Tuesday, July 27, 2010

ജീവിതയാത്ര

അത്രമേല്‍ തെളിയാത്തൊരീപേന കൊണ്ട്
വെട്ടിയും തിരുത്തിയും,
പോകേണ്ടതുണ്ട് ഇനിയുമേറെ ദൂരം .
എഴുതാത്ത പുസ്തകത്താളില്‍
തെളിയാത്ത പേനകൊണ്ട്
പതിക്കട്ടെ ഞാനെന്‍ ഹൃദയതുടിപ്പും
തിളക്കമറ്റയീ കയ്യൊപ്പും .
കാലം കര്‍ക്കിടക വാവില്‍
തിമിര്‍ത്തു പെയ്യുമ്പോഴും
ഉഷ്ണത്താൽ വെന്തുരുകുന്നു
അസ്വസ്ഥമാമെന്നകവും പുറവും.
പറഞ്ഞുകേട്ട വാക്കുകള്‍
പഠിച്ചാർത്തിയോടെചേര്‍ത്തുവെച്ചു
അക്ഷരത്തെറ്റ് വരാതെ
എഴുതാന്‍ ശ്രമിച്ചുരാപകലുകള്‍ .
ഒടുവില്‍ തെറ്റും ശെരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു.
കാലവേഗത്തിലേക്ക് സവിനയം,
നിശബ്ദം യാത്രയാകുന്നു ....

48 comments:

hashe said...

ayyo lachu philosphyilaek kadannirikkunnu..

t.a.sasi said...
This comment has been removed by a blog administrator.
the man to walk with said...

jeevitham angineyaanu shariyum thettum chernnu..
All the Best

Faisal Alimuth said...

ഒടുവില്‍ തെറ്റും ശെരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു.
കാലവേഗത്തിലേക്ക് സവിനയം,
നിശബ്ദം യാത്രയാകുന്നു ....

നല്ല വരികള്‍..!!

t.a.sasi said...

കാലം കര്‍ക്കിടക വാവില്‍
തിമിര്‍ത്തു പെയ്യുമ്പോഴും
ഉഷ്ണതാല്‍ വെന്തുരുകുന്നു..

ലക്ഷ്മി നല്ല വരികള്‍ ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒടുവില്‍ തെറ്റും ശരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു....

കാലവേഗത്തിലേക്ക് സ്വവിനയം,
നിശബ്ദം യാത്രയാകുന്നു ....നിശബ്ദം യാത്രയാകുന്നു ....നിശബ്ദം.....

K@nn(())raan*خلي ولي said...

ചേച്ചീ, എന്തിനാ പിശുക്കത്തരം,
ഒരു പുതിയ പേന വാങ്ങിക്കൂ. തെളിയാത്ത പേന കൊണ്ട് എഴുതിയാല്‍ ഉഷ്ണം കൂടും.

(ഇതെന്താ എല്ലാരും പേന കൊണ്ട് കളിക്കുന്നത്!)
ഇവിടെ നോക്കുക

SAJAN S said...

പറഞ്ഞുകേട്ട വാക്കുകള്‍
പഠിച്ചാർത്തിയോടെചേര്‍ത്തുവെച്ചു
അക്ഷരത്തെറ്റ് വരാതെ
എഴുതാന്‍ ശ്രമിച്ചുരാപകലുകള്‍ .
ഒടുവില്‍ തെറ്റും ശെരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു.
കാലവേഗത്തിലേക്ക് സവിനയം,
നിശബ്ദം യാത്രയാകുന്നു.

:)

അലി said...

ശരിയും തെറ്റും ഇടകലർന്ന ജീവിതവഴികളിൽ അക്ഷരത്തെറ്റു വരാതിരിക്കട്ടെ!

ManzoorAluvila said...

ഉഷ്ണത്താൽ (തിരുത്തുമല്ലോ)

കവിത നന്നായ്‌..

