Wednesday, August 4, 2010

മരണ ദൂത്

മരണത്തെ മുന്നില്‍ കാണുന്ന വ്യക്തിക്ക് പ്രിയപ്പെട്ടവരെ വേര്‍പിരിയുമ്പോള്‍ ഉണ്ടാകുന്ന വേദന പ്രവചനാതീതമാണ്...ഞാന്‍ സ്നേഹിച്ചവരെ ,എന്നെ സ്നേഹിച്ചവരെയൊക്കെ നഷ്ടപെടുത്താന്‍ പോവുകയല്ലേ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍. ആര്‍ക്കാണ് ഞാനെന്റെ അവസാന കുറിപ്പ് നല്‍കേണ്ടത്? പെറ്റുവളര്‍ത്തി വലുതാക്കിയ അമ്മക്കോ? അല്ല.അത് താങ്ങാനുള്ള കരുത്ത് അമ്മയുടെ മനസ്സിനില്ല...കൂടെപിറപ്പുകള്‍കോ ?വേണ്ട,അവരൊന്നും എനിക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നില്ലല്ലോ..പിന്നെയോ..എന്റെ ഭര്‍ത്താവിനോ..?ഹേ..!ഒരിക്കലും അല്ല...ജീവിച്ച കാലമത്രയും മുള്‍വാക്കുകളാല്‍ കുത്തിക്കീറി മുറിപ്പെടുത്തി ക്കൊണ്ടിരുന്ന അയാളോട് എനിക്കെന്തു പറയാന്‍ ഉണ്ട് ഇനി? ശാരീരിക പീഢനത്തിനേക്കാള്‍ വലിയ പീഢനം അല്ലെ അയാള്‍ എനിക്ക് നല്‍കിയിരുന്നത്. എന്റെ സുഹ്രദ്ബന്ധങ്ങളും, എന്റെ സൌന്ദര്യവും ആയിരുന്നില്ലേ അയാളുടെ ഉറക്കം കെടുത്തിയിരുന്നത്? എന്റെ സൌഹൃദങ്ങളില്‍ അയാള്‍ തേടികൊണ്ടിരുന്നത് എന്റെ കാമുകന്‍മാരെ ആയിരുന്നു..ഒരു കണക്കിന് അയാള്‍ ആഗ്രഹിക്കുന്നതും എന്റെ മരണം തന്നെയാകാം.പത്തിരുപതു വര്‍ഷം കൂടെ കഴിഞ്ഞിട്ടും,കഴുകന്‍ കണ്ണുകളും, ചെന്നായയുടെ കൂര്‍മ്മബുദ്ധിയും ഉള്ള അയാളുടെ മനസ്സറിയാന്‍ എനിക്ക് കഴിഞ്ഞില്ല .ഒരു പക്ഷെ അതെന്റെ പരാജയം ആകാം.അല്ലെങ്കില്‍ വികൃതമായി ചിന്തിക്കയും,പ്രവര്‍ത്തിക്കുകയും ,പറയുകയും ചെയ്യുന്ന ഒരാളുടെ കൂടെ ജീവിക്കാന്‍ എന്നെ പോലുള്ള ഒരുപാവം പെണ്ണിന് കഴിയുകയില്ലന്നു മനസ്സിലാക്കാന്‍ ഞാന്‍ ഏറെ വൈകി.ഒരു കണക്കിന് ഞാന്‍ എന്റെ മരണത്തിലൂടെ പ്രതികാരം ചെയ്യുന്നത് അയാളോട് അല്ലേ..?നിസ്സഹായയായ ഒരു പെണ്ണിന്റെ സ്ത്രീത്വത്തെ അപമാനിക്കുമ്പോള്‍ ,ഇറങ്ങി പോകാന്‍ മറ്റൊരു ഇടമില്ലാതെ നാലുച്ചുവരുകള്‍ക്കുള്ളില്‍ തളക്കപെടുന്ന ഒരു പെണ്ണിന് പിന്നെ എന്ത് ചെയ്യാന്‍ കഴിയും? കരഞ്ഞു തളര്‍ന്ന കണ്ണുകളില്‍ ഇനി കണ്ണുനീരില്ലാതായിരിക്കുന്നു.അയാളോട് പകവീട്ടാന്‍ എനിക്കെന്റെ ജീവന്‍ മാത്രമാണ് ഇന്ന് സ്വന്തം.നീറുന്ന മനസ്സിന്റെ വീര്‍പ്പുമുട്ടലില്‍ നിന്നും മനസ്സിനെ സ്വതന്ത്രമാക്കാന്‍ എന്റെ മുന്‍പില്‍ മരണം മാത്രം..

അപ്പോള്‍ ആര്‍ക്കുവേണ്ടി ആകണം എന്റെ ഈ കുറിപ്പ്.. എന്റെ മക്കള്‍ക്കോ..അല്ല..പാവം..അവര്‍ക്കറിയില്ലല്ലോ നീറുന്ന ഈ അമ്മയുടെ മനസ്സ്.. കഥ അറിയാതെ ആട്ടം കാണുകയല്ലേ അവര്‍ വളര്‍ന്നു വലുതാകുമ്പോ അവര്‍ അറിയണം ഈ അമ്മ ഒരു പാവം ആയിരുന്നെന്ന്...
പോലീസിനു വേണ്ടിയാകണോ ഈ കുറിപ്പ്? അല്ല..എന്റെ മരണത്തില്‍ ആരുമാരും കുറ്റക്കാരല്ല..ജീവിതം മടുത്തെന്നു തോന്നുന്നതുകൊണ്ട് ദൈവം എനിക്ക് നല്‍കിയ ആയുസ്സ് ഞാന്‍ തന്നെ വെട്ടികുറക്കുന്നു...അതില്‍ മറ്റാര്‍ക്കും പങ്കില്ല..എന്റെ സുഹൃത്തുക്കള്‍,അവരില്‍ ആര്‍ക്കാകണം എന്റെ അവസാന വരികള്‍ നല്‍കേണ്ടത്? എന്റെ ജീവിതം, എന്നെ മനസ്സിലാക്കിയ ഏതാനും നല്ല സൌഹൃദങ്ങള്‍.. അവരായിരുന്നു എന്റെ സന്തോഷം.. എന്റെ പ്രിയ കൂട്ടുകാരി നിനക്ക് മാത്രമാണ് എന്റെ അവസാനക്കുറിപ്പ്‌ വായിക്കാനുള്ള അര്‍ഹത. നീ മാത്രമാണ് എന്റെ ദുഖത്തിലും, എന്റെ സന്തോഷത്തിലും കൂടെ നിന്നത് .... നീ അറിഞ്ഞപോലെ എന്റെ മനസ്സ് മറ്റാരും കണ്ടതില്ല. എന്റെ പ്രിയ ചങ്ങാതി.. ഞാനീ ലോകത്ത് ഒറ്റപെട്ടു പോകുന്നു.. ഞാന്‍ എന്നില്‍ സ്വയം ഒതുങ്ങുമ്പോ എന്റെ ഉള്ളം ഒരു തീഗോളമായി ആളി പടരുകയാണ്. ഞാന്‍ ഈ ജീവിതം കൊണ്ട് നേടിയത് ഒന്നുമാത്രം..എന്നെ സ്നേഹിച്ച കുറെ നല്ല സൌഹൃദങ്ങള്‍. എന്നിട്ടും ..ഞാന്‍ തനിച്ചാകുന്നു. എന്റെ തീരാവേദനകളില്‍ നിന്നും ഞാന്‍ ഒളിച്ചോടുകയാണ്. ആര്‍ക്കുമാര്‍ക്കും ഞാന്‍ ഒരു ശല്ല്യമാകാതെ ,ഒരു ബാധ്യത ആകാതെ.. പലപ്പോഴും ഞാന്‍ മരണത്തെ ക്കുറിച്ച് പരയുമ്പോഴൊക്കെയും എന്റെ മനസ്സിന് ശക്തി പകര്‍ന്നത് നിന്റെ വാക്കുകള്‍ ആയിരുന്നു. ഇന്നു ഞാന്‍ തീര്‍ത്തും നിസ്സഹായ ആയിരിക്കുന്നു..ജീവിതം ഇന്നെന്റെ മുന്‍പില്‍ ഒരു ചോദ്യചിഹ്നമാണ്.ഒരിക്കല്‍ എന്റെ മറ്റൊരു സുഹൃത്തിനോട്‌ അത്മഹത്യയെക്കുറിച്ച് പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞിരുന്നു, ഞാന്‍ ആത്മഹത്യ ചെയ്താല്‍ എന്നെ വെറുക്കും എന്ന്. ... ആ സുഹൃത്തിനോട്‌ നീ പറയണം ജീവിതം വഴിമുട്ടിയപ്പോള്‍ ചെയ്തതാണെന്ന്... എന്നെ ഒരിക്കലും വെറുക്കരുതെന്ന് നീ പറയണം.. ഇല്ല എനിക്കറിയാം.. എന്നെ വെറുക്കാന്‍ എന്നെ സ്നേഹിച്ചവര്‍ക്കൊന്നും കഴിയില്ലെന്ന്.. അവരുടെ ഓര്‍മയില്‍ എനിക്ക് മരണം ഇല്ലെന്ന്....

