ആയിരം നക്ഷത്രങ്ങള്‍ തിളങ്ങുമീ
ആകാശ ചരുവില്‍
അധിശോഭയാല് ഒരു നക്ഷത്രമെന്നെ
തുറിച്ചു നോക്കുന്നു.
ആ പ്രഭാകിരണങ്ങള്‍
എന്നില്‍ പുതു ജീവനേകുന്നു .
എത്രകണ്ടാലും കൊതിയടങ്ങാത്ത
നിറനിലാവ് പോല്‍ പരന്ന
അതിന് മുഖം തേടി ഞാന്‍
ആകാശ പടിവാതിലില്‍
കണ്ണുനട്ടിരിക്കവേ,
ഇടക്കിടെ വന്നു
ഒന്ന് മിന്നി തെളിഞ്ഞു .
ഒരു പ്രകാശ ഗോളമായി
സ്വയം പ്രാകാശിച്ച നിന്നെ
ഞാന്‍
കണ്ണിമ പൂട്ടാതെ നോക്കി നിന്നു.
നീ എന്നിലേക്കടുക്കുവാന്‍
ശ്രമിക്കുംന്തോറും,ഞാന്‍ നിന്നില്‍
ഒരു പ്രകാശമായി ലയിക്കുകയല്ലേ
എങ്കിലും നാം തമ്മില്‍
എത്രയോ അകലെയാണെന്ന സത്യം
മറന്നു പോകുന്നു .
ഞാനും നീയും ഈ ഭ്രമണപഥത്തിലെ
രണ്ടു നക്ഷത്രങള്‍ മാത്രം.
പ്രകാശം പരത്തുവാന്‍ മാത്രം ,
പ്രകാശിക്കുന്നവര്‍ നമ്മള് .
16 comments:
ആശയം കൊള്ളാം..!!
പ്രകാശം പരത്തുവാന്‍ മാത്രം വിധിക്കപ്പെട്ടു, ആകാശത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന രണ്ടു നക്ഷത്രങ്ങള്‍ മാത്രം..!!
ഹി ഹി..അതു കൊള്ളാം..
ആശംസകളോടേ..
നക്ഷത്രങ്ങളെ ആര്‍ക്കാ ഇഷ്ടമില്ലാത്തതു്, അതു കൂടുതലോ കുറവോ പ്രകാശം പരത്തുന്നതാണെങ്കിലും.
നക്ഷത്രങ്ങൾ എന്നും നമ്മുടെ ജീവിതത്തിലെ ഒരു വലിയ വിസ്മയം ആണു. ചെറുതായിരുന്നപ്പോൾ നക്ഷത്രങ്ങളെയും , അമ്പിളി മാമനെയും കിട്ടുവാനയിരുന്നു നമ്മുടെ ശാഠ്യം. പിന്നീട് വളർന്നപ്പോൾ അതിലൂടെ നാം നമ്മുടെ പൂർവ്വികരെ ദർശിച്ചു. മരിച്ചു പോയ കാരണവന്മാർ നമ്മെ കാണാൻ വരുന്നതാണെന്ന് പറഞ്ഞു പഠിപ്പിച്ചു. എന്തായാലും അതുകൊണ്ട് തന്നെ ഈയിടെ ഞങ്ങളെ വിട്ടു പിരിഞ്ഞ അച്ഛനെ ഓർത്തുപോയി.. നന്ദി..
പിന്നെ, ഈ ആശയം ഇഷ്ടമായി. പ്രകാശം പരത്തുന്ന നക്ഷത്രങ്ങൾ... ആകാശത്ത് അലഞ്ഞു നടക്കുന്നവ... ഒരിക്കലും ഗതികിട്ടാത്ത ആൽമാക്കളാവാതിരിക്കട്ടെ... അയ്യോ, എന്തൊക്കെയോ എഴുതി വച്ചു അല്ലേ... ഏതായാലും ഇനി മാറ്റിയെഴുതുന്നില്ല... ഇത്, ഈ കവിതക്ക് കണ്ണേൽകാതിരിക്കാൻ ഇവിടെ കിടക്കട്ടെ അല്ലേ.... പിന്നെ, കഴിയുമെങ്കിൽ ഒരു കവിത ചൊൽകാഴ്ചയായി അവതരിപ്പിച്ചുകൂടെ... ഒരു പുതിയ ശ്രമം...
നക്ഷത്രങ്ങളുടെ പ്രണയം... പുതുമയുണ്ട്... തുടരുക...
Hai,Let me tell the truth -beautiful, meaningful and nothing more to tell.From the beginning itself i was reading all your poems and writing, but this is the perfect one in all the sense , i mean meaning and no mistakes found.Keep it up and keep on moving.Today I realized that u have got a good future in this field.You will become the well known writer.god bless u.
അന്യര്‍ക്ക് പ്രകാശമേകുവാന്‍ പ്രകാശിയ്ക്കുമ്പോഴല്ലേ ആ നക്ഷത്രങ്ങളുടെ ജീവിതം യഥാര്ത്ഠത്തില് ധന്യമാകുന്നത്...