ആശംസകൾ

"പറഞ്ഞുകേട്ട വാക്കുകള്‍
പഠിച്ചാർത്തിയോടെചേര്‍ത്തുവെച്ചു
അക്ഷരത്തെറ്റ് വരാതെ
എഴുതാന്‍ ശ്രമിച്ചുരാപകലുകള്‍ .
ഒടുവില്‍ തെറ്റും ശെരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു.
കാലവേഗത്തിലേക്ക് സവിനയം,
നിശബ്ദം യാത്രയാകുന്നു ...."

ഒഴാക്കന്‍. said...

യാത്രയാകുന്നു ............ ഇതെങ്ങോട്ടാ ഈ യാത്ര

Abdulkader kodungallur said...

കിട്ടുന്നതൊക്കെയും വെട്ടിത്തിരുത്തുവാന്‍
വെട്ടുകത്തിയുമായി ഞാനിറങ്ങീ കവിതയില്‍
കിട്ടിയില്ലൊന്നും വെറുതെ വിരട്ടുവാനെങ്കിലും
കുട്ടി യാത്ര തുടരുകീ കാവ്യ വീഥിയില്‍ നേരുന്നു മംഗളം .....!

"അസ്വസ്ഥമാമെന്നകവും "പുറവും എന്നാക്കിയാലോ

ശ്രീക്കുട്ടന്‍ said...

കവിത നന്നായിരുന്നു ലക്ഷ്മി.നല്ല വരികള്‍.ആശംസകള്‍

അനില്‍കുമാര്‍ . സി. പി. said...

“ഒടുവില്‍ തെറ്റും ശെരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു“

ആ അറിവല്ലേ ജീവിതത്തിന്റെ വിജയം?

Anees Hassan said...

ലക്ഷ്മി മഹാലക്ഷ്മി ആകുന്ന ലക്ഷണമുണ്ട്

krishnakumar513 said...

നല്ല വരികള്‍.

siya said...

ലക്ഷ്മി ..കവിത വായിച്ചു ..ഇതിനു മുകളില്‍ എല്ലാവരും എഴുതിയ വാക്കുകളും വായിച്ചു .അതില്‍ എനിക്ക് ഇഷ്ട്ടപെട്ടത്‌

''ലക്ഷ്മി മഹാലക്ഷ്മി ആകുന്ന ലക്ഷണമുണ്ട്''..

വായിച്ചത് മനസിലാക്കാനും .അതിനു ചേരുന്ന മറുപടി കൊടുക്കുവാനും കഴിയുന്നതും നല്ല കഴിവ് തന്നെ .ഇനിയും ഇതുപോലെ ഒരുപാടു എഴുതുവാനും കഴിയട്ടെ .കവിത എന്‍റെ പ്രിയ വിഷയം ആണ് . നാട്ടില്‍ നിന്നും പോന്നതില്‍ പിന്നെ എല്ലാം കൈ വിട്ടു പോയി .എന്നാലും ചിലപ്പോള്‍ മനസ് കരയും ..കവിത എന്ന ആ ഇഷ്ട്ടതോഴിയെ മാറ്റിനിര്‍ത്തുന്നതില്‍,ഒരു വരി എഴുതുവാനും പേടി ആണ് കാരണം എന്‍റെ മലയാളം എന്നേ മരിച്ചു കഴിഞ്ഞു ..ആശംസകള്‍ .........

പാവപ്പെട്ടവൻ said...

കാലം കര്‍ക്കിടക വാവില്‍
തിമിര്‍ത്തു പെയ്യുമ്പോഴും
ഉഷ്ണത്താൽ വെന്തുരുകുന്നു
അസ്വസ്ഥമാമെന്നകവും പുറവും.

ഇതൊരു കാലക്കാരന്റെയോ കാലക്കാരിയുടെ മനസ് ഇപ്പോഴും അശ്വസ്ഥമായിരിക്കും എല്ലാ വിഷയങ്ങളിലും എപ്പോളും മനസ് പ്രതികരിചോണ്ടിരിക്കും ...ആശംസകള്‍

raviprabha said...

adfadf

nirbhagyavathy said...