എന്റെ കണ്ണില്‍ നിന്നും അവസാന തുള്ളി കണ്ണീരും വീണ് കഴിഞ്ഞു. പ്രിയ സ്നേഹിതേ, ഒരു പക്ഷെ ഈ കത്ത് ഇപ്പോള്‍ നിനക്ക് വായിക്കാന്‍ കഴിയുന്നില്ലായിരിക്കും. ആകെ നനഞ്ഞ് കുതിര്‍ന്ന്.. നിനക്കറിയോ, ഇതാ.. എന്നെയും കാത്ത് എന്റെ മുന്‍പില്‍ എന്റെ ഡസ്ക്കില്‍ ഇരിക്കയാണ് മരണം..ഞാന്‍ ഏറെനാളായി കാത്തിരുന്ന അനിവാര്യമായ എന്റെ മരണം ... ഇന്നു എന്റെ തൊട്ടടുത്ത്‌ എത്തി കഴിഞ്ഞു. ഞാന്‍ ഒന്ന് കൈ എത്തിപിടിക്കുകയെ വേണ്ടൂ ..പിന്നെ ഞാനും ഈ ലോകത്ത് നിന്ന് മറയും..എന്നെ സ്നേഹിച്ചവര്‍ എന്നെ ഓര്‍ത്തു കണ്ണുനീര്‍ വാര്‍ക്കും ..ഒന്ന് ഫോണ്‍ ചെയ്ത് നിന്റെ സ്വരം കേള്‍ക്കണമെന്ന് ഉണ്ടായിരുന്നു എനിക്ക്.. പക്ഷെ കഴിയില്ല മോളേ.. നിന്റെ സ്വരം കേട്ടാല്‍ ഒരു പക്ഷെ ഞാന്‍ തളര്‍ന്ന് പോകും.. ഈ കത്ത് നിനക്ക് വരുമ്പോളേക്കും നീ ഒരു പക്ഷെ എന്റെ മരണ കര്‍മ്മങ്ങളില്‍ മൂകസാക്ഷിയായി .. കരഞ്ഞ് കലങ്ങിയ കണ്ണൂകളുമായി ഇരിക്കുകയാവും..നിനക്കറിയാല്ലോ... നാളെ എന്റെ ഇരുപതാം വിവാഹ വാര്‍ഷികം ആണെന്ന്... എന്റെ വിവാഹ സമ്മാനം ആണ് അയാള്‍ക്കിത്‌.. ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ നീ എന്റെ കൂടെപ്പിറപ്പായി ജനിക്കണേ എന്നാണ്‌ എന്റെ ആഗ്രഹം. .
എന്റെ കാഴ്ച മങ്ങുകയാണ്.. കണ്ണില്‍ വെള്ളം നിറഞ്ഞിട്ടാണോ.. ഹേ അല്ല.. നീ അല്ലെ പറഞ്ഞത് എന്നോട് കരയരുതെന്ന്.. ഇല്ല ഞാന്‍ കരയുന്നില്ല.. എന്റെ ചുറ്റിലും എന്റെ ജീവരക്തം തളം കെട്ടിനില്‍ക്കുന്നു.. എന്റെ കൈകള്‍ തളരുകയാണ്.. മരണം എന്റെ തൊട്ടടുത്തെത്തി.. ഞാനിപ്പോള്‍ വീണു പിടയും.. അവസാന ശ്വാസം നീട്ടി വലിക്കട്ടെ ...ഈശ്വരാ... എന്നോട് പൊറുക്കേണ ...

ഇത് കഥയല്ല. മറിച്ച് മരണത്തെ മുന്നില്‍ വിളിച്ച് നിറുത്തി എന്റെ പ്രിയ കൂട്ടുകാരി എനിക്ക് എഴുതിയ ഒരു കത്താണ്‌ മുകളില്‍ ഞാന്‍ പേസ്റ്റ് ചെയ്തത്..അവള്‍ മരിച്ചില്ല എന്ന സത്യം കൂടെ ഇവിടെ പറയട്ടെ. എനിക്ക് വേണ്ടി , ദൈവം അവിടെ മറ്റൊരാളുടെ രൂപത്തില്‍ അവതരിച്ചതാകാം. കൃത്യസമയത്ത് അവളെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ കഴിഞ്ഞത് കൊണ്ട് ഇപ്പോള്‍ അവള്‍ ജീവിതത്തോട് പൊരുതാന്‍ തീരുമാനിച്ചു. .എത്ര സന്തോഷവതിയായിരുന്നു അവള്‍ വിവാഹം വരെ.. ഒട്ടേറെ ക്കൂട്ടുകാരുമായി ഒരു പൂമ്പാറ്റയെ പോലെ ഞങ്ങള്‍ക്കിടയില്‍ പാറി നടന്നതാണ്‌ അവള്‍..പക്ഷെ വിവാഹം അവളെ വല്ലാതെ മാറ്റി..എന്ത് കൊണ്ടോ അവള്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നോട് മാത്രമേ എന്തെങ്കിലും മനസ്സ് തുറന്നിരുന്നുള്ളൂ.. അവള്‍ എഴുതിയത് പോലെ ഭീകരമായിരുന്നു അവളുടെ അവസ്ഥ..!!! സമൂഹത്തിലെ മാന്യനായ മനുഷ്യന്‍.. എല്ലാവര്‍ക്കും സമ്മതന്‍.. പൊതുകാര്യ പ്രസക്തന്‍.. .. അവളുടെ കൂട്ടുകാര്‍ ആരെങ്കിലും അവളോട് ഒന്ന് സംസാരിച്ചാല്‍ ..അല്ലെങ്കില്‍ അവള്‍ക്ക് കൂട്ടുകാരുടെ ഫോണ്‍ വന്നാല്‍.. പിന്നെ ആ മനുഷ്യന്റെ മറ്റൊരു മുഖമായിരുന്നു. എന്നെ കൂടാതെ ആര്‍ക്കും ഇതൊന്നും അറിയില്ലായിരുന്നു. അവള്‍ ഈ കടുംകൈ ചെയ്യുന്നത് വരെ. പറയരുതെന്ന് എന്നെ അവള്‍ വിലക്കുകയും ചെയ്തിരുന്നു.എന്താ ഇവിടെ സ്ത്രീകള്‍ പുരുഷനുമായി കൂട്ടുകൂടിയാല്‍ തകര്‍ന്നു വീഴുമോ സദാചാരം..സത്യത്തില്‍ താലി പെണ്ണിന് ശാപമാകുന്നത് ഇങ്ങിനെയൊക്കെയാണോ?സ്വന്തം ഭാര്യയില്‍ വിശ്വാസമില്ലാത്ത ഇത്തരം ഭര്‍ത്താക്കന്മാരെ എന്താ ചെയ്യേണ്ടത്. ഇവരാണോ ശരിക്ക് ഭര്‍ത്താവ്? ഇന്ന് അവള്‍ക്കറിയാം.. അവളെ സ്നേഹിക്കാന്‍ ..അവളെ സ്വാന്തനിപ്പിക്കാന്‍ കുറേ നല്ല മനസ്സുകള്‍ ഉണ്ടേന്ന്. എനിക്ക് ഒന്നേ പറയാനുള്ളു.. ഇത്തരം പേപിടിച്ച ഭര്‍ത്താക്കന്മാരെ ചങ്ങലക്കിടുകയല്ലേ വേണ്ടത്. ചില സ്ഥലങ്ങളില്‍ ഇത് മറിച്ചും സംഭവിക്കുന്നുണ്ട്. സംശയ രോഗിയായ ഭാര്യ.. പാവം പിടിച്ച ഭര്‍ത്താവ്.. രണ്ടും ഒന്ന് തന്നെ. ഭാര്യ ഭർതൃ ബന്ധത്തില്‍ആദ്യം വേണ്ടത് പരസ്പര വിശ്വാസമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മനുഷ്യന്‍ ആല്‍മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത് എപ്പോഴാണ്?ഈ ജീവിതത്തിനു ഒരു അര്‍ത്ഥവും ഇല്ലന്ന സ്വയം കണ്ടെത്തലുകള്‍ അവനെ അല്ലെങ്കില്‍ അവളെ ആല്‍മഹത്യയിലേക്ക് നയിക്കുന്നു.ജീവിതത്തിലെ പരാജയങ്ങള്‍ മനുഷ്യമനസ്സിനെ തളര്‍തുമ്പോ ജീവിതത്തില്‍
ഒറ്റപെട്ടു പോകുന്നു എന്ന് തോന്നുമ്പോള്‍ തന്റെതെന്നു പറഞ്ഞു നെഞ്ചോടു ചേര്‍ത്തുവെക്കാന്‍ ആരുമില്ലന്ന തോന്നല്‍ വരുമ്പോള്‍ അവന്‍ അവനിലേക്ക്‌ ഉള്‍വലിയുന്നു.തെറ്റും ,ശെരിയും തിരിച്ചറിയാന്‍ കഴിയാതെ നീറി നീറി കഴിയുമ്പോള്‍ ദുഖത്തിന്റെ കാണാകയങ്ങളില്‍ ഊളിയിട്ടു മറയുന്ന മനസ്സിനെ രേക്ഷിക്കാന്‍
ചിലപ്പോ ഒരു ശക്തിക്കും കഴിയാതെവരുമ്പോള്‍ മനുഷ്യന്‍ എല്ലാ പാപ ഭാരവും ഇറക്കിവേക്കാന്‍ എളുപ്പം കണ്ടെത്തുന്ന മാര്‍ഗം ആണ് ആല്‍മഹത്യ..ഒരു പക്ഷെ ആല്‍മഹത്യയില്‍ അപയം തേടുന്ന മനസ്സിന് ധൈര്യവും രക്ഷയുംനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ഒരു നല്ല സുഹൃത്തിനു കഴിഞ്ഞെന്നു വരാം..ഒറ്റപെട്ടു പോകുന്ന സമയങ്ങളില്‍ ആരും ഇല്ലന്നു തോന്നുന്ന സമയങ്ങളില്‍ നിനക്ക് ഞാന്‍ ഉണ്ടെന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍ എല്ലാം പങ്കുവെക്കാന്‍ ഒരു ആത്മാർത്ഥസുഹൃത്തിനു കഴിഞ്ഞെന്നു വരാം..

