ഓരോ ദിവസത്തിനും അങ്ങനെ പ്രത്യേക ചിട്ടവട്ടങ്ങള്‍ ഇല്ലാത്ത ഒരു സാധാരണ പ്രവാസിവീട്ടമ്മയായി കഴിഞ്ഞുകൂടുകയായിരുന്നു ഞാൻ. വീട്ടുജോലികള്‍ തീർന്നാൽ അല്പ സമയം ടീവി കാണുക , പിന്നെ മോന്റെ കൂടയും ഭര്‍ത്താവിന്റെ കൂടെയും ഒന്ന് പുറത്ത് പോയി വരിക അതൊക്കെ യായി ഇങ്ങനെ കഴിഞ്ഞു പോകുമ്പോളാണ് ഒരു ഉച്ച മയക്കം കഴിഞ്ഞതിന്റെ ആലാസ്യത്തില്‍ കയ്യില്‍ കിട്ടിയ ഒരു മാഗസിന് വെറുതെ മറിച്ച് നോക്കുമ്പോള്‍ മമ്മുട്ടിക്ക് ഉള്ളത് പോലെ മോഹന്‍ലാലിനും ഇപ്പോള്‍ ബ്ലോഗുണ്ട് എന്ന് വായിക്കാന്‍ ഇടയായത് ... അതുവരെ കേള്‍ക്കാത്ത ഒരു വാക്ക് "ബ്ലോഗ്‘’. എന്താണാത്? മനസ്സില്‍ അറിയാനുള്ള വെമ്പലായി .ഇവര്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍... അവര്‍ക്ക് ബ്ലോഗ് എന്ന പേരിൽ എന്തോ ഉണ്ട്!!! യഥാര്‍ത്ഥത്തില്‍ എന്തായിരിക്കും അത്.? ഇനി ഇത് സിനിമപോലെയോ ടീ വി സീരിയല്‍ പോലെയോ വല്ലതുമാണോ ..? ചോദ്യം സ്വയം ചോദിച്ചു. ഒരു രൂപവും ഇല്ല. അറിയാത്ത ഒരു വാക്ക്, പക്ഷെ അതില്‍ എന്തൊക്കെയോ ഉണ്ട് . ഉറങ്ങിപോയ പകലിന്റെ സായന്തനത്തില്‍ ചോദ്യത്തിനു ദിശാബോധം ഉണ്ടായി .പ്രിയ കൂട്ടുകാരിയോട് ചോദിച്ചു. അങ്ങനെ ഒരു വാക്ക് ഇത് ആദ്യമായാണ് കേള്ക്കുന്നത്എന്ന് അവളും പറഞ്ഞു.ആ ദിവസത്തെ കാര്യമായ അന്വഷണം വഴിമുട്ടി അടുത്ത പകലിന്റെ ഉച്ചയിലേക്ക് സൂര്യം ജ്വലിച്ചേറുമ്പോളാണ് ഭര്‍ത്താവിനോട് ഒന്നു ചോദിച്ചാല്‍ എന്താ എന്ന ന്യായമായ ആശയം മനസ്സില്‍ ഓടിയെത്തിയത് .
അന്ന് വൈകിട്ട് കമ്പ്യുട്ടറില്‍ ബുദ്ധിവ്യായാമം നടത്തുമ്പോള്‍ ചേട്ടനോട് മടിച്ചുകൊണ്ടാണെങ്കിലും ഞാന്‍ ചോദിച്ചു. “അതേയ്.. പിന്നെ... ഈ ബ്ലോഗ്ഗ് എന്ന് പറഞ്ഞാല്‍ എന്താ?“ കണ്ണടയുടെ ലോലമായ ഫ്രെയിമിനു ഇടയിലൂടെ പുള്ളി എന്നെ ഒന്നു മൊത്തത്തിൽ നോക്കി.. എന്താണ് ചോദിക്കാന്‍ കാരണം എന്നൊരു മറുചോദ്യം വന്നു .ഇന്നലെ ഒരു മാഗസിനില്‍ മമ്മുട്ടിക്ക് ഉള്ളത് പോലെ മോഹന്‍ലാലിനും ഇപ്പോള്‍ ബ്ലോഗുണ്ട് എന്ന് വായിച്ചു എന്നും സംഭവം എന്തെന്ന് മനസ്സിലായില്ലെന്നും ഞാൻ മറുപടി കൊടുത്തു.
