Saturday, August 23, 2014

ദാസിന്റെ ഓര്‍മ്മക്കായി..

ദാസ്...ദാസ് എന്‍റെ നല്ല ഒരു സുഹൃത്തായിരുന്നു.ദാസ് കാണാന്‍സുന്ദരനായിരുന്നു .ഋതിക്ക്റോഷന്റെ മുഖം എന്ന് പറയാം.നിഷ്കളങ്കമായ മുഖവും ,പൂച്ചകണ്ണും ,ആരെയും ആകര്‍ഷിക്കുന്ന ചിരിയും ,അവനു ചെറിയ ഒരു ആരാധകരെ തന്നെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.ഞാനും ,ദാസുമായുള്ള പരിചയം വളരെ മുന്‍പുള്ളതാണ്.കൃത്യമായി പറഞ്ഞാല്‍ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലുള്ള അടുപ്പം.എന്‍റെ ചേച്ചിയെ കല്ല്യാണം കഴിച്ച വീടിനടുതായിരുന്നു ദാസിന്റെ വീട്.അന്ന് ദാസ് നാലാം ക്ലാസ്സിലാണ്.അന്നും ദാസിനെ കാണാന്‍ നല്ല ഭംഗി ആയിരുന്നു.പെട്ടന്ന് തന്നെ ഞങ്ങള്‍ നല്ല കൂട്ട്കാരായി .ഇടക്കിടെ ഞാന്‍ ചേചീടെ വീട്ടിലെ അധിഥിയായി എത്തുന്ന ഇടവേളകളില്‍ ഞങള്‍ കളിച്ചു നടന്നു.പിന്നീട് പറിച്ചു നടപെട്ട എന്‍റെ സ്ക്കൂള്‍ കാലഘട്ടത്തില്‍ ഞങ്ങള്‍ തമ്മില്‍ കാണുന്നത് വല്ലപ്പോഴും ആയി.എങ്കിലും കാണുന്ന ഇടവേലകളില്ലെല്ലാം ഞങ്ങള്‍ ഞങ്ങളുടെ സൌഹൃദം പുതുക്കി കൊണ്ടിരുന്നു.

മുതിര്‍ന്നപ്പോള്‍ പിന്നെ കാണുന്ന ഇടവേളകള്‍ നീണ്ടു .കുറെ കാലത്തിനു ശേഷം ഞാന്‍ ദാസിനെ കാണുമ്പോള്‍ ഞാനും ദാസും ഏറെ മാറിയിരുന്നു.ദാസ് കൂടുതല്‍ സുന്ദരനും,ആരെയും ആകര്‍ഷിക്കുന്ന അവന്റെ വ്യക്തിതവും എനിക്കേറെ ഇഷ്ടമായിരുന്നു.വളര്‍ന്നിട്ടും ഞങ്ങള്‍ക്കിടയിലെ നല്ല സൌഹൃദം നിലനിന്നു.കാണുമ്പോഴെല്ലാം എന്നോട് പറയുവാന്‍ ഒരായിരം കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നു.പരസ്പ്പരം എന്തും തുറന്നു പറയാവുന്ന ഒരുനല്ല സൌഹൃദം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

