Thursday, April 8, 2010

പിണക്കം മറന്നൊരു ഇണക്കം.

ഓരോ പിണക്കവും ഒടുവിലൊരു
നല്ലയിണക്കമായ് മാറിടുന്നു.
പിണങ്ങിയാല്‍ പിന്നെ
ഇണങ്ങാന്‍ കൊതിക്കുന്ന മനസ്സ്
മഴകൊതിക്കും വേഴാമ്പല്‍ പോലായിടുന്നു.
പിണക്കവും,ഇണക്കവും
ജീവിത ഗതി മാറ്റിടുന്നു...
ഓരോ പിണക്കത്തിനന്ത്യവും
പിടയുന്ന രണ്ടു മനസുകള്‍ ഉറങ്ങാതിരിക്കുന്നു .
പറയാതെ പറയുന്ന നോവിന്റെ
വഴികള്‍ ഒടിവിലോന്നായി
മഴതോര്‍ന്ന മനസുപോലെ... നേര്‍ത്ത കുളിരായി
എങ്കിലും എന്റെ മനസ്സിന്‍ നോവിന്നാരറിയാന്‍
ഓരോ പിണക്കവും
ഉമിതീയില്‍വെന്തുരുകും മനംപോലാണ് ..

38 comments:

Sulthan | സുൽത്താൻ said...

ഓരോ പിണക്കത്തിനന്ത്യവും
പിടയുന്ന രണ്ടു മനസുകള്‍ ഉറങ്ങാതിരിക്കുന്നു .
പറയാതെ പറയുന്ന നോവിന്റെ
വഴികള്‍ ഒടിവിലോന്നായി
മഴതോര്‍ന്ന മനസുപോലെ

നല്ല വരികൾ

ആശംസകൾ

abshar said...

nice poem and i like this line more than other lines


ഓരോ പിണക്കവും
ഉമിതീയില്‍വെന്തുരുകും മനംപോലാണ് ..

ശ്രീ said...

കൊള്ളാം

ഒടുവിലൊന്നായി എന്നല്ലേ ഉദ്ദേശ്ശിച്ചത്?

ഹരീഷ് തൊടുപുഴ said...

എങ്കിലും എന്റെ മനസ്സിന്‍ നോവിന്നാരറിയാന്‍
ഓരോ പിണക്കവും
ഉമിതീയില്‍വെന്തുരുകും മനംപോലാണ് ..


അർത്ഥവത്തായ വരികൾ..
ആശംസകളോടെ..

കാട്ടിപ്പരുത്തി said...

പിണങ്ങുമ്പോഴല്ലെ ഇണക്കത്തിനു പ്രസക്തിയുള്ളൂ

ഹംസ said...

പിണക്കത്തിനു ശേഷമുള്ള ഇണക്കം അതു വല്ലാത്ത ഒരു സുഖമുള്ള ഇണക്കം തന്നെയാണ്.. ആ സുഖത്തിനു വേണ്ടി പിണങ്ങാത്തവര്‍ ഒന്നു പിണങ്ങി നോക്കൂ…. !!

പിണക്കത്തിനിടയിലെ മനസ്സ് ഉരുകുന്നതും എങ്ങനെ എന്നറിയാം ..!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പറയാതെ പറയുന്ന നോവിന്റെ
വഴികള്‍..

മനോഹരമാകുന്നുണ്ട് വരികള്‍

രാജേഷ്‌ ചിത്തിര said...

നന്നാവുന്നുണ്ട്.

ഇനിയും നന്നാവട്ടെ

ഓരോ പിണക്കവും ഒടുവിലൊരു
നല്ലയിണക്കമായ് മാറിടുന്നു
ഓരോ പിണക്കത്തിനന്ത്യവും
പിടയുന്ന രണ്ടു മനസുകള്‍ ഉറങ്ങാതിരിക്കുന്നു ??

hashe said...

എങ്കിലും എന്റെ മനസ്സിന്‍ നോവിന്നാരറിയാന്‍....ithu thannae enikkum parayaanullo

SAJAN S said...

എങ്കിലും എന്റെ മനസ്സിന്‍ നോവിന്നാരറിയാന്‍
ഓരോ പിണക്കവും
ഉമിതീയില്‍വെന്തുരുകും മനംപോലാണ് ..

hashe said...