"മരണത്തിന്റെ ഗാഡമായ ശാന്തിയെ ഭഞ്ചിക്കുന്ന

വെറും അര്‍ത്ഥശൂന്യമായ ചലനമാണ് ജീവിതം"

ചിലന്തി വല വിരിച്ചു കാത്തിരിക്കുന്നു-

അടുത്ത ഇരയെ തേടി.

ഇല പൊഴിയും കാലം.

അല്ലെ?

അതെ.

നന്ദി.

Manoraj said...

കാലവേഗത്തിലേക്ക് സവിനയം
നിശബ്ദം യാത്രയാകുന്നു.

നല്ല വരികൾ ലെചൂ

അക്ഷരം said...

അതേയ് വെട്ടിയും തിരുത്തിയും ഇനിയുമേറെ മുന്നോട്ടു പോകാനുള്ളതല്ലേ?
അത് കൊണ്ട് തെളിയുന്ന ഒരു പേന എടുക്കു , ഹൃദയ തുടിപ്പുകള്‍, ഉള്ള കയ്യൊപ്പിനു തിളക്കമേറും , ഉറപ്പു :)

ഹംസ said...

ഒടുവില്‍ തെറ്റും ശരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു.


നല്ല വരികള്‍ ..

നല്ല കവിത.....!

ആശംസകള്‍ .... അഭിനന്ദനങ്ങള്‍ :)

-----------------------------------------------

Mohamedkutty മുഹമ്മദുകുട്ടി said...

ലച്ചുവിന്റെ കവിത നന്നായി,ഇനിയും കൂടുതല്‍ നല്ല കവിതകളും കഥകളും എഴുതാന്‍ കഴിയട്ടെ!

lekshmi. lachu said...

@ ഹാഷ്,നന്ദി..പിന്നെ ഇതു ഫിലോസഫി
ആണോ??അപ്പൊ ശെരിക്കും ഉള്ള ഫിലോസഫി
കേട്ടാല്‍ എന്താണാവോ ഇയാള് പറയാ..
@നന്ദി ദി മാന്‍.
@ഫൈസല്‍ കവിത ഇഷ്ടമായതില്‍ സന്തോഷം
@ശശി മാഷെ ,ആദ്യമായി എന്റെ ബ്ലോഗില്‍ എത്തിയതിലും,
കവിത ഇഷ്ടമായത്തിലും സന്തോഷം.
@ബിലാത്തി..വന്നതില്‍ സന്തോഷം.
@കണ്ണൂരാന്‍..പേനക്കൊകെ ഇപ്പോ എന്താ വില..
വന്നതില്‍ സന്തോഷം.
@സാജന്‍..വന്നതില്‍ സന്തോഷം.
@അലി..ശ്രമിക്കാം അക്ഷരത്തെറ്റ് വരാതെ..
നന്ദി അലി..
@മന്‍സൂര്‍ ..തിരുത്തിയിട്ടുണ്ട്..കവിത ഇഷ്ടമായതില്‍
സന്തോഷം.
@ഒഴാക്കാന്‍ ..കാശിക്കാ..വരുന്നോ??
നന്ദി..
@അബ്ദുള്‍ മാഷെ,തിരുത്തിയിട്ടുണ്ട്.
നന്ദി..
@ശ്രീകുട്ടന്‍,.ആദ്യമായി ഇവിടെ വന്നതില്‍ സന്തോഷം..
എന്റെ പൊട്ടകവിത ഇഷ്ടമായതിലും സന്തോഷം.

പട്ടേപ്പാടം റാംജി said...

ഒടുവില്‍ തെറ്റും ശെരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു.

കാലത്തിന്റെ ഓരോ വിക്രീയകള്‍....

lekshmi. lachu said...