ബ്ലോഗ് എന്ന് പറയുന്നത് തുറന്ന ഒരു ഡയറി എഴുത്തു പോലുള്ള ഇന്റര്‍നെറ്റ് സംവിധാനമാണന്നു ചേട്ടന് പറഞ്ഞു . അതിനു ഒരു ജീ മെയില്‍ ഐ .ഡി ഉണ്ടങ്കില്‍ ആര്‍ക്കും ബ്ലോഗ്ഗ് തുടങ്ങാം എന്നും പറഞ്ഞുതന്നു . അങ്ങനെയാണ് ഗൂഗിളില്‍ ബ്ലോഗ്ഗ് എന്നെഴുതി സെര്‍ച്ച് ചെയ്തത് . അപ്പോള്‍ ഇംഗ്ലിഷ് ബ്ലോഗിന്റെ കുറേ നിരകിട്ടി . ചേട്ടന് പറഞ്ഞ പ്രകാരം മലയാളം ബ്ലോഗ് എന്നെഴുതി സെര്‍ച്ച് ചെയ്തപ്പോള്‍ സംഭവം വന്നു . തിരഞ്ഞു തിരഞ്ഞു ക്രിയേറ്റ് എ ബ്ലോഗിൽ എത്തി അങ്ങനെ ഒരു ബ്ലോഗിനു ഞാനും ഉടമയായി. അതിന് ‘ലച്ചുവിന്റെ ലോകം‘ എന്ന് ഒരു പേരും കൊടുത്തു. അങ്ങിനെ തുടങ്ങിയ ബ്ലോഗെഴുത്തിന് ഈ ജൂലൈ 26ആകുമ്പോള്‍ ഒരു വയസ് തികയുന്നു . ആദ്യത്തെ പോസ്റ്റു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ചിത്രമായിരുന്നു. ആദ്യ കമന്റ് നല്കി എന്നെ എതിരേറ്റ ശ്രീക്ക് ഒരായിരം നന്ദി.. പിന്നീട് എന്തൊക്കെയോ കുത്തിക്കുറിച്ചു. കവിതയെന്നും, കഥയെന്നും, നർമ്മമെന്നും മറ്റും ഞാൻ തന്നെ അവയെ പേരിട്ട് വിളിച്ചു. പിന്നീട് എപ്പോഴോ ഫോട്ടോകൾ സൂക്ഷിച്ച് വെക്കാനായി ‘ലച്ചുവിന്റെ കാഴ്ചകളും‘ ഇഷ്ടപ്പെട്ട പാട്ടുകളെ ചേർത്ത് വെക്കാൻ ‘ലച്ചുവിന്റെ പ്രിയ പാട്ടുകളും‘ തുടങ്ങി. കുറെ നല്ല കൂട്ടുകാരെ കിട്ടി. കുറേയേറെ അഭിപ്രായങ്ങളും. അതിൽ വിമർശനങ്ങളുണ്ട്. അഭിനന്ദനങ്ങളുണ്ട്. ആശംസകളുണ്ട്. ഒന്നും മറന്നിട്ടില്ല. എല്ലാം മനസ്സിലുണ്ട്. പേരെടുത്ത് പറയാനാണെങ്കിൽ ഒട്ടേറെ പേരുണ്ട്. അതുകൊണ്ട് തന്നെ ആരെയും പേരെടുത്ത് പറയുന്നില്ല. . തുടര്‍ന്നും എല്ലാവരുടെയും അഭിപ്രായങ്ങളും ,വിമര്‍ശനങ്ങളും ,പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു..എല്ലാവർക്കും നന്ദി
38 comments:
അപ്പോള്‍ ബ്ലോഗ് എന്താ എന്നും മനസ്സിലായി. ബ്ലോഗിണിയും ആയി.. ബൂലോകത്ത് നിറഞ്ഞു നില്‍ക്കുവല്ലെ.ലച്ചു...
