ദാസ്...ദാസ് എന്റെ നല്ല ഒരു സുഹൃത്തായിരുന്നു. അവൻ കാണാന്‍ സുന്ദരനായിരുന്നു .ഋതിക്ക്റോഷന്റെ മുഖം എന്ന് പറയാം.നിഷ്കളങ്കമായ മുഖവും ,പൂച്ചകണ്ണും ,ആരെയും ആകര്‍ഷിക്കുന്ന ചിരിയും ,അവനു ഒരു പറ്റം ആരാധകരെ തന്നെ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു.ഞാനും ,ദാസുമായുള്ള പരിചയം വളരെ മുന്പുള്ളതാണ്.കൃത്യമായി പറഞ്ഞാല്‍ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതലുള്ള അടുപ്പം.എന്റെ ചേച്ചിയെ കല്ല്യാണം കഴിച്ച വീടിനടുതായിരുന്നു ദാസിന്റെ വീട്.അന്ന് ദാസ് നാലാം ക്ലാസ്സിലാണ്.അന്നും ദാസിനെ കാണാന്‍ നല്ല ഭംഗി ആയിരുന്നു.പെട്ടന്ന് തന്നെ ഞങ്ങള്‍ നല്ല കൂട്ട്കാരായി .ഇടക്കിടെ ഞാന്‍ ചേചീടെ വീട്ടിലെ അതിഥിയായി എത്തുന്ന വേളകളില്‍ ഞങ്ങള്‍ കളിച്ചു നടന്നു.പിന്നീട് പറിച്ചു നടപെട്ട എന്റെ സ്ക്കൂള് കാലഘട്ടത്തില്‍ ഞങ്ങള്‍ തമ്മില്‍ കാണുന്നത് വല്ലപ്പോഴും ആയി.എങ്കിലും കാണുന്ന വേളകളില്ലെല്ലാം ഞങ്ങള്‍ ഞങ്ങളുടെ സൌഹൃദം പുതുക്കി കൊണ്ടിരുന്നു
മുതിര്‍ന്നപ്പോള്‍ പിന്നെ കാണാനുള്ള അവസരങ്ങൾ കുറഞ്ഞു.കുറെ കാലത്തിനു ശേഷം ഞാന്‍ ദാസിനെ കാണുമ്പോള്‍ ഞങ്ങൾ രണ്ടുപേരും ഏറെ മാറിയിരുന്നു.ദാസ് കൂടുതല്‍ സുന്ദരനായി. ആരെയും ആകര്‍ഷിക്കുന്ന അവന്റെ വ്യക്തിതവും എനിക്കേറെ ഇഷ്ടമായിരുന്നു.വളര്‍ന്നിട്ടും ഞങ്ങള്‍ക്കിടയിലെ നല്ല സൌഹൃദം നിലനിന്നു.കാണുമ്പോഴെല്ലാം എന്നോട് പറയുവാന്‍ ഒരായിരം കാര്യങ്ങള്‍ ഉണ്ടാകുമായിരുന്നു അവന്. പരസ്പ്പരം എന്തും തുറന്നു പറയാവുന്ന ഒരുനല്ല സൌഹൃദം ആയിരുന്നു ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
അവന് പഠിക്കുവാനായി ബംഗ്ലൂര്‍ക്ക് പോയപ്പോള്‍ പിന്നെ വളരെ കുറച്ചേ ഞങ്ങൾ കണ്ടിട്ടുള്ളൂ.കുറെ നാളുകള്‍ക്കു ശേഷം പിന്നെ അവനെ കാണുന്നത് എന്റെ വിവാഹത്തിനായിരുന്നു.വിവാഹശേഷം ഞാന്‍ അവൻ വീട്ടിലുണ്ടായിരുന്ന ഒരു ദിവസം ഒരിക്കല്‍ അവന്റെ വീട്ടില്‍ പോകുകയുണ്ടായി .അന്ന് ഞങ്ങൾ കാണുമ്പോള്‍ ദാസ് ആകെ നിരാശനായിട്ടാണ് കാണപ്പെട്ടത്. മഴപെയ്യാനായി മൂടികെട്ടി നില്‍ക്കുന്നത് പോലെ ആയിരുന്നു അവന്റെ മനസ്സ് അപ്പോള്‍ എന്ന് എനിക്ക് മനസ്സിലായി.