ഉയര്‍ന്നു നില്ക്കുന്ന ഫ്ലാറ്റുകളും,ഓഫീസ് കെട്ടിടങ്ങളും,അതിനിടയിലൂടെ കടന്നു പോകുന്ന റോഡുകളും .അതിലൂടെ അതിവേഗത്തില്‍ പാഞ്ഞു പോകുന്ന വാഹനങ്ങളും.കുറച്ചകലെയായി കാണുന്ന കടലും..അതില്‍നിന്നും അടിച്ചെത്തുന്ന സുഖമുള്ള തണുത്ത കാറ്റും വിരസമായ എന്റെ ജീവിതത്തിനു അല്പം ഒരാശ്വാസം ആയിരുന്നു !
അര്‍ത്ഥ മില്ലാത്ത ജീവിതത്തിന്റെ അടിവേരുകള്‍ മാന്തിയും.. അവ വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യപ്പെടുമ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു .."എന്തിനാണ് ഇനി ഒരു സ്വയം ന്യായികരിക്കല്‍.. അല്ലെങ്കില്‍ മറ്റുള്ളവരില്‍ ഒരു പഴിചാരല്‍"??എല്ലാം ഒരു നിയോഗം ആയിരുന്നില്ലേ?
എന്നും വഴികണ്ണുമായി റോഡിലേക്ക് നോക്കി ഇരിക്കുമ്പോ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.." നീ ആരെയാണ് പ്രതീക്ഷിക്കുന്നതെന്ന്"? എന്നെ തേടി ആരും വരാന്‍ ഇല്ലെന്ന് അറിഞ്ഞിട്ടും എന്തെ ഇങ്ങനെ പ്രതീക്ഷിക്കുനത്? വര്‍ഷങ്ങളായി ഞാൻ സ്വയം ചോദിക്കുന്ന ചോദ്യം .. ആ ചോദ്യത്തിന് ഇപ്പോൾ ഉത്തരം ഉണ്ടായിരിക്കുന്നു.. എന്റെ പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചിരിക്കുന്നു. !
ജീവിതത്തില്‍ ഒറ്റപെട്ടു പോകുനതിന്റെ നീറുന്ന വേദന അറിഞ്ഞു തുടങ്ങിയത് എപ്പോള്‍ മുതലാണ്.?
അവളെ എന്റെ ജീവിതത്തില്‍ എനിക്ക് നഷ്ടമായപ്പോഴോ? നഷ്ടമാവുകയായിരുന്നോ?? അല്ലല്ലോ, ഞാന്‍ നഷ്ടപെടുത്തിയതല്ലേ!! അവളുടെ നിഷ്കളങ്കമായ സ്നേഹത്തെ..അവളുടെ കരുതലിനെ... എല്ലാം ഞാന്‍ നഷ്ടപെടുത്തുകയായിരുന്നു. എല്ലാം എന്റെ പ്രവർത്തിയുടെ ഫലമല്ലേ ? പ്രായത്തിന്റെ, അതോ ആ ഒരു നിമിഷത്തിന്റെയോ, ചാപല്ല്യത്തില്‍ എല്ലാം ഞാന്‍ മറന്നു..അവളെ..അവള് എനിക്കു നൽകിയ സ്നേഹത്തെ ..എല്ലാം.. ആ ഒരു നശിച്ച അവധി ദിനം അല്ലേ എന്നെ ഇന്നീ അവസ്ഥയിലാക്കിയത്? ഇനി നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ട് എന്ത് നേടാൻ? നഷ്ടപ്പെട്ടതൊന്നും ഇനി തിരികെ കിട്ടില്ലാന്നു അറിഞ്ഞിട്ടും വെറുതെ ആശിക്കുന്നു..ഒരിക്കലെങ്കിലും അവസാനമായി അവളെ ഒന്ന് കാണണം ആ കൈകള്‍ പിടിച്ചു മാപ്പ് പറയണം.. എങ്കിലേ എനിക്ക് സമാധാനമായി മരിക്കാന്‍ കഴിയൂ ..
പേരും പെരുമയും ഉള്ള അച്ഛന്റെ അഞ്ചു മക്കളില്‍ മൂത്ത ആളായിരുന്ന എന്നെ അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ വേണ്ടി ആയിരുന്നു ആയുര്‍വേദ കോളേജില്‍ ചേര്‍ത്തത്. അവിടെ വെച്ചാണ് എന്റെ ക്ലാസ്സിൽ തന്നെ പഠിച്ചിരുന്ന തുളസിയെ പരിചയപെടുന്നത്.പേര് പോലെതന്നെ തുളസികതിരിന്റെ നൈര്‍മല്ല്യമുള്ളവൾ. നിസ്സാര പ്രശ്നങ്ങള്‍ക്ക് പെട്ടന്ന് സങ്കടപ്പെടുകയും ,ചെറിയ ചെറിയ സന്തോഷങ്ങളില്‍ അളവറ്റു സന്തോഷിക്കയും ചെയ്തിരുന്ന ഒരു തനി നാടന്‍ പെണ്‍കുട്ടി. ഒരു തൊട്ടാവാടി!! ആരും ഇഷ്ടപ്പെട്ടു പോകുന്ന പ്രകൃതം.സൌഹൃദം പതുക്കെ പതുക്കെ പ്രണയത്തിന് വഴിമാറുന്നത് ഇരുവരും മനസ്സിലാക്കി.വിവാഹം കഴിക്കുന്നെങ്കില്‍ അത് തുളസിയെ മാത്രം എന്ന് തീരുമാനിച്ചതായിരുന്നു. എന്നിട്ടും.. വിധി, അതിന്റെ കളി എല്ലാ തീരുമാനങ്ങളെയും മാറ്റി മറിച്ചു. വിധിയാണോ? അതോ...