അങ്ങനെ ഇപ്പോള്‍ പിറന്നാള്‍ ആഘോഷത്തിലും
ഒരുപാട് കാലം ഇതുപോലെ ബൂലോകത്ത് നിറഞ്ഞു നില്ക്കട്ടെ ........എന്റെ എല്ലാവിധ പിറന്നാള്‍ ആശംസകളും..
..
ശ്രീ തന്നെയാണെതിരേറ്റത് അല്ലെ :)
പിറന്നാളാശംസകള്‍,
..
കണ്ണാടിയുടെ ലോലമായ ഫ്രെയിം അങ്ങട്ട് മനസ്സിലായില്ലാട്ടൊ :)
..
aal the best...
സത്യത്തില്‍ ലച്ചുവിന് സന്തോഷിക്കാം വലിയ പരുക്കുകള്‍ ഒന്നും ഇല്ലാതെ ഒന്ന് നടന്നു തുടങ്ങിയതില്‍ . ഈ കുറഞ്ഞസമയം കൊണ്ട് അനുവാചകന്റെ മനസ്സില്‍ തട്ടുന്ന തരത്തില്‍ അല്പമെങ്കിലും എഴുതാന്‍ കഴിഞ്ഞത് തന്നിലെ എഴുത്തുകാരിയുടെ ഉയര്‍ച്ചയായി കാണാം .
കൂടുതല്‍ ആത്മഗൗരവമുള്ള കാര്യങ്ങള്‍ എഴുതാന്‍ കഴിയട്ടെ...ആശംസകള്‍
ഒരു വർഷമേ ആയുള്ളെങ്കിലും ഒരുപാട് നല്ല പോസ്റ്റുകളിലൂടെയും ഇരുത്തം വന്ന എഴുത്തിലൂടെയും ബൂലോകത്ത് നിറസാന്നിദ്ധ്യമായ ലച്ചുവിന്റെ ലോകത്തിന് ഒന്നാം പിറന്നാളാശംസകൾ!
ലച്ചു, ഈ ബ്ലോഗു കൊണ്ടല്ലേ നമ്മളൊക്കെ ചങ്ങാതിമാരായത്? ജീവിതമൊന്നു പുതുതായി തളിര്ത്തപോലെയാണ് സൈബര്‍ ലോകവുമായി ഏറെക്കാലമായി ബന്ധമുണ്ടായിരുന്നിട്ടും അടുത്തിട മാത്രം ബ്ലോഗിലെത്തിയ എനിക്കു തോന്നിയത്. ഇപ്പോള്‍ ബ്ലോഗഡിക്ഷന് വരല്ലേ എന്നാണ് പ്രാര്‍ഥന. ലച്ചുവിന് എല്ലാ ആശമ്സകളും നേരുന്നു
ലച്ചുവിന്റെ ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍ .....
My Best Wishes Too!
ആഹാ! അപ്പൊ പിറന്നാള്‍ ആശംസകള്‍.
ബ്ലോഗിങ്ങ് തുടരൂ,......
എല്ലാവിധ ആശംസകളും.ഇനിയും മനോഹരമായിട്ടെഴുതുവാന് കഴിയട്ടെ.
എല്ലാവിധ ആശംസകളും നേരുന്നു.....
ആശംസകള്‍..!
hi lachu all the best wishes..read more, learn more ..write more..
Happy Aniverssary..
All the best
വാര്‍ഷികാശംസകള്‍..
അപ്പൊ,ബ്ലോഗിന്റെ പിറന്നാളിന് ആശംസകള്‍.
ഇനിയും,ഇനിയും മുന്നോട്ടു പോകട്ടെ.
"അച്ഛനെയാനെനിക്കിഷ്ടം" വായിച്ചു..ഒരു സെയിം പിഞ്ച്.
really touched..
ബ്ലോഗിന്റെ ബാലപാഠം പറഞ്ഞുതന്നു കൈപിടിച്ച്
ഈ ലോഗം കാട്ടിതന്നിട്ടു ഇന്നേക്ക് ഒരുവര്‍ഷം തികഞ്ഞു അല്ലെ ?"