ഒറ്റ ശ്വാസത്തില്‍ എല്ലാം അവന് എന്നോട് പറഞ്ഞു അവന്റെ വീടിനടുത്തുള്ള ഒരു കുട്ടിയുമായി ഇഷ്ടത്തിലാണെന്നും ,അത് വീട്ടുകാര്‍ അറിഞ്ഞെന്നും,ഗള്‍ഫില്‍ ഉള്ള അച്ഛന് അവനെ അങ്ങോട്ട് കൊണ്ട് പോകുകയാണെന്നും.വീട്ടുകാര്‍ക്ക് ആ ബന്ധത്തിന് താല്‍പ്പര്യം ഇല്ലന്നും,കുട്ടിയുടെ ജാതി ആയിരുന്നു പ്രശ്നം.അവന് പോയാല്‍ ആ പെണ്‍കുട്ടിയെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുമോ എന്നായിരുന്നു അവന്റെ പേടി.ഒരു ജോലി എത്രയും പെട്ടന്ന് നേടി തിരികെ വന്നു ആ കുട്ടിയെ സ്വന്തമാക്കാന്‍ എന്റെയും ഏട്ടന്റെയും എല്ലാ സപ്പോര്‍ട്ടും അവനു ഉണ്ടാകും എന്ന് ഞാന്‍ അവനു ധൈര്യം നല്കി.പിന്നീട് ഞാന്‍ അവനെ കാണുന്നത് ഗള്‍ഫില്‍ പോകാൻ യാത്രപറയുവാനായി വീട്ടില്‍ വന്നപ്പോള്‍ ആണു. എല്ലാവിധ നന്മകളും ആശംസിച്ചു ഞാന്‍ അവനെ യാത്രയാക്കി...
പിന്നീട് ഒരു വര്‍ഷത്തിനു ഞാന്‍ കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണ്.എനിക്കത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലായിരുന്നു.കാരണം അത് ഒരു സ്വാഭാവിക മരണം ആയിരുന്നില്ല്യ.ആത്മഹത്യ ആയിരുന്നു.ദാസ് ആത്മഹത്യ ചെയ്യാന്മാത്രം ഉള്ള ഒരു പ്രശ്നം എന്തായിരുന്നു എന്നതിന് ഇന്നും ആര്‍ക്കും വ്യക്തമായ ഉത്തരം ഇല്ല.ഗള്‍ഫില്‍ ദാസിനു തരക്കേടില്ലാത്ത ഒരു ജോലി ഉണ്ടായിരുന്നു. ദാസ് താമസിച്ചിരുന്നത് അച്ഛന്റെ കൂടെ ആയിരുന്നു.അച്ഛന് റൂമില്‍ ഇല്ലാത്ത ഒരു സമയം ദാസ് മുറിയില്‍ കെട്ടി തൂങ്ങുകയായിരുന്നു.ഗള്‍ഫിലെ നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുവന്നപ്പോള്‍ അവസാനമായി ഒരിക്കല്‍ കൂടി ദാസിനെ കാണാന്‍ ഞാന്‍ പോയി. തണുത്തുറഞ്ഞു കിടക്കുന്ന ദാസിന്റെ മുഖത്തേക്ക് എനിക്കൊരിക്കലേ നോക്കുവാന്‍ കഴിഞ്ഞുള്ളു .എല്ലാവരോടും എപ്പോഴും ചിരിച്ചുകൊണ്ട് ,വളരെ സൌമ്യനായി സംസാരിക്കുന്ന ദാസ് എന്തിനു ആത്മഹത്യ ചെയ്തു. എന്നാര്‍ക്കും അറിയില്ല.അവന് പ്രണയിക്കുന്ന പെണ്‍കുട്ടി നാട്ടില്‍ അവനായി കാത്തിരിക്കുന്നുണ്ടായിട്ടും ,എന്തിന് അവനിത് ചെയ്തു?പലരും പലതും പറഞ്ഞു കേട്ടു.അതെല്ലാം സത്യമായിരുന്നോ ,അതില്‍ എത്രമാത്രം സത്യം ഉണ്ടെന്നും ഇന്നും എനിക്കറിയില്ല.. ദാസിനു മാത്രം അറിയാവുന്ന സത്യങ്ങള്‍ ...
