സ്വപ്നം
അടഞ്ഞ വാതിലിനും ,
നിറഞ്ഞ മൌനത്തിനും
നിലച്ച ശബ്ദത്തിനും - അപ്പുറം;
കേള്‍ക്കുന്നു ഞാന്‍ നിന്
പതിഞ്ഞ കാലടിശബ്ദം.
നടക്കാത്ത എന്നിലെ ഭ്രാന്ത സ്വപ്നങ്ങളേ..
നിങ്ങളെ ഞാന്‍
എന്‍ ഗര്‍ഭത്തില്‍ പേറുന്നു.
മരണം
ഈ നഗരത്തിലെ ഏതെങ്കിലും
ഒരു മുറിയില്‍ വെച്ചു ഞാന്‍
മരണപെട്ടേയ്ക്കാം
അതൊരു ആത്മഹത്യയായി
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം!!
പക്ഷെ മറ്റാര്‍ക്കുമറിയില്ലല്ലോ
അതിനും എത്രയോ മുന്‍പ്തന്നെ
ഞാന്‍ കൊലചെയ്യപെട്ടിരുന്നെന്ന്.
26 comments:
പ്രിയ ലച്ചു ...
ഗര്‍ഭത്തില്‍ പേറുന്ന ഭ്രാന്തന്
ഓര്‍മകള്‍ ...
ആത്മഹത്യ ...മരണം .....
ചിന്തകള്‍ കാട് കയറുന്നു ....
ഓര്‍മകള്‍ കൊഴിഞ്ഞ ഇലകളാകട്ടെ ....
അവ സമയം കഴിയുബോള്‍ കരിഞ്ഞുണങ്ങുന്നു....
പൊടിയായി അവ പറന്നു പോകുന്നു ...
ഇനിയും തളിര്ക്കാനിരിക്കുന്ന...
ഇലകളില്‍ ഉള്ള ഊര്‍ജ്ജം ഉള്‍കൊണ്ട് ...
നല്ല നാളെയെ വരവേല്‍ക്കുന്ന ....
പുതുപുത്തന്‍ കവിതകള്‍ ..
പിറന്നു വീഴട്ടെ ....
എല്ലാ നന്മകളും ....
പക്ഷെ,
"മറ്റാര്ക്കുമാറിയില്ലോ"
ഇതിൽ കല്ലു കടിക്കുന്നു.
സ്വപ്നം ഇഷ്ടായി
പ്രവചനങ്ങളാണല്ലോ...
കുഞ്ഞിക്കവിതകൾ രണ്ടും നന്നായി ലച്ചു...
എനിക്കു സ്വപ്നമാണിഷ്ടപ്പെട്ടത്. കൂടുതല്‍
നടക്കാത്ത എന്നിലെ ഭ്രാന്ത സ്വപ്നങ്ങളേ..
നിങ്ങളെ ഞാന്‍
എന്‍ ഗര്‍ഭത്തില്‍ പേറുന്നു..
എത്ര പ്രാവശ്യം കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന്..??!!
valare nannayittundu...... bhavukangal....
'മരണം' നന്നായി.
'സ്വപ്നത്തിലെ' 'നടക്കാത്ത എന്നിലെ ഭ്രാന്ത സ്വപ്നങ്ങളേ..' ഈ വരിക്ക് ഉദ്ദേശിച്ച അര്‍ത്ഥം തന്നെ കിട്ടിയൊ എന്നു സംശയം.
സ്വപനം നശിച്ചിടത്തു മരണം എളുപ്പമാകുന്നു.
മറ്റാര്ക്കുമാറിയില്ലോ...??
ആകെ ഒരു നെഗറ്റീവ് മയം......!
ലെച്ചു,
മരണം എന്ന കവിത കൂടുതല്‍ നന്നായി.
അതില്‍,
പക്ഷെ മറ്റാര്ക്കുമാറിയില്ലോ എന്ന വരിയില്‍ മറ്റാര്‍ക്കുമറിയില്ലല്ലോ എന്ന് ആയിരിക്കും ഉദ്ദേശിച്ചതെന്ന് കരുതട്ടെ.. അങ്ങിനെയാണെങ്കില്‍ കണ്ഫ്യൂഷന് തീര്‍ന്നേക്കും.
തെറ്റ് തിരുത്തീട്ടുണ്ട്.എല്ലാവര്ക്കും നന്ദി
വിഷമിപ്പിയ്ക്കുന്ന വരികളാണല്ലോ...
മറ്റാർക്കുമറിയാത്തൊരു മരണം സ്വപ്നം കണ്ടുവോ??
രണ്ടും ഇഷ്ടമായി. എന്തേ ഇത്ര ഇരുളിമ?
@ സ്വപ്നം: എല്ലാ സ്വപ്നവും നടന്നാല്‍..അയ്യയ്യോ ചിന്തിക്കാനേ വയ്യ.
@ മരണം: എന്റെ ലച്ചൂ, ഭീരു പല പ്രാവശ്യം മരിക്കുന്നു. ധീരന് ഒരു തവണയും...
മരണം അതു നമ്മോടൊപ്പമുള്ളതല്ലെ. എപ്പോൾ വേണമെങ്കിലും അവനു കടന്നു വരാം...!
കുഞ്ഞിക്കവിതകൾ രണ്ടും ഇഷ്ടമായി.
തണുത്തു ഇരുണ്ടു പോയ ഒരു കര്ക്കിടകപകല് പോലെ കവിതകള്‍
രണ്ട് കവിതകളും വളരെ നന്നായിരിക്കുന്നു നീനാ
എനിക്കിഷ്ടമായി :)
lachu
endo manasinoru nobaram
rakthathe mulapalakki mattunna prakrdiyuce rasaprakriya thanneyan sathyathe bavanayakki mattunna kalaprakriyayilum nadakkunad
chilapol pranayathe pole thanne maranavum nammude swapnagalil nirandaram varunad nammal avaye ishttapedunnad kondalle
maranathe kamukanayi kanan pattunadum nammude kavitha pole avaye snehikkunad kondanu
othiri ishttayi
lachu
endo manasinoru nobaram
rakthathe mulapalakki mattunna prakrdiyuce rasaprakriya thanneyan sathyathe bavanayakki mattunna kalaprakriyayilum nadakkunad
chilapol pranayathe pole thanne maranavum nammude swapnagalil nirandaram varunad nammal avaye ishttapedunnad kondalle
maranathe kamukanayi kanan pattunadum nammude kavitha pole avaye snehikkunad kondanu
othiri ishttayi
രണ്ട് നൊമ്പരങ്ങളും നെഞ്ചില്‍ തന്നെ കൊണ്ടു.
KAVITHAKAL RANDUM NANNU..NANDI...
Post a Comment