ഇണങ്ങാനായി മാത്രമായ് പിണങ്ങരുതേ നീയെന്നും...പിണങ്ങാനായി മാത്രമായ് ഇണങ്ങരുതേ നീയെന്നും

lekshmi. lachu said...

സുല്‍ത്താന്‍ ,അബ്ഷര്‍ ,ശ്രീ,ഹരീഷ്
ഈ വഴി വന്നതില്‍ സന്തോഷം..
ശ്രീ,പിണങ്ങുമ്പോള്‍ ഉണ്ടാകുന്ന
മനസ്സിന്റെ അവസ്ഥയും,പിണക്കം
മാറി ഇണങ്ങുംബോള്‍ ഉണ്ടാകുന
മനസ്സിന്റെ അവസ്ഥയും ആണു
ഞാന്‍ ഇവിടെ പറഞ്ഞത്...

lekshmi. lachu said...

കാട്ടിപ്പരുതി ,ഹംസ,വഴിപോക്കന്‍ നന്ദി.
വഴിപോക്കന്‍,
കുറെ കാലത്തിനുശേഷം എന്‍റെ ബ്ലോഗില്‍ വീണ്ടും
വന്നതിലും കമന്റ് നല്‍കിയതിലും സന്തോഷം..
ഇനിയും പ്രതീക്ഷിക്കുന്നു.

lekshmi. lachu said...

മഷിത്തണ്ട് ,സന്തോഷം ഈവഴി
മറന്നിട്ടില്ല്യ എന്നറിഞ്ഞതില്‍.
ഹാസ്‌ഹി ,സന്തോഷം..
ഹാസ്‌ഹി, ഇയാളുടെ മനസ്സിന്റെ
നോവ്‌ ഇയാള്‍ക്കല്ലേ അറിയൂ..

lekshmi. lachu said...

സാജന്‍,ഹാസ്‌ ,ഇല്ല്യ ഇണങ്ങാനായി
പിനങ്ങുന്നും ഇല്ല്യ,പിണങ്ങാനായി മാത്രമായ്
ഇണങ്ങ്ന്നും ഇല്ല്യ.നന്ദി..

നന്ദന said...

നന്നായി പിണങ്ങിയിട്ടുണ്ടെന്ന് മനസ്സിലായി, അപ്പോഴാണെല്ലോ കൂടുതൽ ഇണങ്ങുന്നത്. പക്ഷെ ഞാൻ മനസ്സിലാക്കിയത് കൂടുതൽ കൂടുതൽ ലഭിക്കനുള്ള മനുഷ്യന്റെ ഏറ്റവും വിലകുറഞ്ഞ അടവാണ് പിണക്കമെന്ന്. പിണങ്ങിയിട്ട് കാര്യം സാധിക്കുന്നു.

the man to walk with said...

ഓരോ പിണക്കവും
ഉമിതീയില്‍വെന്തുരുകും പോലാണ് ..

ശരിയാണ്

best wishes

പാവപ്പെട്ടവൻ said...

യഥാര്‍ത്ഥപിണക്കങ്ങള്‍ക്ക് ഇണക്കമില്ല....
സ്നേഹത്താലുള്ള പിണക്കങ്ങള്‍ക്ക്‌ ഈ വരികള്‍ ശരിയാകും അവിടെ ക്രൗര്യം വരുന്നില്ല ...അടിസ്ഥാനപരമായി എല്ലാ പിണക്കങ്ങളും നഷ്ടപെടലുകളാണ് ...നല്ല കവിത ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പിണക്കം മറൊന്നൊരു നല്ലയിണക്കത്തി നായെന്നുമെന്നും തന്നിണയോട് ,
ഇണയിവളെന്നും കൊതിക്കുന്നു അവനുള്ളിൽ നിന്നും
പ്രണയം ലഭിക്കുവാന്‍ ;
വിണ്ണിലെ വേഴാമ്പല്‍ പക്ഷികള്‍ വേനലില്‍
മഴ തേടിയലയും പോലെ !

വീകെ said...

ഓരൊ പിണക്കങ്ങളും വരാൻ പോകുന്ന ഇഴ പിരയാത്ത ഇണക്കങ്ങളുടെ മുന്നോടിയാണ്.