ജീവിതംതന്നെ തിരുത്തികുറിച്ചത് ആ വെക്കേഷനിൽ ആയിരുന്നു. വീട്ടിലെ പുറം പണിക്ക് വരാറുള്ള ജാനുവിന്റെ മകള്‍ ലത ,അവള് വളര്‍ന്നു വലുതായി മുതിര്‍ന്ന പെണ്ണ് ആയ ശേഷം ഞാന്‍ ആദ്യമായി അവളെ കാണുന്നത് അപ്പോളാണ്. കറുത്തതെങ്കിലും ഒരു സുന്ദരിയായിരുന്നു അവള്.ഞാൻ ഉണ്ടെന്നുള്ള അറിവാകാം ആ കൊച്ച് പെണ്ണ് ഇടക്കിടെ എന്നെ ഒളികണ്ണിട്ടു നോക്കുന്നതും ,ഞാന്‍ ഉള്ള ഇടങ്ങളില്‍ എല്ലാം വെറുതെ വലംവെച്ചു നടക്കുന്നതും , ഒക്കെ ഒരു പതിവായി. എന്തുകൊണ്ടോ, എനിക്കും അതൊരു നേരമ്പോക്കും രസവുമായി തോന്നി. ആളൊഴിഞ്ഞ കോലായില്‍ വെച്ച് പലപ്പോഴും മുട്ടി മുട്ടിയില്ലെന്ന മട്ടില്‍ അവൾ കടന്ന് പോകുമ്പോള്‍ കാച്ചിയ എണ്ണയുടെ മണം എന്റെ സിരകളെ ചൂട് പിടിപ്പിക്കുന്നത് ഞാന്‍ അറിഞ്ഞു. ഒരൂസം അവള് കാലുകള്‍ കാണ്‍കെ പാവാടതെറുത്തു കുത്തി നെല്ലുചിക്കുന്നതും നോക്കി അവളുടെ ആ താളം നോക്കി ഞാന്‍ അങ്ങിനെ നില്ക്കുമ്പോ ആണ് പെട്ടന്ന് അമ്മ കടന്നു വന്നത്."അപ്പുവേ നെനക്ക് പഠിക്കാനൊന്നും ഇല്ല്യേ "?എന്ന അമ്മയുടെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി !ജാള്ല്യം മറച്ചുവെച്ചു ഞാന്‍ വേഗം അവിടുന്ന് മുങ്ങി.ഞാന്‍ അപ്പുറത്തേക്ക് മാറിയതും അമ്മ അവളോട് ഒച്ചയെടുക്കുനത് കേട്ടു."ആങ്കുട്ട്യോള് ഉള്ള വീടാണ് അടക്കതിലും ഒതുക്കതിലും നടക്കാന്‍ പറ്റില്ല്യാച്ചാ നാളെ മുതല്‍ പണിക്കു വരണ്ട".ഉച്ചക്ക് നടപ്പുരയില്‍ ഞങ്ങള്‍ ആങ്കുട്ട്യോള് ഉണ്ണാന്‍ ഇരുന്നപ്പോ അമ്മ എല്ലാരും കേള്‍ക്കാന്‍ വേണ്ടി ഉറക്കെ പറഞ്ഞു ",ആ ലതക്ക് പിന്നാലെ ഉള്ള കറക്കം വേണ്ട.അവളും അവളുടെ തള്ളേം അത്രനല്ല തരം അല്ല..പറഞ്ഞത് മനസ്സിലായല്ലോ ?" എന്ന് എന്നെ നോക്കിയാണ് അവസാന വാചകം പറഞ്ഞു നിര്‍ത്തിയത്.എന്റെ നെഞ്ചൊന്നു കാളി ..
ഉച്ച നേരത്ത് നീണ്ടു പരന്നു കിടക്കുന്ന പറങ്കിമാവിന്‍ തോപ്പിലേക്ക് അണ്ടി പെറുക്കാന്‍ പോകുന്നത് ഞാന്‍ കേള്‍ക്കാന്‍ തക്കവണ്ണം അവള് ജാനുവിനോട് വിളിച്ചുപറയുന്നത് കേട്ടപ്പോൾ ഒരു കൌതുകത്തിനായിരുന്നു അവളുടെ പുറകെ മറ്റാരും കാണാതെ ഞാൻ നടന്നത്,സത്യം. !! പക്ഷെ, പറങ്കിമാവിൻ തോപ്പിലെ ഇരുളിൽ എന്നിലെ കൌമാരം പെട്ടന്ന് സടകുടഞ്ഞെഴുന്നേറ്റപ്പോൾ, കോളേജിലെ സൌഹൃദസദ്ദസ്സുകളിൽ കേട്ടിരുന്ന വീരകഥകളുടെ ഉൾപ്രേരണയാൽ അവളെ മാറോടടുക്കി ഉമ്മവേച്ചപ്പോള് ഞാൻ അറിഞ്ഞിരുന്നില്ല അത് എന്റെ ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായമാണെന്ന്. അവളിൽ നിന്നും എതിർപ്പില്ലാതെ വന്നപ്പോൾ പിന്നെ ഞാന്‍ എന്നെ മറന്നു... എന്റെ തുളസിയെയും അവള്‍ക്കു നല്കിയ വാക്കിനെയും വിസ്മരിച്ചു. എന്റെ വീടിനെ അതിന്റെ പ്രൊഢിയെ എല്ലാം മറന്നു..