ദാസും,അച്ഛനും തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും,അവന്റെ അച്ഛനും,അമ്മയും ചെറിയ ഒരു അകല്‍ച്ചയില്‍ ആയിരുന്നു.ദാസിന്റെ അച്ഛന് ഗള്‍ഫില്‍ ഒരു സ്ത്രീയുമായി അടുപ്പത്തില്‍ ആകുകയും ആസ്ത്രീയെ വിവാഹം ചെയ്തു കൂടെ താമസിപ്പിക്കുകയും ചെയ്തിരുന്നു.ആ സ്ത്രീ ദാസ്സിനോട് അടുപ്പം കാണിക്കുകയും,ദാസിനെ വശീകരിക്കാന്‍ ശ്രമിക്കുകയും അതില്‍ നിന്നും രക്ഷപെടാന്‍ ദാസ് തിരഞ്ഞെടുത്ത മാര്‍ഗം ആയിരുന്നു ആത്മഹത്യ എന്നുമൊക്കെയാണ് നാട്ടറിവ് !!!. എല്ലാ സങ്കടങ്ങളും ഉള്ളില്‍ ഒതുക്കി ചിരിച്ചു കൊണ്ട് നടക്കുന്നവരുടെ ഉള്ളില്‍ ഒരു കടലോളം ദുഃഖം ഉണ്ടാകും എന്ന് പണ്ടാരോ പറഞ്ഞത് ശരിയാണ്. ദാസിന്റെ മനസ്സ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു അഗ്നി പര്‍വതം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ അവന്റെ അച്ഛന് പോലും കഴിയാതെ പോയി.അല്ലെങ്കിൽ നല്ലവനായ ആ മകനെ.. അദ്ദേഹത്തിന് നഷ്ടമാകില്ലായിരുന്നു.. ഒരു പെൺകുട്ടിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആർക്കും കാണേണ്ടി വരില്ലായിരുന്നു.. ഒപ്പം എനിക്ക് എന്റെ നല്ല സുഹൃത്തിനെയും നഷ്ടമാകില്ലായിരുന്നു..
*******************************************
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇന്നും എന്റെ കണ്ണില്‍ ദാസിന്റെ നിഷ്കളങ്കമായ ചിരി മായാതെ നില്ക്കുന്നു....സ്വന്തം ജീവിതവും,മകന്റെ ജീവിതവും തകര്‍ത്ത ആ അച്ഛന് എന്ത് നേടി??മൂന്നു ജീവിതങ്ങള്‍ തകര്‍ത്ത ആ സ്ത്രീ എന്ത് നേടി...?? സ്നേഹവും ,പ്രേമവും ,കാമവും എല്ലാം വെറും നൈമിഷികം അതില്‍ ഒരുപാട് ജീവിതങ്ങള്‍ കൊഴിഞ്ഞു വീഴുന്നു..
35 comments:
ഒരു സ്ത്രീ വശീകരിക്കാന്‍ ശ്രമിച്ചത് കൊണ്ട് ഒരു പുരുഷന് ആത്മഹത്യ ചെയ്യുകയൊ ???? എന്താ ലച്ചൂ ഇത് !!!