@അനില്‍.. അതെ തിരിച്ചറിവുകള്‍ ചിലപ്പോ
ഏറെ വൈകിയേക്കാം..
നന്ദി അനില്‍..ഈ വരവിനു.
@ആയിരത്തിയോന്നാം രാവേ..ഹോ വല്ലാത്ത ഒരു
പേരാണല്ലോ..നന്ദി ടോ നല്ലവാക്കിനു
@കൃഷ്ണകുമാര്‍ നന്ദി..
@സിയാ..എന്റെ കവിത അല്ല അല്ലെ ഇഷ്ടയാത്..
സിയാ കവിതയെ സ്നേഹിക്കുന്ന മനസ്സാണെങ്കില്‍
സിയക്കും നല്ല കവിതകള്‍ എഴുതാന്‍ കഴിയും..
ശ്രമിക്കൂ..ആരും കവികളായി ജെനിക്കുന്നില്ല്യ..വായിക്കാന്‍
ഈ ബൂലോക വാസികള്‍ ഉണ്ട്..എഴുതൂ..
@നന്ദി പാവപ്പെട്ടവന്‍..
@രവിപ്രഭ ..എന്തോ പറഞ്ഞുപൊയ് ..ഇതു എന്ത് ഭാഷയാ?
മനസ്സിലായില്ല്യ ടോ..എന്തായാലും ഇവിടം വരെ വന്നല്ലോ..
സന്തോഷം.
@നിര്‍ഭാഗ്യവതി..ആദ്യമായി എന്റെ ബ്ലോഗില്‍ എത്തി ചേര്‍ന്നതില്‍
സന്തോഷം.
@മനോരാജ് സന്തോഷം..
@അക്ഷരം,നന്ദി..നല്ലവാക്കുകള്‍ക്ക്..
@ഹംസക്ക..നന്ദി കവിത ഇഷ്ടമായതില്‍
സന്തോഷം..ഗവിത ആയില്ലലോ അല്ലെ...ഹഹഹ
@മുഹമ്മദ്‌ മാഷെ..നന്ദി..
@കുമാരന്‍ വന്നതില്‍ സന്തോഷം..ആ ചിരിയില്‍
ഒളിഞ്ഞിരിക്കുനത് എന്താണാവോ??

ബിജുകുമാര്‍ alakode said...

പ്രിയപ്പെട്ട ലച്ചു, കവിതയില്‍ -എഴുതാനും വായിയ്ക്കാനും- ഈയുള്ളവന്‍ ഒരു ബിഗ് സീറോ ആണ്. എന്നിരുന്നാലും ലളിതമായ ഈ വാക്കുകള്‍ ആസ്വദിച്ചു.
ഇനിയുമിനിയും എഴുതുക..:-)

Jishad Cronic said...

കവിത നന്നായിരുന്നു....

ആളവന്‍താന്‍ said...

അതെ. കാലം കുതിച്ചു പായുമ്പോള്‍ പിന്നെന്തു ചെയ്യാന്‍? ഒക്കെ മാറ്റി വച്ച് ഒപ്പം കൂടുക. അത്രന്നെ......

ശ്രീനാഥന്‍ said...

നല്ല വരികൾ, പ്രത്യേകിച്ച്,
എഴുതാത്ത പുസ്തകത്താളില്‍
തെളിയാത്ത പേനകൊണ്ട്
പതിക്കട്ടെ ഞാനെന്‍ ഹൃദയതുടിപ്പും
തിളക്കമറ്റയീ കയ്യൊപ്പും .
അസ്സലായിട്ടുണ്ട്, കവിതയുടെ കയ്യൊപ്പുണ്ടവിടെ,
ലച്ചൂ, ആ നിശ്ശബ്ദയാത്ര അൽപ്പം പേടിപ്പിക്കുന്നു.

കാഴ്ചകൾ said...

ലച്ചൂ നന്നായിട്ടുണ്ട്

chithrangada said...

ലെച്ചു,നല്ല വരികള് !ഇഷ്ടമായി ......
തെറ്റും ശരിയും,രാവും പകലും
പോലെ,തിരയും തീരവും പോലെ
ഒന്നില്ലാതെ,മറ്റൊന്നില്ല ..............

Unknown said...

Kavitha manoharam. Nalla varikal .Ee mattavum , purogamanavum athishayakaram.Koovi thelinju alle.....

