കഴിഞ്ഞ അവധിക്കു ഞാനും,മോനും,ഹസ്ബെന്റും കൂടി നാട്ടിലേക്ക് പോകാന്‍ ഐയര്പോര്ട്ടില് എത്തി എമിഗ്രേഷന്‍ ക്ലിയര്സിനായി ക്യുവില്‍ നില്‍ക്കുമ്പോഴാണ് തൊട്ടടുത്ത് നിന്നും ഉച്ചത്തിലുള്ള സംസാരം കേട്ട് ഞാന്‍ അങ്ങോട്ട് ശ്രദ്ധിച്ചത്.നോക്കിയപ്പോള്ഒരു നാല്‍പ്പതു,നാല്പ്പതന്ജ്ജു വയസ്സ് തോന്നിക്കുന്ന മലയാളി ഒരു ചെറിയ ബാഗും പിടിച്ചു ഒരു മുഷിഞ്ഞ വേഷം ധരിച്ചു ,ഷര്‍ട്ടിന്റെ ബട്ടന് പോലും നേരാവണ്ണം ഇടാതെ,(ചെയ്യുന്നസ്ഥലത്തുനിന്നു വരുകയാണെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അറിയാം.)ഒരു അറബിയോട് സംസാരിക്കുന്നു.അയാളുടെ കൂടെ നിന്ന് ഉച്ചത്തില്‍ സംസാരിക്കുന്ന അറബി സ്പോണ്സര് ആണെന്ന് തോന്നി. അറബി ,അറബി ഭാഷയില്‍ അയാളെ ചീത്ത പറയുന്നു,അയാള്‍ അറബിയില്‍ യാചനാ സ്വരത്തില്‍ എന്തൊക്കയോ പറയുന്നു.എനിക്ക് അറബി അറിയില്ലെങ്കിലും അയാളുടെ മുഖത്തുനിന്നും അത് വായിച്ചെടുക്കാം യാചിക്കുകയാണെന്നു.. മലയാളിയുടെ കയ്യില്‍ അന്നൂര്‍ റിയാലിന്റെ രണ്ടു നോട്ടുകള്‍ ഉണ്ട്.അതില്‍ നിന്നും മനസിലാക്കാം അയാളുടെ ശബളം ആണ് ആവശ്യ പ്പെടുന്നത് എന്ന്.
അത് ഒരു നോമ്പ് മാസമായിരുന്നു.മുസ്ലിം ജനതയുടെ പുണ്ണ്യ മാസം.ആ പുണ്ണ്യ മാസത്തില്‍ സക്കാത്ത് നല്കിയാല് പുണ്യം കിട്ടും എന്നു പറഞ്ഞുകേട്ടിടുണ്ട്.അങ്ങിനെ ഒരു ധര്മിഷ്ട്ടാനാവാന് ആ അറബി തയ്യാറായില്ല.അഞ്ചു നേരം നിസ്ക്കരിക്കയും ,നോമ്പ് നോക്കയും,കയ്യില്‍ തസ്ബിയയും കൊണ്ട് നടക്കയും ചെയ്യുന്ന ആ അറബി കാണിക്കുന്ന നിഷ്ഠൂര പ്രവര്‍ത്തി കണ്ടപ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യവും,വിഷമവും തോന്നി.അയാള്‍ അയാളുടെ അദ്ധ്വാനത്തിന്റെ പ്രതിഫലം ആവശ്യപ്പെടുമ്പോള്‍ നിഷേധിക്കുനത് ഒരു മുസല്മാന് മാത്രം അല്ല മനുഷ്യരായി ഭൂമിയില്‍ പിറക്കുന്ന ഒരാളും ചെയ്യാന്‍ പാടില്ലാത്തതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ചോര നീരാക്കി,അന്ന്യന്റെ ആട്ടും തുപ്പും ,കൊണ്ട് അയാള്‍ ഉണ്ട്ടാക്കുന്ന ഓരോ ചില്ലിക്കാശും പ്രതീക്ഷിച്ചു കഴിയുന്ന ഒരു കുടുംബത്തെ ഞാന്‍ ഓര്‍ത്തു.എല്ലാവരും വലിയ ,വലിയ പെട്ടികളില്‍ സമ്മാന പൊതികളും,മിഠായിവാങ്ങി നാട്ടിലേക്ക് പോകുമ്പോള്‍ ,വെറും ഉടുതുണി മാത്രമായി കയറിചെല്ലുനത് കാണുമ്പോള്‍ അയാളുടെ മക്കള്‍ വിഷമിക്കുനത് ഞാന്‍ ഓര്‍ത്തു.ഒരു മിഠായി പോലും അവര്‍ക്കായി വാങ്ങി കൊണ്ട് പോകാന്‍ കഴിയാത്ത ആ അച്ഛന്റെ വേദന ഞാന്‍ അറിഞ്ഞു.എന്ത് ചെയ്യാം അത് അയാളുടെ വിധി എന്നോര്‍ത്ത് സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു..
