Wednesday, May 19, 2010

ഇന്നത്തെ കുട്ടികളിലെ സ്വഭാവ വിശേഷങ്ങൾ..

കഴിഞ്ഞ ദിവസം മോന്‍ പഠിക്കുന്ന സ്കൂളിലെ പി.ടി.എ മീറ്റിങ്ങിനു ഞാന്‍ പോകുകയുണ്ടായി. ഇതിനു മുന്‍പും ഇടക്കൊക്കെ പോയിട്ടുണ്ടെങ്കിലും കുറെക്കാലത്തിനുശേഷമാണു ഇത്തവണ ഞാനും പോയിരുന്നു.. സാധാരണ ഏട്ടന്‍ ആണു ആ ഉദ്യമത്തിന് പോകാറുള്ളത്. പി.ടി .എ മീറ്റിങ്ങ് എന്ന് പറയുമ്പോള്‍ അമ്മമാരുടെ ഫാഷന്‍ പരേഡ് എന്ന് പറയുന്നതാകും കൂടുതല്‍ നല്ലത് എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. പ്രായത്തെക്കാള്‍ അമിത വളര്‍ച്ചയുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കും ഒരു യൂണിഫോം ഇട്ടു വേണമെങ്കില്‍ ഇനിയും സ്കൂളില്‍ ചേരാം എന്ന് തോന്നിയിട്ടുണ്ട്. പല ഭാഷക്കാരായ അമ്മമാര്‍ ഏട്ടനെ നോക്കി ലൈന്‍ അടിക്കുമ്പോള്‍ എന്നെ തോണ്ടി കൊണ്ട് പറയും, അതാ പച്ചസാരി നോക്കുന്നു, നീല ചുരിദാര്‍ നോക്കുന്നു എന്നൊക്കെ. എന്നെ എത്രമാത്രം പ്രകോപിപ്പിക്കാമോ; അതാണ്‌ ലക്ഷ്യം എന്നറിയാവുന്നതു കൊണ്ട് ആത്മസംയമനം കൈവിടാതെ ഞാന്‍ ഇരിക്കും. കുശുമ്പും,അസൂയയും അതിനപ്പുറവും എന്തൊക്കെ ഉണ്ടോ അതൊക്കെ എന്‍റെ തലയ്ക്കുമുകളില്‍ വട്ടമിട്ടു നില്‍ക്കും. ഭർത്താവിനു സൌന്ദര്യം കൂടിയാലും കഷ്ടം ആണെന്ന് സ്വയം പിറുപിറുക്കും...

പൊതുവേ ഞാന്‍ പി.ടി.എ. മീറ്റിങ്ങിനു ഞാന്‍ പോകാത്തതിനു മുഖ്യമായും രണ്ടു കാരണങ്ങള്‍ ആണു ഉണ്ടായിരുന്നത്. ഒന്ന് എന്‍റെ ഭാഷാ പ്രശ്നം, രണ്ടാമത്തേത് മോന്റെ വീരസാഹസിക കഥകൾ. പഠിത്തത്തിലും, മറ്റു കാര്യങ്ങളിലും ഉള്ള അവന്റെ അലസതയും മറ്റും ടീച്ചര്‍മാര്‍ പറയുമ്പോള്‍ എന്‍റെ ബി പി നല്ല പോലെ ഉയരാറുണ്ട്. .അത് കൊണ്ട് തന്നെ ആ ഉദ്യമത്തില്‍ നിന്നും ഞാന്‍ പിന്‍വലിയാറണ്ട്. ഓരോ ടീച്ചര്‍മാരെയും കണ്ടു പുറത്തിറങ്ങുമ്പോള്‍ എന്‍റെ ഇംഗ്ലീഷ് എങ്ങിനെ ഉണ്ടെന്നു ഞാന്‍ മോനോടു ചോദിച്ചു കൊണ്ടിരിക്കും. മോന്‍ എന്നെ പ്രോത്സാഹിപ്പിക്കും; കുഴപ്പം ഇല്ലന്നും, ചെറിയ തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞു തരുകയും ചെയ്യുമ്പോള്‍ എന്‍റെ ആത്മവിശ്വാസം കൂടാറുണ്ട്. എപ്പോഴും ടെന്‍സുകള്‍ ആണു എന്‍റെ മുന്‍പില്‍ വില്ലന്‍മാരായി നിൽക്കാറുള്ളത്. അപ്പോള്‍ ഞാന്‍ അവനോട് പറയും പഠിക്കേണ്ട സമയത്ത് പഠിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ എന്ന്. മക്കള്‍ നന്നായി വളര്‍ന്നു നല്ല നിലയില്‍ എത്തിയാല്‍ അതിന്റെ ക്രെഡിറ്റ് അച്ഛന്‍മാര്‍ക്കും, മക്കള്‍ താന്തോന്നികള്‍ ആയാല്‍ അതിന്റെ പൂര്‍ണ്ണഉത്തരവാദിത്വം അമ്മയിലും ആണു പൊതുവേ കണ്ടിട്ടുള്ളത്. ആൺകുട്ടികളെ അനുസരണയോടെയും ഉത്തരവാദിത്വ ബോധത്തോടെയും, നല്ലതും ചീത്തയും മനസ്സിലാക്കാനും, കാര്യബോധം അവരില്‍ വളര്‍ത്താനും അച്ഛന്മാരുടെ ശിക്ഷണത്തില്‍ തന്നെ ആണ്മക്കള്‍ വളർന്നാലേ സാധ്യമാകൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അത് പോലെതന്നെ ഒരു പെണ്‍കുട്ടിയെ അടക്കത്തിലും ഒതുക്കത്തിലും വളര്‍ത്താനും, അവരുടെ വളര്‍ച്ചയില്‍ വേണ്ടത് പറഞ്ഞുകൊടുക്കാനും അമ്മമാര്‍ക്കാണ് അച്ഛന്‍മാരെക്കാള്‍ കൂടുതല്‍ കഴിയുക. എന്നിരിക്കെ എന്‍റെ മകന്റെ കാര്യത്തില്‍ ഏട്ടന് അവനോടുള്ള സമീപനം എനിക്ക് പലപ്പോഴും വിഷമം സൃഷ്ടിക്കാറുണ്ട്. തെറ്റുകള്‍ ചെയ്യുമ്പോള്‍ ശിക്ഷിക്കേണ്ടിടത്ത് ശിക്ഷിച്ചും, ശാസിക്കേണ്ടിടത്ത് ശാസിച്ചും തന്നെ വളര്‍ത്തണം. അമ്മമാരുടെ ശാസനക്കു വളരെ ഏറെ പരിമിധികള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. വളര്‍ച്ചയുടെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന അവനോടു ഞാന്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരാറില്ല. പകരം ഞാന്‍ അവന്റെ ശത്രുവായി തീർന്നേക്കാം. "ഒന്നേ ഉള്ളുവെങ്കില്‍ ഉലക്കകൊണ്ട് അടിക്കണം " എന്ന പഴമൊഴി ഇന്നത്തെ കാലത്ത് നടപ്പാക്കിയാല്‍ ഗുണത്തേക്കാളേറെ ദോഷം മാത്രമേ സംഭവിക്കുകയുള്ളൂ. അവനെ ഞാന്‍ ശിക്ഷിച്ചു കഴിഞ്ഞാല്‍ അവനെക്കാള്‍ ഏറെ കരയുന്നത് ഞാനാകും എന്നുള്ളതുകൊണ്ട് എന്‍റെ ശിക്ഷണം ഞാന്‍ കുറച്ചു. മക്കളെ വളര്‍ത്തേണ്ടത് അമ്മമാരുടെ മാത്രം ഡ്യൂട്ടി ആണെന്ന് വിശ്വസിക്കുന്ന കുറെ അച്ഛന്‍മാര്‍ ഇന്നുമുണ്ട്. അച്ഛന്‍മാരുടെ വാക്കുകളും, പ്രവര്‍ത്തികളും മക്കളില്‍ വളരെ അധികം സ്വാധീനം ചെലുത്തും എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്‍റെ അച്ഛനെയും, അച്ഛന്റെ രീതികളും ആണു എന്‍റെ മനസ്സിലിപ്പോൾ നിറഞ്ഞു വരുന്നത്. അച്ഛന്റെ ഉറക്കെ ഉള്ള ഒരു വിളി മാത്രം മതിയായിരുന്നു ഞാനും എന്റെ സഹോദരങ്ങളും നിശബ്ദരാകാനും, അച്ചടക്കം പാലിക്കുന്നവരാകാനും. ആ വിളിയിൽ എല്ലാം അടങ്ങുമായിരുന്നു. അച്ഛന്റെ ശിക്ഷയോ വഴക്കോ ഒന്നും എനിക്ക് കിട്ടിയിട്ടില്ലെങ്കിലും; എന്‍റെ ഓര്‍മ്മയില്‍, ഏട്ടന്മാരെയും, ചേച്ചിമാരെയും വഴക്കുപറയുന്നതും ശിക്ഷിക്കുന്നതും അവര്‍ പേടിയോടെയും ബഹുമാനത്തോടെയും എതോരുകാര്യവും ചെയ്യുന്നതും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. ആ കാഴ്ച്ചപ്പാടാകാം ഞാന്‍ എന്‍റെ മകനിലും കാണാന്‍ ആഗ്രഹിച്ചത്‌. ചിലപ്പോള്‍ അങ്ങിനെ ചിന്തിക്കുന്നത് എന്‍റെ തെറ്റാകാം. എങ്കിലും ഞാന്‍ വിശ്വസിക്കുന്നു ആണ്‍കുട്ടികളുടെ സ്വഭാവ രൂപീകരണ ദശയിൽ അച്ഛന്മാർക്കാണു പ്രധാന പങ്കെന്ന്. അപ്പോള്‍ സ്വാഭാവികമായും എല്ലാവര്ക്കും ഒരു ചോദ്യം ഉയര്‍ന്നു വന്നേക്കാം, നാട്ടില്‍ ഭാര്യയെയും കുട്ടികളെയും നിര്‍ത്തി വരുന്ന ഒരുപാട് അച്ചന്മാര്‍ ഉണ്ട് ആ കുട്ടികളെ നോക്കുവാനായി നാട്ടില്‍ പൊയ് നില്‍ക്കണം എന്നല്ല ,അവര്‍ക്ക് ഒരുതരത്തിലല്ലെങ്കില്‍ മറ്റൌരുതരത്തില്‍ വീട്ടില്‍ മറ്റു മുതിര്‍ന്നവര്‍ കാണുമായിരിക്കും .എങ്കിലും പ്രവാസികളായ അച്ഛന്‍മാര്‍ ഇടക്കൊക്കെ അവരുടെ കാര്യങ്ങള്‍ തിരക്കുനത് നന്നായിരിക്കും....