പക്ഷെ,യഥാര്‍ത്ഥപിണക്കങ്ങള്‍ക്ക് ഇണക്കമില്ല....!!
(പാവപ്പെട്ടവൻ പറഞ്ഞത് ശരി വക്കുന്നു..)

ആശംസകൾ....

lekshmi. lachu said...

നന്ദന ,അപ്പോള്‍ പിണങ്ങിയിട്ടു
കാര്യം നെടാരുണ്ട് അല്ലെ?
നന്ദി..
നന്ദി ,ദി മാന്‍,നന്ദി പാവപ്പെട്ടവന്‍..
ശെരിയാണ് പാവപ്പെട്ടവന്‍,അടിസ്ഥാനപരമായി എല്ലാ
പിണക്കങ്ങളും നഷ്ടപെടലുകളാണ് ...

lekshmi. lachu said...

നന്ദി ബിലാത്തി ...നന്ദി വി.കെ
അതെ യഥാര്‍ത്ഥപിണക്കങ്ങള്‍ക്ക് ഇണക്കമില്ല.

എറക്കാടൻ / Erakkadan said...

എങ്കിൽ ഞാൻ പിണങ്ങി...വെന്തുരുകുന്നത്‌ ഒന്നു കണണമല്ലോ

Manoraj said...

അർത്ഥവത്തായ വരികൾ.. പക്ഷെ എഴുതി അവസാനിപ്പിച്ചതിൽ എന്തോ കുറവ് തോന്നിയോ? തോന്നലാവാം.. ഏതായാലും അക്ഷര തെറ്റുകൾ ഏതാണ്ട് ഒഴിവായിട്ടുണ്ട്..

Mohamedkutty മുഹമ്മദുകുട്ടി said...

കവിത വായിക്കാത്ത എന്നെക്കൊണ്ടും വായിപ്പിക്കുന്നു.ഞാന്‍ പീണങ്ങും!.പിണങ്ങിയിട്ടിണങ്ങുന്നതൊരു രസം തന്നെയല്ലെ?
ഈയിടെയായി നല്ല വരികളൊക്കെ വരാന്‍ തുടങ്ങി.

ManzoorAluvila said...

പിണക്കങ്ങളോരോ ഇണക്കങ്ങളായ്‌..
മൻസ്സിൽ നിന്നും മനസ്സിലൂടൊരു..മടക്ക സഞ്ചാരം
ഇഷ്ടമായി..ആശംസകൾ

എന്‍.ബി.സുരേഷ് said...

മാറിടുന്നു പോലായിടുന്നു.
മാറ്റിടുന്നു... തൂടങ്ങിയ പ്രയോഗങ്ങള്‍ എന്തോ ശക്തമല്ല. ഒരു പഴമ.
ഓരോ പിണക്കത്തിനന്ത്യവും എന്നതിലെ അന്ത്യവും എന്നതൊന്നു മാറ്റിച്ചിന്തിക്കു.
വഴികള്‍ ഒടിവിലോന്നായി(ഒടുവിലൊന്നായി)
മഴതോര്‍ന്ന മനസുപോലെ...(ഇവിടെ വരി മുറിക്കണ്ടെ)
ഉമിതീയില്‍വെന്തുരുകും മനംപോലാണ് .. (ഓരൊ പിണക്കവും ഉമിതീയാണ്,ഒടുങ്ങുന്നതുവരെ ഒതു മനസ്സിനെ നീറ്റും...)പിണക്കത്തിന്റേയും ഇണക്കത്തിന്റേയും അവസ്ഥയെ വിവരിക്കാന്‍ എല്ലാവരും ഉപയൊഗിക്കുന്ന ഇമേജുകളെയല്ല നാം അശ്രയിക്കേണ്ടതു. നമ്മുടെ മനസ്സ്സിലെക്കുറ്റുനൊക്കി കണ്ടെടുക്കണം.. അപ്പോല്‍ കവി ഖനിയില്‍ പണിയെടുക്കുന്ന തൊഴിലാളിയാണ്.
ഓരോ പിണക്കത്തിനന്ത്യവും
പിടയുന്ന രണ്ടു മനസുകള്‍ ഉറങ്ങാതിരിക്കുന്നു .
പറയാതെ പറയുന്ന നോവിന്റെ
വഴികള്‍ ഒടിവിലോന്നായി
മഴതോര്‍ന്ന മനസുപോലെ ഈ വരികളില്ല് സ്വന്തം ദര്‍ശനമുണ്ട്. വായനക്കാര്‍ക്കു തുറക്കാനായ് ചില വാതിലുകള്‍ അടച്ചിട്ട്രിരിക്കണം.
എങ്കിലും എന്റെ മനസ്സിന്‍ നോവിന്നാരറിയാന്‍ എന്നു പറയുന്നതിനു പകരം ആരുമറിയത്ത നൊവിന്റെ ഇമേജുകള്‍ സൃഷ്ടിക്കൂ. എങ്കിലും പക്ഷേ കവിതയില്‍ ഒരു തരള മനസുണ്ട്. പൊവുക മുന്നോട്ട്. ലചുവിനു ഭാവുകങ്ങള്‍.