അവിടുത്തെ സംസാരവും,അയാളുടെ ദയനീയ സ്ഥിതിയും എല്ലാവരും നോക്കി നിന്നതല്ലാതെ ആരും അങ്ങോട്ട് ചെല്ലുവാനോ,അന്വേഷിക്കുവാനോ ആരും തയ്യാറായില്ല,എല്ലാവരും കാഴ്ചക്കാരായി നോക്കി നിന്നു. തൊട്ടടുത്ത് തന്നെ ഒരു പോലീസ്കാരന് നില്‍പ്പുണ്ടായിട്ടും അയാളും അത് കണ്ടില്ലനു നടിച്ചു.ഇതു അറബി രാജ്യം,അവര്‍ പറയുന്നത് കേട്ട് അടിമകളെ പോലെ അനുസരിക്കേണ്ടി വരുന്നു ചിലപ്പോഴെല്ലാം പ്രവാസികള്‍ക്ക്.ആ മലയാളിയുടെ കയ്യില്‍ ടിക്കെറ്റും,ആയിരം റിയാലും വെച്ച് കൊടുത്ത് അറബി അവിടെനിന്നും പൊയി . ഞങളുടെ ക്ലിയറന്‍സ് കഴിഞ്ഞു വിശ്രമിക്കുന്ന സമയം, സങ്കടപെട്ട് ഒരുമൂലയില്‍ ഇരിക്കുന്ന അയാളുടെ അരികിലേക്ക് ഞങള്‍ ചെന്നു.എന്താണ് പ്രശ്നം എന്ന് അന്വേഷിച്ചു.അറബിയുടെ വീട്ടിലെ വീട്ടു ജോലിക്കാരന് ആണു അയാള്‍ എന്നും, ആറുമാസത്തെ ശബളം നല്കാന് ഉണ്ടെന്നും ,അത് ചോദിച്ചതിനു തന്നെ ക്യാന്‍സല്‍ ചെയ്തെന്നും ,തരാനുള്ള പൈസ തന്നില്ലനും അയാള്‍ പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകകയായിരുന്നു.അയാളുടെ അപ്പോഴത്തെ ആ അവസ്ഥ കണ്ടാല്‍ ഏതൊരാളുടെയും മനസ്സലിഞ്ഞു പോകുമായിരുന്നിട്ടും,ഒരാളുപോലും,ഒരു മലയാളി പോലും അയാള്‍ക്കരികിലേക്കു വരുവാനോ,ഒരു പത്തു റിയാല്‍ പോലും ദാനമായി നല്കുവാനോ മുതിര്‍ന്നില്ല.എല്ലാവരും ഒരു കാഴ്ചവസ്തുവിനെ കാണുംപോലെ ഒന്നു എത്തി നോക്കി പൊയ്. പ്രവാസികളായ മലയാളികള്‍ ഇത്രയും ഹൃദയ ശൂന്യര്‍ ആയി പോയതെന്തേ എന്ന് ഞാന്‍ ഓര്‍ത്തു പൊയ്.എല്ലാര്ക്കും അവരവരുടെ കാര്യമാണ് വലുത്.
ഇതെല്ലാം കണ്ടു ആറാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മകന് എന്നോട് പറഞ്ഞു ,അമ്മെ പപ്പയോടു പറഞ്ഞു അയാള്‍ക്ക് എന്തേലും കൊടുക്കാന്‍ പറ എന്ന്.അവന് അത് പറയുന്നതിന് മുന്‍പ് തന്നെ ഞാന്‍ അയാള്‍ക്ക് നല്കുവാനായി കുറച്ചു പൈസ കയ്യില്‍ വെച്ചിരുന്നു.എന്റെ ആ പൈസ അയാളുടെ ദാരിദ്ര്യം തീര്ക്കില്ലനു അറിഞ്ഞിട്ടും അയാളുടെ മക്കള്‍ക്ക് എന്തെങ്കിലും എങ്കിലും വാങ്ങാന്‍ ഉപകരിക്കുമല്ലോ എന്നോര്‍ത്ത് അയാളുടെ കയ്യില്‍ അത് വെച്ച് കൊടുക്കുമ്പോള്‍ അയാളുടെ മുഖത്ത് സന്തോഷമാണോ,സങ്കടമാണോ മിന്നി മറഞ്ഞത് എന്നറിയില്ല..
