Saturday, August 11, 2012

പ്രഹേളിക




















 

നീ എനിക്ക് ചുറ്റിലും വേലികെട്ടി തിരിച്ചു

വിളവിറക്കുന്നതും,കൊയ്യുന്നതും നീ തന്നെ.

എന്‍ ‍ ജന്മാവകാശം

നിനക്ക് മാത്രമെന്നിടയ്ക്കിടെ  

കുത്തുംമുള്ള് പോലോര്മ്മപ്പെടുത്തി .

വിഷാദത്തിന്‍ ചുമരുകളില്‍

പടര്‍ന്നു കേറും മുല്ലപോല്‍ നിന്നോര്‍മ്മകള്‍ നീറ്റിടുന്നു.

എന്നും നിന്‍ചാരെ ഞാന്‍ ഉണ്ടായിരുന്നു,

പക്ഷെ നീ കണ്ടതില്ലെന്നു മാത്രം.

എഴുതാത്ത പുസ്തകത്താളില്‍

കാറ്റും മഴയും വെയിലും മേല്ക്കാതെ

പിടയുന്നുണ്ട് വാക്കുകള്‍ .

ഞാന്‍ ജീവിതത്തിന്‍ ആലയില്‍

പെട്ടുപോയൊരു ഇരുമ്പ് ദണ്ഡ്.

നീ വീശും വാക്കിന്‍ ചാട്ടുളികൊണ്ട്

മുറിഞ്ഞു ചോരവാര്‍ന്നു

പുകയുകയാണ്

എന്‍അകം പുറം .!

കരിയാ മുറിവിലൂടോഴുകുന്നതു

തീരാ നോവും നുരയുന്ന

ദ്വേഷവുമാണ്   .

എന്നെ കുടിച്ചു വറ്റിക്കാന്‍ തുടങ്ങുമ്പോള്‍

കാലപ്പഴക്കമറിയാത്ത

ശിലാ ലിഖിതങ്ങള്‍ പോലെ നീ

എനിക്കെന്നുമോരജ്ഞാത

പ്രഹേളിക !

5 comments:

Unknown said...

വായിച്ചു തീര്‍ന്നപ്പോഴും ബാക്കി ആയതു ഒരു പ്രഹേളിക മാത്രം

ആശംസകള്‍

ajith said...

വേലി കെട്ടുന്നത് ദുഷ്ടമൃഗങ്ങള്‍ വന്ന് കൊള്ളയായ് കൊണ്ടുപോകാതിരിക്കാനാണെങ്കിലോ

Deepu George said...

ചുറ്റിനും വേലി കേട്ടിതിരിച്ച, അവഗണിച്ച ആരോടോ ഉള്ള ഒരു പ്രതിക്ഷേദം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നു
അങ്ങനെ തോന്നി എനിക്ക് .....ആശംസകള്‍

വിഷ്ണു ഹരിദാസ്‌ said...

@ajith അജിത്തേട്ടാ ആ കമന്റ്‌ കലക്കി!

പിന്നെ, ഇങ്ങനെ അവന്‍റെ(അതോ അവളുടെ) വാക്കിന്‍റെ ചാട്ടുളിയും കുടിക്കാനുള്ള ദാഹവും സഹിച്ചു എന്തിനിങ്ങനെ?

തിരിച്ച് അറ്റാക്ക്‌ ചെയ്യൂ...! അല്ല പിന്നെ!

ആരുടേയും ചാട്ടുളിയില്‍ ഞെരിഞ്ഞു തീരാനുള്ളത് അല്ല ജീവിതം!

Muralee Mukundan , ബിലാത്തിപട്ടണം said...

ഏത് വേലിയും ചുമ്മാ ഒരുറപ്പിനല്ലേ..
നുഴഞ്ഞുകയറ്റക്കാർ വിചാരിച്ചാൽ ഏത് വേലിയും പൊളിക്കാം കേട്ടൊ
പിന്നെ ഇതു വരെ ദെവ്ട്യായിരുന്നു ഗെഡിച്ചി..?