അവിടെവെച്ചു ഞാന്‍ രണ്ടുമൂന്നു അമ്മമാരെ പരിചയപ്പെടുകയുണ്ടായി. എല്ലാര്‍ക്കും പറയാന്‍ ഉള്ളത് മക്കളുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു. ഉത്തരവാദിത്വബോധമില്ലായ്മയും, അനുസരണക്കേടും, അശ്രദ്ധയും, എന്തിനും ഏതിനും മറ്റുള്ളവരുടെ ആശ്രയം ഇല്ലാതെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവരുടെ അവസ്ഥയെക്കുറിച്ചായിരുന്നു പരാമർശിക്കപ്പെട്ടത്. പിന്നെ മറ്റൊരു കാര്യം; കുട്ടികൾ മറ്റുള്ളവരോട് മലയാളത്തിൽ സംസാരിക്കുമ്പോള്, ഒരുകാര്യം മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് അത് എങ്ങിനെ പറഞ്ഞ് ഫലിപ്പിക്കണം എന്നറിയില്ല എന്നുള്ളതാണ്. ഉദാഹരണത്തിന് ഇന്നു ഞാന്‍ എന്‍റെ ഫ്രെണ്ട് ഹരിയെ കണ്ടെന്നും അവന്‍ ഒരു നല്ല പേന നല്‍കി എന്നുമാണെങ്കില്‍; പറയുന്നത് ഇങ്ങനെ ആകും.."ആ പേന നല്ല പേന ". ഏത് പേന? അത് എവിടുന്നു കിട്ടി? ആര് നല്‍കി ? എന്നല്ലാം നമ്മള്‍ ചോദിച്ചു മനസ്സിലാക്കിക്കോണം. "വെളിച്ചം നേരാവുക" (നേരം പുലര്‍ന്നു); “പശു കുട്ടി ഇട്ടു" ഇങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കയല്ലാതെ എന്തുചെയ്യും. ഇതെന്തുകൊണ്ടാണ് ഒരുകാര്യം മറ്റുള്ളവരോട് വ്യക്തമായി പറഞ്ഞ് അവതരിപ്പിക്കാന്‍ കഴിയാതെ പോകുന്നത് എന്ന്‌ ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതേ പ്രശ്നം മറ്റുള്ള അമ്മമാരും പറഞ്ഞുകേട്ടപ്പോള്‍ എനിക്കല്പം ആശ്വാസമായി. കാരണം ഇതു എന്‍റെ മോന്റെ മാത്രം പ്രശ്നം അല്ല എന്നറിഞ്ഞപ്പോൾ. കുട്ടികള്‍ വീട്ടില്‍ മാത്രം ആണു മലയാളം സംസാരിക്കുന്നത് . കുട്ടികള്‍ തമ്മില്‍ ആശയ വിനിമയം നടത്തുന്നത് ഇംഗ്ലീഷില്‍ ആണെന്നുള്ളത്‌ കൊണ്ടാകാം ഒരുപക്ഷെ ഇങ്ങനെ അത്തരത്തില്‍ സംഭവിക്കുന്നത്‌ എന്നാണെനിക്കു തോന്നുന്നത്.


ഏഴിലും, എട്ടിലും പഠിക്കുന്ന കുട്ടികള്‍ക്ക് പോലും നാണം എന്തെന്നോ സ്വന്തം ശരീരത്തെക്കുറിച്ചോ വളര്‍ച്ചയെക്കുറിച്ചൊന്നും ബോധവാന്മാരല്ല. അവര്‍ക്ക് ആകെ അറിയുന്നത് രണ്ടു കാര്യങ്ങള്‍ ആകും. പുതിയ ഗെയിം, പിന്നെ പുതിയ റെസ്റ്റോറെന്റും അവിടെ കിട്ടുന്ന രുചിയുള്ള ഭക്ഷണവും. ആവശ്യപ്പെടുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ കിട്ടുന്നതുകൊണ്ടും പൈസയുടെ മൂല്യമോ അത് എങ്ങിനെ ഉണ്ടാകുന്നു എന്നോ അതിന്റെ പിന്നിലെ കഷ്ടപ്പാടോ ഒന്നും ഗള്‍ഫിലെ കുട്ടികള്‍ അറിയുന്നില്ല്യ. നാട്ടിലെ കുട്ടികളെ പോലെ വിരുതും, സാമർത്ഥ്യവും വളരെ കുറവാണ് ഇവിടെ വളരുന്ന കുട്ടികള്‍ക്ക്. ഒന്നും സ്വയം ചെയ്തു ശീലിക്കാത്തത് കൊണ്ട് സാമാന്യബുദ്ധി ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ഒരു ചെറിയ സംഭവം ഞാന്‍ ഓർക്കുയാണ് ഇപ്പോള്‍. മീന്‍ വറുക്കാന്‍ സ്റ്റൌവില്‍ വെച്ചു ഞാന്‍ കുളിക്കാനായി പോയി. ഞാന്‍ തിരിച്ചു വരുമ്പോഴേക്കും മീന്‍ ഏറെക്കുറെ കരിഞ്ഞിരുന്നു. ആ മണം റൂം മൊത്തം തങ്ങി നിന്നു. അപ്പോള്‍ മോന്‍ പറഞ്ഞത് ഞാന്‍ കണ്ടു മീന്‍ കരിയുന്നത് എന്നാണു. അത് കണ്ടിട്ടും അത് കരിയുകയാണെന്നും, അത് ഓഫ്‌ ചെയ്യണം എന്നും അവനു തോന്നിയില്ല. അപ്പോൾ ഞാന്‍ ചോദിച്ചു; എന്നിട്ട് നീ എന്തുകൊണ്ട് ഓഫ്‌ ചെയ്തില്ല എന്നു. അപ്പോൾ അവന്‍ പറഞ്ഞത് അമ്മ പറഞ്ഞില്ലാലോ അത് ഓഫ്‌ ചെയ്യാന്‍; എന്നാണു... ഹഹ...ഇതില്‍ കൂടുതല്‍ എന്താ പറയേണ്ടത്. ഇതു പോലെ മറ്റൊരു അമ്മ പറഞ്ഞത്; അവരുടെ മകന്റെ യൂണിഫോം അയണ്‍ ചെയ്തു ചൂടുള്ള അയണ്‍ ബോക്സ്‌ കുത്തി നിര്‍ത്തി ഇരുന്നു. അതില്‍ പോയി തൊട്ടു നോക്കി കൈ പൊള്ളീട്ടു വന്ന മകനോട്‌ ചോദിച്ചു; എങ്ങിനെ പൊള്ളി എന്ന്?? അപ്പോൾ പറഞ്ഞത്രെ അയണ്‍ ബോക്സ്‌ ഓഫ്‌ ആണോ എന്നു നോക്കിയതാണെന്ന്. ഓഫ് ആണോ എന്നു നോക്കുക സ്വിച്ചില്‍ നോക്കിയല്ലേ എന്നു തിരിച്ചു ചോദിച്ചപ്പോഴാണ് അവര്‍ക്ക് മനസ്സിലാകുന്നത്‌. ഇത്തരം സാമാന്യ ബുദ്ധിപോലും ഉപയോഗിക്കാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കഴിയാതെ പോകുന്നു. എല്ലാകുട്ടികളും ഇത്തരത്തില്‍ ആകണം എന്നില്ല, എങ്കിലും ഏറിയ പങ്കും ഇങ്ങനെ ഒക്കെ തന്നെയാണ്.

ഭക്ഷണം,വസ്ത്രം മറ്റെല്ലാ കാര്യങ്ങളും അതാതു സമയങ്ങളില്‍ സ്വന്തം കൈകളില്‍ എത്തിപ്പെടുന്നതുകൊണ്ട് ഒന്നും അന്വേഷിച്ചു പോകുകയോ വാങ്ങിക്കേണ്ടാതായോ അവസരം അവര്‍ക്ക് വരുന്നില്ല. സമൂഹമായോ, ചുറ്റുപാടുകളുമായോ അവര്‍ ഇടപഴകുകയോ, അറിയുകയോ ചെയ്യുന്നില്ല. .ഇത്തരം കുട്ടികള്‍ക്ക് നാട്ടില്‍ ചെന്നാല്‍ അവിടുത്തെ ചുറ്റുപാടില്‍ അഡ്ജെസ്റ്റ് ചെയ്യാന്‍ വളരെ അധികം ബുദ്ധിമുട്ടേണ്ടിവന്നേക്കാം....ഗള്‍ഫിലെ എല്ലാകുട്ടികളും ഇതുപോലെ ആണെന്നല്ല ഈ പറഞ്ഞതിനെല്ലാം അർത്ഥം...ഇങ്ങനെയും ഉണ്ട് എന്ന് പറയുവാന്‍ വേണ്ടി മാത്രം ആണു ഈ ചെറിയ കുറിപ്പുകൊണ്ട്‌ ഉദേശിച്ചത്‌.

52 comments:

ഹംസ said...

ആദ്യം ഒരു തേങ്ങ ((((((((ട്ടോ))))))))

എന്നിട്ട് പിന്നെ മാങ്ങ. ചക്ക എല്ലാം !!

എന്‍.ബി.സുരേഷ് said...

ഇത്തിരി നീണ്ടുപോയി. കാര്യം ഗൌരവമുള്ളത് തന്നെ. മക്കളെ പ്രൊഫഷണലുകള്‍ മാത്രമാക്കിത്തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ പിന്നീട് മക്കളുടെ സങ്കുചിതബോധത്തെയോര്‍ത്ത് സങ്കടപ്പെടുന്നുണ്ടാവും. സ്നേഹം, കാരുണ്യം, മൂല്യബോധം എന്നിവ നമ്മള്‍ കുട്ടികളെ അറിയിക്കുക തന്നെ വേണം.