ഭാനു കളരിക്കല്‍ said...

ലക്ഷ്മിയുടെ കവിതകള്‍ ഒന്നിനൊന്നു നന്നയിവരുന്നു . അഭിനന്ദനങ്ങള്‍

കാട്ടിപ്പരുത്തി said...

നല്ല മാറ്റമുണ്ടെന്നത് ഒരു സത്യം മാത്രമാണു. നന്നായിട്ടുണ്ട്

lekshmi. lachu said...

@ബിജു വന്നതില്‍ സന്തോഷം..നല്ല വാക്കുകള്‍ക്കു
നന്ദി.
@ജിഷാദ് നന്ദി
@ആളവന്‍താന്‍ ..നന്ദി
@ശ്രീനാഥന്‍ മാഷെ,വന്നതിലും
കവിത ഇഷ്ടമായത്തിലും സന്തോഷം..
പിന്നെ,"നിശ്ശബ്ദയാത്ര"...മാഷിന്റെ പേടി
മനസ്സിലായി..പേടിക്കണ്ട.വരാനുള്ളത് വഴിയില്‍ തങ്ങില്ല്യ
മാഷേ..
@കാഴചകള്‍ ..നന്ദി..
@സാലി കുറെ നാളുകള്‍ക്കുശേഷം വീണ്ടും വന്നതില്‍ സന്തോഷം.
@ഭാനു നല്ല വാക്കുകള്‍ക്ക് നന്ദി
@കാട്ടിപരുത്തി നന്ദി.

ഹേമാംബിക | Hemambika said...

ലച്ചു , വായിച്ചു..നല്ല വരികള്‍ !

sm sadique said...

നല്ല കാമ്പുള്ള കവിത.
കവിതയിലെ പേന തെളിയാത്തതെങ്കിലും;
നമുക്ക് തെറ്റും ശരിയും വേർതിരിച്ചറിഞ്ഞ് മുന്നേറാം.

Vayady said...

ലച്ചു, കവിത നന്നായി. എനിക്കിഷ്ടമായി. ആശംസകള്‍

Pranavam Ravikumar said...

Nannaayi!

Aashamsakal!

കുസുമം ആര്‍ പുന്നപ്ര said...

ഒടുവില്‍ തെറ്റും ശെരിയും ചേര്‍ന്നതാണ്
ജീവിതമെന്നു കാലം തിരുത്തി പഠിപ്പിച്ചു.
ശരിയല്ലേ?

Anonymous said...

nannaayirikkunnu

pournami said...

hmm goodlines

Beena said...

kollallo lachu

.. said...

..
കാലവേഗത്തിലേക്ക് സവിനയം,
നിശബ്ദം യാത്രയാകുന്നു ..

അയ്യോ ലച്ചൂ പോകല്ലെ
അയ്യോ ലച്ചൂ പോകല്ലെ

ഹിഹിഹി..

മഴയും അക്ഷരവും പേനയും നല്ലതിന് വേണ്ടി നിറയട്ടെ. വായിക്കൂ, ഇനിയുമിനിയും എഴുതു. കവിതയൊക്കെ താനെ കനം വെച്ചോളും.. :)

സോണയുടേത് നല്ല വാക്കുകളാണ്. ഓര്‍മ്മിച്ചോളൂ :)
..

sha said...

ലച്ചൂ ,നന്നായിട്ടുണ്ട്
അകവും പുറവും സ്വസ്ഥത നശിപ്പിച്ചതാരാ!!
ആശംസകള്‍...

KEERANALLOORKARAN said...

""ഒടുവില്‍ തെറ്റും ശ രിയും ചേര്‍ന്നതാണ് ജീവിതം എന്ന് കാലം തിരുത്തി പഠിപ്പിച്ചു ""നല്ല അകകാംബുള്ള വരികള്‍ ......ഈ തിരിച്ചറിവില്‍ നിന്നാണ് ഓരോരുത്തരുടെയും പുതിയ ജീവിത യാത്രയുടെ ആരംഭം ....ഭാവുകങ്ങള്‍