ഒരു തിരി നാളമായി
ഞാന്‍ നിന്നില്‍ പ്രകാശിക്കവേ
നിന് ഉള്ചൂടിന് തുടിപ്പുകള്‍
എനിക്കായ് മാത്രം അല്ലയോ..
നിന് മോഹവും , ഇഷ്ടവും,
കോപവും, തീരാ ദുഖഃവും ,
ഒക്കെയും എന്റേതുമല്ലയോ
വെട്ടിപ്പിടിച്ചീടുവാന്‍
കൊതിക്കുന്നതെല്ലാം
നേടിടുമ്പോള്‍
അത് ഒന്നുമല്ലാതായി തീര്‍ന്നിടുന്നു.
മോഹങ്ങള്ക്കൊരറ്റവു
മില്ലാതായ് തീര്‍ന്നിടുന്നു.
അടങ്ങാത്ത മോഹത്തിന്
തീരാ കൊതിയുമായി
നീ അലയുന്നു..
17 comments:
ലക്ഷ്മി,
കവിത കൊള്ളാം. അക്ഷരതെറ്റുകൾ വരാതെ ശ്രദ്ധിച്ചു തുടങ്ങി. നല്ല കാര്യം. പിന്നെ, ഒരു അഭിപ്രായം പറഞ്ഞോട്ടെ.. പലപ്പോഴും ടൈപ്പ് ചെയ്യപെടുന്നോ എന്നൊരു സംശയം. കൂടുതൽ വ്യത്യസ്തമായ വിഷയങ്ങൾ തിരഞ്ഞെടുക്കൂ.. പിന്നെ, കവിതയെ കുറിച്ച് പറയുകയാണെങ്കിൽ ഒത്തിരി വിലയിരുത്താനൊന്നും അറിയില്ല.. എനിക്ക് മനസിലായത് വെച്ച് പറയുകയാണെങ്കിൽ ജീവിതത്തിന്റെ അല്ലെങ്കിൽ പ്രണയത്തിന്റെ ആഴങ്ങൾ.... ഒപ്പം ജീവിക്കാനുള്ള തത്രപാടിൽ പലതും വെട്ടിപിടിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്ന ചില നല്ല മുഹൂർത്തങ്ങൾ... ശരിയാണു സുഹൃത്തേ.. ജീവിതത്തെ പ്രണയമായും മറിച്ച് പ്രണയം തന്നെയാണി ജീവിതമെന്നും തിരിച്ചറിയുമ്പോൾ അപ്പോളല്ലേ ജീവിത വിജയമാകുന്നുള്ളൂ... എന്നും ജീവിതത്തിലും ലക്ഷ്യങ്ങളിലും വിജയം വരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു... ഒപ്പം നേരത്തെ പറഞ്ഞപോലെ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അൽപം കൂടി ശ്രദ്ധിക്കുമെങ്കിൽ ഒരു പക്ഷെ ഇതിലും അധികം മുന്നേറാൻ കഴിയും...
"....വെട്ടിപ്പിടിച്ചീടുവാന്‍
കൊതിക്കുന്നതെല്ലാം
നേടിടുമ്പോള്‍
അത് ഒന്നുമല്ലാതായി തീര്‍ന്നിടുന്നു...."
വളരെ സത്യം തന്നെ...നന്നായിട്ടുണ്ട്, ആശംസകൾ....
കവിതയും കഥയും വഴങ്ങും അല്ലേ... തുടരുക...
നിന് മോഹവും , ഇഷ്ടവും,
കോപവും, തീരാ ദുഖഃവും ,
ഒക്കെയും എന്റേതുമല്ലയോ
കള്ളം പറഞ്ഞാല്‍ കണ്ണ് പൊട്ടി പോകും
വളരെ അര്‍ത്ഥവത്തായ വരികള്‍, നല്ല ആശയം , നല്ല അവതരണം .പിന്നെ
"....വെട്ടിപ്പിടിച്ചീടുവാന്‍
കൊതിക്കുന്നതെല്ലാം
നേടിടുമ്പോള്‍
അത് ഒന്നുമല്ലാതായി തീര്‍ന്നിടുന്നു...."അക്കരപ്പച്ചപോലെ .അകലെ കാണുമ്പോള്‍ സുന്ദരമാം കപട മുഖം ,അകപ്പെട്ടു കഴിഞ്ഞാല്‍ കാരാഗ്രഹം .