:(
jeevitham palapozhum kaypperiyathayirikkum
maravi manushyante eetavum nalla anugraham
അതേയ്.. ഇതില്‍ കൂതറ ആ ചെക്കന് ദാസ് തന്നെയാ. പ്രശ്നങ്ങളെ നേരിടാന്‍ നട്ടെല്ലില്ലാത്തവന്‍ ഒത്തിരി ഗ്ലാമര്‍ ഉണ്ടായിട്ടെന്താ, കൂതറ ചെക്കന്, ജീവന്റെ വിലയറിയാത്തവന്
സ്വന്തം അമ്മയുടേയോ അവനെ കാത്തിരിക്കുന്ന പെണ്ണിന്റേയോ സ്നേഹം തിരിച്ചറിയാത്തവന് ....
(ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പൊ അവനോട് ഒത്തിരി ദേഷ്യം തോന്നി ..സോറി)
ദാസിന്റെ മരണം വായിച്ചപ്പോള്‍ ഒരു പരിചയവും ഇല്ലാത്ത ഞാന്‍ പോലും നെട്ടി.!! എന്തിനു അവന് ഇതു ചെയ്തു ? ഇത്ര ഭീരുവായിരുന്നോ അവന് . സ്നേഹിച്ചു കാത്തിരിക്കുന്ന പെണ്ണിനെ ഒരു നിമിഷം പോലും അവന് ഓര്‍ത്തില്ലല്ലോ… കഷ്ടം .. !!
ലെചൂ. .പോസ്റ്റ് നന്നായി.. തികചും മനസ്സിൽ തട്ടുന്നുണ്ട്.. പഴയ കാലത്തെ സൌഹൃദങ്ങൾ ഇന്നും ഓർമ്മയിലെങ്കിലും സൂക്ഷിക്കാൻ കഴിയുന്നത് നല്ലതല്ലേ..
പിന്നെ ഹഷി69 നോട്.. ഒരു സ്ത്രി വശീകരിക്കാൻ ശ്രമിക്കുമ്പോൾ ഒരു പുരുഷൻ ആത്മഹത്യ ചെയ്യുമോ എന്ന് ചോദിച്ചാൽ വശീകരിക്കാൻ ശ്രമിച്ച വ്യക്തിയുമായുള്ള ബന്ധം അനുസരിച്ചിരിക്കും.. നമ്മൾ ഒന്നും പാശ്ചാത്യ സംസ്കാരത്തിലല്ലോ ജീവിക്കുന്നത്. അത് കൊണ്ട് തന്നെ അമ്മയുടെ സ്ഥാനത്തുള്ള ആൾ കാമക്കണ്ണോടെ കണ്ടാൽ , അല്ലെങ്കിൽ അച്ച്ഛ്ന്റെ സ്ഥാനത്തുള്ള ആൾ കാമകണ്ണോടെ കണ്ടാൽ പുരുഷനും / സ്ത്രീയും പ്രതികരിക്കും.. പലരും പല രീതിയിലാവും എന്ന് മാത്രം.. പണ്ട് എപ്പോളോ ഓബ്രിമേനന്റെ ആത്മ കഥയിൽ അദ്ദേഹത്തിന്റെ അമ്മ നഗ്നയായി അടുത്തേക്ക് വന്നതോടെ അദ്ദേഹം വീടു വിട്ടു എന്നോ മറ്റോ വായിച്ചതായി ഓർക്കുന്നു.. പിന്നെ ഇവിടെ ദാസിനു വേണമെങ്കിൽ ആത്മഹത്യക്ക് പകരം ആ സ്ത്രീയെ വെടിവെച്ച് കൊന്ന് ജയിലിൽ പോകാമായിരുന്നു..