അതൊരു വലിയ ചതിയായിരുന്നു എന്ന് മനസ്സിലാക്കാന്‍ അവള് ഗര്‍ഭിണി ആണെന്നും വിവാഹം കഴിച്ചില്ലെങ്കില്‍ തറവാട് വീടിന്റെ ഉത്തരത്തില്‍ തൂങ്ങി ചാകും എന്ന അവളുടെ ഭീഷണി വരെ വേണ്ടി വന്നു..വിവാഹം കഴിക്കയല്ലാതെ നിവര്‍ത്തി ഇല്ലായിരുന്നു.അതോടെ കുടുംബത്തില്‍ നിന്നും പടിയടക്കപ്പെട്ടു. പഠനം ഉപേക്ഷിക്കേണ്ടി വന്നു .അല്ലെങ്കിലും കോളേജിലേക്ക് തിരിച്ചുപോകാന്‍ മാത്രം ധൈര്യം എനിക്ക് ഇല്ലായിരുന്നു എന്ന് പറയുന്നതാകും ശരി. തുളസി , അവളുടെ മുഖത്ത് നോക്കാന്‍ ശക്തി ഇല്ലായിരുന്നു.അവള് എന്നെ മനമുരുകി ശപിച്ചിരിക്കാം, ഒരു പക്ഷെ.. അതാവാം കാലങ്ങളായി ഇങ്ങിനെ നീറി..നീറി... ഒരു നിമിഷത്തിന്റെ ദൌര്ബല്ല്യത്തിനു കൊടുക്കേണ്ടി വന്ന വില വളരെ ഏറെ ആണെന്ന് മനസ്സിലാക്കാന്‍ മറ്റൊരാളുടെ ജീവിതം ഞാന്‍മൂലം നശിച്ചു എന്നറിഞ്ഞപ്പോള്‍ ആയിരുന്നു. തുളസി വിവാഹം കഴിക്കാതെ ഇന്നും ജീവിക്കുന്നു എന്ന് കേട്ടപ്പോൾ ആ നിമിഷം ഉരുകിയില്ലാതെയായെങ്കിൽ എന്നാശിച്ചു. ലതയെ മനസ്സുതുറന്നു സ്നേഹിക്കാന്‍, അവളോട് നീതിപുലര്‍ത്താന്‍ എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല.രണ്ടു മക്കള്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ അവളെ എന്റെ തുളസിയുടെ സ്ഥാനത് കാണാന്‍ എനിക്കൊരിക്കലും കഴിയുമായിരുന്നില്ല. ഇതെല്ലാം ലതയും അറിഞ്ഞിരുന്നതുകൊണ്ടോ എന്നും പരിഭവവും,പരാതിയും കുറ്റപെടുത്തലും നിറഞ്ഞതായി ഞങ്ങളുടെ ജീവിതം. എല്ലാ തെറ്റും ഞാൻ ഏറ്റെടുക്കുന്നു .ശാപം പിടിച്ച ഒരു ജന്മം!! മക്കള്‍ ഇരുവരും വിവാഹിതരായിട്ടും എന്റെ നെഞ്ചിലെ തീ അണഞ്ഞിരുന്നില്ല. എന്റെ തുളസി.. അവൾ ഉരുകുകയല്ലേ ഇപ്പോൾ എന്ന ചിന്ത..
കുറച്ച് ദിവസം മുന്‍പ് അനുജന്റെ മകന് വല്ല്യച്ചനു ഒരു എഴുത്തുണ്ട് അത് കൊണ്ട് തരാന്‍ ഞാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് വിളിച്ച് പറഞ്ഞപ്പോൾ ഒരിക്കലും അത് തുളസീടെ കത്താകും എന്ന് വിചാരിച്ചില്ല. അവള്‍ക്കു എന്റെ തറവാട്ടു വീട്ടിലെ അഡ്രസ്സല്ലേ അറിയൂ .അത് നഷ്ടപെടാതെ വര്‍ഷങ്ങളോളം അവള് സൂക്ഷിക്കുമെന്നോ കത്തയക്കുമെന്നോ ഒരിക്കലും കരുതിയതല്ല.ഒരു കത്ത് അവള്‍ക്കയക്കാന്‍ മാത്രം ധൈര്യം എനിക്ക് ഇല്ലായിരുന്നു.അവളെക്കുറിച്ചറിയാന്‍ പലപ്പോഴും ആഗ്രഹിച്ചു . പിന്നെ സ്വയം വേണ്ടാന്ന് വെച്ചു.കത്ത് കയ്യില്‍ കിട്ടി അത് പൊട്ടിച്ചു വായിക്കും വരെ അത് അവളുടേതാണെന്ന് അറിയില്ലായിരുന്നു."സുഖാണോ?മറക്കാന്‍ കഴിയാത്തതുകൊണ്ട് മരിക്കുനതിനു മുന്‍പ് ഒരിക്കല്‍ക്കൂടി ഒന്ന് കാണണം.അടുത്തമാസം പിറന്നാള്‍ അല്ലെ അന്ന് ഞാന്‍ ഗുരുവായൂരില്‍ വരും അവിടെ ഞാന്‍ പ്രതീക്ഷിക്കുന്നു.പടിഞ്ഞാറെ നടയില്‍ കാത്തു നില്ക്കും"ഇതായിരുന്നു കത്തിൽ.. അതെ അടുത്ത മാസം രോഹിണി നക്ഷത്രം !എന്റെ പിറന്നാള്‍ ദിനംഞാന് ഓര്‍ക്കാറെ ഇല്ല.അവള് ഒന്നും മറന്നിട്ടില്ല..കത്തുവായിച്ചു സ്തബിച്ചു നിന്ന എന്റെ കൈകളില്‍ നിന്നും കത്ത് ലത പിടിച്ചു വാങ്ങുമ്പോ ഒന്നും പറയാൻ കഴിഞ്ഞില്ല.വാക്കുകള്‍ തൊണ്ടയില്‍ തങ്ങി നിന്നു.കരച്ചിലോ ,ചിരിയോ..എന്തായിരുന്നു എന്റെ ഉള്ളില്‍ അപ്പോള്‍..അത് വായിച്ചു ലത കൊടുങ്കാറ്റു പോലെ വീശി അടിച്ചു.എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ഞാന്‍ കാണാന്‍ പോകും എന്ന് തീര്‍ത്തു പറഞ്ഞു. അതോടെ അവസാനമായി കൂടെയുണ്ടായിരുന്ന ലതയുംഎന്നെ ഉപേക്ഷിച്ചു. .തിരിച്ചു വിളിക്കാനോ,പോകരുത് എന്ന് പറയുവാനോ എനിക്ക് തോന്നിയില്ല...നാളെ ..നാളെ യാണ് ആ ദിവസം..വര്‍ഷങ്ങള്‍ക്കു ശേഷം ഉള്ള ആ കണ്ടുമുട്ടല്‍ പ്രായം ശരീരത്തെ തളർത്തിയെങ്കിലും അവൾ വരമെന്നുള്ള പ്രതീക്ഷ എല്ലാ തളർച്ചയെയും മറികടന്നു. വീണ്ടും ആ സുവര്‍ണ നിമിഷങ്ങള്‍. നഷ്ടപെട്ട ആ കാലങ്ങള്‍ കൈവന്ന തോന്നല്‍ ..നാളെ എന്ന ദിവസം ഒന്ന് വേഗം പിറന്നെങ്കില്‍ ... എവിടെയോ പെയ്ത മഴയുടെ നേര്‍ത്ത കുളിരുള്ള കാറ്റ് തഴുകി പോകുമ്പോഴും മനസ്സ് ഒന്നും അറിയാതെ നാളെ എന്ന പ്രതീക്ഷയില്‍ കണ്ണും നട്ട് ക്ലോക്കിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ..
