ചുംബിച്ചുണര്ത്തുമെന്
മനസ്സിന് അകത്തളങ്ങളില്‍
നീയെന്നുമൊരു കടംങ്കഥയാണ് .
ഇന്നലയുടെ മേച്ചില്പുറങ്ങളില്
ഉപേക്ഷിച്ച ജീവനുള്ള കടംങ്കഥകള്‍ .
ഈ എരിഞ്ഞമരുന്ന പകലിനൊപ്പം
ഉരുകി പതകുന്നതെന്‍ നെഞ്ചകമല്ലയോ?
തലക്കുമീതെ ഇരുണ്ടൊരീ
ആകാശചരുവില്‍ മറഞ്ഞിരിപ്പൂ
നറുനിലാവിന്‍ ചന്ദ്രന് .
എന്റെയെല്ലാം നീയാണെന്ന് നിനക്കവേ
എന്റെതായി എനിക്കൊന്നുമില്ലന്നറിയുന്നു ഞാന്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍ .
കാണാതെ കാണ്മുഞാന് നിന്മുഖം
നീറുംവ്യഥയിലും .
ഏതു ചിതാഗ്നിയില്‍ ദഹിപ്പിക്കണം
ഞാനെന്‍ ഹൃത്തടം .
കണ്കള് ഇറുകെ അടച്ചാലും ഇരമ്പുന്നു
നീയെന്‍ ചെവിയില്‍ മന്ത്രിച്ച
വാക്കുകളത്രയും കടല്‍തിരപോലെ .
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
പിറക്കുന്നു വീണ്ടും.. മനസ്സിന്റെ
മച്ചിനകത്തൊരു ലോകം .
44 comments:
“നീയെന്‍ ചെവിയില്‍ മന്ത്രിച്ച
വാക്കുകളത്രയും കടല്‍തിരപോലെ .
ഒക്കയും വെറുതെയാണ്”
എന്നു തിരിച്ചറിഞ്ഞപ്പോഴാണോ മനസ്സ് തിരയൊടുങ്ങാത്ത കടൽ ആയത്...?
സന്തോഷം പങ്കിടാൻ ഒരാൾ വേണം, ദു:ഖം സ്വയം അനുഭവിച്ചു തന്നെ തീരണം എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.
(ഇത് വെറും കവിത മാത്രം എന്നു കരുതുന്നു.)
ആശംസകൾ!
തിരകള്‍ പോലെ വീണ്ടും വീണ്ടും വെറുതെ ....
ഇഷ്ടായി
ആശംസകള്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍ .
വളരെ സത്യസന്ധമായ വരികള്‍
എന്റെയെല്ലാം നീയാണെന്ന് നിനക്കവേ
എന്റെതായി എനിക്കൊന്നുമില്ലന്നറിയുന്നു ഞാന്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
കവിതയിലെ വരികള്‍ മാത്രമായിരിക്കട്ടെ ലെചു.
സന്തോഷത്തിലും ദു:ഖത്തിലും കൂടെയുണ്ടാവുന്നവര്‍ ഉത്തമന്..
അതേ, ഇത് വെറും കവിത തന്നെ ആയിരിക്കെയുള്ളൂ. അല്ല അങ്ങനെ തന്നെ അല്ലെ?
“വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോളും
വെറുതെ മോഹിക്കുവാന്‍ മോഹം “
അല്ലേ ലക്ഷ്മീ?
ഇന്നിനി വരാത്തവണ്ണം പോയി മറഞ്ഞ നല്ല നാളുകളുടെ ഓര്‍മ്മ പോലും ആര്‍ദ്രമാണ്...
നല്ല കവിത
ആസംസകള്‍
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
മനസ്സിന്റെ മച്ചിനകത്തൊരു
ലോകം പിറക്കുന്നു വീണ്ടും..
nannaayirikkunnu.
'എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം'
നല്ല കവിത........
.....ഇഷ്ടമായി.....
ഇന്നലയുടെ മേച്ചില്പുറങ്ങളില്
ഉപേക്ഷിച്ച ജീവനുള്ള കടംങ്കഥകള്‍ .
ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്നു..
പുറം കാഴ്ചകള്‍ വെറും കാഴ്ച്കാകള് മാത്രം.
ഓര്‍മ്മകള്‍ എന്നും ഓര്‍മ്മയായിരിക്കട്ടെ
ജീവിക്കാനിനിയും ഓര്‍മ്മകള്‍ ബാക്കിവേണം
വൈകി എത്തിയതില്‍ ക്ഷമിക്കു ..
ആശംസകള്‍
കണ്കള് ഇറുകെ അടച്ചാലും നിന്മുഖം
ഇരമ്പുന്നു നീയെന്‍ ചെവിയില്‍ മന്ത്രിച്ച
വാക്കുകളത്രയും കടല്‍തിരപോലെ .
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
മനസ്സിന്റെ മച്ചിനകത്തൊരു
ലോകം പിറക്കുന്നു വീണ്ടും..
ഗുഡ് !!
ഓർത്തോർത്ത് കാതോർത്ത് നോക്കത്താദൂരത്ത് കണ്ണും നട്ടിരുന്നോളൂ..
ലവൻ ഓട്ടോ പിടിച്ചാണേലും വന്നോളും..
ഹിഹിഹി..
മനസ്സിന്റെ മച്ചിനകത്തൊരു
ലോകം പിറക്കുന്നു വീണ്ടും..
ഈ ലോകത്തിനെ വരവേല്‍ക്കാന്‍ പൂത്താലവുമായ് കാത്തിരിക്കൂ, കൂട്ടിരിക്കാം ഞാനും, എന്താ?
ആശംസകള്‍
എന്റെയെല്ലാം നീയാണെന്ന് നിനക്കവേ
എന്റെതായി എനിക്കൊന്നുമില്ലന്നറിയുന്നു ഞാന്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍ .
വരികള്‍ നല്ലത് ...
വെറും കവിതയാവട്ടെ എന്ന് എല്ലാവരും പറയുന്നു. ജീവിതം തന്നെയല്ലെ കവിത.. കവിത തന്നെയല്ലെ ജീവിതം ... എന്നാലും ഇത് കവിത മാത്രം ആവും അല്ലെ.
‘എന്റെയെല്ലാം നീയാണെന്ന് നിനക്കവേ
എന്റെതായി എനിക്കൊന്നുമില്ലന്നറിയുന്നു ഞാന്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍ .
കാണാതെ കാണ്മുഞാന് നിന്റെയുള്ളം
നീറുംവ്യഥയിലും കണ്ടു നിന്മുഖം
ഏതു ചിതാഗ്നിയില്‍ ദഹിപ്പിക്കണം
ഞാനെന്‍ ഹൃത്തടം .....‘
അമ്മമ്മോ ... കടു കട്ടിയിലാണല്ലോ എല്ലാ വ്യഥകളും ഇറക്കി വെച്ചിരിക്കുന്നത്....
നന്നായിട്ടുണ്ട്..ട്ടാാ
‘നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍‘
ലോകം അങ്ങനെയാണ്...!!
എല്ലാത്തിനും പിറകിൽ ഒരിത്തിരി ഇരുട്ടു പുതഞ്ഞു കിടത്തിയിരിക്കും...!?
ആശംസകൾ...
"ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
മനസ്സിന്റെ മച്ചിനകത്തൊരു
ലോകം പിറക്കുന്നു വീണ്ടും.."
അതാണ് ജീവിതചക്രം. കവിത ഇഷ്ടമായി.
നല്ലൊരു കവിതയാണ്... ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ഒരു നിയോഗം... വിധിയെ പഴിക്കാനെ നമുക്ക് നിവര്‍ത്തിയുള്ളൂ..." എ ഹിഡന്‍ ട്രൂത്ത് ബീഹൈന്ട് എവരി തിങ്ക്"
ആശംസകള്‍
See this comment also in : http://enikkuthonniyathuitha.blogspot.com/
ദുഃഖസാന്ദ്രമാം ജീവിതത്തില്‍ പ്രതീക്ഷ മാത്രമാണ് മുന്നോട്ട് ഗമിക്കാനുള്ള കൈമുതല്‍.
ഒക്കെ വെറുതെഎന്നറിഞ്ഞിട്ടും നമുക്ക് മുന്നില്‍ നല്ലൊരു ലോകം പിറക്കും എന്ന തോന്നല്‍ തന്നെ ശുഭാപ്തിവിശ്വാസത്തോടെ ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കും
എന്നത്തേയും പോലെ വിഷാദമയമായ വിഷയം തന്നെ.വരികളുടെ ഭംഗി പ്രശംസ അര്‍ഹിക്കുന്നു.
ഞാനാണോ, അതോ എന്റെ മനസ്സാണോ ഈ കവിത?
ആശംസകളോടെ….
ആശയം കൊള്ളാം
"കണ്കള് ഇറുകെ അടച്ചാലും നിന്മുഖം
ഇരമ്പുന്നു നീയെന്‍ ചെവിയില്‍ മന്ത്രിച്ച
വാക്കുകളത്രയും കടല്‍തിരപോലെ .
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
മനസ്സിന്റെ മച്ചിനകത്തൊരു
ലോകം പിറക്കുന്നു വീണ്ടും.. "
നല്ല വരികള്‍
വെറുതെ ആശിക്കുകയാവില്ല ലച്ചു എന്ന് കരുതട്ടെ, ആശംസകൾ!
ലച്ചൂ, നല്ല വരികളും ആശയവും ...
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
നിറനിലാവിനുപിറകിലുമുണ്ടൊരു കൂരിരുള്‍ . ഒരു ചക്രം പോലെ തിരിഞ്ഞു കൊണ്ടിരിക്കുന്നു പിന്നെയും
വളരെ നല്ല വരികള്‍...
മനസ്സിന് അകത്തളങ്ങളില്‍
നീയെന്നുമൊരു കടംങ്കഥയാണ് .
ഇന്നലയുടെ മേച്ചില്പുറങ്ങളില്
ഉപേക്ഷിച്ച ജീവനുള്ള കടംങ്കഥകള്‍
എല്ലാമനസ്സിലുമുണ്ടൊരു നോവുന്ന ഹൃദയം .
എല്ലാചിരിയിലുമുണ്ടൊരു ഒളിക്കുന്നദു:ഖം
..ഈ വരികളൊക്കെ നന്നായി ഇഷ്ടായി..... ആശംസകള്‍ Keep it up
നഷ്ടബോധങ്ങളുടെ നിഴല്‍ വീണ വരികള്‍...
കവിതയെന്നനിലയില് ഈ രചനയ്ക്ക് ചില തേച്ചുമിനുക്കലുകള്‍ ആവശ്യമുണ്ട്.
“ വെറുതെ ഈ മോഹങ്ങൾ എന്നറിഞ്ഞാലും
വെറുതെ മോഹിക്കുവാൻ മോഹം“
ജീവിതം, പ്രണയം, മോഹഭംഗം,വിരസത, വിഷാദം... ഇതെല്ലാം ജീവിതതിനു നൽകുന്നതു
അനിർവചനീയമായ ഒരു താളം അല്ലെ. അതൊരു സുഖമാണു...
പിന്നീടു നിർവൃതി നൽകുന്ന ഓർമ്മകൾ. നെല്ലിക്കാ പോലെ.” പ്രേമം കൈപ്പാണു നെല്ലിക്കാ പോലെ...”
നന്നായിരിക്കുന്നു.
