Monday, August 17, 2009

വേനല്‍ മഴ ......

എന്‍ പാഴ് മരുഭൂവിലേക്ക്
എവിടെ നിന്നോ
ഒരു ഇളം കാറ്റ്
ഒഴുകി എത്തി
പിന്നീട് എപ്പോഴോ
ഒരു വേനല്‍ മഴയായി
പെയിതിറങി
ആ മഴയില്‍
പുതുമുഗുളങള്‍
പൊട്ടി വിടര്‍ന്നു
ഒരു മന്ദമാരുതനായി നീ
എന്നും എന്നെ
തഴുകി യെഗ്ഗില്‍
എന്നുമെന്‍ പാഴ് ഭൂമി
പൂതുലഞ്ഞേനെ....


Friday, August 14, 2009

പുതുമഴ......

ഒരു പുതു മഴ യായി
നീ പെയിതിടുമ്പോള്‍്
ഓരോ മഴ തുള്ളിയും
എനിക്ക് പുതുമയായി
തീര്‍ന്നിടുന്നു
നിന്നെ നോക്കി നോക്കി
ഇരിക്കും ന്തോറും
നിന്നിലെ സൗന്ദര്യം
അവര്‍ണ്ണനീയം
ഓരോ മഴ തുള്ളിയും
നിന്നിലെ ലാസ്യ ഭാവം
എന്നെ തൊട്ടുണര്തിടുന്നു
നീ എന്നില്‍ നടന നൃത്തം
ആടിടുമ്പോള്‍
നിന്നിലെ ഭാവങള്‍ മാറി

മറിഞിടുന്നു
എന്നിലെ ഓരോ കണങളിലും
നീ നിറഞിടുമ്പോള്‍
നിന്നില്‍ ഞാന്‍ അലിഞു
അലിഞു ഇല്ലാതായി
തീര്‍ന്നിടുന്നു.....







Monday, August 10, 2009

മോഹങ്ങള്‍


ജീവിതമാം യാത്രയില്‍

ഏവരും സുഖം എന്ന

ബിന്ദു തേടി അലയുന്നു ,

സുഖം ഒരിക്കല്‍ മാത്രം

വന്നു പോകുന്ന

ഒരു വിരുന്നുകാരന്‍

ദുഃഖമൊ ഇണ പിരിയാത്ത

കൂട്ടു കാരനായിടുന്നു

ചപല വ്യാമോഹതിന്‍ കൂട്ടില്‍

മോഹങള്‍ എല്ലാം സ്വാര്‍ത്ഥം

അവിടെ സ്വന്തവും ബന്ധവും

മിത്യ യായി തീര്‍നിടുന്നു.....

സ്വര്‍ണ്ണ മത്സ്യം...

എന്‍ കൈകളില്‍ നിന്നും
വഴുതി വീണ
എന്‍ സ്വര്‍ണ്ണ മല്സ്യമേ,
നിന്‍ മുള്മുനകള്ലാല്‍്
എന്‍ ഹൃദയത്തില്‍
നീ കോറിയിട്ട
മുറിവിന്‍ ആഴം
നീ അറിയുന്നുവോ
ഉമി തീയില്‍ വെന്തുരുകും
ഒരു പാഴ് ജെന്മമായി
മാറിടുന്നു ഇന്നീ ജീവിതം...

Sunday, August 9, 2009

മൗനം.....

മൗനം നിറയും
എന്‍ വീചികളില്‍
ഞാന്‍ അറിയാതെ
വസന്തവും ,ഗ്രീഷ്മവും,
ശിശിരവും എവിടെയോ
പോയി മറയുന്നു
തളര്‍്നു മയങും
എന്‍ വീചികളില്‍
യെങും മൗനം കൂട് കൂട്ടുന്നു .
എവിടെയോ പോയി
മറഞ വസന്തമേ
വരുക നീ
എന്‍ വീചികളില്‍
എന്നും വസന്തം നിറക്കനീ.....