പിന്നെ എഴുതുമ്പോള്‍ വായനക്കാരെ ബോധവല്‍‌കരിക്കുന്നതിനുപകരം സംഭവങ്ങള്‍ എഴ്ഹുതിപ്പോകുന്നതാവും നല്ലത്.വാക്യങ്ങള്‍ എഴുതി നിര്‍ത്തുമ്പോ‍ള്‍ ഒന്നുകൂടി ശ്രദ്ധിക്കണം
നടക്കട്ടെ ആളെ നന്നാക്കുന്ന പരിപാടി.

സിനു said...

നല്ലൊരു പോസ്റ്റ്
അഭിനന്ദനങ്ങള്‍!
പറഞ്ഞതെല്ലാം വാസ്തവം..
ലെച്ചു പറഞ്ഞപോലെ ഇവിടെത്തെ കുട്ടികള്‍ സമൂഹമായോ..
ചുറ്റുപാടുകളുമായോ ഇടപഴകുകയോ അറിയുകയോ ചെയ്യുന്നില്ല.
വീട് വിട്ടാല്‍ സ്കൂള്‍..സ്കൂള്‍ വിട്ടാല്‍ വീട്..അത്രെയെല്ലേ ഒള്ളു..

Anonymous said...

ലക്ഷ്മി പറഞ്ഞതിൽ ചില കാര്യങ്ങൾ നാം ഗൌരവമയി ചിന്തിക്കേണ്ടുന്ന വസ്തുതയാണു ... കാരണം ഗൽഫിൽ നിന്നും നാട്ടി പോകുന്ന കുട്ടികൾ അവരുടെ നാടിനെ പറ്റിയല്ല ചിന്തിക്കുക അവിടെ ബർഗർ കിട്ടുമോ സോസേജ് കിട്ടുമോ എന്നൊക്കെയാണു അവർക്കറിയേണ്ടത് .നാട്ടിലെ ബന്ധുക്കളെ പറ്റിയും അവരുടെ സ്നേഹമെന്തെന്നും നാം അവർക്കു പറഞ്ഞു മനസിലാക്കി കൊടുക്കാറുണ്ടൊ എന്നതും ചിന്തിക്കേണ്ട വിഷയമല്ലെ ... മക്കൾ പലതരക്കാരാണു എന്നെ മക്കൾ നാട്ടിൽ പോകുന്ന ദിവസവും എണ്ണിയിരിക്കുകയാണിവിടെ .. അവർ പരസ്പരം പറയുന്നത് പല തവണ ഞാൻ കേട്ടതുമാണു നാട്ടിൽ ഉമ്മാമ്മയുടെ കൂടെ കിടന്നുറങ്ങാം, മണ്ണു വാരി കേക്കുണ്ടാക്കി കളിക്കാം , പുഴയിൽ പോയി കുളിക്കാം അതൊക്കെ കേൾക്കുമ്പോൽ എനിക്കു തോനുന്നത് നമ്മളേക്കാൾ നാട്ടിനെ അവർ സ്നേഹിക്കുന്നു എന്നാണു ,നമ്മുടെ മക്കളുടെ ഡ്രസ്സിങും മറ്റും നാം ഒരു പരിധി വരെ ശ്രദ്ധിച്ചാലും ,സമൂഹത്തിൽ എങ്ങിനെ ഇടപഴകണം എന്നതെല്ലാം അവർ അറിയേണ്ടത് മാതാപിതാക്കളിൽ നിന്നാണു കാരണം നാട്ടിൽ ആണെങ്കിൽ അതെല്ലാം അവർ അവിടെയുള്ള പ്രായം ചെന്നവരിൽ നിന്നും കണ്ടു പഠിക്കും . ഏതായാലും നമ്മുടെ മക്കൾ നാളത്തെ സമൂഹത്തെ വാർത്തെടുക്കേണ്ടവരാണു എന്ന സത്യം നാം മറന്നു കൂട നല്ല ഒരു നാളെ അവർക്കു കാഴ്ച വെക്കാൻ സാധിക്കട്ടെ എന്നു നമുക്ക് പ്രാർഥിക്കാം എല്ലവിധ ഭാവുകങ്ങളും....

ഹംസ said...

നല്ല ലേഖനം . ഒഴുക്കോടെ എഴുതി മാതാപിതാക്കള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നു തന്നെ. കുട്ടികളുടെ വളര്‍ച്ച മാതാപിതാക്കളേയും സഹപാഠികളേയും കണ്ടാണ്. ഫ്ലാറ്റ് ജീവിതം നയിക്കുന്ന പ്രവാസികളുടെ കുട്ടികള്‍ സമൂഹവുമായി വലിയ ബന്ധമൊന്നുമില്ലാതെ ജീവിക്കുമ്പോള്‍ അവരില്‍ നിന്നും ഇത്രയൊക്കയേ പ്രതീക്ഷിക്കാവൂ. അതിനു അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല വേഗത് കൂടിയ ഈ കാലത്ത് മക്കളെ ശരിയാവണ്ണം വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നില്ലാ എന്നതാണ് സത്യം.!!

ഉമ്മുഅമ്മാറിന്‍റെ അഭിപ്രായത്തിനടിയില്‍ ഒരു ഒപ്പ് വെക്കുന്നു.!!

$hivaram said...

ലക്ഷ്മി താങ്കള്‍ പറയാന്‍ ഉദേസിച്ചത് വളരെ നല്ല കാര്യം പക്ഷെ കുറച്ചു നീണ്ടു പോയോ?????? നിരീക്ഷിച് കണ്ണില്‍ കണ്ട കാര്യങ്ങള്‍ വര്നികുമ്പോള്‍ വായിക്കുന്ന ഓരോരുത്തര്കും പല പല ചിത്രങ്ങള്‍ കിട്ടും ഇനിയും മുന്നോട്ടു ഞങ്ങള്‍ കൂടെ ഉണ്ട് ഭാവുകങ്ങള്‍

പട്ടേപ്പാടം റാംജി said...

ഗള്‍ഫില്‍ വളരുന്ന കുട്ടികളില്‍ മാത്രമല്ല നാട്ടില്‍ വളരുന്ന കുട്ടികളിലും ഇത്തരം പ്രശ്നങ്ങള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. സ്ക്കൂളും വീടും മാത്രമായി കഴിയുമ്പോഴാണ്‌ അത്തരം പ്രശ്നങ്ങള്‍ എന്ന് തോന്നുന്നു.
സ്വന്തമായി ഒരു ചെറിയ കാര്യം പോലും തീര്‍മാനിക്കാന്‍ കഴിയാതെ വരുന്നത്. ടീവി യുടെ അതിപ്രസരം ഒരു പരിധിവരെ കുഞുങ്ങളുടെ ചിന്താശക്തി നശിപ്പിക്കുന്നു എന്ന് ഞാന്‍ പറയും.
എന്തായാലും ഇതൊരു പ്രശ്നമാണ്‌ എന്നത് വാസ്തവമാണ്‌.

Wash'Allan JK | വഷളന്‍ ജേക്കെ said...

ലക്ഷ്മി, വല്യ പോസ്റ്റാണെങ്കിലും മൊത്തം വായിച്ചു. കുറച്ചൂടെ പാരഗ്രാഫീകരിക്കാമായിരുന്നു.

എന്റെ അച്ഛനും ഞാന്‍ എന്ന അച്ഛനും. പോസ്റ്റ്‌ വായിച്ചപ്പോള്‍ ഒരുപാട് സാമ്യം തോന്നി.

എന്റെ അച്ഛന്‍ വളരെ കര്‍ക്കശനായ അധ്യാപകന്‍ ആയിരുന്നു. ഞങ്ങള്‍ക്ക് അങ്ങേയറ്റം ഭയമായിരുന്നു. അതുകൊണ്ട് നല്ലതും ദോഷവും ഉണ്ടെന്നു എനിക്ക് തോന്നുന്നു. ഞങ്ങള്‍ അനാവശ്യങ്ങളില്‍ ചെന്ന് ചാടിയിട്ടില്ല, നല്ലത്. കടുത്ത ശിക്ഷണം അകാരണമായ ഭയം എനിക്കുണ്ടാക്കിയിട്ടുണ്ട്. പിന്നെ അച്ചടക്കത്തിന്റെ ചട്ടക്കൂട്ടില്‍ communication വളരെ പ്രയാസമായിരുന്നു. അത് ആത്മവിശ്വാസത്തെ കുറച്ചിട്ടുണ്ട്. പിന്നെ ജോലിയൊക്കെ കീട്ടിയതിനു ശേഷമാണ് അച്ഛനോട് തുറന്നു സംസാരിക്കാന്‍ പറ്റിയിട്ടുള്ളത്. അച്ഛന്‍ കുറച്ച കൂടി സ്നേഹം പ്രകടിപ്പിച്ചിരുന്നെങ്കില്‍ എന്ന് ചെറുതിലെ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ഉള്ളിലുള്ള സ്നേഹം പ്രകടിപ്പിച്ചില്ലെങ്കില്‍ വലിയൊരു അത് അറിയാതെ പോകും. ഗണിച്ചെടുക്കാന്‍ കുട്ടികള്‍ക്ക് അറിയില്ലല്ലോ.

ഞാന്‍ അച്ഛനായപ്പോള്‍ ലിബറല്‍ ആയി. പൊതുവേ ഓരോത്തരെയും അവരവരുടെ പാട്ടിനു വിടുന്ന സ്വഭാവമാണ് എനിക്ക്. സഹധര്‍മ്മിണിക്ക് വലിയ concern ആണ്. അച്ഛന്‍ കുട്ടികളെ നിലയ്ക്ക് നിര്‍ത്തുന്നില്ല എന്ന്. ഞാന്‍ കുട്ടികളുമായി നല്ലപോലെ സംസാരിക്കാറുണ്ട്. തെറ്റുകള്‍ പറഞ്ഞു കൊടുക്കാറുണ്ട്. പേടിപ്പിച്ചു ചെയ്യിക്കുന്നതില്‍ അര്‍ത്ഥമില്ല, സ്വയം അറിഞ്ഞു ചെയ്യാന്‍ പഠിപ്പിക്കുക എന്നാണെന്റെ പ്രമാണം.