ഇങ്ങനെ എത്ര ,എത്ര ഹതഭാഗ്യന്മാര് ചോര നീരാക്കിഅദ്ധ്വാനിക്കയും ,നേരത്തിനു ഭക്ഷണം കിട്ടാതെയും കഷ്ടപെടുന്നു.. വണ്ടിയുടെ മുന്‍സീറ്റില്‍ ഇരുന്നു എനിക്ക് ദൈവം നല്കിയ സൌഭാഗ്യം ഓര്‍ത്തു യാത്ര ചെയ്യുമ്പോള്‍ ,എ സി പോലും ഇല്ലാത്ത കമ്പനി വണ്ടികളില്‍ രാവേറെ അദ്ധ്വാനിച്ച് ഒന്നു കിടന്നാല്‍ മതി എന്ന ചിന്തയുമായി യാത്ര ചെയ്യുന്ന ജോലിക്കാരെ കാണുമ്പോള്‍ സഹതാപം തോന്നും.അവരെ ചുറ്റി പറ്റി ,അവരുടെ വിയര്‍പ്പിന്റെ ചോറുണ്ണാന്‍ ഒരു കുടുംബം ,അവര്‍ക്ക് വേണ്ടി ആണല്ലോ ഈ പൊരി വെയിലത്ത് കഷ്ടപെടേണ്ടി വരുന്നത്.ഒരു പക്ഷെ അവര്‍ ആലോചിക്കുന്നുണ്ടാകാം,അവര്‍ക്കും ഇതുപോലെ ഒരു വലിയ വണ്ടിയില്‍ സഞ്ചരിക്കാന്‍ കഴിയാതെ പോയത് സ്വന്തം ഭാഗ്യക്കെടോ ??അതോ പഠിക്കേണ്ട സമയത്ത് നേരാവണ്ണം പഠിക്കാത്തത് കൊണ്ടോ ..എങ്കില്‍ ഒരു നല്ല ജോലി എങ്കിലും നെടായിരുന്നു എന്ന് ഒരു പക്ഷെ ഓര്‍ക്കുന്നുണ്ടാകാം. ചിലര്‍ സ്വന്തം അദ്ധ്വാനഫലം നാളെയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഓര്‍ക്കാതെ സ്വയംആര്ഭാട ജീവിതം നയിക്കുന്നു.മറ്റു ചിലര്‍ മെഴുകു പോലെ സ്വയം കത്തി തീര്‍ന്നു മറ്റുള്ളവര്‍ക്ക് പ്രകാശം നല്കാന് വിധിക്കപെടുന്നു...
ചിലര്‍ ഗള്‍ഫു പണം കൊണ്ട് പെട്ടന്ന് പണക്കാരനായി തീരുമ്പോള്‍ ധാരാളിയും,അഹങ്കാരിയും ആയി തീരുന്നു.മറ്റുള്ളവരുടെ മുന്പില് താന്‍ വലിയവന്‍ ആയെന്നു കാണിക്കാന്‍ തന്നെ കൊണ്ടാകും വിധം ദൂര്‍ത്ത് കാണിക്കയും കൊട്ടാര സമാനമായ ഒരു വീടും പണിതു മറ്റുള്ളവരുടെ മുന്പില് തന്റെ പ്രമാണിതം കാണിക്കാന്‍ ശ്രമിക്കുന്നു.ഗള്‍ഫു പണത്തില്‍ സ്വയം മറന്നു അഹങ്കരിക്കുമ്പോള്‍ ലെക്ഷ്മിദേവി ഒരിക്കലെ കടാക്ഷിക്കൂ എന്നോര്‍ക്കാതെ നിലംവിട്ടു കളിക്കുന്നു.നേടുന്ന പണം വേണ്ട വിതം ഉപയോഗിക്കാതെ ദൂര്തരായ് എല്ലാം നഷ്ട പെടുമ്പോള്‍ ആണു ഒരു വീണ്ടു വിജാരം ഉണ്ടാകുനത്.അപ്പോഴേക്കും ജീവിതത്തിന്റെ പാതി കൊഴിഞ്ഞു തീര്ന്നിടുണ്ടാകും...