53 comments:

അലി said...

ആദ്യ കമന്റും തേങ്ങയും എന്റെ വക!
ബാക്കി മുഴുവൻ വായിച്ചിട്ടാവാം.

വിമൽ said...

പ്രിയ ലച്ചു.. ഞാനിതിൽ കയറുമ്പോൾ ഇതു പിറന്നിട്ട് 43 നിമിഷങ്ങൾ ആയതേയുള്ളൂ....
തീർച്ചയായും
ആത്മാർത്ഥസൌഹൃദങ്ങൾ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന മനസ്സുകൾക്ക് എന്നും അഭയമാണ്...
നമുക്കിടയിൽ ഇതു പോലെ വേദനിക്കുന്ന എത്രയോ സുഹൃത്തുക്കൾ ഉണ്ട്...ദു:ഖകരമായ ഒരവസ്ഥയാണത്..സൌഹൃദങ്ങൾ അല്പമെങ്കിലും അവരിൽ ആശ്വാസം പകരുമാറാകട്ടെ...
അഭിനന്ദങ്ങൾ..ധീരമായ അവതരണത്തിന്....

വിമൽ said...

ഹൊ..അലി കയറി തേങ്ങയുടച്ചു കളഞ്ഞല്ലോ...
കൊള്ളാം....

തൂലിക നാമം ....ഷാഹിന വടകര said...

തേങ്ങക്ക് വിലയില്ലാത്ത കാരണം ...
അലി പെട്ടെന്ന് ഉടച്ചു കളഞ്ഞല്ലോ ..
വായിച്ചിട്ട് പിന്നെ വരാം ..

തൂലിക നാമം ....ഷാഹിന വടകര said...

വിശ്വാസം അതല്ലേ എല്ലാം ...!!
നന്നായി അവതരിപ്പിച്ചു
ആശംസകള്‍ ..

Jishad Cronic said...

പരസ്പര വിശ്വാസമാണ് വിവാഹജീവിതത്തിന്റെ അടിത്തറ അതില്ലെങ്കില്‍ തീര്‍ച്ചയായും ഗോവിന്ദ....

പട്ടേപ്പാടം റാംജി said...

സൗഹൃദം. എല്ലാത്തിനും മുകളില്‍ നിക്കുന്ന ഒരു സ്വാന്തനം എന്ന് പറയാം. വളച്ചുകെട്ടില്ലാതെ പറയാനും അറിയാനും നല്ലത്.
ആണായാലും പെണ്ണായാലും പരസ്പര വിശ്വാസം തന്നെ ഏതു ബന്ധത്തിന്റെയും കാതല്‍.

siya said...

എന്‍റെ ലച്ചു ..ഈ രാത്രി തന്നെ ഞാന്‍ ഇത് വായിച്ച് ഒരു വിധം ആവും ..കാരണം മരണ ദൂത് ആയതു കൊണ്ട് ഒരു പേടിയും ..അവതരണം സമ്മതിച്ചിരിക്കുന്നു ..കൊള്ളാം ..

ശ്രീനാഥന്‍ said...

എന്തിനാ ലച്ചൂ, കൂട്ടുകാരി ആത്മഹത്യയില്‍ അഭയം തേടുന്നത്? വിവാഹമോചനം തേടുകയാണ് വേണ്ടത്. ആകെ ഒരു ജീവിതമുള്ളത്.. ചിന്തിക്കേണ്ട ഒരു വിഷയമാണിത്, നന്ദി

Vayady said...

ഇടുങ്ങിയ മനസ്സില്‍ പുരുഷമേധാവിത്വം ഊട്ടി വളര്‍‌ത്തി ഭാര്യയുടെ ജീവിതം നരകതുല്യമാക്കുന്ന ധാരാളം ഭര്‍‌ത്താക്കന്‍‌മാര്‍ നമ്മുടെയിടയിലുണ്ട്. അവരെ നേരെയാക്കുക മിക്കവാറും അസാധ്യമാണ്‌. ഭാര്യയെ സ്വകാര്യ സ്വത്തായി കണ്ട് നിയന്ത്രിക്കുന്ന ഇത്തരക്കാരില്‍ നിന്നും മോചനം കിട്ടാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല. ദുഃഖവും അടിച്ചമര്‍‌ത്തലും മാത്രം നല്‍കുന്ന ബന്ധം പൊട്ടിച്ചെറിയാന്‍ സ്ത്രീകള്‍ ധൈര്യം കാണിക്കണം. അല്ലാതെ ആത്മഹത്യയല്ല അതിനൊരു പോംവഴി. തീര്‍ച്ചയായും നല്ലൊരു സുഹൃത്തിന്‌ ഇതുപോലുള്ള വിഷമഘട്ടങ്ങളില്‍ തളര്‍‌ന്ന മനസ്സിന്‌ ശക്തിപകരാന്‍ കഴിയും.

നല്ല പോസ്റ്റ്.

Mohamedkutty മുഹമ്മദുകുട്ടി said...

അവതരണം അസ്സലായി.ഞാന്‍ ആദ്യമൊന്നു പെടിച്ചു,ഇനി ഇതൊരു ആത്മഹത്യകുറിപ്പോ മറ്റോ ആണോ?.ഇന്നത്തെ കാലമല്ലെ?.ചിലപ്പോ ബ്ലോഗിലൂടെയാവും ആളുകള്‍ ആശയവിനിമയം നടത്തുക!.വളരെയധികം ചിന്തിക്കേണ്ട ഒരു വിഷയമാണ്.ചിലപ്പോള്‍ ഒരു ആത്മാര്‍ത്ഥ സുഹൃത്തിനു ഒരാളെ ആത്മഹത്യയില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഴിഞ്ഞേക്കും.തുറന്ന സംസാരത്തിലൂടെ കുറെ വിഷമങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കാം.പിന്നെ കുടുംബ ബന്ധങ്ങള്‍,ഇതില്‍ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്.രണ്ടു പേരും ഒത്തൊരുമിച്ചാലേ ജീവിതം നന്നായി മുന്നോട്ടു പോകൂ.പരസ്പര വിശ്വാസവും സ്നേഹവും എല്ലാം വളരെ അത്യാവശ്യമാണ്. അതു പോലെ അല്പം വിട്ടു വീഴ്ചയും. ലച്ചു ഈയിടെയാ‍യി ഗൌരവമുള്ള കാര്യങ്ങള്‍ എഴുതാന്‍ തുടങ്ങിയിരിക്കുന്നു.അഭിനന്ദനങ്ങള്‍!

SAJAN S said...

ആല്‍മഹത്യയില്‍ അപയം തേടുന്ന മനസ്സിന് ധൈര്യവും രക്ഷയുംനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ഒരു നല്ല സുഹൃത്തിനു കഴിഞ്ഞെന്നു വരാം..ഒറ്റപെട്ടു പോകുന്ന സമയങ്ങളില്‍ ആരും ഇല്ലന്നു തോന്നുന്ന സമയങ്ങളില്‍ നിനക്ക് ഞാന്‍ ഉണ്ടെന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍ എല്ലാം പങ്കുവെക്കാന്‍ ഒരു ആത്മാർത്ഥസുഹൃത്തിനു കഴിഞ്ഞെന്നു വരാം.. :)

നല്ല പോസ്റ്റ്....!

മൻസൂർ അബ്ദു ചെറുവാടി said...

പ്രസക്തമായൊരു വിഷയം, നന്നായി പറഞ്ഞു.

Pranavam Ravikumar said...

Well Explained!

All the best!

Regards

Kochuravi :=)

Unknown said...