51 comments:
ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കത്തക്ക രചനാവൈഭവം വിളിച്ചോതുന്നു!
ഒരു ശപിക്കപ്പെട്ട ജീവിതം മുഴുവന്‍ സുന്ദരമായി വരച്ച്ചിടാന് ഈ കഥക്കായി എന്നാണ് എനിക്ക് തോന്നുന്നത്.
ലളിതമായ ശൈലി വായനാ സുഖം ഉണ്ടാക്കുന്നു.
ഒരു നല്ല കഥാകാരി ഉറങ്ങിക്കിടക്കുന്നു.കൂടുതല്‍ എഴുതുക ...
ഭാവുകങ്ങള്‍!
മനുഷ്യമനസ്സിന്റെ ആഴങ്ങളിലെ തോന്നലുകള്‍ എന്ന നിലയില്‍ കഥയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിതന്നെ. സാഹചര്യങ്ങളാണ് ഒരു പരിധി വരെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തെറ്റുകള്‍ എന്ന് പറയാമെങ്കിലും സംഭവിച്ചൂ പോകുന്നത്. പ്രായത്തിനു മായ്ക്കാന്‍ കഴിയാത്തതാണ് പ്രണയത്തിന്റെ തീക്കനലുകള്‍....
എന്തേ ഇപ്പോള്‍ ഇങ്ങിനെയൊരു കഥ....
പലരും പറഞ്ഞതും പഴകിയതും ആയ ഒരു പ്രമേയം...
ഒരു കഥ എന്ന നിലക്ക് എനിക്ക് ഇഷ്ടപ്പെട്ടില്ല.
ഞാന്‍ എന്ന പ്രയോഗം വളരെ കൂടുതല്‍ പോലെ തോന്നി...
ആശംസകള്‍...
ഇപ്പോൾ എച്ചു സ്ഥിരം പ്രണയ വല്ലരിയിൽ കൂറ്റിയുള്ള ചാഞ്ചാട്ടങ്ങളാണല്ലൊ....
ധാരാളം പേർ ഏറെ പറഞ്ഞുപോയിട്ടുള്ള പ്രമേയമായതിനാൽ പറയതക്ക ഒരു കൌതുകം തോന്നാതിരുന്നത്, പ്രത്യേകിച്ച് ഒരു സ്പെഷ്യാലിറ്റിയും എടുത്തുപറയുവാൻ ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു.... കേട്ടൊ
ലളിതസുന്ദരമായ പ്രണയ കഥ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.
വളരെ നന്നായി ട്ടോ...
ലച്ചൂ, കുറച്ചു കൂടി പുതിയ കാലത്തെ കാണാനും, പൂതിയ ശൈലിയിലെഴുതാനും തീർച്ചയായും ലച്ചുവിനു കഴിയും.
ആദ്യം അപ്പുണ്ണി,പിന്നെ താന്‍ പിന്നെ കുറെ ഞാന്‍...എന്തോ കുഴപ്പമുണ്ട്. ഒറ്റ ശ്വാസത്തില്‍ കഥ പറഞ്ഞു തീര്‍ത്ത പോലെ.ഒന്നു കൂടി മിക്സിയില്‍ ഇട്ടു അടിക്കുന്നത് നന്നാവും എന്നു തോന്നുന്നു![ അരവു പോര!]
പ്രമേയം പഴയതു തന്നെ..
എങ്കിലും അവസാന ഭാഗമാണു കഥയെ വേറിട്ടു നിർത്തുന്നതെന്നു തോന്നുന്നു. വായനക്കാർക്ക് കഥയിൽ ഒട്ടേറെ സംശയങ്ങൾ തോന്നിക്കാൻ പലതും മുഴുമിപ്പിക്കാതെ വെച്ചിട്ടുണ്ട് എന്നു തോന്നുന്നു. അതാണല്ലോ ‘കഥകളൂടെ’ പ്രത്യേകതയും;അല്ലേ??
എല്ലാ വിഭാഗവും പൂർണ്ണമായി വ്യക്തമായി എഴുതണമെങ്കിൽ നോവൽ ആവണം. ആദ്യ പാരയിലെ ‘അപ്പുണ്ണി’ എന്ന പരാമർശത്തെ പിന്തുടരാൻ പിന്നീട് കഥാകാരിക്കു കഴിഞ്ഞിട്ടില്ല. പിന്നീടെല്ലാം ‘ഞാൻ’ മത്രമായി. ഇതിലൂടെ വായനക്കാർക്ക് വിമർശിക്കാനുള്ള വടി സ്വയം കൊടുക്കുകയാണു ചെയ്തത്. പക്ഷേ; കഥ സ്വയം മറന്ന് അതായത് എഴുത്തിൽ പൂർണ്ണമായും മുഴുകി എഴുതിയതിനാലാകണം ആ തെറ്റു സംഭവിച്ചതെന്നു അനുമാനിക്കുന്നു. ഹാസ്യം എഴുതി ഫലിപ്പിക്കുന്നതിനു തുല്യമാണു പ്രണയകഥകൾ അനുയോജ്യമായി കൂട്ടി യോജിപ്പിക്കുന്നതും;..പ്രണയവും; :)
കൗമാരത്തില്‍ പറ്റിയ ഒരു തെറ്റ് അവന്റെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചു.
