കാലം യവനിക നീക്കി
പടി ഇറങ്ങീടുമ്പോള്
ഓര്‍മ്മകള്‍ ഒരു പേറ്റുനോവായി
എന്നില്‍ നിറഞ്ഞിടുന്നു
ആത്മസംഘർഷത്തിന്
നീര്‍ചാലില്‍ വീണു ഞാന്‍
വെന്തുരുകുമ്പോള്‍
ജീവിതം ഒരു സ്വപ്നമായി
ഒരു തീരാ മോഹമായി
കാലചക്രത്തില്‍ തിരിഞ്ഞിടുന്നു
മാറി മറിഞ്ഞീടുന്ന
വേഷ പകര്ച്ചയില്
അന്ധാളിച്ചങ്ങിനെ
ഞാന്‍ ഇരിക്കവേ
ഇനി എത്ര നാട്യനടനങ്ങൾ
ഞാന്‍ കണ്ടിടേണം .
പടി ഇറങ്ങിടും തൃസന്ധ്യയെ നോക്കി
ഞാന്‍ നെടുവീര്പ്പുതിര്ക്കവേ
ഇനി എത്ര സന്ധ്യകള്‍ എന്നെ
തേടി വരും?
നാളെ ഒരു പൊന്‍പുലരി
പിറന്നിടുമ്പോള്‍
ഇനി എത്ര പുലരികള്‍
എനിക്കായി കൺതുറക്കുമെന്നാര്ക്കറിയാം!
25 comments:
ഇനി എത്ര പുലരികള്‍
എനിക്കായി കൺതുറക്കുമെന്നാര്ക്കറിയാം!..
ഇനിയും ഒത്തിരി പൊന്പുലരിയുണ്ടാവുമെന്ന പ്രതീക്ഷയല്ലേ, ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്..
പുതുവത്സരാശംസകള്‍!!
Very good,
A recall to the past and a good hope to the future.Ishtamaayi.
Forget the past and dont worry about the future , because what happened in the past we cannot correct it and what will happen in the future can't predict.So think about the present , it is a gift.Make each and every moment in your life fruitfully with full of happines and less worries.That is life..............
Very good,
A recall to the past and a good hope to the future.Ishtamaayi.
Forget the past and dont worry about the future , because what happened in the past we cannot correct it and what will happen in the future can't predict.So think about the present , it is a gift.Make each and every moment in your life fruitfully with full of happines and less worries.That is life....
"മാറി മറിഞ്ഞീടുന്ന
വേഷ പകര്ച്ചയില്
അന്ധാളിച്ചങ്ങിനെ
ഞാന്‍ ഇരിക്കവേ
ഇനി എത്ര നാട്യനടനങ്ങൾ
ഞാന്‍ കണ്ടിടേണം "
ഇതുതന്നെ ജിഇവിതം. കൊള്ളാം...
നവവത്സരാശംസകള്‍.
നല്ല കവിത:)
നവവത്സരാശംസകള്‍!!
ഒരുപാട് പൊൻപുലരികൾ പുഞ്ചിരിയോടെ കൺതുറക്കട്ടേ....ആശംസകൾ ലക്ഷ്മീ...
നവവത്സരാശംസകള്‍!!
പുതുവത്സരാശംസകള്‍!!
നവവത്സരാശംസകള്‍!!
നാളെ ഒരു പൊന്‍പുലരി
പിറന്നിടുമ്പോള്‍
എല്ലാ നന്മകളും നേരുന്നു പുതു വര്‍ഷത്തിനായി
എല്ലാ ദിവസ്സവും നല്ല ദിവസ്സം ആയിരിക്കട്ടെ രണ്ടായിരത്തി പത്തിലും പിന്നിട് വരുന്ന എല്ലാ വര്ഷങ്ങള്ളിലും !
ഇനി എത്ര പുലരികള്‍
എനിക്കായി കൺതുറക്കുമെന്നാര്ക്കറിയാം!..
ഇതൊന്നും ആർക്കുമറിയില്ലല്ലോ ചെച്ചി...!
എന്തിനാ ഇങ്ങനെ ബേജാറാകണെ...?!
കവിത നന്നായി...
സന്തോഷത്തിന്റേയും സമാധാനത്തിന്റെയും ഒരു പുതുവർഷം നേരുന്നു.
നാട്യനടനങ്ങള് വിടപറഞ്ഞ,
സ്നേഹസാന്ത്വനങ്ങള്‍ ഇഴപാകിയ,
സിന്ദൂരസന്ധ്യകള്‍....പൊന്പുലരികള്
അനവരതമുണരുമാറാകട്ടെ
താവക ജീവിതത്തില്‍.....
പുതുവല്സരാശംസകള്......
നന്നായിരിക്കുന്നൂ...
ഒപ്പം നന്മയുടെ,സ്നേഹത്തിന്റെ നവവത്സരാശംസകള്‍ !
എല്ലാത്തിനും സാക്ഷി കാലം...നല്ല കാലസാക്ഷിയത്തിനു
പ്രതീക്ഷിക്കാം..പ്രാര്‍ത്ഥിക്കാം..മനുഷ്യരാശിയുടെ
നന്മക്കാശിക്കാം...ആശംസകള്‍!
നാളെ ഒരു പൊന്‍പുലരി
പിറന്നിടുമ്പോള്‍
ഇനി എത്ര പുലരികള്‍
എനിക്കായി കൺതുറക്കുമെന്നാര്ക്കറിയാം!
പ്രത്യാശകളാണല്ലോ നമ്മുടെ ജീവിതപ്രയാണത്തെ മുൻപോട്ടു തള്ളി വിട്ടുകൊണ്ടിരിക്കുന്നത്.. :)
പുതുവത്സരാശംസകൾ..
സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു
നാളെ ഒരു പൊന്‍പുലരി
പിറന്നിടുമ്പോള്‍
ഇനി എത്ര പുലരികള്‍
എനിക്കായി കൺതുറക്കുമെന്നാര്ക്കറിയാം!
നല്ല വരികൾ, എന്തോ ദു:സൂചനകൾ
ഒളിഞ്ഞിരിക്കുന്നില്ലേ..?
നവവത്സരാശംസകൾ!
നന്നായി... പുതുവത്സരാശംസകള്‍!
നവവത്സരാശംസകള്‍
എഴുത്തിൽ വളരെ പുരോഗതിയുണ്ട്-
പുതു വർഷം അതിന് മുതൽ കൂട്ടാകട്ടെ
പുതുവത്സരാശംസകൾ
orupaadu puthuvarsha pularikal ninakkay inyum mizhi thurakkatte yennaashamsikkunnu ...Happy New Year
Happy New Year...!!!
Best wishes...!!!
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ
സജി,സാലി,പറ്റെപതമരാജ് ,സാജന്,ഗോപന്,മഷിത്തണ്ട്,
മിക്കി,മനോരാജ്,രെമനിക,വി കെ,പള്ളിക്കര,ബിലാത്തിപട്ടണം,
നുറുങ്ങു,ഹരീഷ്,മോഹനം,സോനാ,സുനില്‍,ശ്രീ,പാവപ്പെട്ടവെന്
കാട്ടിപരുത്തി,മന്‍സൂര്‍ ,സുരേഷ്കുമാര്‍,നന്ദന,എല്ലാവര്ക്കും
എന്റെ പുതുവത്സരാശംസകള്‍..
nalla varikal .... iniyum ezhuthuka ...
Post a Comment