എന്റെ അഭിപ്രായത്തില്‍ കുട്ടികളെ ദേഹോപദ്രവം, emotional blackmailing, മാനസിക പീഡനം... ഇതൊക്കെ ചെയ്തിട്ട് കാര്യമില്ല. "എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷെ നീ ഇപ്പോള്‍ ചെയ്തത് എനിക്കൊട്ടും ഇഷ്ടമായില്ല. ഇനി ആവര്‍ത്തിച്ചാല്‍ ഇതാണ് ഫലം". അതായത് തെറ്റിനു നല്ലപോലെ താക്കീതു നല്‍കുക. കുട്ടിയെ സ്നേഹിക്കുക.

തുറന്നു സംസാരിക്കുക. അവര്‍ക്കാവാത്ത കാര്യങ്ങള്‍ അവരില്‍ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. എന്നാല്‍ കഴിവിന്റെ പരമാവധി ഉപയോഗിക്കാന്‍ വേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കുക. strech ചെയ്യിപ്പിക്കുക, വലിച്ചു പൊട്ടിക്കാതെ. നമ്മുടെ പ്രതീക്ഷയും അവരുടെ ആവശ്യങ്ങളും തുറന്നു ചര്‍ച്ച ചെയ്യുക. വിഷമഘട്ടങ്ങളില്‍ വേണ്ട സപ്പോര്‍ട്ട് ചെയ്യുക. തെറ്റ് കണ്ടാല്‍ പറയുക, ശിക്ഷിക്കുക. ഇതൊക്കെയാണ് എനിക്ക് തോന്നുന്നത്.

പല മാതാ പിതാക്കളും ഒരു കുട്ടികളെ ഒരു സ്വപ്നത്തിന്റെ ഹോമകുണ്ഡത്തില്‍ കുടിയിരുത്തി അതിലേക്കു ആവാഹിക്കാന്‍ പൂജ നടത്തുന്ന മന്ത്രവാദികളെപ്പോലെയാണ് പെരുമാറുന്നത്.

ചില നിരീക്ഷണങ്ങള്‍.
കുട്ടികള്‍ക്കറിയില്ല നമ്മള്‍ എന്താണ്, എപ്പോഴാണ്, എങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്ന്. ഗോള്‍ ഇല്ലാതെ deliver ചെയ്യാന്‍ പറഞ്ഞിട്ട് കാര്യമില്ല.
എന്താണ് നമ്മള്‍ പ്രതീക്ഷിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായാലും അവര്‍ നിരന്തരം അത് test ചെയ്യും. ഉദാഹരണം. 5 മണിക്ക് ശേഷം TV കാണരുത് എന്ന് പറഞ്ഞാല്‍ അവര്‍ 5:10 വരെ പോകും. കുഴപ്പമോന്നുമില്ലെനു കണ്ടാല്‍ പിറ്റേ ദിവസം 5:15 ആകും, അങ്ങനെ ക്രമേണ ആ നിയമം ഇല്ലാതാകും. അതുകൊണ്ട് ഏത് rule break ചെയ്താലുമുള്ള consequence അവര്‍ അറിഞ്ഞിരിക്കണം.

ഞാന്‍ ചെയ്തത്,
1. rules/ expectations set ചെയ്തു
2. Rules strict ആയി follow ചെയ്യിപ്പിച്ചു, വളരെ തുറന്ന ഇടപെടലോടെ തന്നെ. rules too hard ആണെങ്കില്‍ open to discussion ആണ്.
3. rules break ചെയ്‌താല്‍ ഉള്ള consequences മനസ്സിലാക്കിച്ചു. ഉദാഹരണം TV time കഴിഞ്ഞു ഓരോ മിനുട്ട് കണ്ടാലും 1 മിനിട്ടിനു 1 ദിവസം എന്ന കണക്കിന് TV കട്ട്‌ ചെയ്യും.
4. ശിക്ഷ കൂടിപ്പോയാല്‍ അവര്‍ക്ക് എന്നോട് negotiate ചെയ്യാം. കാര്യ കാരണ സഹിതം ബോധ്യമായാല്‍ ഇളവു കൊടുക്കും. അവര്‍ക്ക് സ്വന്തം കാര്യം പറയാനും സംസാരിക്കാനുമുള്ള ചങ്കൂറ്റവും ഇതുവഴി ഞാന്‍ ലക്ഷ്യമാക്കുന്നുണ്ട് .

ഒരുപാട് വലിച്ചു വാരി എഴുതിയതിനു ക്ഷമിക്കണം. കുട്ടികളുടെ സ്വഭാവത്തിലെ പ്രത്യേകതകള്‍ എനിക്കിഷ്ടപ്പെട്ട ഒരു വിഷയമാണ്.

Mohamedkutty മുഹമ്മദുകുട്ടി said...

ഇതെന്താ, ജുവല്ലറി ഉല്‍ഘാടനം തങ്ങള്‍ നടത്തുന്ന പോലെ എല്ലായിടത്തും തേങ്ങയുടക്കുന്നത് ഹംസയാണല്ലോ?,അഭിപ്രായം കുറെ കഴിഞ്ഞിട്ടും!.ലക്ഷ്മി കാര്യങ്ങള്‍ വളരെ പച്ചയായി തന്നെ പറയുന്നു. പക്ഷെ അതു വളരെ നീളം കൂടാനും കാരണമാവുന്നു.കുട്ടികളെ ശിക്ഷിച്ചും ശാസിച്ചും വളര്‍ത്തേണ്ടത് അച്ഛന്റെയും അമ്മയുടെയും കൂട്ടുത്തരവാദിത്തമാണ്.പ്രവാസികളുടെ ജീവിത ചിട്ടയില്‍ മാറ്റങ്ങള്‍ കണ്ടേക്കാം,എന്നാലും നമ്മുടെ പൈതൃഹം മറക്കാതെ പെരുമാറാന്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ശീലിപ്പിക്കണം.ഇവിടെ കാര്യങ്ങള്‍ പറയുമ്പോള്‍ ഒരു പക്ഷെ കമന്റുകള്‍ ലേഖന(ലക്ഷ്മി പറയുന്ന കുറിപ്പ് )ത്തേക്കാള്‍ നീളാനും വഴിയുണ്ട്!.കാരണം വിഷയം അത്ര ഗൌരവമുള്ളതാണ്.പിന്നെ ഇപ്പോള്‍ നാട്ടിലെ സ്ഥിതിയും വിത്യസ്ഥമല്ല!.ഇന്നത്തെ ന്യൂക്ലിയര്‍ കുടുംബവും ആധുനിക ജീവിതരീതികളും എല്ലാം മാറ്റി മറിച്ചിട്ടുണ്ട്.ഇത്തരം ഒരു ചിന്തയ്ക്കു വക നല്‍കിയ ലച്ചു അഭിനന്ദനമര്‍ഹിക്കുന്നു.ഇങ്ങിനെയുംകുട്ടികളെ വളര്‍ത്താം!

Manoraj said...

ലേഖനത്തിലൂടെ പറയാൻ ശ്രമിച്ച കാര്യം കൂടുതൽ ചർച്ചചെയ്യേണ്ട വിഷയം തന്നെ. ഇന്ന് മക്കൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ഒറ്റ ചിന്ത മാത്രമാണ് മാതാപിതാക്കളെ അവരെ മലയാളത്തിന്റെ പുറത്തേക്ക് നയിക്കുന്നത്. പക്ഷെ ഇവിടെ ലെക്ഷ്മി പറയുന്നത് ഭാഷയേക്കാളേറെ പ്രായോഗിക വിദ്യാഭ്യാസത്തിന്റെ അപാകത്തെ കുറിച്ചാണ്. ഈ പ്രായോഗിക വിദ്യാഭ്യാസം അല്ലെങ്കിൽ കോമൺ സെൻസ് / യുക്തിബോധം മുതലായവ കുട്ടികൾ വീട്ടിൽ നിന്നും തന്നെ പഠിച്ച് തുടങ്ങണം എന്നാണു എന്റെ അഭിപ്രായം. മകൻ മീൻ കരിഞ്ഞിട്ടും സ്റ്റൌ ഓഫ് ചെയ്യാതിരുന്നതും അതുപോലെ മറ്റൊരു കുട്ടി അയേൺ ബോക്സ് ഓൺ ആണോ എന്നറിയാൻ അതിൽ തൊട്ട് നോക്കി കൈപൊള്ളിയതും വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ തെറ്റ് അല്ല (അങ്ങീൻ ലെക്ഷ്മി പറഞ്ഞു എന്ന് ഞാൻ പറഞ്ഞിട്ടില്ല.. അതല്ല അതിന്റെ കാരണം എന്നേ പറയുന്നുള്ളൂ) മറിച്ച് കുട്ടികളെ പഠനമെന്ന ഒരു കാര്യത്തിനുള്ള വസ്തുക്കൾമാത്രമാക്കി മാറ്റുന്നതിന്റെ പോരായ്മയാണ്. അവരിൽ ചെറുപ്പം മുതൽ വളർത്തിയെടുക്കേണ്ട കുറേ കാര്യങ്ങൾ ചെയ്യാൻ മാതാവോ അല്ലെങ്കിൽ പിതാവോ കാട്ടുന്ന വിമുഖതയാവാം. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുജനുള്ള കാലം എന്നത് കേട്ടാണു നമ്മുടെ ഒക്കെ കുട്ടിക്കാലം ആരംഭിക്കുന്നത് തന്നെ.. അതോടൊപ്പം അമ്മൂമ്മകഥകളും സാരോപദേശകഥകളും മറ്റും കേട്ടും. ഇന്ന് നമ്മൾ എന്താണു ചെയ്യുന്നത്? അവർക്ക് അത്തരം എന്റിനെങ്കിലും ഉള്ള അവസരം കൊടുക്കുന്നുണ്ടോ? ഒരിക്കലെങ്കിലും അവർക്ക് കഥ പറഞ്ഞു കൊടുക്കാൻ നമ്മൾ സമയം കണ്ടേത്താറുണ്ടോ .. അതിന്റെ എല്ലാം കുഴപ്പം തന്നെ അവർ നെറ്റ് ഗെയിമുകൾക്കും കഫേകൾക്കും പിറകേ പോകുന്നതിനു പിന്നിൻ എന്ന് തോന്നുന്നു. എന്നിരിക്കിലും പോസ്റ്റിൽ പറഞ്ഞത് പലതും പതിരില്ലാത്ത പരമാർത്ഥങ്ങളാണെന്നും പറയട്ടെ.