ലളിതമായൊരു കഥ. നന്നായി.
നന്നായി എഴുതിയിരിക്കുന്നു
ഇത്തിരി ഇഷ്ട്ടായി
നല്ല അവതരണം
mm...nalla style of writing.
Mohamedkutty മുഹമ്മദുകുട്ടി said...
ആദ്യം അപ്പുണ്ണി,പിന്നെ താന്‍ പിന്നെ കുറെ ഞാന്‍...എന്തോ കുഴപ്പമുണ്ട്. ഒറ്റ ശ്വാസത്തില്‍ കഥ പറഞ്ഞു തീര്‍ത്ത പോലെ.ഒന്നു കൂടി മിക്സിയില്‍ ഇട്ടു അടിക്കുന്നത് നന്നാവും എന്നു തോന്നുന്നു![ അരവു പോര!
---------------------------------
പതിവ് പോലെ ഇപ്രാവശ്യവും കോട്ടക്കല്‍ മുഹമ്മദ് കുട്ടന് തമ്പുരാന് വിദ്ഗ്ധ നിരൂപണ വിമര്‍ശന പ്രസ്താവന ഇറക്കിയിട്ടുണ്ട്..
ഇയാള്‍ ഒരു മിക്സി mechanic ആണെന്ന് തോന്നുന്നു
മാവ് ആട്ടി നല്ല പരിചയമുണ്ട്
വരുവാനില്ലാരുമിന്നൊരുനാളുമീ വഴിക്കറിയാം -
അതെന്നാലുമെന്നും......
ഈ കഥ വായിക്കുമ്പോള്‍ ഈ പാട്ട് ഓര്മ വരുമോ എന്നറിയില്ല, പക്ഷെ എനിക്ക് വന്നു. നല്ല ഒഴുക്കുള്ള ശൈലി. സിമ്പിള്‍ ആയി പറയുകയും ചെയ്തു. മുകളില്‍ ചിലരെങ്കിലും പറഞ്ഞ പോലെ എന്തൊക്കെയോ ചില പ്രശ്നങ്ങള്‍ തോന്നി. പക്ഷെ എനിക്കിഷ്ട്ടായി.
നന്നായി എഴുതിയിരിക്കുന്നു....
നല്ല അവതരണം ഇഷ്ട്ടായി
ആഹാ.. കഥ നല്ല ഒഴുക്കോടെ എഴുതിയിരിക്കുന്നു. വായന ഇടക്ക് മുറിയുന്നില്ല എന്നത് ഈ കഥക്കുള്ള ഒരു ഗുണം തന്നെ. വിഷയം കേട്ടുമടുത്തതാണെങ്കിലും അവതരണ രീതികൊണ്ട് ആ പോരായ്മ നികത്തിയിരിക്കുന്നു.
കൌമാരത്തില്‍ സംഭവിച്ച ഒരു തെറ്റില്‍ ജീവിതം ഹോമിക്കപ്പെട്ട കഥാനായകന്റെ മനസ്സ് വരച്ചു കാണിക്കുന്നതില്‍ ലക്ഷ്മി വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ :)
ലതയും തുളസിയും പിന്നെ ഞാനും ഒരു കത്തും
@ഇസ്മയില്‍ ,കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍
സന്തോഷം.
@റാംജി വന്നതില്‍ സന്തോഷം.ആദ്യമായ ഇങ്ങനെ
ഒരു കഥ എഴുതി നോക്കിയത് അതില്‍ ഒരുപാട്
പോരായിമകള്‍ മനസ്സിലായി.തെറ്റുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍
ശ്രമിക്കാം.
@ബിലാത്തി,വന്നതില്‍ സന്തോഷം.
@കുഞ്ഞൂസേ, കഥ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
@ശ്രീനാഥന്‍,വന്നതില്‍ സന്തോഷം.എല്ലാരും പുതിയ കഥ
എഴുതുമ്പോ ഞാന്‍ ഒന്ന് പഴയതിലേക്ക് പോയതാ ..ശ്രമിക്കാംടോ ..
@മുഹമ്മദ് മാഷെ,വന്നതില്‍ സന്തോഷം..മാഷ് പറഞ്ഞ പോരായിമ
മനസ്സിലായി.ഇങ്ങനെ ഒരു കഥ എഴുതുന്നത് തന്നെ ആദ്യമായാ ..
അതുകൊണ്ട് തെറ്റുകള്‍ ക്ഷെമിക്കുമല്ലോ.ഇപ്പോ അതൊന്നുകൂടി എഡിറ്റ്
ചെയിതു.ഇപ്പോ ഏറെ കുറെ മാവ് ആരെഞ്ഞെന്ന് തോന്നുന്നു.
@ഹരീഷ്,വന്നതിലും ,കഥ ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷം.
പോരായിമകള്‍ മനസ്സിലായി..ഇനി ശ്രദ്ധിക്കാം.
@വായാടി കഥ ഇഷ്ടമായതില്‍ സന്തോഷം.
@ഹാഷിം കഥ ഇഷ്ടമായതില്‍ സന്തോഷം.
@ക്യാപ്ടന് വന്നതില്‍ സന്തോഷം.
@ഹാഷ് വന്നതില്‍ സന്തോഷം.
@ആളവന്താന് വന്നതിലും ,കഥ ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷം.
@നൌഷു കഥ ഇഷ്ടമായതില്‍ സന്തോഷം.
@ഹംസക്ക ,കഥ ഇഷ്ടമായതില്‍ സന്തോഷം.