SO TOUCHING!! :(
വളരെ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ വിയോഗം നോവിന്റെ പൊള്ളുന്ന കരള്‍ത്തടം തന്നെ.ഒരു പക്ഷെ ഇവിടെ ലേഖിക പറഞ്ഞതായിരിക്കില്ല കാരണങ്ങള്‍.(ഇവിടെ ലേഖിക നിജസ്ഥിതി അറിയുവാന്‍ ശ്രമിക്കാതെ നാട്ടുകേള്വിയില് വിശ്വാസം ഉറപ്പിക്കുന്നു സ്വന്തം ജീവിതവും,മകന്റെ ജീവിതവും തകര്‍ത്ത ആ അച്ഛന് എന്ത് നേടി??മൂന്നു ജീവിതങ്ങള്‍ തകര്‍ത്ത ആ സ്ത്രീ എന്ത് നേടി...?? ഗള്‍ഫില്‍ നടന്ന ഒരു ഒരു അപകടത്തിന്റെ രൂപരേഖ തയ്യാറാക്കുന്ന നാട്ടുകാരുടെ കഴിവ് ,യുക്തി , അപാരം തന്നെ ..അച്ഛനും , ആ സ്ത്രീയും കുറ്റക്കാര്‍ അല്ലങ്കിലോ ...?? ) .മനുഷ്യ മനസിന്റെ
തീരുമാങ്ങള്‍ വിചിത്രങ്ങളാണ് .അത് പലപ്പോഴും നമ്മുടെ അനുമാനങ്ങള്‍ക്ക് അപ്പുറമാണ് .അപകട ഘട്ടങ്ങളിലോ ,വിവേക ശൂന്യമായ ഘട്ടങ്ങളിലോ മനുഷ്യര്‍ എടുക്കുന്ന ചില തീരുമാനങ്ങള്‍ സഹജീവികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞന്ന് വരില്ല. ഇവടെയും സംഭവിച്ചത് ഒരു പക്ഷെ വിവേകമില്ലായിക ആണങ്കിലോ...? അനുഭവം എന്ന നിലയില്‍ ഈ കുറിപ്പ് മനസിനെ നനക്കുന്നതാണ്. എന്നാല്‍ അറിയാത്ത ഒരു കാര്യത്തെ കുറിച്ചുള്ള നിഗമനത്തില്‍ വിയോചിപ്പ് രേഖപെടുത്തുന്നു
ദാസ് ഒരു ദുര്‍ബ്ബല മനസ്കനായിരുന്നു.
Dear Poorman താങ്കള്‍ എഴുതിയത് വളരെയധികം ശരിയാണ് ..ഞാന്‍ ഈ അഭിപ്രായത്തോട് ശക്തമായി യോജിക്കുന്നു..വെറും കേട്ട്കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഇങനെയുള്ള നിഗമനങളില് എത്തിച്ചേരുക നമ്മളുടെ ജന്മസ്വഭാവമാണ് ..ഒരു സ്ത്രീ വശീകരിക്കാന്‍ ശ്രമിച്ചതിന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇന്നു ലോകത്ത് നിലവിലില്ല
വായിച്ചപ്പോള്‍ ശരിക്കും വേദന തോന്നി
സ്നേഹിക്കുന്ന പെണ്ണ് തനിക്കു വേണ്ടി കാത്തിരിക്കുന്നത് പോലും
ഓര്‍ക്കാതെ..എന്തിനായിരിക്കും ദാസ് ഇത് ചെയ്തത്..
പാവപ്പെട്ടവന് പറഞ്ഞപോലെ ഇതിന്റെ കാരണങ്ങള്‍ ലേഖികയും നാട്ടുകാരും പറയുന്നതാവണമെന്നില്ല.എല്ലാവര്ക്കും നഷ്ടങ്ങള്‍ മാത്രം .സുഹൃത്തായാലും കാമുകനായാലും മകനായാലും. ആരും ഒന്നും നേടിയില്ല.ചിന്തിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല,ഒന്നിനും!.
പിന്നെ hashe69 പാവപ്പെട്ടവനെ poorman എന്നു സ്പേസിടാതെ വിളിച്ചതു ശരിയായില്ല!
കഷ്ടം തന്നെ...
പറഞ്ഞാല്‍ ചിലപ്പോള്‍ വിഷമമാകുമെങ്കിലും ദാസ് കാണിച്ചത് ശൂദ്ധമണ്ടത്തരം തന്നെ എന്ന് പറയാതെ വയ്യ.