കൊള്ളാം കഥ നന്നായിരിക്കുന്നു , നല്ല അവതരണം . ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല .വിവാഹ ജീവിതത്തില്‍ ആദ്യം വേണ്ടത് പരസ്പര വിശ്വാസത്തിലും ഉപരി പരസ്പരം മനസ്സിലാക്കുവാന്‍ ഉള്ള കഴിവാണ് .20 വര്ഷം പീഡനം ഏറ്റു കഴിഞ്ഞ ആ സുഹൃത്തിനോട്‌ പുച്ഛം ആണ് തോന്നിയത് . ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചാല്‍ തുടക്കത്തിലേ പരിഹരിക്കാന്‍ സാധിച്ചില്ലെങ്ങില്‍ ഉടന്‍ തന്നെ വേര്‍പിരിയാന്‍ സാധിക്കണം .എല്ലാം വേണ്ടെന്നു വച്ച് പുതിയ ജീവിതിനായി ശ്രമിക്കണം .താളപ്പിഴകള്‍ സംഭവിച്ചാല്‍ മനസ്സില്‍ അകല്‍ച്ചയും തുടങ്ങും ,ആ അകല്‍ച്ച പിന്നെ വെറുപ്പായി വളരും , വെറുപ്പ്‌ പിന്നെ ശത്രുതയും , പിന്നെ എല്ലാ ദിവസവും പ്രശ്നങ്ങള്‍ . ഇതിനെല്ലാം കാരണമായ മുടിഞ്ഞ അപകര്‍ഷധബോധം .ഇതില്‍നിന്നെല്ലാം രക്ഷനേടാന്‍ ഓരോരുത്തരും ആദ്യം ചെയ്യേണ്ടത് കരുത്തുറ്റ മനസും , സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയും ഉണ്ടാക്കുക .എല്ലാത്തിനും ഉപരി യൌവ്വനം ,പഠിച്ചു മിടുക്കരായി ജോലി സംബാധിച്ച്‌ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുവാനുള്ള സമയമായി ചിലവഴിക്കുക .എന്തൊക്കയോ ഇനിയും എഴുതണം എന്ന് കരുതിയതാ , ആ തല്ക്കാലം ഇത് മതി ......................

ശ്രീക്കുട്ടന്‍ said...

സൌഹൃദങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നു എന്ന്‍ തോന്നുമ്പോളാണ് സത്യത്തില്‍ പ്രശ്നങ്ങളുണ്ടാകുന്നത്.പരസ്പര സ്നേഹവും വിശ്വാസവുമുള്ള ബന്ധങ്ങളില്‍ ആണും പെണ്ണും ഒരിക്കലും സംശയാലുക്കളാവില്ല.സംശയം.അതൊരു ഭീകരമായ രോഗാവസ്ഥയാണു.ലച്ചുവിന്റെ സുഹൃത്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കാതെ മറ്റു വഴികള്‍ നോക്കുകയായിരുന്നു വേണ്ടത്.എന്തായാലും രക്ഷപ്പെട്ടല്ലോ.

എഴുത്ത് നന്നായിരുന്നു

ഭാനു കളരിക്കല്‍ said...

ലക്ഷ്മി ഈ പോസ്റ്റു വായിച്ചപ്പോള്‍ ഒട്ടേറെ സംഭവങ്ങള്‍ മനസ്സിലൂടെ മിന്നി മറഞ്ഞു. സമാന ജീവിതങ്ങളില്‍ ജീവിതം അവസാനിപ്പിച്ചു പോയവര്‍.
ആത്മഹത്യയും ഒരായുധമാണ്‌ ചിലപ്പോഴൊക്കെ. എന്റെ ഒരു കവിസുഹൃത്ത് ആത്മഹത്യ ചെയ്തുകൊന്ട്ട് ഭരണകൂടത്തെ വെല്ലുവിളിക്കുക ഉണ്ടായി.
ആത്മഹത്യ ഒരു പാപമാണ് എന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ ജീവിതത്തില്‍ പ്രത്യേകിച്ചും കുടുംബ ജീവിതത്തില്‍ പോരാട്ടങ്ങള്‍ നടന്നേ മതിയാകൂ...
റഷ്യയിലും ചൈനയിലും വിപ്ലവ കാലഘട്ടങ്ങളില്‍ ഇത്തരം ഭര്‍ത്താക്കന്മാരെ സ്ത്രീകള്‍ കൂട്ടമായി ചെന്ന് വലിച്ചിറക്കി ആക്രമിക്കുകയും പിന്നീടവര്‍ നേരായ വഴികളില്‍ വരികയുമുണ്ടായിട്ടുണ്ട് .
ഗാര്‍ഹികവും പോതുവുമായ സ്ത്രീ വിരുദ്ധതക്കെതിരായി സ്ത്രീകളുടെ വന്‍ കൂട്ടായ്മ ഉയര്‍ന്നു വരാതെ ഇത്തരം സംഭവങ്ങള്‍ അവസാനിക്കുകയില്ല. സമൂഹത്തില് നിന്നും കുടുംബത്തില്‍ നിന്നും അനവധി സമ്മര്‍ദ്ദങ്ങള്‍ എല്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് തനിച്ചു തനിച്ച് ഈ പൊരുതല്‍ നടത്താന്‍ സാധിക്കയില്ല. അവര്‍ക്ക് ആത്മഹത്യയല്ലാതെ മറ്റു വഴികള്‍ ഇല്ലാതാകുന്നു.
അതുകൊണ്ടു സ്ത്രീകള്‍ വിശാലമായി സംഘടിക്കേന്ടിയിരിക്കുന്നു.

ലക്ഷ്മിയുടെ അവതരണം തികച്ചും നന്നായി.

unni ji said...

കുട്ടികളുള്ള വീട്ടമ്മ.സംശയാലു എന്നതൊഴിച്ചാൽ കാമ്യനായ ഭർത്തവ്. 20 വർഷത്തെ ദാമ്പത്യ ജീവിതം. അയാൾ ചിലപ്പോൾ സംശയിച്ചു സംസാരിക്കുന്നു എന്നു പറഞ്ഞു കുട്ടികളേപ്പോലും ഓർക്കതെ ആത്മഹത്യയ്ക്കു ശ്രമിക്കുന്നു. ഈ സ്ത്രീയെക്കറിച്ചു അവജ്ഞയോടെയാണ് എഴുതണ്ടിയിരുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

“ഒറ്റപെട്ടു പോകുന്നു എന്ന് തോന്നുമ്പോള്‍ തന്റെതെന്നു പറഞ്ഞു നെഞ്ചോടു ചേര്‍ത്തുവെക്കാന്‍ ആരുമില്ലന്ന തോന്നല്‍ വരുമ്പോള്‍ അവന്‍ അവനിലേക്ക്‌ ഉള്‍വലിയുന്നു.തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയാതെ നീറി നീറി കഴിയുമ്പോള്‍ ദുഖത്തിന്റെ കാണാകയങ്ങളില്‍ ഊളിയിട്ടു മറയുന്ന മനസ്സിനെ രക്ഷിക്കാന്‍
ചിലപ്പോൾ ഒരു ശക്തിക്കും കഴിയാതെവരുമ്പോള്‍ മനുഷ്യന്‍ എല്ലാ പാപ ഭാരവും ഇറക്കിവെക്കുവാൻ എളുപ്പം കണ്ടെത്തുന്ന മാര്‍ഗം ആണ് ആത്മഹത്യ“ - നല്ല ഡെഫിനിഷൻ കേട്ടൊ ലച്ചു...

ശരിയാണ് നല്ലൊരു ആത്മമിത്രമുണ്ടെനിൽ ,ആത്മഹത്യയെ തടയാൻ സാധിക്കും !

ഒപ്പം ഇതിൽ കെട്ട്യോന്മാർക്കുള്ള ഒരു കൊട്ടും കേട്ടു....കേട്ടൊ

Anonymous said...

lachoo pls don write like this..

ബിജുകുമാര്‍ alakode said...

തികച്ചും വ്യത്യസ്ഥവും ഗൌരവവുമായ ഒരു വിഷയം പോസ്റ്റാക്കിയതിന് അഭിനന്ദനങ്ങള്‍
ആത്മഹത്യയുടെ മന:ശാസ്ത്രം അതി സങ്കീര്‍ണമാണ്. ഒരേ പ്രതിസന്ധിയിലകപെട്ട രണ്ടു പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യാം, എന്നാല്‍ മറ്റേയാ‍ള്‍ അതു തരണം ചെയ്തേക്കാം. അതായത് വ്യക്തിയുടെ മനോബലമാണ് ആത്മഹത്യയ്ക്ക് നിദാനം.

എന്നാല്‍ ഈ വിലയിരുത്തല്‍ എല്ലായ്പ്പോഴും ശരിയാകണമെന്നുമില്ല.
ചിലര്‍ നിസ്സഹായവസ്ഥയിലാണ് ആത്മഹത്യ ചെയ്യുന്നെങ്കില്‍ മറ്റു ചിലര്‍ പ്രതികാരം ചെയ്യാനായിരിയ്കും അതു ചെയ്യുക. എന്നാല്‍ വേറെ ചിലര്‍ മറ്റുള്ളവരെ സ്നേഹിയ്ക്കുന്നതു കൊണ്ടും (സഹായിയ്ക്കാന്‍ ) ആത്മാഹുതി ചെയ്യും.
അതിന്റെ ന്യായാന്യായങ്ങള്‍ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു.

ലോകത്തെ വിറപ്പിച്ച ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തത് ഭീരുവായതു കൊണ്ടായിരുന്നില്ല. വേലുത്തമ്പി ദളവയും ഭീരുവായിരുന്നില്ല.
നിസ്സഹായവസ്ഥയിലാണ് അവര്‍ മരണം തിരഞ്ഞെടുത്തത്.
മര്‍ലിന്‍ മണ്‍‌റോയും സില്‍ക്ക് സ്മിതയും നിസ്സഹായാവസ്ഥയിലാണോ പ്രതികാരത്തിനായാണോ സ്വയം അവസാനിപ്പിച്ചതെന്ന് അറിഞ്ഞുകൂടാ..
ഇടശ്ശേരിയും അജിത് ജോഗിയും പ്രതികാരത്തിനായാണോ സ്നേഹത്തിനായാണോ നിസ്സഹായാവസ്ഥയിലാണോ ആത്മഹത്യ ചെയ്തെന്നറിയില്ല.

ഇവിടെ ലച്ചുവിന്റെ കൂട്ടുകാരിയ്ക്ക് മറ്റു വഴികള്‍ ഉണ്ടായിരുന്നു എന്നത്, അവരിപ്പൊഴും ജീവിയ്ക്കുന്നു എന്നതിലൂടെ നമുക്ക് ബോധ്യമാകുകയാണല്ലോ? അത്തരം വഴികള്‍ എല്ലാവര്‍ക്കും എവിടെയെങ്കിലുമൊക്കെ തുറന്നു കിടപ്പുണ്ടാകും. പ്രതിസന്ധിയുടെ അന്ധത കണ്ണുകളെ മൂടിക്കഴിഞ്ഞാല്‍ നാമതു കാണാതെ പോകുന്നു. നമുക്കാരെ പഴിയ്ക്കാനാകും?

നാമെന്തിനാണ് ജീവിയ്ക്കുന്നതെന്ന് മനസ്സിനോടൊന്നു ചോദിച്ചു നോക്കൂ..മുന്‍‌ഗണനാക്രമത്തില്‍ ഒട്ടേറേ ഉത്തരം കിട്ടും. എന്നാല്‍ ഒന്നാമത്തെ ഉത്തരം മാത്രമേ നാം ഗൌനിയ്ക്കാറുള്ളു..ചിലപ്പോള്‍ രണ്ടാമത്തേതും. ഇവ രണ്ടും ലിസ്റ്റില്‍ നിന്നും നീക്കിയാല്‍ വലിയൊരു ശൂന്യത അനുഭവപ്പെടും. ആ ശൂന്യതയിലേയ്ക്കെടുത്തു ചാടുമ്പോഴാണ് ജീവിതം അവസാനിപ്പിയ്ക്കേണ്ടി വരുന്നത്.
ആ എടുത്തു ചാട്ടത്തിനു മുന്‍പ്, നാം അവഗണിച്ച ഉത്തരങ്ങളേ കൂടി പരിഗണിച്ചാല്‍ ഒരു പക്ഷേ ആ ശൂന്യത നികത്താനായേക്കും.

ലച്ചുവില്‍ നിന്നും ഇനിയും നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു.
ആശംസകള്‍ !

Faisal Alimuth said...

ഒരു പക്ഷെ ആല്‍മഹത്യയില്‍ അപയം തേടുന്ന മനസ്സിന് ധൈര്യവും രക്ഷയുംനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ഒരു നല്ല സുഹൃത്തിനു കഴിഞ്ഞെന്നു വരാം...
സുഹൃത്തിനെ കഴിയൂ..!!
വളരെ നല്ല പോസ്റ്റ്..!

the man to walk with said...

തന്റെതെന്നു പറഞ്ഞു നെഞ്ചോടു ചേര്‍ത്തുവെക്കാന്‍ ആരുമില്ലന്ന തോന്നല്‍ വരുമ്പോള്‍ അവന്‍ അവനിലേക്ക്‌ ഉള്‍വലിയുന്നു.തെറ്റും ,ശെരിയും തിരിച്ചറിയാന്‍ കഴിയാതെ നീറി നീറി കഴിയുമ്പോള്‍ ദുഖത്തിന്റെ കാണാകയങ്ങളില്‍ ഊളിയിട്ടു മറയുന്ന മനസ്സിനെ രേക്ഷിക്കാന്‍
ചിലപ്പോ ഒരു ശക്തിക്കും കഴിയാതെവരുമ്പോള്‍ മനുഷ്യന്‍ എല്ലാ പാപ ഭാരവും ഇറക്കിവേക്കാന്‍ എളുപ്പം കണ്ടെത്തുന്ന മാര്‍ഗം ആണ് ആല്‍മഹത്യ..നല്ല നിരീക്ഷണം .മരണത്തിലേക്കുള്ള വഴിയില്‍ നിന്നും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോഴാണ് കണ്ണടച്ച് നടന്ന നാളുകളെ കുറിച്ച് ബോധം തെളിയുന്നത് .
പോസ്റ്റിന്റെ തുടക്കം ഒന്ന് പേടിപ്പിച്ചു .

Manoraj said...

ഇവിടെ പറഞ്ഞ സമാനമായ അവസ്ഥ നേരിടുന്ന ഒരു സുഹൃത്തുണ്ടെനിക്ക്. എന്താ ഇത്തരക്കാരെ കുറിച്ച് പറയുക. പോസ്റ്റില്‍ പറഞ്ഞപോലെ ഇരു ചെവിയും പൊത്തിപ്പിടിച്ച് കൈനിവര്‍ത്തി ഒരു അടിയാണ്‌ കൊടുക്കേണ്ടത്. ഇത്തരം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും. ഒരു പുരുഷനും ഒരു സ്ത്രീയും തമ്മില്‍ പരസ്പരം മിണ്ടിയാല്‍ ഉടഞ്ഞ് വീഴുന്ന സദാചാരമൊന്നും ഭാരതത്തിലോ ലോകത്തൊരിടത്തോ ഇല്ല. ഇത്തരക്കാര്‍ക്കൊക്കെ കരണം പുകക്കുന്ന അടി തന്നെ മരുന്ന്. പിന്നെ മറ്റൊരു വശം പുറത്ത് നിന്ന് പറയുന്നവന്‌ വലിയ വായില്‍ പറഞ്ഞിട്ട് പോകാം എന്നതും അനുഭവിക്കുന്നവന്‍ അത് അനുഭവിക്കേണ്ടി വരും എന്നതാണ്‌ . ഒന്നുറപ്പാണ്‌ എന്നും നല്ല കൂട്ടുകാര്‍ നമ്മെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാനേ നോക്കൂ. കൂടപ്പിറപ്പുകളേക്കാള്‍ സ്നേഹം കൂട്ടുകാരില്‍ നിന്നും അനുഭവിച്ചിട്ടുള്ളതിന്റെ വെളിച്ചത്തില്‍ തന്നെ പറയുകയണ്‌ ഞാന്‍ ഇത്.

Ashly said...

ആ വായാടി പറഞ്ഞത്‌ ഇതാ....കോപ്പി പേസ്റ്റ് :)

വേണുഗോപാല്‍ ജീ said...

നല്ലപോസ്റ്റ്..

pournami said...

lechu nalloru post .suicide attempt nadathunnavr mikavarum adhyame soochana nalkum.frds athu sharikkum oru santhoshamanu.lechunte frdnte hus mikavarum manyan enkilum ayalku bad relations undakum appol athalle ah somshyam ,thereis one story ithnk may beuknw daily muttam adichilla enuparnaju barye hus cheethavillikum .avaru maduthu last she window glassthudachu annu herhus said wow very cleanayi muttamennu.ithanu life namml nokkunnapoleyakum karyangal
sreemashey kalakki reply.normaly suicide calls attending time orikalum marikanda ennu paryaruthu but avarkku oru trust kodukanam avrekondu boomiyl avshyamundu palarkkum ennu

ഹംസ said...

മനോരാജ് പറഞ്ഞതിന്‍റെ താഴെ എന്‍റെ ഒരു ഒപ്പ്.
--------------------
ബ്ലോഗര്‍ ആണെങ്കില്‍ ആത്മഹത്യാ കുറിപ്പ് ആര്‍ക്ക് എഴുതണം എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല ഒരു പോസ്റ്റാക്കി ബ്ലോഗില്‍ ഇട്ടാല്‍ മതി. കാര്യങ്ങള്‍ എളുപ്പമാവും . നല്ല കമന്‍റുകളും കിട്ടും , ബ്ലോഗേഴ്സ് അത് ചൂടുള്ള വിഷയമാക്കി ചര്‍ച്ചയും നടത്തും.
--------------------------------
പോസ്റ്റ് അവതരണം നന്നായിട്ടുണ്ട്.

ആളവന്‍താന്‍ said...

വായു പറഞ്ഞത് കോപ്പി പേസ്റ്റ് , മനുവേട്ടന്‍ പറഞ്ഞത് കട്ട്‌ പേസ്റ്റ് പിന്നെ ഹംസക്ക അവസാനം പറഞ്ഞത് undo!!!