അവന്‍ പഠിക്കുവാനായി ബംഗ്ലൂര്‍ക്ക് പോയപ്പോള്‍ പിന്നെ കാനുനത് വളരെ കുറവായി.കുറെ നാളുകള്‍ക്കു ശേഷം പിന്നെ ഞാന്‍ കാണുന്നത് എന്‍റെ വിവാഹത്തിനായിരുന്നു.വിവാഹശേഷം ഞാന്‍ ഒരിക്കല്‍ അവന്റെ വീട്ടില്‍ പോകുകയുണ്ടായി അന്ന് ഒരു അവധിക്കു അവനും വീട്ടില്‍ ഉണ്ടായിരുന്നു.അന്ന് ഞാന്‍ അവനെ കാണുമ്പോള്‍ ദാസ് ആകെ നിരാശനായിട്ടാണ് കാണപ്പെട്ടത്. മഴപെയ്യാനായി മൂടികെട്ടി നില്‍ക്കുന്ന ഒരു മനസ്സുപോലെ ആയിരുന്നു അവന്റെ മനസ്സ് അപ്പോള്‍ എന്ന് എനിക്ക് മനസ്സിലായി.ഒറ്റ ശ്വാസത്തില്‍ എല്ലാം അവന്‍ എന്നോട് പറഞ്ഞു അവന്റെ വീടിനടുത്തുള്ള ഒരു കുട്ടിയുമായി ഇഷ്ടതിലാനെന്നും ,അത് വീട്ടുകാര്‍ അറിഞ്ഞെന്നും,ഗള്‍ഫില്‍ ഉള്ള അച്ഛന്‍ അവനെ അങ്ങോട്ട്‌ കൊണ്ട് പോകുകയാണെന്നും.വീട്ടുകാര്‍ക്ക് ബന്ധത്തിന് താല്‍പ്പര്യം ഇല്ലന്നും,കുട്ടിയുടെ ജാതി ആയിരുന്നു പ്രശ്നം.അവന്‍ പോയാല്‍ പെണ്‍കുട്ടിയെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയിതു കൊടുക്കുമോ എന്നായിരുന്നു അവന്റെ പേടി.ഒരു ജോലി ഇത്രയും പെട്ടന്ന് നേടി തിരികെ വന്നു കുട്ടിയെ സ്വന്തമാക്കാന്‍ എന്റെയും ഏട്ടന്റെയും എല്ലാ സപ്പോര്‍ട്ടും അവനു ഉണ്ടാകും എന്ന് ഞാന്‍ അവനു ദൈര്യം നല്‍കി.പിന്നീട് ഞാന്‍ അവനെ കാണുന്നത് ഗള്‍ഫില്‍ പോകുനതിന്റെ യാത്രപറയുവാനായി വീട്ടില്‍ വന്നപ്പോള്‍ ആണു.എല്ലാവിധ നന്മകളും ആശംസിച്ചു ഞാന്‍ അവനെ യാത്രയാക്കി...

പിന്നീട് ഒരു വര്‍ഷത്തിനു ഞാന്‍ കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്.എനിക്കത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു.കാരണം അത് ഒരു സ്വാഭാവിക മരണം ആയിരുന്നില്ല്യ.ആല്‍മഹത്യ ആയിരുന്നു.ദാസ് ആല്‍മഹത്യ ചെയ്യാന്‍മാത്രം ഉള്ള ഒരു പ്രശനം എന്തായിരുന്നു എന്നതിന് ഇന്നും ആര്‍ക്കും വ്യക്തമായ ഉത്തരം ഇല്ല.ഗള്‍ഫില്‍ ദാസിനു തരക്കേടില്ലാത്ത ഒരു ജോലി ഉണ്ടായിരുന്നു.ദാസ് താമസിച്ചിരുന്നത് അച്ഛന്റെ കൂടെ ആയിരുന്നു.അച്ഛന്‍ റൂമില്‍ ഇല്ലാത്ത ഒരു സമയം ദാസ് മുറിയില്‍ കെട്ടി തൂങ്ങുകയായിരുന്നു.ഗള്‍ഫിലെ നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ അവസാനമായി ഒരിക്കല്‍ കൂടി ദാസിനെ കാണാന്‍ ഞാന്‍ പോയി. തണുത്തുറഞ്ഞു കിടക്കുന്ന ദാസിന്റെ മുഖത്തേക്ക് എനിക്കൊരിക്കലേ നോക്കുവാന്‍ കഴിഞ്ഞുള്ളു .എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ട് ,വളരെ സൌമ്യനായി സംസാരിക്കുന്ന ദാസ് എന്തിനു ആല്‍മഹത്യ ചെയിതു എന്നാര്‍ക്കും അറിയില്ല.അവന്‍ പ്രണയിക്കുന്ന പെണ്‍കുട്ടി നാട്ടില്‍ അവനായി കാത്തിരിക്കുനുണ്ടായിട്ടും ,എന്തിനു ദാസ്‌ ക്രൂരത ചെയിതു ?പലരും പലതും പറഞ്ഞു കേട്ടു.അതെല്ലാം സത്യമായിരുന്നോ ,അതില്‍ എത്രമാത്രം സത്യം ഉണ്ടെന്നും ദാസിനു മാത്രം അറിയാവുന്ന സത്യങ്ങള്‍ ...