എന്റെ ബ്ലോഗില്‍ വന്ന ഹാസ് ഹി ,സാജന്,
കൂതറ,ഹംസ എല്ലാര്ക്കും നന്ദി..ഹാസ്ഹി,ഒരു കാര്യം
പറയാന്‍ ആഗ്രഹിക്കുന്നു.ദാസ് ഒരു പാവം ആയിരുന്നു..
വേണമെങ്കില്‍ ഒട്ടും തന്റേടം ഇല്ലാത്തവന് എന്ന് പറയാം.
അമ്മയുടെ സ്ഥാനം നല്കി സ്നേഹിക്കുന്ന ഒരു ആളെ ,അയാള്‍
വേറെ രീതിയില്‍ പ്രതികരിക്കുനത് കാണുമ്പോള്‍ നിഷ്കളങ്കനായ
ഒരു വ്യക്തി ചിലപ്പോ ഇത്തരത്തില്‍ സ്വയം എല്ലതാകനെ ശ്രമിക്കൂ..എല്ലാ
പുരുഷന് മാറും ചിലപ്പോഴെല്ലാം ഭീരു ആകും..
അതാണ് അവന്റെ ജീവിതത്തിലും സംഭവിച്ചത്.
OK LECHU, ANYWAY DON JUMP INTO THE GUN N SHOOT....
കൂതറ പറഞ്ഞത് ശെരിയാ..അവനു ചങ്കുറപ്പ് ഒട്ടും
ഇല്ലായിരുന്നു.ജീവിതത്തില്‍ ഭംഗി മാത്രം പോര ,
ജീവിതത്തെ നേരിടാനുള്ള ദൈര്യവും വേണം.എന്തുചെയ്യാം,
ഇനി അവനെ തിരികെ കൊണ്ടുവരാന്‍ കഴ്യില്ല്യല്ലോ.
ഹംസ..ആരെയും ഓര്‍ത്തില്ല..മരിക്കാന്‍
തോന്നിയാല്‍ പിന്നെ മറ്റുള്ളതെല്ലാം
ഒന്നും ആരും നോക്കില്ലലോ..സ്വയം
രെക്ഷപെടല്‍..അതല്ലേ ആല്മഹത്യ.
സാജന് പറഞ്ഞ പോലെ,
മറവി ഒരു അനുഗ്രഹമാണ്..
മനോരാജ് അഭി പ്രായത്തിനു നന്ദി.
ഭായ് നന്ദി,
പാവപ്പെട്ടവന്,ഞാന്‍ ഇവിടെ പറഞ്ഞത്
വെറും ഊഹാപോഹമോ,നാട്ടുകാര്‍ പെരുപ്പിച്ചു
ഉണ്ടാക്കിയ കഥയോ അല്ല.
അവന്റെ കൂടപ്പിറപ്പ് തന്നെ ആണു എന്നോട്
ഈ സത്യം പറഞ്ഞത്.പിന്നെ എങ്ങിനെ ഞാന്‍
വിശ്വസിക്കാതിരിക്കും?
ഗള്‍ഫില്‍ ഉണ്ടായിരുന്ന അവന്റെ അടുത്ത സുഹൃത്തും
ഇതു തന്നെ പറഞ്ഞു..ഇതില്‍ കൂടുതല്‍ എന്തെങ്കിലും
അവന്റെ ജീവിതത്തെ ബാധിചിരുന്നോ എന്നുള്ളത്
അവനു മാത്രമേ അറിയൂ..
ഈ വഴി വന്നതിലും അഭിപ്രായം അരീച്ചതിലും നന്ദി.
കുമാരന് ,സിനു,മുഹമ്മദ് ,ശ്രീ
ഈ വഴി വനത്തില്‍ സന്തോഷം..
അവന് ആരോടും സ്നേഹമൊന്നും ഉണ്ടായിരിക്കില്ല.