lekshmi. lachu said...

ഏറെക്കാടന്‍,ഹ ഹ ഹ....സന്തോഷം..
നന്ദി മനോരാജ്,മുഹമ്മദ്‌ കവിത വായിച്ചു
വായിച്ചു പഠിക്കൂ,എന്തായാലും വായിച്ചതില്‍
സന്തോഷം.മന്‍സൂര്‍ സന്തോഷം,
സുരേഷ്,വളരെ വിശദമായി എന്‍റെ കവിത
വായിച്ചതിലും,തെറ്റുകള്‍ കാണിച്ചു നല്‍കിയതിലും
സന്തോഷം,തുടര്‍ന്നും വിമര്‍ശനവും ,അഭിപ്രായവും
ഉണ്ടാകുമല്ലോ.?

വിനുവേട്ടന്‍ said...

ഒരു പിണക്കവും ഇരുപത്തിനാല്‌ മണിക്കൂറിനപ്പുറം നീളരുത്‌... അപകടമാകും...

Unknown said...

നന്നായി, ഒന്ന് പിണഗി നോകണം,കവിത, ഓരോ പിണക്കത്തിനന്ത്യവും
പിടയുന്ന രണ്ടു മനസുകള്‍ ഉറങ്ങാതിരിക്കുന്നു..........? ആശംസ .

Unknown said...

നന്നായി, ഒന്ന് പിണഗി നോകണം,കവിത, ഓരോ പിണക്കത്തിനന്ത്യവും
പിടയുന്ന രണ്ടു മനസുകള്‍ ഉറങ്ങാതിരിക്കുന്നു..........? ആശംസ .

lekshmi. lachu said...

നന്ദി സോണ,നന്ദി വിനു വേട്ടന്‍,
നന്ദി സുനില്‍

Unknown said...

ellavarkum ariyavunna ee chinda manoharamayi nalla vakkukal upayogichu prathibhalippichu...keep it up

കുട്ടന്‍ said...

ഞാന്‍ നന്നായി ഒന്ന് പിണങ്ങാന്‍ പറ്റൊന്നു നോക്കട്ടെ ............എന്നിട്ട് ഇണങ്ങുന്നതിന്റെ സുഖം കൂടി ഒന്നറിയണമല്ലോ .......കവിത നന്നായി ട്ടോ

sm sadique said...

പിണക്കവും ഇണക്കവും ഒന്നായിതീരുമ്പോള്‍ ജീവിതമായിതീരുന്നു. മഴ പോലെ ; മനസ്സില്‍ നിന്നും മഴ (പെരുമഴയല്ല) പെയ്തൊഴിയാതിരിക്കട്ടെ......

lekshmi. lachu said...

അജിത്‌,കുട്ടന്‍,സാദിഖ്‌ ..ആദ്യമായി എന്‍റെ
ബ്ലോഗില്‍ വന്ന നിങ്ങള്‍ക്ക് നന്ദി .
ഇനിയും വരുമല്ലോ...

ഭ്രാന്തനച്ചൂസ് said...

ചട്ടീം കലോമാവുമ്പോള്‍ തട്ടീം മുട്ടീം ഒക്കെ ഇരിക്കും എന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടില്ലേ. പിണക്കത്തിലും ഇണക്കത്തിലും ഒന്നായിരിക്കുന്നതാണ് യഥാര്‍ത്ഥ സ്നേഹം...!! നന്നായിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !