Saturday, May 29, 2010

മാളു ഏടത്തിയും മണിയും.

എന്‍റെ ഗ്രാമത്തില്‍ ആദ്യകാലത്ത് ഗള്‍ഫില്‍ പോയി പുതുപ്പണക്കാര്‍ ആയവരാണ്‌ മാളുവേട്ടത്തിയും,ചന്ദ്രേട്ടനും. അന്നൊക്കെ ഗള്‍ഫില്‍ പോവുക എന്നു പറഞ്ഞാല്‍ വലിയ ഒരു കാര്യംതന്നെ ആയിരുന്നു. എന്‍റെയൊക്കെ കുട്ടിക്കാലത്ത് നാട്ടിന്‍പുറത്ത് വിരലില്‍ എണ്ണാവുന്നവരെ അന്ന് ഗള്‍ഫുകാരായുള്ളൂ.!!
ഓട്ടുപാത്രം പണയം വെച്ചപോലെ ഒരു മൂലയ്ക്ക് ഒതുങ്ങി കൂടി കഴിയുന്ന ചന്ദ്രേട്ടന്‍ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത ഒരു പാവം മനുഷ്യനാണ് എന്നാല്‍ മാളുവേട്ടത്തിയാണെങ്കില്‍ നേരെ ഓപ്പോസിറ്റ് സ്വഭാവം നാട്ടിലെ പ്രധാന ന്യൂസ് ഏജന്‍റും..!
ഇവരുടെ മക്കളില്‍ മൂത്തവന്‍ ബാലന്‍ .കാണാന്‍ സാമാന്യം തരക്കേടില്ല. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം. ! .രണ്ടാമത്തവന്‍ മണി.. ആറടി പൊക്കവും അതിനൊത്ത തടിയും ഉള്ള ഒരു ആജാന ബാഹു.! മൂന്നാമത്തെതും ഇളയവളുമായ ലീല..പത്താം ക്ലാസ്സ് ഒരു ബാലി കേറാമലയാണെന്നു തിരിച്ചറിവുണ്ടായപ്പോള്‍ പഠിപ്പ് നിര്‍ത്തി മലയാളം വാരികകളില്‍ ഒതുങ്ങികൂടി കഴിയുന്നു. അവള്‍ക്ക് വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് സാമാന്യം നല്ല തടിയുമായി പ്രായത്തിനെക്കാള്‍ വലിയ ശരീരപ്രകൃതി..!!
മണി പത്താം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് മാളുവേട്ടത്തിയും ലീലയും മണിയും ഒരേ മുറിയിലായിരുന്നു കിടന്നുറങ്ങിയിരുന്നത് .അന്നവരുടെ വീട് ഇന്നത്തെ പോലെ ടറസ്സ് വീടൊന്നുമായിരുന്നില്ല രണ്ട് മുറികള്‍ മാത്രമുള്ള ഓട് മേഞ്ഞ ഒരു ചെറിയ വീടായിരുന്നു. ഒരു ദിവസം ഉറക്കത്തില്‍ എന്തോ ശബ്ദം കേട്ട് ഉണര്‍ന്ന മാളുവേട്ടത്തി മുകളിലേക്ക് നോക്കിയപ്പോള്‍ ആകാശവും നക്ഷത്രങ്ങളും കണ്ടു. മുറിക്കകത്ത കിടന്നിരുന്ന താന്‍ എങ്ങനെ ആകാശം കാണുന്നു എന്നോര്‍ത്ത് മാളുവേട്ടത്തി കണ്ണുകള്‍ ഒന്നുകൂടി തിരുമ്മികൊണ്ട് വീണ്ടും മുകളിലേക്ക് നോക്കി ! മുകളില്‍ ഓടിളക്കി എങ്ങിനെ താഴെ ഇറങ്ങണം എന്ന് ചിന്താമഗ്നനായി ഇരിക്കുന്ന ഒരു ഇരുണ്ട രൂപം .!! മാളുവേട്ടത്തിയുടെ തൊണ്ട വരണ്ടു. ഒച്ചയുണ്ടാക്കാന്‍ നോക്കി ശബ്ദം പുറത്തേക്കു വരുന്നില്ല,.! കൈകാലുകള്‍ തളരുന്ന പോലെ തോനി അവര്‍ സര്‍വ ശക്തിയും എടുത്ത് നിലത്തു പായ വിരിച്ച് കിടന്നിരുന്ന മണിയെ തോണ്ടി…!
“ഡാ ..മണീ… ..ഓട്ടുംപുറത്തു അതാടാ ഒരു കള്ളന്‍ ഇരിക്ക്ണൂ ഒച്ച വെച്ച് ആളെകൂട്ടെടാ .!
സര്‍വ്വശക്തിയും മനസ്സിലേക്കാവഹിച്ച് അവര്‍ ഒറ്റശ്വാസത്തില്‍ പതിഞ്ഞ സ്വരത്തില്‍ അത്രയും പറഞ്ഞു.!
കേട്ട പാതി കേള്‍ക്കാത്ത പാതി മണി അമ്മ കിടന്നിരുന്ന കട്ടിന്നടിയിലേക്ക് ഒറ്റ വലിച്ചില്‍..എന്നിട്ട് മാളുവേട്ടത്തിയോട്‌ പറഞ്ഞു.!“അമ്മ...അനങ്ങി പോണ്ട..മിണ്ടാതെ കിടന്നോളില്‍..അനങ്ങി പോണ്ട ...!
മാളുവേട്ടത്തി പിന്നെയും മണിയോട് ഒച്ചവെക്കാന്‍ പറഞ്ഞുവെങ്കിലും മണി മിണ്ടുന്നില്ല.! അവസാനം സര്‍വശക്തിയും സംഭരിച്ചു മാളുവേട്ടത്തി തന്നെ ഉറക്കെ നിലവിളിചു .! നിലവിളികേട്ട് കള്ളന്‍ ഓട്ടിന്‍ പുറത്തു നിന്നും ചാടി ജീവനും കൊണ്ട് ഓടിരെക്ഷപെട്ടു.!
അതിനു ശേഷം മണിയെ കണ്ടാല്‍ കുട്ടികള്‍ കളിയാക്കി പറയും.. “മണിയെ ... ..ഓട്ടുംപുറത്തുഅതാ കള്ളന്‍“ എന്ന്.!
ഒരിക്കല്‍ മണി സ്കൂളില്‍ പോവുന്ന വഴിയില്‍ റോഡ്‌ നന്നാക്കാന്‍ വേണ്ടി വന്ന റോഡ്‌ റോളറിനു ചുറ്റും കുട്ടികള്‍ കൂടി നില്‍ക്കുന്നു അന്ന് ആദ്യമായാണ് അവര്‍ റോഡ് റോളര്‍ കാണുന്നത് ഒരു വലിയ അത്ഭുത ജീവിയെ കാണുന്ന പോലെ എല്ലാവരും അതിനു ചുറ്റും കൂടി അതിനു പലരും പല പേരുകള്‍ പറഞ്ഞു അവസാനം മണി അതുകണ്ടപ്പോള്‍ അവരോട് പറഞ്ഞു “ഇത് തീവണ്ടിയാ മണ്ടന്മാരെ “ എന്ന് തീവണ്ടിയും എന്താ എന്നറിയാത്ത കുട്ടികള്‍ മണിയുടെ ബുദ്ധിശക്തിയെ അഭിനന്ദിച്ചു.!

കാലങ്ങള്‍ക്ക് ശേഷം ബാലനും, മണിയും ഗള്‍ഫില്‍ പോയി. തരക്കേടില്ലാത്ത ജോലിയും ശമ്പളവുമായപ്പോള്‍ നാട്ടിലെ പുതുപണക്കാരായി മാറി.! ബാലനും മണിയും ചേര്‍ന്ന് അമ്മയെയും അച്ഛനെയും ഗള്‍ഫിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചു. ( ആ കാലത്തൊക്കെ കുടുംബത്തെ അതും അച്ഛനെയും,അമ്മയെയും ഒക്കെ ഗള്‍ഫില്‍ കൊണ്ട് പോകുന്നത് വളരെ അപൂര്‍വമായിട്ടാണ്.)
ചന്ദ്രേട്ടനും മാളുവേട്ടത്തിക്കും വിസ വന്നത് നാട്ടില്‍ വലിയ ചര്‍ച്ചാ വിഷയമായി.! അങ്ങിനെ മൂന്നു മാസത്തെ ഗള്‍ഫ്‌ പര്യടനം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാളൂവേട്ടത്തി നല്ല തിരക്കിലായിരുന്നു . വീട് വീടാന്തരം കയറി ഇറങ്ങി ഗള്‍ഫിലെ വിശേഷങ്ങള്‍ വിളമ്പുകൊണ്ടിരുന്നു .ഗള്‍ഫിലൊക്കെ ആള്‍ക്കാര് ഇങ്ങിന്യാന്നും പറഞ്ഞ് മാളുവേട്ടത്തി ആരെ കണ്ടാലും കെട്ടിപിടിച്ചു ഉമ്മവെക്കും. !
അങ്ങിനെ ഒരു ദിവസം മാളുവേട്ടത്തി അടുത്ത വീട്ടില്‍ വിശേഷം പറയാനായി പോയി,ചെന്ന പാടെ എല്ലാവരെയും കെട്ടി പിടിച്ചു ഉമ്മവെച്ചു. കൂട്ടത്തില്‍ അവിടത്തെ നായ ടൈഗര്‍ നെയും കെട്ടി പിടിച്ചു ഉമ്മവെച്ചു..ടൈഗറിനുണ്ടോ അറിയുന്നു ഇതു ഗള്‍ഫ്‌ രീതിയാണെന്നും ..ടൈഗറുംതിരിച്ചു ഒരു ഉമ്മ കൊടുത്തു ,മാളുവേട്ടത്തിയുടെ കവിളില്‍ മൂന്നു സ്റ്റിച്ചും പൊക്കിളിനു ചുറ്റും പതിനാല് ഇഞ്ചകഷനും കിട്ടിയതോടെ കെട്ടിപിടിച്ചു ഉമ്മ വെക്കുന്ന ആ രീതി മാറിക്കിട്ടി.!

