താമര പ്പൂ പോല്‍ വിടർന്നൊരീ
കണ്‍കളില്‍ നിറഞ്ഞു
നിൽപ്പത് വിഷാദമോ?
അതോ..
മഴവില്ലു കണ്ടു നൃത്തമാടിടും
മയിലിന്‍ മനസ്സോ??
അതോ ..
നിന്‍ മിഴികളില്‍
ഒളിപ്പിക്കും വികാര സാന്ദ്രമാം
ഉൾക്കടലിന്നാഴമോ.?.?
ഒരു മാത്ര നിന്നിലേക്കടുപ്പിക്കും
അപാരമീ മിഴികൾ തൻ
കാന്ത ശക്തി.
മനോഹരമീ
മിഴികള്‍
കണ്കുളിര്‍ക്കെ കണ്ടീടുവാന്‍..
15 comments:
അല്ല- ഇത് കാവ്യയുടെ കണ്ണല്ലെ- നിങ്ങള്‍ക്ക് വല്ല മോഹന്‍ലാലിന്റെയൊ മമ്മൂട്ടിയുടെയോ അല്ലെങ്കില്‍ പ്രദീപിന്റെയോ ഒക്കെ കണ്ണു പോരെ?
>>മഴവില്ലു കണ്ടു നൃത്തമാടിടും
മയിലിന്‍ മനസ്സോ??<<
അല്ല മയിലുതന്നെ.
ഈ കണ്ണുകളെ നോക്കി എഴുതാതെ, അറിയാതെ പാടിപ്പോയ കവിതകളാവും കൂടുതൽ.
mhm
ഒരു മാത്ര നിന്നിലേക്കടുപ്പിക്കും
അപാരമീ മിഴികൾ തൻ
കാന്ത ശക്തി.
മനോഹരമീ
മിഴികള്‍
കണ്കുളിര്‍ക്കെ കണ്ടീടുവാന്‍..
സത്യം..
കണ്ണിന്റെ മാസ്മര ശക്തിയെക്കുറിച്ചുള്ള കവിത നന്നായി.കൊടുത്ത ചിത്രത്തില്‍ കണ്ണുകള്‍ മാത്രം മതിയായിരുന്നു.ലച്ചുവിന്റെ പ്രൊഫൈല്‍ ഫോട്ടോ പോലെ!
കണ്ണിന്റെ മാസ്മര ശക്തിയെക്കുറിച്ചുള്ള കവിത നന്നായി.കൊടുത്ത ചിത്രത്തില്‍ കണ്ണുകള്‍ മാത്രം മതിയായിരുന്നു.ലച്ചുവിന്റെ പ്രൊഫൈല്‍ ഫോട്ടോ പോലെ!
എനിക്ക് ഒരു എതിര്‍ അഭിപ്രായമാണ് പറയാനുള്ളത് . കാഴ്ചകാരന്റെ മനസിന്‍റെ വലിപ്പം പോലാണ് മുന്‍പില്‍ നിക്കുന്ന ആളുടെ വികാരമോ വിചാരമോ വായിക്കുന്നത് . അശ്വസ്ഥതമായവന്റെ മനസ് സ്വസ്ഥതയായിരിക്കും തേടുന്നത് .അപ്പോള്‍ ഫലത്തില്‍ എന്തായിരിക്കും കാണുക
വ്യത്യസ്തമായ വിഷയങ്ങൾ തേടാൻ തുടങ്ങിയതിനു ആദ്യമേ ഒരു അഭിനന്ദനം. പിന്നെ കവിത നന്നായി.. കവിതയോടൊപ്പം കൊടുത്ത ഫോട്ടോ അത് മിഴികളുടെത് മാത്രമായാൽ മതിയായിരുന്നു.. കാവ്യയുടെ തന്നെ മിഴികൾ കൊടുത്താലും കുഴപ്പമില്ലായിരുന്നു. പക്ഷെ, മിഴികൾ മാത്രം മതി .. ഒരു പൂർണ്ണമായ മുഖചിത്രം വായനക്കാരന്റെ യുക്തിയിലേക്ക് കവിതയെ കൊണ്ടുപോകാൻ കഴിയില്ല എന്നഭിപ്രായമുണ്ട്. പിന്നെ അവസാനം ഒരു കൂട്ടിച്ചേർക്കൽ... ഒരു പക്ഷെ തോന്നിയതാവാം ഒരു എൻഡ് പഞ്ച് കിട്ടാത്തപോലെ.. എന്നിരിക്കിലും ഇനിയും വ്യത്യസ്തമായ വിഷയങ്ങളുമായി വരിക.. വ്യത്യസ്തനാവുമ്പോളേ സത്യത്തിൽ എല്ലാവരും തിരിച്ചറിയൂ.. (കടപ്പാട് : അനിൽ പനച്ചൂരാൻ) ഹ..ഹ..
കുറ്റമല്ല , എങ്കിലും മനസ്സില്‍ എന്താണോ വിചാരിച്ചത് അത് എഴുത്തില്‍ പ്രതിഫലിച്ചിട്ടില്ല .പ്രസിദ്ധീകരിക്കുന്നതിനു മുന്പ് ഒന്ന് കൂടി വായിച്ചു നോക്കുക .മനസ്സില്‍ ഉദ്ദേശിച്ച കാര്യം എഴുത്തിലൂടെ അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് തീര്‍ച്ചപ്പെടുത്തുക .ഇനിയും നല്ല സൃഷ്ടികളുമായി വരിക .വിമര്‍ശനങ്ങളെല്ലാം പോസിറ്റിവ് ആയിട്ട് എടുക്കുക .എല്ലാ വിധ ആശംസകളും
Mizikal...!
Manoharam, Ashamsakal...!!!
ലച്ചു...
അതു മയ്കപ്പ് അല്ലെ..?!
എന്തായാലും താങ്കളുടെ ബ്ലോഗ്ഗില്‍
കുറെ കണ്ണുകള്‍ കിടന്നു തിളങ്ങുന്നു...
ദോഹയിലെ അടുത്ത ബ്ലോഗ്ഗര്‍ മീറ്റിംഗില്‍
പങ്കെടുക്കുമല്ലോ..
ആശംസകള്‍ ....
ur eyes are beautiful
മാസ്മര ശക്തിയുള്ള കണ്ണുകള്‍ ആരെയും മോഹിപ്പിക്കും കണ്ണുകള്‍ ...നല്ലവരികള്‍
കാണുന്ന കണ്ണുകളിലെ കാണാക്കയങ്ങളെക്കുറിച്ചു പറയുക.
kaavyayude kannukalku kaavya bhangi kodutha kalaakari abhinandanam arhikkunnu
Post a Comment