മറ്റൊരു കൂട്ടര് കഷ്ട പെട്ട്കിട്ടുന്ന ശബളത്തിന് പാതിഭാഗവും നാട്ടില്‍ അയച്ചു ,മിച്ചം വെക്കുന്ന പൈസ കൊണ്ട് നാട്ടിലേക്കുള്ള യാത്രക്കുവേണ്ടി സ്വരൂപിക്കുന്നു.നാട്ടിലേക്കുള്ള യാത്രയില്‍ എന്തക്കയോ കയ്യില്‍ ഉള്ള പൈസകൊണ്ടും,കടം വാങ്ങിയും നാട്ടില്‍ കിട്ടുന്ന സാധനങ്ങള്‍ ഇരട്ടി വിലയും കൊടുത്തു വാങ്ങി കൊണ്ട് പോകുന്നു.ഇവിടുന്നു കൊണ്ട് പോകുന്ന സാധനങ്ങള്‍ അത് കിട്ടുന്ന ആള്‍ക്ക് സന്തോഷം നല്‍കുകയുള്ളൂ എന്ന തോന്നല്‍ ഉള്ളത് കൊണ്ട് ഉള്ള പൈസക്ക് പലതും വാങ്ങുന്നു. എന്നിട്ടോ..വലിയ കാര്യം പോലെ കൊടുക്കുന്ന സാധനങ്ങള്‍ കയ്യില്‍ കിട്ടുമ്പോള്‍ ഇതാണോ ഇപ്പൊ ഗള്‍ഫീന്ന് കൊണ്ട് വന്നത് ?എന്ന ഒരു ഭാവവുമായി നില്ക്കുമ്പോള് അവര്‍ അറിയുന്നില്ല ,അയാളുടെ അദ്ധ്വാനത്തിന്റെ ,കഷ്ടപാടിന്റെ വില എന്തെന്ന്...ഗള്ഫുകാരന് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാരുടെ മനസ്സിലും പോക്കറ്റില്‍ പൈസയും,നല്ല പെര്ഫ്യുമിന്റെ മണവും,നല്ല വസ്ത്രവും ധരിച്ചു സന്തോഷത്തോടെ ചിരിച്ച മുഖവുമായി നടക്കുന്ന മലയാളിയെയെ അറിയൂ .അയാള്‍ ഇവിടെ എങ്ങിനെ കഴിയുന്നു എന്നോ ,അയാളുടെ കഷ്ടപ്പാട് എന്തെന്നോ ആര്‍ക്കും അറിയില്ല.അയാളുടെ വിഷമങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ ഒരു ഗള്‍ഫുകാരനും തയ്യാറാകാറും ഇല്ല.ഗള്ഫുകാരന് ഗള്‍ഫുകാരനായി ആ പത്രാസ്സോട് കൂടി തന്നെ തിരിച്ചു പോകാന്‍ അയാള്‍ ആഗ്രഹിക്കുന്നു.മറ്റുള്ളവരുടെ മുന്പില് കൊച്ചാകാന്‍ അയാളുടെ കൊച്ചുഅഹങ്കാരം അനുവതിക്കാറില്ല എന്നുള്ളതാണ് സത്യം..
40 comments:
ചില പൊള്ളുന്ന സത്യങ്ങൾ- അതോടൊപ്പം തന്നെ നമ്മെപ്പോലെ ജോലി ചെയ്യുന്ന ഫിലിപ്പാൻസുകാരുടെ എംബസ്സിയുടെ ഇടപെടലുകളും ശ്രദ്ധേയമാണു. നാം നമ്മുടെ അധികാരികളിൽ നിന്നു പോലും അവഗണവാങ്ങുന്നു എന്നതാണു സത്യം.
ജീവിതത്തിൽ നിന്നൊപ്പിയെടുത്ത ഈ യഥാർത്ഥ്യത്തിന്നു അവഗനനയുടെ മണം. സ്ത്യത്തിന്റെയും
പ്രവാസം പ്രവാസം..ഭീഭത്സം..എത്ര ജന്മങ്ങൾ..
ചോരയും നീരും ദിനവും ഒഴുക്കുന്നു മരിക്കുംവരെ ജീവനത്തിനായ്
കൊടൂക്കുന്നവനും, തടുക്കുന്നവനും വാങ്ങിക്കുന്നവനും കടന്നു പോകും..