Mohamedkutty മുഹമ്മദുകുട്ടി said...

മനോരാജ് പറഞ്ഞപോലെ ഇതു ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. നമ്മള്‍ക്കിത്തരം ചര്‍ച്ചക്ക് ഒരു വേദി ഉണ്ടാക്കിയാലോ?.ഒരു ബ്ലോഗിലെ കമന്റില്‍ ഒതുക്കി നിര്‍ത്താതെ എല്ലാവര്‍ക്കും കൂടിയിരുന്നു ചര്‍ച്ച ചെയ്യാന്‍ ആരെങ്കിലും ഒരു പ്രത്യേക ഗ്രൂപ്പു തുടങ്ങുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ അവിടെ വന്നാല്‍ മതിയല്ലോ?.സംഭവം ഓണ്‍ ലൈന്‍ (ലൈവ്) ആയാലും നന്നായിരിക്കും.ഇപ്പോഴും അങ്ങിനെ ഉണ്ടാവും എന്നാലും ഒരു നിര്‍ദ്ദേശം പറഞ്ഞുവെന്നു മാത്രം.

Anil cheleri kumaran said...

മഴ നനയാനും മണ്ണു വാരിക്കളിക്കാനും വെയിലു കൊള്ളാനും നാട്ടിലിറങ്ങി നടക്കാനും കുട്ടികളെ പഠിപ്പിക്കണം.

ഒരു നുറുങ്ങ് said...

കുട്ടികള്‍ യാന്ത്രികവല്‍ക്കരിക്കപ്പെടുന്നു,പലപ്പോഴും
അവര് അഭ്യസിക്കുന്ന ജീവിതഗന്ധിയല്ലാത്ത
വിഷയങ്ങള്‍ ഭാവിയില്മക്കള്‍ക്കെന്ത്ദിശാബോധം
സൃഷ്ടിക്കുമെന്ന കാര്യം നാം ചിന്തിക്കാറുമില്ല !
പരമാവധി,രക്ഷിതാക്കളും സ്ഥാപനാധികൃതരും
പരിഗണന നല്‍കുന്നത് ഉയര്‍ന്ന സംഖ്യ ചിലവ്
ചെയ്ത് നല്ല മാര്‍ക്ക് സ്കോര്‍ചെയ്യുകയും,ഭാവിയില്‍
തങ്ങളുടെ സന്തതികള്‍ നന്നായി ധനസമ്പാദനം
നേടുന്നവരാവട്ടെ എന്ന് മാത്രമാണ്‍..!

ധാര്‍മികസദാചാരമൂല്യങ്ങള്‍ സ്വന്തം മക്കള്‍ക്ക്
പോലും പകര്‍ന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ക്കും
അദ്ധ്യാപകര്‍ക്കും കഴിയുന്നുമില്ല..
ഭൌതിക വിഭവങ്ങളും മറ്റു സൌകര്യങ്ങളും
വര്‍ദ്ധിക്കുന്നതിനനുസൃതമായി,വിദ്യഭ്യാസരംഗം
കുത്തനെ ഉയരുന്നു..പക്ഷെ,മൂല്യബോധം
വളരെ കുറഞ്ഞുകൊണ്ടുമിരിക്കുന്നു...
അടുത്ത തലമുറക്ക് നല്‍കാനൊന്നുമില്ലാതാവുന്നു!

ശ്രീ said...

നാട്ടിലെ ചുറ്റുപാടുകളില്‍ അച്ഛനും അമ്മയും സഹോദരങ്ങളും മാത്രമല്ലല്ലോ... അപ്പൂപ്പന്‍, അമ്മൂമ്മ, മറ്റു ബന്ധുക്കള്‍, അയല്‍ക്കാര്‍ അങ്ങനെ ഒട്ടേറെ സാഹചര്യങ്ങള്‍ ലഭിയ്ക്കുന്നുണ്ട്, നാട്ടിലെ കുട്ടികള്‍ക്ക്... (പണ്ട്. ഇപ്പോള്‍ അത്രയ്ക്കങ്ങ് പറയാനാകുമോ എന്നറിയില്ല‌)

ഇത് കൂട്ടിലടച്ചതു പോലെ വളരേണ്ടി വരുന്ന പുതിയ തലമുറയുടെ ദുര്‍ഗതി കൂടിയാണ്.

കുട്ടന്‍ said...

കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ അച്ഛന്‍ അമ്മമാര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ പങ്കു അധ്യാപകര്‍ക്കാണെന്ന് പറയാം...കാരണം വീട്ടിലേക്കാള്‍ കൂടുതല്‍ സമയം കുട്ടികള്‍ സ്കൂളില്‍ ആണ്. അവിടെ ആയിരിക്കും ഈ കാര്യത്തിനു പരിഹാരം കാണാന്‍ എളുപ്പം കഴിയുക എന്നു തോന്നുന്നു. പിന്നെ ഗള്‍ഫില്‍ മാത്രം അല്ല നാട്ടിലും ഇപ്പോളത്തെ ന്യൂ generation ഇങ്ങനെ ഒക്കെ തന്നെ .......

lekshmi. lachu said...

ആദ്യമായി എന്റെ ഈ ലേഖനം നല്ല രീതിയില്‍ കാണുകയും
അഗീകരിക്കുകയും ചെയിത എന്റെ എല്ലാ നല്ലവരായ
വായനക്കാര്‍ക്കും നന്ദി അറീക്കുന്നു

lekshmi. lachu said...

ആദ്യ കമെന്റ് നല്‍കിയ ഹംസക്ക
നന്ദി, നന്ദി സുരേഷ് മാഷെ,
വളരെ നീണ്ടുപോയി ലേഖനം
എന്നറിയാം..ഇതിലും കൂടുതല്‍ ഉണ്ടായിരുന്നു
പറയാന്‍.പക്ഷെ എല്ലാം എഴുതി വരുമ്പോഴേക്കും
വായനക്കാര്‍ക്ക് ബോര്‍അടിക്കുമല്ലോ
എന്നുകരുതിയാണ് ഇത്രയും ചുരുക്കിയത്..
പിന്നെ വെറുതെ എഴുതി പോകുന്നതാണ് നല്ലത്
എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പ് ഇല്ല്യ.
കാരണം എഴുതുമ്പോള്‍, അത് വായികുന്നവര്‍ക്ക്
അല്പം ചിന്തിക്കാന്‍ വകനല്‍കുനത് നല്ലതാണ്
എന്നാണു എന്റെ അഭിപ്രായം....

Ashly said...

നല്ല പോസ്റ്റ്‌. ആ വഷളന്‍ കമന്റ്‌ കൂടെ ആയപ്പോള്‍ അത് കൂടുതല്‍ നന്നായി.

lekshmi. lachu said...

സിനു,ഉമ്മു അമ്മമാര്‍, നന്ദി..
ശെരിയാണ് സിനു ,ഇവിടുത്തെ കുട്ടികള്‍
റൂമും ,സ്കൂളും മാത്രം ആണ് കാണുന്നത്.
പുറംലോകം എന്തെന്ന് അവര്‍ അറിയുന്നില്ല്യ.
വീട്ടില്‍ എത്തുന്ന ബാക്കി സമയം ഗെയിം കളികളില്‍
മുഴുകുന്നു...
ഉമ്മു,ഒരു പെണ്‍കുട്ടിയെ പറഞ്ഞു മനസ്സിലാക്കാന്‍
നമുക്ക് എളുപ്പം കഴിഞ്ഞേക്കാം,പക്ഷെ ഒരു ആണ്‍കുട്ടിയെ
അമ്മമാര്‍ക്ക് പറഞ്ഞു മനസ്സില്‍ക്കിക്കാന്‍
അല്പം ബുദ്ധിമുട്ടുണ്ട് എന്നാണു ഞാന്‍ ഇതിലൂടെ
പറയാന്‍ ശ്രമിച്ചത്‌.നാടിനെ കുറിച്ചും ,
വീടുകാരെകുരിച്ചും പറഞ്ഞു കൊടുക്കഞ്ഞിട്ടല്ല
വീട്ടില്‍ എത്തിയാല്‍ അടുത്ത ഗെയിമില്‍ ജയിക്കണം
എന്ന ചിന്തയോടെ കളിയ്ക്കാന്‍ തുടങ്ങുന്ന
ആണ്‍കുട്ടികളില്‍ നാട്ടിലെ ചിന്തകള്‍
കടന്നു വരുന്നില്ല്യ.
അത് അച്ഛനമ്മമാരുടെ കുഴപ്പം ആണെന്ന്
തോന്നുന്നില്ല.
പെണ്‍കുട്ടികളോട് ഈ വസ്ത്രം ധരിക്കരുത്,ഇതു ധരിച്ചാല്‍
മതി എന്ന് അമ്മമാര്‍ പറഞ്ഞാല്‍ അവര്‍ ശെരി വെക്കും.
എന്നാല്‍ ഒരു ആണ്‍കുട്ടിയോട് അങ്ങിനെ പറഞ്ഞാല്‍
എന്റെ കാര്യം ഞാന്‍ നോക്കികൊളാം എന്നാകും മറുപടി..
അവിടെ പറഞ്ഞു മനസ്സിലാകിക്കാന്‍ അച്ഛനമാര്‍ക്കെ കഴിയൂ..

lekshmi. lachu said...

ഹംസക്ക,വിശദമായ അഭിപ്രായത്തിനു
നന്ദി..എന്റെ ഈ ലേഖനം കുറച്ചുപേര്‍ക്കെങ്കിലും
അല്പം ചിന്തിപ്പികാന്‍ സാധിച്ചു എന്ന കാര്യത്തില്‍
ഞാന്‍ സന്തോഷിക്കുന്നു.

the man to walk with said...

ഓരോ കാലവും ഓരോ പുതിയ രീതിയും പുതിയ പ്രശ്നവും അതിന്റെ പുതിയ പരിഹാരവും ആവശ്യപെടുന്നു ..
പോസ്റ്റ്‌ നന്നായി

lekshmi. lachu said...