മാളുവേട്ടത്തിയുടെ ചൊറിച്ചില്‍ വക വെക്കാതെ ബാലന്‍ പാവപ്പെട്ട ഒരു വീട്ടില്‍ നിന്നും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടികൊണ്ട് വന്നു.കല്ല്യാണം കഴിഞ്ഞതില്‍ പിന്നെ ബാലന്‍ ആളാകെ മാറി. സദാ സമയവും ബാലന്‍ അവളെ ചുറ്റി പറ്റിയായി നടത്തം.അവളുടെ സൌന്ദര്യം അയാളുടെ ഉറക്കം കെടുത്തി.പാതി രാത്രിയില്‍ എഴുനേറ്റു ടോര്‍ച്ചടിക്കുന്ന അവസ്ഥയിലായി.അങ്ങിനെ ഗള്‍ഫു വേണ്ടാന്ന് വെച്ച് ഭാര്യക്ക്‌ കൂട്ടിരിക്കാന്‍ അയാള്‍ തീരുമാനിച്ചു.ഇതിനിടയില്‍ മണിക്കും,ലീലക്കും കല്യാണാലോചനകള്‍ തകൃതിയായി നടന്നു.ലീലയുടെ സൌന്ദര്യം വരുന്നവര്‍ക്ക് ഇഷ്ട പെടാത്തത് കൊണ്ട് ഒന്നും ശരിയാകുന്നുമില്ല . കുറെ തിരഞ്ഞു നടന്നതിനു ശേഷം ഒരു കല്യാണം ഒത്തുവന്നു രണ്ടുപേരുടെയും കല്ല്യാണം ഒരേ പന്തലില്‍ വെച്ച് നടത്താന്‍ തീരുമാനമായി.!! കല്യാണം ക്ഷണിക്കാന്‍ നടന്ന മണി എല്ലാരോടും പറഞ്ഞു നടന്നത് ."പോത്തിനെ അങ്ങട് കൊടുത്തു ഒരു എരുമയെ ഇങ്ങട് വാങ്ങാണ്” എന്നാണ് .!!
കല്ല്യാണം എല്ലാം ഭംഗിയായി നടന്നു...! കാലക്രമേണ ഗള്‍ഫിലെ ബിസിനെസ്സ് എല്ലാം പൊളിഞ്ഞു മണിയും നാട്ടില്‍ തന്നെ താമസമായി. അതോട് കൂടി വീട്ടിലെ പ്രശ്നങ്ങളും കൂടി വന്നു...! ബാലന് സംശയതോടൊപ്പം അന്തഃവിശ്വാസവും കൂടിയായപ്പോള്‍ പെരുമാറ്റത്തില്‍ പലവിത്യാസങ്ങളുമുണ്ടായി തുടങ്ങി.! ബാലനെ ഡോകട്റെ കാണിക്കാന്‍ വേണ്ടി ബന്ധുക്കളും ,നാട്ടുകാരും എല്ലാരുമെല്ലാം കൂടി തൃശൂര്‍ക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു,ആദ്യം ബാലന്‍ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു.ഒരു വലിയ ജനകൂട്ടം തന്നെ ബാലനെ കൊണ്ട് പോകാന്‍ തയ്യാറായി വന്നു. ഒരു ജീപ്പ് വിളിച്ചു കൂടെ പോകുന്നവര്‍ ഓരോരുത്തരായി ജീപ്പില്‍ കയറി.നാട്ടുകാരും ബന്ധുക്കളും എല്ലാ സീറ്റും കരസ്ഥമാക്കി .!അവസാനം ബാലന് ഇരിക്കാന്‍ സ്ഥലം ഇല്ലാതായപ്പോള്‍ ബാലന്‍ ജീപ്പിന്‍റെ പിറകില്‍ തൂങ്ങി പോവണ്ടി വന്നു.!.. ബാലന്‍റെ അസുഖം ഏതാണ്ടൊക്കെ മാറിയെങ്കിലും ഇപ്പോള്‍ പുത്തന്‍ പണത്തിന്‍റെ നിറപകിട്ടില്ലാതെ ജീവിതത്തിന്‍റെ ഓരോ മൂലയില്‍ ഓരോര്തരായി ഒതുങ്ങി കഴിയുന്നു...!!

53 comments:

hashe said...

lachoon nalla humoursensum und ennu theliyichirikkuunu...congrats..narmathil chaalich chila jeevithayaadharthyangal bangiyayi avatharipichirikkunnu...

Unknown said...

''അവസാനം ബാലന് ഇരിക്കാന്‍ സ്ഥലം ഇല്ലാതായപ്പോള്‍ ബാലന്‍ ജീപ്പിന്‍റെ പിറകില്‍ തൂങ്ങി പോവണ്ടി വന്നു.!.''

രസമായിട്ടുണ്ട് എഴുത്ത്, എന്നാലും മാളുവേടതി നമ്മുടെ നാടിലോന്നും വന്നില്ലല്ലോ എന്നൊരു സങ്കടമുണ്ട്. :)

Naushu said...

<< ഒരു ജീപ്പ് വിളിച്ചു കൂടെ പോകുന്നവര്‍ ഓരോരുത്തരായി ജീപ്പില്‍ കയറി.നാട്ടുകാരും ബന്ധുക്കളും എല്ലാ സീറ്റും കരസ്ഥമാക്കി .!അവസാനം ബാലന് ഇരിക്കാന്‍ സ്ഥലം ഇല്ലാതായപ്പോള്‍ ബാലന്‍ ജീപ്പിന്‍റെ പിറകില്‍ തൂങ്ങി പോവണ്ടി വന്നു.!.. >>

പണ്ടൊക്കെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോയിരുന്നതും ഇങ്ങിനേയാനത്രേ...
രസിച്ചു വായിച്ചു... നല്ല അവതരണം..
അഭിനന്ദനങ്ങള്‍....

പട്ടേപ്പാടം റാംജി said...

എന്നാലും മാളുവേടത്തി പട്ടിയെ കേട്ടിപ്പിടിക്കണ്ടായിരുന്നു.
കള്ളന്‍ കയറുംപോഴുണ്ടാകുന്ന അവസ്ഥയിലെ മണി നന്നായി.
തുടര്‍ന്ന് വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്‌ ഭംഗിയായി.

ഒരു നുറുങ്ങ് said...

സംഗതി സരസമായിട്ടോ...
"പോത്തിനെ അങ്ങട് കൊടുത്തു ഒരു എരുമയെ ഇങ്ങട് വാങ്ങാണ്” എന്നാണ് .!!
ഇത്രങ്ങ്ട്ട് വേണോ ലച്ച്വേ..!
എങ്ങിനാണേലും പ്രവാസകാലത്തെ മുറിപ്പാടുകള്‍
ഓര്‍ക്കാനുള്ളത് തന്നെ !

കൊല്ലേരി തറവാടി said...

ലച്ചൂ, നന്നായിട്ടുണ്ട്‌ പുതുപ്പണക്കാരുടെ കഥ... സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുമല്ലോ... ആശംസകള്‍.

SAJAN S said...

മാളുവേട്ടത്തിയുടെ കവിളില്‍ മൂന്നു സ്റ്റിച്ചും പൊക്കിളിനു ചുറ്റും പതിനാല് ഇഞ്ചകഷനും കിട്ടിയതോടെ കെട്ടിപിടിച്ചു ഉമ്മ വെക്കുന്ന ആ രീതി മാറിക്കിട്ടി.!
haha....athu kollaam naayayekondu ingineyum chila gunangal....

Haasyam nannaakunnundu lachoo...
thudaruka
All the best

ഒരു യാത്രികന്‍ said...

ലച്ചു....ബാലനും സംഘവും അറിയണ്ട .തന്നെ തട്ടും......സസ്നേഹം

ഹംസ said...