വെറുമൊരു ആകർഷണം മാത്രം....!
ആശിച്ച പെണ്ണ് കാത്തിരിക്കുന്നതു പോലും മറന്ന് അവൻ ആത്മഹത്യ ചെയ്തത് സ്നേഹത്തിന്റെ വില അറിയാത്തതു കൊണ്ട് തന്നെ....!!
ലച്ചു..
ദാസിന്റെ ഭീരുത്വവും,ലക്ഷ്യബോധമില്ലാത്ത ജീവിതവും പറയാതെ വയ്യ..
ആശംസകള്‍!!
നല്ല പോലെ എഴുതിയിരിക്കുന്നു, വാക്കുകളില്‍ വികാരങ്ങളെ ഉള്കൊള്ളിക്കാന് കഴിഞ്ഞിരിക്കുന്നു.
:-)
കൊള്ളാട്ടോ.. കഷ്ടായി പോയ്യല്ലോ ചേച്ചീ.. എന്തിനാ ആ ദാസ് അത് ചെയ്തേ..
പലപ്പോഴും കളിയാക്കി കമന്റ് ഇട്ടിട്ടുണ്ടെങ്കിൽ കൂടി എന്തോ ഇതു വായിച്ചപ്പോൾ ശരിക്കും ഒരു ഫീലിംഗ് വന്നു
ലച്ചു , ഇതൊരു കഥയായി കാണാനാണ് എനിക്കിഷ്ടം.
വൈകാരികതക്ക് ബുദ്ധിയും യുക്തിയും അല്ല പ്രശ്നം.
മണ്ടത്തരം അതിന്റെ അടുത്ത ഫ്രണ്ട് ആണ്.
ആത്മഹത്യ ഒരു ദാര്‍ശനിക പ്രശ്നമാണെന്ന് കാമ്യു നിരീക്ഷിച്ചിട്ടുണ്ട്.
ചിറ്റമ്മയുമായി രമിച്ചിട്ടു വീട് വിടുമ്പോള്‍ രവി പറഞ്ഞതിങ്ങനെയല്ലേ.
സായംകാല യാത്രകളുടെ അച്ഛാ മന്ദാരത്തിന്റെ ഇലകള്‍ കൊണ്ട് തുന്നിയ .
ഈ കൂടും വെടിഞ്ഞു ഞാന്‍ പോകുന്നു.(ഏതാണ്ടിങ്ങനെ) ലചൂ,
പറയുന്നതില്‍ ആവര്‍ത്തനം വരുന്നുണ്ട്. ഒഴിവാക്കുക.
സൌഹൃദത്തെ പറ്റിയുള്ള പരാമര്‍ശം ഉദാഹരണം.
ലച്ചുവിന് കഥ നന്നായി വഴങ്ങുമെന്ന് എനിക്ക് തോന്നുന്നു
ആത്മഹത്യ കൊണ്ടു ദാസിനു മാത്രം അമൂല്യമായ ഈ ജീവിതം നഷ്ടമായി ..
മറ്റെല്ലാം എന്നത്തേയും പോലെ തന്നെ മുന്നോട്ടു പോകും ..
ജീവിതം എങ്ങിനെയാവും എന്ന് ഒരു ഉറപ്പും ഉണ്ടാവില്ല ഏതു അവസ്ഥയും ജീവിതത്തിന്റെ രീതിയാണ് .
അതിനോട് എങ്ങിനെ പ്രതികരിക്കും എന്നത് മാത്രമാണ് വ്യത്യാസം
പോസ്റ്റ് ഇഷ്ടായി .
ചിലരെല്ലാം അങ്ങിനെയാണ് ലെച്ചു ; ദാസിനെപ്പോലെയുള്ള ദുർബ്ബലമാനസർ ! അവർക്കെന്നും മാനസ്സികോർജ്ജം നൽകുവാൻ നൽകുവാൻ നല്ലമിത്രങ്ങൾ ഇല്ലാത്തതിനാൽ ഈ ദുരന്തം സംഭവിച്ചു എന്നു മാത്രം..
