Saturday, July 3, 2010

പെയ്തൊഴിയാതെ


വാനവും ,മനവും ഒരുപോലെ ഇരുള്‍ മൂടുന്നു.
വാനില്‍ വെട്ടും വെള്ളിടി കണക്കെ
വാക്കുകള്‍ ഹൃത്തില്‍ തറച്ചിടുന്നു.
പെയ്തൊഴിയും മേഘം കണക്കെ
മനസ്സും പെയ്തുതോരുന്നൊരു വേള.
എത്രപെയ്തു തോര്‍ന്നാലും,
കാര്‍മേഘം മൂടിയൊരകം
പെയ്യാനാഞ്ഞുനിക്കുന്നു ,
മൂടിക്കെട്ടി ആര്‍ദ്രം .
കരളുരുകും വേദനയില്‍
സാന്ത്വനമായൊരു പ്രണയം
അരുതെന്നോതുവാനും കഴിയാതെ
വാക്കുവിലക്കി നില്‍ക്കുന്നു നിശബ്ദം.

41 comments:

കുഞ്ഞൂസ് (Kunjuss) said...

സാന്ത്വനമായി ഒരു പ്രണയം, ആര്‍ദ്രമായി ഒഴുകി എത്തുമ്പോള്‍ അരുതേ എന്നോതുവാന്‍ എങ്ങിനെ തോന്നും?
മനോഹരമായ കവിത ലച്ചൂ..

Muralee Mukundan , ബിലാത്തിപട്ടണം said...

വാനില്‍ വെട്ടും വെള്ളിടി കണക്കെ
വാക്കുകള്‍ ഹൃത്തില്‍ തറച്ചീടുന്നു.....


എല്ലാം പെയ്തൊഴിയണം കേട്ടൊ ലെച്ചൂ

അലി said...

പ്രണയം സാന്ത്വനമാകട്ടെ!

ശ്രീനാഥന്‍ said...

മഴയുടെ ബിംബങ്ങൾ പ്രണയ സന്ദേഹങ്ങളിൽ നന്നായി ഇഴചേർന്നിട്ടുണ്ട്, അരുതെന്നൊന്നും പറയണ്ടാ! കവിത നന്നായി.

Mohamedkutty മുഹമ്മദുകുട്ടി said...

പ്രണയം,മഴ ഇതു രണ്ടും ചേര്‍ന്നൊരു കവിത!.നന്നായി.

ശ്രീ said...

നന്നായിട്ടുണ്ട്

remi said...

വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്ത പോലെ,പ്രണയം ജീവിതത്തില്‍ ഒരു വട്ടമേന്ല്കിലും നുകരാത്തവര്‍

കുറവായിരിക്കും,കവികളും കഥാകാരന്മാരും അതില്‍ ഇപ്പോഴും മുങ്ങിത്തപ്പുന്നു,ആ വികാരത്തെ കൂടുതല്‍ അറിയാന്‍.

"മനുഷ്യാ മറക്കുമോ മരണത്തിലും നിന്‍ പ്രിയ പ്രണയ രാവുകളെ."ഞാന്‍ ഒരു വായനക്കാരനാണ്,ഇവിടെ കമന്റും ആദ്യമായാണ് ഇടുന്നത്, ഏതായാലും വളരെ നന്നായിട്ടുണ്ട് തന്റെ കവിത ,ഇത് പോലെ ഇനിയും എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു,,

ഹംസ said...

കൊള്ളാം :) (എന്നാ തോന്നുന്നത് )

Anil cheleri kumaran said...

കരളുരുകും വേദനയില്‍
സാന്ത്വനമായൊരു പ്രണയം
അരുതെന്നോതുവാനും കഴിയാതെ
വാക്കുവിലക്കി നില്‍ക്കുന്നു നിശബ്ദം

so nice..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"കരളുരുകും വേദനയില്‍
സാന്ത്വനമായൊരു പ്രണയം"
(സാന്ത്വനത്തിന് പ്രണയം തന്നെ വേണമെന്നില്ലല്ലോ.സുഹൃത്ബന്ധങ്ങള്‍ ആവാല്ലോ)

the man to walk with said...

mazha pole monoharam

Anonymous said...

സാന്ത്വനമായൊരു പ്രണയം
അരുതെന്നോതുവാനും കഴിയാതെ

വീകെ said...