മരണത്തെ രുചിക്കുമൊരുനാൾ
പ്രവാസം പ്രവാസികൽക്കൊരു പ്രസവ വേദന
അല്ലെങ്കിലേ ഈ പ്രവാസ ജീവിതത്തോട് വെറുപ്പാണ്. ഈ അറബികളെ കാണുമ്പോളേ ഭ്രാന്ത് പിടിക്കും. എന്നിട്ടും എല്ലാം അടക്കിയൊതുക്കി ഇവിടെ ജീവിക്കേണ്ട ഗതികേടോർത്ത് സ്വയം ദുഃഖിക്കുകയാണ്
നമ്മുടെ എംബസ്സി ഈ വക കാര്യങ്ങളില്‍ തികഞ്ഞ അവഗണന മാത്രം ആണ് കാണിക്കുന്നത്,എന്റെ പാസ്പോര്‍ട്ട് കമ്പനി ക്കാരുടെ കയില് നിന്നും കളഞ്ഞുപോയിട്ടു ഞാന്‍ എംബസ്സിയില്‍ നിന്നും നേരിട്ട കഷ്ടപാട് ,അവഗണന, മലബാറി ആയതുകൊണ്ട് ഉത്തരേന്ത്യന്‍ ഗോസ്സായിമാരുടെ പുച്ഛം,കളഞ്ഞു പോയ പാസ്സ്പോര്ടില്‍ വിസ അടിച്ചിട്ടുണ്ടായിരുന്നില്ല എനിക്ക് അടിയന്തിരമായി പിതാവിന് സുഖമില്ലാതെ നാട്ടില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നു തത്കാല്‍ തരാന്‍ കഴിയില്ല വേണമെങ്കില്‍ ഔട്ട് പാസ്സ് തരാം എന്നാണ് ആ ഗോസ്സായിമാര്‍ പറഞ്ഞത്.എന്റെ ജോലി പോയാലും അവര്‍ക്ക് കുഴപ്പമില്ല.ഇതൊക്കെ ആരോട് പറയാന്‍ സഹിക്കന്നെ.
ഷാജി ഖത്തര്‍.
പലപ്പോഴും ഇത്തരം കാഴ്ചകള്‍ പലതും കണ്ടിട്ടും നമുക്കൊന്നും ചെയ്യാന്‍ സാധിയ്ക്കാതെ വരും.
ഈ വഴി വന്ന കാട്ടിപ്പരുതി,ആലുവിള,
നന്ദന ,നന്ദിനി കുട്ടീസ്,ഷാജി,ശ്രീ..
എല്ലാവര്ക്കും ഹ്രദയം നിറഞ്ഞ
നന്ദി..
നഗ്നസത്യങ്ങള്‍..!!
ഈ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ ഇനിയും എത്രനാള്‍ കഴിക്കേണ്ടിവരുമെന്നറിയില്ല എങ്കിലും
ഇതിനെ എല്ലാം ഒരല്‍പ്പം തമാശയോടെ കണ്ട് ജീവിതം തള്ളിനീക്കുന്ന ഒരു പ്രവാസി.
ഒരു തമാശ ഇവിടെകാണുക.
എല്ലാവര്ക്കും സ്വന്തം കാര്യം തന്നെ വലുത്. സ്വന്തക്കാര്‍ക്കും അയല്വക്കക്കാര്ക്കും നാട്ടുകാര്‍ക്കും എല്ലാം. കിട്ടുന്നതും അതിന്റെ കനവുമോക്കെയാണ് അവര്‍ക്കാവശ്യം.
അന്മ്പതിനായിരം റുപ നാട്ടില്‍ മാസം ശമ്പളം വാങ്ങുന്ന സഹോദരന്മാര് ഉണ്ടെങ്കിലും രണ്ടു കൊല്ലത്തിലൊരിക്കല് നാട്ടിലെത്തുന്ന പതിനായിരം റുപ ശമ്പളം വാങ്ങുന്ന പ്രവാസി സഹോദരന് തന്നെ രണ്ടു മാസത്തെ വീട്ടു ചിലവുകള്‍ നടത്തണം എന്ന ധാരണ ഇപ്പോഴും നിലനില്‍ക്കുന്നിടം നമ്മുടെ നാട്ടിലുണ്ട്.(വീട്ടുചിലവുകള്‍ എന്നാല്‍ എല്ലാ ചിലവും.)