എല്ലാം നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ.
അഭിനന്ദനങ്ങൾ!
സോണ,പെണ്ണ് മൂലം എത്ര പേര് സ്വന്തം
ജീവിതം നശിപിചിട്ടുന്ദ്..
പെണ്ണ് ....അത് അത്ര നിസ്സാരം ആണോ ..സോണ??
വി.കെ ദാസിന്റെ പ്രണയത്തിനു എത്രമാത്രം
ആള്മാര്തത ഉണ്ടെന്നു ദാസിനെ അറിയൂ..
നന്ദി സോണ,നന്ദി വി.കെ
ജോയ്,ദാസ് ഭീരു ആയതു കൊണ്ടാണല്ലോ
അവന് സ്വയം മരണത്തെ വരിച്ചത്..നന്ദി
ജോയ്..
നന്ദി കാട്ടിപ്പരുത്തി
നന്ദി ക്ഷമ,നന്ദി രാധിക.നന്ദി ഏറെക്കാടന്‍.
നന്ദി സുരേഷ്..ആവര്‍ത്തനം വരുന്നത് ഒഴിവാക്കാന്‍
ശ്രമിക്കാം..സുഹൃത്ത്ബന്ധം എനിക്കെന്നും വിലപ്പെട്ടതാണ്
അത് മറക്കാന്‍ കഴിയാരില്ല്യ..ആരെയും..അത് കൊണ്ടാകാം
എന്റെ എഴുത്തില്‍ സുഹൃത്ത്ബന്ധങ്ങളെ കുറിചു കൂട്ടുതല്‍
വന്നു പോകുന്നത്..
നന്ദി ബിലാത്തി..ശെരിയാണ്..ചിലര്‍ക്ക് ചിലതെല്ലാം
നേരിടാനുള്ള ശക്തി ചിലപ്പോഴെല്ലാം
നഷ്ട്ടപെടാരുണ്ട് ..അപ്പോഴാണ് ഒരു നല്ല സുഹൃത്തിന്റെ
ആവശ്യം വന്നു പോകുന്നത്,അത് പങ്കുവയ്ക്കാന്‍
ആളില്ലാതെ വരുമ്പോള്‍ ജീവിതത്തിനു മുന്പില്
പകച്ചു നില്‍ക്കേണ്ടി വരുന്നു..പ്രതെയ്ഗിച്ചും
മനസ്സിന് ഉറപ്പില്ലാത്തവര്‍.അവര്‍ക്ക് മുന്പില്
അപ്പോള്‍ തുറക്കുന്നത് ഒരു വാതില്‍ മാത്രം..
മരണം...
ആകെക്കൂടി ഒരു ജീവിതമേയുള്ളൂ എന്ന അവബോധം ഉണ്ടെങ്കില്‍ ആത്മഹത്യ എന്ന രക്ഷാമാര്‍ഗം പലരും തെരഞ്ഞെടുക്കുകയില്ലായിരുന്നു. പക്ഷേ പറഞ്ഞിട്ടു കാര്യമില്ലല്ലോ... പോയവര്‍ തിരിച്ചു വരില്ലല്ലോ...
ശെരിയാണ് വിനുവേട്ടാ,മരിച്ചവര്‍ ഇനി വരില്ലലോ..
നന്ദി വിനുവേട്ടാ ഈവഴിവന്നതില്.
ചില നിമിഷത്തിൽ ചിലർ ദുർബലരകാം അല്ലെ ?? വായിച്ചു ഇഷ്ട്ടമായി അഭിനന്ദനങ്ങൾ .....പ്രാർഥനകൾ..
daas athmahatya cheyyanulla reason valare silly ayi poyi.....(athmahatya oru manorogam anu athinu chelappol cheriya karyangal ondayalum mathi) enkilum kure koodi serous karyam varunnathu vare avunu wait cheyyamayirunnu suicide cheyyan
Post a Comment