Monday, November 16, 2009

ഞാൻ നേടിയത്

കാലം ഒരു നോക്കു
കുത്തിയായി എന്നെ നോക്കി..
നിന്നെ ഞാന്‍ തോല്പിച്ചേ
എന്ന മട്ടിൽ..
പല്ലിളിച്ചു കാട്ടി
ചിരിക്കുമ്പോൾ..
നാല് ചുവരുകൾക്കുള്ളില്‍
ഞെരിഞ്ഞമരുമ്പോഴും
ഞാന്‍ സ്വയം ചോദിച്ചു
ആര്‍ക്കു വേണ്ടി ?
എന്തിനു വേണ്ടി ?
അവസാനം നേടിയതെന്ത് ?
കൂട്ടിയും, കുറച്ചും
എന്‍റെ കണക്കു പുസ്തകത്തില്‍
ഞാന്‍ നേടിയത്
ഒരു വല്യ വട്ടപൂജ്യം !! .

10 comments:

വിനുവേട്ടന്‍ said...

ഒരു കണക്കില്‍ എല്ലാ പ്രവാസികളുടെയും നീക്കിയിരുപ്പ്‌ ഇതൊക്കെ തന്നെ... അടുത്ത തലമുറയ്ക്കുള്ള വക സ്വരുക്കൂട്ടുന്നതിനിടയില്‍ സ്വയം ജീവിതം ഹോമിക്കുന്നവര്‍...

ശ്രീ said...

അവസാനം ഇങ്ങനൊക്കെ തന്നെ

Anonymous said...

mm enthokkayo? nashttapedutthal allo?

Manoraj said...

padikkunna kalam muthale kittunnathano ee big Zero.. ? atho eppol eyideyayi kittunanthao? ha..ha..

chithrakaran:ചിത്രകാരന്‍ said...

അയ്യയ്യ്യേ....
ഒരനുഭവവും കിട്ടിയില്ലെന്നോ ?
ജീവിതം എന്നത് അനുഭവങ്ങളാണ്.
നേട്ടങ്ങളാണെന്ന് വിശ്വസിക്കുംബോഴാണ്
നഷ്ടബോധത്തിന്റെ കിണറുകള്‍ മനസ്സില്‍ നിര്‍മ്മിക്കപ്പെടുന്നത്.

കാട്ടിപ്പരുത്തി said...

ഇത്ര നിരാശപ്പെടുന്നത് വലിയൊരു തെറ്റല്ലേ. ഒന്നും കിട്ടിയില്ല എന്നതിനേക്കാള്‍ ആഗ്രഹിച്ചെതല്ലാം എന്നല്ലേ ശരി-
അതാര്‍ക്കാണു കിട്ടിയിട്ടുള്ളത്?
അങ്ങിനെ കിട്ടാന്‍ പാടുണ്ടോ?
അപ്പോഴും ആഗ്രഹങ്ങളൊരു പടി മുന്നിലായുണ്ടാകില്ലേ?

Sunith Somasekharan said...

kanakku koottathirikkaam ...
kalathinte kuthozhukkil veruthe ninnukodukkaam...
athumallengil changalakal potticheriyaam ...
enthaayaalum soonyatha avaseshikkum .

പ്രേം I prem said...

എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശം അത് തീരുമ്പോഴേക്കും വളരെ വൈകും ...പിന്നെയാണ് ആലോചിക്കുക എന്തിനുവേണ്ടി, പ്രകൃതിയുടെ വികൃതി അല്ലേ ...

പാവപ്പെട്ടവൻ said...

ഞാന്‍ സ്വയം ചോദിച്ചു
ആര്‍ക്കു വേണ്ടി ?
എന്തിനു വേണ്ടി ? എല്ലാര്‍ക്കും കൂടുതല്‍ സ്നേഹവും പ്രേമവും സ്വശരീരത്തോടും ജീവിത ത്തോടുമാണ് അവിടെ പ്രതീക്ഷിച്ച സാഹചര്യങ്ങള്‍ ദുഷ്കരമാകുമ്പോള്‍ ജീവിതം മടുപ്പുളവാക്കും ഭാവികം മാത്രം
വലിയ കണക്കുകളില്‍ പിഴവുകള്‍ വലുതായിരിക്കും ചെറിയ കണക്കാണേല്‍ പിഴവുകളും ചെറുതായിരിക്കും

lekshmi. lachu said...

abhi praayam paraja ellaarkkum nadhi.