ആര്‍ക്കും ആരോടും ഒന്നും പറയാന്‍ പറ്റാത്ത കാലം.
സഹിക്കാം.
ലെചു,
വായിച്ചു. നന്നായി ലെചു.. അയാൾക്ക് എന്തെങ്കിലും കൊടുത്തത്. മകനു തോന്നിയ അത്രക്ക് കൂടി ആ അറബിക്ക് തോന്നിയില്ലല്ലോ? പിന്നെ, ഇത്തരം നേരിനു നേരെ പിടിക്കുന്ന കണ്ണാടി ആവണം മനസ്സ്. അക്ഷരതെറ്റ്.. ഇല്ല ഞാൻ നിറുത്തി.. പറയുന്നില്ല.. എനിക്ക് എന്റെ ബ്ലോഗിൽ ഫ്രീ ആയി ഉപദേശവും തന്ന് പോന്ന ആളാ.. പോസ്റ്റിലൂടെ പറഞ്ഞ കാര്യം ഒത്തിരി ചിന്തിക്കേണ്ടതാണ്.. അഭിനന്ദനങ്ങൾ..
നന്ദി ഖാന്,നന്ദി റാംജി .റാംജി പറഞ്ഞത് ശെരിയാണ്.
ഇപ്പോഴും അത്തരം ചുറ്റുപാടുകള്‍
നമുക്ക് ചുറ്റിലും ഉണ്ട്..ഓരോ ഗള്‍ഫുകാരന്റെ
ജീവിതവും ഇതുപോലെ ഒക്കെ തന്നെ ആണു..
Naked truths.....
Best wishes lachoo...
ഒരാള്‍ എവിടെയെത്തുന്നു എന്നത് അയാളുടെ വിദ്യാഭ്യാസത്തെയോ
സ്വഭാവത്തെയോ മാത്രം ആശ്രയിച്ചുള്ളതല്ല എന്നതാണ് സത്യം .
അതു വിധിയെന്ന് ഒന്നുണ്ടെങ്കില്‍ അതിന്റെ കണക്കില്‍ എഴുതേണ്ടതാണ്.
ഒരു പതിവ് കാഴ്ച്ചയെ നന്നായി അവതരിപ്പിച്ചു ;തന്നാല്‍ കഴിയുന്ന
സഹായം ചെയ്തതും നന്നായി
നാട്ടില്‍ നോക്കുമ്പോള്‍ അധ്വാനം ആവശ്യമുള്ള ഒരു പണിക്കും
ആളെ കിട്ടാത്ത അവസ്ഥ ...അതും അതിശയിപ്പിക്കുന്ന
വേതന വ്യവസ്ഥകളും സമയ ക്രമങ്ങളും ഉണ്ടായിട്ടും .
അല്ലായുടെ കണ്ണീരിന്റെ പിന്നാലെയുള്ള മലയാളിയുടെ പരക്കം പാച്ചില്‍ .
ഒപ്പം കിട്ടിയ സമയം ഒരാത്മര്ത്തതയും കൂടാതെ എങ്ങനെയും
ഭരിച്ചു കീശ വീര്‍പ്പിക്കുന്ന ഭരണക്കാരില്‍ നിന്നും വാഗ്ദാന മഴയല്ലാതെ
എന്ത് പ്രതീക്ഷിക്കണം ....
സഹിക്കുകയല്ലാതെ ...........
Nerinte nerkkazchakal...!
Manoharam, Ashamsakal...!!!
പടിക്കാത്തെത് കൊണ്ടാണ് മനുഷ്യന് ജോലി ഭാരം പേറേണ്ടി വരുന്നത് എന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല. ഒരു യാത്ര വേളയില്‍ കണ്ട ഒരു പാവം മനുഷ്യന്റെ അവസ്ഥ ഹ്രദയം തട്ടി എഴുതിയത് ഞങ്ങളുടെ മനസ്സിനെയും വേദനിപ്പിക്കുന്നു.ഇതെല്ലം ഈ നാട്ടിലും നമ്മുടെ ചുറ്റു പാടിലും സര്‍വ സാധാരണമാണ്. നമ്മളെ കൊണ്ട് ചെയ്യാനാവുന്നത് നമ്മള് ചെയ്യുക എന്ന് മാത്രം.
