Sunday, August 19, 2012

ഭ്രാന്ത്



















സ്നേഹംദു:ഖമാണ് ,.
എത്രമേല്‍ സ്നേഹിച്ചീടുകില്‍
മതിക്കുന്നു ദു;ഖം അത്രമേല്‍ .
വെറുമൊരു ധാരണയല്ലോ സ്നേഹം ,
പരസ്പ്പരമറിയാന്‍ കഴിയാതെ പോയാലവിടം ‍
മരിച്ചിടുന്നു സ്നേഹം മര്ത്ത്യനില്‍ .
ഞാന്‍ എന്‍റെ എന്ന രണ്ടുവാക്കില്‍
കുടുങ്ങി കിടപ്പിടും ,
ആസ്കതിയില്‍ ,ആഗ്രഹത്തില്‍
അധിഷ്ടിതമാം സ്നേഹം
ഭ്രാന്തനാക്കീടുന്നു മര്‍ത്ത്യനെ .

Saturday, August 11, 2012

പ്രഹേളിക




















 

നീ എനിക്ക് ചുറ്റിലും വേലികെട്ടി തിരിച്ചു

വിളവിറക്കുന്നതും,കൊയ്യുന്നതും നീ തന്നെ.

എന്‍ ‍ ജന്മാവകാശം

നിനക്ക് മാത്രമെന്നിടയ്ക്കിടെ  

കുത്തുംമുള്ള് പോലോര്മ്മപ്പെടുത്തി .

വിഷാദത്തിന്‍ ചുമരുകളില്‍

പടര്‍ന്നു കേറും മുല്ലപോല്‍ നിന്നോര്‍മ്മകള്‍ നീറ്റിടുന്നു.

എന്നും നിന്‍ചാരെ ഞാന്‍ ഉണ്ടായിരുന്നു,

പക്ഷെ നീ കണ്ടതില്ലെന്നു മാത്രം.

എഴുതാത്ത പുസ്തകത്താളില്‍

കാറ്റും മഴയും വെയിലും മേല്ക്കാതെ

പിടയുന്നുണ്ട് വാക്കുകള്‍ .

ഞാന്‍ ജീവിതത്തിന്‍ ആലയില്‍

പെട്ടുപോയൊരു ഇരുമ്പ് ദണ്ഡ്.

നീ വീശും വാക്കിന്‍ ചാട്ടുളികൊണ്ട്

മുറിഞ്ഞു ചോരവാര്‍ന്നു

പുകയുകയാണ്

എന്‍അകം പുറം .!

കരിയാ മുറിവിലൂടോഴുകുന്നതു

തീരാ നോവും നുരയുന്ന

ദ്വേഷവുമാണ്   .

എന്നെ കുടിച്ചു വറ്റിക്കാന്‍ തുടങ്ങുമ്പോള്‍

കാലപ്പഴക്കമറിയാത്ത

ശിലാ ലിഖിതങ്ങള്‍ പോലെ നീ

എനിക്കെന്നുമോരജ്ഞാത

പ്രഹേളിക !