ദാസും,അച്ഛനും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നിലെങ്കിലും,ദാസിന്റെ അച്ഛനും,അമ്മയും ചെറിയ ഒരു അകല്‍ച്ചയില്‍ ആയിരുന്നു.ദാസിന്റെ അച്ഛന്‍ ഗള്‍ഫില്‍ ഒരു സ്ത്രീയുമായി അടുപ്പത്തില്‍ ആകുകയും ആസ്ത്രീയെ വിവാഹം ചെയിതു കൂടെ താമസിപ്പിക്കുകയും ചെയിതിരുന്നു. സ്ത്രീ ദാസ്സിനോദ് അടുപ്പോം കാണിക്കയും,ദാസിനെ വശീകരിക്കാന്‍ ശ്രമിച്ചെന്നും അതില്‍ നിന്നും രെക്ഷപെടാന്‍ ദാസ് സ്വയം തിരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നു ആല്‍മഹത്യ .എല്ലാ സങ്കടങ്ങളും ഉള്ളില്‍ ഒതുക്കി ചിരിച്ചു കൊണ്ട് നടക്കുന്നവരുടെ ഉള്ളില്‍ ഒരു കടലോളം ദുഃഖം ഉണ്ടാകും എന്ന് പണ്ടാരോ പറഞ്ഞത് ശെരിയാണ്. ദാസിന്റെ മനസ്സ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നി പര്‍വതം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ അവന്റെ അച്ഛന് പോലും കഴിയാതെ പോയി.


വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും എന്‍റെ കണ്ണില്‍ ദാസിന്റെ നിഷ്കളങ്കമായ ചിരി മായാതെ നില്‍ക്കുന്നു....സ്വന്തം ജീവിതവും,മകന്റെ ജീവിതവും തകര്‍ത്തു അച്ഛന്‍ എന്ത് നേടി??മൂന്നു ജീവിതങ്ങള്‍ തകര്‍ത്ത സ്ത്രീ എന്ത് നേടി...?? സ്നേഹവും ,പ്രേമവും ,കാമവും എല്ലാം വെറും നൈമിഷികം അതില്‍ ഒരുപാട് ജീവിതങ്ങള്‍ കൊഴിഞ്ഞു വീഴുന്നു..

എന്റെ പ്രണയം



പ്രണയം മധുരമുള്ള ഒരു നൊമ്പരം.
മറ്റൊരു പേരിലും വിശേഷിപ്പിക്ക്നാകാത്ത
നീറും നൊമ്പരമത്രെ പ്രണയം....

ഇന്നലെ പെയ്ത മഴയിൽ കിളിർക്കുന്ന ഒന്നല്ല പ്രണയം ,പ്രണയത്തെ വാനോളം പുകഴ്ത്തി പാടിയ പ്രശ്സ്ത കവി പബ്ലൊ നെരുദയുടെ വാക്കുകൾ ഞാൻ കടം കൊള്ളട്ടെ...

"എന്റെ പ്രണയം നിന്റെ വിരൽ വിടാൻ മടിക്കുന്നകുട്ടിയാണു  .... അതിനെ ഞാൻ നിന്നെ തന്നെ ഏൽപ്പിക്കുന്നു.."


Sunday, August 17, 2014

ജീവിതം






നീണ്ടു നിവർന്നു കിടക്കുന്നു 
നിറം മങ്ങിയ  ഓർമകളുടെ ബലികുടീരം പോലെ  മനസ്സ് 
വേലിക്കെട്ടുപ്പോൽ പിണഞ്ഞു കിടക്കും ബന്ധങ്ങൾ,
അറ്റുപ്പോയൊരു ജീവിത കണ്ണികൾ ,
കീറി മുറിക്കപ്പെട്ട സൗഹൃദങ്ങൾ,
ഇനിയും ആടി  തീരാത്ത വേഷപ്പകർച്ചകൾ 
ചിതലരിച്ച മോഹങ്ങൾക്ക് മീതെ 
ചത്ത്‌ മലച്ചൊരു മീന്കണ്ണ്‍ പോലെയെൻ ജീവിതവും... 

Thursday, September 26, 2013

തിരുത്തപ്പെടാനാകാത്ത ജാതകം....





 


''തലക്കുമേല്‍ വെളുത്തൊരാകാശം
തലക്കുള്ളില്‍ കറുകറുത്തതാം മേഘം
അതിലെരിയുന്നുണ്ടൊരു ശോണചന്ദ്രന്‍
അതെന്‍ നിയോഗമാണതെന്റെ ജാതകം.''