കഥ രസകരമായി ജീപ്പില്‍ സ്ഥലം കിട്ടാത്ത ഭാഗം വായിച്ചപ്പോള്‍ അറിയാതെ ഉറക്കെ ചിരിച്ചു.! ഹാസ്യം നന്നായി വഴങ്ങും എന്ന് ലക്ഷ്മി തെളിയിച്ചു. കവിത, കഥ, ലേഖനം. മിമിക്രി( എവിടയോ ഒരു കമന്‍റില്‍ കണ്ടു ലക്ഷ്മിക്ക് മിമിക്രിയും അറിയും എന്ന് എഴുതിയത്) ചുരുക്കി പറഞ്ഞാല്‍ സകലകലാ വല്ലഭ തന്നെ.!

Anonymous said...

കൈ വിരലിന്റിടയിലൂടെ വന്നപോല പോയി അല്ലേ പുത്തന്‍ പണം..

Vayady said...

"അവസാനം ബാലന് ഇരിക്കാന്‍ സ്ഥലം ഇല്ലാതായപ്പോള്‍ ബാലന്‍ ജീപ്പിന്‍റെ പിറകില്‍ തൂങ്ങി പോവണ്ടി വന്നു.!.."

ഹ..ഹ..ഹ. ഇത് കലക്കി ലച്ചു. പല ഡയലോഗും ചിരിപ്പിച്ചു. നല്ല പോസ്റ്റ്. ഇത് ശരിക്കും സംഭവിച്ചതാണോ? എങ്കില്‍ ഇതിന്റെയൊരു കോപ്പിയെടുത്ത് ഞാന്‍ മാളുവേട്ടത്തിക്ക് അയച്ചു കൊടുക്കും... :):)

Muralee Mukundan , ബിലാത്തിപട്ടണം said...

പലരും പലതും....
ഒറ്റ ഫേമിലിയിൽ കൂടി ഈ നോക്കിക്കാണൽ നർമ്മരസമായി തന്നെ ചിത്രീകരിച്ചിരിക്കുന്നു കേട്ടൊ

കൂതറHashimܓ said...

ആഹാ നാന്നായിട്ടുണ്ട്
(എഴുതി എഴുതി ലക്ഷ്മി ഒരു സംഭവമായി വരുന്നുണ്ട്)

krishnakumar513 said...

കൊള്ളാം,നന്നായിട്ടുണ്ട്...

രാജേഷ്‌ ചിത്തിര said...

നന്നായി..

:)

usman said...

വളരെ നന്നായിരിക്കുന്നു. നാട്ടുവിശേഷം പറയുന്ന പോലെയുള്ള അവതരണം വിഷയത്തിനു യോജിച്ചു. ആശംസകള്‍

Wash'Allan JK | വഷളന്‍ ജേക്കെ said...

ആഹാ... അടിപൊളി.

ഇത്രയും നര്‍മ്മബോധം ഉണ്ടെന്നു അറിഞ്ഞിരുന്നില്ല. നല്ലോണം ആസ്വദിച്ചു....

"പത്താം ക്ലാസ്സ് ഒരു ബാലി കേറാമലയാണെന്നു തിരിച്ചറിവുണ്ടായപ്പോള്‍ പഠിപ്പ് നിര്‍ത്തി മലയാളം വാരികകളില്‍ ഒതുങ്ങികൂടി കഴിയുന്നു. അവള്‍ക്ക് വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് സാമാന്യം നല്ല തടിയുമായി പ്രായത്തിനെക്കാള്‍ വലിയ ശരീരപ്രകൃതി..!!"

നല്ല വിവരണം, നാട്ടില്‍ എനിക്കും ഇതേപോലെ ഒരയല്‍ക്കാരി ഉണ്ടായിരുന്നു. അതുകൊണ്ട് മനസ്സില്‍ ചിത്രം വ്യക്തമായി കാണാന്‍ പറ്റി...

നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട്. ഇനിയും പോരട്ടെ.

lekshmi. lachu said...

ഹാഷ് ,നല്ല അഭിപ്രായത്തിനു നന്ദി.
മുരളി നന്ദി..എന്‍റെ ബ്ലോഗില്‍ എതിപെട്ടത്തില്‍ സന്തോഷം.
നൌഷ് ,പണ്ടല്ല ഇപ്പോഴും
മലപ്പുറം ഭാഗതൊക്കെ ഐര്പോര്ട്ടില്‍
കൊണ്ടുവിടാന്‍ ,കൊണ്ടുവരാനും ഇപ്പോഴും
ഒരുവണ്ടി നിറയെ ആള് കാണും.അത് കാണുമ്പോള്‍
അത്ഭുദം തോന്നാറുണ്ട്.
ആദ്യമായിട്ടാണ് എന്ന് തോന്നുന്നു എന്‍റെ
ബ്ലോഗില്‍ വന്നത്..അതിനു നന്ദി അറീക്കുന്നു.
തുടര്‍ന്നും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

lekshmi. lachu said...

.റാംജി വിലയേറിയ അഭിപ്രായത്തിനു
നന്ദി.തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
നുറുങ്ങു...നന്ദി..രസിച്ചു എന്നറിഞ്ഞതില്‍ അതിയായസന്തോഷം..
തറവാടി,ആദ്യമായി എന്‍റെ ബ്ലോഗില്‍
എത്തിയതില്‍ സന്തോഷം..
തുടര്‍ന്നും പ്രതീക്ഷിക്കുന്നു.നന്ദി.ബ്ലോഗില്‍
തീര്‍ച്ചയായും വരാം.

lekshmi. lachu said...

അഭിപ്രായത്തിനു നന്ദി സാജന്‍.
എഴുത്ത് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
യാത്രികന്‍ ,എന്‍റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം.
ശെരിയാണ്..ഇനി നാട്ടില്‍ പോകുമ്പോ
ചെറിയ ഒരു പേടി ഒക്കെ ഉണ്ട്..മാളു ഏടത്തി
ഒട്ടും മോശമില്ല.നിങ്ങള്‍ എല്ലാവരും എന്‍റെ കൂടെ കാണുംഎന്ന ഒറ്റ യാത്രികന്‍ ,എന്‍റെ ബ്ലോഗില്‍ വന്നതില്‍ സന്തോഷം.
ശെരിയാണ്..ഇനി നാട്ടില്‍ പോകുമ്പോ
ചെറിയ ഒരു പേടി ഒക്കെ ഉണ്ട്..മാളു ഏടത്തി
ഒട്ടും മോശമില്ല.നിങ്ങള്‍ എല്ലാവരും എന്‍റെ കൂടെ കാണുംഎന്ന ഒറ്റ ധൈര്യം..നന്ദി..ഇനിയും വരണം....ഇനിയും വരണം..

lekshmi. lachu said...

