്ചു ആത്മീയ നേതാവ് ആകാനുള്ള പുറപ്പാടാണോ?
ഇന്ദ്രിയങ്ങളെ അമര്‍ച്ച ചെയ്യല്‍ അല്ല, ആനന്ദത്തിലൂടെ പരമാനന്ദത്തിലേക്ക് കുതിക്കല്‍ ആണ് ശരിയായ മാര്‍ഗ്ഗം എന്നു ഞാന്‍ കരുതുന്നു. ഇച്ഛകളെ കൂച്ചുവിലങ്ങിട്ടു പാപം എന്നു മുദ്രകുത്തി അതിനെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ പാപത്തിലേക്ക് മൂക്ക് കുത്തി വീഴല്‍ ആകും. നമ്മുടെ ഇന്ദ്രിയങ്ങളുടെ ആഗ്രഹങ്ങള്‍ സ്വാഭാവികം ആണെന്ന് അറിയുകയും എന്നാല്‍ ഈ അനുഭൂതിയെക്കാള്‍ പരമമായ ആനന്ദം ഉണ്ടെന്നു അറിയുകയും ചെയ്യുന്ന ആളാണ് ശരിയായി മനസ്സിനെ കീഴടക്കുന്നയാള് (കണ്ടോ ഒന്ന് ശ്രമിച്ചാല്‍ എനിക്കും ഒരു ആത്മീയ നേതാവ് ആകാന്‍ കഴിയും)
നല്ല ഒരു ലേഘനം എഴുതാനുള്ള ശ്രമം ,,,,കുറച്ചു കൂടി അടുക്കും ചിട്ടയോടെ എഴുതി എങ്കില്‍ എന്ന് ആശിക്കുന്നു
ഏകാഗ്രമാകണം ചിത്തം എങ്കിലേ നന്മ വന്നിടൂ... ലച്ചൂ..മനസ്സൊരു പ്രചണ്ഡ വിപിനം, ചിന്തകൾ മദാരങ്ങൾ( മദിച്ച ആനകൾ),മായാ മഹിഷികൾ, കാമ,ക്രോധ,മോഹ,ലോഭങ്ങൾ തൻ മത്തവിലാസ രംഗം...... എന്നൊക്കെ ഞാനും എഴുതിയിട്ടുണ്ട്... പക്ഷേ പെട്ടെന്ന് എടുത്ത് ചാടി,പ്രതികരിക്കുന്നവരാണ് മനുഷ്യർ..കുറേയൊക്കെ ഞാനും മനസ്സിനെ പിടിച്ച് നിർത്താൻ ശ്രമികുന്ന ആളാണ് എങ്കിൽ പോലും ഈയ്യിടെ ചില ബ്ലോഗെഴുത്തുകാരുടെ അഹന്ത നിറഞ്ഞ ജല്പന്നങ്ങൾ കേട്ടപ്പോൾ വേദനയോടൊപ്പം ദ്വേക്ഷ്യവും വന്നുപോയി..ആ ആവേശത്തിൽ ഞാൻ പ്രതികരിച്ചത് ഇപ്പോൾ തെറ്റായിപ്പോയി എന്ന് ചിന്തിക്കുന്നൂ..അവിടെ ആവേശമാണ് മനസ്സിന് ശല്ല്യക്കാരനായത്.. നമ്മൾ എല്ലാവരും ശരാശരി മനുഷ്യരാണ്.അത് കൊണ്ട് തന്നെയാണ് ഇത്തരം ചെയ്തികളും... ഈ ലേഖനത്തിന്റെ പ്രസക്തിയും ഇതാണ്... എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് നമ്മൾ രണ്ട് വട്ടം ആലോചിക്കണം.. ഞാനും ഇപ്പോൾ ആ അവസ്ഥക്ക് പ്രാധാന്യം കൊടുക്കുന്നൂ...വാക്കുകൾകൊണ്ട് പോലും ആരേയും വേദനിപ്പിക്കരുതെന്ന്... “ സത്യധർമ്മാദി വെടിഞ്ഞീടുന്ന പുരുഷനെ ക്രുദ്ധനാം സർപ്പത്തേക്കാൾ ഏറ്റവും പേടിക്കേണം..“. എന്ന കവി വാക്യം ഓർത്തുകൊണ്ടും..അതൊക്കെ മനസ്സിലും ഓർത്തുകൊണ്ടും ഈ ലേഖനത്തിനും ലേഖികക്കും എല്ലാ ആശംസകളും നേരുന്നൂ...
മനസ്സെന്നു പറയുന്നത് അലക്കിവെളുപ്പിച്ച തൂവെള്ള വസ്ത്രം പോലെയാണ്..
valare sari. nirmalam. venda vidhathil venda samayathu nammal athinu venda nirangal kodukanamnne ulloo,lle. nalla post.
നല്ല ഒരു ലേഖനം....
ലേഖനം നന്നായി ലച്ചു.
കമന്റ് ,നെക്സ്റ്റ് വരവിൽ.....ഓക്കെ?
