Tuesday, April 28, 2015

നമ്മൾ രണ്ടു പുഴകളായി തന്നെ ഇനിയും ഒഴുകും

 ജീവിതം  എങ്ങോട്ടാണ് പോകുന്നത്  എനിക്ക്  പോലും അറിയാത്ത വഴികളിലൂടെ  അതെന്നയും കൊണ്ടു പായുന്നു .കുത്തി ഒലിച്ചു പോകുന്ന മലവെള്ളപ്പാച്ചില്‍ പോലെ, തീരതടുക്കാൻ  നേരം പിന്നെയും ശക്തമായച്ചുഴിയിലേക്ക് വലിച്ചടിപ്പിക്കുന്ന കുത്തോഴുക്ക്  പോലെ .
പൊരുത്തകെടുകളുടെയം  ആകെ തുകയാണ് ജീവിതം.സന്ധി ചെയ്തു സമരസപെടാത്ത ,അതിനിഷ്ടപെടാത്ത ഞാന്‍  സന്ധിചെയ്തു ജീവിത വിജയം നേടാന്‍ ഉള്ള വിദ്യ ഉപദേശിക്കുന്നു  .എന്തൊരു വിരോധാഭാസം  ? .എവിടേയോ കാലം തെറ്റി പെയുന്ന ഒരു മഴയുണ്ട് അതിന്റെ താളമുണ്ട്,ആ താളം എന്നെ നിന്റെ വഴിയില്‍ നിന്നും വേര്‍പ്പിരിചിരിക്കുന്നു .നല്ലതിനയിരിക്കാം അല്ലെങ്കില്‍ എല്ലാ കൈ വഴികളും സമുദ്രത്തില്‍ ചെന്ന് ചേരുന്നു എന്ന് പറയുന്നത് പോലെ എല്ലാ വഴികളും ഒരിക്കല്‍ ഒന്ന് ചെരുംയിരിക്കും. .ആ അറ്റം വരെ നടന്നെത്താന്‍ വിധി അനുവദിച്ചാല്‍ അന്ന് നിനക്കന്റെ കാല്‍പ്പാടുകള്‍ പിന്തുടരാം,അല്ലെങ്കില്‍ ഞാനുപെക്ഷിച്ച സമരസപ്പെടലിന്റെ തന്ത്രവുമായി ജീവിക്കാം.ഒന്നുണ്ട് എനിക്ക് നിന്നോട് പറയാന്‍ അവസാനം എന്നെങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങലയിരുന്നു അധികം എന്ന് തോന്നരുത് . ശത്രുവിനോട് പോലും സ്നേഹത്തോടെ പെരുമാരുന്നവന്റെ നാമം തങ്ക ലിപികളില്‍ എഴുതപെടും എന്നല്ലേ പുരാണം പറയുന്നത് .എനിക്കാരോടും വാശിയില്ല.വെറുപ്പില്ല. ..നമ്മൾ രണ്ടു പുഴകളായി തന്നെ ഇനിയും ഒഴുകും

5 comments:

ajith said...

ജീവിതം അങ്ങനെയാണ്. ഒരു പോക്കാണ്, നാം കൂടെ അങ്ങോട്ട് ഒഴുകുക മാത്രമാണ് ചിലനേരം കരണീയം

പട്ടേപ്പാടം റാംജി said...

എല്ലാ വ്യക്തികളും വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ ലോകം ചാലിക്കുന്നതിനുസരിച്ച് രണ്ടുപേര്‍ക്ക് ഒരുപോലെ സഞ്ചരിക്കാന്‍ കഴിയില്ല. അവിടെയും ആ വ്യത്യസ്ഥത പ്രതിഫലിക്കും. മനസ്സിലാക്കലുകളിലെ ആ വ്യത്യസ്ഥത വളരെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിലും ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. ഒഴുക്കിനൊത്ത് തുഴയുക എന്നത് തന്നെ അഭികാമ്യം.

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ ഇനി നമുക്ക് സമുദ്രത്തിൽ വെച്ച് കാണാം കേട്ടോ

പാവപ്പെട്ടവൻ said...

എവിടേയോ കാലം തെറ്റി പെയുന്ന ഒരു മഴയുണ്ട് അതിന്റെ താളമുണ്ട്,ആ താളം എന്നെ നിന്റെ വഴിയില്‍ നിന്നും വേര്‍പ്പിരിചിരിക്കുന്നു .നല്ലതിനയിരിക്കാം അല്ലെങ്കില്‍ എല്ലാ കൈ വഴികളും സമുദ്രത്തില്‍ ചെന്ന് ചേരുന്നു എന്ന് പറയുന്നത് പോലെ എല്ലാ വഴികളും ഒരിക്കല്‍ ഒന്ന് ചെരുംയിരിക്കും. .ആ അറ്റം വരെ നടന്നെത്താന്‍ വിധി അനുവദിച്ചാല്‍ അന്ന് നിനക്കന്റെ കാല്‍പ്പാടുകള്‍ പിന്തുടരാം മനോഹരം

lekshmi. lachu said...

ente lokathu vannu abhipraayam pankuvecha ellaarkkum nandhi