നല്ല വരികൾ... ചില ഓർമ്മകൾ എന്നും അങ്ങിനെയാ ... നമ്മെ പുതിയൊരു ലോകത്തിലേക്ക് കൊണ്ടെത്തിക്കുന്നു വരികൾ..... ഇഷ്ട്ടമായി ആശംസകൾ.../
ഇന്നലയുടെ മേച്ചില്പുറങ്ങളില്
ഉപേക്ഷിച്ച ജീവനുള്ള കടംങ്കഥകള്‍ .കടലമ്മയെ വേറൊരു രീതിയില്‍ പറയുന്നത് എത്ര കിട്ടിയാലും ആര്ത്തിയോടുങ്ങാത്ത ഒന്നായാണ്, അത് പോലെ തന്നെയാണ് മനുഷ്യ മനസ്സും.
നിയന്ത്രണ വിധേയമല്ലാത്ത മനസ്സില്‍ ആശകള്‍ പെരുകുന്നത് പലപ്പോഴും തിരയൊടുങ്ങാത്ത കടല്‍ പോലെ വ്യഥയുണ്ടാക്കുന്നു.
പക്ഷെ എല്ലാം വെറുതെയാണ് എന്നറിഞ്ഞിട്ടും നമ്മളൊക്കെ മോഹിക്കുന്നു, അത് ഇല്ലെങ്കില്‍ ജീവിതമിലല്ലോ.
ഇന്നലയുടെ മേച്ചില്പുറങ്ങളില്
ഉപേക്ഷിച്ച ജീവനുള്ള കടംങ്കഥകള്‍ .
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
മനസ്സിന്റെ മച്ചിനകത്തൊരു
ലോകം പിറക്കുന്നു വീണ്ടും..
ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു.
വളരെ നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍.
"ഈ എരിഞ്ഞമരുന്ന പകലിനൊപ്പം
ഉരുകി പതകുന്നതെന്‍ നെഞ്ചകമല്ലയോ?"
മനസ്സില്‍ത്തട്ടി.
Thirakalkku Meetheyum...!
Manoharam, Ashamsakal...!!!
ഏതു ചിതാഗ്നിയില്‍ ദഹിപ്പിക്കണം
ഞാനെന്‍ ഹൃത്തടം .....
എന്റെ ചിതാഗ്നിയില്‍
കണ്കള് ഇറുകെ അടച്ചാലും നിന്മുഖം
ഇരമ്പുന്നു നീയെന്‍ ചെവിയില്‍ മന്ത്രിച്ച
വാക്കുകളത്രയും കടല്‍തിരപോലെ .
ഒക്കയും വെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
മനസ്സിന്റെ മച്ചിനകത്തൊരു
ലോകം പിറക്കുന്നു വീണ്ടും..
കവിത വളരെ ഇഷ്ടപ്പെട്ടു.
എനിക്കും ഇത് ഇഷ്ടമായി അല്ലോ
@ ജയന് ആദ്യമായിട്ടാണെന്ന് തോന്നുന്നു
എന്റെ ബ്ലോഗില്‍.വന്നതില്‍ സന്തോഷം.
@ദി മാന്‍.. അഭിപ്രായത്തിനു നന്ദി..
@പാവപ്പെട്ടവന് നന്ദി.
@മനു നന്ദി
@ആളവന്താന് നന്ദി..
@സുനില്‍ കവിത ഇഷ്ടമായതില്‍ സന്തോഷം..നന്ദി
@മുകില്‍ സന്തോഷം ഈ വഴി വന്നതില്‍.
@സാജന് നന്ദി..
@റാംജി നന്ദി
@സ്മൈലി നന്ദി
@ഡ്രീംസ് ഒന്നും പറയാതെ പൊയ്..എന്തെകിലും പറയാമായിരുനില്ലെ..എന്തായാലും വന്നതില്‍
സന്തോഷം.
@ഹരീഷ് നന്ദി.
നിശാസുരഭി ഈ വരവിനും അഭിപ്രായത്തിനും
നന്ദി.