തറയും , പറയും ,പനയും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന അഥവാ
സൃഷ്ടിക്കപെടുന്ന ഒരു പുതിയ സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്
അതുകൊണ്ട് എന്നും നല്ലൊരു സൃഷ്ടി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു....
ആശംസകളോടെ ....
പിറന്നാളാശംസകള്‍!!!
off: അപ്പൊ മോഹന്‍ലാലും, മമൂട്ടിയും കൂടെ ഇങ്ങനെ ഒരു പാര പണിഞ്ഞു..ല്ലേ? ;)
ഇപ്പോള്‍ ഒരു അതിശയം നടന്നു ...ഞാന്‍ ലച്ചു ടെ കമന്റ് വേറെ ഒരു പോസ്റ്റില്‍ വായിക്കുന്നു ..എനിട്ട് നോക്കുമ്പോള്‍ എന്റെ പോസ്റ്റില്‍ ലച്ചു ടെ കമന്റ് .ഇതിലും വലിയ സന്തോഷം ഉണ്ടോ?ഇത് വഴി ഇനി തീര്‍ച്ചയായും വരും ..എല്ലാ വിധ ആശംസകളും ...........ഇനി പോസ്റ്റ് വായിക്കട്ടേ
ഇനിയുമിനിയും കാതങ്ങൾ സഞ്ചരിക്കട്ടെ..
ആശംസകൾ..
ആഹാ ... പിറന്നാള്‍ ആയിട്ട് ഇവിടെ ഇരിക്കണോ ? ഞങ്ങള്‍ ഫാന്‍സ്ക്കാരെ ഇത്തിരി പായസം തന്നെങ്കിലും സ്വീകരിക്കു മാഷേ.
പായസം റെഡിആയികഴിഞ്ഞാല് മെയില്‍ ചെയ്യാന്‍ മറക്കല്ലേ... അപ്പോള്‍ പിന്നെ കിടക്കട്ടെ ഒരായിരം പിറന്നാളാശംസകള്‍.
ഇനിയും ഒരുപാട് മധുരമുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
മനോരാജിനുള്ളത് പോലെ മമ്മുട്ടിക്കും മോഹൻലാലിനും ഇപ്പോൾ ബ്ലോഗ് ഉണ്ടെന്ന് വായിച്ചു എന്നല്ലേ എന്നോട് പറഞ്ഞത്.? ഹോ എന്നിട്ട് പോസ്റ്റിൽ വന്നപ്പോൾ ഞാൻ ഔട്ട്. ശക്തമായി പ്രതികരിക്കുന്നു.:)
ലെചൂ.. ഇനിയും ഒത്തിരി വർഷങ്ങൾ ബ്ലോഗിലെ നിറഞ്ഞ സാന്നിദ്ധ്യമാകാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
വാര്‍ഷികാശംസകള്‍..!
all the best lechu
വാര്‍ഷികാശംസകള്‍ ലച്ചു ,
ഇന്ന് ജൂലൈ 26 എനിയ്ക്കും വിശേഷപ്പെടതാകുന്നു .. കാരണം ഞാന്‍ ആദ്യമായി മരുഭൂമിയില്‍ കാലു കുത്തിയത് ഈ ദിവസംആണ് ...
എഴുത്തിന്റെ ലോകത്തേയ്ക്ക് മുനീരാന് ഹൃദയം നിറഞ്ഞ ആശംസകള്‍ ...
ഇനിയും വര്‍ഷങ്ങളോളം ബ്ലോഗില്‍ തുടരട്ടെ...
ആശംസകള്‍.
ലച്ചൂ.... പിറന്നാള്‍ ആശംസകള്‍!
ഒരുപാടിഷ്ടപ്പെടുന്ന ഒരു ബ്ലോഗാണ് ലച്ചുവിന്റെത്. എപ്പോഴും കമന്റാന്‍ പറ്റിയില്ലെങ്കിലും വായന മുടക്കാറില്ല.ഇനിയും ധാരാളം പോസ്റ്റുകള്‍ ആ തൂലികയില്‍ നിന്നും ഉതിരട്ടെ!
