Saturday, November 14, 2009

നിനക്കായി..

സൂര്യന്‍ ഭൂമിയില്‍

പ്രകാശം പരത്തും പോലെ

നീ എന്നില്‍ പ്രഭചൊരിഞ്ഞു

മഴ ഭൂമിയെ

തണുപ്പിക്കും പോലെ

എൻ മനസ്സിലും

ഒരു മഴയായി നീ പെയ്തിറങ്ങി

കടല്‍ തീരത്തെ

പുല്‍കും പോലെ,


മേഘം ആകാശത്തെ

പുല്‍കും പോലെ ,

നീ എന്നെ വാരി വാരി പുണർന്നു



ചന്ദ്രന്‍ രാത്രിയെ

പ്രണയിക്കും പോലെ

നീ എന്നെ പ്രണയിച്ചു


ചന്ദ്രശോഭയാല്‍

വിടരാനായി

വെമ്പി നില്‍ക്കും

താമര
പോല്‍

എന്‍ മനം നിനക്കായി


തുടിച്ചു നില്പൂ..



14 comments:

ശ്രീ said...

കൊള്ളാം, നന്നായിട്ടുണ്ട്
:)

Thus Testing said...

പ്രണയം നിറഞ്ഞ് നില്‍ക്കുന്നു ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മഴ കൊള്ളാം

പാവപ്പെട്ടവൻ said...

കൊള്ളാം, നന്നായിട്ടുണ്ട്

Manoraj said...

പ്രണയം എല്ലാ രചനകളിലും പൂത്തുലഞ്ഞു നിൽക്കുന്നുണ്ടല്ലോ? ഒരു കൊച്ചു പ്രണയത്തിന്റെ മണം കിട്ടുന്നുണ്ട്‌... അതു തന്നെ വിജയമാണു.. ആശംശകൾ നേരുന്നു...

വിനുവേട്ടന്‍ said...

ചുരുങ്ങിയ വരികളാല്‍ പ്രണയത്തെ വാനോളം ഉയര്‍ത്തിയിരിക്കുന്നു...

ഇപ്രാവശ്യം അക്ഷരത്തെറ്റുകള്‍ ഇല്ലെന്നത്‌ അഴക്‌ കൂട്ടുകയും ചെയ്യുന്നു...

എഴുത്ത്‌ തുടരുക...

വീ കെ. said...

നല്ല കവിത...
നന്നായിട്ടുണ്ട്..

ആശംസകൾ..

സാബിബാവ said...

നന്നായിട്ടുണ്ട് ആശംസകൾ

ramanika said...

പ്രണയം അതില്‍ നിന്നു വരുന്ന എന്തും കവിതയും, കഥയും അനുഭവവും എന്നും ഓര്‍ക്കാന്‍ ഉള്ളതാണ്
ഈ കവിതയും

എറക്കാടൻ / Erakkadan said...

പ്രണയത്തെ കുറിച്ച് എത്ര ആളുകൾ എന്തൊക്കെ എഴുതുന്നു…എന്നിട്ടും തീരുന്നില്ല…അതാണ് പ്രണയം…എന്തായലും നന്നായിട്ടുണ്ട്….

Unknown said...

Sooryanu bhoomiyil prakaasham parathaan kazhiyunnathu pol - Bhoomiyilullathellam erichu chambalakkanum kazhiyum.
Mazha bhoomiye thanuppikkunnathu pol - Bhoomiyil nasham vithakkanum kazhiyum.
Kadal theerathe pulkumbol kadalile malinyangal theerathu upekshichu pokunnu.
Vidaranay vembinilkum thaamara pol , ninte pranayavum vidaratte.Oppam athil pathiyirikkunna chathiyum shradhicholu.
Nallathum cheethayum thirichariyaanayal, snehikkunna manassine thirichariyan aayal chandra prabhayil aa thaamara viriyatte ...Marichu chathiyanengil soorya praharamettu aa thamara kariyatte .....Veendum ezhuthuka

ഹരീഷ് തൊടുപുഴ said...

ലെച്ചൂസ്...!!!

ലളിതമായ ഭാവനയിൽ ഒത്തിരിയേറെ കാര്യങ്ങൾ പ്രകടിപ്പിച്ചിരിക്കുന്നു..

ആശംസകൾ.. ട്ടോ

SUNIL V S സുനിൽ വി എസ്‌ said...

പ്രണയാർദ്രമായ വരികൾ..

lekshmi. lachu said...

എന്റെ ബ്ലോഗ്ഗിലൂടെ കടന്നു പോയ എല്ലാ സുഹൃത്തുക്കള്‍ക്കും
ഹൃദയം നിറഞ നന്ദി.ഇനിയും ഈ വഴി വരുമല്ലോ..?.