അതെ..
എല്ലാം എന്റെ നിയോഗമായിരുന്നു. ജീവിതം കയ്പും, മധുരവും നിറഞ്ഞതാണെന്ന്
പണ്ടുള്ളവര്‍ പറഞ്ഞെതെത്ര ശരിയാണ്. ഏറെ കയ്പുകള്‍ സമ്മാനിക്കുമ്പോഴും ഒരുനുള്ളു
മധുരം അവശേഷിപ്പിക്കുന്ന  ജീവിതം എന്ന കടങ്കഥ.
അതെ ജീവിതത്തെ കടങ്കഥയെന്നു വിശേഷിപ്പിക്കാം എന്നെനിക്ക് തോന്നുന്നു.
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ മാത്രമാകുന്ന  ജീവിതം. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ഞാനേറെ മുമ്പോട്ടു പോയിരിക്കുന്നു... ഇടക്കെപ്പോഴോ എന്റെ പാതയില്‍ പൂക്കളും ഉണ്ടായിരുന്നു . ജീവിതയാത്രയില്‍ ഞാന്‍ പെറുക്കിയെടുത്ത ഓരോ മുത്തുമണികളും എനിക്ക് പ്രിയപ്പെട്ടവയായിരുന്നു.. അവയെല്ലാം ജീവിതത്തിന്റെ പച്ചയായ നിറഭേതങ്ങള്‍ എനിക്ക് കാണിച്ചു തന്നു.. അവയിലെ ഒളിച്ചുവെച്ച കാക്കക്കറുപ്പിന്റെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു. വര്‍ണ്ണങ്ങള്‍ വാരി വിതറിയ വഴിവക്കിലൂടെ ഓരോ കാലടി വെക്കുമ്പോഴും ഇനി വരാനിരിക്കുന്ന നിറഭേതങ്ങള്‍
എനിക്കജ്ഞാതമായിരുന്നു.. എങ്കിലും ഞാന്‍ പതറിയില്ല. മുമ്പിലെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. ഇടറി വീഴാന്‍ തുടങ്ങുമ്പോള്‍ ഒരു താങ്ങിനായി ഞാന്‍ പരതി.
കൂര്‍ത്ത കല്ലുകളില്‍ തട്ടി കാലില്‍ ചോര പൊടിഞ്ഞിട്ടും, കുണ്ടിലും
കുഴിയിലും പലവട്ടം വീണിട്ടും ഞാന്‍ തോറ്റില്ല. പൊരുതുകയായിരുന്നു...
എന്നോടു തന്നെ... തോല്ക്കാന്‍ തയ്യാറല്ലായിരുന്നു.. മരുഭൂമിയിലെ കൊടുംചൂടില്‍
ഉള്ളു പൊള്ളുമ്പോഴും കുളിരുള്ള സ്വപ്‌നങ്ങളെ കെട്ടിപ്പിടിച്ച് ഓര്‍മ്മകളുടെ
ഭാണ്ഡത്തിലെ തുടിക്കുന്ന ഓര്‍മ്മകളെ താലോലിച്ച് ഞാന്‍ ഉറങ്ങി. എവിടെയും

തോല്‍ക്കരുതെന്ന് ആശിച്ചിട്ടും പലവുരു എന്നോടുതന്നെ പറഞ്ഞിട്ടും
എവിടെയൊക്കയോ ഞാന്‍ തോറ്റുപോയി.

തീജ്വാലകള്‍ക്കിടയിലൂടെ ജീവിതത്തിന്റെ മധ്യകാലത്തിലേക്കുള്ള യാത്രയില്‍ എനിക്ക്
എന്നെത്തന്നെ നഷ്ടമായി.  ജീവിതയാത്രയുടെ തുടക്കത്തില്‍ തിരിച്ചറിയാതെ പോയ
യാഥാര്‍ത്ഥ്യങ്ങളെ, ഞാന്‍ നെയ്ത എന്റെ നിറമുള്ള സ്വപ്‌നങ്ങളെ, യാത്രയുടെ ഓരോ
നിമിഷത്തിലും ഞാന്‍ പെറുക്കിയെടുത്ത മണിമുത്തുകളെ, ഓരോന്നായി  വഴിവക്കില്‍
വലിച്ചെറിഞ്ഞു. ജീവിതമെന്ന മഹാ പാഠപുസ്തകതില്‍നിന്നും മനസിലാക്കിയ
നെല്ലിക്കയുടെ കയ്പ്പും പുളിപ്പുമാര്‍ന്ന  ജീവിതമെന്ന യാത്രയില്‍ ഞാന്‍
തനിച്ചായി. ബാല്യത്തില്‍ ഞാന്‍ പഠിച്ച സഹനം എനിക്കെന്നും തുണയായി.ഏതു
പരിതഃസ്ഥിതിയിലും ഞാന്‍ അതിജീവനം ശീലമാക്കി.
പതറാതെ പടികള്‍ കയറുമ്പോഴും മുമ്പില്‍ ശൂന്യത നിറഞ്ഞുനിന്നു. എന്നെങ്കിലും
വിജയത്തിന്റെ കൊടുമുടിയില്‍ എനിക്കെത്താന്‍ കഴിയുമെന്ന് വെറുതെയെങ്കിലും
ആശ്വസിച്ചു. ഒടുവില്‍ മുകളിലെത്തപ്പെട്ടപ്പോള്‍ ഒരുസത്യം ഞാന്‍ തിരിച്ചറിഞ്ഞു.
യാത്രയുടെ തുടക്കത്തില്‍ എന്നെ പിന്തുടര്‍ന്ന വെളിച്ചം പാതിവഴിയിലെപ്പോഴോ
നിലച്ചുപോയെന്ന്..


ആരൊക്കയൊ എനിക്കൊപ്പൊം ഉണ്ടെന്ന തോന്നലിലൂടെ ആയിരുന്നു
എന്റെ യാത്ര. അതെന്റെ വെറും തോന്നല്‍ മാത്രമായിരുന്ന. ഞാന്‍
ഏകയായിരുന്നു. പരാജയങ്ങളുടെ ചതുപ്പുനിലത്തില് വീണ് തോല്ക്കാനെനിക്ക്
മനസ്സില്ലെന്ന് പറയുമ്പോഴും അസ്വസ്ഥമാകുന്ന  മനസ്.  തികച്ചും
ഏകയും, ദരിദ്രയും ആയപ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ കൊണ്ടു ഞാന്‍ സമ്പന്നയായി
.എന്റെ സ്വപ്നങ്ങള്‍ക്കിന്ന്  ജീവന്റെ തുടിപ്പില്ല. ഓര്‍മ്മകളുടെ
മാധുര്യവും ഇല്ല. ജീവിതമെന്ന നെല്ലിക്കയുടെ കൈപ്പുനീര്‍ മാത്രം.
സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ജീവനറ്റുപോയിരിക്കുന്നു. കയറിവന്ന
ഉയരത്തില്‍നിന്നും യാഥാര്‍ത്ഥ്യമെന്ന താഴ്ചയിലേക്ക്
ഉറ്റുനോക്കുകയാണ് ...ഞാനിപ്പോള് പാതാളത്തോളം ആഴമുള്ള ഗര്‍ത്തത്തിലേക്ക്
വീണുകൊണ്ടിരിക്കുന്നു.. കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപെട്ടിരിക്കുന്നു. അവിടം
ഇരുട്ടാണ് ..കൂരാക്കൂരിരുട്ട്. അര്‍ഹതപ്പെട്ട സ്‌നേഹവും ലാളനയും എന്റെ
പ്രതീക്ഷകള്‍ക്കൊപ്പം വളരാതെപോയപ്പോള്‍ നിരാശ എന്നില്‍ ഒരു അര്‍ബുദമായി പടര്‍ന്നു.
അതെ.... ഇതെന്‍ നിയോഗമാണിതെന്റ ജാതകം...
തിരുത്തപ്പെടാനാകാത്ത ജാതകം....

Saturday, May 18, 2013

ഇരുട്ട്

 





















സ്വപ്‌നങ്ങൾ പിറക്കുന്നതും ,
സ്വപ്ങ്ങൾ പിടഞ്ഞു ഇല്ലാതാകുന്നതും ഇരുട്ടിലത്രേ
കരയുന്ന കണ്ണുകളെ ഒളിപ്പിക്കാനും
ഇരുട്ടിനെയാണ്എനിക്കേറെയിഷ്ടം .
എല്ലാം അറിഞ്ഞും ഒന്നും അറിയാത്ത
തുപോൽ
ഊറിചിരിക്കാനും വേണമെനിക്കിരുട്ട് ....

ഇരുട്ടറ കണക്കെൻഅകവും  ഇരുട്ടാണ്‌.
എങ്കിലും ഞാനെൻ  കണ്ണുകൾ മിഴിചിരിപ്പാണ്
നിൻ കണ്ണുകൾ അടയാതിരിക്കാൻ!