അവരുടെ നാട് അവരുടെ നിയമം തെറ്റിച്ച നമുക്ക് ചോദിക്കാന്‍ കഴിയുമോ ......? മുസാഫിര്‍ അജ്നബി
അവഗണന്നകളുടേയും,ആട്ടിപായിക്കലുകളിലേക്കും,ശരിക്കുള്ള ഒരു എത്തിനോട്ടം !
പട്ടുകുപ്പായക്കാരെല്ലാം കാണാതെ നടിക്കുന്ന കാഴ്ച്ചവട്ടം !!
വിധിയെന്നോ,നിയോഗങ്ങളെന്നോ പറഞ്ഞ് ഏവരും കയ്യൊഴിയുന്ന കാഴ്ച്ചകൾ...
ഈ രചന ഏതായാലും നന്നായി ലെച്ചൂ ,അഭിനന്ദനങ്ങൾ.
വളരെ നന്നായി അവതരിപ്പിച്ചു.പ്രവാസികളുടെ കാണാതെ പോകുന്ന മുഖങ്ങള്‍.ലച്ചുവിന് അഭിനന്ദനങ്ങള്‍!
:(
നന്ദി മനോജ്...ഇത്തവണയും അക്ഷര തെറ്റ് വരുത്തി..
അതെന്റെ കൂടെ പിരപ്പാനെനു തോന്നുന്നു..ഹഹഹ..
തന്നെ പേടിച്ചാ ഇപോ എന്റെ എഴുത്ത് ..ഞാന്‍
എത്ര ശ്രദ്ധിച്ചാലും എന്റെ പുറകെന്നു മാറില്ല്യച്ചാല്
എന്താ ചെയാ...ഞാന്‍ എന്നെ കൊണ്ട് തോറ്റു..
നന്ദി ഉസ്മാന് ജി ,
രാജേഷ് പറഞ്ഞത് മറ്റൊരു സത്യം..
ഇന്നു നാട്ടില്‍ പണിക്കു ആളില്ലാതായി..
ഈ ഗള്‍ഫില്‍ കിടന്നു നരകിച്ചുഉണ്ടാക്കുനതിലും
കൂടുതല്‍ നാട്ടിലെ തൊഴിലാളികള്‍ക്ക് കിട്ടുന്നുടു ..
നന്ദി രാജേഷ്
നന്ദി സുരേഷ്,
സഹവാസി വന്നതിലും അഭിപ്രായം
അറീചതിലും സന്തോഷം.
പാവപ്പെട്ടവന്,ബിലാത്തിപ്പട്ടണം,
മുഹമ്മദുകുട്ടി.വന്നതില്‍ സന്തോഷം..
ഇനിയും വരണം..
വഴി പോക്കന്....ഹഹ...
സന്തോഷം ടോ ..
വളരെ നന്നായിരിക്കുന്നു , സ്വയം തെറ്റ് തിരുത്താനും തിരിച്ചറിയാനും ചിന്തിപ്പിക്കാനും തന്റെ ഈ മനോഹരമായ എഴുത്തിനു സാധിച്ചു .നാട്ടിലെ വൃത്തികെട്ട രാഷ്ട്രീയവും , ജോലി സാധിയത ഇല്ലാത്തതും , കോഴയും , ഇതെല്ലം തന്നെ കൊടുത്താലും വരുന്ന കാല താമസവും ആണ് മലയാളികളെ ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന നമ്മുടെ സുന്ദര കേരളം വിട്ടു ഈ മരുഭൂമിയില്‍ അടിമകളായി പണിയെടുക്കാന്‍ വിധിക്കപ്പെട്ടത് .മറ്റു ചിലരോ ഇവിടെ വഴിയില്‍ കിടന്നു സ്വര്‍ണം കിട്ടും എന്ന് തെറ്റിധരിച്ചവരും.വേറൊരു കൂട്ടര് കാശും ജോലിയും ഇല്ലെങ്കിലും കുഴപ്പമില്ല ഗള്‍ഫില്‍ ജീവിച്ചാല്‍ മതി എന്നും .
ഇതെല്ലം മാറി മറിഞ്ഞു ,കേരളം എന്ന മനോഹര ഭൂമിയില്‍ സന്തോഷവും സമാധാനവും ഉള്ള ,വിവേചനവും ,അടിമത്തവും ഇല്ലാത്ത ഒരു നല്ല നാളെയ്ക്കു വേണ്ടി ശുഭ പ്രതീക്ഷയോടെ കാത്തിരിക്കാം .എഴുത്ത് നന്നായിരിക്കുന്നു , വീണ്ടും വരിക .