@ഹംസക്ക നന്ദി..
@ബിലാത്തി നന്ദി
@വി കെ നന്ദി.
@വായാടി നന്ദി.
@രവികുമാര്‍ നന്ദി.
@ഇസ്മയില്‍ നന്ദി.
@സാദിക്ക് കവിത ഇഷ്ടമായതില്‍ സന്തോഷം.നന്ദി..
@ശ്രീ നന്ദി.
@റിയാസ് കവിത ഇഷ്ടമായതില്‍ സന്തോഷം.
നന്ദി.
@ശ്രീനാഥന്‍ സര് നന്ദി.
@കുഞ്ഞൂസ് നന്ദി..
@ജയരാജ് നന്ദി.
@ജിഷാദ് നന്ദി
@യാസ്സര്‍ കവിത ഇഷ്ടമായതില്‍ സന്തോഷം .
നന്ദി
@പള്ളിക്കര ..അഭിപ്രായത്തിനു നന്ദി..ശ്രദ്ധിക്കാം.
@കുഞ്ഞുബി നന്ദി..
@ഉമ്മു അമ്മാര്‍ കവിത ഇഷ്ടമായതില്‍ സന്തോഷം.
നന്ദി.
@ബാച്ചിലേര്‍സ് കവിത ഇഷ്ടമായതില്‍ സന്തോഷം.
നന്ദി.
@മൈഫോലോവേര്സ് ആദ്യ വരവിനു നന്ദി..
@സുരേഷ് നന്ദി.
@ദേവദാസ് നന്ദി.
@കുമാരന് കവിത ഇഷ്ടമായതില്‍ സന്തോഷം.നന്ദി.
@കൃഷ്ണ പ്രിയ നന്ദി
ആദ്യമായാണിവിടെ..കവിത ഇഷ്ടപ്പെട്ടു
ഒക്കയുംവെറുതെയാണ്,വെറുതെയാണെന്നറിഞ്ഞിട്ടും
മനസ്സിന്റെ മച്ചിനകത്തൊരു ലോകം പിറക്കുന്നു വീണ്ടും.
സത്യം!!!
കാണാതെ കാണ്മുഞാന് നിന്റെയുള്ളം
നീറുംവ്യഥയിലും കണ്ടു നിന്മുഖം
ഏതു ചിതാഗ്നിയില്‍ ദഹിപ്പിക്കണം
ഞാനെന്‍ ഹൃത്തടം .
ക്ഷമിക്കണേ ലച്ചു വരാന്‍ വൈകിയതിനു ,,,സത്യമായും ഈ കവിത ഞാന്‍ ഇന്നാണ് കാണുന്നത് ...ഗംഭീരമായി ..
Nalla Manass.....
ഓര്‍മകളും വേദനകളും വിരഹങ്ങളുമാണ് എഴുത്തിന്റെ ഉറവിടങ്ങള്‍
ഈ ഉറവിടങ്ങള്‍ നൊമ്പര മുണര്ത്തുമ്പോള് നല്ല രചനകള്‍ ഉറഞ്ഞു കുടുന്നു .
രജനകള്‍ കടലാസുതാളുകളില്‍ പതിഞ്ഞാല്‍ നാം ഇന്നിന്റെ സംഭവ വികാസങ്ങളില്‍ മുഴുകുന്നു .
ഓര്‍മകളില്‍ വിരിയുന്ന എഴുത്തിനു ജീവനുണ്ടാകും അത് ഈ കവിതയില്‍ കാണുന്നു
ലചൂ.. നല്ല കവിത എനിക്ക് ഇഷ്ട്ടമായി .
“എന്റെയെല്ലാം നീയാണെന്ന് നിനക്കവേ
എന്റെതായി എനിക്കൊന്നുമില്ലന്നറിയുന്നു ഞാന്‍“ ഈ വരികൾ നെഞിൽ കൊള്ളുന്നു ലക്ഷ്മീ...
Post a Comment