ശിവറാം,നന്ദി...വളരെ നീണ്ടു പോയി
എന്നറിയാം..ഇതിലും കൂടുതല്‍ ഉണ്ടായിരുന്നു
പറയാന്‍.ഇതിലും ചുരുക്കാന്‍ എനിക്ക് കഴിഞ്ഞില്ല്യ.
ക്ഷെമിക്കുക.എങ്കിലും ക്ഷമയോടെ മുഴുവന്‍
വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.
ഇനിയും വരണം..

lekshmi. lachu said...

നന്ദി റാംജി,നാട്ടില്‍ വളരുന്ന കുട്ടികള്‍
സാമാന്യ ബുദ്ധി ഉപയോഗിക്കുനത്തില്‍
കുറേക്കൂടി മുന്‍പിലാണ് എന്നാണ്
തോന്നിയിട്ടുള്ളത്.ടി.വി യിലും
കമ്പ്യൂട്ടര്‍ ഗെമിലും മാത്രമാണ്
ഇന്നത്തെ കുട്ടികളുടെ ലോകം..
അത് മാറ്റികൊണ്ടുവരുവാന്‍
അച്ഛനും ,അമ്മയും ഒരുമിച്ചു ചിന്തിക്കുകയും,
തീരുമാനിക്കുകയും, വേണം..എങ്കില്‍ കുറെ
ഒക്കെ ഈ പ്രശനം പരിഹരിക്കപെട്ടെയ്ക്കാം.

lekshmi. lachu said...

നന്ദി വഷളന്‍.
ആദ്യം എന്‍റെ ബ്ലോഗില്‍ ആദ്യമായി എത്തിയതില്‍ സന്തോഷം അറീക്കുന്നു. താങ്കള്‍ പറഞ്ഞത് മുഴുവനായും ഞാന്‍ അഗീകരിക്കുകയാണ്.. മക്കളെ കൊഞ്ചിചു വഷളാക്കുന്ന അച്ഛനമാര്‍ ഉണ്ട്.
അച്ഛന്‍ ഒരുകാര്യത്തിലും ഇടപെടാതെ ഇരിക്കുമ്പോള്‍ കൂടുതല്‍ ബാതിക്കുനത് ഒരു പക്ഷെ അമ്മമാരെയാണ്. ,..അച്ചന്മാര്‍ നിസ്സങ്കതയോടെ നോക്കിനില്‍ക്കുനവര്‍.അവര്‍ക്കുവേണ്ടി..ഒരു അമ്മയുടെ പരിമിധികള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുവാന്‍ വേണ്ടി ആയിരുന്നു എന്‍റെ ഈ പോസ്റ്റ്‌..
വളരെ വിശദമായി താങ്കള്‍ നല്‍കിയ മറുപടി മറ്റു പലര്‍ക്കും ഉപകരിക്കും..അതിനു നന്ദി അറീക്കുന്നു..വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ
,ഇതൊന്നും എന്‍റെ ഡിപ്പാര്‍ത്മെന്റ്റ് അല്ല എന്നും, ജീവിക്കാനുള്ളത് കണ്ടെത്തുക എന്നതു മാത്രം ആണു എന്‍റെ ജോലി എന്നും, കുട്ടികളെ നോക്കുകയും അവരെ വളര്‍ത്തേണ്ടത് അമ്മയുടെ ചുമതല മാത്രം എന്ന് കരുതുന്നവര്‍ ഇന്നും
ഉണ്ട്....
താങ്കളുടെ വിശദ മായ മറുപടിക്ക് വീണ്ടും നന്ദി അറീക്കുന്നു..
ഇനിയും അഭിപ്രായങ്ങള്‍ പറയുമല്ലോ....

Micky Mathew said...

:)

lekshmi. lachu said...

നന്ദി മുഹമ്മദ്‌കുട്ടി,ഇതു ഒരു ചര്‍ച്ചാവിഷയം
ആയി എടുത്താല്‍ ഒരുപക്ഷെ
പറയാന്‍ ഒരുപാടുണ്ടാകും
എല്ലാ രെക്ഷിതാക്കള്‍ക്കും.എന്തിനും,ഏതിനും
അച്ഛനും അമ്മയും ഒരുമിച്ചിരുന്നു ചിന്തിക്കുകയും
പ്രവര്‍ത്തിക്കുകയും ചെയിതാല്‍ എല്ലാ പ്രശ്നങ്ങളും
പരിഹരിക്കാന്‍ കഴിഞ്ഞേക്കാം.അതിനു രണ്ടുപേരും
ശ്രമിക്കണം എന്നുമാത്രം.
നന്ദി മനോരാജ് ,കുട്ടികളെ നേരാവണ്ണം വളര്‍ത്തുകയും ,
തെറ്റും ശെരിയും മനസ്സിലാക്കി കൊടുക്കുകയും,
കുടുംബത്തെയും,കുടുംബ ബന്ധങ്ങളെ പറ്റിയും
മനസ്സിലാക്കുകയും ചെയ്യുന്ന ആദ്യ അറിവ് കുട്ടികള്‍ക്ക്
ലഭിക്കുനത് വീട്ടില്‍ നിന്ന് തന്നെയാണ്.എങ്കിലും
ഏതൊരു കാര്യത്തിനും വ്യക്തമായും,പ്രായോഗിക ബുദ്ധിയോടെ
കാണുവാനും,ചിന്തിക്കുവാനും കുട്ടികള്‍ക്ക് കഴിയണം .
അതൊന്നും നമുക്ക് പറഞ്ഞുകൊടുക്കാന്‍
കഴിയുന്നതല്ല .സ്വയം ചിന്തിക്കാന്‍ ഉള്ള കഴിവ്
ഇങ്ങനെ ഒറ്റപെട്ടു കഴിയുന്ന കുട്ടികള്‍ക്ക്
നാട്ടില്‍ വളരുന്ന കുട്ടികളുടെ അത്രയും ഇല്ല്യ എന്നാണ് .അത്
മാറ്റി എടുക്കുവാനും ,അവരെ കൂടുതല്‍ ആക്ടീവ് ആക്കുവാനും
അച്ഛനും അമ്മയും ഒരുമിച്ചു തീരുമാനിക്കുകയും വേണം.

lekshmi. lachu said...

ഇന്നു സമ്മതിക്കുന്ന രെക്ഷിതാക്കള്‍
കുറവാണ്..അവരുടെ കൈകളില്‍ ചെളി പറ്റും..
അസുഖം വരും എന്നൊക്കെ ഉള്ള ചിന്തയാണ് .
അതൊക്കെ കുട്ടികള്‍ക്ക് ആവശ്യമാണ്‌ എന്ന്‌
പലരും,പലപ്പോഴും ഓര്‍ക്കാതെ പോകുന്നു.

നന്ദി നുറുങ്ങു.. കുട്ടികള്‍ കൂടുതല്‍ നേരവും
സ്കൂളില്‍ ആണ് എന്നുള്ളത് സത്യം
ആണ്..കുട്ടികളില്‍ മാറ്റങ്ങള്‍
വരണമെങ്കില്‍ അദ്ധ്യാപകര്‍ക്ക്
വിജാരിച്ചാല്‍ കഴിഞ്ഞേക്കാം..ഇന്നത്തെ അദ്ധ്യാപകര്‍
ഉണ്ടോ അതിനു ശ്രമിക്കുന്നു?

നന്ദി ശ്രീ...നാട്ടില്‍ വളരുന്ന കുട്ടികളില്‍
ഇവിടെ വളരുന്ന കുട്ടികളുടെ അത്രേം
പ്രശനം ഇല്ല്യന്നു തോന്നുന്നു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

"അപ്പോള്‍ മോന്‍ പറഞ്ഞത് ഞാന്‍ കണ്ടു മീന്‍ കരിയുന്നത് എന്നാണു. അത് കണ്ടിട്ടും അത് കരിയുകയാണെന്നും, അത് ഓഫ്‌ ചെയ്യണം എന്നും അവനു തോന്നിയില്ല. അപ്പോൾ ഞാന്‍ ചോദിച്ചു; എന്നിട്ട് നീ എന്തുകൊണ്ട് ഓഫ്‌ ചെയ്തില്ല എന്നു. അപ്പോൾ അവന്‍ പറഞ്ഞത് അമ്മ പറഞ്ഞില്ലാലോ അത് ഓഫ്‌ ചെയ്യാന്‍; എന്നാണു"


-----

ഇവിടെയാണ്‌ ഒരു സമൂഹം വ്യക്തിയെ എങ്ങനെ വാര്‍ത്തെടുക്കുന്നു എന്ന് കാണാന്‍ കഴിയുന്നത്.

പണ്ട് സ്കൂളിലേക്ക് പോകുന്ന വഴി പോലും ഒരു പാഠശാലയായിരുന്നു,

കാലം മാറി..സാമൂഹ്യജീവിതം
വെറും ബൊഫെയിലും വെടിപറച്ചിലിലും ഗെയിം കളിക്കുന്നതിലുമായി..പ്രത്യേകിച്ച് ഗള്‍ഫ് കുട്ടികള്‍ക്ക്.

വീട്ടില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതായി വരുന്നു..

എനിക്കു തോന്നിയിട്ടുള്ളത് ,ഗള്‍ഫിലൊക്കെയുള്ള കള്‍ച്ചറല്‍ കൂട്ടായ്മകള്‍ , സംഘടനകള്‍ ധാരാളം നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണം..അതിലൂടെ വലിയ ഒരു ഇടപെടല്‍ നടത്താന്‍ കഴിയും.


കാലിക പ്രാധാന്യമുള്ള വിഷയം

കാട്ടിപ്പരുത്തി said...

പ്രായത്തെക്കാള്‍ അമിത വളര്‍ച്ചയുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കും ഒരു യൂണിഫോം ഇട്ടു വേണമെങ്കില്‍ ഇനിയും സ്കൂളില്‍ ചേരാം എന്ന് തോന്നിയിട്ടുണ്ട്.

അവിടെന്താ വല്ല വൃദ്ധസദനവുമാണോ?

ഉപാസന || Upasana said...