കഥയെ അതിന്റേതായ രീതിയില്‍ അപഗ്രഥിക്കാന്‍ ഞാന്‍ യോഗ്യനല്ല എന്നതിനാല്‍ അഭിപ്രായം പറയുന്നില്ല...കുറച്ചു കൂടി കാമ്പുള്ള കഥകള്‍ എഴുതാന്‍ തീര്‍ച്ചയായും ലച്ചുവിന് കഴിയും എന്നെനിക്കു വിശ്വാസമുണ്ട്....അടുത്ത കഥക്കായി കാത്തിരിക്കുന്നു....
ലച്ചു, ജീവിതം അതിൽ നാം നടത്തുന്ന തെരഞ്ഞെടുപ്പുകൾ, അറിഞ്ഞോ അറിയാതെയോ ചെയ്തുപോകുന്ന പാപങ്ങൾ, അത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്, ജീവിതകാലം നീളെ അതിന്റെ നീറ്റൽ പിന്തുടരുന്നത്, ഒക്കെ ഇവിടെ വരുന്നുണ്ട്.
എന്നാൽ ഇതൊക്കെ നാം എത്രയോ കാലമായി കഥകളിൽ കണ്ടുവരുർന്നതാണ്.
വിഷയങ്ങൾ കഥകളിലെല്ലാം ഒന്നുതന്നെ.
കാമത്തിന്റെയും വിശപ്പിന്റെയും വകഭേദങ്ങൾ ആണ് ലോകത്തെ എല്ലാ പ്രമേയങ്ങളും.
പിന്നെ നമുക്ക് ചെയ്യാവുന്നത് വിഷയത്തെ പുതിയ രീതിയിൽ പരിചരിക്കുക എന്നതാണ്.
ഇവിടെ കഥ തുടങ്ങുമ്പോൾ തീർത്തും ഏകാന്തനായ ഒരാളെ അവതരിപ്പിക്കുന്നു.അയാൾ ഒരു സ്ത്രീയാണെന്ന് നാം തെറ്റിദ്ധരിക്കുന്നു, പിന്നീട് ഒരു ചെറുപ്പക്കാരാനാണെന്ന് തെറ്റിദ്ധരിക്കുന്നു.
ഒടുവിൽ അയാളുടെ ഭൂതകാലത്തിലേക്ക് പോകുന്നു. ഞാൻ എന്ന കഥാപാത്രമ രംഗപ്രവേശം ചെയ്യുന്നു.
ഏതൊരു ഫ്യൂഡൽ ചെറുപ്പക്കാരനും ചെയ്യുന്ന പോലെയുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നു. ജീവിതത്തിൽ കുഴഞ്ഞു വീഴുന്നു.
കുടുംബം കുട്ടിച്ചോറാകുന്നു.
വാർദ്ധക്യ്യത്തിൽ ഒറ്റയ്ക്ക്, മക്കളെല്ലാം പോയി, ഭാര്യയുടെ കുത്തുവാക്കുകൾ കേട്ട് കഴിയുന്നു.
അപ്പോൾ പഴയ കാമുകിയുടെ കത്ത് തേടി വരുന്നു.
അവർ അപ്പോഴും അവിവാഹിത തന്നെ.
കഥയിൽ ജീവിതമുണ്ട്, പക്ഷെ പഴയതാണെന്ന് മാത്രം. നല്ല വായനാ സുഖവുമൊക്കെയുണ്ട്.
എനിക്ക് തോന്നിയ ഒരു പ്രശ്നം.
ഇത് എം.ടി.യുടെ ‘വാനപ്രസ്ഥം എന്ന കഥയെ അപ്പടി അനുസ്മരിപ്പിക്കുന്നു എന്നതാണ്.
ചെറുപ്പത്തിൽ തന്റെ വിദ്യാർത്ഥിയായിരുന്ന വിനോദിനിയുടെ കത്തുകിട്ടി അവളെ കാണാൻ മൂകാംബികയിലേക്ക് പോകുന്ന മാഷേ നമ്മൾ ആ കഥയിൽ കാണുന്നുണ്ട്.
അവരും അവിവാഹിതയാണ്.
മൂകാംബികയ്ക്ക് പകരം ഇവിടെ ഗുരുവായൂർ ആണെന്ന് മാത്രം.
പിന്നെ, ഒരു ട്വിസ്റ്റ്, ഇവിടെ അവർ കണ്ടു മുട്ടുന്ന രംഗം ഒഴീവാക്കിയിരിക്കുന്നു.
എങ്കിലും അയാൾ അവരെ കാണാൻ പോകും അല്ലേ.
പിന്നെ ഭാര്യ കത്ത് കണ്ട് ഇറങ്ങിപ്പോകുന്നതും ഒരു മാറ്റമാണ്.
‘പക്ഷേ‘ എന്ന സിനിമയും എനിക്ക് ഓർമ്മ വന്നു.
ഇതൊക്കെയാണെങ്കിലും ലച്ചുവിന്റെയുള്ളിൽ ഒരു കഥാകാരിയുണ്ട് എന്ന് വ്യക്തം. നിരന്തരമായി കഥ വായിക്കുക, കഥയുടെ രൂപത്തെക്കുറിച്ച് ആലോചിക്കുക, നിരന്തരം എഴുതുകയും തിരുത്തിയെഴുതുകയും ചെയ്യുക.
നല്ല നല്ല കഥകൾ പോരട്ടെ
ലളിതമായൊരു കഥ. നന്നായി പറഞ്ഞിരിക്കുന്നു,,,,,
വളരെ നന്നായി പറഞ്ഞിരിക്കുന്നു ലക്ഷ്മി . സത്യം. മനസ്സില്‍ കുടിയേറിയവരെ കുടിയിറക്കുക എളുപ്പമല്ല .
Jeevitham...!!!
Manoharam, Ashamsakal...!!!!
