അടുത്ത വീട്ടിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മായ എന്റെ അടുത്തേക്ക് വന്നു,കയ്യില്‍ കുറെ വെള്ള ചെമ്പകവുമായി .എനിക്ക് വളരെ ഇഷ്ടം ആണ് വെള്ള ചെമ്പകതിന് മണം...ആ പൂക്കള്‍ എന്റെ കൈകള്‍ ക്കുള്ളില് ഇരുന്നപോള് ഞാന്‍ ഒരു നിമിഷം എന്റെ മനസ്സു പിറകോട്ടു പാഞ്ഞു പൊയ്...ഒരു നാലാം ക്ലാസ്സ് കാരി യായി ഞാനും...
എന്റെ വീട്ടിലെ ആറു മക്കളില്‍ ഏറ്റവും ഇളയാതയിരുന്നു ഞാന്‍.അത് കൊണ്ടു തന്നെ എല്ലാവരുടെയും ഒമാനയയിരുന്നു..പലര്‍ക്കും ഞാന്‍ മോളുട്ടി യും മണിക്കുട്ടിയും ആയിരുന്നു..എങ്ങിലും ഞാന്‍ എന്നേ മാമാട്ടി എന്നാണ് വിളിച്ചിരുന്നത്. അന്ന് എന്റെ മുടി മാമാട്ടി സ്റ്റയിലില്‍ ആയിരുന്നു..അപ്പോള്‍ ഞാന്‍ ആ പേരു എനെ സ്വയം വിളിച്ചിരുന്നു..
പഠിക്കാന്‍ ഞാന്‍ വലിയ മിടുക്കി ഒന്നും ആയിരുന്നില്യ .ക്ലാസ്സില്‍ എന്റെ ഉറ്റ തോഴി റാണി ആയിരുന്നു.റാണി ക്ക് അമ്മയില്ല്യ.വളരെ ചെറുപ്പത്തിലെ അവളുടെ അമ്മ മരിച്ചു പൊയര്നു ..ഒരു പാവം കുട്ടി ആയിരുന്നു റാണി.നല്ല വെളുത്ത നിറവും വലിയ കണ്ണു കളും ആയിരുന്നു അവള്‍ക്ക്.പഠിക്കാന്‍ അവള് മിടുക്കിയായിരുന്നു.ക്ലാസ്സിലെ ലീഡര്‍ അവള് ആയിരുന്നു.അവളുടെ വീട് കഴിഞ്ഞാണ് എന്റെ വീട്.മിക്കവാറും എന്നും ഞങള്‍ ഒരുമിച്ചാണ് സ്കൂളില്‍ പോകാറുള്ളത്.സ്കൂളിലേക്കുള്ള ഇടവഴിയില്‍ അവള് എന്നേ കാത്തു നില്ക്കുമായിരുന്നു.ഞാന്‍ എത്താന്‍ വൈകിയാല്‍ അവള് ഒരു കമ്മുനിസ്ട്ടപ്പ ചെടി ഓടിച്ച വഴിയില്‍ ഇടുമായിരുന്നു .അവള് പൊയ്എന്നുള്ള അടയാളം ആയിരുന്നു അത്..
അവളുടെ വീട്ടില്‍ രണ്ടു ചെമ്പക മരം ഉണ്ട്. നല്ല വെള്ള ചെമ്പകം.എന്നും അവള് എനിക്കായി അതിന്റെ പൂക്കള്‍ കയ്യില്‍ കരുതിയിരുന്നു.സ്കൂളിലേക്ക് പോകുന്ന വഴിക്കുള്ള പെട്ടി കടയില്‍ നിന്നും പതിവായി ഞങള്‍ കടല മിട്ടായിയും ,നാരങ്ങ മിടായി വാങ്ങും.അതിനുള്ള പൈസ രണ്ടു പേരും മാറി മാറി ഒപ്പികും.