സൂക്ഷിച്ചു വളര്‍ത്തൂ
നാടല്ലല്ലോ
:-)

Unknown said...

നന്നായിരിക്കുന്നു ,കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല .അവരെ യാതൊരു സ്വാതന്ത്രിയവും ഇല്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍ അത് ചെയ്യരുത് , ഇത് ചെയ്യരുത് ഇങ്ങനെ വളര്‍ത്തിയാല്‍ ഇങ്ങിനെയൊക്കെ സംഭവിക്കും .മറിച്ച് അമിത സ്വാതന്ത്രിയം കൊടുത്താല്‍ അവര്‍ വഷളായി പോകും .അവരോടു സ്നേഹത്തോട് കൂടി , കാര്യങ്ങള്‍ പറഞ്ഞു കൊടുത്താല് ഒരു പരിധി വരെ അവരെ നല്ല കുട്ടികളായി വളര്‍ത്തിയെടുക്കാം .പിന്നെ മാതാപിതാക്കളുടെ സമയക്കുറവാണ് വേറൊരു കാരണം .കുട്ടികളുടെ അടുത്തിരിക്കാനും, അവരോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനും , കാര്യങ്ങള്‍ തുറന്നു സംസാരിക്കാനും സാധിക്കുമെങ്ങില്‍ കുറെയൊക്കെ ഈ പ്രശ്നങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ സാധിക്കും .

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യം കുട്ടികളെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാൻ ശീലിപ്പിക്കണം

പിന്നേ വഷളൻ പറഞ്ഞകാര്യങ്ങൾ അടിവരയിട്ടുപിന്താങ്ങുന്നൂ...

ബ്ലോഗ്ഗിൽ കൂടി കിട്ടേണ്ടത് ഇമ്മാതിരിവിശേഷങ്ങളാണ്...ഫാഷൻ പരേഡിന് പോയിട്ടിത്രയൊക്കെകിട്ടിയില്ലേ..ധാരാളം! ഒപ്പമീവിശേഷങ്ങൾക്ക് അഭിനന്ദനങ്ങളും കേട്ടൊ ലെച്ചു.

കൂതറHashimܓ said...

നാട്ടിലെ ഫ്ലാറ്റ് സംസ്കാരവും കുട്ടികളെ ഇതേ രീതിയില്‍ ചെന്നെത്തിക്കുന്നു.
കൂട്ടിലെ കിളി പാടില്ലാ, പാടിയാല്‍ തന്നെ അതിന് ഇമ്പമുണ്ടാവില്ലാ, മാവിന്‍ കൊമ്പത്തും പിളിമരത്തിലും ഇരുന്ന് പാടുന്ന കിളികള്‍ക്കേ നല്ല പാട്ടുകാരനാവാന്‍ പറ്റൂ.

ഷോര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പറിചയപെട്ട എഞ്ചിനീയറിഗ് വിദ്യാര്‍ത്തി, പരിചയപെട്ടപ്പോ പേര് മാത്രം അറിയാം, വീട് ഒരു വളവില്‍ ആണെന്നും, എങ്ങിനെ പോകും എന്ന് ചോദിച്ചപ്പോ അത് ഈസി ആണത്രേ, അമ്മാവന്‍ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തു നില്‍പ്പുണ്ടാകും, ചുമ്മാ അതില്‍ കയറി ഇരുന്നാല്‍ വീട്ടില്‍ എത്താമെന്ന്..!! +2 വരെ ഗെള്‍ഫില്‍ പഠിച്ചിട്ട് സ്വന്തം അഡ്രെസ്സ് പോലും കാണാതെ അറിയാത്തവള്‍...

വീകെ said...

ലച്ചു പറഞ്ഞതൊക്കെ സത്യം തന്നെയാണ്.
മലയാളത്തിൽ ഒരു വാചകം കൂട്ടിപ്പറയാൻ അവർക്ക് കഴിയുന്നില്ല.കൂട്ടിപ്പറഞ്ഞ് പഠിപ്പിക്കാൻ അഛനമ്മമാർക്കും താല്പര്യമില്ല.
ആ വികലമായ മലയാളം കേൾക്കാനാണ്(ദിവസവും കാണുന്ന TVഅവതാരകർ പറയുന്നതാണ് ശരിയെന്ന രീതിയിൽ)അവർക്കും ഇഷ്ടം.

ഇരിക്കാൻ പറഞ്ഞാൽ ഇരിക്കുക, നടക്കാൻ പറഞ്ഞാൽ നടക്കുക,പഠിക്കാൻ പറഞ്ഞാൽ പഠിക്കുക,അതിൽ കൂടുതലായി എന്തെങ്കിലും സ്വയം ചെയ്യേണ്ടതായ ആവശ്യം ഗൾഫിലെ കുട്ടികൾക്കില്ലാന്നു തന്നെ പറയാം.

അതു കൊണ്ടാണ് മീൻ കരിഞ്ഞു മണം വന്നിട്ടും അത് കെടുത്തണം എന്ന സ്വയം തിരിച്ചറിവ് (അമ്മ പറയാത്തതു കൊണ്ട്)ഇല്ലാതെ പോകുന്നത്.

നമ്മൾ വളർന്നതു പോലെ മറ്റുള്ളവരുടെ ജീവിതം കാണാനും മറ്റും ഗൾഫിലെ കുട്ടികൾക്ക് അവസരമില്ല.
നാട്ടിലെ ഫ്ലാറ്റ് ജീവിതത്തിലും ഇത്തരം പോരായ്‌മകൾ ഉണ്ട്..

നല്ലൊരു വിഷയം അവതരിപ്പിച്ച ലച്ചുവിന് ആശംസകൾ..

ഗോപീകൃഷ്ണ൯.വി.ജി said...

എല്ലാത്തിനും അതിന്റേതായ ഗുണങ്ങളും അതു പോലെ തന്നെ ദോഷങ്ങളും ഉണ്ടാവാറില്ലെ. വിവരണം നന്നായി

lekshmi. lachu said...

നന്ദി വഴിപോക്കന്‍,താങ്കള്‍ പറഞതിനോടു
ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.
അഭിപ്രായത്തിനു നന്ദി കാട്ടിപ്പരുത്തി..
നന്ദി ഉപാസന..നന്ദി സാലി ,
നന്ദി ബിലാത്തി..
നന്ദി കൂതറ,നന്ദി വി.കെ ..
നന്ദി ഗോപീകൃഷ്ണന്‍.

Anonymous said...

നല്ലൊരു പോസ്റ്റ് കാലിക പ്രാധാന്യമുള്ള വിഷയംനല്ലൊരു വിഷയം അവതരിപ്പിച്ച ലച്ചുവിന് ആശംസകൾ..അഭിനന്ദനങ്ങള്..എല്ലവിധ ഭാവുകങ്ങളും....

Anonymous said...

ലേഖനം വായിച്ചു ...വളരെ സത്യസന്ധമായി വളച്ചൊടിക്കാതെ കാര്യത്തെ അവതരിച്ചു ...മനസ്സില്‍ ഒരു പാട് കാര്യങ്ങള്‍ തിങ്ങി തിങ്ങി വരുന്നത് കൊണ്ടാണ് ലേഖനത്തിന്റെ നീളം കൂടിയത് എന്ന് തോന്നുന്നു ...സാരമില്ല്യ ..എഴുത്ത് ഏതായാലും കാലത്തിന്റെ സത്യമാണ് ...ഞാനും ഈയിടക്ക് ഇത് തന്നെ ആലോചിച്ചു ...ഒരു ടീച്ചര്‍ ആയ ഞാനും ഒരു പാട് പി ട്ടി യെ മിറ്റിങ്ങ്സ് സങ്കടിപ്പിച്ചിട്ടുണ്ട് ....ഒരു പാട് അനുഭവങ്ങള്‍ നീരില്‍ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട് ...പക്ഷെ ഈ യിടെ ഒരു കുട്ടിയെ ബുലോകത്ത് നിന്ന് പരിചയപെട്ടു ....ലെക്ഷ്മി പറഞ്ഞ അതെ പ്രശ്നങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു കുട്ടി ...സത്യത്തില്‍ ഞാന്‍ ഞെട്ടി പോയി ...പല തരത്തില്‍ ഉള്ള കുട്ടികളെ കണ്ടിട്ടുണ്ട് ..പക്ഷെ ഇത്തരം അനുഭവം ആദ്യമായാണ് ....എവിടെ ആരോട് എന്ത് എപ്പോള്‍ പറയണം എന്നറിയാതെ വായില്‍ വരുന്ന എന്തും വിളിച്ചു പറയുന്ന ഒരു കുട്ടി ...സത്യം പറഞ്ഞാല്‍ ആ അനുഭവം ആണ് എന്റെ ഈ രണ്ടു മൂന്നു പോസ്റ്റുകള്‍ക്ക്‌ അടിസ്ഥാനം ....
http://aadhillasdiary.blogspot.com/2010/05/blog-post_20.html
http://aadhillasdiary.blogspot.com/2010/05/blog-post_18.html
http://aadhillasdiary.blogspot.com/2010/04/blog-post_29.html
http://aadhillasdiary.blogspot.com/2010/05/blog-post_01.html
http://aadhillasdiary.blogspot.com/2010/05/blog-post_05.html

സത്യത്തെ വിളിച്ചു പറയുന്ന അനുഭവക്കുരിപ്പിനു ഒരായിരം നന്ദി ...എല്ലാരും എങ്ങിനെയല്ലെങ്കിലും താങ്കള്‍ പറഞ്ഞപോലെ മിക്കവാറും പേര്‍ ഇങ്ങിനെതന്നെ ...കലികാലം ...മക്കളെ നല്ല പോലെ വളര്‍ത്താന്‍ പരമാവതി ശ്രമിക്കുക ..ഭാക്കി ദൈവത്തിനു വിട്ടേക്കുക ...വിധിയുടെ വിളയാട്ടം ഈനൊരു ഭാഗം കൂടിയുണ്ടല്ലോ .....

S Varghese said...

Shielding and de shielding of social consciousness is an anisotropic interaction inherited completely from the parents. offspring will reflect nothing other than their progenitor.............

ഭായി said...