മനസ്സിനെ ശൂന്യമാക്കിയിടാൻ കഴിയുമോ, വെള്ളപ്പേപ്പർ പോലെ. :) പ്രായം, അനുഭവങ്ങൾ,ചുറ്റുപാടുമുള്ള കാഴ്ചകൾ , എല്ലാം മനസ്സിനെ പാകപ്പെടുത്താറില്ലെ?
മനസ്സ് നിയന്ത്രിക്കാൻ കഴിയുന്നവൻ വിജയിച്ചു.
എല്ലാവരും ചെയ്യണമെന്നാഗ്രഹിക്കുകയും എളുപ്പമെന്നു വിലയിരുത്തുകയും ഒരിക്കല്ലും നടപ്പില്‍ വരാതിരിക്കുകയും ചെയ്യുന്ന ഒന്നാണ് മനോനിയന്ത്രണം.നിരന്തരമായ പരിശ്രമത്തിലൂടെ എന്തെങ്കില്ലുമായിയെന്ന് അഹങ്കാരത്തോടെ ഒന്നു ചിന്തിക്കുമ്പോള്‍ തന്നെ എല്ലാം തിരിച്ചു പോയി കഴിയും. പിന്നെ മനസ്സില്‍ ഇതെ പറ്റി ചിന്തിച്ചു വരുമ്പോള്‍ തന്നെ മടുപ്പും പക്ഷെ ഇതിനെയെല്ലാം അതിജീവിച്ചാല്‍ നമ്മുക്കറിയാത്ത ഒരു സന്തോഷം ...
പോസ്റ്റിന് നന്ദി....
മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുമ്പോഴാണ് ഒരു പരിധി വരെ നമ്മള് വിജയിക്കുന്നത്. കാര്യങ്ങളെ സമചിത്തതയോടെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും വേണം. എനിക്ക് പലപ്പോഴും കഴിയാത്ത ഒരു കാര്യവും ഇത് തന്നെ :)
ചിലകാര്യങ്ങള്‍,ചിലമുഹൃത്തങ്ങള് എത്രശ്രമിച്ചാലും മനസിന്നുമറയില്ല,മറക്കാന്‍ കഴിയില്ല അതു പരമമായ ഒരു സത്യമാണ് ആര് അംഗികരിച്ചാലും ഇല്ലങ്കിലും.
പാവപ്പെട്ടവന് പറഞ്ഞ ഈ വാക്കുകള്‍ക്കു ഞാന്‍ അടിവരയിടുന്നു, കാരണം അനുഭവം ഗുരു എന്ന് പറയാം, പിന്നെ ചന്തു നായര്‍ പറഞ്ഞതും കാര്യം തന്നെ.
എന്റമ്മേ... ഉപദേശം ആണല്ലോ !! ഞാന്‍ ഈ വഴി വന്നിട്ടില്ല :)
മറ്റൊരാളെ വേദനിപ്പിയ്ക്കുന്നതിൽ നിന്നും മാറി നിൽക്കാൻ ആവശ്യമായ മനോനിയന്ത്രണം നേടാൻ ശ്രമിയ്ക്കുന്നത് നല്ല കാര്യമാണ്.
ലേഖനം വായിച്ചു കേട്ടൊ. ഈ എഴുത്തിന് അഭിനന്ദനങ്ങൾ.
നമ്മുടെ ശത്രു നമ്മുടെ മനസ്സും അതിലെ ചിന്തകളും തന്നെയാണ്...പുറമേയുള്ള ശത്രുക്കളെ തിരഞ്ഞിറങ്ങും മുമ്പ് അവനവന്റെയുള്ളിലെ ശത്രുവിന്മേൾ വിജയം സ്ഥാപിക്കുന്നതാണ് ഉചിതം...നല്ല ലേഖനം ലച്ചൂ
ലേഖനമെഴുതാനുള്ള ശ്രമത്തിനു അഭിനന്ദനങ്ങള്‍
ഒന്ന് കൂടി ചിട്ടപ്പെടുത്താമായിരുന്നു.
ആളുകളെ നന്നാക്കാൻ തന്നെ തീരുമാനിച്ചോ?
മനസ്സും ഉടലും രണ്ടു വഴിക്കു നടക്കുമ്പോള്‍
പലപ്പോഴും ആവര്‍ത്തിച്ചു ബോധ്യപ്പെടാറുണ്ട്
മനസ്സിന്റെ നിയന്ത്രണം.
നല്ല കുറിപ്പ്
ലച്ചു, നല്ല രചനാശ്രമം, പക്ഷെ ഒരേ കാര്യം തന്നെ പലയിടത്തും വിണ്ടും വിണ്ടും ആവര്‍ത്തിച്ചു പറയുന്നു ...
വല്യ വല്യ കാര്യങ്ങള്‍ ഒക്കെ ആണല്ലോ/.....
ലച്ചൂ ചില സമയങ്ങള്‍ ആരുടേയും മനസ്സിനെയോന്നു പിടിച്ചുലക്കും.
ഉണ്ടാവില്ലേ എല്ലാവര്ക്കും ഒരിക്കലെങ്കിലും അങ്ങനെയൊരു സമയം,,,
നല്ല ചിന്ത..ലെച്ചൂ,
നല്ല ലേഖനം ലച്ചൂ...
Post a Comment