ഹംസക്ക,നന്ദി..ജീപ്പില്‍ പോകുന്ന
കാര്യം ഇഷ്ടമാകാന്‍ കാരണം
എനിക്കറിയാം..ഹംസാക്കയും
ഒരു മലപ്പുറം നിവാസി ആണല്ലോ..
അപ്പോള്‍ അനുഭവം തന്നെ ആകും
ആ ചിരിക്കു കാരണം എന്ന് കരുതുന്നു..
പിന്നെ സകലകലാ വല്ലഭ അല്ല..ഏറെകുറെ തട്ടി മുട്ടി
പോകും..ചീഞ്ഞ മുട്ടയും തക്കാളിയും
വീഴാതിരുന്നാല്‍..
നന്ദി ഹംസക്ക.

lekshmi. lachu said...

മൈത്രേയി,സന്തോഷം എന്‍റെ ബ്ലോഗില്‍
മുന്‍പും വന്നിടുണ്ട് എന്നറിഞ്ഞതില്‍..
ശെരിയാണ്,പണം ഇന്നു വരും നാളെ പോകും..
അതുമനസ്സിലാക്കാതെ എത്രപേര്‍ അഹങ്കരിക്കുന്നു.
നന്ദി.

lekshmi. lachu said...

.നന്ദി വായാടി ,ഇതു സംഭവിച്ചത്
തന്നെ ആണു .ഇഷ്ടം ആയി എന്നറിഞ്ഞതില്‍
സന്തോഷം.
നന്ദി ബിലാത്തി..തുടര്‍ന്നും
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഹാഷിം നന്ദി ..താന്‍ വായിക്കുകയില്ല്യ
എന്നാ കരുതിയത്‌..
വായിച്ചതില്‍ സന്തോഷം.

lekshmi. lachu said...

കൃഷ്ണകുമാര്‍,എന്‍റെ ബ്ലോഗില്‍
വന്നതില്‍ സന്തോഷം..
കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍
സന്തോഷം..നന്ദി വീണ്ടും വരണം.
രാജേഷ്‌,നന്ദി.ഉസ്മാനിക്ക
നന്ദി ..ഇഷ്ടമായി എന്നറിഞ്ഞതില്‍
സന്തോഷം

lekshmi. lachu said...

വഷളന്‍,പോസ്റ്റ്‌ ഇഷ്ടമായി
എന്നറിഞ്ഞതില്‍ സന്തോഷം.
തുടര്‍ന്നും അഭിപ്രായങ്ങള്‍
പ്രതീക്ഷിക്കുന്നു..നന്ദി.
സോണ നന്ദി.അക്ഷരതെറ്റ്
ശ്രദ്ധിക്കാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അല്പന് അര്‍ഥം കിട്ടിയാല്‍ അയല്പക്കക്കാരെ അണച്ചുപിടിക്കും - എന്നല്ലേ പുതുചൊല്ല്!
മാളുവേടത്തി നായയോട് അറബി പറഞ്ഞുകാണും.
ഇത് നടന്ന കഥയെന്കില്‍ സൂക്ഷിക്കണം,ആറടി പൊക്കമുള്ള ആജാനുബാഹുല്യമുള്ള മണി അവിടെയൊക്കെ കാണും.ഇനിയും ബ്ലോഗ്‌ എഴുതെണ്ടതല്ലേ..
(നല്ല വിവരണം, ലളിതം, സുന്ദരം)

Manoraj said...

ഹ്യൂമറും ലെക്ഷ്മിക്ക് വഴങ്ങും എന്ന് തെളുയിച്ചു. നല്ല അവതരണം

Mohamedkutty മുഹമ്മദുകുട്ടി said...

അങ്ങിനെ ലച്ചുവും ഹാസ്യത്തിലെക്കു കടന്നു.ഇതെല്ലാം ഒന്നിച്ചു പറഞ്ഞു തീര്‍ക്കാതെ നമുക്കൊരു സീരിയലാക്കി പ്രസിദ്ധീകരിക്കാം.(ലച്ചുവിന്റെ തമാശകള്‍!).പിന്നെ കഥ പറയുന്ന രീതി കൊള്ളാം,അതില്‍ ഒരു നിഷ്കളങ്കതയുണ്ട്!. “പാതിരാത്രിയില്‍ ടോര്‍ച്ചടിക്കലും...” ,നല്ല നല്ല പ്രയോഗങ്ങള്‍!.കൊള്ളാം അഭിനന്ദനങ്ങള്‍!.ഇനിയും പോരട്ടെ ലച്ചുക്കഥകള്‍.

ഹരീഷ് തൊടുപുഴ said...

നന്നായി എഴുതിയിരിക്കുന്നു കെട്ടോ..
ആശംസകള്‍..

Unknown said...

നന്നായിരിക്കുന്നു ,ആര് വായിച്ചാലും മുഴുവന്‍ വായിക്കാന്‍ തോന്നും വിധം നര്‍മത്തില്‍ ചാലിച്ച ഈ കഥ മനോഹരം .ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികളുമായി വരിക .വീണ്ടും സന്ധിക്കും വരെ വണക്കം .

സത്യവാന്‍ said...

ഡിയര്‍ ലച്ചു ....മാളു ഏടത്തിയും ,മണിയും വായിക്കാന്‍ ഇടവന്നു ഒരുപാട് കമന്റുകളും താങ്കള്‍ നേടി.
ഒരു പെണ്ണെഴുത്തിന് ഒരുപാട് നല്ല കമന്റ്സ് വരുക നാട്ടുനടപ്പാണ്.അതാണ്‌ പുരുഷന്മാരുടെ ഡമോക്രസി.
ഇന്നത്തെ ചുറ്റുപാടില്‍ ചെറിയൊരു പരിഹാസ്യം നേരിട്ടാല്‍ മതി സ്ത്രീയെ ഒരു ആത്മഹത്യയിലേക്ക് നയിക്കാന്‍,അത് ഒഴിവാക്കാന്‍ ഇവിടെ പുരുഷ ബ്ലോഗര്‍മാര്‍ വളരെ ആത്മാര്‍ഥമായി ശ്രമിച്ചു.
എന്തായാലും ഇനിയും എഴുതുക...ഇവിടെ ആര്‍ക്കും എന്തും ആവാലോ എന്ന് സമാധാനിച്ചു ഞാന്‍ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു ......