നല്ല ആശയം!
:)
എന്തോ ഈ കവിതയില്‍ അതി ശക്തമായ പ്രണയം കാണുന്നു (ഇപ്പോഴും പ്രണയിക്കുന്നത് കൊണ്ടാവാം)
ഒരാളെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വിചാര വികാരങ്ങളായി ഇതിനെ ഒന്ന് കണ്ടു നോക്കു....
എത്ര സുന്ദരമാണ് ആ വരികള്‍ ......
കടുത്ത പ്രണയത്താല്‍ കണ്ണിമ പുട്ടാതെ ......
പ്രണയം പുതു ജീവന് നല്കുന്നു ..........
എത്ര കണ്ടാലും കൊതി തീരാത്ത മുഖം
ആരുടെതാണ് ........പരസ്പരം ലയിക്കുന്നത് ആരാണ്
എന്തോ അവസാനം പ്രണയം സാഫല്യമാകാത്തതിന്റെ വേദനകള്‍ പങ്കുവെക്കുന്നു
കവിതയെ കുറിച്ച് ഒരുപാട് എഴുതാനുണ്ട്
സമയം അനുവദിക്കുന്നില്ല
ഒത്തിരി ഇഷ്ടായിട്ടോ
നന്മകള് നേരുന്നു
നന്ദന
ആകാശത്തിലെ നക്ഷത്രങ്ങളെ വിസ്മയത്തൊടെ കാണുമ്പോള്‍ അവരിലെ മോഹങ്ങളും മോഹഭം ഗങ്ങളും ആരും കാണുന്നില്ല അല്ലെ!
വരികളിലെ പ്രകാശം ഇഷ്ടമായി!
പ്രകാശിക്കട്ടെ
എങ്ങും വെളിച്ചം.... വെളിച്ചം....
ആ മണ്ണില്‍, ഈ വിണ്ണില്‍
എന്റെ സ്വപ്നങ്ങളില്‍ ,
പൂനെല്ല് കൊയ്ത്തു മിതക്കും കരങ്ങളില്‍,
അന്യപാത്രങ്ങള്, നിരത്തിടും തളങ്ങളില്‍,
ചേറിലും പൂവിടും ആത്മ വിശുദ്ധിയില്‍,
എല്ലാ മനസ്സിലും, എല്ലാ മുഖത്തും ,
എല്ലാ മിഴിയിലും ,എല്ലാ മൊഴിയിലും, എങ്ങു മനുഷ്യന്റെ ചെത്തവും ചുരുമുണ്ട് അങ്ങ് എന്നും വെളിച്ചമുണ്ടാകട്ടെ
ഈ നക്ഷത്രങ്ങളെ പോലെ കവിതകള്‍ എന്നും എല്ലാര്ക്കും പ്രകാശമാകട്ടെ
കണ്ണിമ പൂട്ടാതെ നോക്കി നിന്നു.
നീ എന്നിലേക്കടുക്കുവാന്‍
ശ്രമിക്കുംന്തോറും,ഞാന്‍ നിന്നില്‍
ഒരു പ്രകാശമായി ലയിക്കുകയല്ലേ
എങ്കിലും നാം തമ്മില്‍
എത്രയോ അകലെയാണെന്ന സത്യം
മറന്നു പോകുന്നു .
beautiful !
അതെ
പ്രകാശം പരതുവാന്‍ മാത്രം ..മറ്റൊന്നും പ്രതീക്ഷിക്കാന്‍ വയ്യല്ലോ വിഷാദം ഒളിഞ്ഞിരിക്കുന്ന വരികള്‍ ഇഷ്ടായി
Soorya prabhayode...!
Manoharam, Ashamsakal...!!!
എന്നോ ഉദിച്ച് കഴിഞ്ഞുപോയ നക്ഷത്രങ്ങള്‍,ഇപ്പോഴും
പ്രക്കാശം പരത്തുന്നു!കൊഴിഞ്ഞുപോയപല നക്ഷത്രങ്ങ
ളുടെയും ഇനിയും ഭൂമിയേറ്റു വാങ്ങിയിട്ടില്ല!
ഇതു വഴി വന്ന ഹരീഷ് നും,എഴുത്ത്കാരിക്കും,മനോരാജിനും,വിനു വേട്ടനും
സാലിക്കും,ശ്രീക്കും,നന്ദനക്കും,മഹിക്കും,പാവപെട്ടവനും,രമണികക്കും ,ദിമാനിനും ,സുരേഷ് കുമാറിനും,
നുറുങ്ങിനും നന്ദി ...ഇനിയും ഈ വഴി വന്നു അഭിപ്രായം പറയുമല്ലോ..
ഞാനും നീയും ഈ ഭ്രമണപഥത്തിലെ
രണ്ടു നക്ഷത്രങള്‍ മാത്രം.
പ്രകാശം പരത്തുവാന്‍ മാത്രം ,
പ്രകാശിക്കുന്നവര്‍ നമ്മള് .
nalla varikal..aashamsakal
Post a Comment