ഗള്‍ഫെന്ന സുന്ദരമുഖത്തിന്റെ പിറകിലെ കഷ്ടതയാര്‍ന്ന യാഥാര്‍ത്ഥ്യങ്ങള്‍.
gulfinte choodu ullil ninnaanu..mattullavarkkayi swayam urukunna choodu.
best wishes
aduthide.."aadu jeevitham "ennoru book vaayichu..vaayichittillenkil pls read that.
സാലിയുടെയും,കുമാരേട്ടന്റെയും,
ദിമാന്‍ ന്റെയും അഭിപ്രായങ്ങള്‍ക്ക്
നന്ദി..ഇനിയും വരുക..
നാട്ടിൽ വരുമ്പോൾ ചെത്തിനടക്കുന്ന ഗൾഫുകാരനാണ് ഏവരുടേയും മനസ്സിൽ...!!
ഏവരും സ്വപ്നം കാണുന്നതും അതുതന്നെ...!! എങ്ങനെയെങ്കിലും അക്കരെ കടക്കണം...!!! ഇവിടെ വന്ന് കാണുന്ന നേർക്കാഴ്ചയിൽ.... എല്ലാം മിഥ്യയായിരുന്നുവെന്ന് തിരിച്ചറിയുമ്പോൾ....!!?
ഒരു ജനതയെ ഒന്നടങ്കം കുറ്റം പറയുന്നത് ശരിയല്ല എന്നറിയാമെങ്കിലും ഇതുപോലുള്ള അനീതി കാണുമ്പോള്‍ പറയാതിരിക്കുന്നതെങ്ങനെ? ... തങ്ങള്‍ യജമാനന്മാരും ഇന്ത്യക്കാരും ബംഗാളികളും ഇന്തോനേഷ്യക്കാരും അടിമകളും ആണെന്ന ആ ഫ്യൂഡല്‍ ചിന്താഗതി മിക്ക അറബികള്‍ക്കും ഉണ്ടെന്നത് സത്യം തന്നെയല്ലേ?... ഈ അജ്നബികള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇവരൊക്കെ ഇപ്പോഴും ഒട്ടകത്തിന്റെ പുറത്ത് തന്നെ ആയിരുന്നിരിക്കും യാത്ര ചെയ്യുക...
അതേ... ഇത് ഗള്‍ഫ് കാരന്റെ നിയോഗം തന്നെയാണ്...
പിന്നെ, അക്ഷരത്തെറ്റുകള്‍ ശരിക്കും കല്ലുകടി പകരുന്നൂട്ടോ...
വായിച്ചു.വളരെ നന്നായി
അഭിനന്ദനങ്ങള്‍!
aashamsakal........
നന്ദി വ കെ ...നന്ദി വിനു വേട്ടാ.
തെറ്റുകള്‍ ശ്രദ്ധിക്കാം.
നന്ദി ലീല ടീച്ചര്‍ . നന്ദി ജയരാജ്
ശരിയാണ്. ഓരോര്‍ത്തര്‍ക്കും അവരുടെ കാര്യം മാത്രം. അവിടെ മാത്രമല്ല ഇത്. ഒരു സന്മനസ്സെങ്കിലും ഉണ്ടായല്ലോ.
ലെച്ചുവിന്റെ എഴുത്തും കൊള്ളാം.
പൊള്ളുന്ന പ്രവാസ പര്‍വ്വം..!
kollam ,nananyitundu...ethirukkuvan sadhikathavante sangadam arariyan
വളരെ സൂക്ഷ്മമായി കാര്യങള് നിരീക്ഷിച്ചിരിക്കുന്നു.
എഴുതൂ ഇനിയും ഇത് പോലെത്തെ അനുഭവക്കുറിപ്പുകള്‍.
ആശംസകള്‍ നേരുന്നു തൃശ്ശിവപേരൂരില്‍ നിന്ന്
കുറെ വൈകിയാണ് ഈ പോസ്റ്റ് കാണുന്നത് … മനുഷ്യന് മനുഷ്യനല്ലാ എന്നു തോനുക ഇതുപോലുള്ള അറബികളെ കാണുമ്പോഴാണ്. ഒരു ശരാശരി ഗള്‍ഫുകാരനെ നന്നായി വരച്ചു കാണിച്ചു. മനസ്സില്‍ കൊള്ളും വിധം തന്നെ.
hrudaya sparsi ayirunnu...apreciate yur son on his attitude
Post a Comment