ഒഴാക്കന്‍. said...

നല്ല ഒരു ഒഴുക്കോടുകൂടി കഥ പറഞ്ഞിരിക്കുന്നു! തുടര്‍ന്നും എഴുതു

പാവപ്പെട്ടവൻ said...

ഇത് ഒരു കഥയാണങ്കില്‍ കൊള്ളാം മറിച്ചു ഇതിനു ജീവിച്ചിരിക്കുന്നവരുമായി ബന്ധമുണ്ടാങ്കില്‍ ഇതില്‍ കൊള്ളാം എന്ന് പറയാന്‍ ഒന്ന് കൂടി ആലോചിക്കണം

lekshmi. lachu said...

ഇസ്മയില്‍,മനോരാജ്, മുഹമ്മദുകുട്ടി,
ഹരീഷ്,സാലി ,സത്യവാന്‍,ഒഴാക്കാന്‍,
പാവപെട്ടവന്‍ എല്ലാര്‍ക്കും നന്ദി എന്‍റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം അറിയിച്ചതിനും.

ഇവിടെ പാവപ്പട്ടവന്‍റെ അഭിപ്രായം എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചു. ഞാന്‍ ആരേയും പരിഹസിക്കാന്‍ വേണ്ടിയല്ല. ജീവിച്ചിരിക്കുന്നവരെ കുറിച്ചാണെങ്കിലും ഇത് ഞങ്ങളുടെ നാട്ടില്‍ എല്ലാവരും തമാശരൂപേണ പറഞ്ഞു നടക്കുന്ന കാര്യങ്ങള്‍ വായനക്കാരുമായ് പങ്ക് വെക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ.. അല്ലാതെ മറ്റുള്ളവരുടെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് അതില്‍ സംതൃപ്തി നേടുക എന്ന ദുരുദ്ദേശം വെച്ചല്ല.! എന്നില്‍ വന്ന തെറ്റ് ? ചൂണ്ടിക്കാട്ടിയ പാവപ്പെട്ടവനു നന്ദി.
തുടര്‍ന്നും എന്‍റെ എഴുത്തിലെ പോരായിമകള്‍
കാണിച്ചു നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ.

സത്യവാന്‍..താങ്കള്‍ പറഞ്ഞു പുരുഷ ബ്ലോഗര്‍മാര്‍ സ്ത്രീ എഴുത്തുകാര്‍ക്ക് ധാരാളം കമാന്‍റുകള്‍ നല്‍കി അവരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നു എന്നു. ! ഇവിടെ കമാന്‍റ് ചെയ്തവര്‍ ആരും സ്ത്രീ ബ്ലൊഗര്‍മാരെ മാത്രം നോക്കി കമാന്‍റ് എഴുതുന്നവരാണെന്ന് എനിക്ക് തോനിയിട്ടില്ല. മാത്രവുമല്ല എഴുതിയ വിഷയം വിമര്‍ശന വിധേയമാണെങ്കിലും അതിനെ വിമര്‍ഷിക്കുന്നതില്‍ ഒരു സങ്കടവും ദു:ഖവും ഇല്ലാത്ത ആളാണ് ഞാന്‍ വായനക്കാരില്‍ നിന്നും സത്യസന്ധമായ അഭിപ്രായം കിട്ടുമ്പോഴെ എഴുത്തിനു വിജയം ഉണ്ടാവൂ എന്ന് അടിയുറച്ചു വിശ്വസിക്കുന്ന എഴുതാന്‍ ആഗ്രഹമുള്ള ഒരാള്‍ . ഞാന്‍ എഴുതിയ വിഷയം നിങ്ങള്‍ക്ക് ഇഷ്ടപെട്ടില്ലാ എങ്കില്‍ അതു തുറന്നെഴുതാന്‍ നിങ്ങള്‍ക്ക് ഇവിടെ സ്വാതന്ത്രിം ഉണ്ട് .
വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി.!

Manoraj said...

സത്യവാൻ: താങ്കൾ പറഞ്ഞതിൽ കാര്യമില്ലാതില്ല. പെണ്ണെഴുത്തിനു കൂടുതൽ കമന്റുകൾ കിട്ടുന്നുണ്ട് എന്നത് വാസ്തവം തന്നെ. 33% ത്തിൽ നിന്നും 50% സ്ത്രീ സംവരണം വന്ന നാടാണ് നമ്മുടേത്. അത് അവിടെ നിൽക്കട്ടെ.. ഇവിടെ പറയാൻ ഉദ്ദേശിക്കുന്നതതല്ല.. ഒരു കഥ / കവിത / ലേഖനം എന്നിവയൊക്കെ നമുക്ക് ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം.. ആശയപരമായി എഴുതുന്നവന്റെ വ്യവഹാരമായിരിക്കില്ല വായിക്കുന്നവന്റെ വ്യവഹാരങ്ങൾ. പക്ഷെ അത് ഇഷ്ടമായില്ല എങ്കിൽ ഇഷ്ടമായില്ല എന്ന് തൂറന്ന് പറയുക. അത് ആണിനോടാണെങ്കിലും പെണ്ണിനോടാണെങ്കിലും. അല്ലാതെ മറ്റുള്ള ആണുങ്ങൾ മുഴുവൻ പെണ്ണുങ്ങൾക്ക് പ്രീതിപ്പെടുത്തുന്ന കമന്റുകൾ ഇടുന്നു എന്നതാണ് പുതിയ ജനാധിപത്യമെന്നൊക്കെ വെറുതെ പറയരുത്. പിന്നെ ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണെങ്കിൽ ആവാം. വിരോധമില്ല. കാര്യം പറയാനുള്ളത് പറയുകയും ചെയ്തു; പറ്റിയാൽ നാലാളുകൾ അത് വഴി എന്റെ ബ്ലോഗിൽ വരുന്നെങ്കിൽ വരുകയും ചെയ്യട്ടെ എന്നതും ബ്ലോഗിന്റെ ഡമോക്രസി തന്നെയാണ് മാഷേ.. താങ്കൾ ഇങ്ങിനെയൊക്കെ പറഞ്ഞപ്പോൾ ഞാൻ കരുതി ഇത് വരെ താങ്കൾക്ക് പുരുഷ ബ്ലോഗർമാരുടെ കമന്റുകൾ ഒന്നും കിട്ടിക്കാണില്ല. അതിന്റെ ഒരു വിഷമമാകും കാരണം എന്ന്. സത്യവാന്റെ ബ്ലോഗിൽ നോക്കിയപ്പോഴാ മനസ്സിലായത് വീടിന്റെ ചട്ടക്കൂടെ ആയിട്ടുള്ളു. കേറി താമസം നടന്നിട്ടില്ല. അപ്പോൾ അത് എല്ലാവരെയും അറിയിക്കുക ധാർമ്മീകമായ ഉത്തരവാദിത്വം തന്നെ!! ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു. ചുവർ മാത്രമായാൽ ആരും അടിക്കുറിപ്പെഴുതില്ല മാഷെ.. ചിത്രം കൂടി വേണം.