ശരിയായ കാര്യങൾ വളരെ നന്നായി പറഞു! ഇവിടെ വളരുന്ന കുട്ടികൾക്ക് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങൾ തരണം ചെയ്യാൻ കഴിയില്ല! കാരണം അവർക്ക് യഥാർഥ ജീവിതം എന്താണെന്ന് അറിയില്ല! ഒന്നിലും ഒരു സ്വയം പര്യാപ്തത അവർക്ക് ഉണ്ടാകില്ല! പാവം!!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കുഞ്ഞുങ്ങളെ ആരാണ്‌ വളര്‍ത്തേണ്ടത് ? അമ്മയാണോ, അച്ഛനാണോ?
സൌകര്യമുള്ള ആള്‍ എന്നാണുത്തരം . എല്ലാ കുടുംങ്ങളിലെയും സാഹചര്യം സമാനമല്ലല്ലോ. കുട്ടീകളുടെ കൂടെ ചിലവഴിക്കാന്‍ ഏറെ ന്സമയം ലഭിക്കുന്നതാര്‍ക്കാണോ അയാളുടെ ചുമതലയിലായിരിക്കണം കുട്ടികളുടെ സ്വഭാവരൂപീകരണം.

നീട്ടിയൊന്നു പേരുവിളിച്ച്‌, അല്ലെങ്കില്‍ നീട്ടിയൊന്നു മൂളി ഭയപ്പെടുത്തി കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്ന പിതാക്കന്‍മാരുണ്ട്‌.
അതേസമയം മൂളുകയല്ല, അലറിയാല്‍ പോലും ഭയപ്പെടാത്ത കുട്ടികളുമുണ്ട്‌.
"പാത്രമറിഞ്ഞ് ഭിക്ഷയിടുക" എന്നൊരു ചൊല്ലുണ്ടല്ലോ മലയാളത്തില്‍. ഈ കാര്യത്തിലും അത് അന്വര്‍ത്ഥമാണെന്നാണ്‌ എന്റെ അഭിപ്രായം. ഏതേതു കുട്ടിയില്‍ ഏതേതു രീതി ഫലിക്കും എന്നു കണ്ടറിഞ്ഞ് അതിനനുസരിച്ചാവണം കുട്ടികളെ "ചട്ടം" പഠിപ്പിക്കേണ്ടത്‌. വാശിക്കാരനായ ഒരു പിതാവിന്റെ / മാതാവിന്റെ പുത്രന്‍ / പുത്രി സ്വാഭാവികമായും ആ ജീന്‍ പൈതൃകമായി അനന്തരമെടുത്തിരിക്കും. വാശിക്കാരനായ ആ പിതാവ്‌ വാശിക്കാരനായ ആ മകനെ വാശിയോടെ അച്ചടക്കം പഠിപ്പിക്കാന്‍ ശ്രമിച്ചാലത്തെ സ്ഥിതിയെന്തായിരിക്കും...!!!

പ്രോഗ്രാം ചെയ്തു വെച്ച റോബോട്ടുകളെപ്പോലെ, അറിഞ്ഞതിനും ഓതിക്കൊടുത്തതിനും അപ്പുറവും ഇപ്പുറവും ചിന്തിക്കാന്‍ ശേഷിയില്ലാത്ത "മണ്ണുണ്ണി"കളായിപ്പോകുന്ന ഗള്‍ഫിലെ നമ്മുടെ കുട്ടികളെപ്പറ്റി ലക്ഷ്മി വ്യാകുലതയോടെ എഴുതിയ കാര്യങ്ങള്‍ ചിന്തനീയമാണ്‌.

കുട്ടികളെ പഴിച്ചിട്ട്‌ കാര്യമില്ല. പ്രത്യേക സാഹചര്യത്തില്‍ വളരുന്ന ഇത്തരം "ബ്രോയിലര്‍" കുട്ടികളിലെ പോരായ്മകള്‍ എന്തൊക്കെയാണെന്ന് കണ്ടറിഞ്ഞ് അവ "സ്പൂണ്‍ ഫീഡ്‌" ചെയ്യേണ്ടിയിരിക്കുന്നു. അവരോട്‌ ധാരാളമായി മാതൃഭാഷയില്‍ സംസാരിക്കുകയും, അവര്‍ക്ക് അപരിചിതമായ നമ്മുടെ പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും മൂല്യങ്ങളുടേയും പാഠങ്ങള്‍ വര്‍ണ്ണിച്ചും വിവരിച്ചും അവരുടെ സംവേദനത്തിന്റെ സൂക്ഷ്മസുഷിരങ്ങള്‍ ബലമായി തുറപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഈ വിഷയത്തില്‍ ഒരുപാടെഴുതാനുണ്ട്. (പോസ്റ്റിനെക്കാള്‍ വലിയ കമന്റിട്ടാല്‍ വീടിനെക്കാള്‍ വലിയ പടിപ്പുര പോലിരിക്കും). അതിനാല്‍ ഇവിടെ നിര്‍ത്താം.

ManzoorAluvila said...

Dear Lakshmi,

Um…!!!
Undersign on Mr. Pallikkarayil comments..
Good post of your situation and the common others.

Best wishes and keep going

Regards

Manzoor Aluvila

lekshmi. lachu said...

നന്ദി ദേവദാസ്,നന്ദി ആദിലാ ആദ്യമായിട്ടാണെന്ന്
തോന്നുന്നു എന്‍റെ ബ്ലോഗില്‍ വന്നത്.സന്തോഷം.
ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
നന്ദി വര്‍ഗീസ്‌..എഴുതിയത് എന്താണെന്നു മനസ്സിലായില്ല്യ.
ഇംഗ്ലീഷ് വിദ്യാഭ്യാസം (മലയാളവും,കുറവാണ്.)കുറവാണ്.എങ്കിലും എന്‍റെ ബ്ലോഗ്‌ വായിച്ചു
എന്ന് മനസ്സിലായി.സന്തോഷം..
തിരക്കുകള്‍ക്കിടയില്‍ അല്പം നേരം
മാറ്റിവെച്ചതില്‍

lekshmi. lachu said...

നന്ദി ഭായി,നന്ദി പള്ളിക്കര..
ലേഖനത്തേക്കാള്‍ വലിയ കമന്റ്‌ ഇട്ടാലും
തീരുകയില്ല്യ ശെരിയാണ്.
പലര്‍ക്കും പറയാന്‍ ഉണ്ടാകും
പറഞ്ഞാലും പറഞ്ഞാലും തീരത്ത ഒരുപാട്
കാര്യങ്ങള്‍..
എനിക്ക് കുറെ അധികം പറയാന്‍ ഉണ്ടായിരുന്നു.
എന്ത് ചെയ്യാം...താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി..
നന്ദി മന്‍സൂര്‍ ..തുടര്‍ന്നും അഭിപ്രായങ്ങള്‍
പ്രതീക്ഷിക്കുന്നു

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പോസ്റ്റ്‌ ഒരുപാട് നീണ്ടുപോയി. കമന്റുകള്‍ക്ക്‌ അതിനെക്കാളേറെ നീളം!
'മൂല്യം'ഉള്ള പോസ്റ്റ്‌ ആവുമ്പോള്‍ നീളം അല്പം കൂടിയാലും തെറ്റില്ല .
വിദ്യാഭ്യാസവും വിവേകവും രണ്ടും രണ്ടാണ്. രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കാത്തത് ഒന്നാമത്തെ തെറ്റ്. തീരെ വിദ്യാഭ്യാസം ഇല്ലെങ്കിലും വിവരം ഉണ്ടാവാം.എന്നാല്‍,എത്ര വിദ്യാഭ്യാസം ഉണ്ടായാലും വിവേകം ഉണ്ടാവണം എന്നില്ല. എന്റെ നാട്ടില്‍ നടന്ന ഒരു സംഭവം...
രണ്ട് MA പാസായ പയ്യന്‍, വയലില്‍ ഞാറു നടുകയായിരുന്ന നിരക്ഷരരായ പാവം സ്ത്രീകളോട് പറഞ്ഞത് ഇങ്ങനെ: 'നെക്സ്റ്റ്‌ സണ്ടേ എന്റെ ബ്രതറിന്‍റെ വെഡിങ്ങ് ആണ്.നിങ്ങളെല്ലാരും പാര്‍ട്ടിസിപ്പെറ്റ്‌ ചെയ്യണം"
(പയ്യന്റെ ആരോ അപകടത്തില്‍ പെട്ട് ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി ,പ്രാര്‍ഥിക്കണം -എന്ന് പറയുകയാണെന്ന് കരുതിയാവണം സ്ത്രീകള്‍ നിലവിളിചെന്നത് ബാക്കിപത്രം.)

Vayady said...

നല്ല പോസ്റ്റ്. വഷളന്റെ കമന്റിനടിയില്‍ എന്റെ വകയൊരു ഒപ്പുകൂടി.

anupama said...

Dear Lachu,
Good Evening!
English is so simple to speak.Practise speaking in English with your son.I feel you must attend the PTA meetings.You will come to know a lot more things about your son.Teachers will take special interest in those children whose parents co-operate!
Children should get exposure to handle the practical situations!
Don't worry!Enjoy your stay with family in the desert!Very few are lucky that way!
Wishing you a cool evening,
Sasneham,
Anu

ഒഴാക്കന്‍. said...

നല്ലൊരു പോസ്റ്റ് അഭിനന്ദനങ്ങള്‍!

Unknown said...

ചില വര്‍ത്തമാന പ്രശ്നങ്ങള്‍ ...

Unknown said...

ezhuthiyathokke valare vaasthavam..except shaji and line adi.angeru oru paavam pidicha manusyanalle.Veettilum english mathram samsaarikkunna Kuttikale kurichu onnezhuthooo...pl;s

കുസുമം ആര്‍ പുന്നപ്ര said...

നല്ല പോസ്റ്റ്‌. ഞാന്‍ എഴുതിയ പൈതൃകത്തില്‍
കൂടി സമയം ഉണ്ടെങ്കില്‍ ഒന്നു കടന്നു പോകുക

A said...

ഈ ലേഖനം ഞാന്‍ മുന്‍പ് വായിചിട്ടുണ്ട്. കമന്റ് ഇട്ടോ എന്നോര്‍മയില്ല. ഏതായാലും വളരെ പ്രസക്തമായ ചിന്തകള്‍