Monday, August 24, 2009

സ്നേഹിക്കുന്നവര്‍ക്കായി..

ഒരിക്കല്‍ എഗിലും പ്രണയിക്കാത്തവരായി ,അല്ലെഗില്‍ പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല.. .. ഉണ്ടാകുമോ... ?ഇല്ലന്നാണ് എന്‍റെ വിശ്വാസം.
പ്രണയം അത് പവിത്രമാണ്.എന്നാല്‍ ഇന്നു ആ പ്രണയത്തെ വിറ്റു കാശാക്കുന്നു. പ്രണയം നടിച്ചു ചതിക്ക പെടുന്നു..ഇന്നത്തെ പല പ്രണയങളും അവസാനം എത്തി പെടുന്നത് യുടുബില്‍ ആകുന്നു .പ്രണയം നടിച്ചു ചതിക്ക പെടുന്നതില്‍ ഇന്നത്തെ കാലത്തു ആണ്‍ ,പെണ്‍ വെത്യാസം ഇല്ലാതാകുന്നു.പലരും സ്വന്തം സ്വാര്‍തഥക്കു വേണ്ടി സ്നേഹം നടിക്കുന്നു....

പ്രണയം അതാര്‍ക്കും ആരോടും തോന്നാം.ആ വികാരത്തിന് മുന്പില്‍ പ്രായമോ,ദേശമോ,ഭാഷയോ,കുലമോ,ഒന്നും മല്ലാതാകുന്നു. ചിലര്ക്ക് ചിലരോട് തോന്നുന്ന ഇഷ്ടങ്ങള്‍ എന്നും ഒരു ഇഷ്ടമായി നിലകൊള്ളും..ആ ഇഷ്ടത്തെ മായിക്കാന്‍ കാലത്തിനോ,സ്വന്തം ജീവിത അടിയൊഴുക്കിനൊ കഴിയില്ല.മനസ്സിന്‍റെ അടിത്തട്ടില്‍ ഒരിക്കലും മായാത്ത ഒരു ബിംബം പോലെ നിലകൊള്ളും .കാറ്റും ,വെളിച്ചവും ഏല്‍ക്കാതെ ഒരു മയില്‍‌പീലി തണ്ട്സൂക്ഷിക്കുന്ന പവിത്ര തയോടെ കാത്തു സൂക്ഷിക്കുന്നു.

തന്നെക്കാള്‍ കൂടുതല്‍ തന്‍റെ ഇണയെ വിശ്വസിക്കാനും ,സ്നേഹിക്കാനും കഴിഞാല്‍ അതാണ് എതാര്‍ത്ത പ്രണയം..പ്രണയം അനിര്‍വചനീയമായ അതിമനോഹരമായ ഒരു വികാരം..പലര്‍ക്കും കാല്പനികതയും,മറ്റു ചിലര്‍ക്ക് വൈകാരികമായ ഒരു അനുഭൂതിയും ആണ് നല്‍കുന്നത്...
ചില ഇഷ്ടങ്ങള്‍ നമ്മള്‍ അറിയാതെ ഇഷ്ട പെട്ടു പോകുന്നു...പിന്നീട് എല്ലാം വെറുതെ ആയിരുന്നു എന്നു തോന്നുമ്പോള്‍ മനസ്സിന്‍റെ ഒരു കോണില്‍ ആ ഇഷ്ടത്തെ ,ആ മോഹങളെ അടക്കം ചെയ്യുന്നു..ആ ഇഷ്ടത്തെ ..ആ പ്രണയത്തെ പിന്നീട് ഓര്‍ക്കുമ്പോള്‍ ഒക്കയും വേദനയോടെ ..ഒരു നീറ്റലോടെ ഓര്‍ക്കേണ്ടി വരുന്നു..അപ്പോഴൊക്കയും ആഗ്രഹിക്കുന്നു ഒരിക്കല്‍ കൂടി ഒന്നു കണ്ടു വെഗ്ഗില്‍ എന്നു...
സ്നേഹിക്കുന്നവര്‍ക്കായി...സ്നേഹം (പ്രണയം)നടിക്കുന്നവര്‍ക്കായി ഒരു അപേക്ഷ ....സ്നേഹിച്ചു ചതിക്കാതെ ഇരിക്കുക ..ആരെയും നോവിക്കാതെ ഇരിക്കുക ...സ്നേഹം അത് പരിശുദ്ധമാണു...അത് നശിപ്പികാതെ ഇരിക്കുക ...