hashe said...

ഒരു സത്യവാന്‍.....അവനും അവന്റെ ഒരു പൂച്ചയും...ഒന്നു പോടോ അവിടുന്ന്

എന്‍.ബി.സുരേഷ് said...

ലച്ചു,നാട്ടിന്‍പുറത്തെ ജീവിതത്തിനെ നഗരജീവിതത്തെക്കാള്‍ ജൈവികത കൂടുതലാണ്.നാട്ടിന്‍പുറം നന്മകളാള്‍ സ‌മൃദ്ധം എന്നാണല്ലോ. ഇങ്ങനെ ആലോചിച്ചാല്‍ എത്രയെത്ത്ര വൈവിദ്ധ്യമാര്‍ന്ന ജീവിതങ്ങള്‍.

ലച്ചുവിവ്ന്റെ വാക്യഘടനയില്‍ വിശദീകരിക്കാനുള്ള പ്രവണത കൂടുന്നു. കുറച്ചുകൂടി കുറുക്കി പറയുക.

പിന്നെ പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ പറയേണ്ട കാര്യം മറന്ന പോലെ ആയി. അവസാനസന്ദര്‍ഭങ്ങള്‍ കുറച്ചുകൂടി വിശദമാക്കേണ്ടിയിരുന്നു.

പക്ഷേ ഒന്നു പറയാനുണ്ട്. എഴുത്തില്‍ നവീകരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ കാണുന്നു.
അതിന് ഒരു സലാം.

പിന്നെ ബ്ലോഗിന്റെ പഴയ രൂപമായിരുന്നു എനിക്കിഷ്ടം. പിന്നെ ഫോളോ ചെയ്യാനുള്ളം അവസരം വായനക്കാര്‍ക്ക് നല്‍കിയതിനു നന്ദി.

കാഴ്ചകൾ said...

വായിക്കാന്‍ നല്ല രസമുണ്ട് ഇനിയും എഴുത്ത് തുടരുക. ആശംസകള്‍.

Rare Rose said...

ജീവിതത്തിന്റെ നിറങ്ങള്‍ എത്ര പെട്ടെന്നാണല്ലേ മങ്ങിപ്പോകുന്നത്...

നാട്ടുവഴി said...

കഥാപാത്രങ്ങളെ നേരില്‍ കാണും പോലെ ,വരികളില്‍ ഒളിപ്പിച്ച നര്‍മ്മരസത്തിന് മധുരമേറെ.........

വീകെ said...

ലക്ഷ്മിയേടത്തിയുടെ മാളു ഏടത്തിയും മണിയും നന്നായിട്ടുണ്ട്...

മാളു ഏടത്തി എന്തായാലും കമ്പൂട്ടർ തുറന്നു നോക്കില്ലാന്നുള്ള ധൈര്യത്തിലല്ലെ.. ഈ ഇല്ലാ വചനങ്ങൾ പറഞ്ഞുണ്ടാക്കിയത്....

പക്ഷേ, ഏഷണി കൂട്ടാൻ പറ്റിയ ആരെങ്കിലും പറഞ്ഞു കൊടുക്കും. സൂക്ഷിച്ചോ....

Anil cheleri kumaran said...

"പോത്തിനെ അങ്ങട് കൊടുത്തു ഒരു എരുമയെ ഇങ്ങട് വാങ്ങാണ്”
ഹഹഹ.. ചിരിപ്പിച്ചു. എഴുത്തിന് കുറച്ച് സ്പീഡ് കൂടിപ്പോയോന്നൊരു സംശയം.
പിന്നെ, അന്തവിശ്വാസമല്ല, അന്ധവിശ്വാസം.

സത്യവാന്‍ said...

