Monday, November 2, 2009

ഒരു ചെമ്പനീര്‍ പൂവ്


ഒരു മാത്ര നിനക്കാതെ

അത്രമേല്‍ ആര്‍ദ്രമാം ഒരു സുഗന്ധം പോലെ

കുളിര്‍ തെന്നലില്‍

നീ പാറി വന്നു.

ഒരു ചെമ്പനീര്‍ പൂവിന്‍

ചാരുതയാല്‍ നീ

എന്നെ പുല്‍കി നിന്നു

സ്വന്തമെന്നുനിനച്ചു

ഒമാനിച്ചെന്നെയാ

നെഞ്ചോടമര്‍ത്തി

ഓരോ ഉദയാസ്തമയങ്ങള്‍

പിന്നിടുമ്പോഴും

കൊഴിയുവാനായി

വെമ്പി നില്‍ക്കുന്ന

ഒരു ചെമ്പനീര്‍

പൂവാണ് ഞാന്‍ ...

13 comments:

സാബിബാവ said...

നല്ലകവിത ഇനിയും എഴുതുകക

SreeDeviNair.ശ്രീരാഗം said...

ചെമ്പകപ്പൂവുപോല്‍
സുന്ദരിയാണുനീ...
അമ്പലപ്രാവുപോല്‍.
നൈര്‍മ്മല്യമാണുയിര്‍....

ആശംസകള്‍

ചേച്ചി.

ഹരീഷ് തൊടുപുഴ said...

ഓരോ ഉദയാസ്തമയങ്ങള്‍
പിന്നിടുമ്പോഴും
കൊഴിയുവാനായി
വെമ്പി നില്‍ക്കുന്ന
ഒരു ചെമ്പനീര്‍
പൂവാണ് ഞാന്‍ ...


aano...????

Unknown said...

Thalaralle orikkalum,Kozhiyunnathinu munbu ellavarkkum sugandham parathaan chembaneer poovinu kazhiyunnathu thanne bhaagyam.
Allathe oru manavum ghunavum illathe kozhiyunnathil enthartham.
So before u sleep (Die) do the best for all people.
Thanks 4 your good writting.

shaiju said...

hi this kavitha is too cool and touching hearts...very nice..keep on

Manoraj said...

ഒരു ചെമ്പനീർ പൂവിരുത്ത്‌ ഞാനോമലേ
ഒരു വേള നിൻ നേർക്കു നീട്ടിയില്ല...


നന്നവുണ്ടുണ്ട്‌ കൂട്ടുകാരീ... തുടരാം... തുടരണം...

എന്റെ പുതിയ പോസ്റ്റ്‌ കാണുമല്ലോ?

Manoraj said...

ലച്ചു ,

ബ്ലോഗിലെഴുതിയ കമന്റ്‌ വായിച്ചു... ഒരു ഒഴുക്കൻ കമന്റിനെക്കാളും ഞാൻ നിങ്ങളിൽ നിന്നുമൊക്കെ പ്രതീക്ഷികുന്നത്‌ പോരായ്മകൾ ചൂന്ദി കട്ടിയും, നല്ലത്‌ എന്നു എന്തെങ്ങിലും തോന്നിയെങ്ങിൽ അതിനെ എടുത്തു കട്ടിയും എന്നെ വഴിതെളിക്കാനണു..

ശ്രീ said...

മനോഹരം...

[ഒമാനിച്ചെന്നെയാ ?]

പാവപ്പെട്ടവൻ said...

കവിത വളരെട്ടെ ഈ ലോകം പോലെ ആശംസകള്‍

രാജേഷ്‌ ചിത്തിര said...

nannaayi...lachoos :)

SUNIL V S സുനിൽ വി എസ്‌ said...

സുന്ദരമായ വരികൾ..

thakidiyil said...

കവിത വായിച്ചു.
ഹെഡ്ഡറിലെ ക്ഷമാപണം വായിച്ചുകഴിയുമ്പോളെന്ത് അഭിപ്രായം പറയാനാണ്?.......
അല്ലെങ്കിൽതന്നെ വായനക്കാരന്റെ അഭിപ്രായത്തിനുവേണ്ടിയാണോ ഒരാൾ എഴുതുന്നത്?

ഭാവുകങ്ങൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

ചെമ്പകപൂവ്വിൻ പരിമളം പക്കുന്നീകവിതയിൽ...