എത്രപെയ്തു തോര്‍ന്നാലും,
കാര്‍മേഘം മൂടിയൊരകം
പെയ്യാനാഞ്ഞുനിക്കുന്നു ,
മൂടിക്കെട്ടി ആര്‍ദ്രം .

‘മൂടിയൊരകം‘ എന്നു പറഞ്ഞാലെന്താണ്..?
മൂടിയൊരാകാശമാണൊ...?

ആശംസകൾ...

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സാന്ത്വനമാണെങ്കിൽ
പ്രണയത്തിന്റെ
തോരാ‍മഴ
തുടരട്ടെ..

ഭാനു കളരിക്കല്‍ said...

athrakku nannayillatto. vakkukale onnukuuti azhichu panithu nokku. nannavum. aazamsakal

പാവപ്പെട്ടവൻ said...

വാനില്‍ വെട്ടും വെള്ളിടി കണക്കെ
വാക്കുകള്‍ ഹൃത്തില്‍ തറച്ചിടുന്നു.

ഇതല്‍പ്പം കടന്ന കയായി പോയല്ലോ ലച്ചു..?

സുഖമുണ്ട് നല്ല വരികള്‍

Faisal Alimuth said...

പ്രണയത്തിനു പെയ്തോഴിയാനവില്ലല്ലോ..!!

ഉപാസന || Upasana said...

:-)

ഒഴാക്കന്‍. said...

:)

ഒഴാക്കന്‍. said...

:)

K@nn(())raan*خلي ولي said...

ചിലപ്പോള്‍ പ്രണയം, 'മെയില്‍/ചാറ്റ് വഴി അനാവശ്യം പറയാനുള്ള ഭ്രാന്താണ്' ചിലര്‍ക്ക്!
(അങ്ങനെ അനാവശ്യം പറഞ്ഞ ഒരു ഭ്രാന്തനെ കയ്യോടെ പിടികൂടിയിട്ടുണ്ട്. വൈകാതെ അയാളെ ബൂലോകത്ത് പരസ്യമാക്കും)

SAJAN S said...

കരളുരുകും വേദനയില്‍
സാന്ത്വനമായൊരു പ്രണയം
അരുതെന്നോതുവാനും കഴിയാതെ
വാക്കുവിലക്കി നില്‍ക്കുന്നു നിശബ്ദം.

മനോഹരമായിരിക്കുന്നു ലച്ചൂ...:)

Manoraj said...

വാക്കുകളെഴുത്താണാണിതുമ്പിൽ
എൻ മനമൊരെഴുത്തോലയും
എഴുത്തോലയിൽ കുറിച്ചിട്ടൂ
ഞാൻ എൻ പ്രണയ സന്ദേശങ്ങൾ ..

ലെചൂ വരികൾക്ക് സുഖമുണ്ട്..

സാബിബാവ said...

സാന്ത്വനമായൊരു പ്രണയം
അരുതെന്നോതുവാനും കഴിയാതെ
വാക്കുവിലക്കി നില്‍ക്കുന്നു നിശബ്ദം.
സ്വന്ത മായുള്ള പ്രണ യത്തിനെ അരുതെന്ന് ഒതുന്നതെന്തിനു
മഴപോലെ മഞ്ഞു പോലെ അത് വര്‍ഷിക്കട്ടെ ....
കാര്‍മേഘം മുടിയ അകം കഴുകു ഈ പ്രണയം കൊണ്ട് .
ലച്ചു നന്നായി കവിത .

പട്ടേപ്പാടം റാംജി said...

എത്രപെയ്തു തോര്‍ന്നാലും,
കാര്‍മേഘം മൂടിയൊരകം
പെയ്യാനാഞ്ഞുനിക്കുന്നു

ഭംഗിയായ വരികള്‍...

lekshmi. lachu said...

കുഞ്ഞൂസ് ,ബിലാത്തി ,അലി,ശ്രീനാഥന്‍,
മുഹമ്മദ്‌ മാഷ്,ശ്രീ,സോണ,രെമി,ഹംസക്ക,
കുമാരന്‍,ഇസ്മയില്‍, ദി മാന്‍,ദേവദാസ്,
വീ കെ ,പള്ളിക്കരയില്‍ ,ഭാനു,പാവപ്പെട്ടവന്‍,
ഫൈസല്‍,ഉപാസന,കണ്ണൂരാന്‍,സാജന്‍,
മനോരാജ്,സാബിറ,റാംജി..എല്ലാവര്‍ക്കുംനന്ദി.

lekshmi. lachu said...