ലച്ചു,താങ്കള്‍ക്കു ഞാന്‍ സത്യവാനായി കാര്യങ്ങള്‍ അവതരിപ്പിച്ചുതന്നു....ഞാന്‍ ചില പുതിയ യുവ "എഴുത്തച്ചന്‍ "മാരെ പോലെ സംവരണത്തില്‍ വിശ്വസിക്കാത്ത ഒരു വ്യക്തിയാണ്.ഈ ഭൂമിയില്‍ കഴിവുള്ളവര്‍ക്ക് ഒരു സംവരണത്തിന്റെയും ആവശ്യം ഇല്ല..ചിലരില്‍നിന്നും "സംരക്ഷണം"ആവശ്യം ആണ്.അതുപോലെ ചില നവ എഴുതച്ചന്മാര്‍ പറയുന്നപോലെ കഴിവുള്ളവര്‍ക്ക് ഒരു പബ്ളിസിറ്റി യുടെയോ ,ഒരു വീടോ ചുമരോ ആവശ്യം ഇല്ല..ഒരു ബ്രഷും കാന്‍വാസും ധാരാളം.ആ മാഷ്‌ സ്ത്രീ സംവരണത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നതാവം അദ്ദേഹത്തിന്റെ കയ്യില്‍ എപ്പോളും ഒരു പച്ച കൊടി.
കൂടെ ഒരു നവ "ഷേക്സ്പിയര്‍"എനിക്കും എന്‍റെ പൂച്ചക്കും ഒരു ഭീഷണി...ലച്ചു, ഫാന്‍സ് അസോസിയെഷെനു "കോയി ബിരിയാണി"കൊടുത്തോ കൂവി തോല്‍പിക്കാന്‍ ? മൃഗത്തിനോട് പോലും ക്രൂരത കാണിക്കുന്ന "ഷേക്ക്‌സ്പിയറന്മാര്‍"എവിടെയും ഉണ്ടാകാം...കാലം അതാണല്ലോ.
ലച്ചു,മാവേലി സ്റ്റോര്‍ലേക്ക് മണ്ണെണ്ണ വാങ്ങാന്‍ പൊരിവെയിലെത്തു പോകുന്ന ഒരു സ്ത്രീ എഴുത്തുകാരി പോലും ലച്ചുവിന്റെ ലോകത്തില്‍ കയറി ഒരു ഗ്ലാസ്‌ തണുത്ത മോരിന്‍ വെള്ളം കുടിച്ചു ഒരഭിപ്രായവും പറയാതെ പോകുന്നത് കഷ്ടം തന്നെ.....

Unknown said...

athu kalakki..good story..for a "sathyan andikkadu" film

സിനു said...

കേട്ട പാതി കേള്‍ക്കാത്ത പാതി മണി അമ്മ കിടന്നിരുന്ന കട്ടിന്നടിയിലേക്ക് ഒറ്റ വലിച്ചില്‍..എന്നിട്ട് മാളുവേട്ടത്തിയോട്‌ പറഞ്ഞു.!“അമ്മ...അനങ്ങി പോണ്ട..മിണ്ടാതെ കിടന്നോളില്‍..അനങ്ങി പോണ്ട ...!

ഹ ഹ ..ഇവിടം ശരിക്കും ചിരിച്ചൂട്ടോ..
ഏതായാലും മാളുവേടത്തിയും കുടുംബവും അസ്സലായിട്ടുണ്ട്

സാബിബാവ said...

കഥ വായിച്ചു ലച്ചു
ഗള്‍ഫു ഇന്നത്തെകാലത്ത് ആളുകള്‍ കളിയാക്കും പ്രവാസി പ്രയാസി അയ കാലമല്ലേ ഇപ്പോള്‍
പണ്ട് കാലം ഗള്‍ഫു ഗള്‍ഫായിരുന്നല്ലോ പോസ്റ്റു നന്നായിട്ടുണ്ട്

SERIN / വികാരിയച്ചൻ said...

വളരെ നല്ല അവതരണം.കുറെ ചിരിപ്പിച്ചു അതിലേറെ ചിന്തിപ്പിച്ചു.ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കൻണെ
ഞാൻ ഇവിടെയുണ്ട്http://serintekinavukal.blogspot.com

Anees Hassan said...

ആ കണ്ണു കണ്ടു വന്നതാ ....എഴുത്തിലേക്ക്‌ തുറന്ന കണ്ണ്

Vipin vasudev said...

കേട്ട പാതി കേള്‍ക്കാത്ത പാതി മണി അമ്മ കിടന്നിരുന്ന കട്ടിന്നടിയിലേക്ക് ഒറ്റ വലിച്ചില്‍..എന്നിട്ട് മാളുവേട്ടത്തിയോട്‌ പറഞ്ഞു.!“അമ്മ...അനങ്ങി പോണ്ട..മിണ്ടാതെ കിടന്നോളില്‍..അനങ്ങി പോണ്ട ...!


Its too good...

എന്‍.ബി.സുരേഷ് said...

സത്യവാനോട് ഒരു വാക്ക്. കൂവിത്തോല്പിക്കാനല്ല കേട്ടൊ. ലച്ചുവിന്റെ ലോകത്തിൽ ഇവിടെ തന്നെ എത്രയോ സ്ത്രീകൾ കമന്റിയിരിക്കുന്നു. മൈത്രേയി, റോസ്,വായാടി,സിനു, സാബിറ, വേനൽമഴ... പിന്നെന്തിന് അങ്ങനെയൊരു പരിഭവം. പിന്നെ കാര്യങ്ങൾ പറയുമ്പോൽ നിഴൽ നാടകങ്ങൾ ഒഴിവാക്കണം. വീരാൻ‌കുട്ടിയാണ് സാഹിത്യത്തിലെ സംവരണത്തെക്കുറിച്ചു പറഞ്ഞത്. അതങ്ങനെ തന്നെ പറയണം. അതിന് എഴുത്തച്ഛന്റെ പേരൊക്കെ വലിച്ചിഴക്കണോ?

പിന്നെ കൂവിത്തോല്പിക്കൽ ,പരസ്പരം ഒളിയമ്പുകൾ എയ്യുന്നതിനു പകരം ക്രിയാത്മകസംവാദമല്ലേ നല്ലത്?

Mohamedkutty മുഹമ്മദുകുട്ടി said...

പറഞ്ഞപോലെ സത്യവാനെന്താ അവിടെ കൃഷിയൊന്നും തുടങ്ങിയിട്ടില്ലല്ലോ? വെറുതെ ഒരു പൂച്ചയെ വെച്ചിട്ടെന്താ കാര്യം?. മെയിലയക്കാന്‍ ഐ.ഡിയും കൊടുത്തിട്ടില്ല. കൂവാന്‍ തന്നെ മെനക്കെട്ട പോലെ തോന്നുന്നു.

അലി said...

വായിച്ചു... രസിച്ചുതന്നെ വായിച്ചു.

mayflowers said...

യാത്ര അയക്കാന്‍ വന്നവരെക്കൊണ്ട്‌ യാത്ര പോകുന്നവര്‍ കഷ്ട്ടപ്പെടുന്നത് നാട്ടിന്‍പുറത്ത് സാധാരണമാണ്..
നന്നായി അവതരിപ്പിച്ചു.