കഥ പറയുന്നതിൽ പൂർണ്ണമായി വിജയിച്ചു എന്ന് പറയാനാവില്ല എങ്കിലും കഥ പറയാൻ കഴിയും എന്ന് ലെക്ഷ്മി തെളിയിച്ചു. പിന്നെ, കഥയുടെ പ്രമേയം പ്രണയവും പ്രത്യേകിച്ച് ഫ്യൂഡൽ പ്രണയവുമായപ്പോളുള്ള ഒരു വിരസതയാവും പലരും ചൂണ്ടിക്കാട്ടിയത്. പ്രണയം എന്ന വിഷത്തിൽ ഒരു കഥ പറയാൻ ശ്രമിക്കുമ്പോൾ നാം എത്രത്തോളം പുതുമ കൊണ്ടുവന്നാലും അത് ഒരു പക്ഷെ ആ ഒരു രീതിയിൽ വായിക്കപ്പെടണമെന്നില്ല. കാരണം ഒട്ടേറെ പറഞ്ഞ് പഴകിയതാണ് പ്രണയമെന്നത് തന്നെ. എങ്കിലും വിരസത തോന്നാത്ത വായന കഥ പ്രദാനം ചെയ്യുന്നു എന്നതിനാൽ അഭിനന്ദനങ്ങൾ..
ലച്ചു,കഥ ലളിതം ,സുന്ദരം.ഇനിയും നല്ല കഥകള്‍ പോരട്ടെ.
ലച്ചൂ,
കഥ വായിച്ചു...നന്നായി എഴുതാന്‍ പറ്റുന്ന ഒരു ശൈലി ലച്ചുവിനുണ്ട്..വായനക്കാരെ ആകാംക്ഷയില്‍ നിര്‍ത്താനും അറിയാം.പ്രമേയത്തില്‍ പുതുമ എപ്പോളും ഉണ്ടാകണമെന്നില്ല.പക്ഷേ വായിച്ചു കഴിയുമ്പോള്‍ “ ഹോ ഇതു ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ” എന്ന് വായനക്കാരനു അനുഭവം ഉണ്ടാകണം.അതുണ്ടാക്കുന്നതില്‍ ഈ കഥ അല്പം പരാജയമായി.കാരണം പഴയ വിഷയം പുതുമ ഇല്ലാതെ അവതരിപ്പിച്ചു.അതു കൂടുതല്‍ വായനയിലൂടെയും എഴുത്തിലൂടെയും പരിഹരിക്കാവുന്നതേയുള്ളൂ..ശ്രദ്ധിക്കുമല്ലോ
നന്ദി ആശംസകള്‍!
ഞാനും വായിച്ചു.. പ്രണയം തന്നെ അല്ലെ... എന്നാലും നന്നായി പറഞ്ഞിരിക്കുന്നു ... ധാരാളം എഴുതാൻ കഴിയട്ടെ വേറിട്ട വിഷയങ്ങൾ...ആശംസകൾ
ലച്ചൂ...കഥയെഴുതുവാനും അനുവാചകരെ പിടിച്ചിരുത്തുവാനും ലച്ചുവിനു കഴിയും എന്നു തെളിയിച്ചു.
നാം ജീവിക്കുന്ന ആധുനിക ലോകത്തില്‍ വിഷയദാരിദ്ര്യം എന്നൊന്നില്ലല്ലൊ. ഒരു സര്ഗ്ഗാനുഗ്രഹിയുടെ കണ്ണിലൂടെ നോക്കിയാല്‍ എത്രയെത്ര പ്രമേയങ്ങളകും കണ്ടെത്താനാകുക. മറ്റുള്ളവര്‍ നിരവധി തവണ ചവച്ചു തുപ്പിയ പഴഞ്ചന്‍ പ്രമേയങ്ങളല്ലാതെ പുതിയതിനു തിരയുക. ഭാവുകങ്ങള്‍
വളരെ നന്നായി പറഞ്ഞിരിക്കുന്നു!
വായിച്ചു പരിചയം ഉള്ള കഥപോലെ..എന്നാലും, നല്ലോഴുകുണ്ടായിരുന്നു ...വളരെ ലളിതമായ വാക്കുകള്‍ ..അവസാനം എന്തായി എന്നു അറിയാന്‍ അടുത്ത ലെക്കം വയികേണ്ടി വരുംമോ ???keep writing
കഥ വായിച്ചു.നിര്‍മലയായ തുളസിയും അനുവാദം ചോദിക്കാതെ പടര്‍ന്നു കയറിയ ലതയും...
വീഞ്ഞു പഴയതു തന്നെ.കുപ്പിയും
vazhipiriyukayum koodicherukayum cheyyunna kathakalil onnu..
best wishes
ജീവിതത്തില്‍ ഒറ്റപെട്ടു പോകുനതിന്റെ നീറുന്ന വേദന അറിഞ്ഞു തുടങ്ങിയത് എപ്പോള്‍ മുതലാണ്.?
enikkum athanu chodikkuvanullathu
സുരേഷിന്റെ അഭിപ്രായമാനെനിക്കും...വായിച്ച ഉടനെ ആ ചലച്ചിത്രം തന്നെ യാണ് എന്റെ മനസ്സിലും ഓടി എത്തിയത്. സുരേഷിന്റെ നിര്‍ദേശങ്ങള്‍ വിലപ്പെട്ടതാണ്. അത് കാര്യമായി എടുക്കൂ....സസ്നേഹം
എന്നിട്ടെന്തായി?