ഹരീഷ് തൊടുപുഴ said...

mano.........:)

hihihihihi

lekshmi. lachu said...

അലി ആദ്യ കമന്റിനു നന്ദി.
@വിമല്‍, അതെ രേക്തബന്ധങ്ങളെക്കാള്‍
നമുക്കെന്നും താങ്ങും തണലും നല്‍കാന്‍
നല്ല സഹൃദങ്ങള്‍ക്ക് കഴിഞ്ഞേക്കും.നന്ദി വിമല്‍.
@അതെ വിമല്‍ അലി നോക്കി ഇരിക്കയാണ്
ഒരു തേങ്ങയും കയ്യില്‍ പിടിച്ചു ഉടക്കാന്‍ തയ്യാറായി..
@നന്ദി ഷാഹിന
@നന്ദി ജിഷാദ്.
@അതെ റാംജി വിശ്വാസം അതാണ്‌ വലുത്..നന്ദി.
@സിയാ നന്ദി
@ശ്രീനാഥന്‍,വിവാഹമോചനം .പറയാന്‍ എളുപ്പമല്ലേ ..
സ്വന്തമായി ജീവിതമാര്‍ഗം ഒന്നും ഇല്ലാത്ത ഒരു പെണ്ണ് എങ്ങിനെ
ജീവിക്കും?അപ്പൊ എല്ലാം സഹിക്കുക ,ക്ഷെമിക്കുക അതിനല്ലേ
പെണ്ണിന് കഴിയൂ..ഒരു പുരുഷന് വേണ്ടാന്ന് വെച്ച് വേറെ ഒരു ജീവിതം
കെട്ടിപടുക്കാന്‍ ഒരു പ്രയാസവും ഇല്ല. അതുപോലെ ആകുമോ സ്ത്രീ.
വിവാഹമോചനം നേടിയ പെണ്ണിനെ അതെന്തിന്റെ പേരിലായാലും
അവളില്‍ മാത്രെ കുറ്റം കണ്ടെത്തൂ..എങ്കിലും ഇന്നത്തെ സ്ത്രീകള്‍
വിവാഹമോചനം നേടാന്‍ മുന്നിട്ടു ഇറങ്ങുന്നു...നന്ദി മാഷെ..
@വായാടി ,അതെ അത്മഹത്യ ഒന്നിനും പരിഹാരം അല്ലന്നും
ജീവിക്കണം എന്നും തിരിച്ചറിവുണ്ടായാല്‍ നല്ലതാണ്.
പക്ഷെ ചില നേരത്ത് മനസ്സ്മുട്ടി നില്‍ക്കുമ്പോ രണ്ടാമതൊന്നു
ചിന്തിക്കാന്‍ കഴിയുമോ?..സ്വന്തമായി
ജീവിക്കാന്‍ ഉള്ള ഒരുമാര്‍ഗം ഉണ്ടെങ്കില്‍ ഒരുപെണ്ണിനും
ഒന്നും സഹിച്ചു ജീവിക്കേണ്ടി വരില്ല..അതുകൊണ്ട് സ്ത്രീകള്‍
എന്നും സ്വന്തം ജീവിതമാര്‍ഗം കണ്ടെത്തണം.അതിനു ശേഷമേ
വിവാഹം കഴിക്കാവൂ..എന്നെനിക്ക് തോന്നുന്നു.നന്ദി വായാടി.

@മുഹമ്മദ്‌ മാഷെ... എനിക്കിനിയും ആയുസ്സുണ്ട്..അടുത്തൊന്നും
കാലന്‍ എന്നെ വിളിക്കില്ല..നന്ദി മാഷെ..
@നന്ദി സാജന്‍..
@നന്ദി ചെറുവാടി
@നന്ദി രവികുമാര്‍
@സാലി,പെണ്മക്കള്‍ ഉള്ള രെക്ഷിതാക്കള്‍ ,അവര്‍ക്കൊരു
ജീവിതമാര്‍ഗം കണ്ടെത്തി ,എന്തും നേരിടാനുള്ള മനോദൈര്യവും
ചെറുപ്പം മുതലേ നല്‍കണം.എങ്കില്‍ ഒരു പെണ്ണിനും ആരുടേയും
ആട്ടും ,തുപ്പും കേട്ട് കഴിയേണ്ടിവരില്ല...സാലി പറഞ്ഞത് വളരെ
ശെരിയാണ്..നന്ദി സാലി ..

lekshmi. lachu said...

@ ശ്രീകുട്ടന്‍ അതെ പരസ്പ്പര വിശ്വാസമാണ് വലുത് ..നന്ദി
@ഭാനു,സ്ത്രീകള്‍ ചിലപ്പോഴൊക്കെ ജീവിതത്തിന്റെ മുന്‍പില്‍
പകച്ചു നില്‍ക്കാറുണ്ട്.അപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ
അത്മഹത്യ ചെയിതു ജീവിതത്തെ തോല്‍പ്പിക്കാം
എന്നുമാത്രം ചിന്തിക്കുന്നു.ഇന്നും സമൂഹത്തില്‍ ഉണ്ട് എല്ലാം സഹിച്ചും,
ക്ഷെമിച്ചു ജീവിക്കുന്ന എത്രയോ സ്ത്രീകള്‍.അങ്ങിനെ ജീവിക്കേണ്ടി വരുന്നത്
മറ്റൊരു ജീവിതമാര്‍ഗം അവള്‍ക്കില്ലാത്തത് കൊണ്ടാണ്.സ്വന്തമായി
ജീവിക്കാന്‍ കഴിവുള്ള പെണ്ണിനെ സമൂഹത്തില്‍ തല ഉയര്‍ത്തിപിടിച്ചു
ധീരമായി ജീവിക്കാന്‍ കഴിയൂ. വ്യക്തമായ് അഭിപ്രായം നല്‍കിയതില്‍
നന്ദി..
@ഗോപാല്‍ ഉണ്ണികൃഷ്ണന്‍ ,അനുഭവിക്കുനവര്‍ക്കല്ലേ അതിന്റെ ആഴം
അറിയൂ..വെറുതെ ഒരു നേരമ്പോക്കിന് തിരഞ്ഞെടുക്കുനതല്ലലോ
അത്മഹത്യ..അത്രയും മാനസിക സമ്മര്‍ദം അനുഭവിക്കുനവരല്ലേ
അത് തിരഞ്ഞെടുക്കുക..അഭിപ്രായത്തിനു നന്ദി..
@ബിലാത്തി നല്ല അഭിപ്രായത്തിനു നന്ദി.
@ദേവദാസ്..പേടിച്ചോ വായിച്ചപ്പോ..ലച്ചു മരിക്കാന്‍ പോവുകയാണോ
എന്ന് കരുതിയോ?ഹേ..ഒരിക്കലും ഇല്ല..എല്ലാം ദൈവത്തിന്റെ
കയ്യിലല്ലേ ..സമയം ആകുമ്പോ നമ്മള്‍ എല്ലാവരും മരിക്കും..ഏത് തരത്തില്‍
ആകും അതെന്നു നമുക്ക് പറയാന്‍ കഴിയില്ലന്നു മാത്രം.നന്ദി ദേവ്..
@ബിജു,ആല്‍മഹത്യ ചെയ്യുന്ന ,തോന്നുന്ന ആ ഒരു നിമിഷം ഉണ്ടല്ലോ..
ആ ഒരു നിമിഷത്തില്‍ ആരാണ് രണ്ടുവശവും ചിന്തിക്കുക?അങ്ങിനെ ചിന്തിക്കാന്‍
കഴിയുന്ന വ്യക്തി ആ മാര്‍ഗത്തില്‍ എത്തിച്ചേരുമോ? ചിന്തിക്കാവുന്ന
കുറെ കാര്യങ്ങള്‍ ബിജു പറഞ്ഞു..നന്ദി ബിജു.
@നന്ദി ഫൈസല്‍..
@നന്ദി ദി മാന്‍..
@മനു ..ഇതിനുള്ള മറുപടി ഞാന്‍ മുകളില്‍ പറഞ്ഞിട്ടുണ്ട്..
ഇനി അതില്‍ കൂടുതല്‍ ഒന്നും ഇല്ല പറയാന്‍..ജീവിതത്തില്‍ ഒരു നല്ല സുഹൃത്തിന്റെ
സ്ഥാനം വളരെ വലുതാണ്‌.പക്ഷെ അവിടെയും നല്ല സുഹൃത്തിനെ കണ്ടെത്താന്‍
കഴിയണം എന്ന് മാത്രം..നനഞ്ഞ ഇടം കുഴിക്കുന്നവര്‍ ആകരുത് ആ സുഹൃത്ത്.
..നല്ല ഒരു സുഹൃത്ത്, അങ്ങിനെ ലഭിക്കുക എന്നതും ഒരു ഭാഗ്യം ആണ്.
നല്ല അഭിപ്രായത്തിനു നന്ദി.
@ക്യാപ്റ്റന്‍..നന്ദി..ഈ വരവിനു.
@വേണുഗോപാല്‍ നന്ദി .
@പൌര്‍ണമി ,നല്ല അഭിപ്രായത്തിനു നന്ദി.
@ഹംസക്ക..നന്ദി.
@ആളവന്‍താന്‍ ..നന്ദി..
@ഹരീഷ് ഒരു ചിരിയില്‍ എന്തെ ഒതുക്കിയത്?
നന്ദി.

.. said...

..
എന്റെ സൗഹൃദങ്ങളില്‍ അയാള്‍ തേടികൊണ്ടിരുന്നത് എന്റെ കാമുകന്‍മാരെ ആയിരുന്നു..

എന്തൊരു കഷ്ടം :(
..

എന്‍.ബി.സുരേഷ് said...

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയി-
ലൂടാർത്തനാദമ്പോലെ പായുന്ന ജീവിതം.
(ചുള്ളിക്കാട്)
വിശദമായ വായന ദാ അടുത്ത ദിവസത്തിൽ.

അനില്‍കുമാര്‍ . സി. പി. said...

ജീവിതത്തില്‍ നമ്മെ മനസ്സിലാക്കുന്ന, നമുക്ക് മനസ്സ് തുറക്കാന്‍ കഴിയുന്ന ഒരു സുഹൃത്ത് എപ്പൊഴും ആവിശ്യമാണ്. പലപ്പോഴും ‘ഓപ്പസിറ്റ് സെക്സില്‍’ പെട്ടവര്‍ക്കാണ് നല്ല കൂട്ടുകാരാകാന്‍ കഴിയുന്നതും.

കുസുമം ആര്‍ പുന്നപ്ര said...

ആത്മ ഹത്യ ഒന്നിനും പരിഹാരമല്ല .അവര്‍ക്ക് അവരുടെ കുട്ടികളില്ലേ ?അവരെന്തുപിഴച്ചു ?
പാവം കുഞ്ഞുങ്ങള്‍ ...അവര്‍ക്ക് അമ്മയില്ലാതെ പോകുകയില്ലേ
.കുഞ്ഞുങ്ങള്‍ വലുതാകുന്നതുവരെ പ്രശ്നങ്ങള്‍ വലുതാക്കാതെ എങ്ങിനെയെങ്കിലും
സഹിക്കുക .നമ്മള്‍ അമ്മമാര്‍ ..അതോര്‍ക്കണം ..കുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍
നമ്മുടെ കാര്യങ്ങളില്‍ അവരും സഹായത്തിനു കാണും .കുട്ടികള്‍ വലുതാകുമ്പോള്‍
ഏതു കൊലക്കൊമ്പനും ഒന്നൊതുങ്ങും .അപ്പോഴേക്കും നമ്മളുടെ ജീവിതം ഏകദേശം
ഒരു പരുവമാകും . എപ്പോഴും കുഞ്ഞുങ്ങളെ ഓര്‍ക്കുക ..നമ്മള്‍ക്ക് അങ്ങിനെയൊരു
അവസ്ഥ വരുമ്പോള്‍ ..എന്തായാലും ലച്ചുവിന്റെ കൂട്ടുകാരി രഷപ്പെട്ടല്ലോ .

jayaraj said...

എല്ലാം കൈവിട്ടു പോകുന്ന സമയത്താണ് മരണത്തെ ഓര്‍ക്കുന്നത്. എന്‍റെ ജീവിതത്തില്‍ ഒരിക്കല്‍ ഞാന്‍ കൊതിച്ചതാണ് ഒന്ന് മരിച്ചിരുന്നെങ്കില്‍ എന്ന്. പക്ഷെ എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ചേച്ചി ഉണ്ട്. അതിനു എന്നെ ശരിക്കറിയാം. ആ ചേച്ചിയുടെ വാക്കുകള്‍. അതാണെന്നെ അങ്ങനത്തെ ചിന്തയില്‍ നിന്നും മാറ്റിയെടുത്തത്. ഇന്ന് എല്ലാം തുറന്നു പരയുവാനുന്‍, എല്ലാ ദുഖവും സന്തോഷവും പങ്കു വക്കുവാന്‍ ഇന്ന് ലോകത്തില്‍ രണ്ടേ രണ്ടു സുഹൃത്തുക്കള്‍ മാത്രമാണുള്ളത്.
പിന്നെ കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഒന്ന് ശങ്കിച്ചു, എന്തോന്നിത്? കഥയോ അനുഭവമോ എന്ന് .
ഒന്ന് മാത്രം സത്യമാണ്.ജീവിതത്തില്‍ ആട്ടവും വിലപെട്ടതായി ഒന്ന് മാത്രമാണുള്ളത്. സുഖത്തിലും ദുഖത്തിലും കൂടെയുള്ള സുഹൃത്തുക്കള്‍.

ഗോപീകൃഷ്ണ൯.വി.ജി said...

എഴുത്ത് നന്നായി..കുറച്ചുനേരം എന്തൊക്കെയൊ ആലോചിച്ചിരുന്നു പോയി..“ആര്‍ക്കും ജീവിതം സ്വയം അവസാനിപ്പിക്കാനുള്ള തോന്നലുകള്‍ ഉണ്ടാകാതിരിക്കട്ടെ”

Nadhira Krishnan said...

ഒറ്റപെട്ടു പോകുന്ന സമയങ്ങളില്‍ ആരും ഇല്ലന്നു തോന്നുന്ന സമയങ്ങളില്‍ നിനക്ക് ഞാന്‍ ഉണ്ടെന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍,എല്ലാം പങ്കുവെക്കാന്‍ ഒരു ആത്മാർത്ഥസുഹൃത്തിനു കഴിഞ്ഞെന്നു വരാം..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്റെ വോട്ട് മനോരാജിനു...
നന്നായി അവതരിപ്പിച്ചു..
അഭിനന്ദനങ്ങള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സംശയരോഗിയായ ഭർത്താവും (ഭാര്യയും) രോഗി എന്ന നിലയിൽ മാനുഷിക പരിഗണന അർഹിക്കുന്നുണ്ട്. രോഗാതുരമായ അവസ്ഥയിൽ അത്തരക്കാരിൽ നിന്നുണ്ടാകുന്ന പെരുമാറ്റങ്ങളെ “പീഡനം” എന്ന കള്ളിയിലൊതുക്കുന്നത് ഉചതമായിരിക്കില്ല. രോഗമാണോ അതോ ഷോവിനിസ്മാണോ യഥാർത്ഥ പ്രശ്നം എന്നു തിരിച്ചറിയലാണ് വിഷയത്തിന്റെ മർമ്മം. മനോരോഗം തന്നെയാണെന്നു തീർച്ചയാണെങ്കിൽ അതിനു “അടി” എന്ന ചികിത്സ ഇക്കാലത്തെ പ്രാക്ര്‌തമാണ്. ശാസ്തീയചിത്സകൾ ലഭ്യമാണ്. മെയിൽ ഷോവിനിസമാണ് പ്രശ്നമെങ്കിൽ വിവാഹമോചനത്തിന്റെ വഴി തിരഞ്ഞെടുക്കാവുന്നതുമാണല്ലോ. 20 വർഷത്തെ സഹനം (കത്തിരിപ്പ്) ന്യായീകരണമില്ലാത്ത വിധം നീണ്ടതാണ്. ആത്മഹത്യയാകട്ടെ പരമ അസംബന്ധവും.

Anonymous said...

ഈ ലോകത്ത് നിന്ന് ആത്മഹത്യ തുടച്ച് നീക്കണം.
please visit http://www.shahalb.blogspot.com/

പാവപ്പെട്ടവൻ said...

ഇവിടെ അഭിപ്രായം പറഞ്ഞവര്‍ എല്ലാം വളരെ വൈകാരിക മായാണ് ഈ പ്രശ്നത്തെ കണ്ടത് .
രോഗമുള്ള മനസിനെ സ്ത്രീയോ പുരുഷനോ എന്ന് വേര്‍തിരിച്ചു പറയണ്ടതില്ല എന്നാണു എന്റെ അഭിപ്രായം .രോഗമുള്ള മനസ് അത് സ്ത്രീയുടെയും പുരുഷന്റെയും മനസ് ഒന്ന് തന്നെയാണ് .രോഗങ്ങള്‍ എല്ലാം ഒരേ സ്വഭാവമാണ്‌ കാട്ടുന്നത് . അവിടെത്തെ ജീവിതം സത്യത്തില്‍
ആത്മഹത്യപരമായിരിക്കും .പിന്നെ ഇവിടെ എടുത്തു പറയണ്ട ഒരു കാര്യം രോഗമില്ലാത്ത മനസ് സ്വാര്‍ത്ഥമതിയാകുന്നു എന്നാണു .കാരണം ആത്മഹത്യക്ക് വേണ്ടി ചിന്തിക്കന്ന ആള്‍ രോഗമില്ലാത്ത അവരുടെ കുട്ടികളെ കുറിച്ചും തനിക്കു ഒപ്പം നില്‍ക്കുന്ന മറ്റുള്ളവരെ കുറിച്ചും ആലോചിക്കുന്നില്ല തന്റെ രക്ഷപെടാല്‍ മാത്രം ആലോചിക്കുന്ന ഒരാളെ നമ്മള്‍ സ്വാര്‍ത്ഥര്‍ എന്നാണു വിളിക്കുന്നത്‌ .രോഗമുള്ള ഒരാളുടെ കൂടെ ശിഷ്ടകാലം അവരുടെ കുട്ടികള്‍ ജീവിക്കണ്ടി വരുന്നത് കുറഞ്ഞ പക്ഷം അവള്‍ ചിന്തിക്കണമായിരുന്നു .പരീഷണങ്ങള്‍ ഇല്ലാത്ത ജീവിതങ്ങള്‍ ഇല്ല എല്ലാ ജീവിതവും ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരു തരത്തില്‍ സംഘര്‍ഷഭരിതാമാണ് ഇവിടെ തിരിച്ചറിഞ്ഞുള്ള ജീവിതമാണ് ആവിശ്യം . ഈ ആത്മഹത്യകൊണ്ട് എന്ത് പരിഹാരമാണ് അവര്‍ അര്‍ത്ഥമാക്കുന്നത് ? ജനിച്ചു പോയാല്‍ ജീവിക്കുകയെന്നു വിധിക്ക പ്പെടുന്നവാരാകണം മനുഷ്യര്‍ പകുതിയില്‍ വെച്ച് ഭീരുക്കള്‍ ആകരുത് . ജീവിതത്തിന്റെ ആരോഗ്യം ധൈര്യമാണ്‌ അത് കൈവിടാതിരിക്കുക

ഐക്കരപ്പടിയന്‍ said...

അതെ, ലച്ചു, ഒരാത്മ സുഹ്രത്ത് ഉണ്ടാവുമ്പോള്‍ അവസാനത്തെ ഒരു പിടിവള്ളിയയിരിക്കും. അതുപോലെ തന്‍റെ കൂടെ, തന്നെ കാത്തു, ഉറങ്ങാതെ, ഒരു ദൈവം എല്ലാം കണ്ടു എല്ലാം കേള്‍ക്കാന്‍ പാകത്തില്‍ തൊട്ടരികിലുണ്ട് എന്ന് വിശ്വസിക്കുമ്പോഴും വലിയ ആശ്വാസമുണ്ടാവും. നല്ല ദൈവ വിശ്വാസം ഉള്ളവര്‍ അതാണ്‌ ആത്മഹത്യാ ചെയ്യാത്തത്. ഈ പറഞ്ഞ രണ്ടും ഇല്ലാത്തവരാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്.
പിന്നെ, വൈവാഹിക ബന്തം ഒരു വലിയ കരാറാണ്. പ്രശ്നമുണ്ടെങ്കില്‍ തുറന്ന ചര്‍ച്ചയും മറ്റൊരാളുടെ ഇടപെടലും ഉണ്ടെങ്കില്‍ നന്നാക്കവുന്നതെയുള്ളൂ. ആത്മഹത്യ പരിഹാരമല്ല, പരാജയമാണ്.
നല്ല പോസ്റ്റ്‌. നല്ല വായന നല്‍കിയ ലച്ച്ചുവിനു അഭിനന്ദനം.

Anees Hassan said...

.......................enthu parayaan

Abdulkader kodungallur said...

തീവ്രമായ വേദനകള്‍ ദീര്‍ഘകാലം ഉള്ളിലോതുക്കുമ്പോള്‍ സ്വാഭാവികമായും അത് രോഗമായി മാറുന്നു. ആ രോഗമാണ് സ്വയം ഹത്യയിലേക്ക് നയിക്കുന്നത്. ഈ പ്രവണത പുരുഷനിലും സ്ത്രീയിലും ഒര്പോലെ പ്രകടമാണ് . അപൂര്‍വം ചിലര്‍ മാനസിക സംഘര്‍ഷങ്ങളെ മറ്റു മേഘലകളിലേക്ക് തിരിച്ചുവിട്ടു രക്ഷപ്രാപിക്കുന്നു . ഇവിടെ വിഷയത്തേക്കാള്‍ തീവ്രത കൈവരിക്കുന്നു ലക്ഷ്മിയുടെ എഴുത്ത് . സുഹൃത്തുക്കളായ വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തി ലക്ഷ്മി അവതരിപ്പിച്ച പ്രകടനം അസാമാന്യമായിരിക്കുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“ആത്മഹത്യയില്‍ അഭയം തേടുന്ന മനസ്സിന് ധൈര്യവും രക്ഷയുംനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ഒരു നല്ല സുഹൃത്തിനു കഴിഞ്ഞെന്നു വരാം..ഒറ്റപെട്ടു പോകുന്ന സമയങ്ങളില്‍ ആരും ഇല്ലന്നു തോന്നുന്ന സമയങ്ങളില്‍ നിനക്ക് ഞാന്‍ ഉണ്ടെന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍ എല്ലാം പങ്കുവെക്കാന്‍ ഒരു ആത്മാർത്ഥസുഹൃത്തിനു കഴിഞ്ഞെന്നു വരാം“.സുഹൃത്ത് എപ്പോഴും ഒരു ആശ്വാസമാണ് ജീവിതത്തില്‍ ഒരു ബലമാണ്,അതു ഏതുപ്രായത്തിലും.
നല്ല രചനാശൈലി.എല്ലാ ആശംസകളും

Gopakumar V S (ഗോപന്‍ ) said...

ഘനമുള്ള ഒരു വിഷയമാണല്ലോ ലക്ഷ്മീ ഇത്തവണ.....വളരെ നന്നായി പറഞ്ഞു...
വരാൻ വൈകിയതിൽ ക്ഷമിക്കണേ...

ഓണാശംസകൾ....

ജോയ്‌ പാലക്കല്‍ - Joy Palakkal said...

"ഇറങ്ങി പോകാന്‍ മറ്റൊരു ഇടമില്ലാതെ നാലുച്ചുവരുകള്‍ക്കുള്ളില്‍ തളക്കപെടുന്ന ഒരു പെണ്ണിന് പിന്നെ എന്ത് ചെയ്യാന്‍ കഴിയും?......"

എന്നും മനുഷ്യനെ വലയ്ക്കുന്ന ഒരു പ്രതിസന്ധിഘട്ടമാണിത്‌...
യുഗങ്ങളോളം പഴക്കമുള്ളത്‌..

ചിന്തകള്‍ക്ക്‌ സ്വാഗതം..

റഷീദ് കോട്ടപ്പാടം said...

ആല്‍മഹത്യയില്‍ അപയം തേടുന്ന മനസ്സിന് ധൈര്യവും രക്ഷയുംനല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാന്‍ ഒരു നല്ല സുഹൃത്തിനു കഴിഞ്ഞെന്നു വരാം..ഒറ്റപെട്ടു പോകുന്ന സമയങ്ങളില്‍ ആരും ഇല്ലന്നു തോന്നുന്ന സമയങ്ങളില്‍ നിനക്ക് ഞാന്‍ ഉണ്ടെന്നു പറഞ്ഞു ആശ്വസിപ്പിക്കാന്‍ എല്ലാം പങ്കുവെക്കാന്‍ ഒരു ആത്മാർത്ഥസുഹൃത്തിനു കഴിഞ്ഞെന്നു വരാം..

ഒരു നല്ല സുഹൃത്തിനു ഒരു നല്ല വഴികാട്ടിയാകാന്‍ തീര്‍ച്ചയായും കഴിയും..
എല്ലാ ആശംസകളും ലക്ഷ്മീ..

Unknown said...

sremichaal ithinum nannaayi ezhuthaam. nalla bhaasha.

വീകെ said...

ലച്ചുവിന്റെ കൂട്ടുകാരിക്ക് മരിക്കാനുള്ള സമയമായിട്ടില്ലായിരുന്നു....
സമയമാവുമ്പോൾ ആരും ആ നിന്ന നിൽ‌പ്പിൽ മരിച്ചുവീഴും... അതിന് ഒരു ആത്മഹത്യയുടെ ആവശ്യമോ,ഒരു കാരണമോ വേണ്ടന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്...
ഒന്നിൽ കൂടുതൽ പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ചിട്ടും നടക്കാത്തവർ ഇല്ലേ നമ്മുടെ നാട്ടിൽ....!!

ലച്ചുവിന്റെ അടുത്ത കൂട്ടുകാരി ആയിട്ടും, അതിനു മുൻപ് ഒരഭിപ്രായം ചോദിക്കാൻ തോന്നിയില്ലല്ലൊ....?
അവർ വാസ്തവത്തിൽ ജീവിതത്തിൽ നിന്നും ഒളിച്ചോടുകയായിരുന്നു....!ലച്ചുവിനോടു പോലും പറയാതെ...
എന്നിട്ടും അവർക്കതിനു കഴിഞ്ഞില്ല....
കാരണം അവർക്കതിനു സമയമായിരുന്നില്ല...
അവർക്കായ് മറ്റെന്തൊ പ്രകൃതി ഇനിയും കാത്തു വച്ചിട്ടുണ്ടായിരുന്നു....

A said...

വ്യതസ്തമായ ഒരു കഥ. ഇതില്‍ നല്ല മനശാസ്ത്ര വിശകലനവും അടങ്ങിയിരിക്കുന്നു