എല്ലാവര്ക്കും നന്ദി..
lachuu ashamsakal njaan varaan vaiki ini paranjittum chodichittum onnum kittilla athukondu chodikkanillatto ennalum oru kashnam kekkupolum...........
ആശംസകള്‍ ലച്ചൂ..... ഇപ്പോള്‍ ദിവസവും നെറ്റ് സേര്‍ച്ച് ചെയ്യാന്‍ കഴിയാത്ത സാഹചര്യം ആയതിനാല്‍ ആണ് കമന്റ് ഇടാന്‍ വൈകുന്നത്. എങ്കിലും സമയം കിട്ടുമ്പോഴെല്ലാം ലച്ചുവിന്റെ ബ്ലോഗുകള്‍ വായിക്കാറുണ്ട്. കൂടുതല്‍ സീരിയസ് ആയി ശ്രമിച്ചാല്‍ ഇന്നത്തെ മലയാള സാഹിത്യ രംഗത്ത് ഉയര്‍ന്ന ഇടം നേടാന്‍ ലച്ചുവിന് കഴിയും. കൂടുതല്‍ ആത്മ വിശ്വാസത്തോടെ ഇനിയും ഒരുപാട് പോസ്ട്കള്‍ ഇടൂ... എല്ലാവിധ ആശംസകളും നേരുന്നു...
അപ്പോൾ അങ്ങിനെയാണ് ‘ലച്ചുവിന്റെ ലോകം‘ ഉണ്ടായത് അല്ലേ...
പിറന്നാൾ ആശംസകൾക്കൊപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു കേട്ടൊ.
ഓഫ് പീക്:-
അടുപ്പിച്ചടുപ്പിച്ച് പോസ്റ്റുകൾ ഇടുന്നതിനേക്കാൾ നല്ലത് മിനിമം ഒരു പത്തുദിനം ഇടവേളകൾ കൂടെയുണ്ടെങ്കിൽ കൂടുതൽ പേർ ഓരൊ പോസ്റ്റും എത്തിനോക്കുമെന്നും തോന്നുന്നു...
ബ്ലോഗുലകത്തിലെ ഈ ‘തുടക്കക്കാരന്റേയും’ പിറന്നാളാശംസകള്‍.
ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ “ലച്ചുവിന്റെ ലോകം”.
അപ്പോ ഞാന്‍ ബൂലോഗത്ത് ലച്ചുവിന്റെ കുഞ്ഞനുജനാണേ.. ലച്ചുവിന്റെ പകുതി വയസ്സേ എനിയ്ക്കുള്ളു. ആശംസകള്‍ ലച്ചു ചേച്ചി...:-)
ലച്ചു,
ഞാന്‍ വന്നത് വേറെ ഒരു incident ആണ്
എല്ലാവരുടെയും അനുഭവങ്ങള്‍ എഴുതിയാല്‍ രസം ആയേനെ. ലച്ചുവിന്റ അനുഭവം കൊള്ളാം
എല്ലാവരും ഒന്നു കൈയ്യടിച്ചെ......
പിറന്നാളിന് വായാടിയുടെ കേക്കാണ് മുറിക്കാന്‍ പോകുന്നത്.(വരാന്വൈകിപ്പോയി)
ബ്ലോഗാശംസകള്‍..അല്ല പിറന്നാളാശംസകള്‍..
അസമയത്തുള്ള അലച്ചിലിലാണ് ഇത് വഴി വരുന്നത് ..ഈലോകമോക്കെ ഇപ്പോഴാ കാണുന്നത് .,,,
പലപ്പോഴും തോന്നാറുണ്ട് നല്ലവരൊക്കെ ഭൂലോകത്തെ
അന്തെവാസികളായ് മാറികാഴിഞ്ഞല്ലോ..എന്ന്
ബാക്കിയുള്ളവര്‍ കൊന്നും കൊലവിളിച്ചും ഉടു തുണി ഉരിഞ്ഞും കഴിയുന്നു അവരെയും കമ്പുട്ടെര്വല്ക്കരിക്കെണ്ടിയിരിക്കുന്നു ...
അല്‍പ്പം വൈകിയെങ്കിലും എന്റെയും ആശംസകള്‍...
Post a Comment