സത്യത്തിൽ സുരേഷ് മാഷ് പറഞ്ഞ ഈ പുസ്തകം ഞാൻ വായിച്ചിട്ടില്ല. സിനിമയും കണ്ടിട്ടില്ല. അത് കൊണ്ട് ആ പുസ്തകത്തിലെ കഥയുമായുള്ള സാമ്യത്തെ കുറിച്ച് കൂടുതൽ അഭിപ്രായം പറയാൻ ഇല്ല. പക്ഷെ, എന്ന സിനിമയെ കുറിച്ചാണേങ്കിൽ അതിന്റെ അവസാനം മോഹൻലാലിന്റെ കഥാപാത്രത്തെ യാദൃശ്ചികമായി ശോഭനയുടെ പഴയ കാമുകി കണ്ട് മുട്ടുന്നതായിട്ടാണെന്ന് എന്റെ ഓർമ്മ. പിന്നെ സുഹൃത്തുക്കളെ അതിനേക്കാളൊക്കെ ഉപരി ഇത് എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളുടെ കഥയാണ്. അത് പറഞ്ഞത് ചിലപ്പോൾ പഴയ രിതിയിലായി കാണും. ഒരു പക്ഷെ, ഞാൻ വളർന്നതും ജീവിച്ചതും എല്ലാം സ്ഥിരം സിനിമാക്കാരുടെ ഇഷ്ടഭാഷയായ വള്ളുവനാടൻ ഭാഷ സംസാരിക്കുന്നിടത്തായതും ഒരു പക്ഷെ ഈ കഥയിലെ പ്രയോഗങ്ങൾക്ക് സിനിമയുടെ ചട്ടക്കൂടുകൾ തോന്നാൻ കാരണമായിട്ടുണ്ടാവാം. മന:പൂർവ്വം ഇതിൽ ഒന്നും ഞാൻ കോപ്പിചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല ഇത് കഥ എന്നതിനേക്കാൾ എന്റെ അറിവിലുള്ള സംഭവം തന്നെയെന്നെയെന്നും പറയട്ടെ.
കൂടുതൽ മികവുറ്റ രീതിയിൽ കഥയെഴുതാൻ , അല്ലെങ്കിൽ വിഷയങ്ങൾ / പ്രമേയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കാൻ എനിക്ക് നിങ്ങളുടെ കമന്റുകൾ പ്രയോജനം ചെയ്യും എന്ന് വിശ്വസിക്കുന്നു. അതിനാൽ എല്ലാവർക്കും നന്ദി.
കഥ ഇഷ്ടപ്പെട്ടു.
അചുംബിതമായ പ്രമേയമല്ല സ്വീകരിച്ചിരിക്കുന്നത് എന്നത് ശെരി.
കുറവുകളേറെയുണ്ടെങ്കിലും, ഒഴുക്കോടെ കഥ പറയുന്നതില്‍ ഒരളവുവരെ വിജയിച്ചിരിക്കുന്നു എന്നതും ശെരി.
ഭാവുകങ്ങള്‍!
ലച്ചുവില്‍ നല്ല ഒരു കഥാകാരി ഉറങ്ങി കിടപ്പുണ്ട് അതിന്റെ സാക്ഷി പെടുത്തലാണ് ഈ കഥ .
കഥ വായിച്ചവര്‍ ഇവിടെ അഭിപ്രായം പറഞ്ഞതിന്റെ ഒരു എതിര് അഭിപ്രായമാണ് എനിക്ക് പറയാനുള്ളത് രണ്ടു എഴുത്തുക്കാര്‍ ഓരോ പോലെ ചിന്തിക്കുന്നത് സ്വഭാവികമാണ് .ഈ കഥ സംഭവികമാണന്നു കഥാകാരി പറഞ്ഞസ്ഥിതിക്ക് ...അത് ശരിവെക്കുന്നു .
കഥ പറയുന്ന ആ ഒഴുക്ക് മനോഹരം ..ആശംസകള്‍
കഥ വായിക്കുമ്പോള്‍ അതിലെ ഒരു കഥാപാത്രമായി എനിക്ക് തോന്നി, കഥ വായികുംതോറും ഞാന്‍ ഉള്‍പെട്ട ഒരു സംഭവം പോലെ ഫീല്‍ ചെയ്തു.ശരിക്കും കണ്മുന്നില് നടന്ന ഒരു സംഭവം പോലെ.
പ്രണയമെന്ന പതിവു വിഷയമെങ്കിലും ലളിത സുന്ദരമായ ശൈലിയിൽ ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന കഥ! പോരായ്മകളൊക്കെ മുമ്പേ വന്നവർ പറഞ്ഞത് ശ്രദ്ധിച്ചുകാണുമല്ലോ...
എഴുത്ത് തുടരുക...
ആശംസകൾ!
ലളിതം സുന്ദരം
നല്ല കഥ .
നിമിഷങ്ങള്‍ കവര്‍ന്നത് എല്ലാമെല്ലാം
മനസിന്റെ ചാഞ്ചാട്ടം .മോഹങ്ങള്‍ അഭിമാനത്തെ കിഴ്പെടുതുന്നു .
നല്ല ലാളിത്യമുള്ള വരികള്‍ ലച്ചുവിന് അഭിനന്ദനങ്ങള്‍ ....
നല്ല ഒഴുക്കോടെ ഒറ്റശ്വാസത്തില്‍ വായിച്ചു...
നന്നായിരിക്കുന്നു ലച്ചൂ ....
ഇത് ഒരു ആദ്യ attempt എന്ന നിലക്ക് അഭിനന്ദനം തീര്‍ച്ചയായും അര്‍ഹിക്കുന്നു...
കൂടുതല്‍ നാന്നായി എഴുതുക.... :)
ഒരു വഴിക്ക് പോകുമ്പോള്‍ താങ്കളുടെ ബ്ലോഗിലും കയറി. വിശദമായി നോക്കിയിട്ടില്ല. പുതിയ പോസ്റ്റിടുമ്പോള്‍ മെയില്‍ ചെയ്യുക.ആശംസകള്‍!
വളരെ ലളിതമായ ഭാഷയില്‍ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചു. വായനാസുഖം തരുന്ന നല്ല പോസ്റ്റ്
വായിച്ചു; ലക്ഷ്മിയ്ക്ക് നന്നായി എഴുതാനാകും.
വയിച്ച്ഷ്ട്ടപ്പെട്ടു
ഇനിയും പോരട്ടെ തറവാട്ടുകഥകൾ.
Post a Comment