ചിലപ്പോള്‍ പൈസ കിട്ടിയ്ല്ലെഗില് വരുന്ന വഴിക്കുള്ള പരങി മാവിന് അണ്ടി പെറുക്കി കടക്കാരന് കൊടുക്കും.അതിന് ഞങള്‍ മത്സരിച്ചിരുന്നു.കൊതഗ്ഗല്ല് കളി ആയിരുന്നു ഞങളുടെ പ്രതാന കളി..അതിനായി റാണി കുറെ കല്ലുകള്‍ എണ്ണ തേച്ചു മിനുക്കി സൂക്ഷിച്ചിരുന്നു.
കഴിഞ പ്രാവശ്യം അവതിക് പോയപ്പോള്‍ ഞാന്‍ റാണിയെ കണ്ടു.കുറെ നാളുകള്‍ക്ക് ശേഷം ആണ് ഞാന്‍ അവളെ കാണുന്നത്.എന്റെ മകന് ഞാന്‍ അവളെ പരിജയ പെടുത്തി .അവന് വിശ്വസിക്കാന്‍ കഴിഞ്ഞില .കാരണം കാലങള് അവളില്‍ പ്രയതിക്യം കൂടിയിരുന്നു.അവള് ഒന്നും മിണ്ടാതെ എന്നേ തുറിച്ചു നോക്കി.പിനീട് പതുകെ ചിരിച്ചു.ഒന്നും സംസാരിക്കാന്‍ നിലക്കാതെ അവള് നടന്നകന്നു. ഞാന്‍ കുറെ നേരം ഓര്‍ത്തു നിന്നു. എന്ത് പറ്റി അവള്ക്കെനു.തിരിച്ചു വീടിലേക്കുള്ള യാത്രയില്‍ ഞാന്‍ അവളെ കുറിച്ചു ഓര്‍ത്തു കൊണ്ടിരുന്നു..
വീട്ടില്‍ വന്‍ ഞാന്‍ റാണിയെ കണ്ട കാര്യം പറഞ്ഞു.അപ്പോഴാണ് അവള്‍ക്ക് സംഭവിച്ച മാറ്റം ഞാന്‍ അറിഞ്ഞത്.അത് എന്നില്‍ ഒരു നടുക്കം ഉണ്ടാക്കി.
വിവാഹം കഴിഞു അവള് ഭര്‍ത്താവിന്റെ വീട്ടില്‍ ആയിരുന്നു കുറെ കാലമായി,കുറെ കാലത്തേ കാത്തിരിപ്പിനു ശേഷം ആണ് അവള്‍ക്ക് ഒരു ആണ് കുട്ടി ഉണ്ടായതു.ആ കുട്ടിക്ക് ഒരു വയസ്സ് ഉള്ളപ്പോള്‍ ഒരു ദിവസം അവള് ആ കുട്ടിയെയും എടുത്തു മഴ പെയിത് നിറഞ്ഞ കിണറ്റിലേക്ക് എടുത്തെറിഞ്ഞു...
എന്തിന് അവള് അത് ചെയിതു എന്നറിയില്ല്യ...ഈ സംഭവത്തിനു ശേഷം ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു..ആ ഒരു മാറ്റം ആയിരുന്നു ഞാന്‍ അവളില്‍ കണ്ടത്.എനിക്ക് വിശ്വസിക്കാന്‍ കഴിഞില്ല.ജീവിതവും കാലങളും മനുഷ്യനെ എത്ര പെട്ടന്ന് മാറ്റി മറി ക്കുന്നു..ഇന്നും അവള് എനിക്കുനല്കിയ ചെമ്പകതിന് സുഗന്തം ഇന്നും എന്നില്‍ നിറഞ്ഞു നില്ക്കുന്നു....
2 comments:
ചെമ്പകത്തിന്, നൊമ്പരത്തിന്റെ സുഗന്ധം..
ചേച്ചീ കുറേ അക്ഷരതെറ്റുകൾ ഉണ്ട്, പഴയ പോസ്റ്റ് ആയോണ്ട് ആരും ശ്രദ്ധിക്കില്ലാന്നു കരുതണ്ട,
പിന്നെ റാണി എന്തിനാ അങ്ങനെ ചെയ്തെ?
Post a Comment