ഇഷ്ടമാകാത്ത കവിതകളുടെ പട്ടികയില്‍
ഒന്നുകൂടി...
വ്യത്യസ്തമായ കവിതക്കായി കാത്തിരിക്കുന്നു
ആശംസകള്‍
ഒരദൃശ്യ ബിന്ദു...കൊള്ളാം
പുരോഗതിയുണ്ടെന്നു പറയാതെ വയ്യ-
ഇനിയുമുയരാനും-
ആശംസകളോടെ
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു പോഴിയുമ്പോഴാണെന്റെ സ്വര്‍ഗം..!!!
അവിടെയാണാ ബിന്ദു.
വെട്ടിപ്പിടിച്ചീടുവാന്‍
കൊതിക്കുന്നതെല്ലാം
നേടിടുമ്പോള്‍
അത് ഒന്നുമല്ലാതായി തീര്‍ന്നിടുന്നു.
എച്ചു വാക്കുകൾക്കപാരശക്തി..കേട്ടൊ
മനുഷ്യന്റെ വെട്ടിപ്പിടിക്കാനുള്ള ആര്‍ത്തി.
കിട്ടിക്കഴിയുമ്പോള്‍ ഒന്നുമല്ലാതായിത്തീര്ന്നാലും
വിണ്ടും കൊതിയോടെ ആര്‍ത്തിയോടെ
മോഹങ്ങള്‍ നിളുന്നത്.....
നല്ല വരികള്‍.
ആശംസകള്‍.
ഇത്തരം മോഹങ്ങളല്ലേ ജീവിതത്തിനു ചൂടും ചൂരും പകര്‍ന്നു തരുന്നത് , ജീവിക്കാനുള്ള ആവേശം തരുന്നത് ... കൈപ്പിടിയിലോതുങ്ങുമ്പോള് പലതിനും അത്ര മാധുര്യം തോന്നില്ലെങ്കിലും വല്ലാത്തൊരു സംതൃപ്തിയും അഭിമാനവും തോന്നാറില്ലേ ... മോഹങ്ങളില്ലാതെ എന്ത് ജീവിതം ..
"....വെട്ടിപ്പിടിച്ചീടുവാന്‍
കൊതിക്കുന്നതെല്ലാം
നേടിടുമ്പോള്‍
അത് ഒന്നുമല്ലാതായി തീര്‍ന്നിടുന്നു...."
ഇത് എല്ലാവരുടേയും ജീവിതത്തിലെ ഒരു 'ആന്റി ക്ലൈമാക്സ്'ആണ്..
ഇതില്‍ തടഞ്ഞുവീഴാതെ നോക്കണം... കാരണം, ഈ'ബര്‍മൂഡ ട്രയാങ്കിളില്‍' മുങ്ങിപ്പോയവര്‍ ഏറെയാണ്!!!
നന്നായിരിയ്ക്കുന്നു!
എല്ലാ ആശംസകളും !!!
അഭിപ്രായം നല്കിയ എല്ലാവര്ക്കും
നന്ദി ..
തുടര്‍ന്നും, എല്ലാവരുടെയും
പ്രതികരണം പ്രതീക്ഷിച്ചു
കൊള്ളുന്നു.
"....വെട്ടിപ്പിടിച്ചീടുവാന്‍
കൊതിക്കുന്നതെല്ലാം
നേടിടുമ്പോള്‍
അത് ഒന്നുമല്ലാതായി തീര്‍ന്നിടുന്നു...."
ithu vallathe ishtaayi..akkarapacha pole..
good one..all the best
അടങ്ങാത്ത മോഹത്തിന്
തീരാ കൊതിയുമായി
നീ അലയുന്നു..
നിന് വിയര്പ്പിനുപ്പുനീര്
നുകര്‍ന്നിടുമ്പോള്‍
എന്‍ ഹൃദയവും നിന് ഹൃദയവും
ഒന്നായി തീര്‍ന്നിടുമ്പോള്‍
ഞാനും നീയും ഒരു ബിന്ദുവായി തീര്‍ന്നിടുന്നു...
ഒരദൃശ്യ ബിന്ദു
Post a Comment