കാലം ഒരു നോക്കു
കുത്തിയായി എന്നെ നോക്കി..
നിന്നെ ഞാന്‍ തോല്പിച്ചേ
എന്ന മട്ടിൽ..
പല്ലിളിച്ചു കാട്ടി
ചിരിക്കുമ്പോൾ..
നാല് ചുവരുകൾക്കുള്ളില്‍
ഞെരിഞ്ഞമരുമ്പോഴും
ഞാന്‍ സ്വയം ചോദിച്ചു
ആര്‍ക്കു വേണ്ടി ?
എന്തിനു വേണ്ടി ?
അവസാനം നേടിയതെന്ത് ?
കൂട്ടിയും, കുറച്ചും
എന്റെ കണക്കു പുസ്തകത്തില്‍
ഞാന്‍ നേടിയത്
ഒരു വല്യ വട്ടപൂജ്യം !! .
10 comments:
ഒരു കണക്കില്‍ എല്ലാ പ്രവാസികളുടെയും നീക്കിയിരുപ്പ് ഇതൊക്കെ തന്നെ... അടുത്ത തലമുറയ്ക്കുള്ള വക സ്വരുക്കൂട്ടുന്നതിനിടയില്‍ സ്വയം ജീവിതം ഹോമിക്കുന്നവര്‍...
അവസാനം ഇങ്ങനൊക്കെ തന്നെ
mm enthokkayo? nashttapedutthal allo?
padikkunna kalam muthale kittunnathano ee big Zero.. ? atho eppol eyideyayi kittunanthao? ha..ha..
അയ്യയ്യ്യേ....
ഒരനുഭവവും കിട്ടിയില്ലെന്നോ ?
ജീവിതം എന്നത് അനുഭവങ്ങളാണ്.
നേട്ടങ്ങളാണെന്ന് വിശ്വസിക്കുംബോഴാണ്
നഷ്ടബോധത്തിന്റെ കിണറുകള്‍ മനസ്സില്‍ നിര്‍മ്മിക്കപ്പെടുന്നത്.
ഇത്ര നിരാശപ്പെടുന്നത് വലിയൊരു തെറ്റല്ലേ. ഒന്നും കിട്ടിയില്ല എന്നതിനേക്കാള്‍ ആഗ്രഹിച്ചെതല്ലാം എന്നല്ലേ ശരി-
അതാര്‍ക്കാണു കിട്ടിയിട്ടുള്ളത്?
അങ്ങിനെ കിട്ടാന്‍ പാടുണ്ടോ?
അപ്പോഴും ആഗ്രഹങ്ങളൊരു പടി മുന്നിലായുണ്ടാകില്ലേ?
kanakku koottathirikkaam ...
kalathinte kuthozhukkil veruthe ninnukodukkaam...
athumallengil changalakal potticheriyaam ...
enthaayaalum soonyatha avaseshikkum .
എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശം അത് തീരുമ്പോഴേക്കും വളരെ വൈകും ...പിന്നെയാണ് ആലോചിക്കുക എന്തിനുവേണ്ടി, പ്രകൃതിയുടെ വികൃതി അല്ലേ ...
ഞാന്‍ സ്വയം ചോദിച്ചു
ആര്‍ക്കു വേണ്ടി ?
എന്തിനു വേണ്ടി ? എല്ലാര്ക്കും കൂടുതല്‍ സ്നേഹവും പ്രേമവും സ്വശരീരത്തോടും ജീവിത ത്തോടുമാണ് അവിടെ പ്രതീക്ഷിച്ച സാഹചര്യങ്ങള്‍ ദുഷ്കരമാകുമ്പോള് ജീവിതം മടുപ്പുളവാക്കും ഭാവികം മാത്രം
വലിയ കണക്കുകളില്‍ പിഴവുകള്‍ വലുതായിരിക്കും ചെറിയ കണക്കാണേല്‍ പിഴവുകളും ചെറുതായിരിക്കും
abhi praayam paraja ellaarkkum nadhi.
Post a Comment