12 comments:

Unknown said...

Valare nannayirikkunnu,
Sathyam "Ethra olichu vachalum , Olinjirikkatha oru parishudha vikaramanu pranayam.Manassine 12 varshangal pinnilekku kondupoyathinu orayiram nandhi.
Energetic writing.Jeevanullathupole thonnunnu thante aashayangalkku.Kandappol muthal othiri pravasyam vaayichu.Jeevithathinte druthiyil nammal marannu thudangiya pala karyangalum podithatti edukkan kazhiyunnathu ee aashayangal vaayikkumbozhanu.Iniyum nalla srushtikalkkayi sarweswaran aayusum aarogyavum thanikku tharumarakatte.

mk kunnath said...

വളരെ നന്നായിരിക്കുന്നു..................!!!
പറഞ്ഞത് സത്യവുമാണ്............!!!!
ഭാവുകങ്ങള്‍..........!!

പാവപ്പെട്ടവൻ said...

ഒരു പക്ഷെ ചിലര്‍ അങ്ങനെയാണ് എന്നാല്‍ എല്ലാരും അങ്ങനല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാലും നന്നായി എഴുതി ആശംസകള്‍

★ Shine said...

ഇഷ്ടപ്പെട്ടു..

ഹരീഷ് തൊടുപുഴ said...

ഇന്നത്തെ പല പ്രണയങളും അവസാനം എത്തി പെടുന്നത് യുടുബില്‍ ആകുന്നു


ee abhiprayathe, njaan sakthiyuktham ethirkkunnu..

sathyasandhamaaya pranayangal ippozhum undakunnundu..sure; i know..

best wishes..

SreeDeviNair.ശ്രീരാഗം said...

സ്നേഹം സുന്ദരമാണ്
ചിലതെല്ലാം ത്യജിക്കാന്‍
കഴിയുമെങ്കില്‍!

പ്രണയം സുന്ദരമാണ്
വേദനിക്കാന്‍ കഴിയുമെങ്കില്‍!


ആശംസകള്‍
ശ്രീദേവിനായര്‍

Styphinson Toms said...

ingane evdeyenkilum ottakkum thattakkum areyenkilum kaanumbol oru sandosham .. njaan ottakkallennu oru thonnal.. have good values in ur life dear.. best of luck..!!

aneeshans said...

Cnt generalise things yaa. good bad ithokke ellayidathum undu.

be good stay happy

Thabarak Rahman Saahini said...

നന്നായിരിക്കുന്നു. എഴുത്തില്‍ ഒരു പുതുമയുണ്ട്.
എല്ലാ ഭാവുകങ്ങളും നേരുന്നു.വീണ്ടും എഴുതുക. വായിക്കാന്‍ ഈ 'ബൂലോകം' മുഴുവനുണ്ട്‌.
സ്നേഹപൂര്‍വം
താബു
http://thabarakrahman.blogspot.com/

lekshmi. lachu said...

ellavarkum nadhi...ente blogge visit cheyithathilsanthosham..eniyum abhiprayam ezhuthumaloo...

A said...

പ്രണയത്തെ കുറിച്ചുള്ള ഈ കുറിപ്പിനെ ഞാന്‍ പ്രണയിക്കുന്നു.

അന്ന്യൻ said...

യഥാർത്ഥ പ്രണയം, അതു സന്തോഷത്തേക്കാൾ സങ്കടമുണ്ടാക്കുമോ???