വീ കെ മനസ്സ് എന്നാണു ‘‘മൂടിയൊരകം‘
എന്നതുകൊണ്ട്‌ ഉദേശിച്ചത്‌.
ഭാനു ശ്രമിക്കാം..ഇനിയും മെച്ചപെടാന്‍..
കണ്ണൂരാനെ...കല്ലി വല്ലി...എന്നാലും
എവിടെ കമന്റ്‌ പറഞ്ഞാ ആരാ ആ കേമന്‍??
എന്നോട് സ്വകാര്യം പറഞ്ഞോളൂ..ഞാന്‍ ആരോടും പറയില്ല്യ.

Naushu said...

നന്നായിട്ടുണ്ട്....

നിരാശകാമുകന്‍ said...

എനിക്കും വാക്കുവിലക്കി നില്‍ക്കുന്നു നിശബ്ദം...
എന്തെങ്കിലും പറയണം എന്നുണ്ടായിരുന്നു...ഒന്നും വരുന്നില്ലെന്നെ..

എന്‍.ബി.സുരേഷ് said...

വാനം, മനം,ഹൃത്ത്,ഇതൊക്കെ ക്ലീഷേ ആയ വാക്കുകളാണ് ലച്ചു. പിന്നെ ഈ ചെറിയ കവിതയിൽ പെയ്യുക എന്നത് നാലു തവണ ആവർത്തിച്ചിരിക്കുന്നു. അത് ബോറായി. വാക്കുവിലങ്ങി എന്നായാൽ കൂടുതൽ യുക്തമായേനെ. പിന്നെ മനം, മനസ്സ്, കരൾ, അകം, എന്നീ വാക്കുകൾ ഒരേ അർത്ഥത്തിൽ കവിതയിൽ ആവർത്തിച്ചു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.

പിന്നെ കവിതയിൽ മനുഷ്യന്റെ വല്ലാത്ത നിസ്സഹായത വെളിവാക്കപ്പെടുന്നുണ്ട്. വേദനയിലൂടെയും യാതനയിലൂടെയും കടന്നുപോവുക. എന്നാൽ അതിൽ നിന്നും പുറത്തേക്ക് വിളിക്കുന്ന വാക്കിനെയും മനസ്സിനെയും സ്വീകരിക്കാൻ കഴിയാതെ വരുക. നമ്മളും നമ്മുടെ സിസ്റ്റവും അതിന് തടസ്സം നിൽക്കുക. അതൊക്കെ വന്നു.

ലച്ചു കവിതയുടെ ഉള്ളറിവിലേക്ക് പോയി തുടങ്ങി. നല്ല ലക്ഷണം. കവിത മുറുകിയും വരുന്നു. ഒന്നുകൂടി എഡിറ്റ് ചെയ്യാൻ ക്ഷമ കാണിക്കണം.

sm sadique said...

കരളുരുകും വേദനയില്‍
സാന്ത്വനമായൊരു പ്രണയം

ഇത് പോലെ ചില പ്രണയങ്ങൾ ഈ വീൽചെയറിൽ തട്ടി ഉരുണ്ട് പോയി……..
കവിത മനോഹരം…..

Gopakumar V S (ഗോപന്‍ ) said...

ഒരോ പോസ്റ്റ് കഴിയുമ്പോഴും വാക്കുകൾ ശക്തവും സരസവും ആകുന്നല്ലോ... നന്നായിട്ടുണ്ട്...ആശംസകൾ

ആളവന്‍താന്‍ said...

അരുതെന്നോതുവാനും കഴിയാതെ
വാക്കുവിലക്കി നില്‍ക്കുന്നു നിശബ്ദം.
good one...

Mahesh Cheruthana/മഹി said...

പെയ്തൊഴിയാത്തൊരു തുള്ളികളായ്
പ്രണയത്തിന്‍ മഴ പൊഴിയട്ടെ!

Anonymous said...

വരികൾനന്നായി പ്രണയം കിട്ടിയാൽ ആരെങ്കിലും വേണ്ടെന്നു വെക്കുമോ അല്ലെ?

Abdulkader kodungallur said...

കവിതയെഴുതുവാനുള്ള ലച്ചുവിന്റെ കഴിവിനേയും ,അദമ്യമായ അഭിവാഞ്ചയേയും ,അഭിരുചിയേയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.പെയ്തൊഴിയാതെ എന്ന കവിതയിലെ പ്രണയവിഗഹത്തിന്'ചാര്‍ത്തിയ മോഹാഭരണങ്ങള്‍ക്കൊരു ക്ര്'ത്രിമത്വം അനുഭവപ്പെടുന്നു.സത്വത്തെ സംരക്ഷിക്കാനുള്ള വ്യഗ്രതയില്‍ സത്യം മറന്നപോലെ.ക്ഷമയോടെ കടഞ്ഞെടുത്താല്‍ വെണ്ണപോലാകും ലച്ചുവിന്റെ കവിത
ആശംസകലള്‍...!

lekshmi. lachu said...

@നൌഷു കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍
സന്തോഷം.
@നിരാശകാമുകന്‍..മടിക്കണ്ട..
ഉറക്കെ ഉറക്കെ വിളിച്ചു പറയൂ..ലോകം കേള്‍ക്കട്ടെ..
@ സുരേഷ്മാഷെ..സന്തോഷം..എന്റെ പോരായിമകള്‍
ഞാന്‍ അറിയുന്നു മാഷെ,എന്തുചെയ്യാം..എനിക്ക് ഇത്രേ
കഴിയുന്നുള്ളൂ ..തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം
മാഷെ..
@സാദിഖ്‌ സന്തോഷം കവിത വായിച്ചതില്‍..ഉരുണ്ടു പോകുന്ന
പ്രണയം ഇനിയും വരും.. ശ്രദ്ധിക്കുക..
@ഗോപകുമാര്‍ കുറെ നാളുകള്‍ക്കുശേഷം വീണ്ടും വന്നതില്‍
സന്തോഷം..കവിത ഇഷ്ടമായതില്‍ സന്തോഷം.
@ആളവന്‍താന്‍,വന്നതില്‍ സന്തോഷം.
@മഹേഷ്‌ വന്നതില്‍ സന്തോഷം.
@അബ്ദുള്‍ഖാദര്‍ മാഷെ, കവിതയിലെ പോരായിമകള്‍
ഇനിയും കാണിച്ചുതരണം,എനിക്കാകും വിധം
നന്നായി എഴുതാന്‍ ശ്രമിക്കാം.നന്ദി ഇനിയും വരുമല്ലോ..

lekshmi. lachu said...

ഉമ്മു അമ്മാര്‍..ക്ഷമിക്കണം..
നന്ദി പറയാന്‍ വിട്ടു പൊയ്.
വരികള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍
സന്തോഷം..വേണ്ടാന്ന് വെക്കെണ്ടാതിനെ വേണ്ടാന് വെച്ചല്ലേ
മതിയാകൂ..അത് പ്രണയം ആയാലും..മറ്റെന്തായാലും.

chithrangada said...

ലെച്ചു,നല്ല വരികള്!മനസ്സില് എപ്പോഴും പ്രണയം നിറക്കു.അത് ജീവിതത്തിനു താളവും
ലയവും നല്കും.എന്തിന്നാണ് വേണ്ടെന്നു വെക്കുന്നത്?അതങ്ങനെ മനസ്സില് നിറഞ്ഞു
നില്ക്കട്ടെ!ഒരു സ്വകാര്യ സന്തോഷമായ്.

അക്ഷരം said...

ശോ ..എല്ലാം മൂടിയ്കെട്ടി നില്‍കുമ്പോള്‍ പ്രണയത്തെ വിലക്കുന്നോ ???
dont do ...dont do ...

മുകിൽ said...

മുമ്പു വായിച്ചു ഈ കവിത. മലയാളം എഴുതാന്‍ പറ്റാത്തതുകൊണ്ടു മിണ്ടാതെ പോയതാണ്. ‘മൂടിക്കെട്ടി പെയ്യാനാഞ്ഞുനില്‍ക്കും അകം’. നല്ലത്, ലച്ചു.